Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UAE

ടി20 ​ലോ​ക​ക​പ്പ്: യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം 

ന്യൂ​ഡ​ൽ​ഹി: ഐ​സി​സി ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ൽ‌ യു​എ​ഇ​യ്ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക വി​ജ​യി​ച്ച​ത്. 

യു​എ​ഇ ഉ​യ​ർ​ത്തി​യ 123 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 13.2 ഓ​വ​റി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക മ​റി​ക​ട​ന്നു. 36 റ​ൺ​സെ​ടു​ത്ത ഡി​വാ​ൾ​ഡ് ബ്രെ​വി​സി​ന്‍റെ​യും 30 റ​ൺ​സെ​ടു​ത്ത റ​യാ​ൻ റി​ക്കി​ൾ​ട​ണി​ന്‍റെ​യും 28 റ​ൺ​സെ​ടു​ത്ത ക്യാ​പ്റ്റ​ൻ എ​യ്ഡ​ൻ മാ​ർ​ക്ര​ത്തി​ന്‍റെ​യും മി​ക​വി​ലാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക അ​നാ​യാ​സ​മാ​യി ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്. 

യു​എ​ഇ​യ്ക്ക് വേ​ണ്ടി ഹൈ​ദ​ർ അ​ലി​യും മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള​യും മു​ഹ​മ്മ​ദ് അ​ർ​ഫാ​നും മു​ഹ​മ്മ​ദ് ഫാ​റൂ​ഖും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 122 റ​ൺ​സെ​ടു​ത്ത​ത്. 

അ​ലി​ഷ​ൻ ഷ​റ​ഫു​വി​ന്‍റെ ഇ​ന്നിം​ഗ്സി​ന്‍റെ മി​ക​വി​ലാ​ണ് യു​എ​ഇ ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​യ​ത്. 45 റ​ൺ​സാ​ണ് ഷ​റ​ഫു എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഷ​റ​ഫു​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് വ​സീം 22 റ​ൺ​സെ​ടു​ത്തു. 

ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി കോ​ർ​ബി​ൻ ബോ​ഷ് മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. ആ​ന്‍‌​റി​ച്ച് നോ​ർ‌​ക്യെ ര​ണ്ട് വി​ക്ക​റ്റും ജോ​ർ​ജ് ലി​ൻ​ഡെ ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ​പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ലെ നാ​ല് മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ട്ട് പോ​യി​ന്‍റു​മാ​യി ഗ്രൂ​പ്പ് ഡി​യി​ലെ ഒ​ന്നാം സ്ഥാ​ന​ക്കാ​രാ​യാ​ണ് സൂ​പ്പ​ർ എ​ട്ടി​ൽ ക​ട​ന്ന​ത്. 

Sports

യു​എ​ഇ​യെ അ​ടി​ച്ചുപ​റ​ത്തി; കി​വീ​സി​ന് അ​നാ​യാ​സ ജ​യം

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ല്‍ യു​എ​ഇ​ക്കെ​തി​രെ ന്യൂ​സി​ല​ന്‍​ഡി​ന് ത​ക​ർ​പ്പ​ൻ ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ ഉ​യ​ർ​ത്തി​യ 174 റ​ൺ​സ് വി​ജ​യ ല​ക്ഷ്യം പ​ത്തു​വി​ക്ക​റ്റും 28 പ​ന്തും കൈ​യി​ലി​രി​ക്കെ കി​വീ​സ് മ​റി​ക​ട​ന്നു. സ്കോ​ർ: യു​എ​ഇ 173/6 ന്യൂ​സി​ല​ന്‍​ഡ് 175/0(15.2).

174 റ​ൺ​സ് വി​ജ​യ ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ കി​വീ​സ് ബാ​റ്റ്സ്മാ​ൻ​മാ​രെ വെ​ല്ലു​വി​ളി​ക്കാ​ൻ ഒ​രു ഘ​ട്ട​ത്തി​ലും യു​എ​ഇ​ക്ക് ക​ഴി​ഞ്ഞി​ല്ല. ടിം ​സീ​ഫെ​ര്‍​ട്ട് (89), ഫി​ന്‍ അ​ല​ന്‍ (84) എ​ന്നി​വ​രാ​ണ് ന്യൂ​സി​ല​ന്‍​ഡി​ന് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത യു​എ​ഇ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 173 റ​ണ്‍​സാ​ണ് നേ​ടി​യ​ത്.

ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് വ​സീം (66), മ​ല​യാ​ളി താ​രം അ​ലി​ഷാ​ന്‍ ഷ​റ​ഫു ( 55) എ​ന്നി​വ​രു​ടെ ഇ​ന്നിം​ഗ്‌​സു​ക​ളാ​ണ് ഭേ​ദ​പ്പെ​ട്ട സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ന്യൂ​സി​ല​ന്‍​ഡി​ന് വേ​ണ്ടി മാ​റ്റ് ഹെ​ന്‍‌​റി ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. 42 പ​ന്തി​ൽ മൂ​ന്ന് സി​ക്സും 12 ഫോ​റും ഉ​ൾ​പ്പ​ടെ 89 റ​ൺ​സ് നേ​ടി​യ ടിം ​സീ​ഫെ​ര്‍​ട്ടി​നെ ക​ളി​യി​ലെ താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ലോ​ക​ക​പ്പി​ല്‍ കി​വീ​സി​ന്‍റെ ര​ണ്ടാം ജ​യ​മാ​ണി​ത്. ആ​ദ്യം മ​ത്സ​ര​ത്തി​ൽ അ​വ​ർ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.

Sports

അ​ലി​ഷാ​നും വ​സീ​മി​നും അ​ർ​ധ​സെ​ഞ്ചു​റി; കി​വീ​സി​ന് 174 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

ചെ​ന്നൈ: ടി20 ​ലോ​ക​ക​പ്പി​ൽ യു​എ​ഇ​യ്ക്കെ​തി​രെ ന്യൂ​സി​ലാ​ന്‍​ഡി​ന് 174 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത യു​എ​ഇ നി​ശ്ചി​ത ഓ​വ​റി​ൽ ആ​റു വി​ക്ക​റ്റ് ന​ഷ്‌​ട​ത്തി​ൽ 173 റ​ൺ​സ് നേ​ടി.

മ​ല​യാ​ളി താ​രം അ​ലി​ഷാ​ന്‍ ഷ​റ​ഫു​വി​ന്‍റെ​യും (55) ക്യാ​പ്റ്റ​ന്‍ മു​ഹ​മ്മ​ദ് വ​സീ​മി​ന്‍റെ​യും (66) അ​ര്‍​ധ സെ​ഞ്ചു​റി​ക​ളാ​ണ് അ​വ​ർ​ക്ക് ക​രു​ത്താ​യ​ത്. മാ​യ​ങ്ക് കു​മാ​ർ (21) റ​ൺ​സ്നേ​ടി. കി​വീ​സി​നാ​യി മാ​റ്റ് ഹെ​ൻ​റി ര​ണ്ടു​വി​ക്ക​റ്റ് വീ​ഴ്ത്തി.

ന്യൂ​സി​ല​ന്‍​ഡ് ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ അ​ഫ്ഗാ​നി​സ്ഥാ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​എ​ഇ​യു​ടെ ആ​ദ്യ മ​ത്സ​ര​മാ​ണി​ത്.

NRI

റി​ക്കാ​ർ​ഡ് പ​ങ്കാ​ളി​ത്വ​വു​മാ​യി ലു​ലു വാ​ക്ക​ത്തോ​ൺ; ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച് എ​സ്. ശ്രീ​ശാ​ന്ത്

ദു​ബാ​യി: മം​സാ​ർ പാ​ർ​ക്കി​ൽ പ​ർ​പ്പി​ൾ ക​ട​ൽ തീ​ർ​ത്ത് ലു​ലു വാ​ക്ക​ത്തോ​ൺ 2026. വാ​ക്ക് ഫോ​ർ ഗ്രീ​ൻ എ​ന്ന ഹാ​ഷ്‌​ടാ​ഗോ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി, ഫി​റ്റ്ന​സ്, സു​സ്ഥി​ര​ത എ​ന്നീ സ​ന്ദേ​ശ​ങ്ങ​ൾ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ലു​ലു വാ​ക്ക​ത്തോ​ൺ.

128ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​യി 36,000ത്തി​ലേ​റെ പേ​രു​ടെ റി​ക്കാ​ർ​ഡ് പ​ങ്കാ​ളി​ത്വ​മാ​ണ് ലു​ലു വാ​ക്ക​ത്തോ​ണി​ന് ല​ഭി​ച്ച​ത്. മൂ​ന്ന് കി​ലോ​മീ​റ്റ​ർ നീ​ണ്ട വാ​ക്ക​ത്തോ​ണി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ഇന്ത്യൻ ക്രി​ക്ക​റ്റ് മുൻ താ​രം എ​സ്. ശ്രീ​ശാ​ന്ത് നി​ർ​വ​ഹി​ച്ചു.

കാ​യി​ക താ​ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ താ​ര​ങ്ങ​ളും ഉ​ൾ​പ്പ​ടെ ലു​ലു വാ​ക്ക​ത്തോ​ണി​ൽ പ​ങ്കെ​ടു​ത്തു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​ക്കും ഫി​റ്റ്ന​സി​നും പ്ര​ധാ​ന്യം ന​ൽ​കി​യു​ള്ള ലു​ലു വാ​ക്ക​ത്തോ​ണി​ലെ മി​ക​ച്ച ജ​ന​പ​ങ്കാ​ളി​ത്വം ശ്ര​ദ്ധേ​യ​ക​ര​മെ​ന്ന് എ​സ്. ശ്രീ​ശാ​ന്ത് പ​റ​ഞ്ഞു. ഒ​ത്തൊ​രു​മ​യു​ടെ സ​ന്ദേ​ശം കൂ​ടി​യാ​ണ് ലു​ലു വാ​ക്ക​ത്തോ​ൺ പ​ങ്കു​വ​യ്ക്കു​ന്ന​തെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

International

ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പാ​ക്കി​സ്ഥാ​നും ക്ഷ​ണം

ഇ​സ്‌​ലാ​മാ​ബാ​ദ്: ഇ​റാ​ൻ-​യു​എ​സ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പാ​ക്കി​സ്ഥാ​നും ക്ഷ​ണം ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. ഫെ​ബ്രു​വ​രി ആ​റി​ന് തു​ർ​ക്കി​യി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് ക്ഷ​ണം. പാ​ക്കി​സ്ഥാ​നെ കൂ​ടാ​തെ ഒ​മാ​ൻ, സൗ​ദി അ​റേ​ബ്യ, യു​എ​ഇ എ​ന്നീ രാ​ജ്യ​ങ്ങ​ളും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കും.

