Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : KHNA

America

കെ​എ​ച്ച്എ​ൻ​എ സാഹിത്യ വിചാരവേദി കമ്മിറ്റി രൂപീകരിച്ചു

ഫ്ലോ​റി​ഡ: ഭാ​ര​തീ​യ ദാ​ർ​ശ​നി​ക വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​ത്തി​നും സാ​ഹി​ത്യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ളു​ടെ സം​ഘാ​ട​ന​ത്തി​നു​മാ​യി നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സാ​ഹി​ത്യ വി​ചാ​ര​വേ​ദി ക​മ്മി​റ്റി​യെ രൂ​പീ​ക​രി​ച്ചു.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​ന്മാ​രും സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രു​മാ​ണ് പു​തി​യ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കെ​എ​ച്ച്എ​ൻ​എ​യു​ടെ അ​ഭി​മാ​ന സം​രം​ഭ​മാ​യ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്‌​കാ​ര​ത്തി​ന്‍റെ​യും പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന യു​വ​സാ​ഹി​തി സ​മ്മാ​ന​ത്തി​ന്‍റെ​യും സം​ഘാ​ട​ന​വും ഭാ​ര​തീ​യ ദാ​ർ​ശ​നി​ക വീ​ക്ഷ​ണ​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വും നി​ർ​വ​ഹി​ക്കു​ന്ന​തി​നു​ള്ള കെ​എ​ച്ച്എ​ൻ​എ സാ​ഹി​ത്യ വി​ചാ​ര​വേ​ദി​യി​ലേ​ക്ക് സു​രേ​ന്ദ്ര​ൻ നാ​യ​ർ (ഹൂ​സ്റ്റ​ൻ), ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്‌ (ഫ്ലോ​റി​ഡ), ജ​യ​ശ​ങ്ക​ർ പി​ള്ള (കാ​ന​ഡ), മ​ധു ചെ​റി​യേ​ട​ത്തു (ന്യൂ​ജ​ഴ്സി)​പ്ര​സാ​ദ് പാ​ല​ക്ക​ൽ (കാ​ലി​ഫോ​ർ​ണി​യ) എ​ന്നി​വ​രെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.

പ്ര​ഥ​മ ആ​ർ​ഷ​ദ​ർ​ശ​ന പു​ര​സ്കാ​ര​ത്തി​ന്‍റെ സം​ഘാ​ട​ക​നും കെ​എ​ച്ച്എ​ൻ​എ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ സു​രേ​ന്ദ്ര​ൻ നാ​യ​ർ ആ​നു​കാ​ലി​ക മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ കോ​ള​മി​സ്റ്റും വി​വി​ധ ഭാ​ഷാ​സാ​ഹി​ത്യ കൂ​ട്ടാ​യ്മ​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​വു​മാ​ണ്.

30 വ​ർ​ഷ​ത്തി​ലേ​റെ​ക്കാ​ല​മാ​യി ഫ്ലോ​റി​ഡ​യി​ലെ സാ​ഹി​ത്യ സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​റി​യ​പ്പെ​ടു​ന്ന ക​വി​യും എ​ഴു​ത്തു​കാ​രി​യു​മാ​ണ് ഡോ. ​സു​ശീ​ല ര​വീ​ന്ദ്ര​നാ​ഥ്. പ്ര​വാ​സി മ​ല​യാ​ളി സാ​ഹി​ത്യ രം​ഗ​ത്ത് ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന പാ​ട​വ​മു​ള്ള വ്യ​ക്തി​ത്വ​മാ​ണ്.

ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി കാ​ന​ഡ​യി​ലെ സാ​ഹി​ത്യ​രം​ഗ​ത്ത് നി​ര​വ​ധി ക​ഥ​ക​ളും ക​വി​ത​ക​ളും ദാ​ർ​ശ​നി​ക ലേ​ഖ​ന​ങ്ങ​ളും എ​ഴു​തി പ്ര​സി​ദ്ധി കൈ​വ​രി​ച്ച സാ​ഹി​ത്യ​കാ​ര​നാ​ണ്. പ​ല പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ​യും എ​ഡി​റ്റ​ർ സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ച ജ​യ​ശ​ങ്ക​ർ പി​ള്ള, സ്വ​ന്തം ക​വി​താ സ​മാ​ഹാ​ര​ങ്ങ​ളും ചെ​റു​ക​ഥാ സ​മാ​ഹാ​ര​വും പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

ന്യൂ​ജേ​ഴ്‌​സി​ലെ ഹി​ന്ദു സം​ഘ​ട​നാ നേ​തൃ​ത്വ​ത്തി​ൽ സു​പ​രി​ചി​ത​നാ​യ മ​ധു ചെ​റി​യേ​ട​ത്ത്, കെ​എ​ച്ച്എ​ൻ​എ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും യു​വ​സാ​ഹി​തി പു​ര​സ്‌​കാ​ര പ്ര​യോ​ജ​ക​നു​മാ​ണ്. ടെ​ക്‌​നോ​ള​ജി പ്രൊ​ഫ​ഷ​ണ​ലാ​യ മ​ധു, ന്യൂ​യോ​ർ​ക്ക്-​ന്യൂ​ജേ​ഴ്‌​സി മേ​ഖ​ല​ക​ളി​ലെ വി​വി​ധ ഹി​ന്ദു ശാ​ക്തീ​ക​ര​ണ പ്ര​സ്ഥാ​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​മേ​രി​ക്ക​ൻ പ്ര​വാ​സ​ത്തി​നു മു​മ്പ് ത​ന്നെ കേ​ര​ള​ത്തി​ലെ വി​വി​ധ മാ​ധ്യ​മ​ങ്ങ​ളി​ൽ സാ​ങ്കേ​തി​ക വി​ജ്ഞാ​നി​ക പം​ക്തി​ക​ൾ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​ണ് പ്ര​സാ​ദ് പാ​ല​ക്ക​ൽ. സാ​ഹി​ത്യ നി​രൂ​പ​ണ രം​ഗ​ത്തും പ​രി​ചി​ത​മാ​യ വ്യ​ക്തി​ത്വ​മാ​ണ് അ​ദ്ദേ​ഹം.

കെ​എ​ച്ച്എ​ൻ​എ​യു​ടെ സാ​ഹി​ത്യ സാം​സ്കാ​രി​ക സം​രം​ഭ​ങ്ങ​ൾ​ക്ക് സ​ർ​ഗാ​ത്മ​ക​മാ​യ ഉ​ണ​ർ​വും ഊ​ർ​ജ​സ്വ​ല​മാ​യ നേ​തൃ​ത്വ​വും ന​ൽ​കാ​ൻ പു​തി​യ വി​ചാ​ര​വേ​ദി അം​ഗ​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന പ്ര​ത്യാ​ശ​യാ​ണ് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ പ്ര​ക​ടി​പ്പി​ച്ച​ത്.

പ്ര​വാ​സ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സാ​ഹി​ത്യ സം​സ്കാ​ര​ത്തി​നും ഇ​ന്ത്യ​ൻ ദ​ർ​ശ​ന​ത്തി​നും പു​തി​യ ത​ല​മു​റ​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള സ​ർ​ഗാ​ത്മ​ക വേ​ദി​ക​ൾ സൃ​ഷ്ടി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സാ​ഹി​ത്യ വി​ചാ​ര​വേ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

NRI

കെ​എ​ച്ച്എ​ൻ​എ കേ​ര​ള സ്കോ​ള​ർ​ഷി​പ്പ് നി​ധി സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആരം​ഭം

ന്യൂയോർക്ക്: കേ​ര​ള​ത്തി​ലെ സാ​മ്പ​ത്തി​ക പ​രാ​ധീ​ന​ത​യ​നു​ഭ​വി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ട്ര​സ്റ്റി ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ർ​ഷം​തോ​റും ന​ട​പ്പാ​ക്കി വ​രു​ന്ന പ​ഠ​ന സ​ഹാ​യ പ​ദ്ധ​തി​യു​ടെ 2026ലെ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വി​ദൂ​ര ദൃ​ശ്യ മാ​ധ്യ​മ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഔ​പ​ചാ​രി​ക​മാ​യി ശു​ഭാ​രം​ഭം കു​റി​ച്ചു. 

പ്ര​ഫ​ഷ​ണ​ൽ വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് പ​ഠ​ന മി​ക​വ് പു​ല​ർ​ത്തു​ന്നു​വെ​ങ്കി​ലും സാ​മ്പ​ത്തി​ക പി​ന്നോ​ക്കാ​വ​സ്ഥ നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ ക​ണ്ടെ​ത്തി സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നാ​ളി​തു​വ​രെ ഒ​ന്ന​ര കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യം കെ​എ​ച്ച്എ​ൻ​എ കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

സ്കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക് പു​റ​മെ അ​നാ​ഥാ​ല​യ​ങ്ങ​ൾ, ബാ​ല​സ​ദ​ന​ങ്ങ​ൾ, ആ​തു​രാ​ല​യ​ങ്ങ​ൾ, അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​ർ, നി​ർ​ധ​ന​രാ​യ രോ​ഗി​ക​ൾ തു​ട​ങ്ങി​യ​വ​ർ​ക്കാ​യി ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം ഒ​രു കോ​ടി രൂ​പ​യു​ടെ സ​ഹാ​യം സം​ഘ​ട​ന ന​ൽ​കി.

ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ പ​ദ്ധ​തി​യു​ടെ ശു​ഭാ​രം​ഭം, കോ​ഴി​ക്കോ​ട് കൊ​ള​ത്തൂ​ർ അ​ദ്വൈ​താ​ശ്ര​മം മ​ഠാ​ധി​പ​തി​യും ക​ലി​ഫോ​ർ​ണി​യ​യി​ലെ ശ​ങ്ക​ര അ​ദ്വൈ​താ​ശ്ര​മം ഓ​ഫ് ഗ്ലോ​ബ​ൽ എ​ൻ​ലെെ​റ്റ്മെ​ന്‍റ് അ​ധ്യ​ക്ഷ​നു​മാ​യ സ്വാ​മി ചി​ദാ​ന​ന്ദ​പു​രി​യു​ടെ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​ത്തോ​ടെ ന​ട​ന്നു.

പ്ര​വാ​സ സം​ഘ​ട​ന​ക​ൾ പ​ര​മ്പ​രാ​ഗ​ത പ്ര​വ​ർ​ത്ത​ന ശൈ​ലി​ക​ളി​ൽ നി​ന്ന് മു​ന്നോ​ട്ട് മാ​റി, മാ​റു​ന്ന ത​ല​മു​റ​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കി, നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളു​ടെ സാ​ധ്യ​ത​ക​ൾ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്വാ​മി ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

കെ​എ​ച്ച്എ​ൻ​എ വി​ഭാ​വ​നം ചെ​യ്യു​ന്ന ദീ​ർ​ഘ കാ​ല പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും അ​പേ​ക്ഷി​ക്കു​ന്ന എ​ല്ലാ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ്കോ​ള​ർ​ഷി​പ്പ് ന​ൽ​കാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ സ​മാ​ഹ​രി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ചും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൺ വ​ന​ജ നാ​യ​ർ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

സം​ഘ​ട​ന​യു​ടെ ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും 2027-ൽ ​ഫ്ലോ​റി​ഡ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ആ​ഗോ​ള ഹൈ​ന്ദ​വ സം​ഗ​മ​ത്തി​ന്‍റെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നേ​തൃ​ത്വം ന​ൽ​കു​ന്ന പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

ര​ജ​ത ജൂ​ബി​ലി പി​ന്നി​ട്ട കെ​എ​ച്ച്എ​ൻ​എ സ​നാ​ത​ന ധ​ർ​മ്മ പ്ര​ചാ​ര​ണ​ത്തി​ലും മൂ​ല്യാ​ധി​ഷ്ഠി​ത​മാ​യി യു​വാ​ക്ക​ളെ ശാ​ക്തീ​ക​രി​ക്കു​ന്ന​തി​ലും പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ൾ​ക്ക് അ​തീ​ത​മാ​യി നി​ർ​മ്മി​ത ബു​ദ്ധി ഉ​ൾ​പ്പെ​ടെ​യു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​തി​നാ​യു​ള്ള ന​വീ​ന പ​ദ്ധ​തി​ക​ൾ സം​ഘ​ട​ന രൂ​പ​പ്പെ​ടു​ത്തി വ​രു​ന്ന​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​നി​ധി സ​മാ​ഹ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഗു​രു​വാ​യൂ​ർ ശ്രീ​കൃ​ഷ്ണ കോ​ളേ​ജ് സം​സ്‌​കൃ​ത വി​ഭാ​ഗം പ്ര​ഫ.​ഡോ. ല​ക്ഷ്മി ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ൽ നി​ന്നും സ്കോ​ള​ർ​ഷി​പ്പി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളും ര​ക്ഷി​താ​ക്ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ ഭാ​ര​തീ​യ പൗ​രാ​ണി​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യെ​ക്കു​റി​ച്ചും ആ​ർ​ഷ പ​ര​മ്പ​ര​യി​ലെ ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തെ​ക്കു​റി​ച്ചും സ​വി​സ്ത​രം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടു ന​ട​ത്തി​യ ഉ​ൽ​ഘാ​ട​ന പ്ര​സം​ഗം വി​ജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു.  

സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ വി​ശ്വ പ്ര​സി​ദ്ധ​മാ​യ ഷി​ക്കാ​ഗോ സ​ന്ദ​ർ​ശ​ന​ത്തി​ൽ അ​നു​വ​ദി​ച്ചു​കി​ട്ടി​യ ആ​ഡം​ബ​ര പ​ട്ടു​മെ​ത്ത ഉ​പേ​ക്ഷി​ച്ചു നി​ല​ത്തു​റ​ങ്ങി​യ​തി​നു വി​കാ​ര നി​ർ​ഭ​ര​മാ​യി സ്വാ​മി ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി അ​വ​ർ പ്ര​സം​ഗ​ത്തി​ൽ പ​രാ​മ​ർ​ശി​ച്ചു.

ദാ​രി​ദ്ര്യ​വും രോ​ഗ​വും കാ​ര​ണം ക​ഷ്ട​പ്പെ​ടു​ന്ന സ്വ​ന്തം രാ​ജ്യ​ത്തി​ലെ നി​സ്സ​ഹാ​യ​രാ​യ ഗ്രാ​മീ​ണ​രു​ടെ മു​ഖം സ്വാ​മി​യെ പ​ട്ടു​മെ​ത്ത​യി​ൽ കി​ട​ക്കു​ന്ന സു​ഖ​ത്തി​ൽ നി​ന്നും പി​ന്തി​രി​പ്പി​ച്ചു​വെ​ന്നും സ​ഹ​ജീ​വി​ക​ളു​ടെ ദുഃ​ഖം സ്വാ​മി​യേ വ​ല്ലാ​തെ അ​ല​ട്ടി​യി​രു​ന്നു​വെ​ന്നും ല​ക്ഷ്മി ശ​ങ്ക​ർ വി​ശ​ദീ​ക​രി​ച്ചു. അ​മേ​രി​ക്ക​യി​ലെ ആ​ക​ർ​ഷ​ക വ​ല​യ​ത്തി​നു​ള്ളി​ലി​രു​ന്നും ജ​ന്മ​നാ​ടി​നെ കു​റി​ച്ചോ​ർ​ക്കു​ന്ന കെ​എ​ച്ച്എ​ൻ​എ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​ന​ന്ദി​ക്കാ​നും അ​വ​ർ മ​റ​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ കെ​എ​ച്ച്എ​ൻ​എ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി ആ​രം​ഭ​കാ​ലം മു​ത​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന പി. ​ശ്രീ​കു​മാ​ർ (ജ​ന്മ​ഭൂ​മി) കേ​ര​ള​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന മാ​തൃ​കാ​പ​ര​മാ​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ്ലാ​ഖി​ച്ചു​കൊ​ണ്ടു ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

സ്കോ​ള​ർ​ഷി​പ്പി​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള യോ​ഗ്യ​ത​യും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും ചെ​യ​ർ​മാ​ൻ ര​ഘു​വ​ര​ൻ നാ​യ​ർ വി​ശ​ദ​മാ​ക്കു​ക​യും സ്കോ​ള​ർ​ഷി​പ് ക​മ്മി​റ്റി​യി​ലെ അം​ഗ​ങ്ങ​ളാ​യ ഡോ. ​ത​ങ്കം അ​ര​വി​ന്ദ് (കോ ​ചെ​യ​ർ) ര​മ​ണി പി​ള്ള, ഡോ. ​ബി​ജു പി​ള്ള, അ​ര​വി​ന്ദ് പി​ള്ള, ബാ​ബു​രാ​ജ് ധ​ര​ൻ എ​ന്നി​വ​രെ യോ​ഗ​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. മു​ൻ​പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​എ​ൻ. നാ​യ​ർ, സു​രേ​ന്ദ്ര​ൻ നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ ആ​ശം​സ പ്ര​സം​ഗ​ങ്ങ​ൾ ന​ട​ത്തി.

യോ​ഗ​ന​ട​പ​ടി​ക​ളു​ടെ ഇ​ട​വേ​ള​യി​ൽ പ്ര​സി​ദ്ധ സോ​പാ​ന സം​ഗീ​ത​ജ്ഞ കു​മാ​രി വൈ​ദേ​ഹി സു​രേ​ഷ് അ​വ​ത​രി​പ്പി​ച്ച ഗാ​നാ​വി​രു​ന്ന്‌ ഹൃ​ദ്യ​വും ആ​സ്വാ​ദ്യ​വു​മാ​യി​രു​ന്നു. സെ​ക്ര​ട്ട​റി സി​നു നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തു​ക​യും ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ അ​ന​ഘ വാ​ര്യ​ർ സു​രേ​ഷ് നാ​യ​ർ എ​ന്നി​വ​ർ കാ​ര്യ​ക്ര​മ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ക​യും ചെ​യ്തു.

