Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Munnar

അള്‍ട്രാവയലറ്റ് വികിരണ തോത്: മൂന്നാറിലും കോന്നിയിലും മഞ്ഞ അലര്‍ട്ട്

തൊ​​​ടു​​​പു​​​ഴ: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് വി​​​കി​​​ര​​​ണ തോ​​​ത് ഏ​​​റ്റ​​​വും കൂ​​​ടി​​​യ ന​​​ഗ​​​ര​​​മാ​​​യി മൂ​​​ന്നാ​​​ര്‍ മാ​​​റു​​​ന്നു. ഏ​​​താ​​​നും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഇ​​​വി​​​ടത്തെ യു​​​വി സൂ​​​ചി​​​ക കൂ​​​ടി​​​യ നി​​​ല​​​യി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്. തി​​​ങ്ക​​​ളാ​​​ഴ്ച യു​​​വി സൂ​​​ചി​​​ക എ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നെ തു​​​ട​​​ര്‍ന്നു ഇ​​​വി​​​ടെ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു.

ഇ​​​ന്ന​​​ലെ സൂ​​​ചി​​​ക ഏ​​​ഴാ​​​യ​​​തി​​​നാ​​​ല്‍ മ​​​ഞ്ഞ അ​​​ല​​​ര്‍ട്ടാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നു പു​​​റ​​​മെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ല​​​യി​​​ലെ കോ​​​ന്നി​​​യി​​​ലും യു​​​വി സൂ​​​ചി​​​ക ഏ​​​ഴി​​​ലെ​​​ത്തി. യു​​​വി സൂ​​​ചി​​​ക എ​​​ട്ടു​​​മു​​​ത​​​ല്‍ പ​​​ത്തു​​​വ​​​രെ ഓ​​​റ​​​ഞ്ച് അ​​​ല​​​ര്‍ട്ടും 11 മു​​​ക​​​ളി​​​ലെ​​​ത്തി​​​യാ​​​ല്‍ റെ​​​ഡ് അ​​​ല​​​ര്‍ട്ടും പ്ര​​​ഖ്യാ​​​പി​​​ക്കും. കൊ​​​ട്ടാ​​​ര​​​ക്ക​​​ര-6, ചെ​​​ങ്ങ​​​ന്നൂ​​​ര്‍-6, ച​​​ങ്ങ​​​നാ​​​ശേ​​​രി-6, തൃ​​​ത്താ​​​ല-6, മാ​​​ന​​​ന്ത​​​വാ​​​ടി-6 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റി​​​ട​​​ങ്ങ​​​ളി​​​ലെ യു​​​വി സൂ​​​ചി​​​ക.

സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​ട്ടി സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലെ സ്‌​​​റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും ത​​​ത്സ​​​മ​​​യ യു​​​വി സൂ​​​ചി​​​ക പ്ര​​​ദ​​​ര്‍ശി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​വി​​​ടെനി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​റി​​​വി​​​നാ​​​യി ന​​​ല്‍കു​​​ന്ന​​​ത്.​​​ യു​​​വി സൂ​​​ചി​​​ക കൂ​​​ടു​​​ത​​​ലു​​​ള്ള പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ല്‍ തു​​​ട​​​ര്‍ച്ച​​​യാ​​​യി കൂ​​​ടു​​​ത​​​ല്‍ സ​​​മ​​​യം ഉ​​​യ​​​ര്‍ന്ന അ​​​ള​​​വി​​​ലു​​​ള്ള അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് ര​​​ശ്മി​​​ക​​​ള്‍ ഏ​​​ല്‍ക്കു​​​ന്ന​​​തു സൂ​​​ര്യാ​​​ത​​​പ​​​ത്തി​​​നും ച​​​ര്‍മ​​​രോ​​​ഗ​​​ങ്ങ​​​ള്‍ക്കും നേ​​​ത്ര​​​രോ​​​ഗ​​​ങ്ങ​​​ള്‍ക്കും കാ​​​ര​​​ണ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​രു​​​ടെ മു​​​ന്ന​​​റി​​​യി​​​പ്പ്.

രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ല്‍ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് മൂ​​​ന്നു​​​വ​​​രെ​​​യു​​​ള്ള സ​​​മ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഉ​​​യ​​​ര്‍ന്ന അ​​​ള്‍ട്രാ​​​വ​​​യ​​​ല​​​റ്റ് സൂ​​​ചി​​​ക രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. ഈ ​​​സ​​​മ​​​യ​​​ത്ത് നേ​​​രി​​​ട്ട് സൂ​​​ര്യ​​​പ്ര​​​കാ​​​ശം ഏ​​​ല്‍ക്കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ര്‍ ന​​​ല്‍കു​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പ്.​​​

പു​​​റം​​​ജോ​​​ലി​​​ക​​​ളി​​​ല്‍ ഏ​​​ര്‍പ്പെ​​​ടു​​​ന്ന​​​വ​​​ര്‍, ക​​​ട​​​ലി​​​ലും ഉ​​​ള്‍നാ​​​ട​​​ന്‍ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​ലും ഏ​​​ര്‍പ്പെ​​​ടു​​​ന്ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, ബൈ​​​ക്ക് യാ​​​ത്ര​​​ക്കാ​​​ര്‍, വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ള്‍, ച​​​ര്‍മ-​​​നേ​​​ത്ര രോ​​​ഗ​​​മു​​​ള്ള​​​വ​​​ര്‍, കാ​​​ന്‍സ​​​ര്‍ രോ​​​ഗി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ക്കു പു​​​റ​​​മെ രോ​​​ഗ​​​പ്ര​​​തി​​​രോ​​​ധ ശേ​​​ഷി കു​​​റ​​​ഞ്ഞ​​​വ​​​രും പ്ര​​​ത്യേ​​​ക ജാ​​​ഗ്ര​​​ത​​​പു​​​ല​​​ര്‍ത്ത​​​ണ​​​മെ​​​ന്നും നി​​​ര്‍ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

പ​​​ക​​​ല്‍സ​​​മ​​​യം പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ തൊ​​​പ്പി, കു​​​ട, സ​​​ണ്‍ഗ്ലാ​​​സ്എ​​​ന്നി​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് ആ​​​ശ്വാ​​​സം ന​​​ല്‍കും. ശ​​​രീ​​​രം മു​​​ഴു​​​വ​​​ന്‍ മ​​​റ​​​യ്ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള കോ​​​ട്ട​​​ണ്‍ വ​​​സ്ത്ര​​​ങ്ങ​​​ള്‍ ധ​​​രി​​​ക്കു​​​ന്ന​​​തും ഗു​​​ണ​​​ക​​​ര​​​മാ​​​ണ്.​​​ അ​​​തേസ​​​മ​​​യം ചൂ​​​ട് വ​​​ര്‍ധി​​​ച്ച​​​തും പ​​​രീ​​​ക്ഷ​​​ക്കാ​​​ലം ആ​​​രം​​​ഭി​​​ച്ച​​​തും​​​ മൂ​​​ലം മൂ​​​ന്നാ​​​റി​​​ല്‍ സ​​​ഞ്ചാ​​​രി​​​ക​​​ളു​​​ടെ തി​​​ര​​​ക്ക് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.

പ​​​ക​​​ല്‍ ക​​​ടു​​​ത്ത ചൂ​​​ടാ​​​യ​​​തി​​​നാ​​​ല്‍ എ​​​ത്തു​​​ന്ന സ​​​ഞ്ചാ​​​രി​​​ക​​​ള്‍ക്ക് പു​​​റ​​​ത്തി​​​റ​​​ങ്ങാ​​​നും ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്. പ​​​ക​​​ല്‍ ചൂ​​​ട് കൂടുത​​​ലാ​​​ണെ​​​ങ്കി​​​ലും രാ​​​ത്രി​​​ സാ​​​മാ​​​ന്യം ത​​​ണു​​​പ്പ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ മാ​​​സം മൂ​​​ന്നാ​​​റി​​​ല്‍ താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഒ​​​ന്നി​​​ലെ​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ല്‍ വ​​​ള​​​രെ വേ​​​ഗം മ​​​ഞ്ഞ് മൂ​​​ടി​​​യ അ​​​ന്ത​​​രീ​​​ക്ഷം ഇ​​​വി​​​ടെനി​​​ന്നും അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. ഹ​​​രി​​​ത​​​ഗൃ​​​ഹ വാ​​​ത​​​ക​​​ങ്ങ​​​ളു​​​ടെ ആ​​​ധി​​​ക്യം മൂ​​​ലം ഉ​​​ണ്ടാ​​​യ കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തി​​​ന്‍റെയും ആ​​​ഗോ​​​ള താ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യും പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ പ്ര​​​ക​​​ട​​​മാ​​​കു​​​ന്ന​​​തെ​​​ന്നാ​​​ണ് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്.

