Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ranni

Pathanamthitta

റാ​ന്നി​യി​ലെ മ​ല​യോ​ര മേ​ഖ​ല​യി​ലൂ​ടെ പു​തി​യ ബ​സ് സ​ർ​വീ​സ്

റാ​ന്നി: പു​ത​മ​ൺ, അ​ന്ത്യാ​ള​ൻ​കാ​വ്, പു​തു​ശേ​രി​മ​ല, ത​ല​ച്ചി​റ റൂ​ട്ടു​ക​ളി​ൽ കെ​എ​സ്ആ​ർ​ടി​സി പു​തി​യ സ​ർ​വീ​സ് തു​ട​ങ്ങി.

റാ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ യാ​ത്രാ​ക്ലേ​ശം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു വേ​ണ്ടി ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്ന പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ അ​ഭ്യ​ർ​ഥ​ന​യേ തു​ട​ർ​ന്ന് മ​ന്ത്രി കെ. ​ബി. ഗ​ണേ​ഷ് കു​മാ​ർ ഇ​ട​പെ​ട്ട് റാ​ന്നി ഡി​പ്പോ​യ്ക്ക് അ​നു​വ​ദി​ച്ച ബ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ ഷെ​ഡ്യൂ​ൾ ആ​രം​ഭി​ച്ച​ത്.

പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ബ​സ് സ​ർ​വീ​സു​ക​ൾ ഇ​ല്ലാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് പു​തി​യ ബ​സി​ന്‍റെ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. രാ​വി​ലെ 7.30 ന് ​റാ​ന്നി​യി​ൽ നി​ന്ന് ആ​രം​ഭി​ച്ച് അ​ന്ത്യാ​ള​ൻ​കാ​വ്, ക​ട​മ്മ​നി​ട്ട വ​ഴി പ​ത്ത​നം​തി​ട്ട​യ്ക്കും 8.55 ന് ​പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നു തി​രി​കെ റാ​ന്നി വ​ഴി വെ​ച്ചൂ​ച്ചി​റ ന​വോ​ദ​യ​യി​ലേ​ക്കാ​ണ് സ​ർ​വീ​സ്. 11.10 ന് ​ന​വോ​ദ​യ​യി​ൽ നി​ന്നു റാ​ന്നി​ക്കും 12.15 ന് ​റാ​ന്നി - പു​തു​ശേ​രി​മ​ല - വ​ട​ശേ​രി​ക്ക​ര വ​ഴി ത​ല​ച്ചി​റ. 1.30 ന് ​ത​ല​ച്ചി​റ​യി​ൽ നി​ന്നും വ​ട​ശേ​രി​ക്ക​ര പു​തു​ശേ​രി​മ​ല വ​ഴി റാ​ന്നി. 2.20ന് ​റാ​ന്നി - ന​വോ​ദ​യ - 70 ഏ​ക്ക​ർ , 3.45 ന് ​തി​രി​കെ പു​റ​പ്പെ​ടും. 5.45 ന് ​റാ​ന്നി​യി​ൽ നി​ന്ന് ചി​റ​ക്ക​ൽ​പ്പ​ടി വ​ഴി വ​ലി​യ​കാ​വ്. 6.05 ന് ​വ​ലി​യ കാ​വി​ൽ നി​ന്നു റാ​ന്നി​ക്കും സ​ർ​വീ​സ് ന​ട​ത്തും. 187 കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് ഒ​രു ദി​വ​സം ബ​സ് സ​ഞ്ച​രി​ക്കു​ക.

അ​ന്ത്യാ​ള​ൻ​കാ​വി​ൽ ബ​സി​നു സ്വീ​ക​ര​ണം ന​ൽ​കി. പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ, ചെ​റു​കോ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജീ​ന ന​ജീ​ബ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സാം ​പി. തോ​മ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം അ​ന്ന​മ്മ വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം. ​ടി. ജെ​സി, അ​ജി​ത് കു​മാ​ർ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ജോ​സ് ബെ​ൻ ജോ​ർ​ജ്, അ​സി. ഡി​ടി​ഒ അ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു

District News

റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം വീ​ണ്ടും സം​വ​ര​ണം; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി

പ​ത്ത​നം​തി​ട്ട: റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും സം​വ​ര​ണ പ​ട്ടി​ക​യി​ലാ​യ​തി​നെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി. 2015ൽ ​വ​നി​താ സം​വ​ര​ണ​വും 2020ൽ ​പ​ട്ടി​ക​ജാ​തി സം​വ​ര​ണ​വു​മാ​യി​രു​ന്നു അ​ധ്യ​ക്ഷ സ്ഥാ​നം. ഇ​ത്ത​വ​ണ വീ​ണ്ടും വ​നി​താ സം​വ​ര​ണ​മാ​യ​തോ​ടെ​യാ​ണ് പ​രാ​തി. പെ​രു​നാ​ട് സ്വ​ദേ​ശി അ​ഹ​മ്മ​ദ് ഷാ​യാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടു​ത​വ​ണ സം​വ​ര​ണ പ​ട്ടി​ക​യി​ലാ​യി​രു​ന്ന പ്ര​സി​ഡ​ന്‍റു സ്ഥാ​നം ഇ​ക്കു​റി ജ​ന​റ​ലാ​കു​മെ​ന്നാ​യി​രു​ന്നു പ്ര​തീ​ക്ഷ. റാ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ രൂ​പീ​ക​ര​ണ​ത്തി​നു​ശേ​ഷം ഏ​റെ​ക്കാ​ല​വും അ​ധ്യ​ക്ഷ പ​ദ​വി വ​നി​താ സം​വ​ര​ണ​മാ​യി​രു​ന്നു. 2010ൽ ​ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​നാ​യി​രു​ന്നു​വെ​ങ്കി​ലും ഇ​ട​യ്ക്കു​വ​ച്ച് ഭ​ര​ണം വ​നി​ത​യി​ൽ​ത്ത​ന്നെ​യെ​ത്തി.

District News

രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്ക​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട് റാ​ന്നി

റാന്നി പ​ഞ്ചാ​യ​ത്ത്

റാ​ന്നി: രാ​ഷ്‌​ട്രീ​യ​മാ​യി ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട അ​ഞ്ചു​വ​ർ​ഷ​മാ​ണ് റാ​ന്നി പ​ഞ്ചാ​യ​ത്തി​ൽ ക​ട​ന്നു​പോ​യ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും ഇ​ല്ലാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ന​ട​ന്ന ക​രു​നീ​ക്ക​ങ്ങ​ളാ​ണ് റാ​ന്നി​യെ ശ്ര​ദ്ധേ​യ​മാ​ക്കി​യ​ത്. ബി​ജെ​പി പി​ന്തു​ണ​യോ​ടെ എ​ൽ​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യെ​ന്ന​തി​ന്‍റെ പേ​രി​ൽ പ​ഞ്ചാ​യ​ത്തി​ലെ രാ​ഷ്‌​ട്രീ​യ​നീ​ക്കം ഏ​റെ ശ​ക്തി​പ്പെ​ട്ടു.

കേ​ര​ള കോ​ൺ​ഗ്ര​സ് -എ​മ്മി​ലെ ശോ​ഭ ചാ​ർ​ളി​യാ​യി​രു​ന്നു ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ്ര​സി​ഡ​ന്‍റ്. യു​ഡി​എ​ഫി​ന് വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​ന​വും ല​ഭി​ച്ചു. സ്വ​ത​ന്ത്ര​നാ​യ കെ.​ആ​ർ. പ്ര​കാ​ശി​നെ മു​ൻ​നി​ർ​ത്തി യു​ഡി​എ​ഫ് ന​ട​ത്തി​യ നീ​ക്ക​ത്തെ അ​ട്ടി​മ​റി​ച്ചാ​ണ് ശോ​ഭ ചാ​ർ​ളി പ്ര​സി​ഡ​ന്‍റാ​യ​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട ബ​ന്ധം എ​ൽ​ഡി​എ​ഫി​ലും അ​സ്വാ​ര​സ്യ​ങ്ങ​ൾ ഉ​ണ്ടാ​ക്കി​യി​രു​ന്നു. ഇ​തി​നി​ടെ വ​ന്ന അ​വി​ശ്വാ​സ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് ഭ​ര​ണ​ത്തി​ൽ തു​ട​ർ​ന്നെ​ങ്കി​ലും മു​ന്ന​ണി തീ​രു​മാ​ന​പ്ര​കാ​രം പ്ര​സി​ഡ​ന്‍റ് രാ​ജി​വ​ച്ചു.

വീ​ണ്ടും രാ​ഷ്‌​ട്രീ​യ നീ​ക്ക​ങ്ങ​ൾ സ​ജീ​വ​മാ​യ​പ്പോ​ൾ സ്വ​ത​ന്ത്ര​നാ​യ കെ.​ആ​ർ. പ്ര​കാ​ശി​നെ പി​ന്തു​ണ​ച്ച് എ​ൽ​ഡി​എ​ഫും രം​ഗ​ത്തെ​ത്തി. പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ആ​ർ. പ്ര​കാ​ശ് സ്വ​ത​ന്ത്ര​നാ​യി ഭ​ര​ണം തു​ട​രു​ന്നു. എ​ൽ​ഡി​എ​ഫി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ട്. പ്ര​കാ​ശി​നെ പി​ന്തു​ണ​യ്ക്കാ​ൻ ആ​ദ്യം നി​ർ​ദേ​ശി​ച്ച കോ​ൺ​ഗ്ര​സ് രാ​ഷ്‌​ട്രീ​യ ക​രു​നീ​ക്കം ത​ങ്ങ​ൾ​ക്കെ​തി​രാ​ണെ​ന്ന​റി​ഞ്ഞ​പ്പോ​ൾ മെം​ബ​ർ​മാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ എ​ൽ​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ച്ചെ​ങ്കി​ലും പ്ര​സി​ഡ​ന്‍റു സ്ഥാ​ന​ത്ത് കെ.​ആ​ർ. പ്ര​കാ​ശ് തു​ട​ർ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റു സ്ഥാ​നം എ​ൽ​ഡി​എ​ഫി​നു​മാ​യി.

