x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​രി​യാ​ന​യി​ൽ കൗ​മാ​ര​ക്കാ​രി​യെ വെ​ടി​വ​ച്ച് യു​വാ​വ്


Published: November 5, 2025 03:43 AM IST | Updated: November 5, 2025 03:43 AM IST

ഫ​രീ​ദാ​ബാ​ദ്: ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ 17കാ​രി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്ത് യു​വാ​വ്. ക്ലാ​സ് ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ വ​ഴി​യി​ൽ കാ​ത്തു​നി​ന്ന് വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

തോ​ളി​ലും വ​യ​റി​ലും വെ​ടി​യേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല അ​തീ​വ ഗു​രു​ത​ര​മാ​ണ്. വെ​ടി​യു​തി​ർ​ത്ത ജ​തി​ൻ മം​ഗ്ല എ​ന്ന യു​വാ​വി​നെ ഫ​രീ​ദാ​ബാ​ദ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ കാ​ത്തി​രു​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

പെ​ൺ​കു​ട്ടി വ​രു​ന്ന വ​ഴി​യി​ൽ ഇ​യാ​ൾ ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​ന​ടു​ത്ത് കാ​ത്തു നി​ന്നി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു.

വെ​ടി​യേ​റ്റ് വീ​ണ പെ​ൺ​കു​ട്ടി ഉ​ച്ച​ത്തി​ൽ ക​ര​യു​ന്ന​ത് കേ​ട്ട​ശേ​ഷ​മാ​ണ് അ​ക്ര​മി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ട​ത്. പെ​ൺ​കു​ട്ടി​യും ആ​ക്ര​മി​യും ത​മ്മി​ൽ പ​രി​ച​യ​മു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. വെ​ടി​യു​തി​ർ​ക്കാ​നു​പ​യോ​ഗി​ച്ച തോ​ക്ക് ക​ണ്ടെ​ത്തി.

Tags : Faridabad student girl teenage Coaching shoot injury

Recent News

Up