Kerala

മൈനസിൽ ഫ്രീസായി മൂന്നാർ

മൂ​​​ന്നാ​​​ര്‍: ശൈ​​​ത്യ​​​ത്തി​​​ന്‍റെ പി​​​ടി​​​യി​​​ല​​​മ​​​ര്‍ന്ന് മൂ​​​ന്നാ​​​ര്‍. താ​​​പ​​​നി​​​ല മൈ​​​ന​​​സ് ഡി​​​ഗ്രി​​​യി​​​ല്‍ എ​​​ത്തി​​​യ​​​തോ​​​ടെ പു​​​ല്‍മേ​​​ടു​​​ക​​​ളും എ​​​സ്റ്റേ​​​റ്റും മ​​​ല​​​നി​​​ര​​​ക​​​ളും മ​​​ഞ്ഞി​​​ല്‍ പു​​​ത​​​ഞ്ഞ നി​​​ല​​​യി​​​ലാ​​​ണ്. ചെ​​​ണ്ടു​​​വ​​​ര, ന​​​ല്ല​​​ത​​​ണ്ണി, സൈ​​​ല​​​ന്‍റ്​​​വാ​​​ലി, സെ​​​വ​​​ന്‍മ​​​ല എ​​​ന്നി​​​വ​​​ങ്ങ​​​ളി​​​ലാ​​​ണ് ത​​​ണു​​​പ്പ് മൈ​​​ന​​​സ് ഒ​​​ന്നി​​​ല്‍ എ​​​ത്തി​​​യ​​​ത്.

മാ​​​ട്ടു​​​പ്പെ​​​ട്ടി, ല​​​ക്ഷ്മി, ന​​​ല്ല​​​ത​​​ണ്ണി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പൂ​​​ജ്യം ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​യി​​​രു​​​ന്നു കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല. മൂ​​​ന്നാ​​​ര്‍ ടൗ​​​ണി​​​ല്‍ ര​​​ണ്ടു ഡി​​​ഗ്രി​​​യാ​​​യി​​​രു​​​ന്നു കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല. ദേ​​​വി​​​കു​​​ളം ഒ​​​ഡി​​​കെ ഡി​​​വി​​​ഷ​​​നി​​​ലും മൈ​​​ന​​​സ് ഒ​​​ന്നി​​​ലേ​​​ക്ക് താ​​​പ​​​നി​​​ല താ​​​ഴ്ന്നു. ഇ​​​തോ​​​ടെ ക​​​ന​​​ത്ത മ​​​ഞ്ഞും ത​​​ണു​​​പ്പു​​​മാ​​​ണ് ഇ​​​വി​​​ടെ അ​​​നു​​​ഭ​​​വ​​​പ്പെ​​​ടു​​​ന്ന​​​ത്. മു​​​ന്‍ വ​​​ര്‍ഷ​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഇ​​​ത്ത​​​വ​​​ണ ത​​​ണു​​​പ്പി​​​ന്‍റെ കാ​​​ഠി​​​ന്യം കൂ​​​ടു​​​ത​​​ലാ​​​ണ്.

ശൈ​​​ത്യം ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ ധാ​​​രാ​​​ളം വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ മൂ​​​ന്നാ​​​റി​​​ല്‍ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി തു​​​ട​​​ര്‍ച്ച​​​യാ​​​യി മ​​​ഴ പെ​​​യ്ത​​​തു മൂ​​​ലം പൊ​​​തു​​​വേ മൂ​​​ന്നാ​​​റി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സാ​​​മാ​​​ന്യം ന​​​ല്ല ത​​​ണു​​​പ്പ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ക​​​ഴി​​​ഞ്ഞ മാ​​​സം മൂ​​​ന്നാ​​​റി​​​ലെ കു​​​ണ്ട​​​ള എ​​​സ്റ്റേ​​​റ്റി​​​ല്‍ കു​​​റ​​​ഞ്ഞ താ​​​പ​​​നി​​​ല 7.1 ഡി​​​ഗ്രി സെ​​​ല്‍ഷസ് വ​​​രെ എ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നാ​​​ര്‍ ടൗ​​​ണി​​​ലും പ​​​രി​​​സ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും 7.8 ഡി​​​ഗ്രി സെ​​​ല്‍ഷസാ​​​യി​​​രു​​​ന്നു താ​​​പ​​​നി​​​ല. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പ​​​ക​​​ല്‍സ​​​മ​​​യ​​​ത്തും ന​​​ല്ല ത​​​ണു​​​പ്പാ​​​ണ്.

