Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bus

ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു

പറവൂർ: കൊല്ലം പറവൂരിൽ ബസ് തട്ടി വീണ വീട്ടമ്മ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബസ് മുന്നോട്ട് എടുക്കുന്നതു ശ്രദ്ധിക്കാതെ ബസിനെ മറികടക്കാൻ ശ്രമിക്കവേയാണ് വീട്ടമ്മ ബസ് തട്ടി താഴേക്കു വീണത്. വീട്ടമ്മ ബസിനു മുന്നിലേക്കു വന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. താഴേക്കു വീണ വീട്ടമ്മ ബസിന് നടുക്കു ഭാഗത്തേക്കാണ് വീണത്. രണ്ടു വശത്തെയും ചക്രങ്ങൾക്ക് ഇടയിൽ വീണതിനാൽ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.

പരവൂർ – പാരിപ്പള്ളി റോഡിൽ അമ്മാരത്ത് മുക്കിലാണ് സ്വകാര്യ ബസിനടിയിൽപ്പെട്ട വീട്ടമ്മ അത്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ വൈകിട്ട് 5. 30 നായിരുന്നു അപകടം. റോഡിനു മറുവശത്തുനിന്നു വരുന്ന നെടുങ്ങോലം പാറയില്‍കാവ് സ്വദേശിനി ഓമനയമ്മ ബസ് പോകുന്നതിനു മുമ്പ് അതിൽ കയറാനായി അതിനു മുന്നിലൂടെ മറികടന്നപ്പോഴാണ് അപകടം. മുന്നോട്ടു നീങ്ങിയ ബസ് ഇവരെ ഇടിച്ചു വീഴ്ത്തി എങ്കിലും ചക്രങ്ങള്‍ക്ക് നടുവിലായതിനാല്‍ ജീവൻ രക്ഷപ്പെട്ടു.

ബസ് തട്ടി ഇവർ വീഴുന്നതു കണ്ട് ആളുകൾ നടുക്കത്തോടെ ഒാടിയെത്തി. ബസ് മുന്നോട്ടു പോയശേഷം ഇവര്‍ എഴുന്നേല്‍ക്കുകയായിരുന്നു. ആള്‍ അടിയില്‍ വീണ വിവരം ഡ്രൈവര്‍ അറിഞ്ഞതേയില്ല. സീബ്രലൈനിൽ വച്ചാണ് വീട്ടമ്മയെ ബസ് തട്ടി വീഴ്ത്തിയത്. വീട്ടമ്മയ്ക്കു നിസാര പരിക്കുകളലേറ്റു. 

Kerala

കെ​എ​സ്ആ​ര്‍​ടി​സി ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ

കൊ​ല്ലം: മ​ധു​ര-​കൊ​ല്ലം കെ​എ​സ്ആ​ര്‍​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ൽ ക​ണ്ട​ക്ട​റെ ആ​ക്ര​മി​ച്ച യാത്രക്കാരൻ ക​സ്റ്റ​ഡി​യി​ൽ. മു​ഖ​ത്ത​ല സ്വ​ദേ​ശി​യാ​യ ക​ണ്ട​ക്ട​ർ വി​നു​വി​നെ ആ​ക്ര​മി​ച്ച ഇ​ര​വി​പു​രം സ്വ​ദേ​ശി അ​രു​ണാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​ത്.

കു​ണ്ട​റ പോ​ലീ​സാ​ണ് അ​രു​ണി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബ​സി​ന്‍റെ ഫു​ട്ബോ​ർ​ഡി​ൽ നി​ന്ന് ക​യ​റി നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ണ് അ​രു​ൺ വി​നു​വി​നെ ആ​ക്ര​മി​ച്ച​ത്. മ​ർ​ദി​ക്കു​ക​യം മു​ഖ​ത്ത് ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്തു.

ക​ണ്ട​ക്ട​റെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെ​തു​ട​ര്‍​ന്ന് ബ​സി​ന്‍റെ യാ​ത്ര തു​ട​രാ​ൻ വൈ​കി. പ​ക​രം ക​ണ്ട​ക്ട​ർ വ​ന്ന​ശേ​ഷ​മാ​ണ് ബ​സ് സ​ർ​വീ​സ് തു​ട​ർ​ന്ന​ത്.

Kerala

രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി: മ​ന്ത്രി ഗ​ണേ​ഷ് കു​മാ​ർ

മ​ല​പ്പു​റം: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രെ കെ​എ​സ്ആ​ർ​ടി​സി ബ​സി​ല്‍ നി​ന്ന് രാ​ത്രി ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഗ​താ​ഗ​ത മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​ർ. രാ​ത്രി​യി​ൽ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​ത് തെ​റ്റാ​യ ന​ട​പ​ടി​യാ​ണെ​ന്ന് ഗ​ണേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

കാ​ട്ടി​ലാ​ണോ യാ​ത്ര​ക്കാ​രെ ഇ​റ​ക്കി​വി​ടു​ന്ന​തെ​ന്നും മ​ന്ത്രി ചോ​ദി​ച്ചു. പ​ണം ഇ​ല്ലെ​ങ്കി​ൽ പോ​ലും അ​ങ്ങ​നെ ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. സം​ഭ​വ​ത്തി​ൽ ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും ഗ​ണേ​ഷ് കു​മാ​ർ അ​റി​യി​ച്ചു. വി​ഷ​യ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. വി​ജി​ല​ൻ​സ് വി​ഭാ​ഗ​വും കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ക​ണ്ട​ക്ട​ർ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് തെ​ളി​ഞ്ഞാ​ൽ സ്ഥ​ലം​മാ​റ്റ ന​ട​പ​ടി റ​ദ്ദാ​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​മ്പ​യി​ൽ​നി​ന്നു നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ലേ​ക്ക് ടി​ക്ക​റ്റ് എ​ടു​ത്ത​വ​രെ​യാ​ണ് വ​ഴി​യി​ൽ ഇ​റ​ക്കി​വി​ട്ട​ത്. നി​ല​യ്ക്ക​ൽ സ്റ്റാ​ൻ​ഡി​ൽ ക​യ​റാ​തെ ഒ​രു കി​ലോ​മീ​റ്റ​ർ അ​പ്പു​റം വ​ന​മേ​ഖ​ല​യി​ൽ തീ​ര്‍​ഥാ​ട​ക​രെ ഇ​റ​ക്കി​വി​ട്ടെ​ന്നാ​ണ് പ​രാ​തി. പ​മ്പ - തി​രു​വ​ന​ന്ത​പു​രം കെ​എ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ​ക്കെ​തി​രെ​യാ​ണ് തീ​ര്‍​ഥാ​ട​ക​ര്‍ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

District News

ബ​സി​നു പി​ന്നി​ൽ കാ​റി​ടി​ച്ചു

കു​ണ്ട​റ : ആ​റു​മു​റി​ക്ക​ട പ​ഴ​യ ഫ​യ​ർ​സ്റ്റേ​ഷ​നു സ​മീ​പം ബ​സി​നു പി​ന്നി​ൽ കാ​ർ ഇ​ടി​ച്ച​് അപ​ക​ടം. നി​സാ​ര​ പ​രി​ക്കേ​റ്റ കാ​ർ യാ​ത്ര​ക്കാ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി.

ഇ​ന്ന​ലെ ഉ​ച്ച​ക്ക് ര​ണ്ടി​നാ​യി​രു​ന്നു സം​ഭ​വം. കു​ണ്ട​റ ഭാ​ഗ​ത്തു നി​ന്നും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി ഓ​ടി​ച്ചി​രു​ന്ന കാ​ർ ബ​സ്‌സ്റ്റോ​പ്പി​ൽ നി​ർ​ത്തി ആ​ളി​നെ ഇ​റ​ക്കി കൊ​ണ്ടി​രു​ന്ന സ്വ​കാ​ര്യ ബ​സി​നു പി​ന്നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബ​സി​ൽ നി​ന്നും ഇ​റ​ങ്ങി​യ യു​വ​തി​ക​ൾ ത​ല​നാ​രി​ഴ​യ്ക്കാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കാ​ർ യാ​ത്രി​ക​നെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.

 

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്ക് മ​റി​ഞ്ഞു നാ​ലു പേ​ർ മ​രി​ച്ചു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേക്കു മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ലു പേ​ർ മ​രി​ച്ചു. ഇ​ന്നു രാ​വി​ലെ കാ​ൽ​സി മേ​ഖ​ല​യി​ലെ മീ​ന​ക് റോ​ഡി​ലു​ള്ള കു​വാ​നു​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് 100 മീ​റ്റ​ർ താ​ഴ്ച​യു​ള്ള കൊ​ക്ക​യി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് സൂ​ച​ന​ക​ൾ. ഹി​മാ​ച​ൽ റോ​ഡ്‌​വേ​സി​ന്‍റെ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​പ്പ​തി​ല​ധി​കം യാ​ത്ര​ക്കാ​ർ അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ലു​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

ദ​ക്മ​ഥ​ർ, ച​ക്ര​ത, മോ​റി, ട്യൂ​ണി എ​ന്നി​വി​ട​ങ്ങ​ളി​ൽനി​ന്നു​ള്ള എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. അ​ധി​കൃ​ത​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.

Kerala

ദൈ​വം ഡ്രൈ​വ​റു​ടെ രൂ​പ​ത്തി​ൽ; ബ​സി​ന്‍റെ മു​ന്നി​ൽനി​ന്നു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷപ്പെ​ട്ട് കു​ഞ്ഞ്

കോ​ഴി​ക്കോ​ട്: കൊ​ടി​യ​ത്തൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ന്‍റെ മു​ന്നി​ൽനി​ന്നു ത​ല​നാ​രി​ഴ​യ്ക്കു ര​ക്ഷ​പ്പെ​ട്ട് കു​ഞ്ഞ്. ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

പി​താ​വി​നൊ​പ്പം ഓ​ട്ടോ​റി​ക്ഷ​യി​ലെ​ത്തി​യ കു​ഞ്ഞ്, പെ​ട്ടെ​ന്നു വാ​ഹ​ന​ത്തി​ൽനി​ന്നു​മി​റ​ങ്ങി റോ​ഡി​ന്‍റെ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടു​ക​യാ​യി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ​യെ​ത്തി​യ ബ​സി​ലെ ഡ്രൈ​വ​ർ കു​ഞ്ഞി​നെ ക​ണ്ട് വാ​ഹ​നം വേ​ഗം കു​റ​ച്ച് സൈ​ഡി​ലേ​ക്ക് ഒ​തു​ക്കി.

ബ​സ് ഡ്രൈ​വ​റു​ടെ സ​മ​യോ​ചി​ത​മാ​യ ഇടപെടലിൽ വ​ലി​യൊ​രു അ​പ​ക​ടം ഒഴിവായി.

