Sports
ദുബായ്: ഗ്ലോബ് സോക്കർ അവാർഡുകൾ ഏറ്റുവാങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോയും ഉസ്മാൻ ഡെംബെലെയും. ലോക കായികരംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ആദരിക്കുന്ന പുരസ്കാരമാണ് ഗ്ലോബ് സോക്കർ.
ദുബായ് സ്പോർട്സ് കൗണ്‍സിൽ നടത്തിവരുന്ന ’ഗ്ലോബ് സോക്കർ 2025’ പുരസ്കാരത്തിനാണ് ഇരുവരും അർഹരായത്. ദുബായിൽ നടന്ന ചടങ്ങിൽ ഫുട്ബോൾ താരങ്ങൾ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മികച്ച മിഡിൽ ഈസ്റ്റേണ്‍ ഫുട്ബോൾ താരത്തിനുള്ള അവാർഡാണ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. നിലവിൽ സൗദി ക്ലബ് അൽ നസറിൽ കളിക്കുന്ന റൊണാൾഡോ മികച്ച പ്രകടനമാണ് തന്റെ 40-ാം വയസിലും കാഴ്ചവെക്കുന്നത്.
District News
മാഹി: ദുബായിൽ ഹൃദയാഘാതം മൂലം മരിച്ച കോപ്പാലം മൂഴിക്കര സ്വദേശിയായ യുവാവിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കോപ്പാലം മൂഴിക്കരയിലെ "ഗോകുല'ത്തിൽ സൗരാഗാണ് (28) ഡിസംബർ ഒന്നിന് ദുബായ് ജബൽ അലിയിലെ താമസസ്ഥലത്ത് മരിച്ചത്. ദുബായിലെ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറാണ്. നാലുമാസം മുന്‍പ് അവധിയിൽ നാട്ടിലെത്തി തിരിച്ചുപോയതായിരുന്നു. ഇന്നു രാവിലെ ഏഴിന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന മൃതദേഹം ഒന്‍പതോടെ മൂഴിക്കരയിലെ വീട്ടിലെത്തിച്ച് വീട്ടുവളപ്പിൽ സംസ്കരിക്കും. പരേതനായ പുറക്കണ്ടി രവീന്ദ്രൻ-പെരൂൾ സരസ്വതി ദന്പതികളുടെ മകനാണ്. സഹോദരി: സുരമ്യ.
Sports
ദുബായ്: അണ്ടര്‍ 19 ഏഷ്യ കപ്പ് ഏകദിനത്തില്‍ ഇന്ന് ഇന്ത്യ x പാക്കിസ്ഥാന് പോരാട്ടം. ഗ്രൂപ്പ് എയിലെ പോരാട്ടം രാവിലെ 10.30നാണ്.
ഗ്രൂപ്പിലെ ആദ്യ മത്സരങ്ങളില്‍ ഇന്ത്യ 234 റണ്‍സിന് യുഎഇയെയും പാക്കിസ്ഥാന് 297 റണ്‍സിന് മലേഷ്യയെയും കീഴടക്കിയിരുന്നു.
NRI
ചങ്ങനാശേരി: മോര്‍കുളങ്ങര കൂട്ടുമ്മേല്‍ തങ്കച്ചന് രാഘവന് (64) ദുബായിയില്‍ അന്തരിച്ചു. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ആനന്ദാശ്രമം ശ്മശാനത്തില്‍.
ഭാര്യ ബീന. മക്കള്‍: വീണ തങ്കച്ചന്, ആകാശ് തങ്കച്ചന്. മരുമക്കള്‍: സുജിത്, ദേവിക.
Business
ദുബായ്: ഐസിഎല്‍ ഗ്രൂപ്പ് പുതിയ കോര്‍പറേറ്റ് ആസ്ഥാനം ദുബായിലെ ഊദ് മെഹ്തയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
ഓഫീസ് കോര്‍ട്ട് കെട്ടിടത്തിലെ വിശാലമായ നിലകളിലായി ഏകദേശം 10,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സജ്ജീകരിച്ചിരിക്കുന്ന ഈ ആസ്ഥാനമന്ദിരം കരീബിയന്‍ രാജ്യങ്ങളുടെ ഗുഡ്വില് അംബാസഡറും ഐസിഎല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അഡ്വ. കെ.ജി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. 2018ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിച്ച ഐസിഎല്‍ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഇപ്പോള്‍ എട്ടാം വര്‍ഷത്തിലേക്കു കടക്കുകയാണ്.