പാ​ക്കി​സ്ഥാ​ന് ക്ഷ​ണം ല​ഭി​ച്ച​താ​യി പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വ് താ​ഹി​ർ അ​ന്ദ്രാ​ബി ഇ​തോ​ട​കം അ​റി​യി​ച്ചി​ട്ടു​ണ്ട്. പാ​ക് വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഇ​സ്ഹാ​ഖ് ദ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം.

ആ​ണ​വ നി​രാ​യു​ധീ​ക​ര​ണ​ത്തി​ൽ ത​ങ്ങ​ൾ പൂ​ർ​ണ​മാ​യി യോ​ജി​ക്കു​ന്നു​വെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റ​ഗ്‌​ചി അ​റി​യി​ച്ചു. എ​ന്നാ​ൽ പ​ക​ര​മാ​യി ഇ​റാ​നെ​തി​രെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഉ​പ​രോ​ധ​ങ്ങ​ൾ യു​എ​സ് നീ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

അ​തേ​സ​മ​യം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച യു​റേ​നി​യം മ​റ്റേ​തെ​ങ്കി​ലും രാ​ജ്യ​ത്തേ​ക്ക് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ഇ​റാ​ൻ വ്യ​ക്ത​മാ​ക്കി. ഇ​റാ​നി​ലെ 60 ശ​ത​മാ​ന​ത്തോ​ളം സ​മ്പു​ഷ്‌​ടീ​ക​രി​ച്ച 400 കി​ലോ യു​റേ​നി​യം മാ​റ്റ​ണ​മെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​വ​ശ്യം.

Sports

ര​ണ്ടാം മ​ത്സ​ര​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം; യു​എ​ഇ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി അ​യ​ർ​ല​ൻ​ഡ്

ദു​ബാ​യി: യു​എ​ഇ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര തൂ​ത്തു​വാ​രി അ​യ​ർ​ല​ൻ​ഡ്. ഇ​ന്ന് നടന്ന ര​ണ്ടാം മ​ത്സ​ര​ത്തി​ലും ത​ക​ർ​പ്പ​ൻ ജ​യം സ്വ​ന്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പ​ര​മ്പ​ര അ​യ​ർ​ല​ൻ​ഡ് തൂ​ത്തു​വാ​രി​യ​ത്. വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ദ്യ മ​ത്സ​ര​ത്തി​ലും അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ചി​രു​ന്നു.

ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ 30 റ​ൺ​സി​നാ​ണ് അ​യ​ർ​ല​ൻ​ഡ് വി​ജ​യി​ച്ച​ത്. അ​യ​ർ​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 171 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​എ​ഇ​യ്ക്ക് 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ൺ​സ് എ​ടു​ക്കാ​നെ സാ​ധി​ച്ചു​ള്ളു. 54 റ​ൺ​സെ​ടു​ത്ത ഓ​പ്പ​ണ​ർ ആ​ര്യാ​ൻ​ഷ് ശ​ർ​മ മി​ക​ച്ച പ്ര​ക​ട​നമാ​ണ് പു​റ​ത്തെ​ടു​ത്ത​തെ​ങ്കി​ലും മ​റ്റാ​ർ​ക്കും തി​ള​ങ്ങാ​നാ​യി​ല്ല. മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ 26 റ​ൺ​സെ​ടു​ത്തു.

അ​യ​ർ​ല​ൻ​ഡി​ന് വേ​ണ്ടി ബാ​രി മ​ക്കാ​ർ​ത്തി, ഗ​രേ​ത് ഡി​ലാ​നി, ജോ​ർ​ജ് ഡോ​ക്ക്റെ​ൽ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മാ​ർ​ക്ക് അ​ഡ​യ​ർ മാ​ത്യു ഹം​പ്രെ​യ്സ് എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 170 റ​ൺ​സ് എ​ടു​ത്ത​ത്. ക​ർ​ട്ടി​സ് കാം​ഫെ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മാ​ർ​ക്ക് അ​ഡ​യ​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 54 റ​ൺ​സാ​ണ് ക​ർ​ട്ടി​സ് എ​ടു​ത്ത​ത്. 41 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​ർ​ട്ടി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

21 പ​ന്തി​ൽ 34 റ​ൺ​സാ​ണ് അ​ഡ​യ​ർ സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് സി​ക്സാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്. ഹാ​രി ടെ​ക്ട​ർ 20 റ​ൺ​സെ​ടു​ത്തു. യു​എ​ഇ​യ്ക്ക് വേ​ണ്ടി ജു​നൈ​ദ് സി​ദ്ദി​ഖി, ഹൈ​ദ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

Sports

യു​എ​ഇ​യ്ക്കെ​തി​രാ​യ ര​ണ്ടാം ടി20; ​അ​യ​ർ​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ

ദു​ബാ​യി: യു​എ​ഇ​യ്ക്കെ​തി​രാ​യ ടി20 ​പ​ര​മ്പ​ര‍​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത അ​യ​ർ​ല​ൻ​ഡ് 20 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സാ​ണ് എ​ടു​ത്ത​ത്.

ക​ർ​ട്ടി​സ് കാം​ഫെ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും മാ​ർ​ക്ക് അ​ഡ​യ​റി​ന്‍റെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് അ​യ​ർ​ല​ൻ​ഡ് മി​ക​ച്ച സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 54 റ​ൺ​സാ​ണ് ക​ർ​ട്ടി​സ് എ​ടു​ത്ത​ത്. 41 പ​ന്തി​ൽ ര​ണ്ട് ബൗ​ണ്ട​റി​യും ര​ണ്ട് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ക​ർ​ട്ടി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

21 പ​ന്തി​ൽ 34 റ​ൺ​സാ​ണ് അ​ഡ​യ​ർ സ്കോ​ർ ചെ​യ്ത​ത്. മൂ​ന്ന് സി​ക്സാ​ണ് താ​രം അ​ടി​ച്ചെ​ടു​ത്ത​ത്. ഹാ​രി ടെ​ക്ട​ർ 20 റ​ൺ​സെ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി ജു​നൈ​ദ് സി​ദ്ദി​ഖി, ഹൈ​ദ​ർ അ​ലി, മു​ഹ​മ്മ​ദ് അ​ർ​ഫാ​ൻ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. മു​ഹ​മ്മ​ദ് ജാ​വാ​ദു​ള്ള ഒ​രു വി​ക്ക​റ്റെ​ടു​ത്തു.

NRI

യു​എ​ഇ​യി​ൽ റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം വി​പു​ല​മാ​ക്കി ലു​ലു; അ​ൽ ഐ​നി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു

അ​ൽ ഐ​ൻ: അ​ൽ ജി​മ്മി​യി​ലു​ള്ള അ​ൽ​ഐ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്ന് ലു​ലു. യു​എ​ഇ​യി​ൽ റീ​ട്ടെ​യ്ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്.

ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​ൽ ഫ​ലാ​ജ് ഇ​ൻ​വെ​സ്റ്റ്മെ​ന്‍റ്സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഹം​ദാ​ൻ അ​വ​ദ് ത​രീ​ഫ് മു​ഹ​മ്മ​ദ് അ​ൽ കെ​ത്ബി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. 

ജി​സി​സി​യി​ലെ 269-ാമ​ത്തേ​തും യു​എ​ഇ​യി​ലെ 117-ാമ​ത്തേ​യും അ​ൽ ഐ​നി​ലെ 19-ാമ​ത്തേ​യും സ്റ്റോ​റാ​ണ് അ​ൽ ഐ​ൻ അ​ൽ ജി​മ്മി​യി​ലേ​ത്. ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ക്ക് റീ​ട്ടെ​യ്ൽ കൂ​ടു​ത​ൽ വി​പു​ല​മാ​ക്കു​ന്ന​തി​ന്‍റെ തു​ട​ർ​ച്ച​യാ​ണ് പു​തി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​ന്നും ഉ​പ​ഭോ​ക്താ​ക​ൾ​ക്ക് കൂ​ടു​ത​ൽ വി​പു​ല​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കു​ക​യാ​ണ് ലു​ലു​വെ​ന്നും ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി പ​റ​ഞ്ഞു.

ജി​സി​സി​യി​ൽ കൂ​ടു​ത​ൽ സ്റ്റോ​റു​ക​ൾ തു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 19,000 സ്ക്വ​യ​ർ ഫീ​റ്റി​ലു​ള്ള ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ലോ​കോ​ത്ത​ര ഷോ​പ്പിം​ഗ് അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ക്കു​ന്ന​ത്. ഗ്രോ​സ​റി, ഫ്ര​ഷ് ഫു​ഡ്, ഹോ​ട്ട് ഫു​ഡ് ബേ​ക്ക​റി, മ​ത്സ്യം - ഇ​റ​ച്ചി ലൈ​വ് കൗ​ണ്ട​റു​ക​ൾ അ​ട​ക്കം ഉ​പ​ഭോ​ക്താ​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഇ​ല​ക്ട്രോ​ണി​ക്സ് ഹോം ​അ​പ്ലെ​യ​ൻ​സ് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മി​ക​ച്ച ശേ​ഖ​ര​വും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഷോ​പ്പിം​ഗ് കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ സെ​ൽ ചെ​ക്ക് ഔ​ട്ട് കൗ​ണ്ട​റു​ക​ൾ, മി​ക​ച്ച പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​വും സ​ജ​മാ​ക്കി​യി​ട്ടു​ണ്ട്. 

