x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​​എ​​സ്എ​​ല്‍ ക​​പ്പ് ഫൈ​​ന​​ല്‍ ഈ ​​രാ​​ത്രി


Published: December 6, 2025 01:52 AM IST | Updated: December 6, 2025 01:52 AM IST

ഫ്‌​​ളോ​​റി​​ഡ: 2025 മേ​​ജ​​ര്‍ ലീ​​ഗ് സോ​​ക്ക​​ര്‍ (എം​​എ​​സ്എ​​ല്‍ ) ക​​പ്പ് ഫൈ​​ന​​ലി​​ല്‍ അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യും ജ​​ര്‍​മ​​ന്‍ താ​​രം തോ​​മ​​സ് മ്യു​​ള്ള​​റും കൊ​​മ്പു​​കോ​​ര്‍​ക്കും.

മെ​​സി ന​​യി​​ക്കു​​ന്ന അ​​മേ​​രി​​ക്ക​​ന്‍ ക്ല​​ബ് ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യും തോ​​മ​​സ് മ്യു​​ള്ള​​റി​​ന്‍റെ ക​​നേ​​ഡി​​യ​​ല്‍ ടീ​​മാ​​യ വാ​​ന്‍​കൂ​​വ​​ര്‍ വൈ​​റ്റ്ക്യാ​​പ്‌​​സ് എ​​ഫ്‌​​സി​​യും ത​​മ്മി​​ലാ​​ണ് എം​​എ​​സ്എ​​ല്‍ ക​​പ്പ് കി​​രീ​​ട പോ​​രാ​​ട്ടം. ഇ​​ന്ത്യ​​ന്‍ സ​​മ​​യം ഈ ​​രാ​​ത്രി ഒ​​രു മ​​ണി​​ക്ക്, മ​​യാ​​മി​​യു​​ടെ ഹോം ​​ഗ്രൗ​​ണ്ടാ​​യ ഫ്‌​​ളോ​​റി​​ഡ​​യി​​ലെ ചേ​​സ് സ്റ്റേ​​ഡി​​യ​​ത്തി​​ലാ​​ണ് കി​​ക്കോ​​ഫ്. ക​​ന്നി എം​​എ​​സ്എ​​ല്‍ ക​​പ്പി​​നാ​​യാ​​ണ് ഇ​​രു​​ടീ​​മും ഇ​​റ​​ങ്ങു​​ന്ന​​ത്.

മെ​​സി വ​​സ​​ന്ത​​കാ​​ലം

ല​​യ​​ണ​​ല്‍ മെ​​സി എ​​ത്തി​​യ​​ശേ​​ഷം ഇ​​തി​​നോ​​ട​​കം നാ​​ല് ട്രോ​​ഫി​​ക​​ള്‍ ഇ​​ന്‍റ​​ര്‍ മ​​യാ​​മി സ്വ​​ന്ത​​മാ​​ക്കി. 2023 ജൂ​​ലൈ​​യി​​ലാ​​യി​​രു​​ന്നു ഫ്ര​​ഞ്ച് ക്ല​​ബ് പാ​​രീ​​സ് സെ​​ന്‍റ് ജെ​​ര്‍​മെ​​യ്‌​​നി​​ല്‍​നി​​ന്ന് മെ​​സി ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​യി​​ല്‍ എ​​ത്തി​​യ​​ത്. മെ​​സി​​യു​​ടെ വ​​ര​​വി​​നു മു​​മ്പ് ഇ​​ന്‍റ​​ര്‍ മ​​യാ​​മി​​ക്ക് ഒ​​രു ട്രോ​​ഫി​​പോ​​ലും ഇ​​ല്ലാ​​യി​​രു​​ന്നു എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

2023ല്‍ ​​ലീ​​ഗ്‌​​സ് ക​​പ്പ്, 2024ല്‍ ​​എം​​എ​​സ്എ​​ല്‍ സ​​പ്പോ​​ട്ടേ​​ഴ്‌​​സ് ഷീ​​ല്‍​ഡും ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ന്‍​സ് ക​​പ്പും, 2025ല്‍ ​​ഈ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ന്‍​സ് പ്ലേ ​​ഓ​​ഫ് ക​​പ്പ് എ​​ന്നി​​ങ്ങ​​നെ നാ​​ല് ട്രോ​​ഫി​​ക​​ളാ​​ണ് മെ​​സി വ​​സ​​ന്ത​​കാ​​ല​​ത്ത് ഇ​​ന്‍റ​​ര്‍ മ​​യാ​​മി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഇ​​തി​​നെ​​ല്ലാം ഒ​​പ്പം എം​​എ​​സ്എ​​ല്ലി​​ലെ പ​​ര​​മോ​​ന്ന​​ത ട്രോ​​ഫി​​യാ​​യ എം​​എ​​സ്എ​​ല്‍ ക​​പ്പി​​നാ​​യാ​​ണ് മെ​​സി​​യു​​ടം സം​​ഘ​​വും ബൂ​​ട്ട​​ണി​​യു​​ക.

