Kerala
കൊല്ലം: ശാസ്താംകോട്ടയിൽ കഞ്ചാവും മെത്താംഫെറ്റമിനുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മുൻ കാപ്പ കേസിലെ പ്രതി കൂടി ആയ റമീസ്, ഇയാളുടെ കൂട്ടാളികളായ അജ്മൽ ഷാ, ബിലാൽ എന്നിവരാണ് അറസ്റ്റിലായത്.
ശാസ്താംകോട്ട എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ വഹാബും സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവും മെത്താംഫെറ്റമിനും കണ്ടെത്തിയത്. അഞ്ച് ഗ്രാം മെത്താംഫെറ്റമിനും 45 ഗ്രാം കഞ്ചാവും ആയാണ് പ്രതികൾ പിടിയിലായത്.
പ്രിവന്റീവ് ഓഫീസർമാരായ ടി.എസ്. അനീഷ്, സന്തോഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) വിജു, സിവിൽ എക്സൈസ് ഓഫീസർമാരായ സുജിത് കുമാർ, നിഷാദ്, വിഷ്ണു, അതുൽ, ജിയോ, വനിത സിവിൽ എക്സൈസ് ഓഫീസർ ഷിബി എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Kerala
മലപ്പുറം: തിരൂരിൽ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ. വൈലത്തൂർ ജംഗ്ഷന് സമീപം താമസിക്കുന്ന അലി ഗാസിയാണ് കഞ്ചാവുമായി പിടിയിലായത്.
എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഇയാളുടെ താമസസ്ഥലത്ത് നിന്നും 11 കിലോ കഞ്ചാവ് എക്സൈസ് കണ്ടെടുത്തു.
എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കാർത്തികേയൻ.പി യുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കേസ് കണ്ടെടുത്തത്.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച അഞ്ചു ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. മലപ്പുറം അരീക്കോട് കാരിപ്പറമ്പ് വീട്ടില്‍ ഷാഹിദിനെ (24) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ച രാത്രി 11.50ന് മാധമ ഫാര്‍മസി ജംഗ്ഷനിലുളള ട്രാഫിക് ക്യാബിന്റെ പിന്നിൽ സംശയാസ്പദമായി നില്‍ക്കുകയായിരുന്ന യുവാവ് പോലീസ് പട്രോളിംഗിനിടെ പിടിയിലാവുകയായിരുന്നു.
പോലീസിനെ കണ്ട് പ്രതി സിപ് ലോക്ക് കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന കഞ്ചാവ് വലിച്ചെറിയുകയായിരുന്നു.
Kerala
മലപ്പുറം: കൊണ്ടോട്ടിയിൽ കവറിൽ സൂക്ഷിച്ച കഞ്ചാവ് ചെടികളുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബിഹാർ സ്വദേശി ഉമേഷ് യാദവ് (26) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രിയാണ് കൊണ്ടോട്ടി ഐക്കരപ്പടിയിലെ വാടക കോർട്ടേഴ്സിൽ നിന്നും ഇയാളെ പിടികൂടിയത്. കെട്ടിടത്തിന്റെ സൺഷേഡിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആളുകൾ കണ്ടതോടെ പ്രതി പിഴുതെടുത്ത് റൂമിൽ സൂക്ഷിക്കുകയായിരുന്നു.
കൊണ്ടോട്ടി പോലീസും ഡാൻസാഫു ചേര്‍ന്നാണ് ഉമേഷിനെ പിടികൂടിയത്.
Kerala
കോഴിക്കോട്: ചെലവൂര്‍ പട്ടാളമുക്കില്‍ 40 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. ഓമശേരി സ്വദേശി പുറായില്‍ ജംഷീറാണ് പിടിയിലായത്.
ഡാൻസാഫ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ കാറിന്റെ ഡിക്കിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷയില്‍ നിന്നും കാര്‍ മാര്‍ഗമാണ് ഇയാള്‍ കഞ്ചാവ് എത്തിച്ചത്.
കഞ്ചാവ് കടത്തിയതിന് ഇയാള്‍ മുമ്പും പിടിയിലായിരുന്നതായി പോലീസ് അറിയിച്ചു. ഇയാളുടെ കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
പത്തനംതിട്ട: റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്.
പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ് ഇയാൾ. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്.
കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് ഡോക്ടറാണെന്നും ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പോലീസ് വ്യക്തമാക്കി.
Kerala
പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം നെടിയിരുപ്പ് സ്വദേശി ലിജേഷ് (32) ആണ് അറസ്റ്റിലായത്. 1.4 കിലോഗ്രാം കഞ്ചാവുമായാണ് ലിജേഷിന് അറസ്റ്റ് ചെയ്തത്.