Kerala

ക​ണ്ണൂ​രി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വ് മ​രി​ച്ചു

ക​ണ്ണൂ​ർ: മ​യ്യി​ൽ ക​ണ്ണാ​ടി​പ്പ​റ​മ്പി​ൽ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ ക​ണ്ണാ​ടി​പ്പ​റ​മ്പ് കൊ​റ്റാ​ളി കാ​വി​ന് സ​മീ​പ​ത്തെ അ​രി​യ​മ്പാ​ട്ട് അ​നീ​ഷ് (38) ആ​ണ് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് ര​ണ്ടോ​ടെ . ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. പ​രു​ക്കേ​റ്റ അ​നീ​ഷി​നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ലോ​റി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ എ​തി​രെ വ​ന്ന ബ​സി​ൽ ഇ​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. പ​രേ​ത​നാ​യ ക​രു​ണാ​ക​ര​ന്‍റെ​യും എ. ​ച​ന്ദ്ര​മ​തി​യു​ടെ​യും മ​ക​നാ​ണ്.

Kerala

ചെ​ല്ലാ​ന​ത്ത് എ​ട്ടു വ​യ​സു​കാ​ര​ന്‍ ബ​സി​ടി​ച്ച് മ​രി​ച്ച സം​ഭ​വം; ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും

കൊ​ച്ചി: എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് എ​ട്ടു വ​യ​സു​കാ​ര​ന്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കും. അ​മി​ത വേ​ഗ​ത്തി​ല്‍ എ​ത്തി​യ ബ​സ് റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു പോ​യ കു​ട്ടി​യെ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

ഡ്രൈ​വ​ര്‍​ക്കെ​തി​രെ മ​ന​പൂ​ര്‍​വ്വ​മ​ല്ലാ​ത്ത ന​ര​ഹ​ത്യ​യ്ക്ക് കേ​സ് എ​ടു​ത്തി​രു​ന്നു. ചെ​ല്ലാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടൊ​ടെ​യാ​ണ് സം​ഭ​വം ന​ട​ന്ന​ത്.

ആ​ലു​വ-​ചെ​ല്ലാ​നം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ശ്രീ​ന​ന്ദ എ​ന്ന ബ​സ് ആ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു വ​ന്നി​രു​ന്നു. നോ​ര്‍​ത്ത് ചെ​ല്ലാ​നം സ്വ​ദേ​ശി​യാ​യ ജൂ​ഡി​ന്‍റെ മ​ക​ന്‍ എ​നോ​യ് ജൂ​ഡ് ആ​ണ് അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്.

എ​ര​മ​ല്ലൂ​ര്‍ സാ​ന്താ​ക്രൂ​സ് സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ഥി​യാ​ണ് എ​നോ​യ്. ക​ട​യി​ല്‍ പോ​യ ശേ​ഷം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കു​ട്ടി. കു​ട്ടി​യെ ഇ​ടി​ച്ച ശേ​ഷം മു​ന്നി​ലു​ണ്ടാ​യി​രു​ന്ന വൈ​ദ്യു​തി പോ​സ്റ്റും ബ​സ് ത​ക​ര്‍​ത്തി​രു​ന്നു.

Kerala

ടൂ​റി​സ്റ്റ് ബ​സും ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക് 

കോ​ട്ട​യം: തി​രു​വ​ല്ല മു​ത്തൂ​രി​ൽ എം​സി റോ​ഡി​ൽ ടൂ​റി​സ്റ്റ് ബ​സും കോ​ൺ​ക്രീ​റ്റ് മി​ക്സ​ർ ട്ര​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ 1.30 ഓ​ടെ ആ‍​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 30ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. 

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ ബ​സ് യാ​ത്ര​ക്കാ​രെ തി​രു​വ​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വെ​ൺ​പാ​ല​യി​ൽ നി​ന്നും പോ​യ ടൂ​റി​സ്റ്റ് ബ​സും മി​ക്സ​ർ ട്ര​ക്കും നേ​ർ​ക്കു​നേ​ർ ഇ​ടി​ച്ച​താ​യാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ട്ര​ക്ക് ഡ്രൈ​വ​ർ ക്യാ​ബി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യി​രു​ന്നു.

തു​ട​ർ​ന്ന് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റും പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ട്ര​ക്ക് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഡ്രൈ​വ​റെ പു​റ​ത്തെ​ടു​ത്ത​ത്. ട്ര​ക്ക് ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രു​ടെ നി​ല നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട കാ​ര​ണം സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

National

ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; നാ​ല് പേ​ർ മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 2.20 നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. 


ക​ർ​ക്ക​ല ബ​ജ​ഗോ​ലി ദേ​ശീ​യ പാ​ത​യി​ൽ മി​യാ​റി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ബ​സും എം​യു​വി കാ​റും കൂ​ട്ടി​യി​ടി​ച്ച​ത്. കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന നാ​ല് പേ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യു​മാ​ണ് മ​രി​ച്ച​ത്. 


പ​രി​ക്കേ​റ്റ എ​ട്ട് പേ​ർ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ധ​ർ​മ​സ്ഥ​ല​യി​ലേ​യ്ക്ക് കാ​റി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കാ​റി​ൽ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ബ​സും ഭാ​ഗീ​ക​മാ​യി ത​ക​ർ​ന്നി​ട്ടു​ണ്ട്. 


അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ക​ർ​ക്ക​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. ബ​സ് അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​ഞ്ഞ​ത്. 

Kerala

'ആ​രും പ​രാ​തി പ​റ​ഞ്ഞി​ല്ല, സം​ഭ​വ​മ​റി​ഞ്ഞ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ'; ബ​സ് ജീ​വ​ന​ക്കാ​ർ

കോ​ഴി​ക്കോ​ട്: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ലൈം​ഗീ​കാ​തി​ക്ര​മ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബ​സ് ജീ​വ​ന​ക്കാ​ർ. ബ​സി​ൽ ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​താ​യി ആ​രും പ​രാ​തി പ​റ​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.

പ​യ്യ​ന്നൂ​ർ റെ​യി​ൽ​വേ സ്റ്റോ​പ്പി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ ബ​സി​ൽ ക​യ​റി​യ​തു​കൊ​ണ്ട് ന​ല്ല തി​ര​ക്കാ​യി​രു​ന്നു. സം​ഭ​വം ന​ട​ന്ന് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​ഷ​യ​ത്ത​ക്കു​റി​ച്ച് അ​റി​ഞ്ഞ​ത്. വ​ണ്ടി​യി​ലെ വി​ഷ്വ​ലി​ൽ എ​ന്തെ​ങ്കി​ലു​മു​ണ്ടോ​യെ​ന്ന് നോ​ക്കാ​ൻ മു​ത​ലാ​ളി​യാ​ണ് പ​റ​ഞ്ഞ​ത്.
ബ​സി​ന​ക​ത്ത് സി​സി​ടി​വി കാ​മ​റ​യു​ണ്ട്. അ​തി​ന​ക​ത്തും അ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​യ​തി​ന്‍റെ യാ​തൊ​രു തെ​ളു​വു​ക​ളു​മി​ല്ലെ​ന്ന് ജീ​വ​ന​ക്കാ​ര​ൻ പ​റ​ഞ്ഞു.

ബ​സി​ൽ ലൈം​ഗീ​കാ​തി​ക്ര​മ​മെ​ന്ന് ആ​രോ​പി​ച്ച് യു​വ​തി വീ​ഡി​യോ പ​ക​ർ​ത്തി പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ ഗോ​വി​ന്ദാ​പു​രം സ്വ​ദേ​ശി ദീ​പ​ക് ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ഡി​യോ പു​റ​ത്തു​വി​ട്ട വ​ട​ക​ര സ്വ​ദേ​ശി ഷിം​ജി​ത​യ്‌​ക്കെ​തി​രേ പോ​ലീ​സ് തി​ങ്ക​ളാ​ഴ്ച കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​ർ ഒ​ളി​വി​ൽ പോ​യെ​ന്നാ​ണ് സൂ​ച​ന.

ഇ​വ​ര്‍​ക്കാ​യി കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് തി​ര​ച്ചി​ല്‍ ആ​രം​ഭി​ച്ചു. ദീ​പ​ക്കി​ന്‍റെ അ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി ഇ​വ​ര്‍​ക്കെ​തി​രെ എ​ഫ്ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രു​ന്നു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​തി​ന് പി​ന്നാ​ലെ യു​വ​തി ഒ​ളി​വി​ല്‍ പോ​യെ​ന്നാ​ണ് വി​വ​രം.

ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച മൊ​ബൈ​ല്‍ ഫോ​ണ്‍ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്. ഇ​തി​നൊ​പ്പം യു​വ​തി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ സൈ​ബ​ര്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​വും തേ​ടി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് ദീ​പ​ക്കി​ന്‍റെ വീ​ട്ടി​ലെ​ത്തി മാ​താ​പി​താ​ക്ക​ളു​ടെ​യും സ​ഹോ​ദ​ര​ന്‍റെ​യും അ​ട​ക്കം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും ത​നി​ക്ക് മ​നോ​വി​ഷ​മം ഉ​ണ്ടാ​യി എ​ന്ന് മ​ക​ന്‍ സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ന്നും ദീ​പ​ക്കി​ന്‍റെ മാ​താ​പി​താ​ക്ക​ള്‍ പോ​ലീ​സി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു.

 

Movies

ദീ​പ​ക്കി​നെ കു​റി​ച്ച് അ​തേ ബ​സി​ൽ യാ​ത്ര ചെ​യ്ത മ​റ്റൊ​രു പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്; കു​റി​പ്പു​മാ​യി ഹ​രീ​ഷ്

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ ദൃ​ശ്യം പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ യു​വാ​വ് ജീ​വി​നൊ​ടു​ക്കി​യ​ത് ഞെ​ട്ട​ലോ​ടെ​യാ​ണ് കേ​ര​ളം ഏ​റ്റെ​ടു​ത്ത​ത്. ഇ​പ്പോ​ഴി​താ ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ന​ട​ൻ ഹ​രീ​ഷ് ക​ണാ​ര​ൻ പ​ങ്കു​വ​ച്ചൊ​രു കു​റി​പ്പാ​ണ് ശ്ര​ദ്ധേ​യ​മാ​കു​ന്ന​ത്.

ബ​സി​ൽ വ​ച്ച് ആ​ർ​ത്ത​വ വേ​ദ​ന നേ​രി​ട്ട പെ​ൺ​കു​ട്ടി​യെ ദീ​പ​ക് പ​രി​ച​രി​ച്ച​തി​നെ കു​റി​ച്ചൊ​രു വ്ലോ​ഗ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കു​റി​ച്ചു​കൊ​ണ്ട് ജെ​റി പൂ​വ​ക്കാ​ല എ​ഴു​തി​യ കു​റി​പ്പ് ആ​ണ് ഹ​രീ​ഷ് പ​ങ്കി​ട്ട​ത്.

ആ​ത്മ​ഹ​ത്യ ചെ​യ്ത ദീ​പ​ക്കി​നെ കു​റി​ച്ച് അ​തേ ബ​സ്സി​ൽ യാ​ത്ര ചെ​യ്ത മ​റ്റൊ​രു പെ​ൺ​കു​ട്ടി പ​റ​ഞ്ഞ​ത്.