ശൈത്യം ഇ​​​നി​​​യും വ​​​ര്‍ധി​​​ക്കാ​​​നാ​​​ണു സാ​​​ധ്യ​​​ത. ത​​​ണു​​​പ്പ് ആ​​​സ്വ​​​ദി​​​ക്കാ​​​ന്‍ അ​​​വ​​​ധി​​​ക്കാ​​​ല​​​ത്ത് വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ളു​​​ടെ ഒ​​​ഴു​​​ക്ക് ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ. നി​​​ല​​​വി​​​ല്‍ ഹോ​​​ട്ട​​​ലു​​​ക​​​ളും റി​​​സോ​​​ര്‍ട്ടു​​​ക​​​ളി​​​ലു​​​മെ​​​ല്ലാം തി​​​ര​​​ക്ക് വ​​​ര്‍ധി​​​ച്ചു​​​തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ണ്ട്.

Kerala

മൂന്നാർ മഞ്ഞുപുതച്ചു; താപനില പൂജ്യം ഡിഗ്രിക്കും താഴെ

ഇടുക്കി: ശൈത്യം കഠിനമായതോടെ മൂന്നാറും പരിസരപ്രദേശങ്ങളും തണുത്തുറയുന്നു. വിവിധ ഇടങ്ങളിൽ താപനില പൂജ്യം ഡിഗ്രിക്കു താഴെയെത്തിയതോടെ വിനോദസഞ്ചാര മേഖലയും ഉണർവിലാണ്. മഞ്ഞുപാളികൾ പുതച്ച തേയിലത്തോട്ടങ്ങളും കഠിനമായ ശൈത്യവും മൂന്നാറിനെ മറ്റൊരു കാഷ്‌മീരാക്കി മാറ്റിയിരിക്കുകയാണ്.

മഞ്ഞുപുതച്ച മൂന്നാർ കാണാൻ ഒട്ടേറെ പേരാണ് ദിവസേനയെത്തുനത്.
കന്നിമല, നടയാർ, നല്ലതണ്ണി, മൂന്നാർ ടൗൺ, ദേവികുളം, സെവൻമല എന്നിവിടങ്ങളിൽ ഇന്നു പുലർച്ചെ താപനില പൂജ്യം ഡിഗ്രി രേഖപ്പെടുത്തി. മറയൂർ, കാന്തല്ലൂർ മേഖലകളിലും കൊടുംതണുപ്പാണ് അനുഭവപ്പെടുന്നത്. തലയാറിൽ താപനില മൈനസ് രണ്ടു ഡിഗ്രിയിലേക്കു താഴ്ന്നു.
പുലർച്ചെയോടെ തണുപ്പ് പൂജ്യം ഡിഗ്രിയിലും താഴെയെത്തിയതോടെ തേയിലത്തോട്ടങ്ങളും വാഹനങ്ങളുടെ മുകൾഭാഗവും മഞ്ഞുപാളികളാൽ മൂടിയിരിക്കുകയാണ്.

പുല്ലുകളിലും തേയിലച്ചെടികളിലും മഞ്ഞുതുള്ളികൾ ഐസ് കട്ടകളായി ഉറച്ചുകിടക്കുന്ന കാഴ്ചയാണ് മേഖലയിലുടനീളമുള്ളത്. കഠിനമായ മഞ്ഞുവീഴ്ച കൃഷിയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. പലേടങ്ങളിലും തേയിലച്ചെടികൾ മഞ്ഞുവീണ് കരിഞ്ഞുണങ്ങിയ അവസ്ഥയിലാണ്. മറയൂർ, കാന്തല്ലൂർ ഭാഗങ്ങളിൽ തണുപ്പ് മൈനസ് രണ്ട് ഡിഗ്രി വരെ എത്തിയതോടെ പ്രദേശം ആകെ തണുത്തുറഞ്ഞ നിലയിലായി. വരും ദിവസങ്ങളിലും തണുപ്പ് ഇതേ രീതിയിൽ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകർ വിലയിരുത്തുന്നു.