പിടിക്കപ്പെടാതിരിക്കാൻ ബസിൽ കേരളത്തിലേയ്ക്ക് വരവെയാണ് ലിജേഷ് എക്സൈസിന്റെ വാഹന പരിശോധനയിൽ കുടുങ്ങിയത്. വാഹനങ്ങൾ പരിശോധിക്കവെ ബസിലുണ്ടായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നി ബാഗ് പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്.
എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദേവകുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) കെ.എം. സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, അശ്വന്ത്, സുബിൻ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Kerala
മാനന്തവാടി: കാറില്‍ കറങ്ങി നടന്ന് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്ന യുവാവ് പിടിയിൽ. മാനന്തവാടി കാഞ്ഞിരങ്ങാട് പുതുശ്ശേരി തെക്കേതില്‍ വീട്ടില്‍ ടി.എസ്. വിശാഖ് (26) ആണ് എക്സൈസിന്റെ പിടിയിലായത്.
മാനന്തവാടി മേഖലയിലെ എള്ളുമന്ദം കൊണിയന്‍ മുക്ക് ഭാഗത്ത് നടത്തിയ വാഹന പരിശോധനയില്ആണ് വിശാഖ് പിടിയിലായത്. 856 ഗ്രാം കഞ്ചാവുമായാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെഎല്‍ 10 എഎഫ് 1849 മാരുതി എ-സ്റ്റാര്‍ കാറും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
വലിയ അളവില്‍ കഞ്ചാവ് കാറില്‍ സൂക്ഷിക്കുകയും ചില്ലറ വില്പനക്കുള്ള പൊതികളാക്കി വിവിധയിടങ്ങളില്‍ സഞ്ചരിച്ച് വില്പന നടത്തുകയുമായിരുന്നു ഇയാളുടെ രീതിയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം ഇപ്പോള്‍ പിടിയിലായ വിശാഖിന്റെ പേരിലുള്ളതല്ല വാഹനമെന്നും മറ്റൊരാളുടെ പേരിലുള്ള വാഹനം ഇയാള്‍ ഉപയോഗിക്കുകയായിരുന്നുവെന്നും കണ്ടെത്തിയ എക്സൈസ് സംഘം വാഹനത്തിന്റെ ഉടമസ്ഥനായി അന്വേഷണം നടത്തിവരികയാണ്.
Kerala
കൊല്ലം: കരുനാഗപ്പള്ളി തഴവ മെഴുവേലിയിൽ വാടക വീട്ടിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടി. 15 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും ആണ് പിടികൂടിയത്.
കുലശേഖരപുരം സ്വദേശി അനസിന്റെ വാടക വീട്ടിൽ എക്സൈസ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തത്. വീട്ടിൽ നിന്ന് പിസ്റ്റൾ, വടിവാളുകൾ, മഴു എന്നിവയും കണ്ടെടുത്തു.
വീടിന് സുരക്ഷ ഒരുക്കാൻ ജർമൻ ഷെപ്പേർഡ്, ലാബ്, റോട്വീലർ ഇനത്തിൽപ്പെട്ട നായകളെ ചുറ്റും കെട്ടിയിരുന്നു. നായയെ കെട്ടിയിരുന്ന ഷീറ്റിന്റെ അടിയിൽ നിന്നാണ് ചാക്കിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കേസിലെ പ്രതി അനസിനായി അന്വേഷണം ആരംഭിച്ചു.
Kerala
കായംകുളം: മൂന്ന് കിലോ കഞ്ചാവുമായി ആസാം സ്വദേശികൾ അറസ്റ്റിൽ. കായംകുളം എക്സൈസ് റേഞ്ച് സംഘം കായംകുളം മേടമുക്ക്, കായംകുളം റെയിൽവേ സ്റ്റേഷൻ തെക്ക് ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് രണ്ട് ആസാം സ്വദേശികൾ അറസ്റ്റിലായത്.
