x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ: സു​രേ​ഷ് ഗോ​പി മുഖ്യാതിഥി


Published: January 9, 2026 03:32 PM IST | Updated: January 9, 2026 03:39 PM IST

ദു​ബാ​യി: 167 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​യാ​യ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ (ഡ​ബ്ല്യു​എം​എ​ഫ്) അ​ഞ്ചാ​മ​ത് ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ഈ ​മാ​സം 16, 17, 18 തീ​യ​തി​ക​ളി​ൽ ദു​ബാ​യി​യി​ൽ ന​ട​ക്കും.

ദു​ബാ​യി ദേ​യ്റ​യി​ലെ ക്രൗ​ൺ പ്ലാ​സ ഹോ​ട്ട​ലാ​ണ് സ​മ്മേ​ള​ന​ത്തി​ന് വേ​ദി​യാ​കു​ന്ന​ത്. സ്നേ​ഹ​ത്തി​ലൂ​ടെ​യും സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും മാ​റ്റ​ത്തി​നു തി​രി​കൊ​ളു​ത്താം എ​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​ന്‍റെ പ്ര​മേ​യം.

ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലു​ള്ള മ​ല​യാ​ളി​ക​ളെ ഒ​ന്നി​പ്പി​ക്കു​ക​യും അ​വ​രി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നും പ്ര​വാ​സി ക്ഷേ​മ​ത്തി​നു​മാ​യി പു​തി​യ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്കു​ക​യു​മാ​ണ് ക​ൺ​വ​ൻ​ഷ​ൻ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ദു​ബാ​യി​യി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​വ​ണ​ത്തെ ഗ്ലോ​ബ​ൽ ക​ൺ​വ​ൻ​ഷ​ൻ ആ​ഗോ​ള പ്ര​വാ​സി സം​ഗ​മ വേ​ദി​യാ​കു​മെ​ന്ന് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​ജെ. ര​ത്ന​കു​മാ​ർ പ​റ​ഞ്ഞു.

2016ൽ ​ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​മാ​യി നി​ര​വ​ധി ജീ​വ​ക​രു​ണ്യ - സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു.

കോ​വി​ഡ്, 2018ലെ ​പ്ര​ള​യം, റ​ഷ്യ - യു​ക്രെെ​യ്ൻ യു​ദ്ധം തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൊ​ക്കെ ത​ന്നെ വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ സ​ഹാ​യ​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. യു​ക്രൈ​യ്നി​ൽ നി​ന്നും ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ​ഹാ​യ​മെ​ത്തി​ച്ച​തി​ൽ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​ഭി​ന​ന്ദ​നം വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന് ല​ഭി​ച്ചിരുന്നു.

വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത​ർ​ക്കാ​യി ഡ​ബ്ല്യു​എം​എ​ഫ് നി​ർ​മി​ച്ച് ന​ൽ​കു​ന്ന വീ​ടു​ക​ളു​ടെ താ​ക്കോ​ൽ​ദാ​നം ക​ൺ​വ​ൻ​ഷ​ൻ വേ​ദി​യി​ൽ ന​ട​ക്കും.

കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങി​ൽ സം​സ്ഥാ​ന കൃ​ഷി വ​കു​പ്പ് മ​ന്ത്രി പി. ​പ്ര​സാ​ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​കും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, സ​യ്യി​ദ് മു​ന​വ്വ​റ​ലി ത​ങ്ങ​ൾ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ക്കും.

ന​ടി ആ​ശാ ശ​ര​ത്, മി​ഥു​ൻ ര​മേ​ഷ് എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും വ്യ​വ​സാ​യ പ്ര​മു​ഖ​രും സാം​സ്കാ​രി​ക നേ​താ​ക്ക​ളും 167 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​കും.

K-Rail Survey

പ്ര​മു​ഖ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ "ഗ്ലോ​ബ​ൽ ഐ​ക്ക​ൺ​സ്" എ​ന്ന പ്രീ​മി​യം ഡ​യ​റ​ക്ട​റി​യു​ടെ ഉ​ദ്ഘാ​ട​നം ലു​ലു ഗ്രൂ​പ്പ് ഇ​ന്റ​ർ​നാ​ഷ​ണ​ൽ മാ​ർ​ക്ക​റ്റിം​ഗ് & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ശ്രീ. ​വി. ന​ന്ദ​കു​മാ​ർ നി​ർ​വ്വ​ഹി​ക്കും. ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​രാ​യ മ​ല​യാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഈ ​ഡ​യ​റ​ക്ട​റി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കും.

പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ വി​വി​ധ രം​ഗ​ങ്ങ​ളി​ൽ പ്രാ​വീ​ണ്യം നേ​ടി​യ​വ​രു​ണ്ട്. ബി​സി​നെ​സ്സ്, സ​ന്ന​ദ്ധ സേ​വ​നം, ടെ​ക്നോ​ള​ജി​ക്ക​ൽ ഇ​ന്നോ​വേ​ഷ​ൻ, ക​ല, മീ​ഡി​യ, എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​ഗ​ത്ഭ​ർ​ക്കും പ്ര​തി​ഭ​ക​ൾ​ക്കും ഗ്ലോ​ബ​ൽ കോ​ൺ​വെ​ൻ​ഷ​നി​ൽ വ​ച്ച് അം​ഗീ​കാ​രം ന​ൽ​കും. അം​ഗീ​കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ പ്ര​ത്യേ​ക ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

പ്ര​വാ​സി വ്യ​വ​സാ​യി​ക​ൾ​ക്കും നി​ക്ഷേ​പ​ക​ർ​ക്കു​മാ​യി പ്ര​ത്യേ​ക ച​ർ​ച്ച​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ ബി​സി​ന​സ് സ​മി​റ്റ്, ആ​ഗോ​ള​ത​ല​ത്തി​ൽ വ​നി​ത​ക​ൾ ന​ട​ത്തു​ന്ന മു​ന്നേ​റ്റ​വും സ്ത്രീ​ക​ൾ നേ​രി​ടു​ന്ന വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന "എം​പ​വ​ർ ഹെ​ർ' എ​ന്ന പേ​രി​ൽ വ​നി​താ സ​മ്മേ​ള​നം, പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും അ​വ​യ്ക്കു​ള്ള പ​രി​ഹാ​ര​ങ്ങ​ളും ച​ർ​ച്ച ചെ​യ്യു​ന്ന "വോ​യി​സ് ഓ​ഫ് പ്ര​വാ​സി' പ്ര​വാ​സി സ​മ്മി​റ്റ്, ക​ല സാം​സ്‌​കാ​രി​ക രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​ന്നീ മു​ഖ്യ സെ​ഷ​നു​ക​ൾ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കും.

പി​ന്ന​ണി ഗാ​യ​ക​ർ ന​യി​ക്കു​ന്ന സം​ഗീ​ത​നി​ശ, ക്രൂ​യി​സ് ഡി​ന്ന​ർ, മ​ണ​ലാ​ര​ണ്യ​ത്തി​ലെ സാ​ഹ​സി​ക​മാ​യ ഡെ​സേ​ർ​ട്ട് സ​ഫാ​രി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ പ​രി​പാ​ടി​ക​ളും അം​ഗ​ങ്ങ​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

കൊ​ച്ചി​യി​ലും ദു​ബാ​യി​യി​ലു​മാ​യി ന​ട​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡ​ബ്യു​എം​എ​ഫ് ഫൗ​ണ്ട​ർ ചെ​യ​ർ​മാ​ൻ ഡോ. ​പ്രി​ൻ​സ് പ​ള്ളി​ക്കു​ന്നേ​ൽ, ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഡോ. ​ജെ. ര​ത്‌​ന​കു​മാ​ർ, ക​ൺ​വ​ൻ​ഷ​ൻ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് പെ​രു​മ്പാ​വൂ​ർ, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ ടോം ​ജേ​ക്ക​ബ്, ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റി​ജാ​സ് ഇ​ബ്രാ​ഹിം, ഗ്ലോ​ബ​ൽ ജോ​യി​ന്‍റ് ട്ര​ഷ​റ​ർ വി.​എം. സി​ദ്ദി​ഖ്, ഗ്ലോ​ബ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഫി​റോ​സ് ടി ​ഹ​മീ​ദ്, മി​ഡി​ൽ ഈ​സ്റ്റ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റും ബി​സി​ന​സ് ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ഇ​ഷ ഖു​റേ​ഷി, ഗ്ലോ​ബ​ൽ പി​ആ​ർ​ഒ നോ​വി​ൻ വാ​സു​ദേ​വ്, യു​എ​ഇ നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ക്ബ​ർ, യു​എ​ഇ നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ വീ​രാ​ൻ​കു​ട്ടി, കേ​ര​ള സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് റ​ഫീ​ഖ് മ​ര​ക്കാ​ർ, ദു​ബാ​യി സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് സു​ധീ​ർ ദേ​വ​രാ​ജ​ൻ, റി​യാ​ദ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് ക​ബീ​ർ പ​ട്ടാ​മ്പി, ക​ൺ​വ​ൻ​ഷ​ൻ ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ സ​ബീ​ന വാ​ഹി​ബ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : World Malayali Federation Global Convention Dubai Suresh Gopi

Recent News

Up