Kerala

മൂ​ന്നാ​റി​ലെ 'സോ​ണി​യ ഗാ​ന്ധി'​ക്ക് തോ​ൽ​വി

മൂ​ന്നാ​ർ: പേ​രു​കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യ മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ സോ​ണി​യ ഗാ​ന്ധി​ക്ക് ത​ദ്ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തോ​ൽ​വി. ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി മൂ​ന്നാ​ർ പ​ഞ്ചാ​യ​ത്തി​ലെ 16-ാം വാ​ർ​ഡാ​യ ന​ല്ല​ത​ണ്ണി​യി​ൽ നി​ന്നാ​യി​രു​ന്നു സോ​ണി​യ ഗാ​ന്ധി​യു​ടെ മ​ത്സ​രം. സി​പി​എ​മ്മി​ന്‍റെ വ​ല​ർ​മ​തി​യാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്.

ന​ല്ല​ത​ണ്ണി ക​ല്ലാ​റി​ലെ തൊ​ഴി​ലാ​ളി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന പ​രേ​ത​നാ​യ ദു​രെ​രാ​ജി​ന്‍റെ മ​ക​ളാ​ണു സോ​ണി​യ ഗാ​ന്ധി. കോ​ൺ​ഗ്ര​സ് നേ​താ​വ് സോ​ണി​യ ഗാ​ന്ധി​യോ​ടു​ള്ള ഇ​ഷ്ടം​കൊ​ണ്ടാ​ണ് അ​ദ്ദേ​ഹം മ​ക​ൾ​ക്ക് ഈ ​പേ​രു കൊ​ടു​ത്ത​ത്.

ഭ​ർ​ത്താ​വ് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ​തോ​ടെ​യാ​ണ് സോ​ണി​യ​യും ബി​ജെ​പി അ​നു​ഭാ​വി​യാ​യ​ത്. പ​ഴ​യ മൂ​ന്നാ​ർ മൂ​ല​ക്ക​ട​യി​ൽ ഒ​ന്ന​ര വ​ർ​ഷം മു​ൻ​പു ന​ട​ന്ന പ​ഞ്ചാ​യ​ത്ത് ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ സു​ഭാ​ഷ് ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്നു.

Kerala

സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു; നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്

കോ​ട്ട​യം: നെ​ല്ലാ​പാ​റ​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വി​നോ​ദ​യാ​ത്ര പോ​യ ബ​സ് അ​പ​ക​ട​ത്തി​ൽ​പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം തോ​ന്ന​യ്ക്ക​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ന്‍റ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സ​ഞ്ച​രി​ച്ച ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മൂ​ന്നാ​റി​ലേ​ക്ക് വി​നോ​ദ​യാ​ത്ര പോ​യ ബ​സ് തി​രി​കെ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. നെ​ല്ലാ​പാ​റ​യി​ൽ വ​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ഒ​രു വ​ശ​ത്തേ​ക്ക് മ​റി​ഞ്ഞാ​ണ് അ​പ​ക​ടം. അ​പ​ക​ടം ന​ട​ക്കു​ന്പോ​ൾ ബ​സി​ൽ 42 വി​ദ്യാ​ർ​ഥി​ക​ളും നാ​ല് അ​ധ്യാ​പ​ക​രും ഉ​ണ്ടാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ പാ​ലാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Kerala

മ​റ​യൂ​രി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു

മ​റ​യൂ​ർ: ത​ല​യാ​ർ എ​സ്റ്റേ​റ്റി​ലെ പാ​മ്പ​ൻ​മ​ലൈ ഡി​വി​ഷ​നി​ൽ പു​ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​ശു ച​ത്തു. പ്ര​ദേ​ശ​വാ​സി​യാ​യ വി​നാ​യ​ക​ൻ എ​ന്ന​യാ​ളു​ടെ മൂ​ന്ന് വ​യ​സു​ള്ള പ​ശു​വി​നെ​യാ​ണ് പു​ലി പി​ടി​ച്ച​ത്.

ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഏ​ല​ക്കാ​ട് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഫീ​ൽ​ഡ് ന​മ്പ​ർ 27-ന് ​സ​മീ​പ​ത്ത് മേ​യാ​ൻ വി​ട്ടി​രു​ന്ന പ​ശു​ക്ക​ൾ പെ​ട്ടെ​ന്ന് വി​ര​ണ്ടോ​ടു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് പ​ശു​വി​ന്‍റെ ജ​ഡം ക​ണ്ടെ​ത്തി​യ​ത്. പ​ശു​വി​ന്‍റെ പി​ൻ​ഭാ​ഗം പു​ലി ഭ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി ആ​ക്ര​മി​ച്ച​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. കാ​ന്ത​ല്ലൂ​രി​ൽ നി​ന്നെ​ത്തി​യ വെ​റ്റ​റി​ന​റി ഡോ​ക്ട​റും സ്ഥ​ല​ത്തെ​ത്തി ജ​ഡം പ​രി​ശോ​ധി​ച്ചു.

പ്ര​ദേ​ശ​ത്ത് പു​ലി ശ​ല്യം തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കു​ട്ടി​ക​ളെ​യും ക​ന്നു​കാ​ലി​ക​ളെ​യും പു​റ​ത്തു​വി​ടാ​ൻ ഭ​യ​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ് നാ​ട്ടു​കാ​ർ.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കൂ​ട് സ്ഥാ​പി​ക്കു​ക​യോ മ​യ​ക്കു​വെ​ടി വ​ച്ച് പു​ലി​യെ പി​ടി​ക്കു​ക​യോ ചെ​യ്തി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ആ​രം​ഭി​ക്കു​മെ​ന്ന് തോ​ട്ടം തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

District News

സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര വ​ട്ട​വ​ട കാ​ടു​ക​ളി​ലൂ​ടെ

കൊ​ച്ചി: വി​നോ​ദ യാ​ത്ര​ക​ളി​ൽ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കാ​ൻ സൈ​ക്കി​ൾ ഉ​പ​യോ​ഗി​ക്കാം എ​ന്ന സ​ന്ദേ​ശ​വു​മാ​യി പെ​ഡ​ൽ ഫോ​ഴ്സ് സൈ​ക്കി​ളിം​ഗ് കൂ​ട്ടാ​യ്മ മൂ​ന്നാ​റി​ലെ വ​ട്ട​വ​ട​യി​ലേ​ക്ക് ‘സേ​വ് പ്ലാ​ന​റ്റ് സൈ​ക്കി​ൾ യാ​ത്ര’ ന​ട​ത്തു​ന്നു.

മൗ​ണ്ട​ൻ ഹ​ട്ട്, ഹേ​സി മൗ​ണ്ട​ൻ എ​ന്നീ റി​സോ​ർ​ട്ടു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജ​നു​വ​രി 11നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ന്ന​ത്. മൂ​ന്ന് ദി​വ​സ​ത്തെ യാ​ത്ര​യി​ൽ 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 20 പേ​ർ​ക്കാ​ണ് അ​വ​സ​രം. വി​വ​ര​ങ്ങ​ൾ​ക്ക് 98475 33898.

Kerala

വി​നോ​ദ​സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ ത​ട​ഞ്ഞു​വ​ച്ച സം​ഭ​വം; മൂ​ന്ന് ഡ്രൈ​വ​ര്‍​മാ​രു​ടെ ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു

ഇ​ടു​ക്കി: വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​യെ മൂ​ന്നാ​റി​ൽ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത‌​ട​ഞ്ഞു​വ​ച്ച സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. സം​ഭ​വ​ത്തി​ൽ ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ആ​റു​മാ​സ​ത്തേ​ക്കാ​ണ് ലൈ​സ​ന്‍​സ് സ​സ്പെ​ന്‍​ഡ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ക്ടോ​ബ​ർ 30ന് ​മൂ​ന്നാ​റി​ലെ​ത്തി​യ മും​ബൈ സ്വ​ദേ​ശി​നി ജാ​ൻ​വി​ക്കാ​ണ് ദു​ര​നു​ഭ​വം ഉ​ണ്ടാ​യ​ത്. ഊ​ബ​ർ ടാ​ക്സി വി​ളി​ച്ച് യാ​ത്ര ചെ​യ്ത​പ്പോ​ൾ മൂ​ന്നാ​റി​ലെ ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞു​വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ത​നി​ക്കു​ണ്ടാ​യ ദു​ര​നു​ഭ​വം സാ​മൂ​ഹ്യ മാ​ധ്യ​മ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് യു​വ​തി വെ​ളി​പ്പെ​ടു​ത്തി​യ​ത്. സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ​ക്ക് അ​നു​കൂ​ല നി​ല​പാ​ടെ​ടു​ത്തെ​ന്നും യു​വ​തി​യു​ടെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. ഇ​ത്ര​യും മോ​ശം അ​നു​ഭ​വ​മു​ണ്ടാ​യ​തി​നാ​ൽ ഇ​നി കേ​ര​ള​ത്തി​ലേ​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞാ​ണ് ജാ​ൻ​വി വീ​ഡി​യോ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പോ​ലീ​സു​കാ​രെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു. ടാ​ക്സി ഡ്രൈ​വ​ർ​മാ​രാ​യ വി​നാ​യ​ക​ൻ, വി​ജ​യ​കു​മാ​ർ, അ​നീ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പും ന​ട​പ​ടി​യെ​ടു​ത്ത​ത്.