200ലധികം ജീവനക്കാരുള്ള പുതിയ കോര്‍പറേറ്റ് ഓഫീസില്‍ ഐസിഎല്‍ ഇന്‍വെസ്റ്റ്മെന്റ് സര്‍വീസസിനു പുറമെ ഐസിഎല്‍ ഗോള്‍ഡ് ട്രേഡിംഗ്, ഐസിഎല്‍ റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് പ്രോപ്പര്‍ട്ടീസ്, ഐസിഎല്‍ ലാമ ഡെസേര്‍ട്ട് സഫാരി, ഐസിഎല്‍ മറൈന്‍ ടൂറിസം, ഐസിഎല്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം, ഐസിഎല്‍ ബാങ്കിംഗ് ചാനല്‍ പാര്‍ട്ണര്‍ സേവനങ്ങള്‍, ഐസിഎല്‍ ഹോസ്പിറ്റാലിറ്റി വിഭാഗം തുടങ്ങിയ വിവിധ ബിസിനസ് മേഖലകളും പ്രവര്‍ത്തിക്കുന്നു.
ദുബായ് ആസ്ഥാനമാക്കി യുകെ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കും ബിസിനസ് വ്യാപിപ്പിക്കാനാണ് ഇപ്പോഴത്തെ ലക്ഷ്യമെന്ന് അഡ്വ. കെ. ജി. അനില്‍ കുമാര്‍ പറഞ്ഞു.
Kerala
ദുബായ്: കേരളം സ്റ്റാർട്ട് അപ് പറുദീസയായി മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണം ആണ് ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് കേരളത്തെ സഹായിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുബായ് സന്ദർശനത്തിനിടയിലെ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദേഹം.
കിഫ്ബി മസാല ബോണ്ടിലെ ഇഡി നോട്ടീസിനെ കുറിച്ച് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. സംസ്ഥാനത്തിന്റെ പശ്ചാത്തല അടിസ്ഥാന സൗകര്യ വികസനത്തിന് 96,000 കോടി കിഫ്ബി വഴി ചെലവിട്ടതായും പിണറായി വ്യക്തമാക്കി.
കിഫ്ബി പണം ഉപയോഗിച്ചാണ് ദേശീയപാതാ വികസനത്തിന് മാത്രം 5,600 കോടി രൂപ നൽകിയത്. 2016ൽ ഗതികേടിലായിരുന്നു ആരോഗ്യരംഗം. തുടർഭരണമാണ് ഇന്ന് കാണുന്ന നേട്ടങ്ങൾ നേടാൻ കേരളത്തെ സഹായിച്ചതെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു.
International
ന്യൂഡൽഹി: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പവൻ താക്കൂർ അറസ്റ്റിൽ. ഇയാളെ ഉടൻ തന്നെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്ന് അധികൃതർ അറിയിച്ചു.
2024 നവംബറിൽ ഡൽഹിയിൽ പിടികൂടിയ ഏകദേശം 2,500 കോടി രൂപ വിലമതിക്കുന്ന ഏകദേശം 82 കിലോഗ്രാം ഹൈഗ്രേഡ് കൊക്കെയ്ൻ കള്ളക്കടത്തിന്റെ മുഖ്യസൂത്രധാരനാണ് പവൻ താക്കൂർ.
ഇന്ത്യൻ തുറമുഖം വഴി എത്തിച്ച മയക്കുമരുന്ന് ട്രക്കിലാണ് ഡൽഹിയിൽ എത്തിച്ചത്. തുടർന്ന് വിതരണത്തിനാണ് ഒരു വെയർഹൗസിൽ സൂക്ഷിച്ചു. ഈ ആഴ്ച ആദ്യം ഡൽഹിയിൽ നിന്നും പിടിച്ചെടുത്ത 282 കോടി രൂപയുടെ മെത്ത് മയക്കുമരുന്നിന് പിന്നിലെ മുഖ്യ സൂത്രധാരനും ഇയാളാണ്.
ഹവാല, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഇടപാടിലും ഇയാൾ ദീർഘകാലം പ്രവർത്തിച്ചിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
ഡൽഹിയിലെ കുച്ച മഹാജനി മാർക്കറ്റിൽ ഹവാല ഏജന്റായി പ്രവർത്തിച്ചാണ് ഇയാളുടെ ക്രിമിനൽ പശ്ചാത്തലം ആരംഭിക്കുന്നത്. പിന്നീട് മയക്കുമരുന്ന് കടത്തിലേക്ക് തിരിഞ്ഞു.