ഇവരിൽ നിന്ന് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന മൂന്ന് കിലോ കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ ജതിൻ ദത്ത (27), തുലൻ സൈക്യ (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്യസംസ്ഥാന തൊഴിലാളികൾ നാട്ടിൽ നിന്ന് വരുമ്പോൾ ചില്ലറ വിൽപ്പനയ്ക്കായി വൻതോതിൽ ലഹരിവസ്തുക്കൾ എത്തിക്കുന്നതായി ലഭ്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ എക്സൈസ് ഷാഡോ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
കഴിഞ്ഞ കുറച്ചുനാളുകൾക്കിടയിൽ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്നും കായംകുളം എക്സൈസ് വൻതോതിൽ ലഹരിവസ്തുക്കൾ കണ്ടെത്തി കേസെടുത്തിട്ടുള്ളതാണ്. എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയ്ക്ക് എക്സൈസ് ഇൻസ്പെക്ടർ കുഞ്ഞുമോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ അബ്ദുൾ ഷുക്കൂർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ രാഹുൽ, നന്ദഗോപാൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിത രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ രജിത് കുമാർ എന്നിവരും പങ്കെടുത്തു.
Kerala
കൊല്ലം: പഞ്ചിമ ബംഗാൾ സ്വദേശികളായ യുവാക്കൾ നാല് കിലോ കഞ്ചാവുമായി കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ പിടിയിലായി. ബംഗാൾ മുർഷിദാബാദ് സ്വദേശികളായ സിന്റു മണ്ടൽ(19), രാഹുൽ മണ്ടൽ(19) എന്നിവരാണ് പിടിയിലായത്. കൊല്ലം റൂറൽ ഡാൻസഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. തിരുവല്ല ഭാഗത്തുനിന്ന് കെഎസ്ആർടിസി ബസിൽ കൊട്ടാരക്കരയിലേക്ക് വരികയായിരുന്നു ഇരുവരും.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽനിന്ന് കഞ്ചാവ് കണ്ടെടുത്തത്. ദ്വിഭാഷിയുടെ സഹായത്തോടെ പ്രതികളെ ചോദ്യം ചെയ്തു. കൊൽക്കത്തയിൽ നിന്നുമാണ് കഞ്ചാവ് വാങ്ങിയതെന്നും ട്രെയിൻ മാർഗം ചെങ്ങന്നൂരിൽ എത്തിച്ച ശേഷംഅവിടെനിന്നും ബസിൽ കൊട്ടാരക്കരയിൽ എത്തുകയായിരുന്നുവെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
സംഭവസ്ഥലത്തുവെച്ച് തന്നെ ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. കൂടുതൽപേർ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം സംഭവവുമായി ബന്ധപെട്ടു വിശദമായ അന്വേഷണം പൊലീസ് ആരംഭിച്ചു. ഡാൻസാഫ് എസ് ഐ ജ്യോതിഷ് ചിറവൂർ, കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ എസ് ഐ രഘുനാഥൻ, ആതിര, ഡാൻസാഫ് ടീം അംഗമായ സി പി ഒ അഭിലാഷ്, കൊട്ടാരക്കര പി എസ് എസ്.സി.പി.ഒ ദീപക്, സി.പി.ഒ അസർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
Kerala
കൊച്ചി: മൂവാറ്റുപുഴയിൽ 15 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ. വെസ്റ്റ് ബംഗാൾ റാണി നഗർ സ്വദേശി സാഗർ മൊല്ല (26), നാദിയ സ്വദേശി ദിബാകർ മണ്ഡൽ (30) എന്നിവരാണ് പിടിയിലായത്.
ബംഗാളിൽ നിന്ന് ട്രെയിനിൽ ആലുവയിൽ ഇറങ്ങിയ ശേഷം ഓട്ടോറിക്ഷയിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന ഇവരെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എം. ഹേമലതയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പള്ളിത്താഴത്ത് നിന്നും ഇവരെ കസ്റ്റഡിയിലെടുത്തത്.
വെസ്റ്റ് ബംഗാളിൽ നിന്നും കിലോ ഗ്രാമിന് 1000 രൂപ നിരക്കിൽ വാങ്ങിയ ശേഷം കിലോയ്ക്ക് 25,000 രൂപയ്ക്കാണ് ഇവിടെ വിൽപന നടത്തുന്നത്. ഇവർ ഇടയ്ക്ക് കേരളത്തിൽ വന്നു പോകുന്നതായി പോലീസിന് നേരത്തെ വിവരം ലഭിച്ചിരുന്നു.
