Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Passenger

സ്കൂ​ട്ട​ർ മ​റി​ഞ്ഞ് ബ​സി​ന​ടി​യി​ലേ​യ്ക്ക് വീ​ണ് മ​ധ്യ​വ​യ​സ്ക മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: പാ​പ്പ​നം​കോ​ടി​ന് സ​മീ​പം സ്കൂ​ട്ട​റി​ന്‍റെ ഹാ​ൻ​ഡി​ലി​ൽ ബ​സ് ത​ട്ടി​യ​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ സ്കൂ​ട്ട​ർ യാ​ത്രി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ക​ര​മ​ന ത​ളി​യ​ല്‍ എ​സ്എം​ആ​ര്‍​വി.​ലെ​യ്ന്‍ ദേ​വി​കൃ​പ​യി​ല്‍ വി​ജി (53) ആ​ണ് മ​രി​ച്ച​ത്.

ക​ര​മ​ന-​ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ പാ​ത​യി​ല്‍ തു​ല​വി​ള​യി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന കൂ​ട്ടു​കാ​രി രാ​ജി​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്കാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

നെ​യ്യാ​റ്റി​ന്‍​ക​ര ഭാ​ഗ​ത്ത് നി​ന്നും ത​മ്പാ​നൂ​ര്‍ ഭാ​ഗ​ത്തേ​യ്ക്ക് വ​ന്ന ബ​സ് ത​ട്ടി​യാ​ണ് അ​തേ ദി​ശ​യി​ല്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ​ത്. സ്‌​കൂ​ട്ട​റി​ന് പു​റ​കി​ലി​രു​ന്ന വി​ജി മ​റി​ഞ്ഞ് ബ​സി​ന്‍റെ പി​ന്നി​ലെ ച​ക്ര​ങ്ങ​ള്‍​ക്ക​ടി​യി​ല്‍​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Kerala

വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി; യാ​ത്ര​ക്കാ​ര​ന്‍ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വി​മാ​ന​യാ​ത്ര​യ്ക്കി​ടെ സ​ഹ​യാ​ത്രി​ക​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യ യാ​ത്ര​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. ത​മി​ഴ്നാ​ട് സ്വ​ദേ​ശി മോ​ഹ​ൻ (62) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ദോ​ഹ​യി​ൽ നി​ന്നു​ള്ള ഖ​ത്ത​ർ എ​യ​ർ​വേ​യ്സ് വി​മാ​ന​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

അ​മേ​രി​ക്ക​ൻ പൗ​ര​ത്വ​മു​ള്ള മ​ല​യാ​ളി യു​വ​തി​യോ​ടാ​ണ് ഇ​യാ​ള്‍ മോ​ശ​മാ​യി പെ​രു​മാ​റി​യ​ത്. ദോ​ഹ​യി​ല്‍ നി​ന്ന് നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

നെ​ടു​മ്പാ​ശേ​രി പോ​ലീ​സാ​ണ് മോ​ഹ​നെ​തി​രെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്. വൈ​ദ്യ പ​രി​ശോ​ധ​ന​യ്ക്ക് പി​ന്നാ​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Kerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; പിന്‍സീറ്റില്‍ കുടുങ്ങി യാത്രക്കാരന്‍

കൊച്ചി: ആലുവയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം. കാറിനുള്ളില്‍ കുടങ്ങിയ തൃപ്പൂണിത്തുറ സ്വദേശിയായ ആന്‍റണിയെ രണ്ടു മണിക്കൂര്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവിലാണ് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പുറത്തെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.

ആലുവ മംഗലപ്പുഴ പാലത്തിന് മുകളില്‍ വച്ചാണ് അപകടമുണ്ടായത്. കാറിന് പിന്നില്‍ മത്സ്യം കയറ്റി വന്ന ലോറി ഇടിക്കുകയായിരുന്നു. കൊച്ചി വിമാനത്താവളത്തില്‍ നിന്നും എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. അപകടം നടന്നയുടന്‍ കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിഞ്ഞിരുന്നു.

എന്നാല്‍ പിന്‍സീറ്റിലിരുന്ന ആന്‍റണിയുടെ കാല്‍ സീറ്റിനിടയില്‍ കുടുങ്ങിപ്പോയി. തുടര്‍ന്ന് ആലുവയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി ഹൈഡ്രോളിക് കട്ടറുകള്‍ ഉപയോഗിച്ച് കാറിന്‍റെ ഡോര്‍ മുറിച്ചു മാറ്റിയാണ് ആന്‍റണിയെ പുറത്തെടുത്തത്.

