National
ഫരീദാബാദ്: ഹരിയാനയിൽ യുവതിയെ ഓടുന്ന വാനിൽ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഫരീദാബാദിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം.
കല്യാണ്‍പുരിയിലെ മെട്രോ ചൗക്കിലേക്ക് വാഹനം കാത്തുനിന്ന യുവതിയെ രണ്ടംഗ സംഘം ലിഫ്റ്റ് നൽകാമെന്ന് അറിയിച്ച് വാനിൽ കയറ്റിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. തുടർന്ന് എസ്ജിഎം നഗറിലെ രാജ ചൗക്കിന് സമീപമാണ് യുവതിയെ വാഹനത്തിൽ നിന്ന് വലിച്ചെറിഞ്ഞത്.
വാനിൽ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പോലീസ് അറിയിച്ചിട്ടുണ്ട്.
National
ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ 17കാരിക്ക് നേരെ വെടിയുതിർത്ത് യുവാവ്. ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടിയെ വഴിയിൽ കാത്തുനിന്ന് വെടിയുതിർക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്.
തോളിലും വയറിലും വെടിയേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. വെടിയുതിർത്ത ജതിൻ മംഗ്ല എന്ന യുവാവിനെ ഫരീദാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെൺകുട്ടി വരുന്ന വഴിയിൽ ഇയാൾ ഏകദേശം ഒരു മണിക്കൂറിനടുത്ത് കാത്തു നിന്നിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
വെടിയേറ്റ് വീണ പെൺകുട്ടി ഉച്ചത്തിൽ കരയുന്നത് കേട്ടശേഷമാണ് അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടത്. പെൺകുട്ടിയും ആക്രമിയും തമ്മിൽ പരിചയമുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. വെടിയുതിർക്കാനുപയോഗിച്ച തോക്ക് കണ്ടെത്തി.
NRI
ന്യൂഡൽഹി: സീറോമലബാർ സഭയുടെ അതിരൂപതയായി ഉയർത്തപ്പെട്ട ഫരീദാബാദിന്റെ പ്രഥമ മെത്രാപ്പോലീത്തയായി നിലവിലെ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഔദ്യോഗികമായി സ്ഥാനമേറ്റു.
ഡൽഹി തൽക്കത്തോറ സ്റ്റേഡിയത്തിലെ പ്രത്യേകമായി സജ്ജീകരിച്ച വേദിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 2.30 മുതലായിരുന്നു സ്ഥാനാരോഹണ ചടങ്ങുകൾ. 2012 മാർച്ച് ആറിന് രൂപതയായി പ്രഖ്യാപിക്കപ്പെട്ട ഫരീദാബാദിനെ അതിരൂപതയായി ഉയർത്തുന്ന ചടങ്ങുകൾക്ക് സാംസ്കാരിക രാഷ്ട്രീയ നേതാക്കളുൾപ്പെടെ ആയിരങ്ങൾ സാക്ഷികളായി.
സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിൽ സ്ഥാനാരോഹണ ചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ഡൽഹി അതിരൂപത അധ്യക്ഷനും സിബിസിഐ സെക്രട്ടറി ജനറലുമായ ഡോ. അനിൽ കൂട്ടോ, തലശേരി അതിരൂപത അധ്യക്ഷൻ മാർ ജോസഫ് പാംബ്ലാനി, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ തുടങ്ങിയവർ സഹകാർമികരായി.
അതിരൂപത സഹായ മെത്രാൻ ജോസ് പുത്തൻവീട്ടിൽ ചടങ്ങുകൾക്ക് സ്വാഗതം ആശംസിച്ചു. ഫരീദാബാദിനെ അതിരൂപതയായി ഉയർത്തിക്കൊണ്ടുള്ള സീറോമലബാർ മെത്രാൻ സിനഡിന്റെ ഉത്തരവും മാർ കുര്യാക്കോസ് ഭരണികുളങ്ങരയെ ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള നിയമന പത്രവും ചടങ്ങിൽ വായിച്ചു. അതിരൂപത കത്തീഡ്രൽ വികാരിയായ ഫാ. റോണി തോപ്പിലാൻ, ചാൻസലർ ഫാ. ഏബ്രഹാം കാവിൽപുരയിടം എന്നിവരാണ് നിയമന ഉത്തരവുകൾ വായിച്ചത്.
തുടർന്ന് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ പ്രധാന കാർമികത്വത്തിൽ നടന്ന ആഘോഷമായ വിശുദ്ധ കുർബാനയിൽ ഇരുപത്തേഴ് മെത്രാന്മാരും നൂറോളം വൈദികരും സന്യസ്തരും ഉൾപ്പെടെ ഫരീദാബാദ് അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നുള്ള രണ്ടായിരത്തിലേറെ വിശ്വാസികൾ പങ്കെടുത്തു. നുണ്‍ഷ്യോയുടെ പ്രത്യേക പ്രതിനിധിയായി മോണ്‍. ആന്ദ്രേയ ഫ്രാൻസിസും ചടങ്ങുകൾക്ക് സാക്ഷിയായി.
സ്ഥാനാരോഹണ ചടങ്ങുകൾക്കും കൃതജ്ഞതാബലിക്കും ശേഷം നടന്ന അനുമോദന ചടങ്ങിൽ കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജു, ജോർജ് കുര്യൻ, കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി. തോമസ് തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ നേർന്നു. കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ അറിയിച്ചു.
NRI
ന്യൂഡൽഹി: ഫരീദാബാദ് അതിരൂപത ഒരുക്കുന്ന സാന്തോം ബൈബിൾ കൺവൻഷൻ നവംബർ ഒന്ന്, രണ്ട് തീയതികളിൽ നടക്കും. ന്യൂഡൽഹിയിലെ തൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കൺവൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്.
നവംബർ രണ്ടിന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ഫരീദാബാദ് രൂപതയെ അതിരൂപതയായി പ്രഖ്യാപിക്കും. ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര അതിരൂപതയുടെ പ്രഥമ മെട്രോപ്പോളിറ്റൻ ആർച്ച്ബിഷപ്പായി സ്ഥാനാരോഹണം ചെയ്യും.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും. കൺവൻഷന്റെ ആദ്യ ദിനമായ നവംബർ ഒന്നിന് വൈകുന്നേരം അഞ്ച് മുതൽ 8.30 വരെ യുവജനങ്ങൾക്കായി മ്യൂസിക്കൽ യൂത്ത് ഇവന്റ് "Kiran 2K25' നടക്കും.
ഷംസാബാദ് അതിരൂപതയുടെ ആർച്ച്ബിഷപ് മാർ പ്രിൻസ് ആന്റണി പാണേങ്ങാടൻ, റവ.ഫാ. സാജു ഇലഞ്ഞിയിൽ എംഎസ്ടി എന്നിവർ കൺവൻഷന് നേതൃത്വം നൽകും.