എറണാകുളം റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും മൂവാറ്റുപുഴ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം. ഹേമലതയുടെ നേതൃത്വത്തിൽ നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി ജെ. ഉമേഷ് കുമാർ, മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, ഇൻസ്പെക്ടർ ബേസിൽ തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Kerala
കോഴിക്കോട്: കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങിയ യുവാവ് പിടിയിൽ. കോഴിക്കോട് ബീച്ചിലാണ് സംഭവം. വെള്ളയിൽ സ്വദേശി മുഹമ്മദ് റാഫിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെയാണ് സംഭവം. രാവിലെ നടക്കാനിറങ്ങിയ ആളുകളുടെ ശ്രദ്ധയിൽ പെട്ട ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. കഞ്ചാവ് ഉണക്കാൻ ഇട്ടതിന് ശേഷം ഇയാൾ ഉറങ്ങി പോകുകയായിരുന്നു. നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കഞ്ചാവാണ് എന്ന് കണ്ടെത്തിയത്.
370 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്. ഇയാൾ ഇതിന് മുമ്പും കഞ്ചാവ് കേസിൽ പിടിയിലായിട്ടുണ്ട്.
Kerala
മലപ്പുറം: പൊന്നാനിയിൽ വിൽപ്പനയ്ക്കായി വീട്ടിനുള്ളിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പിടിയിൽ. പുതുപൊന്നാനി പൊന്നാക്കാരൻ ഹക്കീം (30) ആണ് കഞ്ചാവ് ചെടികളുമായി പിടിയിലായത്.
വീട്ടിലെ ശുചിമുറിക്കുള്ളിൽ ചട്ടിയിൽ വളർത്തിയ കഞ്ചാവ് ചെടികൾ പോലീസ് പിടിച്ചെടുത്തു. 25 കഞ്ചാവ് തൈകളാണ് പിടിച്ചെടുത്തത്.
എസ്ഐ ആന്റോയുടെ നേതൃത്തിലുള്ള സംഘമാണ് ഹക്കീമിനെ പിടികൂടിയത്.
Kerala
തിരുവനന്തപുരം: ആനയറയിൽ 12 ഗ്രാം എംഡിഎംഎയും 25 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആനയറ സ്വദേശി ആകാശ് കൃഷ്ണൻ (25) ആണ് പിടിയിലായത്. എക്സൈസാണ് ഇയാളെ പിടികൂടിയത്.
എക്സൈസ് പരിശോധനയ്ക്കിടെ എംഡിഎംഎയുമായെത്തിയ ആകാശ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ ഉദ്യോഗസ്ഥർ സാഹസികമായി ആകാശിനെ പിടികൂടി. രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥനെ മുഖത്തും കൈയിലും മാരകമായി കടിച്ചു പരിക്കേൽപ്പിച്ചു.
പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ നിഷാദ്, പ്രിവന്റീവ് ഓഫീസർ മോൻസി, രഞ്ചിത്ത്, വിശാഖ്, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ രാജൻ, ഗോകുൽ, ബിനോജ്, ശരൺ, ശ്രീരാഗ്, അക്ഷയ്, അനന്ദു, വനിതാ സിവിൽ എക്സൈസ് ഓഫീസർ റജീന, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അശ്വിൻ എന്നിവർ പങ്കെടുത്തു.
Kerala
പാലക്കാട്: കൊപ്പം വണ്ടുതറയിൽ 20 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. കൊപ്പം പ്രഭാപുരം സ്വദേശി അബ്ദുറഹീം, മണ്ണങ്കോട് സ്വദേശി ഹസ്സൻ എന്നിവരെയാണ് കൊപ്പം പോലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുറഹീമിന് വണ്ടുതറയിൽ കോഴിഫാമുണ്ട്. ഇതിനോട് ചേർന്ന ഷെഡിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ഫാമിന് സമീപത്താണ് ഹസന്റെ വീട്.
ഇരുവരും ചേർന്ന് ആവശ്യക്കാർക്ക് ചില്ലറ വിൽപ്പന നടത്തുന്നതാണ് രീതി. ഇരുവർക്കും കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനെ കുറിച്ചും വിവരം കിട്ടിയുണ്ടെന്ന് പോലീസ് അറിയിച്ചു.
Kerala
കൊച്ചി: കാലടിയിൽ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് റാണിനഗര്‍ സ്വദേശി സാഹിദുല്‍ ഇസ്ലാം (30), മാല്‍ഡ സ്വദേശി മുഹമ്മദ് അന്‍ബര്‍ (30) എന്നിവരെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘവും അയ്യമ്പുഴ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരിൽ നിന്നും 37 കിലോ കഞ്ചാവ് പോലീസ് കണ്ടെത്തി. ഇവര്‍ സഞ്ചരിച്ച ഓട്ടോറിക്ഷ പോലീസ് കൈ കാണിച്ച് തടഞ്ഞു നിര്‍ത്താന്‍ ശ്രമിച്ചു. എന്നാൽ ഇവർ ഓട്ടോയിൽ നിന്നുമിറങ്ങി ഓടുകയായിരുന്നു. സാഹസികമായാണ് ഇവരെ പിടികൂടിയത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ആലുവയിലെത്തി അവിടെനിന്ന് ഓട്ടോറിക്ഷയിലാണ് കഞ്ചാവ് എത്തിച്ചത്. ഒഡീഷയില്‍ നിന്നും കിലോയ്ക്ക് 3000 രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 25000 രൂപ നിരക്കില്‍ വില്പന നടത്തി തിരികെ ബംഗാളിലേക്ക് മടങ്ങുന്നത് ആയിരുന്നു ഇവരുടെ രീതി.
