x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീ​മ​ൻ യ​ന്ത്ര ഊ​ഞ്ഞാ​ൽ ത​ക​ർ​ന്നു​വീ​ണു; ഒ​രാ​ൾക്ക് ദാരുണാന്ത്യം


Published: February 7, 2026 10:46 PM IST | Updated: February 7, 2026 10:57 PM IST

ഫ​രീ​ദാ​ബാ​ദ്: യ​ന്ത്ര ഊ​ഞ്ഞാ​ല്‍ ത​ക​ര്‍​ന്നു​വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. ഹ​രി​യാ​ന​യി​ലെ ഫ​രീ​ദാ​ബാ​ദി​ൽ ന​ട​ക്കു​ന്ന സൂ​ര​ജ്‍​ക്കു​ണ്ട് അ​ന്താ​രാ​ഷ്ട്ര സാം​സ്കാ​രി​ക ക​ലാ​മേ​ള​യ്ക്കി​ടെ​യു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജ​ഗ​ദീ​ഷ് പ്ര​സാ​ദാ​ണു മ​രി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ 12 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. അ​പ​ക​ട​സ​മ​യ​ത്ത് യ​ന്ത്ര ഊ​ഞ്ഞാ​ലി​ൽ 15 പേ​ർ ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ലം ഊ​ഞ്ഞാ​ൽ ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണു പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ മേ​ള ന​ട​ന്നി​രു​ന്ന ഗ്രൗ​ണ്ട് അ​ധി​കൃ​ത​ർ ഒ​ഴി​പ്പി​ച്ചു.

ഉ​ന്ന​ത​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ഹ​രി​യാ​ന സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ടു. മേ​ള​യി​ലെ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ൽ വീ​ഴ്ച​യു​ണ്ടാ​യോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ അ​ന്വേ​ഷ​ണ പ​രി​ധി​യി​ൽ വ​രും.

Tags : swing collapses faridabad

Recent News

Up