സെപ്റ്റംബറിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) താക്കൂറിനെതിരെ അന്താരാഷ്ട്ര സിൽവർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മയക്കുമരുന്ന് വിരുദ്ധ ഏജൻസിയുടെ അന്വേഷണത്തിന് പുറമേ, അനധികൃത ഇറക്കുമതി-കയറ്റുമതി, ക്രിപ്റ്റോ ട്രാൻസ്ഫറുകൾ, വ്യാജ സാമ്പത്തിക ഇടപാടുകൾ എന്നിവയിലൂടെ താക്കൂറിന്റെ സംഘം 681 കോടിയിലധികം രൂപ വെളുപ്പിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
നേരത്തെ, അന്വേഷണ ഏജൻസി പവൻ താക്കൂറിന്റെ സ്ഥാപനങ്ങൾ റെയ്ഡ് ചെയ്യുകയുംകള്ള പണം കൈമാറാൻ ഉപയോഗിക്കുന്ന 118 മ്യൂൾ അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്തിരുന്നു.
പവൻ താക്കൂറിനെതിരെ ഇഡി നിരവധി സമൻസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായില്ല. തുടർന്ന് ഡൽഹിയിലെ പട്യാല ഹൗസ് കോടതി അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ വർഷം ഡൽഹിയിൽ മയക്കുമരുന്ന് പിടികൂടിയതിനും ഇയാളുടെ അഞ്ച് കൂട്ടാളികളെ കസ്റ്റഡിയിലെടുത്തതിനും പിന്നാലെ താക്കൂറും കുടുംബവും ദുബായിലേക്ക് പലായനം ചെയ്തിരുന്നു. പിന്നീട് അവിടെ നിന്നാണ് ഇയാൾ കള്ളക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ ശൃംഖല കൈകാര്യം ചെയ്തിരുന്നത്.
ദുബായ് ഹിൽസ് എസ്റ്റേറ്റിലെ ഒരു വില്ല ഉൾപ്പെടെ ദുബായിൽ നിരവധി സ്വത്തുക്കളും ആഡംബര കാറുകളും ഇയാൾക്ക് സ്വന്തമായുണ്ട്.
National
ന്യൂഡൽഹി: ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് വീണതിൽ വ്യോമസേനയുടെ ആഭ്യന്തര അന്വേഷണം തുടങ്ങി. അട്ടിമറി സാധ്യത ഉൾപ്പെടെയുള്ളവ പരിശോധിക്കുമെന്ന് വ്യോമസേന അറിയിച്ചു. അപകടത്തിൽ വിംഗ് കമാൻഡർ നമൻ സ്യാൽ വീരമൃത്യു വരിച്ചിരുന്നു
ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ സാങ്കേതിക വിവരങ്ങൾ ശേഖരിക്കുകയും എയർ ഷോയ്ക്കിടെയുള്ള ദൃശ്യങ്ങളും പരിശോധിച്ച് അപകടത്തിന്റെ പ്രാഥമികമായ റിപ്പോർട്ട് തയാറാകും.115 രാജ്യങ്ങളിൽ നിന്നായി 200 ഓളം വിമാനങ്ങളാണ് ദുബായിൽ നടന്ന എയർ ഷോയിൽ പങ്കെടുത്തത്.
അതേസമയം, സംഭവത്തിൽ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്,സംയുക്ത സൈനിക മേധാവി അനിൽ ചൗഹാൻ, സൈനിക മേധാവികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. വിംഗ് കമാൻഡർ നമൻ സ്യാലിന്റെ മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇന്ന് തന്നെ നാട്ടിൽ എത്തിക്കും. ഹിമാചൽ പ്രദേശിലെ കാൻഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ.
