Sports
ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ റയല്‍ മാഡ്രിഡിനു തിരിച്ചടി. എവേ പോരാട്ടത്തില്‍ കുഞ്ഞന്മാരായ ജിറോണയോട് 1-1ന് റയല്‍ മാഡ്രിഡ് സമനിലയില്‍ കുടുങ്ങി.
45-ാം മിനിറ്റില്‍ ലീഡ് നേടിയ ജിറോണയെ 67-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ നേടിയ പെനാല്‍റ്റി ഗോളിലാണ് റയല്‍ സമനിലയില്‍ പിടിച്ചത്. ഈ വര്‍ഷം എംബപ്പെയുടെ 60-ാം ഗോളാണ്.
സമനിലയോടെ റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തു തുടരും. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്റാണ് റയലിനുള്ളത്. ലാ ലിഗയില്‍ റയലിന്റെ തുടര്‍ച്ചയായ മൂന്നാം സമനിലയാണ്. 34 പോയിന്റുമായി എഫ്സി ബാഴ്സലോണയാണ് ലീഗിന്റെ തലപ്പത്ത്.