District News

കാ​ർ യാ​ത്രി​ക​നെ മ​ർ​ദി​ച്ച​യാ​ൾ പി​ടി​യി​ൽ

അ​ടൂ​ർ: റോ​ഡ​രി​കി​ല്‍ വ​ഴി പ​റ​ഞ്ഞ് കൊ​ടു​ത്തു നി​ന്ന യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. കൊ​ടു​മ​ണ്‍ ഇ​ട​ത്തി​ട്ട മ​ണ്ണി​ല്‍ വ​ട​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ്. മി​ഥു​ന്‍ (38) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ ഒ​ന്പ​തി​ന് ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ച​ന്ദ​ന​പ്പ​ള്ളി ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ര്‍​യാ​ത്രി​ക​ന് കൊ​ടു​മ​ണ്‍ ഭാ​ഗ​ത്തേ​ക്ക് പോ​കാ​നു​ള​ള വ​ഴി പ​റ​ഞ്ഞു​കൊ​ടു​ത്ത് കൊ​ണ്ട് ഇ​ട​ത്തി​ട്ട​യി​ൽ നി​ന്ന​യാ​ളെ പി​ന്നാ​ലെ ഇ​ന്നോ​വ കാ​റി​ലെ​ത്തി​യ മി​ഥുൻ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി.

പ​രി​ക്കേ​റ്റ യു​വാ​വ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഒ​ളി​വി​ൽ പോ​യ മി​ഥു​നെ കാ​റു​മാ​യി ഒ​റ്റ​പ്പാ​ല​ത്തു നി​ന്നാ​ണ് കൊ​ടു​മ​ൺ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​നൂ​ബ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

District News

ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര​നെ ക​യ​റ്റി​യി​ല്ല; ന​ർ​ക്കി​ല​ക്കാ​ട് നാ​ട്ടു​കാ​ർ "സ്വി​ഫ്റ്റ്' ത​ട​ഞ്ഞു

