x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്രെയിനിൽ ഹലാൽ മാംസം മാത്രം നൽകുന്നത് മനുഷ്യാവകാശ ലംഘനം


Published: November 27, 2025 03:15 AM IST | Updated: November 27, 2025 03:15 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന മാം​​​സാ​​​ഹാ​​​ര വി​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ഹ​​​ലാ​​​ൽ സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് മാം​​​സം മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​വെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ റെ​​​യി​​​ൽ​​​വേ ബോ​​​ർ​​​ഡി​​​ൽ​​​നി​​​ന്നു പ്ര​​​തി​​​ക​​​ര​​​ണം തേ​​​ടി ദേ​​​ശീ​​​യ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ.

മാം​​​സ​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന മു​​​സ്‌​​​ലിം ഇ​​​ത​​​ര സ​​​മു​​​ദാ​​​യ​​​ങ്ങ​​​ളി​​​ലെ ആ​​​ളു​​​ക​​​ളു​​​ടെ ഉ​​​പ​​​ജീ​​​വ​​​ന​​​മാ​​​ർ​​​ഗ​​​ത്തെ ന​​​ട​​​പ​​​ടി സാ​​​ര​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന് ക​​​മ്മീ​​​ഷ​​​ൻ റെ​​​യി​​​ൽ​​​വേ​​​യ്ക്ക് അ​​​യ​​​ച്ച നോ​​​ട്ടീ​​​സി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. എ​​​ല്ലാ മ​​​ത​​​ത്തി​​​ലും ഉ​​​ൾ​​​പ്പെ​​​ട്ട ആ​​​ളു​​​ക​​​ളു​​​ടെ ഭ​​​ക്ഷ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളെ റെ​​​യി​​​ൽ​​​വേ ബ​​​ഹു​​​മാ​​​നി​​​ക്ക​​​ണം.

ഹ​​​ലാ​​​ൽ ഭ​​​ക്ഷ​​​ണം മാ​​​ത്രം ന​​​ൽ​​​കു​​​ന്ന​​​ത് പൗ​​​ര​​​ന്മാ​​​രു​​​ടെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ തോ​​​ന്നു​​​ന്നു​​​വെ​​​ന്നും നോ​​​ട്ടീ​​​സി​​​ൽ ക​​​മ്മീ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു​​​ള്ള ഭ​​​ക്ഷ​​​ണ​​​ത്തി​​​ന് ഹ​​​ലാ​​​ൽ മാം​​​സം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ​​​ര​​​ന്പ​​​രാ​​​ഗ​​​ത​​​മാ​​​യി മാം​​​സ​​​വ്യാ​​​പാ​​​ര​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന പ​​​ട്ടി​​​ക​​​ജാ​​​തി ഹി​​​ന്ദു വി​​​ഭാ​​​ഗ​​​ങ്ങ​​​ളോ​​​ട് റെ​​​യി​​​ൽ​​​വേ അ​​​ന്യാ​​​യ​​​മാ​​​യ വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ക​​​യാ​​​ണെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സ​​​മ​​​ർ​​​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണു ക​​​മ്മീ​​​ഷ​​​ന്‍റെ ഇ​​​ട​​​പെ​​​ട​​​ൽ.

ഇ​​​തോ​​​ടൊ​​​പ്പം സി​​​ക്ക്, ഹൈ​​​ന്ദ​​​വ വി​​​ശ്വാ​​​സ​​​ത്തി​​​ൽ​​​പ്പെ​​​ട്ട യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് അ​​​വ​​​രു​​​ടെ മ​​​ത​​​വി​​​ശ്വാ​​​സ​​​വു​​​മാ​​​യി പൊ​​​രു​​​ത്ത​​​പ്പെ​​​ടു​​​ന്ന ഭ​​​ക്ഷ​​​ണ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ൾ റെ​​​യി​​​ൽവേ ന​​​ൽ​​​കു​​​ന്നി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ ആ​​​രോ​​​പ​​​ണ​​​മു​​​ണ്ട്.

Tags : violation of human rights Serving halal meat Trains

Recent News

Up