മ്യു​​ള്ള​​റി​​ന്‍റെ വ​​ര​​വ്

ഈ ​​വ​​ര്‍​ഷം ഓ​​ഗ​​സ്റ്റി​​ലാ​​ണ് തോ​​മ​​സ് മ്യു​​ള്ള​​ര്‍ വാ​​ന്‍​കൂ​​വ​​ര്‍ വൈ​​റ്റ്ക്യാ​​പ്‌​​സി​​ല്‍ ചേ​​ര്‍​ന്ന​​ത്. 25 വ​​ര്‍​ഷം ജ​​ര്‍​മ​​ന്‍ സൂ​​പ്പ​​ര്‍ ക്ല​​ബ്ബാ​​യ ബ​​യേ​​ണ്‍ മ്യൂ​​ണി​​ക്കി​​നൊ​​പ്പം ജീ​​വി​​ച്ച​​ശേ​​ഷ​​മാ​​ണ് മ്യു​​ള്ള​​ര്‍ കാ​​ന​​ഡ​​യി​​ലേ​​ക്ക് എ​​ത്തി​​യ​​തെ​​ന്ന​​തും ശ്ര​​ദ്ധേ​​യം. സെ​​പ്റ്റം​​ബ​​ര്‍ 13ന് ​​ത​​ന്‍റെ 36-ാം ജ​​ന്മ​​ദി​​ന​​ത്തി​​ല്‍ മ്യു​​ള്ള​​ര്‍ ഹാ​​ട്രി​​ക് നേ​​ടി​​യി​​രു​​ന്നു.

മ്യു​​ള്ള​​ര്‍ എ​​ത്തി​​യ​​ശേ​​ഷം ര​​ണ്ട് ട്രോ​​ഫി വാ​​ന്‍​കൂ​​വ​​ര്‍ വൈ​​റ്റ്ക്യാ​​പ്‌​​സ് സ്വ​​ന്ത​​മാ​​ക്കി. 2025 ക​​നേ​​ഡി​​യ​​ല്‍ ചാ​​മ്പ്യ​​ന്‍​ഷി​​പ്പും 2025 എം​​എ​​സ്എ​​ല്‍ വെ​​സ്റ്റേ​​ണ്‍ കോ​​ണ്‍​ഫ​​റ​​ന്‍​സ് പ്ലേ ​​ഓ​​ഫ് ക​​പ്പും.

എം​​എ​​സ്എ​​ല്‍ ക​​പ്പ്

മേ​​ജ​​ര്‍ ലീ​​ഗി​​ല്‍ 30 ടീ​​മു​​ക​​ളാ​​ണ് ഉ​​ള്ള​​ത്. 27 എ​​ണ്ണം അ​​മേ​​രി​​ക്ക​​യി​​ല്‍​നി​​ന്നും മൂ​​ന്ന് എ​​ണ്ണം കാ​​ന​​ഡ​​യി​​ല്‍​നി​​ന്നും. ഈ​​സ്റ്റേ​​ണ്‍, വെ​​സ്റ്റേ​​ണ്‍ എ​​ന്നി​​ങ്ങ​​നെ ര​​ണ്ട് കോ​​ണ്‍​ഫ​​റ​​ന്‍​സ് തി​​രി​​ച്ചാ​​ണ് ലീ​​ഗ് റൗ​​ണ്ട്. ഇ​​രു കോ​​ണ്‍​ഫ​​റ​​ന്‍​സി​​ലെ​​യും ലീ​​ഗ് ചാ​​മ്പ്യ​​ന്മാ​​ര്‍​ക്ക് റെ​​ഗു​​ല​​ര്‍ സീ​​സ​​ണ്‍ ഷീ​​ല്‍​ഡ് ല​​ഭി​​ക്കും. ഇ​​രു കോ​​ണ്‍​ഫ​​റ​​ന്‍​സും ഒ​​ന്നി​​ച്ചു​​ള്ള പോ​​യി​​ന്‍റ് പ​​ട്ടി​​ക​​യു​​ടെ ത​​ല​​പ്പ​​ത്തെ​​ത്തു​​ന്ന ടീ​​മി​​നു സ​​പ്പോ​​ട്ടേ​​ഴ്‌​​സ് ഷീ​​ല്‍​ഡും ന​​ല്‍​കും.

ഇ​​രു കോ​​ണ്‍​ഫ​​റ​​ന്‍​സി​​ലെ​​യും ആ​​ദ്യ ഒ​​മ്പ​​തു ടീ​​മു​​ക​​ളി​​ല്‍​നി​​ന്ന് പ്ലേ ​​ഓ​​ഫി​​ലൂ​​ടെ ഏ​​ഴ് ക്ല​​ബ്ബി​​നെ ക​​ണ്ടെ​​ത്തി അ​​വ​​ര്‍ ത​​മ്മി​​ല്‍ നോ​​ക്കൗ​​ട്ട് അ​​ര​​ങ്ങേ​​റും. ഫൈ​​ന​​ലി​​ല്‍ ജ​​യി​​ക്കു​​ന്ന ടീ​​മി​​ന് എം​​എ​​സ്എ​​ല്‍ കോ​​ണ്‍​ഫ​​റ​​ന്‍​സ് പ്ലേ ​​ഓ​​ഫ് ട്രോ​​ഫി ലഭി ക്കും. ഇ​​രു കോ​​ണ്‍​ഫ​​റ​​ന്‍​സി​​ലെ​​യും പ്ലേ ​​ഓ​​ഫ് ട്രോ​​ഫി ജേ​​താ​​ക്ക​​ള്‍ ത​​മ്മി​​ലാ​​ണ് എം​​എ​​സ്എ​​ല്‍ ക​​പ്പ് പോ​​രാ​​ട്ടം .എം​​എ​​സ്എ​​ല്‍ ക​​പ്പ്

Tags : MSL Cup Messi miami Vancouver Whitecaps

Recent News

Up