ന​ർ​ക്കി​ല​ക്കാ​ട്: കെ​എ​സ്ആ​ർ​ടി​സി​യു​ടെ വെ​ള്ള​രി​ക്കു​ണ്ട്-​എ​റ​ണാ​കു​ളം സ്വി​ഫ്റ്റ് ബ​സി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​ര​നെ സ്റ്റോ​പ്പി​ൽ​നി​ന്ന് ക​യ​റ്റാ​തെ ജീ​വ​ന​ക്കാ​രു​ടെ പി​ടി​വാ​ശി. എ​റ​ണാ​കു​ള​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്ക് പോ​കാ​നാ​യി ടി​ക്ക​റ്റെ​ടു​ത്ത ദി​ലീ​പ് എ​ന്ന യു​വാ​വി​നാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ന​ർ​ക്കി​ല​ക്കാ​ട് സ്റ്റോ​പ്പി​ൽ​വ​ച്ച് യാ​ത്ര​ക്കാ​ര​ൻ കൈ​കാ​ണി​ച്ചി​ട്ടും നി​ർ​ത്താ​തെ പോ​കാ​ൻ ശ്ര​മി​ച്ച ബ​സ് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ജീ​വ​ന​ക്കാ​ർ ഒ​രു മ​ണി​ക്കൂ​റോ​ളം നേ​രം ബ​സ് ഇ​വി​ടെ​ത്ത​ന്നെ നി​ർ​ത്തി​യി​ടു​ക​യും ചെ​യ്തു. ഒ​ടു​വി​ൽ ചി​റ്റാ​രി​ക്കാ​ലി​ൽ നി​ന്ന് പോ​ലീ​സെ​ത്തി പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു​തീ​ർ​ത്ത​തി​നു ശേ​ഷ​മാ​ണ് ബ​സ് യാ​ത്ര തു​ട​ർ​ന്ന​ത്. ഇ​ന്ന​ലെ സ​ന്ധ്യ​യ്ക്ക് ഏ​ഴോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഓ​ൺ​ലൈ​നി​ൽ ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​മ്പോ​ൾ വെ​ള്ള​രി​ക്കു​ണ്ട് ക​ഴി​ഞ്ഞാ​ൽ ഈ ​ബ​സി​ന് അ​ടു​ത്ത ബു​ക്കിം​ഗ് സ്റ്റേ​ഷ​നാ​യി കാ​ണി​ക്കു​ന്ന​ത് ചി​റ്റാ​രി​ക്കാ​ലാ​ണ്. എ​ന്നാ​ൽ ഈ ​ര​ണ്ട് സ്ഥ​ല​ങ്ങ​ൾ​ക്കി​ട​യി​ലെ മ​റ്റു സ്റ്റോ​പ്പു​ക​ളി​ലും സാ​ധാ​ര​ണ​നി​ല​യി​ൽ ബ​സ് നി​ർ​ത്തി ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്ത യാ​ത്ര​ക്കാ​രെ ക​യ​റ്റാ​റു​ണ്ട്. ഈ ​രീ​തി​യി​ൽ ഇ​ന്ന​ലെ ന​ർ​ക്കി​ല​ക്കാ​ട് ആ​ളു​ണ്ടെ​ന്ന് ദി​ലീ​പ് ക​ണ്ട​ക്ട​റെ മു​ൻ​കൂ​ട്ടി വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​വി​ടെ നി​ർ​ത്താ​നാ​കി​ല്ലെ​ന്നും ചി​റ്റാ​രി​ക്കാ​ലി​ലേ​ക്ക് വ​ര​ണ​മെ​ന്നും ക​ണ്ട​ക്ട​ർ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പെ​ട്ടെ​ന്ന് ചി​റ്റാ​രി​ക്കാ​ലി​ലേ​ക്ക് മ​റ്റു ബ​സു​ക​ളൊ​ന്നും കി​ട്ടി​യി​ല്ല. ന​ർ​ക്കി​ല​ക്കാ​ട് സ്റ്റോ​പ്പി​ൽ കാ​ത്തു​നി​ന്ന ദി​ലീ​പി​നു മു​ന്നി​ൽ ആ​ദ്യ​മെ​ത്തി​യ​ത് ബു​ക്ക് ചെ​യ്ത് സ്വി​ഫ്റ്റാ​യി​രു​ന്നു. ദി​ലീ​പ് കൈ ​കാ​ണി​ച്ചി​ട്ടും ബ​സ് നി​ർ​ത്താ​തി​രു​ന്ന​തോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി യാ​ത്ര​ക്കാ​ര​നെ ക​യ​റ്റി​യ​ത്. എ​ന്നാ​ൽ ഇ​തി​ന്‍റെ വാ​ശി​ക്ക് ജീ​വ​ന​ക്കാ​ർ ബ​സ് അ​വി​ടെ​ത്ത​ന്നെ നി​ർ​ത്തി​യി​ട്ട് ഗ​താ​ഗ​ത​ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു. മ​ല​യോ​ര​മേ​ഖ​ല​യി​ൽ നി​ന്ന് നി​റ​യെ യാ​ത്ര​ക്കാ​രു​ണ്ടാ​കാ​റു​ള്ള ബ​സി​ലെ ജീ​വ​ന​ക്കാ​ർ കാ​ണി​ക്കു​ന്ന നി​ഷേ​ധാ​ത്മ​ക നി​ല​പാ​ടി​നെ​തി​രെ നാ​ട്ടു​കാ​ർ ഗ​താ​ഗ​ത മ​ന്ത്രി​ക്കും കെ​എ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

National

യാ​ത്ര​ക്കാ​ര​നെ കൈ​യേ​റ്റം ചെ​യ്തു; എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​ന് സ​സ്പെ​ൻ​ഷ​ൻ

ന്യൂ​ഡ​ൽ​ഹി: യാ​ത്ര​ക്കാ​ര​നെ കൈയേ​റ്റം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. യാ​ത്ര​ക്കാ​ര​നാ​യ അ​ങ്കി​ത് ധ​വാ​നെ കൈ​യേ​റ്റം ചെ​യ്ത​തി​ന് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ലെ പൈ​ല​റ്റാ​യ വീ​രേ​ന്ദ​ർ സെ​ജ്വാ​ളി​നെ​യാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.

