x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ലു​വയി​ൽ ആ​ദ്യഘ​ട്ട കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തി​റ​ക്കി


Published: November 16, 2025 04:19 AM IST | Updated: November 16, 2025 04:19 AM IST

ആ​ലു​വ: മൂ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന മാ​ര​ത്തോ​ൺ ച​ർ​ച്ച​ക​ൾ​ക്ക് ശേ​ഷം ആ​ലു​വ ന​ഗ​ര​സ​ഭ​യു​ടെ ആ​ദ്യ ഘ​ട്ട സ്ഥാ​നാ​ർ​ഥി പ​ട്ടി​ക കോ​ൺ​ഗ്ര​സ് പു​റ​ത്തി​റ​ക്കി. ആ​കെ​യു​ള്ള 26 വാ​ർ​ഡു​ക​ളി​ൽ ഒ​ന്നാ​മ​ത്തെ വാ​ർ​ഡ് ഒ​ഴി​കെ​യാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​ത്. എ​ല്ലാ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ർ​ക്കും സീ​റ്റു ല​ഭി​ച്ചു. വാ​ർ​ഡ് 24 ൽ ​എ​ൽ​ഡി​എ​ഫ് കൗ​ൺ​സി​ല​റാ​യ പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ തു​റു​പ്പു ചീ​ട്ട്. ചെ​യ​ർ​മാ​ൻ എം.​ഓ. ജോ​ൺ സ​ഹോ​ദ​ര​നേ​യും (വാ​ർ​ഡ് 7) ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​പി. സൈ​മ​ൺ ഭാ​ര്യ​യേ​യും (വാ​ർ​ഡ് 19) രം​ഗ​ത്ത് ഇ​റ​ക്കി​യി​ട്ടു​ണ്ട്.

സ്ഥാ​നാ​ർ​ഥി​ക​ളും വാ​ർ​ഡും- ടി​മ്മി ഷ​മ്മി (2), അ​ജാ​സ് മ​ര​യ്ക്കാ​ർ (3) , ടി.​ആ​ർ. സു​മ (4 ) , ജെ​റോം മൈ​ക്കി​ൾ (5 ) , ലി​സ ജോ​ൺ​സ​ൺ (6 ) , എം.​ഒ. ജെ​റാ​ൾ​ഡ് (7 ) , ല​ത്തീ​ഫ് പൂ​ഴി​ത്ത​റ (8 ) , ഷീ​ബ ജോ​സ് (9 ) , കെ. ​ജ​യ​കു​മാ​ർ (10 ) , ബി​നു ബേ​ബി (11 ) , ശോ​ഭ ഓ​സ്വി​ൻ (12 ) , ല​ളി​ത ഗ​ണേ​ഷ​ൻ (13 ) , ബി​നു സു​കു (14 ) , ജെ​യ്‌​സ​ൺ പീ​റ്റ​ർ (15 ) , ആ​ൻ​സി ജോ​യ് (16 ) ജോ​ബി ജോ​ർ​ജ് (17 ) , സൈ​ജി ജോ​ളി (18 ) ,സാ​റാ​മ്മ സൈ​മ​ൺ (19 ) , സാ​നി​യ തോ​മ​സ് (20 ) , പി.​പി. ജെ​യിം​സ് (21 ) , എ​ൻ.​എ​സ്. ശ്രീ​ജേ​ഷ് (22 ) , ഫാ​സി​ൽ ഹു​സൈ​ൻ (23 ,ഗെ​യി​ൽ​സ് ദേ​വ​സി പ​യ്യ​പ്പി​ള്ളി (24 ) , ജോ​യി അ​ബ്രോ​സ് (25 ) , പി.​എ. മൂ​സ​ക്കു​ട്ടി (26 ).

തൃ​പ്പൂ​ണി​ത്തു​റ​യി​ൽ യു​ഡി​എ​ഫ് പ​ട്ടി​ക വൈ​കു​ന്നു

തൃ​പ്പൂ​ണി​ത്തു​റ: തൃ​പ്പൂ​ണി​ത്തു​റ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ലി​ലേ​യ്ക്കു​ള്ള എ​ൻ​ഡി​എ​യു​ടെ​യും എ​ൽ​ഡി​എ​ഫി​ന്‍റെ​യും സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പ​കു​തി​യി​ല​ധി​ക​വും പു​റ​ത്തു​വ​ന്നി​ട്ടും, ഏ​റ്റ​വു​മാ​ദ്യം ത​ന്നെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം പൂ​ർ​ത്തി​യാ​ക്കി​യ യു​ഡി​എ​ഫി​ന്‍റെ സ്ഥാ​നാ​ർ​ഥി പ​ട്ടി​ക ഇ​തു​വ​രെ പു​റ​ത്തി​റ​ങ്ങി​യി​ല്ല.

മു​ൻ​കാ​ല​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് കാ​ര്യ​മാ​യ ബ​ഹ​ള​ങ്ങ​ളി​ല്ലാ​തെ സ്ഥാ​നാ​ർ​ത്ഥി​ക​ളെ തീ​രു​മാ​നി​ച്ചി​ട്ടും പ​ട്ടി​ക പു​റ​ത്ത് വ​രാ​ത്ത​താ​ണ് പ്ര​വ​ർ​ത്ത​ക​രെ അ​മ്പ​ര​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യു​ടെ ലി​സ്റ്റ് മു​ഴു​വ​നാ​ക്കി ഡി​സി​സി​യു​ടെ അ​നു​മ​തി കി​ട്ടാ​നു​ള്ള​തു​കൊ​ണ്ടാ​ണ് പ​ട്ടി​ക വൈ​കു​ന്ന​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. സ്ഥാ​നാ​ർ​ഥി​ത്വം ഉ​റ​പ്പാ​യ​വ​ർ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​ങ്ങ​ളു​ടെ പോ​സ്റ്റ​റു​ക​ളി​ട്ട് ആ​ശ്വാ​സം കൊ​ള്ളു​ക​യാ​ണ്. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ലി​സ്റ്റി​ൽ ഇ​നി പു​റ​ത്ത് വ​രാ​നു​ള്ള​ത് സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രു​ക​ളാ​ണ്.

53 വാ​ർ​ഡു​ക​ളി​ൽ 48 എ​ണ്ണ​ത്തി​ന്‍റെ പ​ട്ടി​ക ക​ഴി​ഞ്ഞ ദി​വ​സം പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു. സി​പി​ഐ​യ്ക്ക് ന​ൽ​കി​യി​ട്ടു​ള്ള അ​ഞ്ചു വാ​ർ​ഡു​ക​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​രാ​ണ് ഇ​നി പ്ര​സി​ദ്ധീ​ക​രി​ക്കാ​നു​ള്ള​ത്. അ​നു​വ​ദി​ക്ക​പ്പെ​ട്ട വാ​ർ​ഡു​ക​ളി​ൽ പ​റ്റി​യ സ്ഥാ​നാ​ർ​ഥി​യെ കി​ട്ടാ​തി​രു​ന്ന​താ​ണ് പ​ട്ടി​ക വൈ​കി​പ്പി​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു.

Tags : Aluva Local News Ernakulam Nattuvishesham

Recent News

Up