NRI

അ​ന്ന​ദാ​ന​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ സ​മ​ർ​പ്പി​ച്ച് കെ​എ​ച്ച്എ​ൻ​എ

ന്യൂ​യോ​ർ​ക്ക്: തി​രു​നാ​വാ​യ നാ​വാ​മു​കു​ന്ദ ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ജ​നു​വ​രി ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന മ​ഹാ​മാ​ഘ കും​ഭ​മേ​ള​യോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​ന്ന​ദാ​ന മ​ഹാ​യ​ജ്ഞ​ത്തി​ന് അ​ഞ്ച് ല​ക്ഷം രൂ​പ സ​മ​ർ​പ്പി​ച്ച് കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക.

വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​ർ​ഥ​മാ​യ സ​ഹ​ക​ര​ണ​ത്തി​ലൂ​ടെ​യും വ്യ​ക്ത​മാ​യ ദ​ർ​ശ​ന​വും ദൃ​ഢ​നി​ശ്ച​യ​വു​മു​ള്ള നേ​തൃ​ത്വ​ത്തി​ലൂ​ടെ​യു​മാ​ണ് ഇ​ത്ര​യും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ഈ ​തു​ക സ​മാ​ഹ​രി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്ന് സം​ഘ​ട​നാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ഈ ​ദൗ​ത്യ​ത്തി​ൽ ആ​ദ്യ ഘ​ട്ട​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ കെ​എ​ച്ച്എ​ൻ​എ അ​ഭി​മാ​നി​ക്കു​ന്ന​താ​യും കൂ​ടു​ത​ൽ സം​ഭാ​വ​ന​ക​ൾ സ​മാ​ഹ​രി​ച്ച് കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ​യും അ​നു​ഭാ​വി​ക​ളെ​യും ഈ ​പു​ണ്യ​ക​ർ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ക്കു​ക എ​ന്ന​താ​ണ് ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും

മ​ഹാ​മാ​ഘ അ​ന്ന​ദാ​നം സ​നാ​ത​ന ധ​ർ​മ്മ​ത്തി​ന്‍റെ സേ​വ​ന പാ​ര​മ്പ​ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഈ ​മ​ഹാ​ദൗ​ത്യ​ത്തി​ലേ​ക്ക് ആ​ദ്യ സ​മ​ർ​പ്പ​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ കെ​എ​ച്ച്എ​ൻ​എ​യ്ക്ക് വ​ലി​യ അ​ഭി​മാ​ന​മു​ണ്ടെ​ന്നും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​പ​ഴ്സ​ൻ വ​ന​ജ നാ​യ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ധ​ർ​മ്മ​പ​ര​വും സാ​മൂ​ഹി​ക​വു​മാ​യ എ​ല്ലാ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കെ​എ​ച്ച്എ​ൻ​എ ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ അ​റി​യി​ച്ചു. അ​ന്ന​ദാ​നം മ​ഹാ​ദാ​നം ത​ന്നെ​യാ​ണ്. ഈ ​പു​ണ്യ​ക​ർ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ കൂ​ടു​ത​ൽ പേ​ർ മു​ന്നോ​ട്ട് വ​ര​ണം എ​ന്ന് ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

കെ​എ​ച്ച്എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ഇ​ത്ത​രം ധാ​ർ​മ്മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​മൂ​ഹ​ത്തി​ൽ ദീ​ർ​ഘ​കാ​ല മാ​റ്റ​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ഹാ​മാ​ഘ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മ​ഹാ​മ​ണ്ഡ​ലേ​ശ്വ​ർ സ്വാ​മി ആ​ന​ന്ദ​വ​നം ഭാ​ര​തി​യു​മാ​യി ചേ​ർ​ന്ന് കെ​എ​ച്ച്എ​ൻ​എ സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​റി​ലാ​ണ് അ​ന്ന​ദാ​ന പ​ദ്ധ​തി​യി​ലെ സം​ഘ​ട​ന​യു​ടെ പ​ങ്കാ​ളി​ത്ത​വും ആ​ദ്യ സം​ഭാ​വ​ന​യും ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

NRI

ജ​യ​മു​ര​ളി നാ​യ​ർ കെ​എ​ച്ച്എ​ൻ​എ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ

മി​ഷി​ഗ​ൺ: മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ സാം​സ്കാ​രി​ക​വും ആ​ത്മീ​യ​വു​മാ​യ രം​ഗ​ങ്ങ​ളി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ജ​യ​മു​ര​ളി നാ​യ​രെ കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

മി​ഷി​ഗ​ൺ, ഈ​സ്റ്റ് കാ​ന​ഡ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​ക​ളു​ടെ സം​ഘ​ട​നാ​പ​ര​മാ​യ ഏ​കോ​പ​ന ചു​മ​ത​ല​യാ​ണ് അ​ദ്ദേ​ഹം വ​ഹി​ക്കു​ക. മി​ഷി​ഗ​ൺ ഘ​ട​ക​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ൻ മി​ഷി​ഗ​ൺ ചാ​പ്റ്റ​റി​ന്‍റെ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യും അ​ധ്യാ​പ​ക​നാ​യും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന അ​ദ്ദേ​ഹം, ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ഇ​രു​ന്നൂ​റ്റ​മ്പ​തോ​ളം കു​ട്ടി​ക​ൾ​ക്ക് മ​ല​യാ​ള ഭാ​ഷ അ​ഭ്യ​സി​പ്പി​ച്ചു വ​രു​ന്നു.

മി​ഷി​ഗ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നി​ട​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി സാം​സ്കാ​രി​ക, ആ​ത്മീ​യ, ജീ​വ​കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച അ​നു​ഭ​വ​സ​മ്പ​ത്തു​ള്ള വ്യ​ക്തി​യാ​ണ് ജ​യ​മു​ര​ളി നാ​യ​ർ. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും ക​ല​യോ​ടു​ള്ള അ​ഭി​നി​വേ​ശ​വും കെ​എ​ച്ച്എ​ൻ​എ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ണ് വ​ലി​യ ക​രു​ത്താ​കും.

സം​ഘ​ട​ന​യു​ടെ ദ​ർ​ശ​ന​വും ല​ക്ഷ്യ​ങ്ങ​ളും മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ അ​ദ്ദേ​ഹ​ത്തി​ന് സാ​ധി​ക്കു​മെ​ന്ന് പൂ​ർ​ണ വി​ശ്വാ​സ​മു​ണ്ടെ​ന്നും കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ഭാ​ര്യ മാ​യ. മ​ക്ക​ൾ: അ​ന​ഘ, അ​ന​ന്തു. ജ​യ​മു​ര​ളി​യു​ടെ പു​തി​യ പ​ദ​വി​യി​ലേ​ക്ക് കെ​എ​ച്ച്എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

കെ​എ​ച്ച്എ​ൻ​എ മു​ഖാ​മു​ഖം: വിശേഷങ്ങൾ പങ്കുവച്ച് കൃ​ഷ്ണ​കു​മാ​ർ

ന്യൂ​യോ​ർ​ക്ക്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സം​ഘ​ടി​പ്പി​ച്ച "മു​ഖാ​മു​ഖം' പ​രി​പാ​ടി​യി​ൽ സി​നി​മാ താ​ര​വും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​ർ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഫേ​സ്ബു​ക്ക് ലൈ​വ് മു​ഖേ​ന ന​ട​ന്ന പരിപാടിയിൽ അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള അം​ഗ​ങ്ങ​ളു​ടെ സജീവ​മാ​യ പ​ങ്കാ​ളി​ത്തം ഉണ്ടായിരുന്നു. പ​രി​പാ​ടി ആ​ത്മീ​യ​ത​യും സാ​മൂ​ഹി​ക ബോ​ധ​വ​ത്ക​ര​ണ​വും ചേ​ർ​ന്ന ഒ​രു അ​ർ​ഥ​വ​ത്താ​യ വേ​ദി​യാ​യി മാ​റി.

കെഎ​ച്ച്എ​ൻ​എ ക​ണ​ക്ടി​ക്ക​ട്ട് ആ​ർവിപി ശ്രീ​ല​ക്ഷ്മി അ​ജ​യ് പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ അ​തി​ഥി​ക​ളെ സ്വാ​ഗ​തം ചെ​യ്ത് ​കൃ​ഷ്ണ​കു​മാ​റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി.