വെ​ള്ളി​യാ​ഴ്ച ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ ഒ​ന്നി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. സെ​ക്യൂ​രി​റ്റി ചെ​ക്കിംഗി​ൽ ലൈ​ൻ മു​റി​ച്ചു ക​ട​ന്ന​തി​നെ ചൊ​ല്ലി ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൈ​യേ​റ്റ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​ങ്കി​ത് വി​മാ​ന ക​മ്പ​നി​യെ പ​രാ​തി അ​റി​യി​ച്ച​തി​ന് പി​ന്നാ​ലെ പൈ​ല​റ്റി​നെ സ​സ്പെ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തു​വ​രെ പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും യാ​ത്ര​ക്കാ​ര​ൻ പ​രാ​തി ന​ൽ​കി​യാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് അ​റി​യി​ച്ചു.

NRI

വി​മാ​ന​ത്തി​ൽ വ​ച്ച് ഹൃ​ദ​യാ​ഘാ​തം; യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു

ബെ​ര്‍​ലി​ന്‍: വി​മാ​ന യാ​ത്ര​യ്ക്കി​ടെ ഉ​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് യാ​ത്ര​ക്കാ​ര​ന്‍ മ​രി​ച്ചു. ഗ്രാ​ന്‍ കാ​ന​റി​യ​യി​ല്‍ നി​ന്ന് ഹാം​ബു​ര്‍​ഗി​ലേ​ക്കു​ള്ള യൂ​റോ​വിം​ഗ്സ് എ 320 ​വി​മാ​ന​ത്തി​ല്‍ വ​ച്ചാ​ണ് യാ​ത്ര​ക്കാ​ര​ന് ഹൃ​ദ​യാ​ഘാ​തം ഉ​ണ്ടാ​യ​ത്.

തു‌​ട​ർ​ന്ന് ബി​ല്‍​ബാ​വോ​യി​ല്‍ വി​മാ​നം അ​ടി​യ​ന്ത​ര ലാ​ന്‍​ഡിം​ഗ് ന​ട​ത്തി​യെ​ങ്കി​ലും യാ​ത്ര​ക്കാ​ര​നെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യി​ല്ല. നേ​ര​ത്തെ, വി​മാ​ന​ത്തി​ൽ വ​ച്ച് ജീ​വ​ന​ക്കാ​ർ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കി​യി​രു​ന്നു.

മ​രി​ച്ച വ്യ​ക്തി​യു​ടെ കു​ടും​ബ​ത്തെ അ​നു​ശോ​ച​നം അ​റി​യി​ക്കു​ന്ന​താ​യി യൂ​റോ​വിം​ഗ്സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Kerala

ഊ​ര​ക​ത്ത് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തൃ​ശൂ​ര്‍: ഊ​ര​ക​ത്ത് സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി മ​രി​ച്ചു. തൃ​ശൂ​ര്‍ പൂ​ച്ചി​ന്നി​പ്പാ​ടം സ്വ​ദ​ശി ജെ​റി​യു​ടെ ബാ​ര്യ സ്നേ​ഹ​യാ​ണ് മ​രി​ച്ച​ത്. പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രി​യാ​ണ് സ്നേ​ഹ.

സ്നേ​ഹ സ്കൂ​ട്ട​റി​ൽ പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​കാ​ര്യ ബ​സ് മ​റ്റൊ​രു ബ​സി​നെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ൽ​കും.

Kerala

ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

ആ​ല​പ്പു​ഴ: ചേ​ർ​ത്ത​ല​യി​ൽ ടോ​റ​സ് ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ട് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് പ​ള്ളി​ത്തോ​ട് പു​ന്ന​യ്ക്ക​ൽ ബെ​ൻ​സ​ൺ ജോ​സ​ഫി​ന്‍റെ മ​ക​ൻ അ​മ​ൽ പി ​ബെ​ൻ (33) ആ​ണ് മ​രി​ച്ച​ത്.

ചേ​ർ​ത്ത​ല ഇ​സാ​ഫ് ബാ​ങ്കി​ലെ മാ​നേ​ജ​രാ​ണ് അ​മ​ൽ. ക​ഞ്ഞി​ക്കു​ഴി ഭാ​ഗ​ത്തു​നി​ന്നും ചേ​ർ​ത്ത​ല ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന​തി​നി​ടെ കെ​വി​എം ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന അ​മ​ലി​ന്‍റെ സ്കൂ​ട്ട​ർ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ ക​യ​റി ടോ​റ​സ് ലോ​റി​യു​ടെ അ​ടി​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ചേ​ർ​ത്ത​ല പൊ​ലീ​സ് പ​റ​ഞ്ഞു.

