Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Trains

ട്രെ​യി​നു​ക​ള്‍ ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക​ണം: ആ​സിം വെ​ളി​മ​ണ്ണ

കൊ​​​ച്ചി: ട്രെ​​​യി​​​നു​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ രാ​​​ജ്യ​​​ത്തെ പൊ​​​തു​​​യാ​​​ത്രാ സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍ ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​ക​​​ണ​​​മെ​​​ന്ന് നീ​​​ന്ത​​​ല്‍ താ​​​ര​​​വും സം​​​സ്ഥാ​​​ന യു​​​വപ്ര​​​തി​​​ഭാ ജേ​​​താ​​​വു​​​മാ​​​യ ആ​​​സിം വെ​​​ളി​​​മ​​​ണ്ണ. കൊ​​​ച്ചി ജ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദി ​​​സ​​​മ്മി​​​റ്റ് ഓ​​​ഫ് ഫ്യൂ​​​ച്ച​​​ര്‍ 2026ല്‍ ‘പ​​​രി​​​ധി​​​ക​​​ള്‍ ഇ​​​ല്ലാ​​​ത്ത മ​​​നു​​​ഷ്യ​​​ര്‍’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

പൊ​​​തു​​​യാ​​​ത്രാ സൗ​​​ക​​​ര്യ​​​ത്തോ​​​ടൊ​​​പ്പം അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഭി​​​ന്ന​​​ശേ​​​ഷി സൗ​​​ഹൃ​​​ദ​​​മാ​​​ക​​​ണ​​​മെ​​​ന്നും ഇ​​​തി​​​നു​​​ള്ള നി​​​യ​​​മ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്ക​​​പ്പെ​​​ട​​​ണ​​​മെ​​​ന്നും ച​​​ര്‍​ച്ച​​​യി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത വേ​​​ള്‍​ഡ് റി​​​ക്കാ​​​ര്‍​ഡ് ജേ​​​താ​​​വാ​​​യ സ്‌​​​കൈ ഡൈ​​​വ​​​ര്‍ എ​​​സ്.​​​എ​​​സ്. ശ്യാം​​​കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു. ലോ​​​ക​​​രാ​​​ജ്യ​​​ങ്ങ​​​ളെ മാ​​​തൃ​​​ക​​​യാ​​​ക്കി ഇ​​​ന്ത്യ​​​യി​​​ലും മാ​​​റ്റ​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​ക​​​ണ​​​മെ​​​ന്നു അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ച​​​ര്‍​ത്തു.

മി​​​ഥി​​​ല ജോ​​​സ് മോ​​​ഡ​​​റേ​​​റ്റ​​​റാ​​​യി​​​രു​​​ന്നു. കൊ​​​ച്ചി ജെ​​​യി​​​ന്‍ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി ന്യൂ ​​​ഇ​​​നി​​​ഷ്യേ​​​റ്റീ​​​വ്‌​​​സ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ടോം ​​​ജോ​​​സ​​​ഫ് ആ​​​സിം വെ​​​ളി​​​മ​​​ണ്ണ​​​യ്ക്ക് ഉ​​​പ​​​ഹാ​​​രം കൈ​​​മാ​​​റി. തു​​​ട​​​ര്‍​ന്നു ന​​​ട​​​ന്ന സെ​​​ഷ​​​നി​​​ല്‍ യു​​​എ​​​ന്‍ ദു​​​ര​​​ന്തല​​​ഘൂ​​​ക​​​ര​​​ണ വി​​​ഭാ​​​ഗം ത​​​ല​​​വ​​​നും പ​​​രി​​​സ്ഥി​​​തി ചി​​​ന്ത​​​ക​​​നു​​​മാ​​​യ ഡോ. ​​​മു​​​ര​​​ളി തു​​​മ്മാ​​​രു​​​കു​​​ടി സം​​​സാ​​​രി​​​ച്ചു.

‘റീ​​​ഡി​​​ഫീ​​​നിം​​​ഗ് റി​​​ലേ​​​ഷ​​​ന്‍​ഷി​​​പ്പ്‌​​​സ് വ​​​ണ്‍ സ്വൈ​​​പ് അ​​​റ്റ് എ ​​​ടൈം’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും ‘ബി​​​യോ​​​ണ്ട് ദി ​​​ഹാ​​​ഷ്ടാ​​​ഗ് ആ​​​ക‌്ഷ​​​ന്‍ ഫോ​​​ര്‍ ചേ​​​ഞ്ച്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലും സം​​​വാ​​​ദം ന​​​ട​​​ന്നു.

