x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​രം


Published: November 11, 2025 03:52 AM IST | Updated: November 11, 2025 03:52 AM IST

ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ൽ കു​ടി​വെ​ള്ള വിതരണ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്നു.

ആ​ലു​വ: കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ഭൂ​ഗ​ർ​ഭ പൈ​പ്പു​ക​ൾ മാ​റ്റി സ്ഥാ​പി​ച്ച​തോ​ടെ ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​നി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി. 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള ആ​സ്ബ​സ്‌​റ്റോ​സ് നി​ർ​മി​ത പൈ​പ്പു​ക​ളാ​ണ് മാ​റ്റി സ്ഥാ​പി​ച്ച​ത്. ജെ​സി​ബി​യു​ടെ സ​ഹാ​യ​ത്താ​ൽ കു​ഴി​യെ​ടു​ത്ത് പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് മൂ​ടു​ക​യാ​യി​രു​ന്നു.

ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ ബൈ​പ്പാ​സ് വ​രെ ഒ​രു കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ലാ​ണ് പു​തി​യ പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​ന്ന് പ​മ്പിം​ഗ് ആ​രം​ഭി​ക്കും. കു​ടി​വെ​ള​ളം കി​ട്ടാ​ത്ത​തി​നെ തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ പ​ല​വ​ട്ടം വാ​ട്ട​ർ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചി​രു​ന്നു. ആ​ലു​വ ജ​ല​ശു​ദ്ധീ​ക​ര​ണ ശാ​ല​യു​ടെ ഒ​രു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള ആ​ലു​വ ബാ​ങ്ക് ജം​ഗ്ഷ​ൻ, ബ്രി​ഡ്ജ് റോ​ഡ്, കോ​ഡ​ർ ലൈ​ൻ, പേ​രേ​ക്കാ​ട്ട് റോ​ഡ് എ​ന്നീ മേ​ഖ​ല​ക​ളി​ലാ​ണ് ക​ഴി​ഞ്ഞ കു​റ​ച്ച് മാ​സ​ങ്ങ​ളാ​യി കു​ടി​വെ​ള്ളം നി​ല​ച്ച​ത്.

ന​ഗ​ര​ത്തി​ലെ ജ​ല​വി​ത​ര​ണം ചെ​യ്യു​ന്ന ആ​സ്ബ​സ്‌​റ്റോ​സ് പൈ​പ്പു​ക​ൾ പാ​ല​സ് റോ​ഡി​ൽ മൂ​ന്ന് വ​ർ​ഷം മു​മ്പ് മാ​റ്റി​യ​താ​ണ്. എ​ന്നാ​ൽ ബാ​ങ്ക് ജം​ഗ്ഷ​ൻ മു​ത​ൽ ദേ​ശീ​യ​പാ​ത ബൈ​പ്പാ​സു​വ​രെ പ​ണ​മി​ല്ലെ​ന്ന പേ​രി​ൽ പൈ​പ്പ് മാ​റ്റു​ന്ന​ത് നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.

Tags : Aluva Local News Ernakulam Nattuvishesham

Recent News

Up