NRI
ദുബായി: യുഎഇയില്‍ നിന്നുമുള്ളവര്‍ക്ക് ഇന്ത്യയിലെ മൂന്ന് വിമാനത്താവളങ്ങളില്കൂടി വിസാ ഓണ്‍ അറൈവല്‍ സംവിധാനം പ്രഖ്യാപിച്ച് വിദേശകാര്യമന്ത്രാലയം. ഇതോടെ കൊച്ചി, കോഴിക്കോട്, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ കൂടി യുഎഇ പൗരന്മാര്ക്ക് വിസയില്ലാതെ എത്താം
ആദ്യമായി ഇന്ത്യയിലെത്തുന്ന യുഎഇ പൗരന്മാര്ക്കും പാക്കിസ്ഥാനില്‍ വേരുള്ളവര്ക്കും ഈ ആനുകൂല്യം ലഭിക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ഹൈദരബാദ്, ബംഗളൂരു എന്നിങ്ങനെ ഇന്ത്യയിലെ ആറ് വിമാനത്താവളങ്ങളിലാണ് നിലവില്‍ യുഎഇ പൗരന്മാര്ക്ക് വിസാ ഓണ്‍ അറൈവല്‍ അനുവദിച്ചിരുന്നത്.
വിമാനത്താവളത്തില്‍നിന്നു വിസ എടുത്തശേഷം രാജ്യത്തെവിടെയും യാത്ര ചെയ്യാം. 2000 രൂപയാണ് ഓണ്‍ അറൈവല്‍ വിസയ്ക്കുള്ള ഫീസ്. പാസ്പോര്‍ട്ടിന് ആറുമാസം കാലാവധി ഉണ്ടായിരിക്കണം.
ബിസിനസ്, ടൂറിസം, സമ്മേളനങ്ങള്‍, ചികിത്സ തുടങ്ങിയവക്കായി വരുന്നവര്‍ക്കാണ് വിസാ ഓണ്‍ അറൈവല്‍ പ്രധാനമായും ലഭിക്കുക. ഒരു വര്‍ഷത്തില്‍ എത്ര തവണവേണമെങ്കിലും വിസാ ഓണ്‍ അറൈവല്‍ ലഭിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
NRI
ദുബായി: സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ കൊയ്ത്തുത്സവവും കുടുംബ സംഗമവും സംവിധായകൻ ബ്ലെസി ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അജു ഏബ്രഹാം അധ്യക്ഷത വഹിച്ചു.
സഹ വികാരി ഫാ. ചെറിയാൻ ജോസഫ്, ട്രസ്റ്റി പി.എ. ഏബ്രഹാം, സെക്രട്ടറി പോൾ ജോർജ്, ജനറൽ കൺവീനർ സുനിൽ സി. ബേബി, ജോയിന്റ് കൺവീനർ ജോബി ജോർജ്, ജോയിന്റ് ട്രസ്റ്റി സിജി വർഗീസ്, ജോയിന്റ് സെക്രട്ടറി മനോജ് തോമസ് എന്നിവർ പ്രസംഗിച്ചു.
പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ ദിദിമോസ് ബാവായുടെ സ്മരണാർഥം ഏർപ്പെടുത്തിയിട്ടുള്ള ദിദിമോസ് "ÜNSUNG HERO' അവാർഡ് ചടങ്ങിൽ രാഗേഷ് കൃഷ്ണൻ കുരമ്പാലക്ക് സമ്മാനിച്ചു.
ദുബായി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ പ്രഥമ വികാരിയായിരുന്ന ഡോ. സ്തേഫാനോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ സ്മരണാർഥം സാമൂഹിക സേവന, ജീവകാരുണ്യ പ്രവർത്തന രംഗങ്ങളിൽ പ്രവർത്തിച്ചവർക്ക് ഇടവക യുവജനപ്രസ്ഥാനം നൽകുന്ന അവാർഡ് കോട്ടയം നവജീവൻ ട്രസ്റ്റിന്റെ അമരക്കാരൻ പി.യു. തോമസിന് ചടങ്ങിൽ സമ്മാനിച്ചു.
ഇടവകാംഗങ്ങൾ തയാറാക്കിയ തനി നാടൻ വിഭവങ്ങളുടെ ഭക്ഷണ ശാലകളുടെ ഉദ്ഘാടനം സിനിമാ താരം മഞ്ജു പിള്ള നിർവഹിച്ചു. സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
പൊതുസമ്മേളനത്തിന് ശേഷം സിനിമാ താരം രമേഷ് പിഷാരടി, റിയാലിറ്റി ഷോ വിജയി ആവിർഭവ്, അശ്വിൻ വിജയ്, മെറിൻ ഗ്രിഗറി, ശ്രേയ ജയദീപ് എന്നിവർ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ നടന്നു. പ്രശസ്ത അവതാരക ഡയാന ഹമീദ് പരിപാടികൾ അവതരിപ്പിച്ചു.