നേ​ട്ട​ങ്ങ​ൾ

രാ​ഷ്‌​ട്രീ​യ​ത്തി​ന​തീ​ത​മാ​യി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​മീ​പി​ച്ചു.
ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ ടേ​ക്ക് എ ​ബ്രേ​ക്ക് സം​വി​ധാ​നം. ജി​ല്ല​യി​ലെ ഒ​ന്നാം സ്ഥാ​നം.
18 അ​ങ്ക​ണ​വാ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്ന് അ​ങ്ക​ണ​വാ​ടി​ക​ൾ​ക്ക് സ്ഥ​ലം വാ​ങ്ങി കെ​ട്ടി​ട നി​ർ​മാ​ണം ആ​രം​ഭി​ച്ചു.
റാ​ന്നി പ​ഞ്ചാ​യ​ത്തി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ നാ​ലി​ട​ത്ത് പ​ഞ്ചാ​യ​ത്ത് സ്വ​ന്തം നി​ല​യി​ൽ വ​ർ​ണാ​ഭ​മാ​ക്കി.
പി​എ​ച്ച്സി​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം ല​ഭ്യ​മാ​ക്കി. കെ​ട്ടി​ടം നി​ർ​മി​ക്കാ​ൻ അ​നു​മ​തി​യാ​യി.
ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ആ‍​യി​ര​ത്തി​ല​ധി​കം വാ​ട്ട​ർ ക​ണ​ക്‌​ഷ​നു​ക​ൾ ന​ൽ​കി. വാ​ട്ട​ർ​ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നു സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ജ​ല​അ​ഥോ​റി​റ്റി​ക്ക് കൈ​മാ​റി.
കു​ത്തു​ങ്ക​ൽ​പ്പ​ടി​യി​ലെ തി​രു​വാ​ഭ​ര​ണ പാ​ത​യി​ൽ ഹാ​പ്പി​നെ​സ് പാ​ർ​ക്ക് നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു.
നി​ല​വി​ലെ നീ​ർ​ച്ചാ​ലു​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ച്ച് നീ​രൊ​ഴു​ക്ക് സു​ഗ​മ​മാ​ക്കി.
ത​രി​ശു​നി​ല​ങ്ങ​ളി​ൽ ക​രി​ന്പു കൃ​ഷി​ക്കു​വേ​ണ്ടി പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി.
മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി മി​നി എം​സി​എ​ഫ് ബൂ​ത്തു​ക​ൾ സ്ഥാ​പി​ച്ചു.
 കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 105ൽ​പ​രം ജെ​എ​ൽ​ജി ഗ്രൂ​പ്പു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തു വ​നി​ത​ക​ൾ​ക്ക് സ്വ​യം തൊ​ഴി​ൽ ക​ണ്ടെ​ത്താ​ൻ സ​ഹാ​യം ന​ൽ​കി.
ഹ​രി​ത​ക​ർ​മ സേ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജി​ല്ല​യി​ൽ ഒ​ന്നാം സ്ഥാ​ന​വും സം​സ്ഥാ​ന​ത്തു ര​ണ്ടാം സ്ഥാ​ന​വും
വൃ​ത്തി കോ​ൺ​ക്ലേ​വി​ൽ മാ​ലി​ന്യ​മു​ക്ത പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മി​ക​വി​ൽ അം​ഗീ​കാ​രം.
പ​ച്ച​ത്തു​രു​ത്ത് അം​ഗീ​കാ​രം.
ക​യ​ർ ഭൂ​വ​സ്ത്രം അം​ഗീ​കാ​രം.