ലോ​റി​യു​ടെ പി​ൻ​ച​ക്ര​ങ്ങ​ൾ അ​മ​ലി​ന്‍റെ ദേ​ഹ​ത്തു​കൂ​ടി ക​യ​റി​യി​റ​ങ്ങി. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പ​രേ​ത​യാ​യ മാ​ഗി ബെ​ൻ​സ​ൺ ആ​ണ് മാ​താ​വ്. ഭാ​ര്യ: അ​ലീ​ന അ​ലോ​ഷ്യ​സ് (രാ​ജ​ഗി​രി പ​ബ്ലി​ക് സ്കൂ​ൾ). മ​ക​ൾ: അ​മി​യ മ​രി​യ.

Kerala

മാ​ള​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നു ചാ​ടി​യ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്

തൃ​ശൂ​ർ: മാ​ള​യി​ൽ ഓ​ടു​ന്ന ബ​സി​ൽ നി​ന്നും ചാ​ടി​യ യാ​ത്ര​ക്കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. കൊ​ര​ട്ടി സ്വ​ദേ​ശി ജ​യ്ജു (52) എ​ന്ന​യാ​ൾ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

മേ​ല​ടൂ​രി​ൽ ഉ​ള്ള പു​റ​ക്കു​ളം സ്റ്റോ​പ്പി​ന് സ​മീ​പ​ത്ത് വ​ച്ച് ആ​ണ് സം​ഭ​വം. അ​ന്ന​മ​ന​ട​യി​ൽ നി​ന്നും തൃ​പ്ര​യാ​റി​ലേ​ക്ക് പോ​കു​ന്ന സ്വ​കാ​ര്യ ബ​സ് പു​റ​ക്കു​ളം സ്റ്റോ​പ്പി​ന് സ​മീ​പ​ത്തു​നി​ന്നും യാ​ത്ര​ക്കാ​രി​യെ ക​യ​റ്റി മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

സീ​റ്റി​ൽ നി​ന്ന് എ​ഴു​ന്നേ​റ്റ് യാ​ത്ര​ക്കാ​ര​ൻ പെ​ട്ടെ​ന്ന് പു​റ​ത്തേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. ഇ​റ​ങ്ങ​ണ​മെ​ന്നോ ബ​സ് നി​ർ​ത്താ​നോ ആ​വ​ശ്യ​പ്പെ​ടാ​തി​രു​ന്ന ജ​യ്ജു മു​ൻ​വാ​തി​ലി​ലൂ​ടെ​യാ​ണ് പു​റ​ത്തേ​ക്ക് ചാ​ടി​യ​ത്.

യാ​ത്ര​ക്കാ​ര​ൻ റോ​ഡി​ലേ​ക്ക് വീ​ണ​തോ​ടെ ബ​സ് നി​ർ​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ ജ​യ്ജു​വി​നെ മാ​ള​യി​ലെ ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് ആ​ശു​പ​ത്രി​യി​ലേ​ക്കും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും കൊ​ണ്ടു​പോ​യി​രി​ക്കു​ക​യാ​ണ്.

Kerala

ചെ​റാ​യി​യി​ല്‍ പ​തി​നാ​റു​കാ​ര​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച് വഴിയാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്

 

കൊ​ച്ചി: ചെ​റാ​യി​യി​ല്‍ പ​തി​നാ​റു​കാ​ര​ന്‍ അ​മി​ത​വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. 18 കി​ലോ​മീ​റ്റ​റോ​ളം സ​ഞ്ച​രി​ച്ച കാ​ര്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ച്ചു. പി​ന്നാ​ലെ പി​ന്തു​ട​ര്‍​ന്ന പോ​ലീ​സ് കാ​ര്‍ കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പ് വൈ​പ്പി​നി​ല്‍​വ​ച്ച് കാ​ര്‍ ത​ട‍​ഞ്ഞു നി​ര്‍​ത്തി.

പ​തി​നാ​റു​കാ​ര​ന്‍റെ അ​ച്ഛ​ന്‍ അ​ബ്ദു​ല്‍ റ​ഷീ​ദി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​വി​ലെ വീ​ട്ടി​ല്‍ നി​ന്ന് ഇ​ന്നോ​വ കാ​റെ​ടു​ത്ത് ഇ​റ​ങ്ങി​യ​താ​ണ് പ​തി​നാ​റു​കാ​ര​ന്‍. വ​ഴി​യി​ല്‍​നി​ന്ന് കാ​റി​ല്‍ മ​റ്റൊ​രാ​ണ്‍​കു​ട്ടി​യും പെ​ണ്‍​കു​ട്ടി​യും ക​യ​റി.