Kerala

ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ൺ; കേ​ര​ള​ത്തി​ലേ​യ്ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

തൃ​ശൂ​ര്‍: ക്രി​സ്മ​സ്, ന്യൂ ​ഇ​യ​ര്‍ സീ​സ​ണ്‍ പ്ര​മാ​ണി​ച്ച് കേ​ര​ള​ത്തി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ന്‍ സ​ര്‍​വീ​സു​ക​ള്‍ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ. ഈ ​മാ​സം 20 മു​ത​ല്‍ നാ​ല് ശ​നി​യാ​ഴ്ച​ക​ളി​ല്‍ വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് കോ​ട്ട​യ​ത്തേ​ക്ക് സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ സ​ര്‍​വീ​സ് ന​ട​ത്തും. വ​ഡോ​ദ​ര​യി​ല്‍ നി​ന്ന് ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ പി​റ്റേ​ന്ന് രാ​ത്രി ഏ​ഴി​നാ​ണ് കോ​ട്ട​യ​ത്ത് എ​ത്തു​ക.

ഞാ​യ​റാ​ഴ്ച​ക​ളി​ല്‍ രാ​ത്രി ഒ​മ്പ​തി​ന് കോ​ട്ട​യ​ത്ത് നി​ന്ന് ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ആ​റ​ര​യ്ക്ക് വ​ഡോ​ദ​ര​യി​ല്‍ എ​ത്തും. കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, ത​ല​ശേ​രി, കോ​ഴി​ക്കോ​ട്, തി​രൂ​ര്‍, ഷൊ​ര്‍​ണൂ​ര്‍, തൃ​ശൂ​ര്‍, ആ​ലു​വ, എ​റ​ണാ​കു​ളം ടൗ​ണ്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ല്‍ ഈ ​ട്രെ​യി​നു​ക​ള്‍​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ല​ങ്കാ​ന​യി​ലെ ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് മം​ഗ​ലൂ​രു​വി​ലേ​ക്ക് ഈ ​മാ​സം 24നും 28​നും സ്‌​പെ​ഷ​ല്‍ ട്രെ​യി​ന്‍ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ചെ​ര്‍​ല​പ്പ​ള്ളി​യി​ല്‍ നി​ന്ന് രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്ക് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ന്‍ ര​ണ്ടാം ദി​വ​സം രാ​വി​ലെ 6.05ന് ​മം​ഗ​ലൂ​രു​വി​ലെ​ത്തും.

26നും 30​നും രാ​വി​ലെ 9.55ന് ​ആ​രം​ഭി​ക്കു​ന്ന മ​ട​ക്ക സ​ര്‍​വീ​സ് പി​റ്റേ​ന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന് ചെ​ര്‍​ല​പ്പ​ള്ളി​യി​ലെ​ത്തും. കേ​ര​ള​ത്തി​ല്‍ പാ​ല​ക്കാ​ട്, ഷൊ​ര്‍​ണൂ​ര്‍, തി​രൂ​ര്‍, കോ​ഴി​ക്കോ​ട്, വ​ട​ക​ര, ത​ല​ശേ​രി, ക​ണ്ണൂ​ര്‍, കാ​സ​ര്‍​കോ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ട്രെ​യി​നി​ന് സ്റ്റോ​പ്പ് ഉ​ണ്ടാ​കും.

National

ഇ​ൻ​ഡി​ഗോ വി​മാ​ന സ​ർ​വീ​സ് റ​ദ്ദാ​ക്ക​ൽ: 84 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ പ്ര​ഖ്യാ​പി​ച്ച് റെ​യി​ൽ​വേ

ന്യൂ​ഡ​ൽ​ഹി: ഇ​ൻ​ഡി​ഗോ പ്ര​തി​സ​ന്ധി ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്തെ വി​വി​ധ സോ​ണു​ക​ളി​ൽ 84 പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ സ​ർ​വീ​സ് ന​ട​ത്തു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ഡ​ൽ​ഹി, മും​ബൈ, ചെ​ന്നൈ, ബം​ഗ​ളൂ​രു, പാ​റ്റ്ന, ഹൗ​റ തു​ട​ങ്ങി​യ പ്ര​മു​ഖ ന​ഗ​ര​ങ്ങ​ളി​ലെ ഗ​താ​ഗ​ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്തി​യ​ശേ​ഷം അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങും.