സോ​ഷ്യ​ൽ മീ​ഡി​യ ലൈം​ഗി​കാ​തി​ക്ര​മി എ​ന്ന് മു​ദ്ര​കു​ത്തി കൊ​ന്ന ദീ​പ​ക്കി​നെ​ക്കു​റി​ച്ച്, മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് അ​തേ ബ​സി​ൽ വെ​ച്ച് അ​ദ്ദേ​ഹ​ത്തെ പ​രി​ച​യ​പ്പെ​ട്ട മ​റ്റൊ​രു പെ​ൺ​കു​ട്ടി​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കു​മ്പോ​ൾ ആ​രു​ടേ​യും ഉ​ള്ളൊ​ന്ന് പി​ട​യും. ദീ​പ​ക് എ​ന്ന വ്യ​ക്തി ആ​രാ​യി​രു​ന്നു എ​ന്ന് ദീ​പ​ക്കി​നെ വെ​റും ഒ​രു ദി​വ​സം മാ​ത്രം പ​രി​ച​യ​മു​ള്ള ആ ​പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കു​ക​ളി​ൽ ന​മു​ക്ക് മ​ന​സി​ലാ​കും.

ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം മു​ൻ​പ് അ​തേ ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് ഈ ​പ​റ​ഞ്ഞ പെ​ൺ​കു​ട്ടി ദീ​പ​ക്കി​നെ കാ​ണു​ന്ന​ത്. അ​സ​ഹ​നീ​യ​മാ​യ പീ​രി​യ​ഡ്സ് വേ​ദ​ന കൊ​ണ്ട് മു​ഖം വാ​ടി​യി​രു​ന്ന ആ ​കു​ട്ടി​യെ ക​ണ്ട്, അ​ടു​ത്ത സീ​റ്റി​ലി​രു​ന്ന അ​പ​രി​ചി​ത​നാ​യ ദീ​പ​ക് ചോ​ദി​ച്ച​ത് മോ​ളെ, എ​ന്ത് പ​റ്റി? എ​ന്നാ​ണ്. വെ​റു​മൊ​രു ചോ​ദ്യ​മാ​യി​രു​ന്നി​ല്ല അ​ത്. അ​വ​ളു​ടെ വേ​ദ​ന ക​ണ്ട​പ്പോ​ൾ സ്വ​ന്തം മ​ക​ളെ​പ്പോ​ലെ ക​രു​തി​യ ഒ​രു അ​ച്ഛ​ന്‍റെ​യോ ജ്യേ​ഷ്ഠ​ന്‍റെ​യോ ക​രു​ത​ൽ ആ​യി​രു​ന്നു അ​ത്.

അ​മ്മ​യെ വി​ളി​ക്ക​ണോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ൾ വേ​ണ്ടെ​ന്ന് പ​റ​ഞ്ഞ ആ ​കു​ട്ടി​ക്ക്, ത​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പാ​ര​സെ​റ്റ​മോ​ൾ ഗു​ളി​ക എ​ടു​ത്തു ന​ൽ​കി അ​ദ്ദേ​ഹം ആ​ശ്വ​സി​പ്പി​ച്ചു. വേ​ദ​ന മ​റ​ക്കാ​ൻ വേ​ണ്ടി പ​രീ​ക്ഷ​യെ​ക്കു​റി​ച്ചും പ​ഠ​ന​ത്തെ​ക്കു​റി​ച്ചും സം​സാ​രി​ച്ച് അ​വ​ളു​ടെ ശ്ര​ദ്ധ മാ​റ്റാ​ൻ ശ്ര​മി​ച്ചു.

പ​രീ​ക്ഷ​യെ ഓ​ർ​ത്ത് പേ​ടി​യാ​ണെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹം ന​ൽ​കി​യ ഉ​പ​ദേ​ശം ആ ​കു​ട്ടി ഇ​ന്നും ഓ​ർ​ക്കു​ന്നു​ണ്ട്. "എ​ന്തി​നാ പേ​ടി​ക്കു​ന്ന​ത്? എ​ന്‍റെ ഈ ​പ്രാ​യ​ത്തി​ലും ഞാ​ൻ സ്ട്ര​ഗി​ൾ ചെ​യ്യു​ക​യാ​ണ്. ജീ​വി​തം എ​ന്നും അ​ങ്ങ​നെ​യാ​ണ്. അ​തു​കൊ​ണ്ട് പേ​ടി​ച്ചി​രി​ക്കാ​ൻ പ​റ്റു​മോ?" എ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ചോ​ദ്യം.

യാ​ത്ര​യി​ലു​ട​നീ​ളം ഒ​രു ജ്യേ​ഷ്ഠ സ​ഹോ​ദ​ര​നെ​പ്പോ​ലെ, അ​ത്ര​യും മാ​ന്യ​മാ​യി പെ​രു​മാ​റി​യ, സു​ര​ക്ഷി​ത​ത്വം ന​ൽ​കി​യ മ​നു​ഷ്യ​ൻ. അ​തു​കൊ​ണ്ടാ​ണ് ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ ​മു​ഖം ആ ​കു​ട്ടി ഓ​ർ​ത്തി​രു​ന്ന​ത്.

ആ ​പെ​ൺ​കു​ട്ടി​യു​ടെ വാ​ക്കു​ക​ൾ കേ​ൾ​ക്കു​മ്പോ​ൾ മ​ന​സി​ലാ​കും, ദീ​പ​ക് ഒ​രു ലൈം​ഗി​കാ​തി​ക്ര​മി​യ​ല്ല, മ​റി​ച്ച് സ്ത്രീ​ക​ളെ ബ​ഹു​മാ​നി​ക്കാ​ൻ അ​റി​യു​ന്ന, അ​ന്യ​ന്‍റെ വേ​ദ​ന ക​ണ്ടാ​ൽ മ​ന​സ​ലി​യു​ന്ന പ​ച്ച​യാ​യ മ​നു​ഷ്യ​നാ​യി​രു​ന്നു എ​ന്ന്. ആ ​മ​നു​ഷ്യ​നെ​യാ​ണ് കു​റ​ച്ച് റീ​ച്ചി​ന് വേ​ണ്ടി ഒ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

ചെ​യ്യാ​ത്ത തെ​റ്റി​ന് ലോ​കം മു​ഴു​വ​ൻ ത​ന്നെ നോ​ക്കി കു​റ്റ​പ്പെ​ടു​ത്തി​യ​പ്പോ​ൾ, ത​ന്‍റെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ നി​ൽ​ക്കാ​തെ അ​ദ്ദേ​ഹം മ​ര​ണം തി​ര​ഞ്ഞെ​ടു​ത്ത​ത് കു​റ്റ​ബോ​ധം കൊ​ണ്ട​ല്ല, മ​റി​ച്ച് താ​ൻ ഒ​രി​ക്ക​ലും ചെ​യ്യാ​ത്ത ഒ​രു കാ​ര്യ​ത്തി​ന് പ​ഴി കേ​ൾ​ക്കേ​ണ്ടി വ​ന്ന​തി​ലെ ഷോ​ക്ക് കൊ​ണ്ടാ​വ​ണം. ദീ​പ​ക് മ​രി​ച്ചി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഈ ​സ​ത്യം ഒ​രു​പ​ക്ഷേ ആ​രും അ​റി​യി​ല്ലാ​യി​രു​ന്നു എ​ന്ന​ത് മ​റ്റൊ​രു ദു​ര​ന്തം. ആ​ദ​രാ​ജ്ഞ​ലി​ക​ൾ സ​ഹോ​ദ​രാ.

ലി​യാ​സ് ല​ത്തീ​ഫ് എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം വ്ലോ​ഗ​ർ ആ​ണ് ഈ ​പെ​ൺ​കു​ട്ടി​യു​ടെ അ​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

Kerala

നി​ല​മ്പൂ​രി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ന​ടു​റോ​ഡി​ൽ ഏ​റ്റു​മു​ട്ടി; ആ​റു​പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു

മ​ല​പ്പു​റം: നി​ല​മ്പൂ​രി​ൽ ന​ടു​റോ​ഡി​ൽ ബ​സ് ജീ​വ​ന​ക്കാ​ർ ഏ​റ്റു​മു​ട്ടി. ഒ​രേ റൂ​ട്ടി​ലോ​ടു​ന്ന ബ​സ് ജീ​വ​ന​ക്കാ​രാ​ണ് സ​മ​യ​ത്തെ ചൊ​ല്ലി ത​മ്മി​ല​ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ നി​ല​മ്പൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ടി​നാ​ണ് സം​ഭ​വം. നി​ല​മ്പൂ​ര്‍ വ​ഴി ക​രു​ളാ​യി​യി​ലേ​യ്ക്ക് തി​രി​ച്ച ബ​സി​ലെ ജീ​വ​ന​ക്കാ​രും നി​ല​മ്പൂ​ര്‍ വ​ഴി വ​ഴി​ക്ക​ട​വി​ലേ​യ്ക്ക് പോ​യ ബ​സി​ലെ ജീ​വ​ന​ക്കാ​രും ത​മ്മി​ലാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്.

നി​ല​മ്പൂ​ര്‍ ബ​സ് സ്റ്റാ​ന്‍​ഡി​ന് മു​ൻ​വ​ശ​ത്തെ റോ​ഡി​ലാ​യി​രു​ന്നു അ​ടി​പി​ടി. ത​ര്‍​ക്കം രൂ​ക്ഷ​മാ​യ​തോ​ടെ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. തു​ട​ര്‍​ന്ന് പോ​ലീ​സു​കാ​ര്‍ സ്ഥ​ല​ത്തെ​ത്തി ജീ​വ​ന​ക്കാ​രെ പി​ടി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ഇ​രു ബ​സു​ക​ളി​ലേ​യും ജീ​വ​ന​ക്കാ​രെ പ്ര​തി ചേ​ര്‍​ത്ത് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ആ​റു​പേ​ര്‍​ക്കെ​തി​രെ​യാ​ണ് എ​ഫ്ഐ​ആ​റ്‍ ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പൊ​തു​മ​ധ്യ​ത്തി​ൽ സം​ഘം ചേ​ര്‍​ന്ന് ത​ല്ലു​കൂ​ട​ൽ, അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​ഹ​നം ഓ​ടി​ക്ക​ൽ, ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി​യാ​ണ് കേ​സ് എ​ടു​ത്ത​ത്. ര​ണ്ടു ബ​സു​ക​ളും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​മെ​ടു​ത്തു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​; യാത്രക്കാർ പ്രതിയെ തടഞ്ഞുവച്ച് പോലീസിൽ ഏൽപ്പിച്ചു

അ​ടൂ​ർ: യു​വ​തി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ആ​ളെ അ​ടൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്തി​രു​ന്ന യു​വ​തി​യോ​ടാ​യി​രു​ന്നു പ്ര​തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ​ത്.