ഒന്നാം പ്രതി സഹിദുല്‍ ഇസ്ലാമിനെ ഈ വര്‍ഷം കാലടി പോലീസ്16 കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു.
Kerala
കൊല്ലം: ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ വാഹന പരിശോധനയ്ക്കിടെ രണ്ട് പേർ കഞ്ചാവുമായി പിടിയിൽ. കുളത്തൂപ്പുഴ അൻപത് ഏക്കർ സ്വദേശികളായ റിഥിൻ (22 ), അൻസിൽ (24) എന്നിവരാണ് പിടിയിലായത്.
ആറ് കിലോ കഞ്ചാവുമായാണ് ഇരുവരും പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ ഗോകുൽ ലാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.
തെങ്കാശിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന K L 15 A 2011 നമ്പർ KSRTC ബസിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. തമിഴ് നാട്ടിൽ നിന്നും കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതായി എക്സൈസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രിവന്റീവ് ഓഫീസർ എവേഴ്സ്സൻ ലാസർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് )മാരായ നഹാസ്, ബിജോയ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ബൈപാസ് റോഡിൽ കീഴമ്മാകത്തിന് സമീപത്തെ ബസ്സ്റ്റോപ്പിൽ നിന്ന് യുവാവ് പിടിയിൽ. വെമ്പായം സ്വദേശി അനന്ദു(27) ആണ് പിടിയിലായത്.
എക്സൈസ് സംഘമാണ് ഇയാളെ പിടികൂടിയത്. 42 ഗ്രാം എംഡിഎംഎയും ഒന്നേമുക്കാൽ കിലോ കഞ്ചാവുമായാണ് അനന്ദു പിടിയിലായത്. സ്ഥിരം ലഹരിമരുന്ന് വിൽപ്പനക്കാരനാണ് അനന്ദുവെന്ന് എക്സൈസ് പറയുന്നു.
ബുധനാഴ്ച രാവിലെ ബംളുരുവിൽ നിന്നും മയക്കുമരുന്നുകള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിച്ച് വ്യാഴാഴ്ച രാവിലെ പത്തോടെ ലഹരി വസ്തുക്കളുമായി സുഹൃത്തിനെ കാത്ത് കീഴമാകം ബസ് സ്റ്റോപ്പിൽ നില്‍ക്കുമ്പോഴാണ് അനന്ദു എക്സൈസിന്റെ പിടിയിലാകുന്നത്.
ബംഗളൂരുവിൽ നിന്നു വന്‍തോതില്‍ മയക്കുമരുന്നുകള്‍ കേരളത്തിലേക്ക് എത്തിച്ച് രഹസ്യമായി സുഹൃത്തുക്കള്‍ക്കിടയില്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട ആളാണ് ഇയാളെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം എക്സൈസ് പരിശോധിക്കുന്നുണ്ട്.
