Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Messi

മെ​​സി​​ക്കും മ​​ക്ക​​ള്‍​ക്കും നെ​​യ്മ​​ർ ജ​​ഴ്‌​​സി

ബ്ര​​സീ​​ലി​​യ: ബ്ര​​സീ​​ല്‍ ഫു​​ട്‌​​ബോ​​ള​​ര്‍ നെ​​യ്മ​​ര്‍, ത​​ന്‍റെ ക്ല​​ബ്ബാ​​യ സാ​​ന്‍റോ​​സി​​ലെ ജ​​ഴ്‌​​സി അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​ക്കും മ​​ക്ക​​ള്‍​ക്കും സ​​മ്മാ​​നി​​ച്ചു.

സാ​​ന്‍റോ​​സ് ക്ല​​ബ്ബി​​ലെ ത​​ന്‍റെ 10-ാം ന​​മ്പ​​ര്‍ ജ​​ഴ്‌​​സി​​യാ​​ണ് മെ​​സി​​ക്കും മ​​ക്ക​​ള്‍​ക്കും നെ​​യ്മ​​ര്‍ സ​​മ്മാ​​നി​​ച്ച​​ത്. ബ്ര​​സീ​​ല്‍ ഇ​​തി​​ഹാ​​സം പെ​​ലെ സാ​​ന്‍റോ​​സ് എ​​ഫ്‌​​സി​​യി​​ലാ​​യി​​രു​​ന്ന​​പ്പോ​​ള്‍ അ​​ണി​​ഞ്ഞ​​തും 10-ാം ന​​മ്പ​​ര്‍ ജ​​ഴ്‌​​സി​​യാ​​യി​​രു​​ന്നു.

അ​​ടു​​ത്ത സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ മെ​​സി​​യും നെ​​യ്മ​​റും സ്പാ​​നി​​ഷ് ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ, ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്ന്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ല്‍ ഒ​​ന്നി​​ച്ചു​​ണ്ടാ​​യി​​രു​​ന്നു.

Sports

“മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കി​​ല്ല”

ബാ​​ഴ്‌​​സ​​ലോ​​ണ: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ ഫു​​ട്‌​​ബോ​​ള​​ര്‍ ല​​യ​​ണ​​ല്‍ മെ​​സി ത​​ന്‍റെ പ​​ഴ​​യ ക്ല​​ബ്ബാ​​യ എ​​ഫ്‌​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കു വി​​രാ​​മം.

മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തു​​മെ​​ന്ന അ​​ഭ്യൂ​​ഹ​​ങ്ങ​​ള്‍​ക്കു സ്ഥാ​​ന​​മി​​ല്ല. അ​​ത്ത​​ര​​മൊ​​രു സം​​ഭ​​വം ന​​ട​​ക്കി​​ല്ലെന്ന് ക്ല​​ബ് പ്ര​​സി​​ഡ​​ന്‍റ് ഹ്വാ​​ന്‍ ലാ​​പോ​​ര്‍​ട്ട അ​​റി​​യി​​ച്ചു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി​​യി​​ല്‍ മെ​​സി ബാ​​ഴ്‌​​സ​​ലോ​​ണ​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ കാ​​മ്പ് നൗ​​വി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. കാ​​മ്പ് നൗ​​വി​​ല്‍ നി​​ല്‍​ക്കു​​ന്ന ചി​​ത്ര​​ത്തി​​നൊ​​പ്പം “ഒ​​രു ദി​​വ​​സം എ​​നി​​ക്കു തി​​രി​​ച്ചു​​വ​​രാ​​ന്‍ ക​​ഴി​​യും, ഒ​​രു ക​​ളി​​ക്കാ​​ര​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ വി​​ട​​പ​​റ​​യാ​​ന്‍ മാ​​ത്ര​​മ​​ല്ല, അ​​ങ്ങ​​നെ ചെ​​യ്യാ​​ന്‍ ക​​ഴി​​യി​​ല്ല’’ എ​​ന്ന കു​​റി​​പ്പും മെ​​സി പ​​ങ്കു​​വ​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ മെ​​സി ബാ​​ഴ്‌​​സ​​യി​​ലേ​​ക്കു തി​​രി​​ച്ചെ​​ത്തി​​യേ​​ക്കു​​മെ​​ന്ന വാ​​ര്‍​ത്ത പ​​ര​​ന്നു.

Sports

അം​​ഗോ​​ള​​യ്ക്കെ​​തി​​രാ​​യ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നു​​ള്ള അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു.