തി​രു​വ​ന​ന്ത​പു​രം അ​തി​യ​ന്നൂ​ർ താ​ന്നി​മൂ​ട് രാ​മ​പു​രം സ്വ​ദേ​ശി​യാ​യ ലാ​ൽ​ഭ​വ​നി​ൽ എം.​എ​ൽ. റോ​ജി​ലാ​ൽ (54) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45 മ​ണി​യോ​ടെ പാ​ലാ - കൊ​ല്ലം ഫാ​സ്റ്റി​ൽ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന യു​വ​തി​യു​ടെ സ​മീ​പ​ത്താ​യി വ​ന്നി​രു​ന്ന പ്ര​തി അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

ത​ന്‍റെ എ​തി​ർ​പ്പി​നെ മ​റി​ക​ട​ന്ന് ശ​ല്യം ചെ​യ്ത​തി​നെ​തു​ട​ർ​ന്ന് യു​വ​തി ബ​ഹ​ളം വെ​യ്ക്കു​ക​യും മ​റ്റ് യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് പ്ര​തി​യെ ത​ട​ഞ്ഞു​വ​ച്ച് വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​യു​മാ​യി​രു​ന്നു. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത പോ​ലീ​സ് യു​വ​തി​യു​ടെ മൊ​ഴി പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

National

പ​ഞ്ചാ​ബി​ൽ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബി​ലെ ഹോ​ഷി​യാ​ർ​പു​രി​ൽ കാ​റും ബ​സും കൂ​ട്ടിയി​ടി​ച്ചു. അ​പ​ക​ട​ത്തി​ൽ നാ​ല് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​മൃ​ത്സ​റി​ലേ​യ്ക്ക് കാ​റി​ൽ പോ​യ​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹൊ​ഷി​യാ​ർ​പു​രി​ൽ നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച ബ​സു​മാ​യാ​ണ് കാ​ർ കൂ​ട്ടി​യി​ടി​ച്ച​ത്.

കാ​റി​ലു​ണ്ടാ​യി​രു​ന്ന നാ​ല് പേ​രും സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെയാണ് മ​രി​ച്ചത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 14 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 14 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​യ്ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

National

ഹി​മാ​ച​ലി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ടം; മ​ര​ണം 13 ആ​യി

ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ ബ​സ് കൊ​ക്ക​യി​ലേ​യ്ക്ക് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ‍​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ 13 ആ​യ​ത്. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്.

ബ​സി​ന്‍റെ ഡ്രൈ​വ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ഷിം​ല​യി​ൽ നി​ന്ന് കു​പ്വി​യി​ലേ​യ്ക്ക് പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഹ​രി​പ്പു​ർ​ധ​റി​ൽ വ​ച്ചാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ബ​സ് നൂ​റു​മു​ത​ൽ 200 വ​രെ താ​ഴ്ച​യി​ലേ​ക്കാ​ണ് വീ​ണ​തെ​ന്നാ​ണ് വി​വ​രം.

ബ​സി​ൽ 40 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ് അ​നൗ​ദ്യോ​ഗി​ക വി​വ​രം. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ഇ​പ്പോ​ൾ ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ൾ?; വ​രു​മാ​ന​ത്തി​ൽ റി​ക്കാ​ർ​ഡി​ട്ട് കെ​എ​സ്ആ​ർ​ടി​സി; സ​ന്തോ​ഷ​മ​റി​യി​ച്ച് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: റി​ക്കാ​ർ​ഡ് വ​രു​മാ​നം സ്വ​ന്ത​മാ​ക്കി കേ​ര​ള സം​സ്ഥാ​ന റോ​ഡ് ട്രാ​ൻ​സ്‌​പോ​ർ​ട്ട് കോ​ർ​പ്പ​റേ​ഷ​ൻ (കെ​എ​സ്ആ​ർ​ടി​സി).

ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പ്ര​തി​ദി​ന വ​രു​മാ​നം 13 കോ​ടി രൂ​പ പി​ന്നി​ട്ടു. ജ​നു​വ​രി അ​ഞ്ചി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ ച​രി​ത്ര​ത്തി​ലെ നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി കെ.​ബി. ഗ​ണേ​ഷ് കു​മാ​റാ​ണ് ഈ ​വ​ർ​ത്ത പു​റ​ത്തു വി​ട്ട​ത്.

കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്ത​ക​രു​ടെ കൂ​ട്ടാ​യ ശ്ര​മ​ത്തി​ന്‍റെ ഫ​ല​മാ​ണി​തെ​ന്നും നി​ങ്ങ​ളെ​യോ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു​വെ​ന്നും മ​ന്ത്രി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം'

ഇ​പ്പോ​ൾ ന​മ്മ​ൾ ആ​ഘോ​ഷി​ച്ചി​ല്ലെ​ങ്കി​ൽ പി​ന്നെ എ​പ്പോ​ഴാ?. ച​രി​ത്ര​ത്തി​ൽ ഇ​ത് ആ​ദ്യ​മാ​ണ്. ഈ ​നേ​ട്ട​ത്തി​ൽ ന​മ്മ​ൾ​ക്ക് അ​ഭി​മാ​നി​ക്കാം..​ന​മ്മ​ൾ​ക്ക് അ​സാ​ധ്യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്ന് ഒ​രി​ക്ക​ൽ​കൂ​ടി കെ​എ​സ്ആ​ർ​ടി​സി​യു​ടെ ജീ​വ​ന​ക്കാ​ർ തെ​ളി​യി​ച്ചു.

പ്രി​യ​പ്പെ​ട്ട എ​ന്‍റെ കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രേ, നി​ങ്ങ​ളെ​യോ​ർ​ത്ത് ഞാ​ൻ അ​ഭി​മാ​നം കൊ​ള്ളു​ന്നു. ന​മ്മ​ൾ നേ​ടു​ന്ന ഓ​രോ നേ​ട്ട​ങ്ങ​ളും ന​മ്മു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം​കൊ​ണ്ടാ​ണ്. ഇ​നി​യും ഏ​റെ ദൂ​രം ന​മ്മ​ൾ​ക്ക് സ​ഞ്ച​രി​ക്കേ​ണ്ട​തു​ണ്ട്. ന​മ്മ​ൾ​ക്ക് ക​ഴി​യും, നി​ങ്ങ​ൾ കൂ​ടെ നി​ന്നാ​ൽ മ​തി.

ടി​ക്ക​റ്റ് വ​രു​മാ​ന​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​വ​കാ​ല റി​ക്കാ​ർ​ഡ്. 05.01.2026 ലെ ​ആ​കെ വ​രു​മാ​നം 13.01 കോ​ടി (ടി​ക്ക​റ്റ് വ​രു​മാ​നം 12.18 Cr. ടി​ക്ക​റ്റ് ഇ​ത​ര വ​രു​മാ​നം 0.83 Cr.)

കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ.​പ്ര​മോ​ജ് ശ​ങ്ക​റി​ന്‍റെ​യും മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ​യും ഓ​ഫീ​സ​ർ​മാ​രു​ടെ​യും ഏ​കോ​പി​ത​മാ​യ പ​രി​ശ്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് തു​ട​ർ​ച്ച​യാ​യി മി​ക​ച്ച വ​രു​മാ​നം നേ​ടി മു​ന്നേ​റു​ന്ന​തി​ന് കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ഹാ​യ​ക​ര​മാ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം നി​ല​നി​ന്നി​രു​ന്ന സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലും ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ർ​ദ്ധ​ന​വി​ല്ലാ​തെ​യും പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തി​യാ​ണ് ഈ ​വ​ലി​യ ല​ക്ഷ്യം കെ​എ​സ്ആ​ർ​ടി​സി കൈ​വ​രി​ച്ച​ത്.

ഞാ​ൻ മ​ന്ത്രി​യാ​യി സ്ഥാ​ന​മേ​റ്റ​ടു​ത്ത​തി​ന് ശേ​ഷം ന​ട​ത്തി​യ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ളും, കെ​എ​സ്ആ​ർ​ടി​സി മാ​നേ​ജ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ തു​ട​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും "സ്വ​യം​പ​ര്യാ​പ്ത കെ​എ​സ്ആ​ർ​ടി​സി" എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ലി​യ മു​ന്നേ​റ്റ​ത്തി​ന് നി​ർ​ണാ​യ​ക​മാ​യി.

പു​തി​യ ബ​സു​ക​ളു​ടെ വ​ര​വും, സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും യാ​ത്ര​ക്കാ​രി​ൽ വ​ൻ സ്വീ​കാ​ര്യ​ത നേ​ടി​യി​ട്ടു​ണ്ട്. ചി​ട്ട​യാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ ഡി​പ്പോ​ക​ളും നി​ല​വി​ൽ പ്ര​വ​ർ​ത്ത​ന ലാ​ഭ​ത്തി​ലാ​ണ്.

മി​ക​ച്ച ടി​ക്ക​റ്റ് വ​രു​മാ​നം നേ​ടു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി നി​ശ്ച​യി​ച്ചു ന​ൽ​കി​യി​രു​ന്ന ടാ​ർ​ജ​റ്റ് നേ​ടു​ന്ന​തി​നാ​യി ഡി​പ്പോ​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ബു​ദ്ധി​യോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഓ​ഫ് റോ​ഡ് കു​റ​ച്ച് പ​ര​മാ​വ​ധി ബ​സു​ക​ൾ നി​ര​ത്തി​ലി​ക്കാ​നാ​യ​തും സേ​വ​ന​ങ്ങ​ളി​ൽ കൊ​ണ്ടു​വ​ന്ന ഗു​ണ​പ​ര​മാ​യ മാ​റ്റ​ങ്ങ​ളും വ​രു​മാ​നം വ​ർ​ദ്ധി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യു​ടെ തു​ട​ർ​ച്ച​യാ​യ, ഈ ​നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ൽ അ​ക്ഷീ​ണം പ്ര​യ​ത്നി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി സി​എം​ഡി ഡോ.​പ്ര​മോ​ജ് ശ​ങ്ക​റി​നും മാ​നേ​ജ്മെ​ന്‍റി​നും കെ​എ​സ്ആ​ർ​ടി​സി​യു​ടെ എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും എ​ന്‍റെ അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ന്നു. വി​ശ്വാ​സ്യ​ത പു​ല​ർ​ത്തി കെ​എ​സ്ആ​ർ​ടി​സി​യോ​ടോ​പ്പം നി​ൽ​ക്കു​ന്ന എ​ല്ലാ യാ​ത്ര​ക്കാ​ർ​ക്കും എ​ന്‍റെ ന​ന്ദി അ​റി​യി​ക്കു​ന്നു.

കെ​ബി ഗ​ണേ​ഷ് കു​മാ​ർ
ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി

National

രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം; മൂ​ന്ന് പേ​ർ മ​രി​ച്ചു; 10 പേ​ർ​ക്ക് പ​രി​ക്ക്

ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ബ​സ് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ‌ മൂ​ന്ന് പേ​ർ മ​രി​ച്ചു. 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഹോ​റി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സാ​ഞ്ചോ​റി​ൽ നി​ന്ന് ജ​യ്പു​രി​ലേ​യ്ക്ക് പോ​യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.