ലു​ലു ഗ്രൂ​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഷ​റ​ഫ് അ​ലി എം.​എ, ലു​ലു ഇ​ന്‍റ​ർ​നാ​ഷ്ണ​ൽ ഹോ​ൾ​ഡിം​ഗ്സ് ഡ​യ​റ​ക്‌​ട​ർ എ.​വി. ആ​ന​ന്ദ്, അ​ൽ ഐ​ൻ റീ​ജി​യ​ണ​ൽ ഡ​യ​റ​ക്ട​ർ ഷാ​ജി ജ​മാ​ലു​ദ്ദീ​ൻ, ലു​ലു മാ​ർ​ക്ക​റ്റിം​ഗ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ വി. ​ന​ന്ദ​കു​മാ​ർ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

International

യു​ക്രെ​യ്ൻ-​റ​ഷ്യ യുദ്ധം: യു​എ​ഇ​യി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി അ​മേ​രി​ക്ക

ദാ​വോ​സ്: യു​ക്രെ​യ്ൻ-​റ​ഷ്യ യു​ദ്ധ​ത്തി​ന് അ​റു​തിവ​രു​ത്താ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി അമേരിക്ക-റഷ്യ-യു​ക്രെ​യ്ൻ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ത്രി​രാഷ്‌ട്ര ച​ർ​ച്ച​ക​ൾ​ക്ക് ഇ​ന്നു യു​എ​ഇ​യി​ൽ തു​ട​ക്ക​മാ​കും.

സ്വി​റ്റ്‌​സ​ർ​ല​ൻ​ഡി​ലെ ദാ​വോ​സി​ൽ ന​ട​ന്ന ‌വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​നു ശേ​ഷം ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ലാ​ണ് യു​ക്രെ​യ്ൻ പ്ര​സി​ഡന്‍റ് വൊ​ളോ​ഡി​മി​ർ സെ​ല​ൻ​സ്‌​കി ഈ ​സു​പ്ര​ധാ​ന വി​വ​രം അ​റി​യി​ച്ച​ത്. ഇന്നും നാളെയും സാ​ങ്കേ​തി​ക ത​ല​ത്തി​ലു​ള്ള ച​ർ​ച്ച​ക​ളാ​ണു ന​ട​ക്കു​ക. യു​ദ്ധം ആ​രം​ഭി​ച്ച​തി​നു ശേ​ഷം മൂ​ന്നു രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ചി​രി​ക്കു​ന്ന ആ​ദ്യ ത്രി​ക​ക്ഷി ച​ർ​ച്ച​യാ​ണി​ത്.

ട്രം​പു​മാ​യി കൂ​ടിക്കണ്ട് സെ​ല​ൻ​സ്‌​കി

അ​മേ​രി​ക്ക​ൻ പ്ര​സി​ഡന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ദാ​വോ​സി​ൽ ന​ട​ത്തി​യ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ട കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് സെ​ല​ൻ​സ്‌​കി യു​എ​ഇ ച​ർ​ച്ച​യെ​ക്കു​റി​ച്ച് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ട്രം​പു​മാ​യു​ള്ള ച​ർ​ച്ച ശു​ഭ​ക​ര​മാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹം വി​ശേ​ഷി​പ്പി​ച്ചു.

ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​യി യു​ക്രെ​യ്ൻ സം​ഘം ഇ​ന്ന് അ​മേ​രി​ക്ക​ൻ സം​ഘ​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തു​ട​ർ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ൾ റ​ഷ്യ​ൻ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​നാ​യി റ​ഷ്യ വി​ട്ടു​വീ​ഴ്ച​ക​ൾ​ക്ക് ത​യാ​റാ​ക​ണ​മെ​ന്നും സെ​ല​ൻ​സ്‌​കി ആ​വ​ശ്യ​പ്പെ​ട്ടു.

യൂ​റോ​പ്പി​ന്‍റെ സു​ര​ക്ഷ​യി​ൽ ആ​ശ​ങ്ക

യൂ​റോ​പ്പ് ത​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്കാ​യി അ​മേ​രി​ക്ക​യെ മാ​ത്രം അ​മി​ത​മാ​യി ആ​ശ്ര​യി​ക്കു​ന്ന​തി​നെയും സെ​ല​ൻ​സ്‌​കി വി​മ​ർ​ശി​ച്ചു. യൂറോ​പ്പി​നു സ്വ​ന്ത​മാ​യി സൈ​നി​കശക്തി ആ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. യു​ദ്ധ​മു​ണ്ടാ​യാ​ൽ നാ​റ്റോ സ​ഹാ​യി​ക്കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​പ്പോ​ൾ യൂ​റോ​പ്പ് മു​ന്നോ​ട്ടുപോ​കു​ന്ന​ത്. എ​ന്നാ​ൽ, അ​മേ​രി​ക്ക സ​ഹാ​യി​ക്കാ​ത്ത ഒ​രു സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ൽ എ​ന്ത് സം​ഭ​വി​ക്കു​മെ​ന്ന ചോ​ദ്യം യൂ​റോ​പ്യ​ൻ നേ​താ​ക്ക​ളു​ടെ മ​നസി​ലു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർമി​പ്പി​ച്ചു.
യു​ക്രെ​യ്ൻ നാ​റ്റോ​യി​ൽ അം​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഗ്രീ​ൻ​ലാ​ൻ​ഡ് തീ​ര​ത്തു​കൂ​ടി സ്വ​ത​ന്ത്ര​മാ​യി സ​ഞ്ച​രി​ക്കു​ന്ന റ​ഷ്യ​ൻ ക​പ്പ​ലു​ക​ളെ നേ​രി​ടാ​ൻ ത​ങ്ങ​ൾ​ക്കു ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക്രി​മി​യ​യി​ൽ റ​ഷ്യ​ൻ ക​പ്പ​ലു​ക​ളെ മു​ക്കി​യ​തു​പോ​ലെ അ​വി​ടെ​യും ത​ങ്ങ​ൾ​ക്കു ക​രു​ത്ത് തെ​ളി​യി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

Kerala

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഡ​ൽ​ഹി​യി​ൽ; ആ​ലിം​ഗ​നം ചെ​യ്ത് പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: യു​എ​ഇ പ്ര​സി​ഡ​ന്‍റ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​യ്യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ഇ​ന്ത്യ​യി​ല്‍. ​ഡ​ല്‍​ഹി പാ​ലം വ്യോ​മ​താ​വ​ള​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി യു​എ​ഇ പ്ര​സി​ഡ​ന്‍റി​നെ സ്വീ​ക​രി​ച്ചു.

മ​ണി​ക്കൂ​റു​ക​ള്‍ മാ​ത്രം നീ​ളു​ന്ന ഹ്ര​സ്വ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​യ്യി​ദ് അ​ല്‍ ന​ഹ്യാ​ന്‍ ന്യൂ​ഡ​ല്‍​ഹി​യി​ല്‍ എ​ത്തി​യ​ത്. ആ​ലിം​ഗ​നം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു മോ​ദി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​നെ സ്വാ​ഗ​തം ചെ​യ്ത​ത്. ഇ​രു നേ​താ​ക്ക​ളും ഒ​രു കാ​റി​ല്‍ ആ​ണ് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് കു​ടി​ക്കാ​ഴ്ച ന​ട​ക്കു​ന്ന വേ​ദി​യി​ലേ​ക്ക് എ​ത്തി​യ​ത്.

എ​ന്‍റെ സ​ഹോ​ദ​ര​ന്‍ എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് അ​ല്‍ ന​ഹ്യാ​നെ വി​ശേ​ഷി​പ്പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി സ്വീ​ക​രി​ക്കു​ന്ന ഫോ​ട്ടോ​യു​ള്‍​പ്പെ​ടെ മോ​ദി സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ങ്കു​വ​ച്ചു.

കൂ​ടാ​ത, യു​എ​ഇ​യു​മാ​യി ഒ​ന്നി​ല​ധി​കം ക​രാ​റു​ക​ളി​ൽ ഇ​ന്ത്യ ഒ​പ്പു​വ​ച്ചു. പ്ര​തി​രോ​ധ, നി​ക്ഷേ​പ, ഊ​ർ​ജ, ബ​ഹി​രാ​കാ​ശ മേ​ഖ​ല​ക​ളി​ലാ​യാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ക​രാ​റി​ൽ ഏ​ർ​പ്പെ​ട്ട​ത്. പ​ശ്ചി​മേ​ഷ്യ​ൻ സാ​ഹ​ച​ര്യ​ങ്ങ​ളും ഇ​രു രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ ച​ർ​ച്ച ചെ​യ്തു. പ്ര​സി​ഡ​ന്‍റാ​യ​തി​നു​ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് ഷെ​യ്ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സ​യ്യി​ദ് ഇ​ന്ത്യ​യി​ല്‍ ഔ​ദ്യോ​ഗി​ക സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ന്ന​ത്.

International

വ്ലോ​ഗ​റാ​യ യു​വ​തി​യു​ടെ ഫോ​ട്ടോ ദു​രു​പ​യോ​ഗം ചെ​യ്തു: ക​ണ്ണൂ​ർ സ്വ​ദേ​ശി യു​എ​ഇയി​ൽ അ​റ​സ്റ്റി​ൽ

അ​​​ജ്മാ​​​ൻ: യു​​​എ​​​ഇയി​​​ൽ ക​​​ണ്ണൂ​​​ർ ആ​​​റ​​​ളം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ ഫോ​​​ട്ടോ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ അ​​​ജ്മാ​​​ൻ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

യു​​​എ​​​ഇ​​​യി​​​ൽ ഔ​​​ദ്യോ​​​ഗി​​​ക ലൈ​​​സ​​​ൻ​​​സോ​​​ടെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ മാ​​​ർ​​​ക്ക​​​റ്റിം​​​ഗും വ്ലോ​​​ഗിം​​​ഗും ന​​​ട​​​ത്തു​​​ന്ന ക​​​ണ്ണൂ​​​ർ യു​​​വ​​​തി​​​യു​​​ടെ ഫോ​​​ട്ടോ​​​ക​​​ൾ മ​​​സാ​​​ജ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ സോ​​​ഷ്യ​​​ൽ മീ​​​ഡി​​യ പ്ലാ​​​റ്റ് ഫോ​​​മു​​​ക​​​ളി​​​ൽ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.