ബ്യൂ​​ണ​​സ് ഐ​​റി​​സ്: അം​​ഗോ​​ള​​യ്ക്കെ​​തി​​രാ​​യ അ​​ന്താ​​രാഷ്്ട്ര സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നു​​ള്ള അ​​ർ​​ജ​​ന്‍റീ​​ന ടീ​​മി​​നെ പ്ര​​ഖ്യാ​​പി​​ച്ചു. പ​​രി​​ശീ​​ല​​ക​​ൻ ല​​യ​​ണ​​ൽ സ്ക​​ലോ​​നി പ്ര​​ഖ്യാ​​പി​​ച്ച 24 അം​​ഗ ടീ​​മി​​നെ സൂ​​പ്പ​​ർ താ​​രം ല​​യ​​ണ​​ൽ മെ​​സി ന​​യി​​ക്കും.

ടീ​​മി​​ൽ അ​​ര​​ങ്ങേ​​റ്റം കു​​റി​​ക്കാ​​ത്ത മൂ​​ന്ന് ക​​ളി​​ക്കാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. ന​​വം​​ബ​​റി​​ലെ ഫി​​ഫ വി​​ൻ​​ഡോ​​യി​​ൽ അ​​ർ​​ജ​​ന്‍റീ​​ന​​യു​​ടെ ഏ​​ക സൗ​​ഹൃ​​ദ മ​​ത്സ​​ര​​മാ​​ണ് അം​​ഗോ​​ള​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത്. ന​​വം​​ബ​​ർ 14ന് ​​ലു​​വാ​​ൻ​​ഡ സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് മ​​ത്സ​​രം ന​​ട​​ക്കു​​ന്ന​​ത്.

ലൗ​​ട്ടാ​​രോ മാ​​ർ​​ട്ടി​​നെ​​സ്, ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സ് തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന ടീ​​മി​​ൽ, ജി​​യാ​​ൻ​​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി, ജോ​​ക്വി​​ൻ പാ​​നി​​ച്ചെ​​ല്ലി, മാ​​ക്സി​​മോ പെ​​റോ​​ണ്‍ എ​​ന്നീ പു​​തു​​മു​​ഖ​​ങ്ങ​​ളാ​​ണ് ഇ​​ടം​​പി​​ട​​ച്ച​​ത്. അ​​തേ​​സ​​മ​​യം പ​​രി​​ക്കേ​​റ്റ ഗോ​​ൾ​​കീ​​പ്പ​​ർ എ​​മി​​ലി​​യാ​​നോ മാ​​ർ​​ട്ടി​​നെ​​സ് സ്ക്വാ​​ഡി​​ലി​​ല്ല.

2026 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് മു​​ന്പാ​​യി ടീ​​മി​​ൽ പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്താ​​നു​​ള്ള സ്ക​​ലോ​​നി​​യു​​ടെ അ​​വ​​സാ​​ന അ​​വ​​സ​​ര​​ങ്ങ​​ളി​​ലൊ​​ന്നാ​​ണ് ഈ ​​മ​​ത്സ​​രം.

അ​​ർ​​ജ​​ന്‍റീ​​ന ടീം:

​​ഗോ​​ൾ​​കീ​​പ്പ​​ർ​​മാ​​ർ: ജെ​​റോ​​നി​​മോ റൂ​​ളി, വാ​​ൾ​​ട്ട​​ർ ബെ​​നി​​റ്റ​​സ്.

പ്ര​​തി​​രോ​​ധ​​നി​​ര: ന​​ഹു​​വ​​ൽ മോ​​ളി​​ന, യു​​വാ​​ൻ ഫോ​​യ്ത്ത്, ക്രിസ്റ്റിയന്‍ റൊ​​മേ​​റോ, നി​​ക്കോ​​ളാ​​സ് ഓ​​ട്ട​​മെ​​ൻ​​ഡി, മാ​​ർ​​ക്കോ​​സ് സെ​​നേ​​സി, നി​​ക്കോ​​ളാ​​സ് ടാ​​ഗ്ലി​​യാ​​ഫി​​ക്കോ, വാ​​ല​​ന്‍റീ​​ൻ ബാ​​ർ​​ക്കോ.

മ​​ധ്യ​​നി​​ര: അ​​ല​​ക്സി​​സ് മാ​​ക് അ​​ലി​​സ്റ്റ​​ർ, മാ​​ക്സി​​മോ പെ​​റോ​​ണ്‍, റോ​​ഡ്രി​​ഗോ ഡി ​​പോ​​ൾ, എ​​ൻ​​സോ ഫെ​​ർ​​ണാ​​ണ്ട​​സ്, തി​​യാ​​ഗോ അ​​ൽ​​മാ​​ഡ, ജി​​യോ​​വാ​​നി ലോ ​​സെ​​ൽ​​സോ, നി​​ക്കോ​​ളാ​​സ് പാ​​സ്.