മൊ​ത്തം 104 ട്രി​പ്പു​ക​ളാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ ഓ​ടി​ക്കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ​ക്കാ​യി ഭൗ​തി​ക​ശേ​ഷി പൂ​ർ​ണ​മാ​യി വി​നി​യോ​ഗി​ക്കാ​ൻ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു​വെ​ന്ന് റെ​യി​ൽ​വേ വ​ക്താ​വ് പ​റ​ഞ്ഞു.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സു​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​രം ല​ഭി​ക്കും. യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ന്ന​തി​നാ​യി മും​ബൈ സെ​ൻ​ട്ര​ൽ-​ന്യൂ​ഡ​ൽ​ഹി, മും​ബൈ സെ​ൻ​ട്ര​ൽ-​ഭി​വാ​നി, മും​ബൈ സെ​ൻ​ട്ര​ൽ-​ഷ​കു​ർ ബ​സ്തി, ബാ​ന്ദ്ര ടെ​ർ​മി​ന​സ്-​ദു​ർ​ഗാ​പു​ര, വ​ൽ​സാ​ദ്-​ബി​ലാ​സ്പു​ർ, സ​ബ​ർ​മ​തി-​ഡ​ൽ​ഹി, സ​ബ​ർ​മ​തി-​ഡ​ൽ​ഹി സ​രാ​യ് രോ​ഹി​ല്ല റൂ​ട്ടി​ൽ ഏ​ഴു പ്ര​ത്യേ​ക ട്രെ​യി​നു​ക​ൾ ഓ​ടി​ക്കു​മെ​ന്ന് വെ​സ്റ്റേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു.

സൗ​ത്ത് സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ നാ​ലു പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ ന​ട​ത്തും. ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു ചെ​ന്നൈ, മും​ബൈ, ഷാ​ലി​മാ​ർ (കോ​ൽ​ക്ക​ത്ത) എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണു സ​ർ​വീ​സു​ക​ൾ. ചെ​ന്നൈ എ​ഗ്‌​മൂ​ർ-​ച​ര​ളാ​പ​ള്ളി (തെ​ലു​ങ്കാ​ന), സെ​ക്ക​ന്ദ​രാ​ബാ​ദ്-​ചെ​ന്നൈ എ​ഗ്‌​മൂ​ർ റൂ​ട്ടി​ൽ അ​ധി​ക സ​ർ​വീ​സ് ന​ട​ത്തു​മെ​ന്നാ​ണ് ദ​ക്ഷി​ണ റെ​യി​ൽ​വേ​യു​ടെ അ​റി​യി​പ്പി​ലു​ള്ള​ത്.

തി​രു​ച്ചി​റ​പ്പ​ള്ളി-​ജോ​ധ്പു​ർ ഹം​സ​ഫ​ർ എ​ക്സ്പ്ര​സ്, ചെ​ന്നൈ സെ​ൻ​ട്ര​ൽ-​തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ്, മും​ബൈ സി​എ​സ്ടി-​ചെ​ന്നൈ ബീ​ച്ച് സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് എ​ന്നി​വ​യി​ൽ ഒ​രു അ​ധി​ക എ​സി കോ​ച്ചു​കൂ​ടി അ​നു​വ​ദി​ച്ചു​വെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു. ഈ ​മാ​സം പ​ത്തു​വ​രെ അ​ധി​ക കോ​ച്ചു​ക​ൾ ഉ​ണ്ടാ​കും.

National

ട്രെയിനിൽ ഹലാൽ മാംസം മാത്രം നൽകുന്നത് മനുഷ്യാവകാശ ലംഘനം

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന മാം​​​സാ​​​ഹാ​​​ര വി​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഹ​​​ലാ​​​ൽ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് മാം​​​സം മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

മാം​​​സ​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന മു​​​സ്‌​​​ലിം ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ ആ​​​ളു​​​ക​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ത്തെ ന​​​ട​​​പ​​​ടി സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ റെ​​​യി​​​ൽ​​​വേ​​​യ്ക്ക് അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ല്ലാ മ​​​ത​​​ത്തി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ളു​​​ടെ ഭ​​​ക്ഷ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ റെ​​​യി​​​ൽ​​​വേ ബ​​​ഹു​​​മാ​​​നി​​​ക്ക​​​ണം.

ഹ​​​ലാ​​​ൽ ഭ​​​ക്ഷ​​​ണം മാ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത് പൗ​​​ര​​​ന്മാ​​​രു​​​ടെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ തോ​​​ന്നു​​​ന്നു​​​വെ​​​ന്നും നോ​​​ട്ടീ​​​സി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ഹ​​​ലാ​​​ൽ മാം​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി മാം​​​സ​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി ഹി​​​ന്ദു വി​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ട് റെ​​​യി​​​ൽ​​​വേ അ​​​ന്യാ​​​യ​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ.