യു​​​വ​​​തി​​​യെ ഫോ​​​ട്ടോ മ​​​സാ​​​ജ് സെ​​​ന്‍റ​​​റു​​​ക​​​ളു​​​ടെ പ്ലാ​​​റ്റ്ഫോ​​​മി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ ക​​​മ​​​ന്‍റോ​​​ടെ പോ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ യു​​​വ​​​തി നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പ​​​ല നി​​​യ​​​മ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളെ​​​യും സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും ഭാ​​​രി​​​ച്ച ഫീ​​​സാ​​​യി​​​രു​​​ന്നു ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത്.

പാ​​​പ്പി​​​നി​​​ശേ​​​രി സ്വ​​​ദേ​​​ശി​​​യും യാ​​​ബ് ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ് സി​​​ഇ​​​ഒ​​​യു​​​മാ​​​യ സ​​​ലാം പാ​​​പ്പി​​​നി​​​ശേ​​​രി സം​​​ഭ​​​വ​​​ത്തെ​​ക്കു​​​റി​​​ച്ച​​​റി​​​ഞ്ഞ് സൗ​​​ജ​​​ന്യ നി​​​യ​​​മ​​​സ​​​ഹാ​​​യം ന​​​ൽ​​​കി. അ​​​ജ്മാ​​​ൻ പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ മു​​​ഖേ​​​ന യു​​​വാ​​​വി​​​നെ​​​തി​​​രെ ക്രി​​​മി​​​ന​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ക​​​യും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യു​​​മാ​​​യി​​​ര​​​ുന്നു. തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ച്ചു​​വ​​​രി​​​ക​​​യാ​​​ണ്.

NRI

അ​ബു​ദാ​ബി​യി​ൽ വാ​ഹ​നാ​പ​ക​ടം; മൂന്നു കുട്ടികളുൾപ്പെടെ നാ​ലു മ​ല​യാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

അ​ബു​ദാ​ബി: അ​ബു​ദാ​ബി​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മൂന്നു കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. കൊ​ണ്ടോ​ട്ടി പു​ളി​യ​ക്കോ​ട് സ്വ​ദേ​ശി​യും ദു​ബാ​യി​യി​ൽ വ്യാ​പാ​രി​യാ​യ അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

അ​ബ്ദു​ൽ ല​ത്തീ​ഫി​ന്‍റെ മ​ക്ക​ളാ​യ അ​ഷ​സ് (14), അ​മ്മാ​ർ (12), അ​യാ​ഷ് (5) എ​ന്നി​വ​രും വീ​ട്ടു​ജോ​ലി​ക്കാ​രി മ​ല​പ്പു​റം ച​മ്ര​വ​ട്ടം സ്വ​ദേ​ശി ബു​ഷ​റ​യു​മാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ബ്ദു​ൽ ല​ത്തീ​ഫും ഭാ​ര്യ​യും അ​മ്മ​യും മ​ക​ളും ചി​കി​ത്സ​യി​ലാ​ണ്.

അ​ബു​ദാ​ബി - ദു​ബാ​യി റോ​ഡി​ൽ ഷ​ഹാ​മ​ക്കിന് സമീപത്തുവച്ചാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ദു​ബാ​യി​യിൽ താ​മ​സി​ക്കു​ന്ന കു​ടും​ബം അ​ബു​ദാ​ബി ലി​വ ഫെ​സ്റ്റി​വ​ൽ ക​ണ്ട് മ​ട​ങ്ങു​ന്ന വ​ഴി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

NRI

ഹൃ​ദ​യാ​ഘാ​തം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി ഷാ​ർ​ജ​യി​ൽ മ​രി​ച്ചു

ഷാ​ർ​ജ: ക​ണ്ണൂ​ർ പാ​പ്പി​നി​ശേ​രി സ്വ​ദേ​ശി​നി ആ​യി​ഷ മ​റി​യം (17) ഷാ​ർ​ജ​യി​ൽ അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം.

ദേ​ഹാ​സ്വാ​സ്ഥ്യം തോ​ന്നി​യ ഉ​ട​ൻ ത​ന്നെ ആ​യി​ഷ​യെ ഷാ​ർ​ജ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ഷാ​ർ​ജ പോ​ലീ​സ് മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം നാ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ് സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്.

ഷാ​ർ​ജ ഇ​ന്ത്യ​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ആ​യി​ഷ പ്ല​സ് വ​ണി​ന് പ​ഠി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ്: മു​ഹ​മ്മ​ദ്‌ സൈ​ഫ്, മാ​താ​വ്: റു​ബീ​ന സൈ​ഫ്.

NRI

ക്രി​മി​ന​ൽ മാ​ഫി​യ‌: പാ​ക്കി​സ്ഥാ​നി​ക​ളെ കൂ​ട്ട​ത്തോ​ടെ നാ​ടു​ക​ടത്തി സൗ​ദിയും ​യു​എ​ഇയും

ദു​ബാ​യി: വി​ദേ​ശ​ത്ത് സം​ഘ​ടി​ത ഭി​ക്ഷാ​ട​ന​വും കു​റ്റ​കൃ​ത്യ​ങ്ങ​ളും വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ പൗ​ര​ന്മാ​ർ​ക്കെ​തി​രേ സൗ​ദി അ​റേ​ബ്യ​യും യു​ണൈ​റ്റ​ഡ് അ​റ​ബ് എ​മി​റേ​റ്റ്‌​സും ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കി.

ഈ ​വ​ർ​ഷം യാ​ച​ക​വൃ​ത്തി ആ​രോ​പി​ച്ച് സൗ​ദി അ​റേ​ബ്യ മാ​ത്രം 24,000 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി. രാ​ജ്യ​ത്തു പ്ര​വേ​ശി​ച്ച​ശേ​ഷം ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്നു​ണ്ടെ​ന്ന കേ​സു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി പാ​ക് പൗ​ര​ന്മാ​ർ​ക്ക് വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യും ചെ​യ്തു.

അ​തേ​സ​മ​യം, സൗ​ദി​യു​ടെ​യും യു​എ​ഇ​യു​ടെ​യും ന​ട​പ​ടി​ക​ൾ പാ​ക്കി​സ്ഥാ​ന്‍റെ അ​ന്താ​രാ​ഷ്ട്ര പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കു​ന്ന​താ​ണെ​ന്ന് പാ​ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. 2025ൽ ​പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നെ​ത്തി​യ 66,154 യാ​ത്ര​ക്കാ​രെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ച് പി​ടി​കൂ​ടു​ക​യും തി​രി​ച്ച​യ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഭി​ക്ഷാ​ട​ന​ക്കു​റ്റം ചു​മ​ത്തി സൗ​ദി ഈ ​വ​ർ​ഷം 24000, ദു​ബാ​യി 6000, അ​സ​ർ​ബൈ​ജാ​ൻ 2,500 പാ​ക്കി​സ്ഥാ​നി​ക​ളെ നാ​ടു​ക​ട​ത്തി​യി​രു​ന്നു. സൗ​ദി​യി​ലേ​ക്കു ക​ട​ക്കാ​ൻ ഭി​ക്ഷാ​ട​ക​ർ ഉം​റ വീ​സ​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​ത് ത​ട​യാ​ൻ റി​യാ​ദ് പാ​ക്കി​സ്ഥാ​നോ​ട് ക​ഴി​ഞ്ഞ​വ​ർ​ഷം ഔ​ദ്യോ​ഗി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ പാ​ക്കി​സ്ഥാ​നി ഉം​റ, ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​മെ​ന്ന് സൗ​ദി മ​ത​കാ​ര്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഭി​ക്ഷാ​ട​ന​വ്യ​വ​സാ​യം പാ​ക് മാ​ഫി​യ സം​ഘ​ടി​ത​മാ​യി ചെ​യ്യു​ന്നു​വെ​ന്നും മ​റ്റു രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്യു​ക​യാ​ണെ​ന്നും വി​വി​ധ രാ​ജ്യ​ങ്ങ​ൾ ആ​രോ​പി​ക്കു​ന്നു.

Sports

അണ്ടര്‍19 ഏഷ്യാകപ്പ്: പാക്കിസ്ഥാനെതിരേ യുഎഇക്ക് ജയിക്കാൻ 242 റൺസ്

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരേ യുഎഇക്ക് 242 റൺസ് വിജയലക്ഷ്യം. ദുബായിയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു.

അർധസെഞ്ചുറി നേടിയ അഹമ്മദ് ഹുസൈൻ (65) ആണ് പാക് നിരയിലെ ടോപ് സ്കോറർ. സമീർ മിൻഹാസ് (44), ഹംസ സഹൂർ (42), ഹുസൈഫ അഹ്സാൻ (23), ഉസ്മാൻ ഖാൻ (21), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

യുഎഇക്കു വേണ്ടി യുഗ് ശർമ 52 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഖാൻ രണ്ടുവിക്കറ്റും മുഹമ്മദ് ബാസിൽ അസിം, ഉദ്ദിഷ് സുരി, സൈനുല്ല റെഹ്‌മാനി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Sports

അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പ്: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​ക്ക് സെ​ഞ്ചു​റി; ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം

ദു​ബാ​യ്: അ​ണ്ട​ര്‍ 19 ഏ​ഷ്യാ ക​പ്പി​ല്‍ ഇ​ന്ത്യ​യ്ക്ക് കൂ​റ്റ​ൻ ജ​യം. ദു​ബാ​യി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​എ​ഇ​യെ 234 റ​ൺ​സി​ന് ത​ക​ർ​ത്തു. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 434 റ​ൺ​സ് റ​ൺ​സ് പി​ന്തു​ട​ർ​ന്ന യു​എ​ഇ​യ്ക്ക് 50 ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 199 റ​ൺ​സ് മാ​ത്ര​മാ​ണ് എ​ടു​ക്കാ​ൻ സാ​ധി​ച്ച​ത്.

