x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അണ്ടര്‍19 ഏഷ്യാകപ്പ്: പാക്കിസ്ഥാനെതിരേ യുഎഇക്ക് ജയിക്കാൻ 242 റൺസ്


Published: December 16, 2025 02:36 PM IST | Updated: December 16, 2025 02:36 PM IST

ദുബായി: അണ്ടര്‍ 19 ഏഷ്യാ കപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ പാക്കിസ്ഥാനെതിരേ യുഎഇക്ക് 242 റൺസ് വിജയലക്ഷ്യം. ദുബായിയിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 241 റൺസെടുത്തു.

അർധസെഞ്ചുറി നേടിയ അഹമ്മദ് ഹുസൈൻ (65) ആണ് പാക് നിരയിലെ ടോപ് സ്കോറർ. സമീർ മിൻഹാസ് (44), ഹംസ സഹൂർ (42), ഹുസൈഫ അഹ്സാൻ (23), ഉസ്മാൻ ഖാൻ (21), ക്യാപ്റ്റൻ ഫർഹാൻ യൂസഫ് (20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

യുഎഇക്കു വേണ്ടി യുഗ് ശർമ 52 റൺസ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയപ്പോൾ നസീം ഖാൻ രണ്ടുവിക്കറ്റും മുഹമ്മദ് ബാസിൽ അസിം, ഉദ്ദിഷ് സുരി, സൈനുല്ല റെഹ്‌മാനി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags : Under-19 Asia Cup UAE Pakistan Cricket

Recent News

Up