മു​​ന്നേ​​റ്റ​​നി​​ര: ല​​യ​​ണ​​ൽ മെ​​സി, ജൂ​​ലി​​യാ​​നോ സി​​മി​​യോ​​ണി, ജി​​യാ​​ൻ​​ലൂ​​ക്ക പ്രെ​​സ്റ്റി​​യാ​​നി, നി​​ക്കോ​​ളാ​​സ് ഗോ​​ണ്‍​സാ​​ല​​സ്, ലൗ​​ട്ടാ​​രോ മാ​​ർ​​ട്ടി​​നെ​​സ്, ഹോ​​സെ മാ​​നു​​വ​​ൽ ലോ​​പ്പ​​സ്, ജൂ​​ലി​​യ​​ൻ അ​​ൽ​​വാ​​ര​​സ്, ജോ​​ക്വി​​ൻ പാ​​നി​​ച്ചെ​​ല്ലി.

നേ​​ര​​ത്തേ മെ​​സി​​യ​​ട​​ങ്ങു​​ന്ന അ​​ർ​​ജ​​ന്‍റീ​​ന ടീം ​​ന​​വം​​ബ​​റി​​ൽ കേ​​ര​​ള​​ത്തി​​ൽ സൗ​​ഹൃ​​ദ മ​​ത്സ​​ര​​ത്തി​​നെ​​ത്തു​​മെ​​ന്ന് കാ​​യി​​ക​​മ​​ന്ത്രി വി. ​​അ​​ബ്ദു​​റ​​ഹ്മാ​​ൻ പ്ര​​ഖ്യാ​​പി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ സ്റ്റേ​​ഡി​​യ​​മ​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ളി​​ൽ ഫി​​ഫ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ൾ പാ​​ലി​​ക്കേ​​ണ്ട​​തി​​നാ​​ൽ വ​​ര​​വ് വൈ​​കു​​മെ​​ന്നും അ​​ടു​​ത്ത വി​​ൻ​​ഡോ​​യാ​​യ മാ​​ർ​​ച്ചി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് നി​​ല​​വി​​ൽ അ​​റി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

Sports

മെ​​സി​​ക്ക് മ​​യാ​​മി താ​​ക്കോ​​ല്‍

മ​​യാ​​മി: അ​​ര്‍​ജ​​ന്‍റൈ​​ന്‍ ഫു​​ട്‌​​ബോ​​ള്‍ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ല്‍ മെ​​സി​​ക്ക്, മേ​​യ​​ര്‍ ഫ്രാ​​ന്‍​സി​​സ് സു​​വാ​​ര​​സ് കീ ​​ടു ദ ​​സി​​റ്റി ഓ​​ഫ് മ​​യാ​​മി പു​​ര​​സ്‌​​കാ​​രം ന​​ല്‍​കി.

മ​​യാ​​മി​​ക്കും അ​​മേ​​രി​​ക്ക​​യ്ക്കും ലോ​​ക ഫു​​ട്‌​​ബോ​​ളി​​നും വേ​​ണ്ടി ചെ​​യ്ത കാ​​ര്യ​​ങ്ങ​​ള്‍​ക്കു​​ള്ള സ്മ​​ര​​ണാ​​ര്‍​ഥ​​മാ​​ണ് പു​​ര​​സ്‌​​കാ​​രം. 2023 ജൂ​​ലൈ 15നാ​​ണ് ല​​യ​​ണ​​ല്‍ മെ​​സി മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ (എം​​എ​​ല്‍​എ​​സ്) ക്ല​​ബ്ബാ​​യ ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്.

Sports

മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​നെ​​ന്ന് സ്വ​​യം വി​​ല​​യി​​രു​​ത്തി ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ

റി​​യാ​​ദ്: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വു​​മാ​​യി പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ. ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ള്‍ ടൈം (​​ഗോ​​ട്ട്) ആ​​രാ​​ണെ​​ന്ന​​തി​​ല്‍, മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ല്‍ മു​​മ്പും റൊ​​ണാ​​ള്‍​ഡോ ന​​ട​​ത്തി​​യി​​രു​​ന്നു.