നേരത്തെ വിശിഷ്ടാതിഥികളെ ദേവാലയ കവാടത്തിൽ നിന്ന് ശിങ്കാരി മേളം, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെ സ്വീകരിച്ചു. തട്ടുകടകൾ, മാടക്കട, കുട്ടികൾക്കുള്ള ഗെയിം സ്റ്റാളുകൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ പ്രത്യേക ആകർഷണങ്ങളായിരുന്നു.
NRI
ദുബായി: കേരളത്തിൽനിന്നു ദുബായിയിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്.
വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി.
പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു.
തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.
International
ദുബായ്: കേരളത്തിൽനിന്നു ദുബായിലേക്ക് അന്താരാഷ്ട്ര വിമാനത്തിൽ സഞ്ചരിച്ച രണ്ട് നഴ്സുമാർ മരണത്തിലേക്കു വഴുതിവീണ സഹയാത്രികന്റെ ജീവൻ രക്ഷിച്ചു.
വയനാട് സ്വദേശി അഭിജിത് ജീസ്(26), ചെങ്ങന്നൂർ അജീഷ് നെൽസൺ(29) എന്നിവർ യുഎഇയിൽ ലഭിച്ച പുതിയ ജോലിയിൽ പ്രവേശിക്കാനാണ് എയർ അറേബ്യയുടെ 3എൽ128 ഫ്ലൈറ്റിൽ കയറിയത്. വിമാനം പുറപ്പെട്ടശേഷം തങ്ങൾക്കൊപ്പം സീറ്റിലിരുന്ന ഒരാൾ ശ്വസിക്കാൻ ബുദ്ധിമുട്ടുന്നതു കണ്ടു.
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണെന്നു തിരിച്ചറിഞ്ഞ ഇരുവരും ആ വ്യക്തിക്കു സിപിആർ നൽകി. പിന്നീട് വിമാനത്തിലെ ക്രൂവിനെ വിവരമറിയിച്ചു. ഇതിനിടെ, ഡോ. ആരിഫ് അബ്ദുൾ ഖാദർ എന്ന ആളും സ്വയം പരിചയപ്പെടുത്തി സഹായത്തിനെത്തി.
പൾസും ശ്വാസഗതിയും സാധാരണ നിലയിലാകുന്നതു വരെ സിപിആർ തുടർന്നതായും സാധാരണ ജീവിതത്തിലേക്കു തിരിച്ചുവന്ന അദ്ദേഹത്തിനുണ്ടായ സന്തോഷം സമൂഹത്തിൽ നഴ്സുമാരുടെ ഉത്തരവാദിത്വത്തെക്കുറിച്ച് കൂടുതൽ ഓർമപ്പെടുത്താൻ ഇടയാക്കിയെന്ന് ഇരുവരും പ്രതികരിച്ചു. തുടർന്ന് വിമാനത്താവളത്തിലെ മെഡിക്കൽ സംഘം ഇദ്ദേഹത്തെ പരിശോധിച്ചു.
NRI
ദുബായി: ദീപാവലി ആഘോഷത്തിനിടെ മലയാളി വിദ്യാർഥി ദുബായിയിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീണു മരിച്ചു. ബിബിഎ മാർക്കറ്റിംഗ് ഒന്നാം വർഷ വിദ്യാർഥിയായ ആലപ്പുഴ മാവേലിക്കര സ്വദേശി വൈഷ്ണവ് കൃഷ്ണകുമാർ(18) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ദുബായിയിലെ ഇന്റർനാഷണൽ അക്കാദമിക് സിറ്റിയിൽ ദീപാവലി ആഘോഷങ്ങൾക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വി.ജി. കൃഷ്ണകുമാർ - വിധു ദമ്പതികളുടെ മകനാണ്. സഹോദരി: വൃഷ്ടി കൃഷ്ണകുമാർ. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
NRI
ദുബായി: അല്‍ വഹീദ ബംഗ്ലാദേശ് കൗണ്‍സലേറ്റിന് സമീപം 2023 ഏപ്രിൽ 24ന് നടന്ന വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കണ്ണൂർ നീർച്ചാൽ സ്വദേശിനി റഹ്മത്ത് ബീ മമ്മദ് സാലിക്ക് ഒരു മില്യൺ ദിർഹം(ഏകദേശം 2.37 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ലഭിച്ചു.