കെഎ​ച്ച്എ​ൻ​എ പ്ര​സി​ഡന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ സം​ഘ​ട​ന​യു​ടെ ദ​ർ​ശ​ന​വും വ​ള​ർ​ച്ച​യും വി​ശ​ദീ​ക​രി​ച്ചു. ആ​ഗോ​ള ഹി​ന്ദു സ​മൂ​ഹ​ത്തെ ഏ​കോ​പി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കെഎ​ച്ച്എ​ൻഎ ന​ട​ത്തു​ന്ന ധാ​ർ​മി​ക-​സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, യു​വ​ജ​ന പ​ദ്ധ​തി​ക​ൾ, സ്കോ​ള​ർ​ഷി​പ്പ് പ​രി​പാ​ടി​ക​ൾ, കേ​ര​ള ക​ൺ​വെ​ൻ​ഷ​ൻ, 2027ലെ അ​മേ​രി​ക്ക​ൻ ക​ൺ​വെ​ൻ​ഷ​ൻ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളും അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ചു.

സ​മൂ​ഹ​ത്തി​ന് പ്ര​ചോ​ദ​ന​മാ​യ വ്യ​ക്തി​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന വേ​ദി​യാ​ണ് മു​ഖാ​മു​ഖം എ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്ന് ​കൃ​ഷ്ണ​കു​മാ​ർ ത​ന്‍റെ 37 വ​ർ​ഷ​ത്തി​ല​ധി​കം നീ​ണ്ട സി​നി​മാ ജീ​വി​തം, തി​രു​വ​ന​ന്ത​പു​രം കേ​ന്ദ്ര​മാ​യ കു​ടും​ബ ജീ​വി​തം, പൊ​തു​പ്ര​വ​ർ​ത്ത​ന യാ​ത്ര എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു.

 

NRI

കെ​എ​ച്ച്എ​ൻ​എ ടെ​ന്ന​സി ആർവിപിയായി ആ​ശാ പ​തി​യേ​രി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു

നാ​ഷ്‌​വി​ൽ: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ കെ​എ​ച്ച്എ​ൻ​എയു​ടെ ടെ​ന്ന​സി റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ആ​ശാ പ​തി​യേ​രി​യെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ടെ​ന്ന​സി മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സാം​സ്കാ​രി​ക -​ സാ​മൂ​ഹി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ആ​ശ​യെ ഈ ​ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പ്പി​ച്ച​ത്.

നാ​ഷ്‌​വി​ല്ലി​ലെ "നി​ർ​മാ​ല്യം' സ​ത്സം​ഗ ഗ്രൂ​പ്പി​ന്‍റെ സ്ഥാ​പ​ക അം​ഗ​ങ്ങ​ളി​ൽ ഒ​രാ​ളാ​യ അ​വ​ർ, ടെ​ന്ന​സി​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ "അ​ത്മ' (All Tennessee Hindu Malayalee Association) രൂ​പീ​ക​രി​ക്കു​ന്ന​തി​ലും നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു.

2024ൽ ​അ​ന്ന​ത്തെ കെ​എ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ഡോ. ​നി​ഷ പി​ള്ള​യാ​ണ് അ​ത്മയു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. മു​ൻ​പ് 2021-2023 കാ​ല​യ​ള​വി​ൽ കെ​എ​ച്ച്എ​ൻഎ നാ​ഷ്‌​വി​ൽ ആ​ർ​വിപിയാ​യും 2023-2025 കാ​ല​യ​ള​വി​ൽ ടെ​ന്ന​സി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യും ആ​ശാ പ​തി​യേ​രി സേ​വ​നം കാ​ഴ്ച​വ​ച്ചി​ട്ടു​ണ്ട്.

കോ​ഴി​ക്കോ​ട് കൊ​യി​ലാ​ണ്ടി സ്വ​ദേ​ശി​നി​യാ​യ ആ​ശാ പ​തി​യേ​രി നി​ല​വി​ൽ നാ​ഷ്‌​വി​ല്ലി​ലാ​ണ് താ​മ​സം. വെ​റ്റ​റ​ൻ​സ് അ​ഫ​യേ​ഴ്‌​സി​ൽ ഗാ​സ്‌​ട്രോ എ​ന്‍റ​റോ​ള​ജി ന​ഴ്‌​സാ​യി ജോ​ലി ചെ​യ്യു​ന്ന അ​വ​ർ ഔ​ദ്യോ​ഗി​ക രം​ഗ​ത്തും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ചവയ്​ക്കു​ന്നു.

അ​നി​ൽ പ​തി​യേ​രി​യാ​ണ് ഭ​ർ​ത്താ​വ്. മ​ക​ൾ ക​ല്ല്യാ​ണി പ​തി​യേ​രി. സ​നാ​ത​ന ധ​ർ​മവും സാം​സ്കാ​രി​ക പൈ​തൃ​ക​വും വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കു​ക എ​ന്ന​തും ആ ​മൂ​ല്യ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന് വ​ഴി​കാ​ട്ടി​യാ​വു​ക എ​ന്ന​തു​മാ​ണ് ത​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​വ​ർ വ്യ​ക്ത​മാ​ക്കി.

ആ​ശാ പ​തി​യേ​രി​യു​ടെ സം​ഘാ​ട​ക മി​ക​വും അ​നു​ഭ​വ​സ​മ്പ​ത്തും സം​ഘ​ട​ന​യു​ടെ വ​രും​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ലി​യ ഊ​ർ​ജ​മാ​കു​മെ​ന്ന് കെഎ​ച്ച്എ​ൻഎ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

"സം​ഘ​ട​ന​യു​ടെ വി​വി​ധ ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു​ള്ള ആ​ശ​യു​ടെ പ​രി​ച​യ​സ​മ്പ​ത്ത് കെഎ​ച്ച്എ​ൻഎയ്ക്ക് വ​ലി​യൊ​രു ക​രു​ത്താ​ണ്. ടെ​ന്ന​സി മേ​ഖ​ല​യി​ൽ ന​മ്മു​ടെ സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പു​തി​യ ത​ല​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ന് സാ​ധി​ക്കും എ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യിന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും ആ​ശാ പ​തി​യേ​രി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

കെ​എ​ച്ച്എ​ൻ​എ മ​സാ​ച്യു​സെ​റ്റ്‌​സ് ആ​ർ​വി​പി​യാ​യി ശ്രീ​ല​ക്ഷ്മി അ​ജ​യി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു

ക​ണ​ക്‌‌​ടി​ക്ക​ട്ട്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ കെ​എ​ച്ച്എ​ൻ​എ​യു​ടെ ക​ണ​ക്‌​ടി​ക്ക​ട്ട് മ​സാ​ച്യു​സെ​റ്റ്‌​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ശ്രീ​ല​ക്ഷ്മി അ​ജ​യി​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ഈ ​മേ​ഖ​ല​യി​ൽ സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ ആ​ർ​വി​പി എ​ന്ന നി​ല​യി​ൽ ശ്രീ​ല​ക്ഷ്മി സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് കാ​ഴ്ച​വ​യ്ക്കു​ന്ന​ത്. ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി​നി​യാ​യ ശ്രീ​ല​ക്ഷ്മി തൊ​ഴി​ൽ​പ​ര​മാ​യി ഡാ​റ്റാ സ​യ​ന്‍റി​സ്റ്റാ​ണ്.

മി​ക​ച്ച ഒ​രു ഗാ​യി​ക കൂ​ടി​യാ​യ അ​വ​ർ കെ​എ​ച്ച്എ​ൻ​എ​യു​ടെ സാം​സ്കാ​രി​ക - സാ​മൂ​ഹി​ക വേ​ദി​ക​ളി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ്. മു​ൻ​പ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ക​ണ​ക്‌​ടി​ക്ക​ട്ടി​ന്‍റെ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട​റാ​യും ആ​ർ​ട്‌​സ് ക്ല​ബ് സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള അ​വ​ർ​ക്ക് ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ലും അ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും മി​ക​ച്ച നേ​തൃ​പാ​ട​വ​മു​ണ്ട്.

നി​ല​വി​ൽ ഭ​ർ​ത്താ​വി​നും ര​ണ്ട് മ​ക്ക​ൾ​ക്കു​മൊ​പ്പം ക​ണ​ക്‌​ടി​ക്ക​ട്ടി​ൽ താ​മ​സി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി, ന​മ്മു​ടെ സാം​സ്കാ​രി​ക പൈ​തൃ​കം മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട് സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ​രും​ത​ല​മു​റ​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

ശ്രീ​ല​ക്ഷ്മി അ​ജ​യി​ന്‍റെ നി​യ​മ​ന​ത്തെ കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ചെ​യ്തു. ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി ക​ണ​ക്‌​ടി​ക്ക​ട്ട് റീ​ജി​യ​ണി​ൽ വീ​ണാ പി​ള്ള​യോ​ടൊ​പ്പം ചേ​ർ​ന്ന് കെ​എ​ച്ച്എ​ൻ​എ​യ്ക്ക് വേ​ണ്ടി ശ്രീ​ല​ക്ഷ്മി ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്.