 

Kerala

മൂ​ന്നാ​റി​ല്‍ മും​ബൈ സ്വ​ദേ​ശി​നി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ദൗ​ര്‍​ഭാ​ഗ്യ​ക​രം: ടൂ​റി​സം മ​ന്ത്രി

കാ​സ​ര്‍​ഗോ​ഡ്: മൂ​ന്നാ​റി​ല്‍ മും​ബൈ സ്വ​ദേ​ശി​നി​യെ ടാ​ക്‌​സി ഡ്രൈ​വ​ര്‍​മാ​ര്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വം ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണെ​ന്ന് ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. കാ​സ​ര്‍​ഗോ​ട്ട് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് അ​വ​ര്‍ കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ ടൂ​റി​സം കേ​ന്ദ്ര​മാ​ണു കേ​ര​ളം. മൂ​ന്നാ​റി​ല്‍ ന​ട​ന്ന​ത് നെ​ഗ​റ്റീ​വ് സം​ഭ​വ​മാ​ണ്. പോ​സി​റ്റീ​വ് കാ​ര്യ​ങ്ങ​ള്‍​കൂ​ടി വാ​ര്‍​ത്ത​യാ​ക്ക​ണം. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലേ​ക്കു വ​രു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ കു​റ​വ് വ​ര​രു​ത്.

ഏ​റ്റ​വും സ​മാ​ധാ​ന​മു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ളം. ഇ​വി​ടെ ഇ​ങ്ങ​നെ​യൊ​രു അ​നു​ഭ​വം ഒ​രു ടൂ​റി​സ്റ്റി​ന് ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലാ​യി​രു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

മൂ​ന്നാ​റി​ല്‍ ടൂ​റി​സ്റ്റ് വ​നി​ത​യ്ക്ക് ദു​ര​നു​ഭ​വം: കേ​സെ​ടു​ത്ത് പോ​ലീ​സ്

ഇ​ടു​ക്കി: മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്കു ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ കേ​സെ​ടു​ത്ത് പോ​ലീ​സ്.

ആ​ദ്യം സം​ഭ​വം നി​സാ​ര​വ​ത്ക​രി​ച്ച പോ​ലീ​സ് യു​വ​തി ത​നി​ക്കു നേ​രി​ട്ട അ​നു​ഭ​വം സോ​ഷ്യ​ല്‍​മീ​ഡി​യ വ​ഴി പ​ങ്കു വ​യ്ക്കു​ക​യും ഇ​ത് വ​ലി​യ ച​ര്‍​ച്ച​യാ​കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് മൂ​ന്നാ​ര്‍ പോ​ലീ​സ് കേ​സെ​ടു​ക്കാ​ന്‍ ത​യാ​റാ​യ​ത്. യു​വ​തി ത​നി​ക്കു​ണ്ടാ​യ അ​നു​ഭ​വം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ച​തോ​ടെ സം​ഭ​വം മൂ​ന്നാ​റി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്ക് തി​രി​ച്ച​ടി​യാ​കു​മെ​ന്ന നി​ല​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ് അ​ധി​കൃ​ത​ര്‍ പ്ര​ശ്ന​ത്തി​ല്‍ ഇ​ട​പെ​ട്ട​ത്.