ഇ​​​തോ​​​ടൊ​​​പ്പം സി​​​ക്ക്, ഹൈ​​​ന്ദ​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ൽ​​​പ്പെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ മ​​​ത​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന ഭ​​​ക്ഷ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ റെ​​​യി​​​ൽവേ ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

Kerala

ട്രെ​യി​നു​ക​ൾ വൈ​കും; ഭാ​ഗി​കമായി റ​ദ്ദാ​ക്കും

കൊ​​​ല്ലം: ചെ​​​ന്നൈ എ​​​ഗ്മോ​​​റി​​​ൽ നി​​​ന്ന് രാ​​​വി​​​ലെ 10.20ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന 16127 ഗു​​​രു​​​വാ​​​യൂ​​​ർ എ​​​ക്സ്പ്ര​​​സ് 30നും ​​​ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​നും 85 മി​​​നി​​​റ്റ് വൈ​​​കി​​​യാ​​​യി​​​രി​​​ക്കും പു​​​റ​​​പ്പെ​​​ടു​​​ക​​​യെ​​​ന്ന് ഭ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഇ​​​തേ ട്രെ​​​യി​​​ൻ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നും 50 മി​​​നി​​​റ്റ് വൈ​​​കി​​​യാ​​​യി​​​രി​​​ക്കും ചെ​​​ന്നൈ​​​യി​​​ൽ നി​​​ന്ന് ഗു​​​രു​​​വാ​​​യൂ​​​ർ​​​ക്ക് പു​​​റ​​​പ്പെ​​​ടു​​​ക.

ഇ​​​ത് കൂ​​​ടാ​​​തെ ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് ഉ​​​ച്ച​​​യ്ക്ക് 1.15ന് ​​​പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​ൻ ന​​​മ്പ​​​ർ 166325 നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് - കോ​​​ട്ട​​​യം എ​​​ക്സ്പ്ര​​​സ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യി​​​ൽ സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ക്കും. തൃ​​​പ്പൂ​​​ണി​​​ത്തു​​​റ​​​യ്ക്കും കോ​​​ട്ട​​​യ​​​ത്തി​​​നും മ​​​ധ്യേ ഈ ​​​ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കും.

ന​​​വം​​​ബ​​​ർ നാ​​​ലി​​​ന് രാ​​​വി​​​ലെ 5.15ന് ​​​കോ​​​ട്ട​​​യ​​​ത്തുനി​​​ന്ന് പു​​​റ​​​പ്പെ​​​ടേ​​​ണ്ട ട്രെ​​​യി​​​ൻ ന​​​മ്പ​​​ർ 16326 കോ​​​ട്ട​​​യം- നി​​​ല​​​മ്പൂ​​​ർ റോ​​​ഡ് എ​​​ക്സ്പ്ര​​​സ് നി​​​ർ​​​ദി​​​ഷ്ട സ​​​മ​​​യ​​​മാ​​​യ 5.34ന് ​​​കു​​​റു​​​പ്പ​​​ന്ത​​​റ​​​യി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ടും. കോ​​​ട്ട​​​യ​​​ത്തി​​​നും കു​​​റു​​​പ്പ​​​ന്ത​​​റ​​​യ്ക്കും മ​​​ധ്യേ ഈ ​​​ട്രെ​​​യി​​​ൻ ഭാ​​​ഗി​​​ക​​​മാ​​​യി റ​​​ദ്ദാ​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​പ്പി​​​ൽ പ​​​റ​​​യു​​​ന്നു.

National

അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ആ​യി​രം ട്രെ​യി​നു​ക​ൾകൂ​ടി