ഇയാളില്‍ നിന്നും 20,000 രൂപയും പിടികൂടിയിട്ടുണ്ട്. ഇയാൾ മുമ്പും മേജര്‍ ക്വാണ്ടിറ്റിയിലുള്ള നൈട്രോ സെപാം ടാബ്ലറ്റുകളുമായി പോലീസിന്റെ പിടിയിലായട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ കഞ്ചാവ് വേട്ടയിൽ കഞ്ചാവു കടത്തിയത് സുഖ്ലാലെന്ന് പോലീസ്. റെയില്‍വേ സ്റ്റേഷനില്‍ വില്പനയ്ക്കെത്തിച്ച 56 കിലോ കഞ്ചാവുമായി റെയില്‍വേയിലെ ഒരു കരാര്‍ ജീവനക്കാരനെയും രണ്ട് എറണാകുളം സ്വദേശികളെയും എറണാകുളം റെയില്‍വേ പോലീസാണ് പിടികൂടിയത്. കരാര്‍ ജീവനക്കാരനായ ആസാം സ്വദേശി സുഖ്ലാൽ, കഞ്ചാവ് വാങ്ങാനെത്തിയ എറണാകുളം സ്വദേശികളായ സനൂപ്, ദീപക് എന്നിവരാണ് റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ടാറ്റ നഗര്‍ എക്സ്പ്രസില്‍ ലഗേജ് ബോഗിക്കുള്ളില്‍ ഒളിപ്പിച്ചാണ് കഞ്ചാവ് കടത്തിയത്. ഇന്നു പുലര്‍ച്ചെ ട്രെയിന്‍ എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. വിജയവാഡയില്‍ നിന്ന് സുഖ്ലാല് എത്തിച്ച കഞ്ചാവ് വാങ്ങാൻ എത്തിയതായിരുന്നു സനൂപും ദീപക്കും. മുമ്പും സമാനരീതിയില്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
National
ഡൽഹി: ബാങ്കോക്കിൽ നിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരനെ ഹൈഡ്രോ പോണിക്സ് കഞ്ചാവുമായി കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. 6E1064 വിമാനത്തിൽ 2025 നവംബർ 17ന് എത്തിയ യാത്രക്കാരനെ ഗ്രീൻ ചാനൽ എക്സിറ്റിൽ വച്ച് പ്രൊഫൈലിംഗ് അടിസ്ഥാനത്തിൽ തടയുകയായിരുന്നു.
ബാഗേജിന്റെ എക്സ് റേ സ്ക്രീനിംഗിൽ സംശയാസ്പദമായ ചിത്രങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വിശദമായ പരിശോധന നടത്തിപ്പോൾ ബാഗിനുള്ളിൽ ഹൈഡ്രോ പോണിക്സ് കഞ്ചാവ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വിമാനത്താവളത്തിലെ പരിശോധനയിൽ അടുക്കള ഉപകരണങ്ങളുടെ അടിഭാഗത്ത് സൂക്ഷ്മമായി ഒളിപ്പിച്ച നിലയിൽ 874 ഗ്രാം ഹൈഡ്രോപോണിക് കഞ്ചാവാണ് കണ്ടെടുത്തത്. പച്ചനിറത്തിലുള്ള ഈ മയക്കുമരുന്ന് വിദഗ്ധമായി മറച്ചുവച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
വളരെ വീര്യം കൂടിയ കഞ്ചാവ് വകഭേദമാണ് ഹൈഡ്രോപോണിക് കഞ്ചാവുകൾ. ഫാമുകളിലും ഗ്രീൻഹൗസുകളിലുമായി നിയന്ത്രിത താപനിലയിലും ഈർപ്പത്തിലും വളർത്തിയെടുക്കുന്നവയാണ്. തായ്ലൻഡ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇവ ലഭിക്കുന്നത്. സാധാരണ കഞ്ചാവിലുള്ളതിനേക്കാൾ ടെട്രാഹൈഡ്രോകനാബിനോൾ (ടിഎച്ച്സി) അളവ് ഇവയിൽ വളരെ കൂടുതലാണ്.
District News
ആലുവ: വില്പനയ്ക്കായി കൊണ്ടുവന്ന 25 കിലോഗ്രാം കഞ്ചാവുമായി നാല് ഇതരസംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ.
ഒഡീഷാ സുരധ സ്വദേശികളായ കൃഷ്ണ നായക് (20), രാജ നായക് (25), സഞ്ജീബ് നായക് (20), കാണ്ടമാൽ സ്വദേശി നന്ദമാലിക് (35) എന്നിവരെയാണ് റൂറൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലുവ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിലാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽ നിന്നാണ് ഇവർ കഞ്ചാവ് കൊണ്ടുവന്നത്. ഷോൾഡർ ബാഗിൽ പ്രത്യേക പാക്കറ്റിൽ പൊതിഞ്ഞായിരുന്നു സൂക്ഷിച്ചിരുന്നത്.
കിലോയ്ക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടിയിലേറെ രൂപയ്ക്കാണ് വില്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനു മുമ്പും ഇവർ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നാണ് ലഭ്യമായന വിവരം.
നർകോട്ടിക്ക് സെൽ ഡിവെെഎസ്പി ജെ. ഉമേഷ് കുമാർ, ആലുവ ഡിവൈഎസ്പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ ജി.പി. മനു രാജ്, സബ് ഇൻസ്പെക്ടർമാരായ കെ. നന്ദകുമാർ, എൽദോ പോൾ, ആർ. ബിൻസി, വിഷ്ണു, സിപിഒമാരായ വി.എ. അഫ്സൽ, കെ.എ. സിറാജുദീൻ, എൻ.എസ്. സുധീഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Kerala
കൊച്ചി: വില്പനയ്ക്കെത്തിച്ച കഞ്ചാവും ബ്രൗണ്‍ ഷുഗറുമായി രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. ബീഹാര്‍ സീതാമരി സ്വദേശികളായ സിറാജുദീന്‍ (35), ഫൈസല്‍ ഷേക്ക് (20) എന്നിവരാണ് പിടിയിലായത്.
ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിന് സമീപത്ത് നിന്നാണ് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘം ഇവരെ പിടികൂടിയത്.
പിടിയിലായ പ്രതികളില്‍ നിന്ന് 4.084 ഗ്രാം കഞ്ചാവും 1.75 ഗ്രാം ബ്രൗണ്‍ ഷുഗറും 28,600 രൂപയും കണ്ടെടുത്തു.
Kerala
ആലുവ: കഞ്ചാവുമായി സ്വകാര്യ ബസ് ഡ്രൈവർ പിടിയിൽ. ആലുവ ബസ് സ്റ്റാൻഡിൽ മോട്ടോർ വാഹന വകുപ്പിന്റെയും എക്സൈസിന്റെയും സംയുക്ത പരിശോധനയിലാണ് അഞ്ച് ഗ്രാം കഞ്ചാവ് പിടികൂടിയത്.
സംഭവത്തിൽ ആലുവ - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന വി.ടി എന്ന ബസിലെ ഡ്രൈവർ എടത്തല സ്വദേശി മുഹമ്മദ് ഷാഫി പിടിയിലായി. പരിശോധനയിൽ എഴുപതോളം നിയമ ലംഘനങ്ങളും കണ്ടെത്തി.
Kerala
തിരുവനന്തപുരം: തലസ്ഥാനത്ത് കഞ്ചാവും എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. കോവളം ഭദ്രകാളി ക്ഷേത്രത്തിനു സമീപം വിജയവിലാസം വീട്ടിൽ നന്ദു (30), മണക്കാട് തുണ്ടുവിള പുത്തൻവീട്ടിൽ ജിതിനും(39) ആണ് അറസ്റ്റിലായത്.
എക്സൈസ് സംഘമാണ് ഇരുവരെയും പിടികൂടിയത്. വരിൽ നിന്ന് 11 ഗ്രാം എംഡിഎംഎയും 105 ഗ്രാം കഞ്ചാവും എക്സൈസ് കണ്ടെടുത്തു. ബംളൂരുവിൽ നിന്ന് മയക്കുമരുന്ന് തിരുവനന്തപുരത്തെത്തിച്ച് വിൽപ്പന നടത്തുന്നവരാണ് ഇരുവരും എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു.
ജില്ലയുടെ തീരദേശ മേഖല കേന്ദ്രീകരിച്ച് മയക്കുമരുന്ന് വ്യാപനം തടയാനായി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് കഞ്ചാവും എംഡിഎംഎയും കണ്ടെത്തിയത്. എംഡിഎംഎയുമായി നന്ദുവാണ് ആദ്യം പിടിയിലായത്. നന്ദുവിനെ ചോദ്യം ചെയ്തപ്പോഴാണ് ജിതിനെ കുറിച്ചുള്ള വിവരം ലഭിച്ചത്. കോടതിയിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.
Kerala
കണ്ണൂർ: കൂട്ടുപുഴ പോലീസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിൽ ഏഴുകിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിലായി.
പരിയാരം സ്വദേശി തമ്പിലാൻ ജിൻസ് ജോൺ (25), പാച്ചേനി സ്വദേശി അഭിനവ് (25) എന്നിവരാണ് പിടിയിലായത്. ബംഗുളൂരു-പയ്യന്നൂർ റൂട്ടിൽ ഓടുന്ന ടൂറിസ്റ്റ് ബസിൽ രണ്ട് ബാഗുകളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
നിലവിൽ രണ്ട് പ്രതികൾക്ക് എതിരെയും എറണാകുളത്തും, കണ്ണൂരിലും എക്സൈസ് കേസുകൾ നിലവിലുണ്ട്. പ്രതികൾ ബാംഗ്ലൂരിൽ നിന്നാണ് കഞ്ചാവ് വാങ്ങിയത്. പ്രാദേശിക മാർക്കറ്റിൽ അഞ്ച് ലക്ഷത്തിന് മുകളിൽ വില വരുന്ന കഞ്ചാവാണ് പിടികൂടിയത്.