ചെ​റാ​യി ടൗ​ണി​ല്‍ നി​ന്ന് കാ​ര്‍ തി​രി​ച്ചെ​ടു​ത്ത​പ്പോ​ള്‍ ആ​ദ്യ​അ​പ​ക​ടം. പി​ന്നെ​യും മു​ന്നോ​ട്ട് പോ​കു​ന്ന വ​ഴി​യി​ല്‍ വ​ഴി​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചി​ട്ടു. മു​ന്നി​ല്‍​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ളി​ലെ​ല്ലാം ത​ട്ടി. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ല്‍ വ​ഴി​മ​ധ്യേ വീ​ണ്ടും വാ​ഹ​നം തി​രി​ച്ചു. വി​വ​രം ല​ഭി​ച്ച പോ​ല​സ് കാ​റി​നെ പി​ന്തു​ട​ര്‍​ന്നു.

തീ​ര​ദേ​ശ പാ​ത​യി​ലൂ​ടെ 18 കി​ലോ​മീ​റ്റ​റോ​ളം ഓ​ടി​യ കാ​ര്‍ ഒ​ടു​വി​ല്‍ കാ​ള​മു​ക്ക് പി​ന്നി​ട്ട് കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​ന്‍​പ് പോ​ലീ​സ് ത​ട​ഞ്ഞു​നി​ര്‍​ത്തി പി​ടി​കൂ​ടി. ഗു​തു​ര​മാ​യ നി​യ​മ​ലം​ഘ​ന​ത്തി​ല്‍ കാ​റി​ന്‍റെ ആ​ര്‍​സി ഉ​ട​മ​യാ​യ കൂ​ട്ടി​യു​ടെ ര​ക്ഷി​താ​വ് ക​ലൂ​ര്‍ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

ഉ​ത്സ​വ​കാ​ല തി​ര​ക്ക് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി; ച​ര​ക്ക് ഇ​ട​നാ​ഴി​ക​ൾ വ​ഴി ഇ​നി യാ​ത്രാ ട്രെ​യി​നും സ​ർ​വീ​സ് ന​ട​ത്തും

കൊ​ല്ലം : ച​ര​ക്ക് ഇ​ട​നാ​ഴി​ക​ൾ വ​ഴി ഇ​നി പാ​സ​ഞ്ച​ർ ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ തീ​രു​മാ​നം. ഉ​ത്സ​വ​കാ​ല തി​ര​ക്കു​ക​ൾ ഒ​ഴി​വാ​ക്കാ​ൻ ഡി​എ​ഫ്സി​ക​ൾ (ഡെ​ഡി​ക്കേ​റ്റ​ഡ് ഫ്രൈ​റ്റ് കോ​റി​ഡോ​ർ ) വ​ഴി പ​ക​ൽ സ​മ​യ പാ​സ​ഞ്ച​ർ ട്രെ​യി​ൻ സ​ർ​വീ​സു​ക​ളാ​യി​രി​ക്കും ന​ട​ത്തു​ക.

ഇ​ത്ത​ര​ത്തി​ലു​ള്ള യാ​ത്രാ ട്രെ​യി​നു​ക​ളു​ടെ വേ​ഗ​ത മ​ണി​ക്കൂ​റി​ൽ 85 കി​ലോ​മീ​റ്റ​റാ​യും നി​ജ​പ്പെ​ടു​ക്കി​യി​ട്ടു​ണ്ട്. പ​രീ​ക്ഷ​ണാ​ർ​ഥം ഗ​യ - ഷു​ക്കൂ​ർ ബ​സ്തി റൂ​ട്ടി​ൽ ഇ​ത്യ​ൻ റെ​യി​ൽ​വേ അ​ൺ റി​സ​ർ​വ്ഡ് പാ​സ​ബ​ർ ട്രെ​യി​ൻ ച​ര​ക്ക് ഇ​ട​നാ​ഴി വ​ഴി ഓ​ടി​ക്കു​ക​യും ചെ​യ്തു.