എ​​​സ്.​​​ആ​​​ർ. സു​​​ധീ​​​ർ കു​​​മാ​​​ർ


കൊ​​​ല്ലം: രാ​​​ജ്യ​​​ത്ത് അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 1000 പു​​​തി​​​യ ട്രെ​​​യി​​​നു​​​ക​​​ൾ​​കൂ​​​ടി ഓ​​​ടി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ തീ​​​രു​​​മാ​​​നം. പാ​​​സ​​​ഞ്ച​​​ർ, എ​​​ക്സ്പ്ര​​​സ്, അ​​​ത്യാ​​​ധു​​​നി​​​ക സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ഉ​​​ള്ള പ്രീ​​​മി​​​യം ട്രെ​​​യി​​​നു​​​ക​​​ൾ എ​​​ന്നി​​​വ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​മെ​​​ന്ന് വ​​​കു​​​പ്പ് മ​​​ന്ത്രി അ​​​ശ്വി​​​നി വൈ​​​ഷ്ണ​​​വ് വ്യ​​​ക്ത​​​മാ​​​ക്കി. ഇ​​​ന്ത്യ​​​ൻ റെ​​​യി​​​ൽ​​​വേ ഇ​​​തു​​​കൂ​​​ടി ല​​​ക്ഷ്യ​​​മി​​​ട്ട് ഇ​​​പ്പോ​​​ൾ പ്ര​​​തി​​​വ​​​ർ​​​ഷം 30,000 കോ​​​ച്ചു​​​ക​​​ൾ നി​​​ർ​​​മി​​​ക്കു​​​ന്നു​​​ണ്ട്. 1500 ലോ​​​ക്കോ​​​മോ​​​ട്ടീ​​​വു​​​ക​​​ളും (എ​​​ൻ​​​ജി​​​നു​​​ക​​​ൾ) വ​​​ർ​​​ഷം​​തോ​​​റും പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്നു​​​ണ്ട്.


ക​​​ഴി​​​ഞ്ഞ 11 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ രാ​​​ജ്യ​​​ത്ത് 35,000 കി​​​ലോ​​​മീ​​​റ്റ​​​ർ ട്രാ​​​ക്കാ​​​ണ് പു​​​തു​​​താ​​​യി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്ത​​​ത്. ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ​​മാ​​​ത്രം 5300 കി​​​ലോ​​​മീ​​​റ്റ​​​ർ ദൈ​​​ർ​​​ഘ്യ​​​ത്തി​​​ൽ പു​​​തി​​​യ ട്രാ​​​ക്കു​​​ക​​​ൾ നി​​​ർ​​​മി​​​ച്ചു.


ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​ൻ പ​​​ദ്ധ​​​തി ജാ​​​പ്പ​​​നീ​​​സ് സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​ന്‍റെ ആ​​​ദ്യ​​​ത്തെ പ്രോ​​​ട്ടോ​​​ടൈ​​​പ്പ് 2006ൽ ​​​പ​​​രീ​​​ക്ഷ​​​ണ ഓ​​​ട്ട​​​ത്തി​​​നു സ​​​ജ്ജ​​​മാ​​​കു​​​മെ​​​ന്നാ​​​ണ് മ​​​ന്ത്രാ​​​ല​​​യം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​ത്. 2027ൽ ​​​വാ​​​ണി​​​ജ്യാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. മ​​​ദ്രാ​​​സി​​​ലെ​​​യും റൂ​​​ർ​​​ക്കി​​​യി​​​ലെ​​​യും ഐ​​​ഐ​​​ടി​​​ക​​​ളാ​​​ണ് ബു​​​ള്ള​​​റ്റ് ട്രെ​​​യി​​​നി​​​ന്‍റെ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന​​​യി​​​ലും ഗ​​​വേ​​​ഷ​​​ണ​​​ത്തി​​​ലും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​യി​​​ട്ടു​​​ള്ള​​​ത്.


സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ളാ​​​ണ് റെ​​​യി​​​ൽ​​​വേ ആ​​​വി​​​ഷ്ക​​​രി​​​ച്ച് ന​​​ട​​​പ്പി​​​ലാ​​​ക്കി വ​​​രു​​​ന്ന​​​ത്. ഇ​​​തി​​​ന്‍റെ ഫ​​​ല​​​വും ക​​​ണ്ടു​​തു​​​ട​​​ങ്ങി. ട്രെ​​​യി​​​ൻ പാ​​​ളം തെ​​​റ്റ​​​ലു​​​ക​​​ളു​​​ടെ എ​​​ണ്ണം പ്ര​​​തി​​വ​​​ർ​​​ഷം 170ൽനി​​​ന്ന് 30ൽ ​​​താ​​​ഴെ​​​യാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.


റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ്ര​​​ഫ​​​ഷ​​​ണ​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റി​​​ന് ജ​​​പ്പാ​​​ന്‍റെ​​​യും സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ന്‍റെ​​​യും മാ​​​തൃ​​​ക​​​ക​​​ൾ പി​​​ന്തു​​​ട​​​രാ​​​നും മ​​​ന്ത്രാ​​​ല​​​യം ത​​​ത്വ​​​ത്തി​​​ൽ തീ​​​രു​​​മാ​​​നി​​​ച്ചി​​​ട്ടു​​​ണ്ട്.

Latest News

Up