റോഡ് മുറിച്ച് കടക്കാന്‍ അനുവാദമില്ലാത്ത സ്ഥലത്തുകൂടി റോഡ് മുറിച്ചു കടക്കുകയായിരുന്ന റഹ്മത്തിനെ യുഎഇ പൗരന് ഓടിച്ച കാർ ഇടിക്കുകയായിരുന്നു. ഡ്രൈവറുടെ അശ്രദ്ധയും റോഡ് ഉപയോക്താക്കളെ പരിഗണിക്കാതെയുള്ള ഡ്രൈവിംഗും അപകടത്തിന് കാരണമായി.
അതേസമയം, വാഹനങ്ങൾ ശ്രദ്ധിക്കാതെ റോഡ് മുറിച്ചു കടന്നതിന് റഹ്മത്തും ഭാഗികമായി ഉത്തരവാദിയാണെന്ന് പോലീസും കോടതിയും കണ്ടെത്തി. അപകടത്തെ തുടർന്ന് റഹ്മത്തിനെ ദുബായി റാഷിദിയ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലച്ചോറിൽ രക്തസ്രാവം, നടുവിന് ഒടിവ്, ശരീരത്തിന്റെ വലതുഭാഗത്തെ പേശികൾക്ക് ബലഹീനത, വലത് കൈകാലുകൾക്ക് പക്ഷാഘാതം തുടങ്ങിയ ഗുരുതര പരിക്കുകൾ അവർക്ക് സംഭവിച്ചു. സംഭവവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ, വാഹനമോടിച്ച യുഎഇ പൗരന് 3000 ദിർഹവും റഹ്മത്ത് ബീക്ക് 1000 ദിർഹവും പിഴ ചുമത്തി.
കേസുമായി ബന്ധപ്പെട്ട്, റഹ്മത്തിന്റെ ബന്ധുക്കൾ യാബ് ലീഗല്‍ സര്‍വീസസ് സിഇഒ സലാം പാപ്പിനിശേരിയെ സമീപിച്ചു. യാബ് ലീഗല്‍ സര്‍വീസസിലെ യുഎഇ അഭിഭാഷകര്‍ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ, ക്രിമിനൽ കേസ് വിധി, മറ്റ് രേഖകൾ എന്നിവ സഹിതം നഷ്ടപരിഹാര കോടതിയിൽ കേസ് ഫയൽ ചെയ്തു.
അപകടം നടന്ന സമയത്തും കേസ് ഫയൽ ചെയ്ത സമയത്തുമുള്ള ഇൻഷുറൻസ് കമ്പനികളെയും അപകടത്തിന് കാരണക്കാരനായ യുഎഇ പൗരനെയും എതിര്‍കക്ഷികളായി ചേർത്തുകൊണ്ടായിരുന്നു കേസ് നടത്തിയത്.
കേസ് പരിഗണിച്ച കോടതി, റഹ്മത്ത് ബീക്ക് സംഭവിച്ച ഗുരുതരമായ പരിക്കുകൾ കണക്കിലെടുത്ത് അപകടം നടന്ന സമയത്തെ ഇൻഷുറൻസ് കമ്പനി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരം നൽകാൻ വിധിച്ചു.
ഈ വിധിക്കെതിരേ പിന്നീട് അപ്പീൽ കോടതിയിലും സുപ്രീംകോടതിയിലും അപ്പീലുകൾ ഫയൽ ചെയ്തെങ്കിലും കോടതി അവ തള്ളി. ഇതോടെ റഹ്മത്തിന് അനുകൂലമായ വിധി നടപ്പിലാക്കാന്‍ സാധിച്ചു.
NRI
ദുബായി: തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശിയായ യുവാവിനെ ദുബായിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കരുമത്ര കോച്ചാട്ടിൽ വീട്ടിൽ രവീന്ദ്രൻ മകൻ വിനോദ്(31) ആണ് മരിച്ചത്.
ദുബായിയിലുള്ള കൂട്ടുകാരാണ് മരണവിവരം ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
അമ്മ: മല്ലിക. സഹോദരൻ: വിമൽ.
NRI
ദുബായി: ദുബായിയില്‍ അപൂർവവും വിലയേറിയതുമായ വജ്രം മോഷ്ടിക്കാൻ ശ്രമം. 25 മില്യൺ ഡോളര്‍(218 കോടി രൂപ) വിലയുള്ള വജ്രം മോഷ്ടിക്കാൻ ശ്രമിച്ച മൂന്ന് പേരെ ദുബായി പോലീസ് അറസ്റ്റ് ചെയ്തു.
