x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​നം: പു​ക​ഴ്ത്തി യു​എ​ഇ മ​ന്ത്രി; കൈ​യ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി


Published: November 9, 2025 11:13 PM IST | Updated: November 10, 2025 01:10 PM IST

അ​ബു​ദാബി: കേ​ര​ള​ത്തി​ന്‍റെ അ​തി​ദാ​രി​ദ്ര്യ​മു​ക്ത പ്ര​ഖ്യാ​പ​ന​ത്തെ പു​ക​ഴ്ത്തി യു​എ​ഇ സ​ഹി​ഷ്ണു​ത മ​ന്ത്രി ഷെ​യ്ഖ് ന​ഹ്യാ​ൻ മു​ബാ​റ​ക്. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ​ദ​സി​ലി​രി​ക്കെ​യാ​ണ് യു​എ​ഇ മ​ന്ത്രി​യു​ടെ പ്ര​ശം​സ. കേ​ര​ള​ത്തി​ന്‍റേ​ത് വ​ലി​യ നേ​ട്ടാ​മെ​ന്നും മ​റ്റു​ള്ള​വ​ര്‍​ക്കും പി​ന്തു​ട​രാ​വു​ന്ന മാ​തൃ​ക​യാ​ണ്.

ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന ഉ​ദ്യ​മ​ങ്ങ​ളു​മാ​യി കേ​ര​ളം മു​ന്നോ​ട്ട് പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തെ കൈ​യ​ടി​യോ​ടെ​യാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ സ്വീ​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ളെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ ക​ഠി​നാ​ധ്വാ​ന​ത്തി​ന് അ​ഭി​വാ​ദ്യം അ​ര്‍​പ്പി​ച്ച മ​ന്ത്രി നി​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റെ ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഘ​ട​ക​മാ​ണെ​ന്നും വ്യ​ക്ത​മാ​ക്കി. ഹൃ​ദ​യ​ത്തി​ൽ നി​ന്നു​ള്ള വാ​ക്കു​ക​ളെ​ന്നാ​ണ് യു​എ​ഇ മ​ന്ത്രി​യു​ടെ പ്ര​ശം​സ​ക്ക് മ​റു​പ​ടി​യാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞ​ത്.

 

 

 

Tags : uae minister extreme poverty free declaration pinarayi vijayan

Recent News

Up