പി​​യേ​​ഴ്‌​​സ് മോ​​ര്‍​ഗ​​നു​​മാ​​യി ന​​ട​​ത്തി​​യ അ​​ഖി​​മു​​ഖ​​ത്തി​​ലാ​​ണ് മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ല്‍ റൊ​​ണാ​​ള്‍​ഡോ ന​​ട​​ത്തി​​യ​​ത്. “മെ​​സി എ​​ന്നേ​​ക്കാ​​ള്‍ മി​​ക​​ച്ച​​താ​​ണെ​​ന്നോ? അ​​തി​​നോ​​ട് ഞാ​​ന്‍ യോ​​ജി​​ക്കു​​ന്നി​​ല്ല. അ​​ത്ര​​യും എ​​ളി​​മ എ​​നി​​ക്കു വേ​​ണ്ട’’- പി​​യേ​​ഴ്‌​​സ് മോ​​ര്‍​ഗ​​നു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ പു​​റ​​ത്തു​​വ​​ന്ന ക്ലി​​പ്പിം​​ഗി​​ല്‍ റൊ​​ണാ​​ള്‍​ഡോ പ​​റ​​യു​​ന്നു. അ​​ഭി​​മു​​ഖം പൂ​​ര്‍​ണ​​മാ​​യി പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നു മു​​മ്പു​​ള്ള ക്ലി​​പ്പിം​​ഗാ​​ണി​​ത്.

പി​​യേ​​ഴ്‌​​സ് മോ​​ര്‍​ഗ​​നു​​മാ​​യി 2022ല്‍ ​​ന​​ട​​ത്തി​​യ വി​​വാ​​ദ അ​​ഭി​​മു​​ഖ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ഇം​​ഗ്ല​​ണ്ട് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി വി​​ട്ട​​ത്. അ​​ന്ന് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്ന റൊ​​ണാ​​ള്‍​ഡോ, ക്ല​​ബ്ബി​​ന്‍റെ രീ​​തി​​ക​​ളെ​​യും കോ​​ച്ച് എ​​റി​​ക് ടെ​​ന്‍ ഹ​​ഗി​​നെ​​യു​​മെ​​ല്ലാം കു​​റ്റ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ഭി​​മു​​ഖ​​ത്തി​​ല്‍ സം​​സാ​​രി​​ച്ച​​ത്. അ​​ഭി​​മു​​ഖം വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ ക്ല​​ബ്ബു​​മാ​​യി പ​​ര​​സ്പ​​ര​​ധാ​​ര​​ണ​​യി​​ല്‍ റൊ​​ണാ​​ള്‍​ഡോ വ​​ഴി​​പി​​രി​​ഞ്ഞു. തു​​ട​​ര്‍​ന്നാ​​ണ് നി​​ല​​വി​​ലെ ക്ല​​ബ്ബാ​​യ സൗ​​ദി പ്രൊ ​​ലീ​​ഗി​​ലെ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യി​​ല്‍ എ​​ത്തി​​യ​​ത്.

സി​​ആ​​ര്‍7 Vs മെ​​സി

2008 മു​​ത​​ല്‍ 2017വ​​രെ സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ലും ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ലു​​മാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ​​യും മെ​​സി​​യും. ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ ലോ​​ക ഫു​​ട്‌​​ബോ​​ള​​റി​​നു​​ള്ള ബ​​ലോ​​ണ്‍ ദോ​​ര്‍ പു​​ര​​സ്‌​​കാ​​രം ഇ​​രു​​വ​​രും മ​​ത്സ​​രി​​ച്ച് പ​​ങ്കി​​ട്ടു. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് റൊ​​ണാ​​ള്‍​ഡോ അ​​ഞ്ച് ത​​വ​​ണ നേ​​ടി​​യ​​പ്പോ​​ള്‍ മെ​​സി​​ക്കു നാ​​ല് പ്രാ​​വ​​ശ്യ​​മേ ല​​ഭി​​ച്ചു​​ള്ളൂ. അ​​തേ​​സ​​മ​​യം, ക​​രി​​യ​​റി​​ല്‍ ഇ​​തു​​വ​​രെ​​യാ​​യി ബ​​ലോ​​ണ്‍ ദോ​​ര്‍ പു​​ര​​സ്‌​​കാ​​രം റൊ​​ണാ​​ള്‍​ഡോ അ​​ഞ്ച് പ്രാ​​വ​​ശ്യം നേ​​ടി​​യ​​പ്പോ​​ള്‍ മെ​​സി എ​​ട്ട് ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി.

ക​​രി​​യ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ 952 ഗോ​​ള്‍ നേ​​ടി​​ക്ക​​ഴി​​ഞ്ഞു. മെ​​സി​​ക്കു​​ള്ള​​ത് 892 ഗോ​​ള്‍ മാ​​ത്രം. ക​​രി​​യ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ 259 അ​​സി​​സ്റ്റ് ന​​ട​​ത്തി​​യ​​പ്പോ​​ള്‍ മെ​​സി​​ക്ക് 399 എ​​ണ്ണ​​മു​​ണ്ട്. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് 140ഉം ​​മെ​​സി​​ക്ക് 129ഉം ​​ഗോ​​ളാ​​ണ്.

രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ളി​​ല്‍ 225 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് റൊ​​ണാ​​ള്‍​ഡോ 143 ഗോ​​ള്‍ നേ​​ടി​​യ​​പ്പോ​​ള്‍ മെ​​സി 195 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 114 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. പ്ര​​ഫ​​ഷ​​ണ​​ല്‍ ക​​രി​​യ​​റി​​ല്‍ 1000 ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന എ​​ന്ന ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ലേ​​ക്കു കു​​തി​​ക്കു​​ക​​യാ​​ണ് റൊ​​ണാ​​ള്‍​ഡോ.

Sports

അ​ർ​ജ​ന്‍റീ​ന ടീം ​മാ​ർ​ച്ചി​ൽ കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് മ​ന്ത്രി

മ​​​ല​​​പ്പു​​​റം: അ​​​ർ​​​ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ൾ ടീം ​​​മാ​​​ർ​​​ച്ച് മാ​​​സ​​​ത്തി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ എ​​​ത്തു​​​മെ​​​ന്ന് ​​മ​​​ന്ത്രി വി. ​​​അ​​​ബ്ദു​​​റ​​​ഹ്്മാ​​​ൻ.

നേരത്തേ ല​​​യ​​​ണ​​​ൽ മെ​​​സി​​​യു​​​ടെ അ​​​ർ​​​ജ​​​ന്‍റീ​​​ന ടീം ​​​ന​​​വം​​​ബ​​​റി​​​ൽ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞത് യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​യി​​​ല്ലെ​​​ങ്കി​​​ലും ഇ​​​ത്ത​​​വ​​​ണ അ​​​ർ​​​ജ​​​ന്‍റീ​​​ന ടീം ​​​എ​​​ത്തു​​​മെ​​​ന്ന് മ​​​ന്ത്രി ഉ​​​റ​​​പ്പി​​​ച്ചു പ​​​റ​​​ഞ്ഞു.

മെ​​​സി​​​യു​​​ടെ വ​​​ര​​​വി​​​നെ​​ച്ചൊ​​​ല്ലി​​​യു​​​ണ്ടാ​​​യ വി​​​വാ​​​ദം തെ​​​ല്ലൊ​​​ന്നു കെ​​​ട്ട​​​ട​​​ങ്ങി​​​യ​​​പ്പോ​​​ഴാ​​ണു മ​​​ന്ത്രി ഫു​​​ട്ബോ​​​ൾ ആ​​​രാ​​​ധ​​​ക​​​ർ​​​ക്ക് ആ​​​ഹ്ലാ​​​ദ​​​ത്തി​​​നു വ​​​ക ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Kerala

മെ​സി​യെ​ക്കു​റി​ച്ച് മി​ണ്ട​രു​ത്; ചോ​ദ്യ​ത്തോ​ട് പ്ര​കോ​പി​ത​നാ​യി കാ​യി​ക​മ​ന്ത്രി

തൃ​ശൂ​ര്‍: അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീ​മി​നെ​പ്പ​റ്റി​യു​ള്ള മാ​ധ്യ​മ​ങ്ങ​ളു​ടെ ചോ​ദ്യ​ങ്ങ​ളോ​ട് പ്ര​കോ​പി​ത​നാ​യി കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍. തൃ​ശൂ​ര്‍ എ​രു​മ​പ്പെ​ട്ടി​യി​ല്‍ സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം.

മ​ന്ത്രി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് മു​മ്പാ​ണ് ഹൈ​ബി ഈ​ഡ​ന്‍ വാ​ര്‍​ത്താ സ​മ്മേ​ള​നം വി​ളി​ച്ച് ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​ത്. അ​ര്‍​ജ​ന്‍റീ​ന ഫു​ട്‌​ബോ​ള്‍ ടീം ​എ​ത്തു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ദു​രൂ​ഹ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്നു​വെ​ന്നും ഹൈ​ബി ഈ​ഡ​ന്‍ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നോ​ടു​ള്ള പ്ര​തി​ക​ര​ണം ചോ​ദി​ക്കാ​ന്‍ ശ്ര​മി​ക്ക​വേ​യാ​ണ് മ​ന്ത്രി ചാ​ന​ല്‍ മൈ​ക്കു​ക​ള്‍ ത​ട്ടി​ത്തെ​റി​പ്പി​ച്ച് കു​പി​ത​നാ​യ​ത്.