യു​എ​ഇ​യ്ക്ക് വേ​ണ്ടി ഉ​ദ്ദി​ഷ് സു​രി​യും പൃ​ഥ്വി മ​ധു​വും അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യി​പ്പി​ക്കാ​നാ​യി​ല്ല. 78 റ​ൺ‌​സെ​ടു​ത്ത ഉ​ദ്ദി​ഷ് ആ​ണ് ടീ​മി​ന്‍റെ ടോ​പ്സ്കോ​റ​ർ. പൃ​ഥ്വി 50 റ​ൺ​സെ​ടു​ത്തു.

ഇ​ന്ത്യ​യ്ക്ക് വേ​ണ്ടി ദീ​പേ​ഷ് ദേ​വേ​ന്ദ്ര​ൻ ര​ണ്ട് വി​ക്ക​റ്റ് എ​ടു​ത്തു. കി​ഷ​ൻ കു​മാ​ർ സിം​ഗ്, ഹെ​നി​ൽ പ​ട്ടേ​ൽ, ഖി​ലാ​ൻ പ​ട്ടേ​ൽ, വി​ഹാ​ൻ മ​ൽ​ഹോ​ത്ര എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ഇ​ന്ത്യ 50 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 433 റ​ൺ​സെ​ടു​ത്ത​ത്. വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​ടെ​യും ആ​രോ​ൺ ജോ​ർ​ജി​ന്‍റെ​യും വി​ഹാ​ൻ മ​ൽ​ഹോ​ത്ര​യു​ടെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും മി​ക​വി​ലാ​ണ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്.

വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി 171 റ​ൺ​സാ​ണ് എ​ടു​ത്ത​ത്. 95 പ​ന്തി​ൽ ഒ​മ്പ​ത് ബൗ​ണ്ട​റി​യും 14 സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു വൈ​ഭ​വി​ന്‍റെ ഇ​ന്നിം​ഗ്സ്. ആ​രോ​ണും വി​ഹാ​നും 69 റ​ൺ​സ് വീ​തം എ​ടു​ത്തു.

യു​എ​ഇ​യ്ക്ക് വേ​ണ്ടി യു​ഗ് ശ​ർ​മ​യും ഉ​ദ്ദീ​ഷ് സു​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. ഷാ​ലോം ഡി​സൂ​സ​യും യാ​യി​ൻ റാ​യ്‌​യും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

 

NRI

അ​ൽ​ഐ​നി​ൽ ഇന്‍റർ യു​എഇ ​ശാ​സ്ത​ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ സംഘടിപ്പിക്കുന്നു

അ​ബു​ദാ​ബി: മൂ​ന്നു​ദി​നം നീ​ണ്ടു നി​ൽ​ക്കു​ന്ന ഇ​ന്‍റ​ർ യു​എ​ഇ ശാ​സ്ത​ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ൾ എ​ക്സ്പ്രെ​ഷ​ൻ​സ് വെ​ള്ളി​യാ​ഴ്ച ആ​റി​ന് അ​ൽ ഐ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ സെ​ന്‍റ​റി​ൽ തു​ട​ക്ക​മാ​വും.

അ​ൽ ഐ​ൻ മ​ല​യാ​ളി സ​മാ​ജം സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​യു​ടെ പ​ത്താം എ​ഡി​ഷ​നി​ൽ 61 വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മു​ന്നൂ​റി​ലേ​റെ പ്ര​തി​ഭ​ക​ളാ​ണ് മാ​റ്റു​ര​ക്കു​ന്ന​ത് .

ല​ളി​ത​ഗാ​നം, മാ​പ്പി​ള​പ്പാ​ട്ട്, കേ​ട്ടെ​ഴു​ത്ത്, പ​ദ്യ​പാ​രാ​യ​ണം, സ​യ​ൻ​സ് ടോ​ക്ക്, റു​ബി​ക്സ് ക്യൂ​ബ്, മോ​ണോ ആ​ക്ട് , സ്പെ​ല്ലിം​ഗ് ബീ, ​ര​ച​ന മ​ത്സ​ര​ങ്ങ​ൾ, നൃ​ത്ത മ​ത്സ​ര​ങ്ങ​ൾ, ക്വി​സ്, സ​യ​ൻ​സ് എ​ക്സി​ബി​ഷ​ൻ, തു​ട​ങ്ങി നി​ര​വ​ധി വൈ​വി​ധ്യ​മാ​ർ​ന്ന മ​ത്സ​ര​ങ്ങ​ളാ​ണ് സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്.

NRI

യു​എ​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷം: 54 മീ​റ്റ​ർ ഭീ​മ​ൻ പ​താ​ക​യു​മാ​യി യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ്

ഷാ​ർ​ജ: യു​എ​ഇ​യു​ടെ 54-ാമ​ത് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് പ്ര​മു​ഖ നി​യ​മ​സ്ഥാ​പ​ന​മാ​യ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് 54 മീ​റ്റ​ർ നീ​ള​മു​ള്ള ഭീ​മ​ൻ പ​താ​ക നി​ർ​മി​ച്ച് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും ഒ​ത്തൊ​രു​മ​യോ​ടെ​യു​ള്ള ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ടാ​ണ് യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് ഈ ​സം​രം​ഭം ന​ട​പ്പി​ലാ​ക്കി​യ​ത്. സി​ഇ​ഒ സ​ലാം പാ​പ്പി​നി​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്.

യു​എ​ഇ​യു​ടെ കൊ​ടി​ക​ളും സ്റ്റി​ക്ക​റു​ക​ളും പ​തി​ച്ച 54 കാ​റു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ ഷാ​ർ​ജ റോ​ള​യി​ൽ നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട സം​ഘം മ​ലീ​ഹ​യി​ൽ എ​ത്തി​ച്ചേ​ർ​ന്നു. അ​ന്നം ന​ൽ​കു​ന്ന നാ​ടി​നോ​ടും അ​തി​ന്‍റെ നേ​താ​ക്ക​ളോ​ടു​മു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​തെ​ന്ന് സ​ലാം പാ​പ്പി​നി​ശേ​രി പ​റ​ഞ്ഞു.

ഭീ​മ​ൻ പ​താ​ക​യു​ടെ റി​വീ​ലിം​ഗി​ന് ശേ​ഷം വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ദു​ബാ​യി ക്രീ​ക്കി​ലെ യാ​ട്ടി​ല്‍ വ​ച്ച് വി​വി​ധ ക​ലാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

റി​യാ​ദ്, അ​ഡ്വ. ഇ​ബ്‌​റാ​ഹിം ഹ​ദ്ദാ​ദ്, അ​ഡ്വ. മു​ഹ​മ്മ​ദ് അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ അ​ൽ സു​വൈ​ദി, അ​ഡ്വ. ലു​അ​യ് അ​ബൂ ഹം​റ, മു​ൻ​ദി​ർ ക​ൽ​പ​ക​ഞ്ചേ​രി, ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

NRI

യു​എ​ഇ​യ്ക്ക് സം​ഗീ​താ​ദ​ര​വു​മാ​യി എ.​ആ​ർ. റ​ഹ്മാ​നും ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സും

അ​ബു​ദാ​ബി: യു​എ​ഇ 54-ാമ​ത് ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ത​യാ​റെ​ടു​ക്കു​മ്പോ​ൾ രാ​ജ്യ​ത്തി​ന് സം​ഗീ​താ​ദ​ര​വു​മാ​യി പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ എ.​ആ​ർ. റ​ഹ്മാ​നും മ​ല​യാ​ളി ആ​രോ​ഗ്യ സം​രം​ഭ​ക​നാ​യ ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ സ്ഥാ​പ​ക​നും ചെ​യ​ർ​മാ​നു​മാ​യ ബു​ർ​ജീ​ൽ ഹോ​ൾ​ഡിം​ഗ്സും.

റ​ഹ്മാ​ൻ സം​ഗീ​ത സം​വി​ധാ​നം ചെ​യ്ത് ബു​ർ​ജീ​ൽ രൂ​പം ന​ൽ​കി​യ ഗാ​നം "ജ​മാ​ൽ അ​ൽ ഇ​ത്തി​ഹാ​ദ്' രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ക​ലാ, സാം​സ​കാ​രി​ക, വി​നോ​ദ, വി​ജ്ഞാ​ന മേ​ള​ക​ളി​ലൊ​ന്നാ​യ ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ൽ ശനിയാഴ്ച ​അ​വ​ത​രി​പ്പി​ക്കും.

വി​വി​ധ സം​സ്കാ​ര​ങ്ങ​ളെ സം​ഗീ​ത​ത്തി​ലൂ​ടെ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​ൽ പ​രി​ച​യ​സ​മ്പ​ന്ന​നാ​യ ര​ണ്ട് ത​വ​ണ അ​ക്കാ​ഡ​മി അ​വാ​ർ​ഡും ഗ്രാ​മി അ​വാ​ർ​ഡും നേ​ടി​യ റ​ഹ്മാ​ൻ ത​ന്‍റെ സം​ഘ​ത്തോ​ടൊ​പ്പം രാ​ത്രി 9.30ന് ​ഗാ​നം അ​വ​ത​രി​പ്പി​ക്കും.

ഐ​ക്യം, സ​ഹ​വ​ർ​ത്തി​ത്വം, പ്ര​ത്യാ​ശ, മ​നു​ഷ്യ​ത്വം തു​ട​ങ്ങി രാ​ജ്യ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ളെ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന ക​ലാ​സൃ​ഷ്‌​ടി​യാ​ണ് യു​എ​ഇ​യി​ൽ ഒ​രു​ങ്ങി​യ "ജ​മാ​ൽ' ഗാ​നം. ലോ​ക​മെ​മ്പാ​ടു​മു​ള്ള സം​ഗീ​ത പ്രേ​മി​ക​ൾ​ക്ക് ആ​സ്വ​ദി​ക്കാ​വു​ന്ന രീ​തി​യി​ൽ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഗാ​ന​ത്തി​ന്‍റെ അ​വ​ത​ര​ണ​വും അ​നു​ബ​ന്ധ പ​രി​പാ​ടി​ക​ളും രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള സ​ന്ദ​ർ​ശ​ക​രെ ഒ​രു​മി​പ്പി​ക്കു​ന്ന ഷെ​യ്ഖ് സ​യ്ദ് ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​ക​ളി​ലൊ​ന്നാ​യി മാ​റും.

