x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ദു​ബാ​യി​ൽ മരിച്ച യുവാവിന്‍റെ മൃതദേഹം ‌ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും


Published: December 18, 2025 10:09 PM IST | Updated: December 18, 2025 10:09 PM IST

മാ​ഹി: ദു​ബാ​യി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​രി​ച്ച കോ​പ്പാ​ലം മൂ​ഴി​ക്ക​ര സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ലെ​ത്തി​ക്കും. കോ​പ്പാ​ലം മൂ​ഴി​ക്ക​ര​യി​ലെ "ഗോ​കു​ല​'ത്തി​ൽ സൗ​രാ​ഗാ​ണ് (28) ഡി​സം​ബ​ർ ഒ​ന്നി​ന് ദു​ബാ​യ് ജ​ബ​ൽ അ​ലി​യി​ലെ താ​മ​സ​സ്ഥ​ല​ത്ത് മ​രി​ച്ച​ത്. ദു​ബാ​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി​യി​ൽ സൂ​പ്പ​ർ​വൈ​സ​റാ​ണ്. നാ​ലു​മാ​സം മു​ന്പ് അ​വ​ധി​യി​ൽ നാ​ട്ടി​ലെ​ത്തി തി​രി​ച്ചുപോ​യ​താ​യി​രു​ന്നു. ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മൃ​ത​ദേ​ഹം ഒ​ന്പ​തോ​ടെ മൂ​ഴി​ക്ക​ര​യി​ലെ വീ​ട്ടി​ലെ​ത്തി​ച്ച് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. പ​രേ​ത​നാ​യ പു​റ​ക്ക​ണ്ടി ര​വീ​ന്ദ്ര​ൻ-​പെ​രൂ​ൾ സ​ര​സ്വ​തി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​രി: സു​ര​മ്യ.

Tags : Dubai Body home today

Recent News

Up