Sports

മെസി ചതിച്ചാശാനേ..., ന​​​വം​​​ബ​​​റി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന കേ​​​ര​​​ള​​​ത്തി​​​ല്‍ എ​​​ത്തി​​​ല്ലെ​​​ന്നു സ്ഥി​​​രീ​​​ക​​​രി​​​ച്ച് സ്‌​​​പോ​​​ണ്‍സ​​​ര്‍

കൊ​​​ച്ചി: അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മും നാ​​​യ​​​ക​​​ന്‍ ല​​​യ​​​ണ​​​ല്‍ മെ​​​സി​​​യും ന​​​വം​​​ബ​​​റി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ല്ല. ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭ്യ​​​മാ​​​കാ​​​തെ വ​​​ന്ന​​​തോ​​​ടെ​​​യാ​​​ണി​​​ത്. ഇ​​​തോ​​​ടെ അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​ക​​​ളാ​​​കാ​​​ന്‍ പ​​​രി​​​ഗ​​​ണി​​​ച്ച ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യും കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​രി​​​ല്ല.

ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​നു​​​ള്ള കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ച് ന​​​വം​​​ബ​​​ര്‍ വി​​​ന്‍ഡോ​​​യി​​​ലെ ക​​​ളി മാ​​​റ്റി​​​വ​​​യ്ക്കാ​​​ന്‍ അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്‌​​​ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​നു​​​മാ​​​യി ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യി​​​ല്‍ തീ​​​രു​​​മാ​​​ന​​​മാ​​​യ​​​താ​​​യി സ്‌​​​പോ​​​ണ്‍സ​​​ര്‍മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു.


അ​​​ടു​​​ത്ത​​​മാ​​​സം അം​​​ഗോ​​​ള​​​യു​​​മാ​​​യാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന​​​യു​​​ടെ മ​​​റ്റൊ​​​രു മ​​​ത്സ​​​രം ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​വി​​​ടെ​​​നി​​​ന്നും കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യു​​​ടെ പ്ര​​​ശ്‌​​​ന​​​ങ്ങ​​​ളും ക​​​ളി മാ​​​റ്റി​​​വ​​​യ്ക്കു​​​ന്ന​​​തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് സ്‌​​​പോ​​​ണ്‍സ​​​ര്‍ പ​​​റ​​​ഞ്ഞു. ന​​​വം​​​ബ​​​റി​​​ല്‍ അം​​​ഗോ​​​ള​​​യി​​​ല്‍ മാ​​​ത്ര​​​മാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന സൗ​​​ഹൃ​​​ദ​​​മ​​​ത്സ​​​രം ക​​​ളി​​​ക്കു​​​ക​​​യെ​​​ന്ന് അ​​​ര്‍ജ​​​ന്‍റീ​​​ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളും റി​​​പ്പോ​​​ര്‍ട്ട് ചെ​​​യ്തു.

ന​​​വം​​​ബ​​​ര്‍ 14, 18 തീ​​​യ​​​തി​​​ക​​​ളി​​​ല്‍ വെ​​​ന​​​സ്വേ​​​ല​​​യ്ക്കും കൊ​​​ളം​​​ബി​​​യ​​​യ്ക്കു​​​മെ​​​തി​​​രേ ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​ന്‍ ഫു​​​ട്‌​​​ബോ​​​ള്‍ ടീ​​​മി​​​നു മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ണ്ട്. അം​​​ഗോ​​​ള​​​യി​​​ല്‍ ക​​​ളി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​മ്പ് അ​​​ര്‍ജ​​​ന്‍റീ​​​ന സ്‌​​​പെ​​​യി​​​നി​​​ലാ​​​ണു പ​​​രി​​​ശീ​​​ലി​​​ക്കു​​​ക. മ​​​ത്സ​​​ര​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് അ​​​നി​​​ശ്ചി​​​ത​​​ത്വം തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ ഇ​​​ന്ന​​​ലെ കൊ​​​ച്ചി​​​യി​​​ല്‍ ന​​​ട​​​ന്ന പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് സ്‌​​​പോ​​​ണ്‍സ​​​റാ​​​യ ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍റെ പ്ര​​​ഖ്യാ​​​പ​​​നം.


ന​​​വം​​​ബ​​​റി​​​ലെ വി​​​ന്‍ഡോ​​​യി​​​ല്‍ മ​​​ത്സ​​​രം ന​​​ട​​​ക്കി​​​ല്ലെ​​​ന്നും അ​​​ടു​​​ത്ത വി​​​ന്‍ഡോ​​​യി​​​ല്‍ അ​​​ര്‍ജ​​​ന്‍റീ​​​ന സം​​​ഘ​​​മെ​​​ത്തു​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം ഉ​​​ട​​​ന്‍ പ്ര​​​ഖ്യാ​​​പി​​​ക്കു​​​മെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​ഞ്ഞു. മാ​​​ര്‍ച്ചി​​​ലാ​​​ണ് അ​​​ടു​​​ത്ത വി​​​ന്‍ഡോ. ഫി​​​ഫ അ​​​നു​​​മ​​​തി ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താ​​​മ​​​സം പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണു നി​​​ല​​​വി​​​ലെ തീ​​​രു​​​മാ​​​നം.