രത്ന വ്യാപാരിയിൽ നിന്ന് തട്ടിയെടുത്ത് മറ്റൊരു രാജ്യത്തേക്ക് കടത്താനായിരുന്നു കവർച്ചക്കാരുടെ ശ്രമം. ഏഷ്യക്കാരാണ് പിടിയിലായത്. എട്ടുമണിക്കൂറ് കൊണ്ടാണ് ഇവരെ പിടികൂടിയത്.
ഏറ്റവും ശുദ്ധമായ, ലോകത്തിലെ ഏറ്റവും അപൂർവമായ വജ്രങ്ങളിൽ ഒന്നാണ് 21 കാരറ്റ് തൂക്കമുള്ള ഈ പിങ്ക് വജ്രം. ലോകത്ത് ഇത് 0.01 ശതമാനം മാത്രമാണുള്ളത്.
അത്രയും അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ വജ്രം അടുത്തിടെ ദുബായിയിലെ ഒരു പ്രാദേശിക വ്യാപാരിയുടെ പക്കലെത്തിയെന്ന് മനസിലാക്കിയാണ് സംഘം കവർച്ചയ്ക്ക് പദ്ധതിയിട്ടത്. യൂറോപ്പില്‍ നിന്നാണ് വജ്രം ദുബായിയിലെത്തിയത്.
വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് പ്രതികൾ വ്യാപാരിയെ സമീപിച്ചു. ഒരു സമ്പന്നനായ ഉപഭോക്താവിന്റെ ഇടനിലക്കാർ എന്ന നിലയിലാണ് ഇവർ സ്വയം പരിചയപ്പെടുത്തിയത്.
വിശ്വാസം നേടിയെടുക്കാൻ ഇവർ ആഡംബര വാഹനങ്ങൾ വാടകയ്ക്കെടുക്കുകയും പഞ്ചനക്ഷത്ര ഹോട്ടലുകളിൽ കൂടിക്കാഴ്ചകൾ നടത്തുകയും ഒരു രത്ന വിദഗ്ധനെ കൂടെ കൂട്ടുകയും ചെയ്തു.
ഇവരുടെ തന്ത്രം വിശ്വസിച്ച വ്യാപാരി വജ്രം ഇവര്‍ക്ക് കാണുന്നതിനായി ഒരു സ്വകാര്യ വില്ലയിലേക്ക് കൊണ്ടുപോയി. ആഡംബര വില്ലയിൽ വച്ചാണ് സംഘം രത്നം മോഷ്ടിക്കാനുള്ള അവസരം മുതലെടുത്തത്.
എന്നാൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ ദുബായി പോലീസ് വളരെ വേഗത്തിൽ പ്രതികളെ തിരിച്ചറിയുകയും അവരുടെ താമസ സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും ചെയ്തു.
തട്ടിയെടുത്ത വജ്രം ഒരു ചെറിയ ഫ്രിഡ്ജിനുള്ളിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. ഇത് രഹസ്യമായി ഒരു ഏഷ്യൻ രാജ്യത്തേക്ക് കടത്തുന്നതിന് മുമ്പ് താത്കാലികമായി സൂക്ഷിക്കാൻ വേണ്ടിയായിരുന്നു സംഘം ഇവിടെ വച്ചത്. പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.
NRI
തിരുവനന്തപുരം: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിയിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽനിന്ന് ദുബായിയിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡിന്റെ (കെഐഐഡിസി) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിയിലേക്കു കയറ്റുമതി ചെയ്തുകഴിഞ്ഞു. യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹറിൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉത്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യുഎഇ ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നുവരുന്നു.
തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്. 2024 ഒക്ടോബർ ഒന്നിന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സാന്നിധ്യത്തിൽ കയറ്റുമതിക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. ഭാവിയിൽ ആഗോള ടെൻഡറുകളിലൂടെ വിപണിസാധ്യതയുള്ള മറ്റ് വിദേശരാജ്യങ്ങളിലെ വിതരണക്കാരെ കണ്ടെത്തി വിപണി വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാനത്തിനു പുറത്തേക്കും ഹില്ലി അക്വയുടെ വിപണി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതുച്ചേരിയിലെ മാഹിയിൽ ഒരു വിതരണ കമ്പനിയുമായി കരാറിലേർപ്പെട്ടു. കൂടുതൽ അന്യസംസ്ഥാന വിതരണക്കാരുമായുള്ള ചർച്ചകളും പുരോഗമിക്കുന്നു.