അ​വ​രു​ടെ പ്ര​ഫ​ഷ​ണ​ൽ മി​ക​വും ക​ലാ​പ​ര​മാ​യ ക​ഴി​വും സം​ഘ​ട​ന​യു​ടെ ഭാ​വി പ​രി​പാ​ടി​ക​ൾ​ക്ക് വ​ലി​യ ക​രു​ത്താ​കും എ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും ശ്രീ​ല​ക്ഷ്മി അ​ജ​യി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

കെ​എ​ച്ച്എ​ൻ​എ മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ ഭ​ജ​ന ഇ​ന്ന് മു​ത​ൽ

ഫ്ലോ​റി​ഡ: മ​ണ്ഡ​ല - മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ അ​യ്യ​പ്പ ഭ​ക്ത​ർ​ക്കാ​യി കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) എ​ല്ലാ ബു​ധ​നാ​ഴ്ച​യും ഓ​ൺ​ലൈ​ൻ "മ​ണ്ഡ​ല​കാ​ല അ​യ്യ​പ്പ ഭ​ജ​ന' ന​ട​ത്തു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ആ​ചാ​ര​ങ്ങ​ൾ അ​മേ​രി​ക്ക​യി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കെ​എ​ച്ച്എ​ൻ​എ എ​ല്ലാ ബു​ധ​നാ​ഴ്ച​യും മ​ക​ര​വി​ള​ക്ക് വ​രെ ഭ​ജ​ന സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഈ ​ആ​ഴ്ച​ത്തെ ഭ​ജ​ന​യ്ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന​ത് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ടാ​മ്പ ഹി​ന്ദു മ​ല​യാ​ളി ആ​ണ്.

ഇ​ന്ന് വൈ​കു​ന്നേ​രം ഈ​സ്റ്റേ​ൺ സ​മ​യം രാ​ത്രി ഏ​ഴ് മു​ത​ൽ 8.30 വ​രെ​യാ​ണ് സൂ​മി​ൽ കൂ​ടി​യു​ള്ള ഭ​ജ​ന. മീ​റ്റിം​ഗ് ഐ​ഡി: 882 7522 4714.

മ​ണ്ഡ​ല​കാ​ല​ത്ത് അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് ഒ​രു​മി​ച്ച് ഭ​ജ​ന​യി​ൽ പ​ങ്കെ​ടു​ക്കാ​നും ആ​ത്മീ​യ​മാ​യി ഒ​ത്തു​ചേ​രാ​നും ഈ ​ഓ​ൺ​ലൈ​ൻ സം​രം​ഭം സ​ഹാ​യ​ക​മാ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ജ​യ​പ്ര​കാ​ശ് നാ​യ​ർ - 845 507 2621 , റീ​ത്ത അ​നി​ൽ (ടാ​മ്പ) - 813 326 7737.

NRI

കെ​എ​ച്ച്എ​ൻ​എ സൗ​ത്ത് വെ​സ്റ്റ് - സ​തേ​ൺ ക​ലി​ഫോ​ർ​ണി​യ ആ​ർ​വി​പി​യാ​യി വി​നോ​ദ് ബാ​ഹു​ലേ​യ​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു

ലോ​സ് ആ​ഞ്ച​ല​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ കേ​ന്ദ്ര സം​ഘ​ട​ന​യാ​യ കെ​എ​ച്ച്എ​ൻ​എ​യു​ടെ സൗ​ത്ത് വെ​സ്റ്റ് (സ​തേ​ൺ കാ​ലി​ഫോ​ർ​ണി​യ) റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​തേ​ൺ ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നു​ള്ള വി​നോ​ദ് ബാ​ഹു​ലേ​യ​നെ നാ​മ​നി​ർ​ദേ​ശം ചെ​യ്തു.

ദീ​ർ​ഘ​കാ​ല​മാ​യു​ള്ള സം​ഘ​ട​നാ രം​ഗ​ത്തെ അ​നു​ഭ​വ​സ​മ്പ​ത്തും സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്തെ പ്ര​തി​ബ​ദ്ധ​ത​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് സം​ഘ​ട​ന​യു​ടെ ഈ ​തീ​രു​മാ​നം. വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കെ​എ​ച്ച്എ​ൻ​എ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നീ പ​ദ​വി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച മി​ക​ച്ച സം​ഘാ​ട​ക​നാ​ണ് അ​ദ്ദേ​ഹം.

നി​ല​വി​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് ഹി​ന്ദു മ​ല​യാ​ളീ​സ് ബോ​ർ​ഡ് അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു. സം​ഘ​ട​ന​യു​ടെ കീ​ഴി​ൽ വ​ർ​ഷം തോ​റും ന​ട​ക്കു​ന്ന നി​ര​വ​ധി പ​രി​പാ​ടി​ക​ൾ​ക്ക് അ​ദ്ദേ​ഹം നേ​തൃ​ത്വം ന​ൽ​കു​ന്നു.

കേ​ര​ള​ത്തി​ലെ നി​ർ​ധ​ന​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് സ​ഹാ​യം ന​ൽ​കു​ന്ന "എ​ഡ്യൂ​ക്കേ​റ്റ് എ ​കി​ഡ്' പ​ദ്ധ​തി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​കം അ​ടു​ത്തി​ടെ വി​പു​ല​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ൽ അ​ദ്ദേ​ഹം മു​ഖ്യ പ​ങ്കു​വ​ഹി​ച്ചു.

ചെ​ന്നൈ​യി​ൽ ജ​നി​ച്ചു​വ​ള​ർ​ന്ന വി​നോ​ദി​ന്‍റെ സ്വ​ദേ​ശം എ​റ​ണാ​കു​ള​മാ​ണ്. ഇ​പ്പോ​ൾ കു​ടും​ബ​സ​മേ​തം ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് താ​മ​സം. ഭാ​ര്യ വി​ജി. ന്യൂ​യോ​ർ​ക്കി​ലു​ള്ള വി​വേ​ക്, ലോ​സ് ആ​ഞ്ച​ല​സി​ലു​ള്ള വി​ശാ​ൽ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്.

ശ്രീ ​നാ​രാ​യ​ണ ഗു​രു​ദേ​വ​ന്റെ "മ​തം ഏ​താ​യാ​ലും മ​നു​ഷ്യ​ൻ ന​ന്നാ​യാ​ൽ മ​തി" എ​ന്ന ദ​ർ​ശ​ന​മാ​ണ് ത​ന്‍റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​യി അ​ദ്ദേ​ഹം സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

വി​നോ​ദ് ബാ​ഹു​ലേ​യ​ന്‍റെ നി​യ​മ​ന​ത്തെ കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​തം ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വ​സ​മ്പ​ത്തും സേ​വ​ന​സ​ന്ന​ദ്ധ​ത​യും സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​യാ​ണ​ത്തി​ന് ക​രു​ത്തു​പ​ക​രു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യിന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും വി​നോ​ദ് ബാ​ഹു​ലേ​യ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

കെ​എ​ച്ച്എ​ൻ​എ ഡാ​ള​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രേ​ഷ്മ ര​ഞ്ജ​ൻ ചു​മ​ത​ല​യേ​റ്റു

ടെ​ക്സ​സ്: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ഡാ​ള​സ് റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) പാ​ല​ക്കാ​ട് സ്വ​ദേ​ശി​നി​യാ​യ രേ​ഷ്മ ര​ഞ്ജ​ൻ നി​യ​മി​ത​യാ​യി.

നി​ല​വി​ൽ ഡാ​ള​സി​ന​ടു​ത്തു​ള്ള ഫേ​റ്റി​ൽ താ​മ​സി​ക്കു​ന്ന രേ​ഷ്മ, സേ​വ​ന​പ​ര​ത​യും ക്രി​യാ​ത്മ​ക​ത​യും കൊ​ണ്ട് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ വ്യ​ക്തി​ത്വ​മാ​ണ്. ഡാ​ള​സ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ലെ (ഡി​എം​എ) സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് രേ​ഷ്മ ര​ഞ്ജ​ൻ.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ത​ന്നെ റീ​ജി​യ​ൺ ഉ​ദ്ഘാ​ട​നം, ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്, ഓ​ണം ആ​ഘോ​ഷ​ങ്ങ​ൾ എ​ന്നി​വ​യു​ടെ വി​ജ​യ​ത്തി​ന് പി​ന്നി​ൽ രേ​ഷ്മ​യു​ടെ പ​ങ്ക് വ​ള​രെ വ​ലു​താ​യി​രു​ന്നു.