അ​​​ടു​​​ത്ത വി​​​ന്‍ഡോ​​​യി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​ര്‍ജ​​​ന്‍റീ​​​ന ഫു​​​ട്ബോ​​​ള്‍ അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​എ​​​ഫ്എ) അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍ പ​​​റ​​​യു​​​ന്നു. എ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് ക്ലോ​​​ഡി​​​യോ ടാ​​​പ്പി​​​യ​​​യു​​​മാ​​​യി ബ്യൂ​​​ണ​​​സ് അ​​​യേ​​​ഴ്‌​​​സി​​​ല്‍ ന​​​ട​​​ത്തി​​​യ ച​​​ര്‍ച്ച​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് തീ​​​രു​​​മാ​​​നം.

District News

അർജന്റീന ടീമിൻ്റെ കേരളാ സന്ദർശനം; ഉന്നതതല യോഗം ചേർന്നു

തി​രു​വ​ന​ന്ത​പു​രം: അ​ർ​ജ​ന്‍റീ​ന ഫു​ട്ബോ​ൾ ടീ​മി​ന്‍റെ കേ​ര​ളാ സ​ന്ദ​ർ​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്നു. മ​ന്ത്രി​മാ​രാ​യ വി.​അ​ബ്ദു​റ​ഹി​മാ​ന്‍, പി.​രാ​ജീ​വ്, ഡി​ജി​പി, ചീ​ഫ് സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി. സ്റ്റേ​ഡി​യ​ത്തി​ന് ക​ർ​ശ​ന സു​ര​ക്ഷ ഒ​രു​ക്ക​ണ​മെ​ന്നും വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ഉ​ണ്ടാ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ​മി​തി​യെ നി​യോ​ഗി​ച്ചു.

ജി​ല്ലാ​ത​ല​ത്തി​ലെ ഏ​കോ​പ​ന ചു​മ​ത​ല ക​ള​ക്ട​ർ​ക്ക് ന​ൽ​കി. ക​ഴി​ഞ്ഞ​ദി​വ​സം അ​ര്‍​ജ​ന്‍റീ​ന ടീം ​മാ​നേ​ജ​ര്‍ ഹെ​ക്ട​ര്‍ ഡാ​നി​യേ​ല്‍ ക​ബ്രേ​ര കൊ​ച്ചി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ വി​ല​യി​രു​ത്തി​യി​രു​ന്നു.

District News

മെ​സി വ​രു​മോ... ഇ​ല്ല​യോ... ക​ലൂ​ര്‍ സ്റ്റേ​ഡി​യം ഒ​രു​ങ്ങി​ത്തു​ട​ങ്ങി

കൊ​ച്ചി: ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ അ​ര്‍​ജ​ന്‍റീ​ന​യും ല​യ​ണ​ല്‍ മെ​സി​യും കേ​ര​ള​ത്തി​ലേ​ക്ക് പ​ന്തു​ത​ട്ടാ​ന്‍ വ​രു​മോ... ഇ​ല്ല​യോ... എ​ന്ന അ​നി​ശ്ചി​ത​ത്വം നി​ല​നി​ല്‍​ക്കു​ക​യാ​ണെ​ങ്കി​ലും മ​ത്സ​ര വേ​ദി​യാ​യി ക​ണ​ക്കാ​ക്കു​ന്ന ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങി.

സ്റ്റേ​ഡി​യം പെ​യി​ന്‍റ് ചെ​യ്ത് ഇ​രി​പ്പി​ട​ങ്ങ​ള്‍ ന​വീ​ക​രി​ക്കു​ന്ന​തി​ന് പു​റ​മേ പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഭാ​ഗ​ങ്ങ​ള്‍ കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത് ബ​ല​പ്പെ​ടു​ത്തു​ന്ന​തും ചോ​ര്‍​ച്ച​ക​ള്‍ പ​രി​ഹ​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളു​മാ​ണ് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​ര്‍​ജ​ന്‍റീ​ന കേ​ര​ള​ത്തി​ലേ​ക്ക് വ​രു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യാ​ല്‍ അ​തി​നു മു​ന്നേ അ​ടി​സ്ഥാ​ന ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടി​യാ​ണ് ഇ​പ്പോ​ഴ​ത്തെ ന​വീ​ക​ര​ണം.