വേ​ഗ​ത​യേ​റി​യ​തും ത​ട​സ​മി​ല്ലാ​ത്ത ക​ണ​ക്ടി​വി​റ്റി​യും സാ​ധ്യ​മാ​ക്കാ​ൻ ഈ ​ട്രെ​യി​നി​ന് സാ​ധി​ച്ചു​വെ​ന്നാ​ണ് റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഇ​ക്കാ​ര്യം റെ​യി​ൽ​വേ അ​ധി​കൃ​ത​ർ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

റെ​യി​ൽ​വേ ത​ന്നെ പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം ഈ ​ട്രെ​യി​ൻ ശ​രാ​ശ​രി 85 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ ഏ​ക​ദേ​ശം ഒ​മ്പ​ത് മ​ണി​ക്കൂ​റി​നു​ള്ളി​ൽ 740 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് സ​ഞ്ച​രി​ച്ച​ത്.
ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ യാ​ത്രാ വ​ണ്ടി​ക​ൾ സ​ർ​വീ​സ് ന​ട​ത്താ​ൻ റെ​യി​ൽ​വേ ആ​ലോ​ചി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി നി​ല​വി​ലു​ള്ള റൂ​ട്ടു​ക​ളി​ലെ അ​നി​യ​ന്ത്രി​ത​മാ​യ തി​ര​ക്ക് കു​റ​യ്ക്കു​ക മാ​ത്ര​മ​ല്ല ട്രെ​യി​നു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ഓ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നും സ​ഹാ​യി​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ. ച​ര​ക്കു​ക​ളു​ടെ അ​തി​വേ​ഗ​ത്തി​ലു​ള്ള ഗ​താ​ഗ​തം ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഡെ​ഡി​ക്കേ​റ്റ​ഡ് ഫ്രൈ​റ്റ് കോ​റി​ഡോ​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

2025 മാ​ർ​ച്ച് വ​രെ ആ​കെ 2,843 കി​ലോ​മീ​റ്റ​ർ ഡി​എ​ഫ്സി​യു​ടെ 96.4 ശ​ത​മാ​നം ക​മ്മീ​ഷ​ൻ ചെ​യ്തു. ഇ​തി​ൽ 1,337 കി​ലോ​മീ​റ്റ​ർ ഈ​സ്റ്റേ​ൺ സെ​ഡി​ക്കേ​റ്റ​ഡ് ഫ്രൈ​റ്റ് കോ​റി​ഡോ​റും 1,506 കി​ലോ​മീ​റ്റ​ർ വെ​സ്റ്റേ​ൺ ഡെ​ഡി​ക്കേ​റ്റ​ഡ് ഫ്രൈ​റ്റ് കോ​റി​ഡോ​റും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​വ​യി​ലാ​ണ് അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ലും ഉ​ത്സ​വ വേ​ള​ക​ളി​ലും യാ​ത്രാ ട്രെ​യി​നു​ക​ൾ ഓ​ടി​ച്ച് പ്ര​വ​ർ​ത്ത​നം വി​പു​ലീ​ക​രി​ക്കാ​ൻ റെ​യി​ൽ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്. ച​ര​ക്ക് ട്രെ​യി​നു​ക​ളു​ടെ നീ​ക്ക​ത്തി​ന് യാ​തൊ​രു​വി​ധ ത​ട​സ​വും ഉ​ണ്ടാ​കാ​ത്ത രീ​തി​യി​ലാ​യി​രി​ക്കും യാ​ത്രാ വ​ണ്ടി​ക​ൾ ഈ ​കോ​റി​ഡോ​റു​ക​ൾ വ​ഴി ക്ര​മീ​ക​രി​ക്കു​ക.

Kerala

കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കോ​ട്ട​യം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. മു​ണ്ട​ക്ക​യം ഏ​ന്ത​യാ​ർ ജോ​സ് (68) ആ​ണ് മ​രി​ച്ച​ത്.

കാ​സ​ർ​ഗോ​ഡ് സു​ള്ള്യ​യി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര​യി​ലേ​യ്ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ലാ​ണ് യാ​ത്ര​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് കോ​ട്ട​യം സ്റ്റാ​ന്‍​ഡി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് ജോ​സി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു ന​ൽ​കും. പോ​സ്റ്റ്‍​മോ​ര്‍​ട്ട​ത്തി​നു​ശേ​ഷ​മെ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​വു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Latest News

Up