x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തേജസ് തകർന്നതിനു പിന്നിൽ അട്ടിമറിയോ? ആഭ്യന്തര അന്വേഷണം ആരംഭിച്ച് വ്യോമസേന


Published: November 22, 2025 08:11 AM IST | Updated: November 22, 2025 08:30 AM IST

 

ന്യൂ​ഡ​ൽ​ഹി: ദു​ബാ​യ് എ​യ​ർ ഷോ​യ്ക്കി​ടെ തേ​ജ​സ് യു​ദ്ധ​വി​മാ​നം ത​ക​ർ​ന്ന് വീ​ണ​തി​ൽ വ്യോ​മ​സേ​ന​യു​ടെ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം തു​ട​ങ്ങി. അ​ട്ടി​മ​റി സാ​ധ്യ​ത ഉ​ൾ​പ്പെ​ടെ​യു​ള്ള​വ പ​രി​ശോ​ധി​ക്കു​മെ​ന്ന് വ്യോ​മ​സേ​ന അ​റി​യി​ച്ചു. അ​പ​ക​ട​ത്തി​ൽ വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ൽ വീ​ര​മൃ​ത്യു വ​രി​ച്ചി​രു​ന്നു

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ സാ​ങ്കേ​തി​ക വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും എ​യ​ർ ഷോ​യ്ക്കി​ടെ​യു​ള്ള ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​പ​ക​ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക​മാ​യ റി​പ്പോ​ർ​ട്ട് ത​യാറാ​കും.115 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 200 ഓ​ളം വി​മാ​ന​ങ്ങ​ളാ​ണ് ദു​ബാ​യി​ൽ ന​ട​ന്ന എ​യ​ർ ഷോ​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, സം​ഭ​വ​ത്തി​ൽ പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്,സം​യു​ക്ത സൈ​നി​ക മേ​ധാ​വി അ​നി​ൽ ചൗ​ഹാ​ൻ, സൈ​നി​ക മേ​ധാ​വി​ക​ൾ തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. വിം​ഗ് ക​മാ​ൻ​ഡ​ർ ന​മ​ൻ സ്യാ​ലി​ന്‍റെ മൃ​ത​ദേ​ഹം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന് ത​ന്നെ നാ​ട്ടി​ൽ എ​ത്തി​ക്കും. ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ കാ​ൻ​ഗ്ര സ്വ​ദേ​ശി​യാ​ണ് ന​മ​ൻ​ഷ് സ്യാ​ൽ.

Tags : tejas fighter jet crashed dubai air show

Recent News

Up