അ​ര്‍​ജ​ന്‍റീ​ന ടീം ​വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​ര​ത്തെ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​തി​നി​ധി​ക​ള്‍ ജി​സി​ഡി​എ​യി​ല്‍ എ​ത്തി​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര വേ​ദി​യാ​കാ​ന്‍ യോ​ഗ്യ​മാ​കും വി​ധം സ്റ്റേ​ഡി​യം ഫി​റ്റ് ആ​ണെ​ന്നാ​ണ് ജി​സി​ഡി​എ അ​ധി​കൃ​ത​ര്‍ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​നെ അ​റി​യി​ച്ച​ത്. മാ​ത്ര​മ​ല്ല 2017ല്‍ ​ഫി​ഫ അ​ണ്ട​ര്‍ 17 ലോ​ക ​ക​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കാ​യി സ്റ്റേ​ഡി​യം ഫി​ഫ​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ന​വീ​ക​രി​ച്ചി​രു​ന്നു. ഇ​നി അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ മാ​ത്രം മ​തി​യെ​ന്നാ​ണ് ജി​സി​ഡി​എ​യു​ടെ വി​ശ​ദീ​ക​ര​ണം.

സ്റ്റേ​ഡി​യ​ത്തി​ന്‍റെ ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ച​തു​ര​ശ്ര മീ​റ്റ​ര്‍ വി​സ്തൃ​തി വ​രു​ന്ന ഭാ​ഗ​ത്തി​ന്‍റെ പെ​യി​ന്‍റിം​ഗാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. 1.35 കോ​ടി രൂ​പ​യ്ക്ക് ഡു​റോ​ലാ​ക് എ​ന്ന സ്ഥാ​പ​ന​മാ​ണ് വ​ര്‍​ക്ക് ഏ​റ്റെ​ടു​ത്തി​ട്ടു​ള്ള​ത്. ഓ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെ പെ​യി​ന്‍റിം​ഗ് പൂ​ര്‍​ത്തി​യാ​കും. തു​ട​ര്‍​ന്ന് ഇ​രി​പ്പി​ട​ങ്ങ​ളു​ടെ ന​വീ​ക​ര​ണ​വും ചോ​ര്‍​ച്ച പ​രി​ഹ​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സി​വി​ല്‍ വ​ര്‍​ക്കു​ക​ളും ന​ട​ക്കും. അ​ഞ്ച് കോ​ടി രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് ന​വീ​ക​ര​ണം.

ഇ​തോ​ടൊ​പ്പം ഫ്‌​ളെ​ഡ്‌​ലി​റ്റു​ക​ള്‍ ന​വീ​ക​രി​ക്കു​ന്ന ജോ​ലി​ക​ളും ആ​രം​ഭി​ക്കു​മെ​ന്ന് ജി​സി​ഡി​എ അ​റി​യി​ച്ചു. നി​ല​വി​ലു​ള്ള ലൈ​റ്റു​ക​ള്‍ അ​ഴി​ച്ചു​മാ​റ്റി പു​തി​യ ഫ്രെ​യ്മു​ക​ള്‍ സ്ഥാ​പി​ച്ച ശേ​ഷം ലൈ​റ്റു​ക​ള്‍ പു​ന​സ്ഥാ​പി​ക്കു​ന്ന​താ​ണ് ഇ​തോ​ടൊ​പ്പം ചെ​യ്യു​ന്ന​ത്. ഹാ​ല​ജ​ന്‍ ലൈ​റ്റു​ക​ള്‍​ക്ക് പ​ക​രം സ്റ്റേ​ഡി​യം മു​ഴു​വ​ന്‍ എ​ല്‍​ഇ​ഡി പ്ര​കാ​ശ​ത്തി​ലേ​ക്ക് മാ​റ്റു​ന്ന​തും ആ​ലോ​ച​ന​യി​ലു​ണ്ടെ​ന്നും ജി​സി​ഡി​എ അ​റി​യി​ച്ചു.

1996ലാ​ണ് ജി​സി​ഡി​എ സ്റ്റേ​ഡി​യം നി​ര്‍​മി​ച്ച​ത്. 34 ഏ​ക്ക​ർ ഭൂ​മി​യി​ലെ 12 ഏ​ക്ക​റി​ല്‍ മൂ​ന്നു നി​ല​ക​ളി​ലാ​യി 55,000 പേ​ര്‍​ക്ക് ഇ​രി​പ്പി​ട സൗ​ക​ര്യം സ്റ്റേ​ഡി​യ​ത്തി​ലു​ണ്ട്. നി​ര​വ​ധി അ​ന്താ​രാ​ഷ്ട്ര, ദേ​ശീ​യ ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ള്‍​ക്കും ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും ഐ​എ​സ്എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍​ക്കും സ്റ്റേ​ഡി​യം വേ​ദി​യാ​യി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സി​ന്‍റെ ഹോം ​ഗ്രൗ​ണ്ട് കൂ​ടി​യാ​ണ് ക​ലൂ​ര്‍ സ്റ്റേ​ഡി​യം.

Latest News

Up