പരിസ്ഥിതി മലിനീകരണം ഒഴിവാക്കാൻ ഇന്ത്യയിൽ ആദ്യമായി ബയോ ഡീഗ്രേഡബിൾ കുപ്പികളിൽ കുപ്പിവെള്ളം വിതരണം ചെയ്യാനുള്ള നടപടികൾ ഹില്ലി അക്വ ആരംഭിച്ചു. ഇതിന്റെ ട്രയൽ പ്രൊഡക്ഷൻ പുരോഗമിക്കുകയാണ്. ഗുണമേന്മയുള്ള ഐസ് ക്യൂബുകളുടെ വിതരണവും ഉടൻ ആരംഭിക്കും.
ഹില്ലി അക്വ ആലുവയിൽ നിർമിക്കുന്ന പ്ലാന്റ് 2025 ഡിസംബറിലും കോഴിക്കോട് ചക്കിട്ടപ്പാറയിലെയും ഇടുക്കിയിലെ കട്ടപ്പനയിലെയും പ്ലാന്റുകൾ 2026 ഫെബ്രുവരിയിലും കമ്മീഷൻ ചെയ്യും. പുതിയ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് 19 കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിക്കുന്നത്.
പുതിയ പ്ലാന്റുകളുടെ കമ്മീഷനിംഗോടുകൂടി പ്രതിമാസ ഉത്പാദനം 50 ലക്ഷം ലിറ്ററായി വർധിപ്പിച്ച് 25 കോടി വിറ്റുവരവ് എന്ന ലക്ഷ്യം കൈവരിക്കാനാകും. സർക്കാർ വിപണന സംവിധാനങ്ങൾ ഫലപ്രദമായി ഉപയോഗിച്ചതിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം വിറ്റുവരവ് അഞ്ചു കോടിയിൽ നിന്നും 11.4 കോടി രൂപയായി ഉയർത്താൻ സ്ഥാപനത്തിനു കഴിഞ്ഞു.
കെ-സ്റ്റോർ, കൺസ്യൂമർഫെഡ്, കെടിഡിസി, നീതി മെഡിക്കൽ സ്റ്റോറുകൾ, ജയിൽ ഔട്ട്ലെറ്റുകൾ, കേരള കാഷ്യു ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ്, ഗുരുവായൂർ ദേവസ്വം, മെഡിക്കൽ കോളജ് ഔട്ട്ലെറ്റ്, വനം വകുപ്പ് ഔട്ട്ലെറ്റ്, കെഎസ്ആർടിസി, കൂടാതെ ‘സുജലം പദ്ധതി’ പ്രകാരം കേരളത്തിലെ റേഷൻ കടകളിലൂടെ വിതരണം മെച്ചപ്പെടുത്തിയതും നേട്ടമായി. കൂടാതെ, മൂന്ന് വർഷത്തേക്ക് റെയിൽവേ വഴി വിൽപ്പന നടത്താനും ധാരണയായിട്ടുണ്ട്.
NRI
ദുബായി: മലയാളി യുവാവ് ദുബായിയില്‍ ഷോക്കേറ്റ് മരിച്ചു. പാലക്കാട് കൂറ്റനാട് സ്വദേശി അജ്മൽ(24) ആണ് മരിച്ചത്.
കപ്പലിലെ വര്‍ക്ക്ഷോപ്പില്‍ ജോലി ചെയ്യുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
ഇലക്ട്രീഷ്യനായ അജ്മൽ ഈ മാസം 30ന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. പിതാവ്: മാനു, മാതാവ്: സുബൈദ, സഹോദരങ്ങൾ: അസ്ലഹ, അഫീന, നിഷ.
NRI
ദുബായി: പ്രവാസി യുവാവ് ദുബായിയിൽ ജീവനൊടുക്കി. തൃശൂര്‍ ചാവക്കാട് സ്വദേശി റോഷന്(25) ആണ് ജീവനൊടുക്കിയത്.
കഴിഞ്ഞമാസം 16നാണ് അല്‍ റഫ ഏരിയയിലെ താമസസ്ഥലത്ത് റോഷനെ മരിച്ചനിലയിൽ കണ്ടെത്തിയത്.
ജിം അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് റോഷൻ ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യാബ് ലീഗല്‍ സര്‍വീസ് സിഇഒ സലാം പാപ്പിനിശേരിയുടെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് കബറടക്കി.