മ്യൂ​സി​ക് ബാ​ൻ​ഡ് പെ​ർ​ഫോ​മ​ൻ​സും നൃ​ത്താ​വ​ത​ര​ണ​ങ്ങ​ൾ​ക്കു​മൊ​പ്പം രാ​ത്രി പ​ത്തി​ന് പ്ര​ത്യേ​ക വെ​ടി​ക്കെ​ട്ടും ന​ട​ക്കും. രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​ക​വു​മാ​യി ശ​ക്ത​മാ​യ ബ​ന്ധ​മു​ള്ള ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ലി​ൽ "ജ​മാ​ൽ' അ​വ​ത​രി​പ്പി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ച​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ഡോ. ​ഷം​ഷീ​ർ വ​യ​ലി​ൽ പ​റ​ഞ്ഞു.

"യു​എ​ഇ​യു​ടെ മൂ​ല്യ​ങ്ങ​ളും ഐ​ക്യ​ബോ​ധ​വു​മാ​ണ് ജ​മാ​ൽ അ​ൽ ഇ​ത്തി​ഹാ​ദി​ന്‍റെ ഉ​ള്ള​ട​ക്കം. രാ​ഷ്ട്രം ദേ​ശീ​യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി ത​യ്യാ​റെ​ടു​ക്കു​ന്ന വേ​ള​യി​ൽ, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി ഈ ​ഗാ​നം പ​ങ്കി​ടു​ന്ന​തി​നു​ള്ള ഏ​റ്റ​വും ന​ല്ല വേ​ദി​യാ​ണ് ഷെ​യ്ഖ് സാ​യി​ദ് ഫെ​സ്റ്റി​വ​ൽ. ക​ലാ-​സാം​സ്കാ​രി​ക ആ​വി​ഷ്കാ​ര​ത്തി​ലൂ​ടെ സ​മൂ​ഹ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കു​ന്ന​തി​ൽ ബു​ർ​ജീ​ൽ ഹോ​ൾ​ഡി​ങ്സി​ന് ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ത​ത്സ​മ​യ അ​വ​ത​ര​ണ​ത്തി​ന് പി​ന്നാ​ലെ ജ​മാ​ലി​ന്‍റെ ഡി​ജി​റ്റ​ൽ റി​ലീ​സ് എ.​ആ​ർ. റ​ഹ്മാ​ന്‍റെ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ ന​ട​ക്കും.

NRI

ച​ങ്ങ​നാ​ശേ​രി എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്നി‌ പ്ര​ഖ്യാ​പ​നം ഡി​സം​ബ​ർ ര​ണ്ടി​ന്

ദു​ബാ​യി: യു​എ​ഇ​യി​ലെ ആ​ദ്യ​കാ​ല അ​ലും​മ്‌​നി​ക​ളി​ലൊ​ന്നാ​യ എ​സ്‌​ബി കോ​ളേ​ജ് അ​ലും​മ്‌​നി​ക്കൊ​പ്പം
അ​സം​പ്ഷ​ൻ കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ കൂ​ട്ടി​ച്ചേ​ർ​ത്ത് എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി രൂ​പ​വ​ത്ക​രി​ക്കു​ന്നു.

ഡി​സം​ബ​ർ ര​ണ്ടി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് അ​ജ്മാ​നി​ൽ ന​ട​ക്കു​ന്ന അം​ഗ​ങ്ങ​ളു​ടെ പൊ​തു​യോ​ഗ​ത്തി​ൽ എ​സ്‌​ബി കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി​യും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ്പു​മാ​യ​മാ​ർ തോ​മ​സ് ത​റ​യി​ൽ എ​സ്‌​ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി 2. 0 രൂ​പ​വ​ത്ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തും.

അ​ലും​മ്‌​നി ലോ​ഗോ ആ​ർ​ച്ച്ബി​ഷ​പ്പ് പ്ര​കാ​ശ​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ബെ​ൻ​സി വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​റ്റെ​ജി പു​ത്ത​ൻ​വീ​ട്ടി​ൽ​ക​ളം ഭാ​ര​വാ​ഹി പ്ര​ഖ്യാ​പ​നം ന​ട​ത്തും.

എ​സ്ബി കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പാ​ൾ ഫാ.​ഡോ. ടോം ​കു​ന്നും​പു​റം, അ​ക്കാ​ഫ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷൈ​ൻ ച​ന്ദ്ര​സേ​ന​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. 1986ലാ​ണ് യു​എ​ഇ​യി​ൽ എ​സ്ബി കോ​ളേ​ജ് അ​ലും​മ്‌​നി രൂ​പ​വ​ത്ക​രി​ച്ച​ത്.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി പ്ര​സി​ഡ​ന്‍റ്: ബെ​ൻ​സി വ​ർ​ഗീ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി: മാ​ത്യു ജോ​ൺ​സ് മാ​മ്മൂ​ട്ടി​ൽ, ട്ര​ഷ​റ​ർ: ജോ​സ​ഫ് ക​ള​ത്തി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ: സ​ജി​ത്ത് ഗോ​പി, മ​ഞ്ജു തോം​സ​ൺ പൗ​വ​ത്തി​ൽ, സെ​ക്ര​ട്ട​റി: ലി​ജി മോ​ൾ ബി​നു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ: ബെ​റ്റി ജെ​യിം​സ്, ഡോ. ​ഷീ​ബ ജോ​ജോ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​ർ​ജ് മീ​ന​ത്തേ​ക്കോ​ണി​ൽ, ഗീ​തി സെ​ബി​ൻ, ജൂ​ലി പോ​ൾ,തോ​മ​സ് ജോ​ർ​ജ് ക​റു​ക​യി​ൽ, നി​റ്റി​ൽ കോ​യി​പ്പ​ള്ളി, റോ​യ് റാ​ഫേ​ൽ, മ​ഡോ​ണ ജെ​യിം​സ്, ലി​ജി ബി​ജു, ബി​ജു ഡൊ​മി​നി​ക്, ജോ ​കാ​വാ​ലം എ​ന്നി​വ​രാ​ണ് എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ.

എ​സ്ബി - അ​സം​പ്ഷ​ൻ സം​യു​ക്ത അ​ലും​മ്‌​നി​യി​ൽ അം​ഗ​മാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന യു​എ​ഇ​യി​ലു​ള്ള പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്യു ജോ​ൺ​സ് മാ​മ്മൂ​ട്ടി​ൽ (+971 55 282 9389), മ​ഞ്ജു തോം​സ​ൺ പൗ​വ​ത്തി​ൽ (+971 50 549 2187) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

International

കേ​ര​ള​ത്തി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​നം: പു​ക​ഴ്ത്തി യു​എ​ഇ മ​ന്ത്രി; കൈ​യ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി

അ​ബു​ദാബി: കേ​ര​ള​ത്തി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തെ പു​ക​ഴ്ത്തി യു​എ​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ മു​ബാ​റ​ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ദ​സി​ലി​രി​ക്കെ​യാ​ണ് യു​എ​ഇ മ​ന്ത്രി​യു​ടെ പ്ര​ശം​സ. കേ​ര​ള​ത്തി​ന്‍റേ​ത് വ​ലി​യ നേ​ട്ടാ​മെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്കും പി​ന്തു​ട​രാ​വു​ന്ന മാ​തൃ​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന ഉ​ദ്യ​മ​ങ്ങ​ളു​മാ​യി കേ​ര​ളം മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തെ കൈ​യ​ടി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച മ​ന്ത്രി നി​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള വാ​ക്കു​ക​ളെ​ന്നാ​ണ് യു​എ​ഇ മ​ന്ത്രി​യു​ടെ പ്ര​ശം​സ​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്.

 

 

 

International

പി​ണ​റാ​യി വി​ജ​യ​ൻ യു​എ​ഇ​യി​ലെ​ത്തി

അ​ബു​ദാ​ബി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​ഇ സ​ന്ദ​ർ​ശ​ന​ത്തി​ന് തു​ട​ക്ക​മാ​യി. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​ദ്ദേ​ഹം അ​ബു​ദാ​ബി​യി​ലെ​ത്തി​യ​ത്. ബ​തീ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ദീ​പ​ക് മി​ത്ത​ൽ, വ്യ​വ​സാ​യ പ്ര​മു​ഖ​ൻ എം.​എ. യൂ​സു​ഫ​ലി തു​ട​ങ്ങി​യ​വ​ർ സ്വീ​ക​രി​ച്ചു.

സാം​സ്കാ​രി​ക മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി എ. ​ജ​യ​തി​ല​ക് തു​ട​ങ്ങി​യ​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ സം​ഘ​ത്തി​ലു​ണ്ട്. ഇ​ന്ന് മു​ഖ്യ​മ​ന്ത്രി യു​എ​ഇ സ​ഹി​ഷ്ണു​താ മ​ന്ത്രി ശൈ​ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​നെ സ​ന്ദ​ർ​ശി​ക്കും. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ബു​ദാ​ബി സി​റ്റി ഗോ​ൾ​ഫ് ക്ല​ബി​ൽ ന​ട​ക്കു​ന്ന മ​ല​യാ​ളോ​ത്സ​വ​ത്തി​ൽ പ്ര​വാ​സി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

അ​ബു​ദാ​ബി​യി​ലെ പ​രി​പാ​ടി​ക്കു​ശേ​ഷം മു​ഖ്യ​മ​ന്ത്രി കേ​ര​ള​ത്തി​ലേ​ക്ക് മ​ട​ങ്ങും. ദു​ബാ​യി​ൽ ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന പ​രി​പാ​ടി. യു​എ​ഇ സ​ന്ദ​ര്‍​ശ​ന​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഗ​ള്‍​ഫ് പ​ര്യ​ട​നം പൂ​ര്‍​ത്തി​യാ​കും.

സൗ​ദി അ​റേ​ബ്യ കൂ​ടി സ​ന്ദ​ര്‍​ശി​ക്കാ​ന്‍ പ​ദ്ധ​തി​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​തു​വ​രെ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല.