മൂ​ന്ന് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. നാ​ട്ടു​കാ​രും പോ​ലീ​സും എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Kerala

യാത്രക്കാരന്‍റെ കാലിലൂടെ കെഎസ്ആർടിസി ബസ് കയറിയിറങ്ങി

വൈക്കം: സ്വകാര്യ ബസിൽ കയറാൻ ബസ് സ്റ്റാൻഡിലൂടെ നടക്കുന്നതിനിടയിൽ കെഎസ്ആർടിസി ബസ് കാൽ പാദത്തിൽ കയറി മധ്യവയസ്കനു ഗുരുതര പരിക്ക്. എറണാകുളം തമ്മനം എടത്തലയിൽ മുളയംകോട്ടിൽ ജമാലി (55)നാണ് പരിക്കേറ്റത്.


തലയോലപറമ്പ് സ്വകാര്യ ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് 1.52 നായിരുന്നു അപകടം. തമ്മനത്തേക്ക് പോകാനായി സ്റ്റാൻഡിൽ വന്ന ഇമാൽ സ്റ്റാൻഡിന്‍റെ മുൻവശത്ത് തെക്ക് ഭാഗത്തായി നിൽക്കുമ്പോൾ എറണാകുളത്തിനുള്ള ബസ് സ്റ്റാൻഡിന്‍റെ പടിഞ്ഞാറു ഭാഗത്തുനിന്നു പുറപ്പെട്ടു വരുന്നതു കണ്ട് ജമാൽ കൈ ഉയർത്തി ബസ് നിർത്താൻ ആവശ്യപ്പെട്ട് നടന്നു വരുന്നതിനിടയിൽ സ്റ്റാൻഡിലേക്കു കയറിയ കെഎസ് ആർടിസി ബസ് ഇടത് കാൽപാദത്തിൽ കയറുകയായിരുന്നു.

തലയോലപ്പറമ്പ് ഗവൺമെന്‍റ് ആശുപത്രിയിലെ ആംബുലൻസ് എത്തിച്ചു പ്രഥമ ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിൽസയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Kerala

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; എട്ടു പേര്‍ക്ക് പരിക്ക്

മു​ണ്ട​ക്ക​യം: ദേ​ശീ​യ​പാ​ത 183-ൽ ​പെ​രു​വ​ന്താ​ന​ത്ത് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. കെ​കെ റോ​ഡി​ല്‍ പു​ല്ലു​പാ​റ​യ്ക്കു സ​മീ​പം ക​ടു​വാ​പ്പാ​റ​യി​ല്‍ രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ത​ങ്ക​മ​ണി-​ച​ങ്ങ​നാ​ശേ​രി റൂ​ട്ടി​ല്‍ ഓ​ടു​ന്ന അ​പ്പൂ​സ് ബ​സും ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ന​ത്തി​ന് എ​ത്ത​യ സം​ഘം സ​ഞ്ച​രി​ച്ച ബ​സു​മാ​യാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്നു ദേ​ശീ​യ​പാ​ത​യി​ൽ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​യി. പീ​രു​മേ​ട് ഫ​യ​ര്‍ ഫോ​ഴ്‌​സും പെ​രു​വ​ന്താ​നം പോ​ലീ​സും സേ​ഫ് സോ​ൺ പ്ര​വ​ർ​ത്ത​ക​രും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കി​യ​ത്.

District News

ബ​സ് ഉ​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

തൃ​ശൂ​ർ: നെ​ടു​പു​ഴ പ​ള്ളി​ക്ക് സ​മീ​പം സ്വ​കാ​ര്യ​ബ​സി​ൽ ക​ണ്ട​ക്ട​ർ കൂ​ടി​യാ​യ ബ​സ് ഉ​ട​മ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ചി​യ്യാ​രം മ​ടു​പ്പി​ലാ​വ് റോ​ഡി​ൽ സൈ​ന്തമ​ഠത്തിൽ ക​ണ്ണ​ന്‍റെ മ​ക​ൻ മ​നോ​ജ് ബാ​ബു(54) വാ​ണ് ബ​സി​ൽ കു​ഴ​ഞ്ഞു​വീ​ണ​ത്.

തൃ​ശൂ​ർ-​നെ​ടു​പു​ഴ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന വ​ട്ട​പ്പി​നി ബ​സി​ലാ​ണ് സം​ഭ​വം. ബ​സ് രാ​വി​ലെ ആ​ദ്യ സ​ർ​വീ​സി​ന് ഇ​റ​ക്കി​യ​വേ​ള​യി​ൽ രാ​വി​ലെ 6.10 നാ​ണ് സം​ഭ​വം.

ഈ ​സ​മ​യം ബ​സി​ൽ മ​റ്റു യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല. മ​നോ​ജ് കു​ഴ​ഞ്ഞു​വീ​ണ​യു​ട​നെ ഡ്രൈ​വ​ർ ബ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11.30ന് ​വ​ടൂ​ക്ക​ര എ​സ്എ​ൻ​ഡി​പി ശ്മ​ശാ​ന​ത്തി​ൽ. അ​മ്മ: വി​ജ​യ​ല​ക്ഷ്മി. ഭാ​ര്യ: രാ​ധി​ക. മ​ക്ക​ൾ: അ​ഞ്ജ​ന, അ​രു​ണ്‍​കു​മാ​ർ.

National

ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു; 12പേ​ർ​ക്ക് പ​രി​ക്ക്

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ അ​ൽ​മോ​റ ജി​ല്ല​യി​ൽ ബ​സ് കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് ഏ​ഴ് പേ​ർ മ​രി​ച്ചു. 12 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. അ​ൽ​മോ​റ​യി​ലെ ദ്വാ​ര​ഹ​ട്ടി​ൽ നി​ന്ന് നൈ​നി​റ്റാ​ളി​ലെ രാം​ന​ഗ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സ് ഭി​ക്കി​യ​സൈ​ൻ പ്ര​ദേ​ശ​ത്ത് വ​ച്ചാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഡ്രൈ​വ​ർ​ക്ക് വാ​ഹ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണം. സം​ഭ​വ​സ​മ​യം 19 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. പോ​ലീ​സ്, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന (എ​സ്ഡി​ആ​ർ​എ​ഫ്) സം​ഘ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.

ആ​റു​പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചും ഒ​രാ​ൾ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ​യി​ലു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​രെ മ​ല​യി​ടു​ക്കി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി.

District News

ഒ​ടു​വി​ല്‍ 'മി​ടു​ക്കി'ക്ക് മോ​ച​നം

നെ​ടു​ങ്ക​ണ്ടം: ക​ന്നി യാ​ത്ര​യ്ക്കി​ടെ മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പ് പി​ടി​ച്ചെ​ടു​ത്ത വ​നി​താ സം​രം​ഭ​ക​രു​ടെ ബ​സ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​ത്തു​ട​ര്‍​ന്ന് ഉ​ട​മ​ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി.

നെ​ടു​ങ്ക​ണ്ടം - തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ തു​ട​ങ്ങി​യ മി​ടു​ക്കി എ​ന്ന ബ​സാ​ണ് സ​ര്‍​വീ​സ് നി​യ​മാ​നു​സൃ​ത​മ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 20 ന് ​മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ വ​ള​പ്പി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ബ​സ് വി​ട്ടു​കി​ട്ടാ​ന്‍ ഉ​ട​മ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു.

കോ​ട​തി​യി​ല്‍​നി​ന്നും ല​ഭി​ച്ച അ​നു​കൂ​ല വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ബ​സ് വി​ട്ടു​ന​ല്‍​കി. വാ​ഹ​നം നി​യ​മ​വി​രു​ദ്ധ​മാ​യോ അ​നാ​വ​ശ്യ​മാ​യോ ത​ട​യ​രു​തെ​ന്നും പി​ടി​ച്ചെ​ടു​ക്ക​രു​തെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

ഓ​ള്‍ ഇ​ന്ത്യ ടൂ​റി​സ്റ്റ് പെ​ര്‍​മി​റ്റ് (എ​ഐ​ടി​പി) പ്ര​കാ​രം പൂ​ര്‍​ണ​മാ​യും നി​യ​മാ​നു​സൃ​ത​മാ​യാ​ണ് ത​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ച്ച​തെ​ന്നും അ​ടു​ത്ത ദി​വ​സം​ത​ന്നെ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ക്കു​മെ​ന്നും ഉ​ട​മ പ​റ​ഞ്ഞു.

Kerala

ക​ണി​യാ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: ക​ണി​യാ​പു​ര​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ക​ഴ​ക്കൂ​ട്ട​ത്തു​നി​ന്ന് ആ​റ്റി​ങ്ങ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് എ​തി​രെ വ​ന്ന സ്‌​കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് സം​ഭ​വം.

ബൈ​ക്ക് അ​മി​ത വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ബൈ​ക്ക് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. മം​ഗ​ല​പു​രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

 

District News

ബ​സും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു: വിദ്യാർഥിക്ക് പരിക്ക്

കു​ണ്ട​റ: സ്വ​കാ​ര്യ ബ​സും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ടം. കു​ണ്ട​റ പ​ള്ളി​മു​ക്ക് എം ​ജി ഡി ​സ്കൂ​ളി​നു സ​മീ​പം സ്വ​കാ​ര്യ ബ​സും മി​നി ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു. വി​ദ്യാ​ർ​ഥി​ക്കു പ​രി​ക്കേ​റ്റു.

ഇ​ന്ന​ലെ രാ​വി​ലെ 6.10 ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. കു​ണ്ട​റ ഭാ​ഗ​ത്തു​നി​ന്ന് ക​ല്ല​ട ഭാ​ഗ​ത്തേ​ക്ക് ക​ന്നു​കാ​ലി​ക​ളു​മാ​യി പോ​യ പി​ക്ക​പ്പ് വാ​ൻ ക​ല്ല​ട ഭ​ര​ണി​ക്കാ​വി​ൽ നി​ന്നും കു​ണ്ട​റ​യ്ക്ക് വ​ന്ന ബ​സി​ൽ ഇ​ടി ക്കു​ക​യാ​യി​രു​ന്നു. നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് സ​മീ​പ​ത്തെ വീ​ടി​ന്‍റെ മ​തി​ലി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്.