കോ​ട്ട​ങ്ങ​ൾ

രാ​ഷ്‌​ട്രീ​യ​മാ​യ അ​നി​ശ്ചി​ത​ത്വം കാ​ര​ണം റാ​ന്നി​ക്കു ന​ഷ്ട​പ്പെ​ട്ട​ത് അ​ഞ്ചു​വ​ർ​ഷം.
പി​എ​ച്ച്സി​ക്കു സ്ഥ​ലം സൗ​ജ​ന്യ​മാ​യി ല​ഭി​ച്ചി​ട്ടും കെ​ട്ടി​ടം പ​ണി തു​ട​ങ്ങാ​നാ​യി​ല്ല.
കെ​എ​സ്ഇ​ബി തെ​രു​വു​വി​ള​ക്കു​ക​ൾ​ക്കാ​യി പു​തി​യ ലൈ​ൻ വ​ലി​ക്കാ​ൻ 2023 - 24 സാ​ന്പ​ത്തി​ക വ​ർ​ഷം പ​ണം അ​ട​ച്ചി​ട്ടും ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു പു​തി​യ കെ​ട്ടി​ടം പ​ണി​യാ​ൻ ഡി​പി​ആ​ർ ത​യാ​റാ​ക്കാ​ൻ അ​ഞ്ചു ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യി​ട്ടും തു​ട​ർ ന​ട​പ​ടി​ക​ൾ മു​ന്നോ​ട്ടു പോ​യി​ല്ല.
ജ​ല​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി​യി​ലൂ​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്താ​നാ​യി​ല്ല.
ത​രി​ശു​ഭൂ​മി കൃ​ഷി​യോ​ഗ്യ​മാ​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​പ്പി​ലാ​യി​ല്ല.
അ​ങ്ക​ണ​വാ​ടി​ക​ൾ​ക്കാ​യി സ്ഥ​ലം ക​ണ്ടെ​ത്തി​യി​ട്ടും പ​ല​യി​ട​ത്തും കെ​ട്ടി​ടം പ​ണി​യാ​നാ​യി​ല്ല.
ഗ്രാ​മീ​ണ റോ​ഡു​ക​ൾ പ​ല​തും ശോ​ച്യാ​വ​സ്ഥ​യി​ലാ​ണ്.
2018ലെ ​പ്ര​ള​യ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് വാ​ഹ​ന​ത്തി​നു കേ​ടു​പാ​ടു​ക​ളു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ എ​ല്ലാ​വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കു​വേ​ണ്ടി വ​ൻ തു​ക ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു. പു​തി​യ വാ​ഹ​നം വാ​ങ്ങു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചി​ട്ടി​ല്ല.

District News

പൈ​പ്പ് കു​ഴി​യി​ലേ​ക്ക് സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് യാ​ത്ര​ക്കാ​രി​ക്ക് പ​രി​ക്ക്

റാ​ന്നി: ജ​ല അ​ഥോ​റി​റ്റി പൈ​പ്പ് മാ​റ്റ​ലി​നാ​യി എ​ടു​ത്തി​രു​ന്ന കു​ഴി ശ​രി​യാ​യി മൂ​ടാ​ത്ത​തി​നേ​ത്തു​ട​ര്‍​ന്ന് കു​ഴി​യി​ല്‍ വീ​ണ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചെ​റു​കു​ള​ഞ്ഞി സ്വ​ദേ​ശി​നി അ​നൂ​പ സു​കു​മാ​ര​നാ​ണ് പ​രി​ക്കേ്റ​ത്. മു​ന്‍​നി​ര​യി​ലെ നാ​ലു പ​ല്ലു​ക​ള്‍ ന​ഷ്ട​മാ​യ അ​നൂ​പ​യെ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.


ഇ​ട്ടി​യ​പ്പാ​റ - ഒ​ഴു​വ​ന്‍ പാ​റ - വ​ട​ശേ​രി​ക്ക​ര റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ഇ​ട്ടി​യ​പ്പാ​റ - കോ​ള​ജ് റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ 9.40 ഓ​ടെ​യാ​ണ് അ​പ​ക​ടം. സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഇ​വ​ര്‍ രാ​വി​ലെ ജോ​ലി​ക്കാ​യി സ്‌​കൂ​ട്ട​റി​ല്‍ വ​രു​മ്പോ​ള്‍ സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം തെ​റ്റി കു​ഴി​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. അ​തേ സ​മ​യം റോ​ഡ് പ​ണി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ല അ​ഥോ​റി​റ്റി പൈ​പ്പു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​യി​ല്‍ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്നെ​ന്ന് പ​റ​യു​ന്നു.


ഇ​തി​നാ​യി റോ​ഡി​നു കു​റു​കെ ഇ​ന്ന​ലെ എ​ടു​ത്തി​രു​ന്ന കു​ഴി ന​ന്നാ​യി മൂ​ടാ​ത്ത​തു മൂ​ലം മ​ഴ​യി​ല്‍ മ​ണ്ണൊ​ലി​പ്പു​ണ്ടാ​വു​ക​യും കു​ഴി വീ​ണ്ടും രൂ​പ​പ്പെ​ടു​ക​യും ചെ​യ്ത​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും പ​റ​യ​പ്പെ​ടു​ന്നു.

Latest News

Up