NRI

പി​ണ​റാ​യി വി​ജ​യ​ൻ ഞാ‍​യ​റാ​ഴ്ച അ​ബു​ദാ​ബി​യി​ൽ; സ്വീ​ക​രി​ക്കാ​നൊ​രു​ങ്ങി മ​ല​യാ​ളി സ​മൂ​ഹം

അ​ബു​ദാ​ബി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നാ​ർ​ഥം യു​എ​ഇ​യി​ൽ എ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് അ​ബു​ദാ​ബി​യി​ൽ സ്വീ​ക​ര​ണം ഒ​രു​ക്കു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് അ​ബു​ദാ​ബി സി​റ്റി ഗോ​ൾ​ഫ് ക്ല​ബി​ലാ​ണ് സ്വീ​ക​ര​ണം.

കേ​ര​ള​പ്പി​റ​വി വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​യാ​ളോ​ത്സ​വം എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യു​എ​ഇ സ​ഹി​ഷ്ണു​ത സ​ഹ​വ​ർ​ത്തി​ത്വ മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ ബി​ൻ മു​ബാ​റ​ക് അ​ൽ ന​ഹ്യാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഇ​ന്ത്യ​ൻ സ്ഥാ​ന​പ​തി ഡോ. ​ദീ​പ​ക് മി​ത്ത​ൽ, സാം​സ്കാ​രി​ക വ​കു​പ്പ് മ​ന്ത്രി സ​ജി ചെ​റി​യാ​ൻ, ചീ​ഫ് സെ​ക്ര​ട്ട​റി ജ​യ തി​ല​ക് ഐ​എ​എ​സ്, ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.

ലോ​ക കേ​ര​ള​സ​ഭ, മ​ല​യാ​ളം മി​ഷ​ൻ, അ​ബു​ദാ​ബി, അ​ൽ​ഐ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ അം​ഗീ​കൃ​ത ഇ​ന്ത്യ​ൻ സം​ഘ​ട​ന​ക​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സ​മി​തി​യാ​ണ് പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കു​ക. പ​രി​പാ​ടി​യി​ലേ​ക്ക് എ​മി​റേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ബ​സ് സ​ർ​വീ​സ് ഏ​ർ​പ്പാ​ടാ​ക്കി.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ദീ​ൻ, ര​ക്ഷാ​ധി​കാ​രി റോ​യ് ഐ. ​വ​ർ​ഗീ​സ്, വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​കെ. സ​ലാം, കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ. ​കൃ​ഷ്ണ​കു​മാ​ർ, മ​ല​യാ​ളം മി​ഷ​ൻ ചെ​യ​ർ​മാ​ൻ എ.​കെ. ബീ​രാ​ൻ​കു​ട്ടി, കെ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് ടി.​കെ. മ​നോ​ജ്, ഐ​എ​സ്‌​സി പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, പി.​വി. പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

NRI

അ​ദീ​ബ് അ​ഹ​മ്മ​ദ് മി​ക​ച്ച പ്ര​വാ​സി വ്യ​വ​സാ​യി​ക​ളു​ടെ പ​ട്ടി​ക​യി​ൽ

അബുദാബി: ലു​ലു ഫി​നാ​ൻ​ഷ​ൽ ഹോ​ൾ​ഡിം​ഗ്‌​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ അ​ദീ​ബ് അ​ഹ​മ്മ​ദ് ഫി​നാ​ൻ​സ് വേ​ൾ​ഡ് പു​റ​ത്തി​റ​ക്കി​യ യു​എ​ഇ​യി​ലെ മി​ക​ച്ച പ്ര​വാ​സി വ്യ​വ​സാ​യി​ക​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം നേ​ടി.

സാ​ങ്കേ​തി​ക​വി​ദ്യാ​ധി​ഷ്ഠി​ത ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ആ​ഗോ​ള പ​ങ്കാ​ളി​ത്ത​ത്തി​ലും ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ളി​ലും രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ലു​ള്ള പ​ണ​മി​ട​പാ​ട് രം​ഗ​ത്തും ലു​ലു ഫി​നാ​ൻ​ഷ​ൽ ഹോ​ൾ​ഡിം​ഗ്സ് ഇ​തി​ന​കം ശ്ര​ദ്ധ നേ​ടി.

പ​ത്തു രാ​ജ്യ​ങ്ങ​ളി​ലാ​യി ക​ന്പ​നി ധ​ന​കാ​ര്യ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫി​ക്കി​യു​ടെ മി​ഡി​ൽ ഈ​സ്റ്റ് ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​ണ് മ​ല​യാ​ളി​യാ​യ അ​ദീ​ബ് അ​ഹ​മ്മ​ദ്.

NRI

യു​എ​ഇ​യി​ൽ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള​വ​രു​ടെ പ​ട്ടി​ക​യി​ൽ എം.​എ. യൂ​സ​ഫ​ലി ഒ​ന്നാ​മ​ത്

അബുദാബി: പ്ര​​​മു​​​ഖ സാ​​​മ്പ​​​ത്തി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​ര​​​ണ​​​മാ​​​യ ഫൈ​​​നാ​​​ൻ​​​സ് വേ​​​ൾ​​​ഡ് പു​​​റ​​​ത്തു​​​വി​​​ട്ട യു​​​എ​​​ഇ​​​യി​​​ലെ ഏ​​​റ്റ​​​വും സ്വാ​​​ധീ​​​ന​​​മു​​​ള്ള പ്ര​​​വാ​​​സി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ൽ (ടോ​​​പ്പ് 100 എ​​​ക്സ്പാ​​​റ്റ് ലീ​​​ഡേ​​​ഴ്സ്) മ​​​ല​​​യാ​​​ളി വ്യ​​​വ​​​സാ​​​യി എം.​​​എ. യൂ​​​സ​​​ഫ​​​ലി ഒ​​​ന്നാ​​​മ​​​ത്.

യു​​​എ​​​ഇ​​​യി​​​ൽ നൂ​​​ത​​​ന​​​മാ​​​യ റീ​​​ട്ടെ​​​യി​​​ൽ വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​മാ​​​ണു യൂ​​​സ​​​ഫ​​​ലി യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​ക്കി​​​യ​​​തെ​​​ന്ന് ഫി​​​നാ​​​ൻ​​​സ് വേ​​​ൾ​​​ഡ് വി​​​ല​​​യി​​​രു​​​ത്തി. ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​​​ക്ക് ഉ​​​റ​​​പ്പാ​​​ക്കി​​​യ വി​​​ല​​​സ്ഥി​​​ര​​​താ ന​​​യ​​​ങ്ങ​​​ൾ, ഉ​​​പ​​​ഭോ​​​ക്തൃ​​​ സേ​​​വ​​​ന​​​ങ്ങ​​​ൾ, അ​​​ടി​​​സ്ഥാ​​​നസൗ​​​ക​​​ര്യം, സു​​​സ്ഥി​​​ര​​​ത പ​​​ദ്ധ​​​തി​​​ക​​​ൾ, ഡി​​​ജി​​​റ്റ​​​ൽ​​​വ​​​ത്ക​​​ര​​​ണം, വ്യാ​​​പാ​​​ര വി​​​പു​​​ലീ​​​ക​​​ര​​​ണം എ​​​ന്നി​​​വ ഏ​​​റ്റ​​​വും മി​​​ക​​​ച്ച​​​തെ​​​ന്നും അ​​​വ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

യു​​​എ​​​ഇ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന യൂ​​​സ​​​ഫ​​​ലി​​​യു​​​ടെ മാ​​​നു​​​ഷി​​​ക ഇ​​​ട​​​പെ​​​ട​​​ലു​​​ക​​​ൾ, സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യോ​​​ടു​​​കൂ​​​ടി​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​മ​​​ന ശ്ര​​​മ​​​ങ്ങ​​​ൾ, യു​​​എ​​​ഇ​​​യു​​​ടെ ആ​​​രോ​​​ഗ്യ-​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യ്ക്കു ന​​​ൽ​​​കി​​​വ​​​രു​​​ന്ന പി​​​ന്തു​​​ണ എ​​​ന്നി​​​വ​​​കൂ​​​ടി വി​​​ല​​​യി​​​രു​​​ത്തി​​​യാ​​​ണു റാ​​​ങ്കിം​​​ഗ്.

യു​​​എ​​​ഇ​​​യെ ഗ്ലോ​​​ബ​​​ൽ പ​​​വ​​​ർ ഹൗ​​​സാ​​​ക്കി മാ​​​റ്റി​​​യ ലീ​​​ഡ​​​ർ​​​മാ​​​ർ എ​​​ന്ന വി​​​ശേ​​​ഷ​​​ണ​​​ത്തോ​​​ടെ​​​യാ​​​ണു ടോ​​​പ്പ് 100 എ​​​ക്സ്പാ​​​റ്റ് ലീ​​​ഡേ​​​ഴ്സ് പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്. ഭാ​​​ട്ടി​​​യ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ അ​​​ജ​​​യ് ഭാ​​​ട്ടി​​​യ​​​യാ​​​ണു പ​​​ട്ടി​​​ക​​​യി​​​ൽ ര​​​ണ്ടാ​​​മ​​​ത്. അ​​​ൽ ആ​​​ദി​​​ൽ ട്രേ​​​ഡിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ധ​​​ന​​​ഞ്ജ​​​യ് ദാ​​​താ​​​റാ​​​ണു മൂ​​​ന്നാ​​​മ​​​തു​​​ള്ള​​​ത്.

ജോ​​​യ് ആ​​​ലു​​​ക്കാ​​​സ്, ഡോ. ​​​ഷം​​​ഷീ​​​ർ വ​​​യ​​​ലി​​​ൽ, ലു​​​ലു ഫി​​​നാ​​​ഷ്യ​​​ൽ ഹോ​​​ൾ​​​ഡിം​​​ഗ്സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ അ​​​ദീ​​​ബ് അ​​​ഹ​​​മ്മ​​​ദ്, ഷം​​​ലാ​​​ൽ അ​​​ഹ​​​മ്മ​​​ദ്, സ​​​ണ്ണി വ​​​ർ​​​ക്കി തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണ് പ​​​ട്ടി​​​ക​​​യി​​​ൽ ഇ​​​ടം​​​നേ​​​ടി​​​യ മ​​​റ്റു മ​​​ല​​​യാ​​​ളി​​​ക​​​ൾ.

