x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ന്നി​യി​ൽ ട്രാ​വ​ല​ർ വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി ഒ​രാ​ൾ മ​രി​ച്ചു


Published: December 29, 2025 08:59 AM IST | Updated: December 29, 2025 11:25 AM IST

റാന്നി വലിയപറമ്പില്‍പടിയില്‍ കടയിലേക്ക് ഇടിച്ചുകയറിയ ടെമ്പോ ട്രാവലര്‍.

റാന്നി: ഇതര സംസ്ഥാനക്കാര്‍ ഉള്‍പ്പെടെ സഞ്ചരിച്ച ടെമ്പോ ട്രാവലര്‍ നിയന്ത്രണംവിട്ട് കടയിലേക്ക് ഇടിച്ചുകയറി ഒരാള്‍ മരിച്ചു, ആറു പേര്‍ക്ക് പരിക്ക്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി വലിയപറമ്പില്‍പടിയില്‍ ഇന്നു പുലര്‍ച്ചെ 1.30 ഓടെയാണ് അപകടം. ആന്ധ്രപദേശ് സ്വദേശി സിരിട്ടി രാജേഷാണ് മരിച്ചത്.

പരിക്കേറ്റ നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. രണ്ടുപേര്‍ റാന്നി താലൂക്ക് ആശുപത്രിയിലുണ്ട്.
ശബരിമല തീര്‍ഥാടനകാലത്തു ചാത്തന്‍തറ ഭാഗത്തു വ്യാപാരം നടത്തിവന്ന ആന്ധ്രപ്രദേശ് സ്വദേശികളും അവരുടെ ബന്ധുക്കളുമാണ് അപകടത്തില്‍പെട്ടത്. രണ്ട് മലയാളി സ്ത്രീകളും സംഘത്തിലുണ്ടായിരുന്നതായി പറയുന്നു.

കുറ്റാലത്ത് സന്ദർശനം കഴിഞ്ഞു രികയായിരുന്നു സംഘം. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നു പറയുന്നു. റാന്നി ഇട്ടിയപ്പാറ വലിയപറമ്പില്‍പടിയില്‍ മുട്ടാര്‍ ഏജന്‍സീസ് എന്ന കടയിലേക്കാണ് ട്രാവലര്‍ ഇടിച്ചു കയറിയത്.

Tags : death accident ranni shop

Recent News

Up