ഫോ​മ​യു​ടെ വി​മ​ൻ​സ് ഫോ​റം സെ​ക്ര​ട്ട​റി​യാ​യി (2022-2024) പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ൽ കാ​ൻ​സ​ർ സ്ക്രീ​നിം​ഗ്, വി​ദ്യാ വാ​ഹി​നി സ്കോ​ള​ർ​ഷി​പ്പ് പ്രോ​ഗ്രാം തു​ട​ങ്ങി​യ ശ്ര​ദ്ധേ​യ​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് അ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കൊ​ള​റാ​ഡോ​യു​ടെ (കെ​എ​ഒ​സി) ലി​റ്റ​റേ​ച്ച​ർ സെ​ക്ര​ട്ട​റി​യാ​യും യു​വ​യു​ടെ സെ​ക്ര​ട്ട​റി​യാ​യും (2019–2021) അ​വ​ർ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഒ​രു എ​ഴു​ത്തു​കാ​രി​യും പ്ര​ഭാ​ഷ​ണ ക​ല​യു​ടെ പ്ര​ചാ​ര​ക​യു​മാ​യ രേ​ഷ്മ, കെ​എ​ച്ച്എ​ൻ​എ​യു​ടെ പു​തി​യ യു​വ​ജ​ന സം​രം​ഭ​മാ​യ "ക​ഥാ വാ​ക് ചാ​തു​ര്യം - ദി ​ആ​ർ​ട്ട് ഓ​ഫ് എ​ല​ക്വ​ന്‍റ് സ്പീ​ക്കിം​ഗ്’ എ​ന്ന പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ക​ഥാ​ക​ഥ​ന​ത്തി​ലൂ​ടെ യു​വ​ജ​ന​ങ്ങ​ളു​ടെ ആ​ത്മ​വി​ശ്വാ​സം, ക്രി​യാ​ത്മ​ക​ത, സം​സാ​ര വൈ​ദ​ഗ്ധ്യം എ​ന്നി​വ വി​ക​സി​പ്പി​ക്കു​ക എ​ന്ന​താ​ണ് അ​വ​രു​ടെ ല​ക്ഷ്യം. ഡാ​ള​സി​ലെ അ​ർ​ക്ക എ​ന​ർ​ജി​യി​ൽ വെ​യ​ർ​ഹൗ​സ് മാ​നേ​ജ​രാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന രേ​ഷ്മ, 13 ഇം​ഗ്ലീ​ഷ് പു​സ്ത​ക​ങ്ങ​ൾ ര​ചി​ച്ചി​ട്ടു​ള്ള ഒ​രു എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ്.

രേ​ഷ്മ ര​ഞ്ജ​ൻ കൃ​ഷ്ണ ര​ഞ്ജന്‍റെ​യും ര​തി ര​ഞ്ജ​ന്‍റെ​യും മ​ക​ളാ​ണ്. ഐ​ടി പ്ര​ഫ​ഷ​ണ​ലാ​യ ജ​യ​ൻ കോ​ടി​യ​ത്ത് മ​നോ​ൾ ആ​ണ് ഭ​ർ​ത്താ​വ്. ന​ന്ദ, വേ​ദ എ​ന്നി​വ​രാ​ണ് മ​ക്ക​ൾ. വി​വി​ധ സം​ഘ​ട​ന​ക​ളി​ലെ ദീ​ർ​ഘ​കാ​ല പ്ര​വ​ർ​ത്ത​ന പ​രി​ച​യ​വും യു​വ​ജ​ന ശാ​ക്തീ​ക​ര​ണ​ത്തി​ലും സാ​മൂ​ഹി​ക സേ​വ​ന​ത്തി​ലു​മു​ള്ള രേ​ഷ്മ ര​ഞ്ജ​ന്‍റെ അ​ച​ഞ്ച​ല​മാ​യ പ്ര​തി​ബ​ദ്ധ​ത​യും കെ​എ​ച്ച്എ​ൻ​എ​യ്ക്ക് വ​ലി​യ മു​ത​ൽ​ക്കൂ​ട്ടാ​കും.

ഡാ​ള​സ് മേ​ഖ​ല​യി​ലെ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് രേ​ഷ്മ​യു​ടെ നേ​തൃ​ത്വം നി​ർ​ണാ​യ​ക​മാ​കും എ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​രും രേ​ഷ്മ ര​ഞ്ജ​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

കെ​എ​ച്ച്എ​ൻ​എ 2026 ക​ല​ണ്ട​ർ പ്ര​കാ​ശ​ന​ത്തി​നൊ​രു​ങ്ങു​ന്നു

വാ​ഷിം​ഗ്ട​ൺ ഡി​സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) 2026 വാ​ർ​ഷി​ക ക​ല​ണ്ട​ർ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഒ​രു​ങ്ങു​ന്നു. വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി ഹി​ന്ദു കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പ്ര​സി​ദ്ധീ​ക​ര​ണം എ​ത്തി​ച്ചേ​രും.

ഇ​ന്ത്യ​ൻ, അ​മേ​രി​ക്ക​ൻ വി​ശേ​ഷ ദി​വ​സ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ക​ല​ണ്ട​ർ ത​യാ​റാ​ക്കു​ന്ന​ത്. ഓ​രോ മാ​സ​ത്തി​ന്‍റെ​യും താ​ഴെ​യു​ള്ള ഇ​ടം കോം​പ്ലി​മെ​ന്‍റ്സു​ക​ൾ ന​ൽ​കു​വാ​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ബി​സി​ന​സു​ക​ൾ​ക്കും സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ചെ​റി​യ ആ​ശം​സാ പ​ര​സ്യ​ങ്ങ​ൾ ന​ൽ​കാ​ൻ ഇ​തൊ​രു മി​ക​ച്ച അ​വ​സ​ര​മാ​ണ്.

കെ​എ​ച്ച്എ​ൻ​എ​യു​ടെ പ​രി​പാ​ടി​ക​ളി​ൽ സ​ഹ​ക​രി​ക്കു​ന്ന എ​ല്ലാ​വ​ർ​ക്കും പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​ർ ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സി​നു നാ​യ​ർ - 215 668 2367, സ​ഞ്ജീ​വ് കു​മാ​ർ - 732 306 7406, അ​ന​ഘ വാ​ര്യ​ർ - 727 871 3918, അ​ര​വി​ന്ദ് പി​ള്ള - 847 769 0519.

NRI

കെ​എ​ച്ച്എ​ൻ​എ സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഷ​ജീ​വ് പ​ത്മ​നി​വാ​സ് ചു​മ​ത​ല​യേ​റ്റു

അ​റ്റ്ലാ​ന്‍റാ (ജോ​ർ​ജി​യ): കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) സൗ​ത്ത് ഈ​സ്റ്റ് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി (ആ​ർ​വി​പി) ഷ​ജീ​വ് പ​ത്മ​നി​വാ​സ് ചു​മ​ത​ല​യേ​റ്റു. ജോ​ർ​ജി​യ, അ​ല​ബാ​മ, മി​സി​സി​പ്പി (ജി​എ, എ​എ​ൽ, എം​എ​സ്) സം​സ്ഥാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന മേ​ഖ​ല​യെ​യാ​ണ് അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന​ത്.

എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ ഷ​ജീ​വ് നി​ല​വി​ൽ അ​റ്റ്ലാ​ന്‍റ​യി​ലാ​ണ് താ​മ​സം. കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് ജോ​ർ​ജി​യ​യു​ടെ​സ്ഥാ​പ​കാം​ഗ​വും നി​ല​വി​ലെ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി മെ​മ്പ​റു​മാ​ണ് ഷ​ജീ​വ്.

ഗ്രേ​റ്റ​ർ അ​റ്റ്ലാ​ന്‍റാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (ഗാ​മ) മു​ൻ പ്ര​സി​ഡ​ന്‍റാ​യും (2022) നി​ല​വി​ൽ ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റി​യാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ന്നു. കെ​എ​ച്ച്എ​ൻ​എ​യു​ടെ 2023-25 കാ​ല​യ​ള​വി​ലും സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ൺ വൈ​സ് പ്ര​സി​ഡ​ന്റ് പ​ദ​വി അ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്നു.

ഭാ​ര്യ ശാ​ലി​നി. മ​ക്ക​ൾ: അ​ക്ഷ​ജ്, അ​ൻ​വി​ത. ഷ​ജീ​വി​ന്‍റെ സം​ഘ​ട​നാ വൈ​ദ​ഗ്ധ്യ​വും സാം​സ്കാ​രി​ക പ്ര​തി​ബ​ദ്ധ​ത​യും സൗ​ത്ത് ഈ​സ്റ്റ് മേ​ഖ​ല​യി​ലെ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​തി​യ ഊ​ർ​ജം പ​ക​രു​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റീ ബോ​ർ​ഡ് എ​ന്നി​വ​ർ ഷ​ജീ​വ് പ​ത്മ​നി​വാ​സി​ന് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

NRI

കെ​എ​ച്ച്എ​ൻ​എ ലോ​ൺ സ്റ്റാ​ർ - ഹൂ​സ്റ്റ​ൺ ആ​ർ​വി​പി​യാ​യി സൂ​ര്യ​ജി​ത്ത് സു​ഭാ​ഷ് ചു​മ​ത​ല​യേ​റ്റു

ഹൂ​സ്റ്റ​ൺ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) ലോ​ൺ സ്റ്റാ​ർ - ഹൂ​സ്റ്റ​ൺ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി സൂ​ര്യ​ജി​ത്ത് സു​ഭാ​ഷ് സ്ഥാ​ന​മേ​റ്റു. നി​ല​വി​ൽ ടെ​ക്സ​സി​ലെ ഹൂ​സ്റ്റ​ണി​ൽ താ​മ​സി​ക്കു​ന്ന അ​ദ്ദേ​ഹം ഒ​രു ഇ​ക്വി​റ്റി ട്രേ​ഡ​ർ കൂ​ടി​യാ​ണ്.

മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ യൂ​ത്ത് പ്ര​സി​ഡ​ന്‍റ് (2021-2022), ഫോ​ക്കാ​ന റീ​ജി​യ​ണ​ൽ യൂ​ത്ത് പ്ര​തി​നി​ധി (2022), കെ​എ​ച്ച്എ​ൻ​എ യു​വ പ്ര​തി​നി​ധി (2021 -2023 ) എ​ന്നീ പ​ദ​വി​ക​ൾ അ​ദ്ദേ​ഹം വ​ഹി​ച്ചി​ട്ടു​ണ്ട്.

ക​ലാ​മേ​ഖ​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അ​ദ്ദേ​ഹം സം​സ്ഥാ​ന യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലും റി​യാ​ലി​റ്റി ഷോ​ക​ളി​ലും പു​ര​സ്കാ​ര​ങ്ങ​ൾ നേ​ടി​യി​ട്ടു​ള്ള ഒ​രു ഗാ​യ​ക​ൻ കൂ​ടി​യാ​ണ്.

സൂ​ര്യ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​വും ക​ലാ​പ​ര​മാ​യ സം​ഭാ​വ​ന​ക​ളും ആ​ഗോ​ള ഹൈ​ന്ദ​വ സ​മൂ​ഹ​ത്തെ സാം​സ്കാ​രി​ക ഉ​ണ​ർ​വി​ലേ​ക്കും ദേ​ശീ​യ അ​ഭി​മാ​ന​ത്തി​ലേ​ക്കും ന​യി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​സി​ഡ​ന്‍റ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ, ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ജീ​വ് കു​മാ​ർ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഹ​രി​ലാ​ൽ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​പ്പു​ക്കു​ട്ട​ൻ പി​ള്ള, ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ്, ട്ര​സ്റ്റി ബോ​ർ​ഡ് എ​ന്നി​വ​ർ പ​റ​ഞ്ഞു.

NRI

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ര്‍​ക്കാ​യി സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ് ഒ​രു​ക്കി കെ​എ​ച്ച്എ​ൻ​എ

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) മ​ണ്ഡ​ല കാ​ല​ത്ത് കേ​ര​ള​ത്തി​ലെ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഭ​ക്ത​ർ​ക്കാ​യി സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ് ഒ​രു​ക്കു​ന്നു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി ഹി​ന്ദു​ക്ക​ളു​ടെ വി​ശ്വാ​സ​വും ഐ​ക്യ​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ഈ "​ശ​ബ​രീ യാ​ത്ര' ഭ​ക്തി​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി മാ​റു​ക​യാ​ണ്.

ഉ​ദാ​ര​മ​ന​സ്ക​രാ​യ സ്‌​പോ​ൺ​സ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ ന​ട​പ്പി​ലാ​ക്കു​ന്ന "ശ​ബ​രീ യാ​ത്ര' ഈ ​മാ​സം 17 മു​ത​ൽ ജ​നു​വ​രി 13 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ല​ഭ്യ​മാ​കും. ഈ ​പ​ദ്ധ​തി​യു​ടെ സൗ​ജ​ന്യ സേ​വ​നം കെ​എ​ച്ച്എ​ൻ​എ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും അ​റു​പ​തു വ​യ​സി​നു മു​ക​ളി​ലു​ള്ള മു​തി​ർ​ന്ന പൗ​ര​ന്മാ​ർ​ക്കും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന ഭ​ക്ത​ർ​ക്കും വേ​ണ്ടി​യാ​ണു ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ബ​സു​ക​ൾ പു​റ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളും സ​മ​യ​ക്ര​മ​വും ഷെ​ഡ്യൂ​ൾ ചെ​യ്യു​ന്ന മു​റ​യ്ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കും. കെ​എ​ച്ച്എ​ൻ​എ ട്ര​ഷ​റ​ർ അ​ശോ​ക് മേ​നോ​ൻ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ബ​സ് 20ന് ​രാ​വി​ലെ എ​ട്ടി​ന് ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​പ​രി​സ​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടും.

ഇ​രു​മു​ടി കെ​ട്ടു നി​റ​ച്ചു, ശ​ബ​രി​മ​ല​യു​ടെ എ​ല്ലാ ആ​ചാ​ര​ക്ര​മ​ങ്ങ​ളും പാ​ലി​ച്ചു മാ​ത്ര​മാ​കും ഈ ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ൻ ഭ​ക്ത​ർ​ക്ക് സാ​ധ്യ​മാ​കു​ക എ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്.

ശ​ബ​രീ യാ​ത്ര കെ​എ​ച്ച്എ​ൻ​എ​യു​ടെ ആ​ത്മീ​യ മൂ​ല്യ​ങ്ങ​ൾ​ക്ക് ആ​ക്കം കൂ​ടു​ന്നൊ​രു പ​ദ്ധ​തി​യാ​ണെ​ന്നും ഇ​ത് വ​ഴി കൂ​ടു​ത​ൽ ആ​ളു​ക​ളി​ലേ​ക്ക് ഈ ​സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യും മൂ​ല്യ​വും എ​ത്തി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു​മാ​ണ് ക​രു​തു​ന്ന​തെ​ന്നും കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ത്ത​ര​ത്തി​ലു​ള്ള സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ഭ​ക്ത​ർ പ​ങ്കാ​ളി​ക​ൾ ആ​വ​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു. ബ​സ് സ്പോ​ൺ​സ​ർ ചെ​യ്തു കൊ​ണ്ട് നി​ങ്ങ​ൾ​ക്കും ഈ ​പു​ണ്യ​യാ​ത്ര​യു​ടെ ഭാ​ഗ​മാ​വാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​ശോ​ക് മേ​നോ​ൻ (407 446 6408), മ​ധു ചെ​റി​യേ​ട​ത് (848 202 0101), പ്ര​ദീ​പ് നാ​യ​ർ (203 260 1356) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പെ​ടു​ക.

NRI

കെ​എ​ച്ച്എ​ൻ​എ​യു​ടെ 'മൈ​ഥി​ലി മാ' ​പ​ദ്ധ​തി​ക്ക് ഔ​ദ്യോ​ഗി​ക തു​ട​ക്കം

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദു​സ്‌ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ വ​നി​താ സം​രം​ഭ​മാ​യ മൈ​ഥി​ലി മാ 2025-27​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം വെ​ള്ളി​യാ​ഴ്ച സൂം ​മീ​റ്റിം​ഗി​ലൂ​ടെ ന​ട​ന്നു. വൈ​കു​ന്നേ​രം ഏ​ഴി​ന് (ഇ​എ​സ്ടി) ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യി​ലെ​യും ഇ​ന്ത്യ​യി​ലെ​യും അം​ഗ​ങ്ങ​ൾ പ​ങ്കു​ചേ​ർ​ന്നു.

ദു​ർ​ഗാ ല​ക്ഷ്മി​യു​ടെ പ്രാ​ർ​ഥ​ന​യോ​ടെ ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ കെ​എ​ച്ച്എ​ൻ​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​നു നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​എ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​മാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​വ​രു​ന്ന മൈ​ഥി​ലി മാ ​ല​ളി​താ സ​ഹ​സ്ര​നാ​മം പ​രി​പാ​ടി​ക്ക് പി​ന്തു​ണ ന​ൽ​കി​യ അ​മ്മ​മാ​രോ​ട് അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി അ​റി​യി​ച്ചു. വ​രു​ന്ന മ​ണ്ഡ​ല​കാ​ല​ത്തെ ശ​ബ​രി​മ​ല സൗ​ജ​ന്യ ബ​സ് സ​ർ​വീ​സ്, മാ​ർ​ച്ചി​ലെ ആ​റ്റു​കാ​ൽ പൊ​ങ്കാ​ല തു​ട​ങ്ങി​യ കെ​എ​ച്ച്എ​ൻ​എ​യു​ടെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും സം​ഘ​ട​ന​യു​ടെ ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി സ​മൂ​ഹ​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​വും പി​ന്തു​ണ​യും അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

തൃ​പ്പൂ​ണി​ത്തു​റ ഗ​വ. സം​സ്കൃ​ത കോ​ളേ​ജി​ലെ സം​സ്കൃ​ത പ്രൊ​ഫ​സ​റും പ്ര​മു​ഖ പ​ണ്ഡി​ത​യു​മാ​യ ഡോ. ​സ​രി​ത മ​ഹേ​ശ്വ​ര​ൻ ആ​യി​രു​ന്നു മു​ഖ്യാ​തി​ഥി. ശാ​ന്താ പി​ള്ള മു​ഖ്യാ​തി​ഥി​യെ സ​ദ​സി​ന് പ​രി​ച​യ​പ്പെ​ടു​ത്തി.