ബ​സി​ലു​ണ്ടാ​യി​രു​ന്ന സാ​ര​മാ​യ പ​രി​ക്ക് പ​റ്റി​യ സ്കൂ​ൾ വി​ദ്യാ​ർ​ഥി​യെ കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു.പോ​ലീ​സെ ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

 

National

തെ​ല​ങ്കാ​ന​യി​ൽ ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ മ​രി​ച്ചു, 36 പേ​ർ​ക്ക് പ​രി​ക്ക്

ഹൈ​ദ​ര​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ ഖ​മ്മ​ത്ത് ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ബ​സി​ന്‍റെ ക്ലീ​ന​ർ നി​തീ​ഷാ​ണ് മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 36 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി. ഇ​ന്ന് രാ​വി​ലെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ച​ന്ദ്ര​ട​ണ്ട പ്ര​ദേ​ശ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​യ്ക്ക് ടി​ജി​എ​സ്ആ​ർ​ടി​സി ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഖ​മ്മ​ത്ത് നി​ന്ന് ബോ​ദി​ലേ​യ്ക്കു​ള്ള പോ​കു​ക​യാ​യി​രു​ന്നു ബ​സ്. അ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ക്ലീ​ന​ർ നി​തി​ൻ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

നി​ല​മേ​ലി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ചു; നാ​ല് പേ​ർ​ക്ക് പ​രി​ക്ക്

കൊ​ല്ലം: നി​ല​മേ​ൽ പു​തു​ശേ​രി​യി​ൽ നി​ർ​ത്തി​യി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ആം​ബു​ല​ൻ​സ് ഇ​ടി​ച്ച് അ​പ​ക​ടം. ആം​ബു​ല​ൻ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

കി​ട​പ്പ് രോ​ഗി​യു​മാ​യി പോ​യ ആം​ബു​ല​ൻ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​രു കാ​ർ ആം​ബു​ല​ൻ​സി​നെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആം​ബു​ല​ൻ​സി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട ആം​ബു​ല​ൻ​സ് കെ​എ​സ്ആ​ർ​ടി​സി ബ​സി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ന് ശേ​ഷം കാ​ർ നി​ർ​ത്താ​തെ പോ​യി. പ​രി​ക്കേ​റ്റ നാ​ലു​പേ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ പെ​ൺ​കു​ട്ടി​ക​ളെ ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് ഇ​റ​ക്കാ​തി​രു​ന്ന​താ​യി പ​രാ​തി

ചാ​ല​ക്കു​ടി: രാ​ത്രി​യി​ൽ പെ​ൺ​കു​ട്ടി​ക​ളാ​യ യാ​ത്ര​ക്കാ​രെ കെ​എ​സ്ആ​ർ​ടി​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സി​ൽ ആ​വ​ശ്യ​പ്പെ​ട്ട സ്ഥ​ല​ത്ത് ഇ​റ​ക്കാ​തി​രു​ന്ന​താ​യി പ​രാ​തി. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സി​ൽ അ​ങ്ക​മാ​ലി​യി​ൽ​നി​ന്ന് ക​യ​റി​യ പൊ​ങ്ങം നൈ​പു​ണ്യ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്.

കൊ​ര​ട്ടി​ക്ക് അ​ടു​ത്ത് പൊ​ങ്ങ​ത്ത് ബ​സ് നി​ർ​ത്താ​ൻ കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഡ്രൈ​വ​റും ക​ണ്ട​ക്ട​റും ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് പ​രാ​തി. ഇ​ടു​ക്കി സ്വ​ദേ​ശി ഐ​ശ്വ​ര്യ എ​സ്.​നാ​യ​ർ, പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി ആ​ൽ​ഫ പി.​ജോ​ർ​ജ് എ​ന്നി​വ​ർ പ​ഠ​നാ​വ​ശ്യ​ത്തി​നാ​യി എ​റ​ണാ​കു​ള​ത്ത് പോ​യി മ​ട​ങ്ങു​മ്പോ​ഴാ​ണ് ബ​സി​ൽ ക​യ​റി​യ​ത്.

രാ​ത്രി ഒ​മ്പ​ത​ര​യോ​ടെ ബ​സ് പൊ​ങ്ങ​ത്തെ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ ഇ​റ​ങ്ങ​ണ​മെ​ന്ന് കു​ട്ടി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ‍‍‍ഡ്രൈ​വ​റും ക​ണ്ട​ക്ട​റും അ​തി​ന് ത​യാ​റാ​കാ​തി​രു​ന്ന​തോ​ടെ കു​ട്ടി​ക​ൾ ക​ര​ച്ചി​ലാ​യി. കു​ട്ടി​ക​ൾ​ക്ക് ബ​സ് നി​ർ​ത്തി ന​ൽ​ക​ണ​മെ​ന്ന് സ​ഹ​യാ​ത്രി​ക​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ല.

ഇ​തോ​ടെ യാ​ത്ര​ക്കാ​ർ കൊ​ര​ട്ടി പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. ഇ​തി​നി​ടെ മു​രി​ങ്ങൂ​ർ എ​ത്തി​യ​പ്പോ​ൾ ബ​സ് നി​ർ​ത്തി ന​ൽ​കാ​മെ​ന്നു ക​ണ്ട​ക്ട​ർ അ​റി​യി​ച്ചെ​ങ്കി​ലും അ​വി​ടെ ഇ​റ​ങ്ങി​യാ​ൽ തി​രി​കെ​പ്പോ​കാ​ൻ വ​ഴി അ​റി​യി​ല്ലെ​ന്ന് കു​ട്ടി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ഇ​വ​രെ ചാ​ല​ക്കു​ടി കെ​എ​സ്‌​ആ​ർ​ടി​സി ബ​സ് സ്‌​റ്റാ​ൻ​ഡി​ലാ​ണ് ഇ​റ​ക്കി​യ​ത്. രാ​ത്രി​യാ​ത്ര​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​നി​ക​ളോ​ടു മാ​നു​ഷി​ക പ​രി​ഗ​ണ​ന കാ​ണി​ക്കാ​ത്ത​തി​ൽ യാ​ത്ര​ക്കാ​ർ പ്ര​തി​ഷേ​ധി​ച്ചു.

Kerala

ക്രെ​യിനി​ന്‍റെ സൂ​മി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സി​ടി​ച്ച് അപകടം

പാ​ലാ: പാ​ലാ-പൊ​ന്‍​കു​ന്നം റോ​ഡി​ല്‍ വി​ള​ക്കും മ​രു​ത​ങ്ക​ലി​ല്‍ ക്ര​യിനി​ന്‍റെ സൂ​മി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ ബ​സി​ടി​ച്ച് അപകടം. ഇ​ന്നു രാ​വി​ലെ 9 .30ന് ആ​യി​രു​ന്നു സംഭവം. ​

നാ​ല്‍​ക്ക​വ​ല​യാ​യ വി​ള​ക്കും മ​രു​തി​ങ്ക​ലി​ല്‍ തോ​ട്ട​നാ​ലി​ല്‍ റോ​ഡി​ല്‍ നി​ന്ന് മെ​യി​ന്‍ റോ​ഡി​ലേ​യ്ക്ക് ഇ​റ​ങ്ങി വ​ന്ന ക്രെ​യി​നി​ന്‍റെ സൂ​മി​ലാ​ണ് ബ​സ്‌​ ഇ​ടി​ച്ച​ത്. പിന്നാലെ വന്ന കാറും അപകടത്തിൽപ്പെട്ടു.

ആ​ന്ധ്ര​യി​ല്‍നിന്നുള്ള തീർഥാടകരാണ് ബസിലുണ്ടായിരുന്നത്. കാർ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി.

Kerala

തൃ​ശൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ മോ​ഷ​ണം: ര​ണ്ട് യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ വെ​ച്ച് 34,000 രൂ​പ​യ​ട​ങ്ങി​യ പേ​ഴ്സ് മോ​ഷ്ടി​ച്ച കേ​സി​ൽ ര​ണ്ട് യു​വ​തി​ക​ൾ അ​റ​സ്റ്റി​ൽ. ത​മി​ഴ്‌​നാ​ട് പൊ​ള്ളാ​ച്ചി സ്വ​ദേ​ശി​നി​ക​ളാ​യ രാ​ജേ​ശ്വ​രി (30), മാ​രി (26) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​ണ് ഇ​രു​വ​രും. ശ​നി​യാ​ഴ്ച രാ​വി​ലെ 11:15-ഓ​ടെ കു​ട്ട​നെ​ല്ലൂ​രി​ൽ നി​ന്ന് കൊ​ട​ക​ര​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പു​ത്തൂ​ർ പു​ത്ത​ൻ​കാ​ട് സ്വ​ദേ​ശി​നി​യാ​യ 58 വ​യ​സു​ള്ള സ്ത്രീ​യു​ടെ പേ​ഴ്സാ​ണ് ഇ​വ​ർ മോ​ഷ്ടി​ച്ച​ത്.

അ​റ​സ്റ്റി​ലാ​യ രാ​ജേ​ശ്വ​രി ക​ള​മ​ശേരി, അ​ങ്ക​മാ​ലി, തൃ​ക്കാ​ക്ക​ര, കോ​ത​മം​ഗ​ലം പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി നാ​ല് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മാ​രി ആ​ലു​വ, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ, തോ​പ്പും​പ​ടി, കു​റു​പ്പും​പ​ടി, എ​ട​ത്ത​ല പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​ക​ളി​ലാ​യി അ​ഞ്ച് മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.

International

തു​ർ​ക്കി​യി​ൽ ബ​സ് ലോ​റി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി; ഏ​ഴ് പേ​ർ മ​രി​ച്ചു, 11 പേ​ർ​ക്ക് പ​രി​ക്ക്

അ​ങ്കാ​റ: തു​ർ​ക്കി​യി​ൽ ഇ​ന്‍റ​ർ സി​റ്റി ബ​സ് ലോ​റി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ദാ​ന, ഗാ​സി​യ​ൻ​ടെ​പ് എ​ന്നീ ന​ഗ​ര​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന ഹൈ​വേ​യി​ലാ​ണ് ബ​സ് ലോ​റി​യി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റി​യ​ത്.

അ​പ​ക​ട​ത്തി​ൽ ഏ​ഴ് പേ​ർ മ​രി​ച്ചു. 11 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​രി​ച്ച​വ​ർ എ​ല്ലാ​വ​രും ബ​സ് യാ​ത്ര​ക്കാ​രാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​യ്ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഒ​രു ട​യ​ർ പോ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ബ​സ് നി​യ​ന്ത്ര​ണം വി​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ ബ​സി​ന്‍റെ മു​ൻ​വ​ശം ത​ക​ർ​ന്നു.

ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

 

Kerala

ഡ്രൈവർ ഫിറ്റായപ്പോൾ ബസിന്‍റെ ഫിറ്റ്നസ് പോയി, പിന്നാലെ കേസും

കോഴിക്കോട്: മദ്യലഹരിയിലായ ഡ്രൈവര്‍ കോഴിക്കോട്ടുനിന്നു ബംഗളൂരുവിലേക്ക് ബസ് ഓടിച്ച സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈ ആസ്ഥാനമായ ഭാരതി എന്ന പ്രമുഖ കമ്പനിയുടെ ഒരു ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കി കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ സ്‌ക്വാഡ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ഭാരതി ട്രാവല്‍സിലെ ഡ്രൈവര്‍ യാത്രക്കാരെ ഭീതിയുടെ മുള്‍മുനയില്‍ നിറുത്തിയതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചത്.

ഭാരതി കമ്പനി പ്രതിനിധികള്‍ കോഴിക്കോട് എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒയ്ക്കു മുന്നില്‍ ഹാജരായി. സെന്തില്‍ എന്ന ആളാണ് ഞായറാഴ്ച ബസ് ഓടിച്ചതെന്നും അയാള്‍ താത്കാലിക ഡ്രൈവറാണെന്നും സ്ഥിരം ജീവനക്കാരനല്ലെന്നുമാണ് കമ്പനി പ്രതിനിധികള്‍ അറിയിച്ചത്. ഇയാള്‍ ഒളിവിലാണെന്നും അദ്ദേഹത്തിനെതിരേ തമിഴ്‌നാട്ടില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കമ്പനി പ്രതിനിധികള്‍ അറിയിച്ചു.

