x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​വാ​റ്റു​പു​ഴ​യി​ൽ 15 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ


Published: January 20, 2026 07:27 PM IST | Updated: January 20, 2026 08:37 PM IST

കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ 15 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ. വെ​സ്റ്റ് ബം​ഗാ​ൾ റാ​ണി ന​ഗ​ർ സ്വ​ദേ​ശി സാ​ഗ​ർ മൊ​ല്ല (26), നാ​ദി​യ സ്വ​ദേ​ശി ദി​ബാ​ക​ർ മ​ണ്ഡ​ൽ (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ബം​ഗാ​ളി​ൽ നി​ന്ന് ട്രെ​യി​നി​ൽ ആ​ലു​വ​യി​ൽ ഇ​റ​ങ്ങി​യ ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​ഞ്ചാ​വു​മാ​യി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ പി​ന്തു​ട​ർ​ന്ന് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ​ള്ളി​ത്താ​ഴ​ത്ത് നി​ന്നും ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

വെ​സ്റ്റ് ബം​ഗാ​ളി​ൽ നി​ന്നും കി​ലോ ഗ്രാ​മി​ന് 1000 രൂ​പ നി​ര​ക്കി​ൽ വാ​ങ്ങി​യ ശേ​ഷം കി​ലോ​യ്ക്ക് 25,000 രൂ​പ​യ്ക്കാ​ണ് ഇ​വി​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഇ​വ​ർ ഇ​ട​യ്ക്ക് കേ​ര​ള​ത്തി​ൽ വ​ന്നു പോ​കു​ന്ന​താ​യി പോ​ലീ​സി​ന് നേ​ര​ത്തെ വി​വ​രം ല​ഭി​ച്ചി​രു​ന്നു.

എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ ല​ഹ​രി വി​രു​ദ്ധ സ്ക്വാ​ഡും മൂ​വാ​റ്റു​പു​ഴ പോ​ലീ​സും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം. ​ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക്ക് സെ​ൽ ഡി​വൈ​എ​സ്പി ജെ. ​ഉ​മേ​ഷ് കു​മാ​ർ, മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം. ബൈ​ജു, ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Arrest Ganja Muvattupuzha police case

Recent News

Up