കംപ്രസ്ഡ് പാക്കുകളായി ബാഗുകളിൽ ആയിരുന്നു കഞ്ചാവ് സൂക്ഷിച്ചത്. പ്രതികൾ കിടന്നിരുന്ന ബർത്തിന്റെ മുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ഇരിട്ടി എസ്.ഐ.കെ. ഷറഫുദീന്റെ നേതൃത്വത്തിൽ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡും ഇരിട്ടി ഡിവൈഎസ്പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് പരിശോധന നടത്തിയത്. ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് കേരളത്തിലേക്ക് ലഹരി കടത്താനുള്ള സാധ്യത മുൻനിർത്തി കഴിഞ്ഞ രണ്ടാഴ്ചയായി അതിർത്തിയിൽ രാത്രികാല പരിശോധന ശക്തമായിരുന്നു.
National
ഹൈദരാബാദ്: തെലുങ്കാനയിൽ 400 കിലോ കഞ്ചാവ് പിടികൂടി. രാജസ്ഥാനിലേക്ക് കടത്താൻ ശ്രമിച്ച രണ്ട് കോടി രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.
റീജിയണൽ നാർക്കോട്ടിക് കൺട്രോൾ സെല്ലും രച്ചകൊണ്ട നാർക്കോട്ടിക് പോലീസും സംയുക്തമായി നടത്തിയ ഒരു ഓപ്പറേഷനിലാണ് കഞ്ചാവ് പിടികൂടിയത്.
റാമോജി ഫിലിം സിറ്റിക്ക് സമീപത്ത് നിന്നുമാണ് കഞ്ചാവ് കടത്താൻ ശ്രമിച്ച വാഹനം അധികൃതർ തടഞ്ഞത്. പരിശോധനയിൽ, തേങ്ങയുടെ അടിയിൽ ഒളിപ്പിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തി.
സംഭവത്തിൽ മൂന്ന് പേരെ അധികൃതർ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരും രാജസ്ഥാൻ നിവാസികളാണ്. ഇവർക്കെതിരെ നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.
Kerala
മലപ്പുറം: കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ ബർദമാൻ സ്വദേശികളായ സദൻദാസ് (25), അജദ് അലി ഷെയ്ക് (21), തനുശ്രീ ദാസ് (24) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 16 കിലോ കഞ്ചാവ് പിടികൂടി. ഇന്ന് രാവിലെ കോട്ടക്കൽ പുത്തൂർ ജംഗ്ഷനിൽ നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
കോട്ടക്കൽ ഇൻസ്പെക്ടർ പി. സംഗീത്, കോട്ടക്കൽ സബ് ഇൻസ്പക്ടർ റഷാദ് അലി എന്നിവരുടെ നേതൃത്വത്തിൽ കോട്ടക്കൽ പോലീസും ജില്ലാ ഡാൻസാഫ് അംഗങ്ങളും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
Kerala
കൊച്ചി: കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ. പശ്ചിമ ബംഗാൾ മൂർഷിദാബാദ് ജലംഗി സ്വദേശി ആഷിക്ക് ഇക്ബാൽ (27), നാദിയ സ്വദേശി അലംഗീർ സർദാർ (25), സാഹെബ് നഗർ സ്വദേശി സൊഹൈൽ റാണ (20) എന്നിവരാണ് പിടിയിലായത്.
പെരുമ്പാവൂർ എഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും തടിയിട്ടപറമ്പ് പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അടുത്ത കാലത്തായി ജില്ലയിൽ നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
പശ്ചിമബംഗാൾ രജിസ്ട്രേഷനിലുള്ള കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്. ഒഡീഷയിൽ നിന്ന് കിലോക്ക് 2000 രൂപ നിരക്കിൽ വാങ്ങുന്ന കഞ്ചാവ് ഇവിടെ 25000 രൂപ മുതൽ മുപ്പതിനായിരം രൂപ വരെ വിലക്കാണ് വിൽപ്പന നടത്തിയിരുന്നത്.
Kerala
കൊല്ലം: കൊല്ലം റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. 23 കിലോ കഞ്ചാവുമായി മൂന്ന് സ്ത്രീകൾ പിടിയിലായി. ജാർഖണ്ഡ് സ്വദേശികളായ ശോഭകുമാരി, സവിതകുമാരി, മുനികുമാരി എന്നിവരാണ് പിടിയിലായത്. തിരുവനന്തപുരത്ത് ഉണക്കമീൻ കമ്പനിയിലെ ജോലിക്കാരാണ് ഇവർ.
റെയിൽവേ പോലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 13 പൊതികളാക്കി രണ്ടു ബാഗുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.