മും​ബൈ​യി​ല്‍ അ​സി. പ്ര​ഫ​സ​റാ​യ ജാ​ന്‍​വി എ​ന്ന യു​വ​തി​ക്കാ​ണ് മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രി​ല്‍​നി​ന്നു ദു​ര​നു​ഭ​വം നേ​രി​ട്ട​ത്. ആ​ല​പ്പു​ഴ​യി​ലും കൊ​ച്ചി​യി​ലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ് യു​വ​തി ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​യി​ല്‍ മൂ​ന്നാ​റി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍ ഇ​വ​ര്‍ എ​ത്തി​യ വാ​ഹ​നം മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ ത​ട​യു​ക​യാ​യി​രു​ന്നു.

മൂ​ന്നാ​റി​ല്‍ ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ നി​രോ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും ത​ദ്ദേ​ശീ​യ​മാ​യ ടാ​ക്സി വാ​ഹ​ന​ങ്ങ​ള്‍ മാ​ത്ര​മേ സ​ര്‍​വീ​സ് ന​ട​ത്താ​വും എ​ന്നും നി​ബ​ന്ധ​ന​യു​ണ്ടെ​ന്ന് പ​റ​ഞ്ഞാ​ണ് വാ​ഹ​നം ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് യു​വ​തി​യും ഡ്രൈ​വ​ര്‍​മാ​രു​മാ​യി വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​തോ​ടെ യു​വ​തി സ​ഹാ​യ​ത്തി​നാ​യി പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സും ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ച്ച​ത്. ഇ​തോ​ടെ മൂ​ന്നാ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നു നി​ല്‍​ക്കാ​തെ യു​വ​തി മ​റ്റൊ​രു വാ​ഹ​ന​ത്തി​ല്‍ തി​രി​കെ മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്നാ​ണ് യു​വ​തി ത​നി​ക്കു നേ​രി​ട്ട ദു​ര​നു​ഭ​വം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച​ത്. മൂ​ന്നാ​റി​ലെ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ വ​ന്‍ തു​ക​യാ​ണ് നി​ര​ക്കാ​യി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ല്‍ പ​റ​ഞ്ഞു. ഓ​രോ​രു​ത്ത​ര്‍​ക്കും അ​വ​രു​ടെ ഗ​താ​ഗ​ത രീ​തി തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. ത​ന്‍റെ അ​നു​ഭ​വം ഓ​ണ്‍​ലൈ​നി​ല്‍ പ​ങ്കു​വ​ച്ച​തി​നു ശേ​ഷം വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മാ​ന​മാ​യ പീ​ഡ​നം നേ​രി​ട്ട​താ​യി അ​വ​കാ​ശ​പ്പെ​ടു​ന്ന മ​റ്റു​ള്ള​വ​രി​ല്‍​നി​ന്ന് സ​ന്ദേ​ശ​ങ്ങ​ള്‍ ല​ഭി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സൗ​ന്ദ​ര്യ​വും ആ​തി​ഥ്യ​മ​ര്യാ​ദ​യും പ്ര​ശം​സ​നീ​യ​മാ​ണ്. ത​നി​ക്കു കേ​ര​ള​ത്തെ വ​ള​രെ ഇ​ഷ്ട​മാ​യി​രു​ന്നു. പ​ക്ഷേ സു​ര​ക്ഷി​ത​ത്വം തോ​ന്നാ​ത്ത ഒ​രു സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഇ​നി ക​ഴി​യി​ല്ലെ​ന്നും ജാ​ന്‍​വി വി​ഡി​യോ​യി​ല്‍ പ​റ​യു​ന്നു.

ഇ​തി​നി​ടെ മൂ​ന്നാ​റി​ല്‍ ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് അ​നൂ​കൂ​ല​മാ​യ നി​ല​പാ​ടാ​ണ് പോ​ലീ​സും ജ​ന പ്ര​തി​നി​ധി​ക​ളും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വു​ണ്ടെ​ന്ന കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ടാ​ക്സി ഡ്രൈ​വ​ര്‍​മാ​ര്‍ മ​റ്റി​ട​ങ്ങ​ളി​ല്‍​നി​ന്നും വ​രു​ന്ന ഓ​ണ്‍​ലൈ​ന്‍ ടാ​ക്സി​ക​ള്‍ ത​ട​യു​ന്ന​ത്.
വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടെ​ന്നും ടാ​ക്സി ഡ്രൈ​വ​ര്‍​മാ​രും പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എ. ​രാ​ജ എം​എ​ല്‍​എ പ​റ​ഞ്ഞു.

Latest News

Up