NRI

യു​എ​ഇ​യും ക​ട​ന്ന് മ​ല​യാ​ളി പെ​ൺ​കു​ട്ടി​യു​ടെ സോ​ളോ റൈ​ഡ് തു​ട​രു​ന്നു

അ​ബു​ദാ​ബി: രാ​ജ്യ​ത്തി​ന്‍റെ ഒ​ര​റ്റ​ത്തു​നി​ന്നു തു​ട​ങ്ങി മ​റ്റേ​യ​റ്റം വ​രെ ബൈ​ക്ക് യാ​ത്ര​ക​ൾ ന​ട​ത്തി​യി​ട്ടു​ള്ള ഒ​ട്ടേ​റെ​പ്പേ​രു​ണ്ടാ​കാം. പ​ക്ഷേ കാ​സ​ർ​ഗോ​ഡ് കു​മ്പ​ള​യി​ലെ അ​മൃ​ത ജോ​ഷി എ​ന്ന ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി സ്വ​പ്നം ക​ണ്ട​തും പ്ര​വ​ർ​ത്തി​ച്ച​തും അ​തി​നു​മ​പ്പു​റ​ത്താ​ണ്.

ഇ​ന്ത്യ​യി​ലെ ഏ​താ​ണ്ടെ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും സോ​ളോ ബൈ​ക്ക് യാ​ത്ര​ക​ൾ ന​ട​ത്തി​യ​തി​നു ശേ​ഷം ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ഭൂ​ട്ടാ​ൻ, മ്യാ​ൻ​മാ​ർ, ശ്രീ​ല​ങ്ക എ​ന്നീ രാ​ജ്യ​ങ്ങ​ളും ക​ട​ന്ന് ഇ​പ്പോ​ൾ യു​എ​ഇ​യി​ലെ ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലും സ​ഞ്ചാ​രം പൂ​ർ​ത്തി​യാ​ക്കി​യി​രി​ക്കു​ക​യാ​ണ് അ​മൃ​ത.

2021 ഫെ​ബ്രു​വ​രി അ​ഞ്ചി​നു കോ​ഴി​ക്കോ​ട്ടു​നി​ന്നു തു​ട​ങ്ങി​യ സോ​ളോ ബൈ​ക്ക് യാ​ത്ര​യി​ൽ രാ​ജ്യ​ത്തെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലൂ​ടെ​യും ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, മ്യാ​ൻ​മാ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ച് സ്ത്രീ​ശ​ക്തീ​ക​ര​ണ​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കി​യി​രു​ന്നു.

ഓ​രോ ദി​വ​സ​വും 10 മു​ത​ൽ 12 മ​ണി​ക്കൂ​ർ വ​രെ​യാ​ണ് ബൈ​ക്ക് ഓ​ടി​ച്ച​ത്. പി​ന്നീ​ട് 2023ൽ ​ശ്രീ​ല​ങ്ക​യി​ലും 2024ൽ ​ഭൂ​ട്ടാ​നി​ലും സ​ഞ്ചാ​രം പൂ​ർ​ത്തി​യാ​ക്കി. ഈ ​വ​ർ​ഷ​ത്തെ സ​ഞ്ചാ​ര​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത് യു​എ​ഇ​യാ​ണ്.

നാ​ലു​വ​ർ​ഷ​ത്തി​നി​ടെ അ​ര ല​ക്ഷം കി​ലോ​മീ​റ്റ​ർ ദൂ​ര​മാ​ണ് അ​മൃ​ത ബൈ​ക്കി​ൽ പി​ന്നി​ട്ട​ത്. വ​രും​വ​ർ​ഷ​ങ്ങ​ളി​ലും ഓ​രോ​രോ രാ​ജ്യ​ങ്ങ​ളി​ൽ ബൈ​ക്ക് യാ​ത്ര​ക​ൾ ന​ട​ത്തു​ക​യാ​ണ് ല​ക്ഷ്യം. യാ​ത്ര​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദേ​ശീ​യ, അ​ന്ത​ർ​ദേ​ശീ​യ ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള ആ​റ് പു​ര​സ്കാ​ര​ങ്ങ​ൾ ഇ​തി​ന​കം അ​മൃ​ത​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

ബൈ​ക്ക് യാ​ത്ര​ക​ൾ​ക്ക് പ്രേ​ര​ണ​യും പ്രോ​ത്സാ​ഹ​ന​വും ന​ൽ​കി​യ പി​താ​വ് അ​ശോ​ക് ജോ​ഷി​യു​ടെ ആ​ക​സ്മി​ക വേ​ർ​പാ​ട് മൂ​ല​മു​ണ്ടാ​യ ദുഃ​ഖ​ത്തി​ൽ​നി​ന്നു ക​ര​ക​യ​റാ​നാ​ണ് 2019ൽ ​ത​ന്‍റെ 19-ാം വ​യ​സി​ൽ അ​മൃ​ത സോ​ളോ ബൈ​ക്ക് യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​ത്.

പി​ന്നീ​ട് അ​തു​ത​ന്നെ പാ​ഷ​നാ​യി മാ​റു​ക​യാ​യി​രു​ന്നു. കു​മ്പ​ള സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്രം ക്രോ​സ് റോ​ഡി​ലെ വീ​ട്ടി​ൽ അ​മ്മ അ​ന്ന​പൂ​ർ​ണ ജോ​ഷി​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​പൂ​ർ​വ​യും ആ​ത്രേ​യ​യും എ​ല്ലാ​വി​ധ പി​ന്തു​ണ​യു​മാ​യി ഒ​പ്പ​മു​ണ്ട്.

NRI

യു​എ​ഇ​യി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

അ​ജ്‌​മാ​ൻ: യു​എ​ഇ​യി​ൽ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. മാ​ന​ന്ത​വാ​ടി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.​ സ​മ​കാ​ലി​ക ലോ​ക​ത്ത് സ​ഭ​യു​ടെ അ​നി​വാ​ര്യ​മാ​യ ശു​ശ്രൂ​ഷ​യാ​ണ് പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് എ​ന്ന് മാ​ർ അ​ല​ക്സ് താ​രാ​മം​ഗ​ലം പറഞ്ഞു.

യു​എ​ഇ​യി​ലു​ള്ള മാ​ന​ന്ത​വാ​ടി രൂ​പ​താം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മ​വും ബി​ഷ​പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മാ​ന​ന്ത​വാ​ടി രൂ​പ​ത മെ​ത്രാ​ൻ മാ​ർ ജോ​സ് പൊ​രു​ന്നേ​ടം വീ​ഡി​യോ​യി​ലൂ​ടെ അ​നു​ഗ്ര​ഹ സ​ന്ദേ​ശം ന​ൽ​കി. പ്ര​വാ​സി അ​പ്പോ​സ്ത​ലേ​റ്റ് ഡ​യ​റ​ക്‌ട​ർ ഫാ. ​മ​നോ​ജ് അ​മ്പ​ല​ത്തി​ങ്ക​ൽ വീ​ഡി​യോ​യി​ലൂ​ടെ ആ​ശം​സാ സ​ന്ദേ​ശം ന​ൽ​കി.

ദി​പു സെ​ബാ​സ്റ്റ്യ​ൻ, സി​ജു ജോ​സ​ഫ്, ഷി​നോ​ജ് മാ​ത്യു, പ്ര​സാ​ദ് ജോ​ൺ, സാ​ബു പ​രി​യാ​ര​ത്ത്, സ​ന്തോ​ഷ് മാ​ത്യു, ബെ​ഞ്ച​മി​ൻ ജോ​സ​ഫ്, സു​നി​ൽ പാ​യി​ക്കാ​ട്, ബോ​സി​മ ജോ​ൺ​സ​ൻ, ജോ​മോ​ൻ വ​ർ​ക്കി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സാ​ജ​ൻ വ​ർ​ഗീ​സ്, ബാ​ബു വ​ൻ​പു​ഴ, സ​ജി വ​ർ​ക്കി, അ​ഡ്വ. ബി​നോ​യ് മാ​ത്യു, ജീ​സ് തോ​മ​സ്, ആ​ൽ​ബി​ൻ ജോ​ർ​ജ്, ജെ​സ്‌​വി​ൻ ജോ​സ്, ബി​നോ​യ് ക്രി​സ്റ്റി എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹവി​രു​ന്നും ഉ​ണ്ടാ​യി​രു​ന്നു.

NRI

വി​പ​ഞ്ചി​ക​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും; കു​ഞ്ഞി​ന്‍റെ മൃ​ത​ദേ​ഹം യു​എ​ഇ​യി​ൽ സം​സ്ക​രി​ക്കും

ദുബായി: ഷാ​ർ​ജ​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച വി​പ​ഞ്ചി​ക​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കും. എ​ന്നാ​ൽ, വി​പ​ഞ്ചി​ക​യു​ടെ മ​ക​ൾ വൈ​ഭ​വി​യു​ടെ മൃ​ത​ദേ​ഹം യു​എ​ഇ​യി​ൽ ത​ന്നെ സം​സ്ക​രി​ക്കും.

ദു​ബാ​യി​യി​ൽ ന​ട​ന്ന ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്‍റെ ച​ർ​ച്ച​യി​ലാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം, വി​പ‍​ഞ്ചി​ക​യു​ടെ​യും കു​ഞ്ഞി​ന്‍റെ പോ​സ്റ്റു​മോ​ർ​ട്ടം പൂ​ർ​ത്തി​യാ​യി.

വി​പ​ഞ്ചി​ക​ ജീവനൊടുക്കിയതാണെന്നാണ് കു​ടും​ബ​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന വി​വ​രം.​ വി​പ​ഞ്ചി​ക​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്ക​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്.

ഇരുവരെയും കൊ​ല​പ്പെടുത്തിയതാ​കാമെ​ന്ന് സം​ശ​യി​ക്കു​ന്നു​വെ​ന്നും മൃ​ത​ദേ​ഹ​ങ്ങ​ൾ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് കു​ടും​ബം കോ​ട​തി​യി​ൽ ഹ​ർ​ജി​യും ന​ൽ​കി​യി​രു​ന്നു.

Latest News

Up