സംഭവം വിവാദമായ സാഹചര്യത്തില്‍, ഭാരതി കമ്പനി കഴിഞ്ഞദിവസം കേരളത്തിലേക്ക് സര്‍വീസ് നടത്തിയ ഒരു ബസ് എംവിഡി കസ്റ്റഡിയിലെടുത്തിരുന്നു. ഈ ബസിന്‍റെ ഫിറ്റ്‌നസ് റദ്ദാക്കിയതായി എന്‍ഫോഴ്‌സ്‌മെന്‍റ് ആര്‍ടിഒ സ്‌ക്വാഡിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എന്‍. രാഗേഷ് പറഞ്ഞു.

ബസിന്‍റെ ടയറുകള്‍ തേയ്മാനം സംഭവിച്ചവയായിരുന്നു. എമര്‍ജന്‍സി എക്‌സിറ്റിലെ ഗ്‌ളാസ് പൊട്ടിയിട്ടുണ്ട്. മറ്റു ചട്ടലംഘനങ്ങളും കണ്ടെത്തിയ സാഹചര്യത്തിലാണ് ഫിറ്റ്‌നസ് റദ്ദാക്കിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഈ ബസിന് കേരളത്തില്‍ റോഡ് ടാക്‌സ് അടച്ചിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

പിഴയും ടാക്‌സും അടക്കം ഏകദേശം രണ്ടുലക്ഷം രൂപയോളം അടച്ചാല്‍ മാത്രമേ ബസ് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുക്കുകയുള്ളു. സെന്തില്‍ എന്ന ഡ്രൈവറുടെ ഡ്രൈവിംഗ് ലൈസന്‍സിന്‍റെ വിവരങ്ങള്‍ ശേഖരിക്കാനും എംവിഡി ശ്രമം നടത്തുന്നുണ്ട്. വിവരങ്ങള്‍ ലഭ്യമാകുന്ന ഉടന്‍ ബന്ധപ്പെട്ട സ്ഥലത്തെ ആര്‍ടിഒയ്ക്ക്, സെന്തിലിന്‍റെ ലൈസന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളിലേക്കായി മുന്നൂറോളം ബസ് സര്‍വീസുകള്‍ നടത്തുന്ന കമ്പനിയാണ് ഭാരതി. സെന്തിലിന്‍റെ നടപടി കമ്പനിയെ ബാധിച്ചുവെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നതെന്ന് കമ്പനി മാനേജര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോടു പറഞ്ഞു. പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ അതിന്‍റെ കോപ്പി ലഭ്യമാക്കി തുടര്‍ നിയമനടപടി സ്വീകരിക്കുന്നതും ആലോചിക്കുന്നുണ്ടെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

കോഴിക്കോട്ടുനിന്നു ബസ് പുറപ്പെട്ട് അധികം വൈകുന്നതിനു മുമ്പേ യാത്രക്കാര്‍ക്ക് അപാകത അനുഭവപ്പെട്ടിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്നായിരുന്നു ഡ്രൈവറുടെ ഭീഷണി.സഹായി അമിതമായി മദ്യപിച്ച് ഡ്രൈവറുടെ കാബിനില്‍ ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു.

മൈസൂരു ടോള്‍ പ്ലാസയ്ക്കു സമീപം വണ്ടി നിര്‍ത്തിയപ്പോള്‍ കൂടുതല്‍ യാത്രക്കാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇതിനിടെ ഡ്രൈവര്‍ ബസില്‍നിന്ന് ഇറങ്ങി ഓടിരക്ഷപെടുകയായിരുന്നു. പിന്നീട് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസിന്‍റെ യാത്ര തുടര്‍ന്നത്.

Kerala

കു​മ്പ​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു; ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്

പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ ബ​സും പെ​ട്ടി ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു. ഓ​ട്ടോ​റി​ക്ഷ​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു അ​ശോ​ക്, ജോ​ബി​ൻ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടി​ന് ആ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

Kerala

ബ​സി​ൽ വി​ദ്യാ​ർ​ഥി​നി​ക്ക് നേ​രെ ക​ണ്ട​ക്ട​റു​ടെ അ​തി​ക്ര​മം; ചോ​ദ്യം ചെ​യ്ത​പ്പോ​ൾ അ​സ​ഭ്യം

കാ​സ​ര്‍​ഗോ​ഡ്: ബ​സി​ൽ വ​ച്ച് വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ ക​ണ്ട​ക്ട​റു​ടെ അ​തി​ക്ര​മം. ക​ര്‍​ണാ​ട​ക ആ​ര്‍​ടി​സി ബ​സി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​നി​ക്കു​നേ​രെ​യാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്.

ബ​സി​ലെ ക​ണ്ട​ക്ട​ര്‍ മോ​ശ​മാ​യി സ​പ​ർ​ശി​ച്ചെ​ന്നും ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ അ​സ​ഭ്യം പ​റ​ഞ്ഞ് ഇ​റ​ക്കി​വി​ട്ടെ​ന്നു​മാ​ണ് പ​രാ​തി.

കാ​സ​ർ​ഗോ​ഡ് നി​ന്ന് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ൽ വ​ച്ചാ​ണ് അ​തി​ക്ര​മം ഉ​ണ്ടാ​യ​ത്. ചോ​ദ്യം ചെ​യ്ത വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ നി​ന്ന് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, പ​ഠ​ന​ത്തി​നാ​യി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ബ​സി​ലാ​ണ് മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​തെ​ന്നും ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​ന് പാ​സു​ണ്ടെ​ന്നും വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു.

മു​മ്പ് മോ​ശ​മാ​യി പെ​രു​മാ​റി​യ​തി​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​ന്നും മോ​ശ​മാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ചു. രാ​വി​ലെ എ​ട്ടേ​മു​ക്കാ​ലി​ന് ബ​സി​ൽ ക​യ​റി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​രി​ച്ച​പ്പോ​ള്‍ ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ചേ​ര്‍​ന്ന് ചീ​ത്ത വി​ളി​ക്കു​ക​യാ​യി​രു​ന്നു.

പ​രാ​തി ന​ൽ​കു​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ള്‍ എ​ന്തു വേ​ണ​മെ​ങ്കി​ലും ചെ​യ്തോ​ളാ​ൻ പ​റ​ഞ്ഞ് ന​ടു​റോ​ഡി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രീ​ക്ഷ എ​ഴു​താ​നാ​യി​ല്ലെ​ന്നും കോ​ള​ജ് വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​ശ്വ​രം പോ​ലീ​സി​ൽ പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​കി.

National

ബ​സ് കാ​ത്തു​നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി; ഒ​ൻ​പ​ത് വ​യ​സു​കാ​ര​ന് ദാ​രു​ണാ​ന്ത്യം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​സി​ക് ജി​ല്ല​യി​ലെ സി​ന്നാ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു ക​യ​റി ഒ​ൻ​പ​ത് വ​യ​സു​ള്ള കു​ട്ടി മ​രി​ച്ചു. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

സ​ർ​ക്കാ​ർ ബ​സ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ന്‍റെ ബ്രേ​ക്ക് ന​ഷ്ട​പ്പെ​ട്ട​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ്റ്റാ​ൻ​ഡി​ൽ ക​യ​റി​യ ഉ​ട​ൻ​ത​ന്നെ ഡ്രൈ​വ​ർ​ക്ക് ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. തു​ട​ർ​ന്ന് ബ​സ് കാ​ത്തു​നി​ന്ന​വ​രു​ടെ ഇ​ട​യി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. യാ​ത്ര​ക്കാ​രും സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ളു​മാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി ബ​സി​ന്‍റെ അ​ടി​യി​ൽ കു​ടു​ങ്ങി​യ​വ​രെ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ദ​ർ​ശ് ബോ​റാ​ഡെ ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഒ​ൻ​പ​ത് വ​യ​സു​കാ​ര​ൻ. കു​ടും​ബ​ത്തോ​ടൊ​പ്പം സ്റ്റാ​ൻ​ഡി​ൽ ബ​സ് കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു കു​ട്ടി. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം ഡ്രൈ​വ​റെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യും.

National

കോ​ഴി​ക്കോ​ട്ടു​നി​ന്ന് ക​ർ​ണാ​ട​ക​യി​ലേ​ക്ക് പ​ഠ​ന​യാ​ത്ര​യ്ക്കു പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് മ​റി​ഞ്ഞു

ബം​ഗ​ളൂ​രു: കോ​ഴി​ക്കോ​ട്ടു​നി​ന്ന് പ​ഠ​ന​യാ​ത്ര​യ്ക്കു പോ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബ​സ് മ​റി​ഞ്ഞു. ക​ർ​ണാ​ട​ക​യി​ലെ ഹാ​സ​നി​ലാ​ണ് വാ​ഹ​നാ​പ​ക​ടം ഉ​ണ്ടാ​യ​ത്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

അ​പ​ക​ട​ത്തി​ൽ 15 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. ബം​ഗ​ളൂ​രു സ​ന്ദ​ർ​ശി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​ണ് ബ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ൽ നി​ന്നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളാ​ണ് അ​പ​ട​ത്തി​ൽ​പെ​ട്ട​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഹാ​സ​നി​ലെ അ​റ​യ്ക്ക​ൽ​ഗു‍‍​ഡ എ​ന്ന സ്ഥ​ല​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു​ശേ​ഷം രാ​ത്രി ത​ന്നെ സം​ഘം മ​ട​ങ്ങി.

Kerala

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. മൂ​വാ​റ്റു​പു​ഴ​യ്ക്ക് സ​മീ​പം തൃ​ക്ക​ള​ത്തൂ​രി​ൽ വ​ച്ചാ​ണ് അ​ര്‍​ധ​രാ​ത്രി​യോ​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ നാ​ലു​പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലോ​റി ഡ്രൈ​വ​റെ എ​റ​ണാ​കു​ളം രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​ന്ധ്ര​യി​ൽ നി​ന്ന് ശ​ബ​രി​മ​ല​യി​ലേ​ക്ക് വ​ന്ന തീ​ർ​ഥാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ തീ​ർ​ഥാ​ട​ക​രു​ടെ നി​ല ഗു​രു​ത​ര​മ​ല്ല.

Kerala

ഇ​ടു​ക്കി​യി​ൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു

ഇ​ടു​ക്കി: അ​ണ​ക്ക​ര​ക്ക് സ​മീ​പം ക​ട​ശി​ക്ക​ട​വി​ൽ ബ​സും ജീ​പ്പും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ 10 പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ഏ​ല​ത്തോ​ട്ട​ത്തി​ലേ​ക്ക് ഉ​ള്ള തൊ​ഴി​ലാ​ളി​ക​ളു​മാ​യി എ​ത്തി​യ ജീ​പ്പ് ആ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ജീ​പ്പി​ന്‍റെ അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​ഗ​മ​നം.