സ്ത്രീ​ക​ളു​ടെ ആ​ത്മീ​യ ഊ​ർ​ജം, പ്രാ​ർ​ഥ​ന​യു​ടെ പ്രാ​ധാ​ന്യം, കു​ടും​ബ​ത്തി​ൽ ഐ​ക്യം നി​ല​നി​ർ​ത്തു​ന്ന​തി​ലു​ള്ള അ​വ​രു​ടെ പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് ഡോ. ​സ​രി​ത മ​ഹേ​ശ്വ​ര​ൻ സം​സാ​രി​ച്ചു. മൈ​ഥി​ലി മാ ​പോ​ലു​ള്ള കൂ​ട്ടാ​യ്മ​ക​ൾ ഹി​ന്ദു ഐ​ക്യ​ത്തി​നും യു​വ​ത​ല​മു​റ​യി​ലേ​ക്ക് ആ​ത്മീ​യ പാ​ര​മ്പ​ര്യം കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും നി​ർ​ണാ​യ​ക​മാ​ണെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

യോ​ഗ​ക്ഷേ​മ സ​ഭ​യു​ടെ സം​സ്ഥാ​ന വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റാ​യ മ​ല്ലി​ക ന​മ്പൂ​തി​രി പ്ര​ത്യേ​ക അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കെ​എ​ച്ച്എ​ൻ​എ​യു​ടെ ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും ല​ളി​താ സ​ഹ​സ്ര​നാ​മം പാ​രാ​യ​ണ​ത്തെ​യും അ​വ​ർ പ്ര​ശം​സി​ച്ചു.

തു​ട​ർ​ന്ന് യോ​ഗ​ക്ഷേ​മ സ​ഭാ സം​സ്ഥാ​ന സെ​ക്ര​ട്ട​റി വ​ത്സ​ലാ പ​ണി​ക്ക​ത്ത് ല​ളി​താ സ​ഹ​സ്ര​നാ​മം പാ​രാ​യ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യും, നി​ര​വ​ധി വ​നി​ത​ക​ൾ പ്രാ​ർ​ഥ​ന​യി​ൽ പ​ങ്കു​ചേ​രു​ക​യും ചെ​യ്തു.

ശാ​ന്താ പി​ള്ളൈ, രാ​ധാ​മ​ണി നാ​യ​ർ, ഗീ​താ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​രാ​ണ് മൈ​ഥി​ലി മാ​യു​ടെ 2025-2027 കാ​ല​യ​ള​വി​ലെ നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്. രാ​ധാ​മ​ണി നാ​യ​ർ, മൈ​ഥി​ലി മാ ​പ​രി​പാ​ടി​യു​ടെ പു​രോ​ഗ​തി​യും ല​ളി​താ സ​ഹ​സ്ര​നാ​മം കു​ടും​ബ സ​മാ​ധാ​ന​ത്തി​നും ഐ​ശ്വ​ര്യ​ത്തി​നും എ​ങ്ങ​നെ സ​ഹാ​യ​ക​മാ​കു​മെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

 

NRI

കെ​എ​ച്ച്എ​ൻ​എ​യു​ടെ "മൈ​ഥി​ലി മാ' ​ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ (കെ​എ​ച്ച്എ​ൻ​എ) അ​ഭി​മാ​ന​ക​ര​മാ​യ ആ​ത്മീ​യ സം​രം​ഭ​മാ​യ "മൈ​ഥി​ലി മാ' ​ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. കോ​ടി സ​ഹ​സ്ര​നാ​മ​ങ്ങ​ളു​ടെ പു​ണ്യ​പ്ര​ഭ​യി​ൽ, പു​തി​യൊ​രു അ​ധ്യാ​യം കു​റി​ച്ചു​കൊ​ണ്ട് വെ​ള്ളി​യാ​ഴ്ച പ​രി​പാ​ടി​ക്ക് ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്ക​മാ​കും.

ഗ​വ​ൺ​മെ​ന്‍റ് സം​സ്കൃ​ത കോ​ളേ​ജ് സം​സ്കൃ​ത സാ​ഹി​ത്യ വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. സ​രി​ത മ​ഹേ​ശ്വ​ർ 2025 - 2027 കാ​ല​യ​ള​വി​ലെ മൈ​ഥി​ലി മാ ​പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. യോ​ഗ​ക്ഷേ​മ സ​ഭ വ​നി​താ വി​ഭാ​ഗം കേ​ര​ളാ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ് മ​ല്ലി​ക മ​ഹേ​ശ്വ​ർ മു​ഖ്യാ​തി​ഥി​യാ​യി ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

ഈ ​വ​ർ​ഷ​ത്തെ പു​ണ്യ​യാ​ത്ര​യ്ക്ക് തു​ട​ക്ക​മി​ട്ടു​കൊ​ണ്ട്, യോ​ഗ​ക്ഷേ​മ സ​ഭ​യി​ലെ വ​നി​താ അം​ഗ​ങ്ങ​ൾ ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന ന​ട​ത്തും.

ആ​രം​ഭ​കാ​ലം മു​ത​ൽ മൈ​ഥി​ലി മാ ​കൂ​ട്ടാ​യ്മ​യു​ടെ സ​ഹ​യാ​ത്രി​ക​രാ​യ ശാ​ന്ത പി​ള്ള, രാ​ധാ​മ​ണി നാ​യ​ർ, ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി​പ്പാ​ട് എ​ന്നി​വ​ർ എ​ല്ലാ വെ​ള്ളി​യാ​ഴ്ച​ക​ളി​ലും ന​ട​ക്കു​ന്ന ല​ളി​താ​സ​ഹ​സ്ര​നാ​മാ​ർ​ച്ച​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യാ​പി​ച്ചു​നി​ൽ​ക്കു​ന്ന ഈ ​ആ​ത്മീ​യ കൂ​ട്ടാ​യ്മ, ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലാ​യി പ്രാ​ർ​ത്ഥ​ന​യു​ടെ​യും സ​മ​ർ​പ്പ​ണ​ത്തി​ന്റെ​യും മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കെ​എ​ച്ച്എ​ൻ​എ​യ്ക്ക് പ​ക​ർ​ന്ന ആ​ത്മ​ബ​ലം ചെ​റു​ത​ല്ല. ‌‌‌

സം​ഘ​ട​ന​യി​ലെ ഓ​രോ കു​ടും​ബ​ത്തി​നും പു​ണ്യ​മാ​യും അ​നു​ഗ്ര​ഹ​മാ​യും മാ​റി​യ ഈ ​കൂ​ട്ടാ​യ്മ​യു​ടെ ശ​ക്തി​ക്ക് എ​ല്ലാ​വ​രും സാ​ക്ഷി​ക​ളാ​ണെ​ന്നും കെ​എ​ച്ച്എ​ൻ​എ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന ഉ​ന്ന​ത​മാ​യ ആ​ശ​യ​ങ്ങ​ളു​ടെ​യും സം​സ്കാ​ര​ത്തി​ന്‍റെ​യും പ്ര​തി​ഫ​ല​ന​മാ​ണ് മൈ​ഥി​ലി മാ ​കൂ​ട്ടാ​യ്മ​യെ​ന്നും പ്ര​സി​ഡ​ന്‍റ് ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വ​രും ത​ല​മു​റ​യ്ക്ക് ന​മ്മ​ൾ പ​ക​ർ​ന്നു ന​ൽ​കു​ന്ന സം​സ്കാ​ര​ത്തി​ന്‍റെ അ​ട​യാ​ളം കൂ​ടി​യാ​ണ് ഈ ​പ​രി​പാ​ടി​യെ​ന്ന് സെ​ക്ര​ട്ട​റി സി​നു നാ​യ​ർ അ​റി​യി​ച്ചു. മൈ​ഥി​ലി മാ ​കൂ​ട്ടാ​യ്മ​യു​ടെ അ​ഞ്ചാം വ​ർ​ഷാ​രം​ഭം പ്ര​വാ​സി ഹൈ​ന്ദ​വ സ​മൂ​ഹ​ത്തി​ന് കൂ​ടു​ത​ൽ ആ​ത്മീ​യ ഊ​ർ​ജം ന​ൽ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും ലോ​ക​മെ​മ്പാ​ടു​മു​ള്ള ഭ​ക്ത​ർ​ക്ക് ഈ ​പു​ണ്യ ക​ർ​മ​ത്തി​ൽ പ​ങ്കു​ചേ​രാ​വു​ന്ന​താ​ണ്.

സൂം ​മീ​റ്റിം​ഗ് ഐ​ഡി: 882 7522 4714

Latest News

Up