കു​മ​ളി​യി​ൽ നി​ന്നും ക​ട്ട​പ്പ​ന​യി​ലേ​ക്ക് പോ​യ ബ​സി​നു നേ​രെ​യാ​ണ് ജീ​പ്പ് പാ​ഞ്ഞ​ടു​ത്ത് കൂ​ട്ടി​യി​ടി​ച്ച​ത്. ജീ​പ്പി​ൽ ആ​കെ 20 ഓ​ളം പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ജീ​പ്പി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​ണ്.

Kerala

മാ​ള​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നു ചാ​ടി​യ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​ർ: മാ​ള​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും ചാ​ടി​യ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. കൊ​ര​ട്ടി സ്വ​ദേ​ശി ജ​യ്ജു (52) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മേ​ല​ടൂ​രി​ൽ ഉ​ള്ള പു​റ​ക്കു​ളം സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് വ​ച്ച് ആ​ണ് സം​ഭ​വം. അ​ന്ന​മ​ന​ട​യി​ൽ നി​ന്നും തൃ​പ്ര​യാ​റി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് പു​റ​ക്കു​ളം സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നും യാ​ത്ര​ക്കാ​രി​യെ ക​യ​റ്റി മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് യാ​ത്ര​ക്കാ​ര​ൻ പെ​ട്ടെ​ന്ന് പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങ​ണ​മെ​ന്നോ ബ​സ് നി​ർ​ത്താ​നോ ആ​വ​ശ്യ​പ്പെ​ടാ​തി​രു​ന്ന ജ​യ്ജു മു​ൻ​വാ​തി​ലി​ലൂ​ടെ​യാ​ണ് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്.

യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ജ​യ്ജു​വി​നെ മാ​ള​യി​ലെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്.

National

ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​സി​ന് തീ​പി​ടി​ച്ചു; ത​ല​നാ​രി​ഴ​യ്ക്ക് ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ ബ​സി​ന് തീ​പി​ടി​ച്ചു. സം​ഭ​വ സ​മ​യം ബ​സി​ൽ ആ​ളു​ക​ൾ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യി. എ​ന്നാ​ൽ, ആ​ർ​ക്കെ​ങ്കി​ലും പ​രി​ക്കേ​റ്റി​ട്ടു​ണ്ടോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല.

ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ മൂ​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന ബ​സി​നാ​ണ് തീ​പി​ടി​ച്ച​ത്. അ​പ​ക​ട​കാ​ര​ണം വ്യ​ക്ത​മ​ല്ല.

National

ഹൈ​ദ​രാ​ബാ​ദി​ൽ ബ​സി​ന് തീ​പി​ടി​ച്ച് നി​ര​വ​ധി പേ​ർ മ​രി​ച്ചു, 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി

ബം​ഗ​ളു​രു: ഹൈ​ദ​രാ​ബാ​ദി​ലെ ക​ർ​ണൂ​ലി​ൽ ബ​സി​ന് തീ​പി​ടി​ച്ച് വ​ൻ ദു​ര​ന്തം. നി​ര​വ​ധി പേ​ർ മ​രി​ച്ചു. തീ ​പ​ട​ര്‍​ന്ന​തോ​ടെ 12 പേ​ർ ജ​നാ​ല​ക​ള്‍ ത​ക​ര്‍​ത്ത് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ബം​ഗ​ളു​രു - ഹൈ​ദ​രാ​ബാ​ദ് ദേ​ശീ​യ​പാ​ത​യി​ൽ ക​ർ​ണൂ​ൽ ന​ഗ​ര​ത്തി​ൽ​നി​ന്ന് 20 കി​ലോമീ​റ്റ​ര്‍ അ​ക​ലെ​ ഉ​ള്ളി​ന്ദ​കൊ​ണ്ട ക്രോ​സി​ന് സ​മീ​പം ​ഇ​ന്ന് പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്ന് ബം​ഗ​ളു​രു​വി​ലേ​ക്ക് വ​ന്ന കാ​വേ​രി ട്രാ​വ​ൽ​സ് എ​ന്ന വോ​ൾ​വോ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. തീ​പി​ടി​ച്ച് മി​നി​ട്ടു​ക​ൾ​ക്ക​കം ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. എ​ൻ​ജി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നാ​ണ് തീ ​പ​ട​ർ​ന്ന​തെ​ങ്കി​ലും കാ​ര​ണം വ്യ​ക്ത​മ​ല്ല.

40 ഓ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. പ്ര​ദേ​ശ​വാ​സി​ക​ളും വ​ഴി​യാ​ത്ര​ക്കാ​രും തീ​യ​ണ​യ്ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴേ​ക്കും ബ​സ് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. പ​രി​ക്കേ​റ്റ​വ​രെ ക​ർ​ണൂ​ലി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

National

വി​ജ​യ്‌​യു​ടെ പ്ര​ച​ര​ണ​വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് കോ​ട​തി

ചെ​ന്നൈ: ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്‌​യു​ടെ പ്ര​ച​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. 41 പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ദു​ര​ന്ത​ത്തി​ന് പി​ന്നാ​ലെ​യാ​ണ് കോ​ട​തി ബ​സ് പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

വി​ജ​യ്‌​യു​ടെ കാ​ര​വാ​ൻ നാ​മ​ക്ക​ൽ പോ​ലീ​സ് വൈ​കാ​തെ ത​ന്നെ പി​ടി​ച്ചെ​ടു​ക്കു​മെ​ന്നാ​ണ് വി​വ​രം. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ൾ പ്ര​ത്യേ​കാ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് പോ​ലീ​സ് കൈ​മാ​റി​യി​ട്ടു​ണ്ട്.

തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് ബൈ​ക്ക് പ്ര​ചാ​ര​ണ വാ​ഹ​ന​ത്തി​ന​ടി​യി​ൽ വീ​ഴു​ന്ന​തി​ന്റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. ബൈ​ക്ക് ബ​സി​ന​ടി​യി​ൽ​പെ​ട്ടി​ട്ടും ബ​സ് നി​ർ​ത്താ​തെ മു​മ്പോ​ട്ട് എ​ടു​ത്തു​വെ​ന്ന് കോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഒ​രു അ​പ​ക​ട​മ​ല്ലെ​ന്നും എ​ന്തു​കൊ​ണ്ട് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്നും കോ​ട​തി പോ​ലീ​സി​നോ​ട് ചോ​ദി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ പ്ര​ചാ​ര​ണ വാ​ഹ​നം പി​ടി​ച്ചെ​ടു​ക്കാ​ൻ ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ന്ന​ത്.

പ്ര​ദേ​ശ​ത്തു​ള്ള സി​സി​ടി​വി​ക​ളും വി​ജ​യ് യു​ടെ പ്ര​ച​ര​ണ ബ​സി​ന​ക​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ക​രൂ​രി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​ക(​ടി​വി​കെ)​ത്തി​ന്‍റെ റാ​ലി​ക്കി​ടെ 41 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ന​ട​ൻ വി​ജ​യ് ഉ​ൾ​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളെ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​നെ അ​ണി​ക​ളെ ഉ​പേ​ക്ഷി​ച്ച് സ്ഥ​ലം​വി​ട്ട ടി​വി​കെ നേ​താ​ക്ക​ളെ കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ക്കു​ക​യും ചെ​യ്തു.

‘ദു​ര​ന്ത​മു​ണ്ടാ​യ ഉ​ട​ൻ നേ​താ​വ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​വു​ക​യാ​ണ് ചെ​യ്ത​ത്. അ​ത് നേ​താ​ക്ക​ൾ​ക്കു പ​റ്റി​യ ഗു​ണ​മ​ല്ലെ​ന്നു പ​റ​യേ​ണ്ടി​വ​ന്ന​തി​ൽ ദുഃ​ഖ​മു​ണ്ട്. ആ​പ​ത്തി​ൽ​പ്പെ​ട്ട​വ​രെ ര​ക്ഷി​ക്കു​ന്ന​ത് അ​വ​രു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. എ​ത്ര​യോ കു​ട്ടി​ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. പ​ക്ഷേ, നേ​താ​ക്ക​ൾ​ക്ക് ഒ​ട്ടും പ​ശ്ചാ​ത്താ​പ​മി​ല്ല.’ -കോ​ട​തി പ​റ​ഞ്ഞു.

ഐ​പി​എ​സ് ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക സം​ഘം (എ​സ്ഐ​ടി) സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി വെ​ള്ളി​യാ​ഴ്ച ഉ​ത്ത​ര​വി​ട്ടു.

Kerala

പോ​ലീ​സ് ജീ​പ്പി​ൽ ഉ​ര​ഞ്ഞു; കെ​എ​സ്‍​ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി

 

 

കോ​ട്ട​യം: പോ​ലീ​സ് ജീ​പ്പി​ൽ കെ​എ​സ്‍​ആ​ർ​ടി​സി ബ​സ് ത​ട്ടി​യെ​ന്ന് ആ​രോ​പി​ച്ച് ഡ്രൈ​വ​റെ പോ​ലീ​സ് മ​ർ​ദി​ച്ച​താ​യി പ​രാ​തി. മൂ​ന്നാ​ർ ആ​ല​പ്പു​ഴ ലി​മി​റ്റ​ഡ് സ്റ്റോ​പ്പ് ബ​സി​ലെ ഡ്രൈ​വ​ർ പി.​കെ. വേ​ലാ​യു​ധ​നാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്.

പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ വൈ​ക്കം സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ലേ​ക്കു​ള്ള സ​ർ​വീ​സി​നി​ട​യി​ൽ ഉ​ല്ല​ല​ക്ക് സ​മീ​പ​ത്തു​വ​ച്ചാ​യി​രു​ന്നു സം​ഭ​വം.‌

കെ​എ​സ്ആ​ർ​ടി​സി ബ​സ് പോ​ലീ​സ് ജീ​പ്പി​ന്‍റെ സൈ​ഡ് മി​റ​റി​ൽ ഉ​ര​ഞ്ഞു എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് വേ​ലാ​യു​ധ​ൻ പ​റ​യു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന് ക​ണ്ണി​നും ത​ല​യ്ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​വ​ച്ച് വീ​ട്ട​മ്മ​യു​ടെ 20 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യി

 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യ​വേ വീ​ട്ട​മ്മ​യു​ടെ 20 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യി. പോ​ത്ത​ൻ​കോ​ട് വാ​വ​റ അ​മ്പ​ലം സ്വ​ദേ​ശി​യാ​യ ഷ​മീ​ന ബീ​വി​യു​ടെ സ്വ​ർ​ണ​മാ​ണ് ബാ​ഗി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.

നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ ആ​റ്റി​ൻ പു​റ​ത്തു​ള്ള മ​രു​മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. ബ​സി​ൽ​നി​ന്നും പോ​ത്ത​ൻ​കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ബാ​ഗ് തു​റ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

സ്വ​ർ​ണം എ​വി​ടെ​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് വ്യ​ക്ത​മ​ല്ല. നെ​ടു​മ​ങ്ങാ​ട്, വെ​ഞ്ഞാ​റ​മൂ​ട്, പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഷ​മീ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Up