Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : VINAYAKAN

ക​ലി​പ്പ് മോ​ഡി​ൽ ഷാ​ജി പാ​പ്പ​ൻ; ആ​ട് 3 ക്യാ​ര​ക്ട​ർ പോ​സ്റ്റ​റു​ക​ൾ പു​റ​ത്ത്

ജ​യ​സൂ​ര്യ നാ​യ​ക​നാ​യെ​ത്തു​ന്ന ആ​ട് 3യു​ടെ ക്യാ​ര​ക്ട​ർ പോ​സ്റ്റു​ക​ള്‍ പു​റ​ത്ത് വി​ട്ട് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ. ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ മൂ​ന്നാം ഭാ​ഗ​മാ​യാ​ണ് ആ​ട് 3 എ​ത്തു​ന്ന​ത്. ഒ​രു ടൈം​ട്രാ​വ​ൽ ക​ഥ​യു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ മി​ഥു​ൻ മാ​നു​വ​ല്‍ തോ​മ​സ് എ​ത്തു​ന്ന​ത് എ​ന്നാ​ണ് ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ൾ ന​ൽ​കു​ന്ന സൂ​ച​ന.

ഭൂ​ത​കാ​ലം ഉ​ണ​രു​ന്നു എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ക്യാ​ര​ക്റ്റ​ർ പോ​സ്റ്റ​റു​ക​ൾ  പു​റ​ത്തു​വി​ട്ട​ത്. 

ജ​യ​സൂ​ര്യ, സ​ണ്ണി വെ​യ്ൻ, സൈ​ജു കു​റു​പ്പ്, ഇ​ന്ദ്ര​ന്‍​സ്, വി​നാ​യ​ക​ൻ, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, വി​ജ​യ് ബാ​ബു എ​ന്നി​വ​രു​ടെ പോ​സ്റ്റ​റു​ക​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ആ​ട് സി​നി​മ​യു​ടെ മു​ൻ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ ഗെ​റ്റ​പ്പി​ലാ​ണ് ഇ​ത്ത​വ​ണ ഷാ​ജി പാ​പ്പ​നും സം​ഘ​വും എ​ത്തു​ന്ന​ത്.

Movies

ആ ഗാനം ആലപിച്ചത് മമ്മൂട്ടിയുടെ കൊച്ചുമകൻ; കളങ്കാവലിലെ ഗാനം ഹിറ്റാകുന്നു

മമ്മൂട്ടിയുടെ നാളെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവലിലെ ‘റെഡ്ബ്ലാക്ക്’ എന്ന ഗാനം ആലപിച്ചത് താരത്തിന്‍റെ കൊച്ചുമകൻ അദ്യാൻ സയീദ്. മമ്മൂട്ടിയുടെ മകൾ സുറുമിയുടെ മകനാണ് അദ്യാൻ സയീദ്.

കളങ്കാവലിന്‍റെ സംവിധായകൻ ജിതിൻ കെ.ജോസ് വരികൾ എഴുതി സംഗീതം നൽകിയ ഗാനമാണ് അദ്യാൻ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്‍റെ കഥാപശ്ചാത്തലത്തിന്‍റെ ഭാഗമായ നിഗൂഢതയും രഹസ്യങ്ങളും എല്ലാം പ്രേക്ഷകരിലേക്ക് പകരുന്ന രീതിയിൽ ഒരുക്കിയിരിക്കുന്ന ഇംഗ്ലിഷ് ഗാനമാണ് ‘റെഡ്ബ്ലാക്ക്’. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്.

ഇതാദ്യമായല്ല, അദ്യാൻ മമ്മൂട്ടി ചിത്രത്തിനു വേണ്ടി പാടുന്നത്. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീർ സംവിധാനം ചെയ്ത ‘റോഷാക്ക്’ എന്ന ചിത്രത്തിലെ ‘ഡോണ്ട് ഗോ’ എന്ന ഇംഗ്ലിഷ് ഗാനം ആലപിച്ചതും അദ്യാൻ ആയിരുന്നു. പിന്നണി ഗായകൻ എന്ന നിലയിൽ അദ്യാൻ സിനിമയിൽ അരങ്ങേറിയതും ആ ഗാനത്തിലൂടെ ആയിരുന്നു.

ഡിസംബർ അഞ്ചിനാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ചിത്രം വേഫറർ ഫിലിംസ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ.ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ, മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമിക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ്.

Movies

വല്ലാത്തൊരു കളങ്കാവൽ

സി​ഗ​ര​റ്റ് ക​ടി​ച്ചു​പി​ടി​ച്ച്, ഫ​സ്റ്റ്‌​ലു​ക്കി​ല്‍ മ​മ്മൂ​ട്ടി​യു​ടെ വ​ല്ലാ​ത്തൊ​രു നോ​ട്ട​ത്തി​ലും ചി​രി​യി​ലും തു​ട​ങ്ങി​യ​താ​ണ് മ​മ്മൂ​ട്ടി-​വി​നാ​യ​ക​ന്‍ സി​നി​മ "ക​ള​ങ്കാ​വ​ലി'​ന്‍റെ സ​സ്പെ​ന്‍​സും ത്രി​ല്ലും. "ഏ​റ്റ​വും കൂ​ടു​ത​ല്‍ സു​ഖം കി​ട്ടു​ന്ന​ത് എ​ന്തി​നെ കൊ​ല്ലു​മ്പോ​ഴാ​ണെ​ന്ന് അ​റി​യാ​മോ’ എ​ന്ന മ​മ്മൂ​ട്ടി​യു​ടെ ഡ​യ​ലോ​ഗു കൂ​ടി​യാ​യ​പ്പോ​ള്‍, ട്രെ​യി​ല​റി​ല്‍ ഉ​ദ്വേ​ഗം ഒ​രു​പ​ടി​കൂ​ടി ക​ട​ന്നു.

മ​മ്മൂ​ട്ടി വി​ല്ല​നാ​ണോ, ഇ​തു സ​യ​നൈ​ഡ് മോ​ഹ​ന്‍റെ ക്രൈം ​ലൈ​ഫാ​ണോ...​നി​ര​വ​ധി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ചു പ്ര​ച​രി​ക്കു​ന്ന ഊ​ഹാ​പോ​ഹ​ങ്ങ​ളും ചോ​ദ്യ​ങ്ങ​ളും. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​നും സ​ഹ​ര​ച​യി​താ​വു​മാ​യ ജി​തി​ന്‍ കെ. ​ജോ​സ് സ​ണ്‍​ഡേ ദീ​പി​ക​യോ​ടു സം​സാ​രി​ക്കു​ന്നു.

എ​ന്താ​ണു ക​ള​ങ്കാ​വ​ല്‍..?

ദാ​രി​ക​നെ​ത്തേ​ടി ഭ​ദ്ര​കാ​ളീ​ദേ​വി ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യു​ടെ ഐ​തി​ഹ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ദേ​വീ​ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ത്താ​റു​ള്ള ച​ട​ങ്ങാ​ണു ക​ള​ങ്കാ​വ​ല്‍. എ​ന്‍റെ ക​ള​ത്തി​നു ഞാ​ന്‍ കാ​വ​ല്‍ നി​ല്‍​ക്കു​ന്നു എ​ന്നാ​ണ് അ​തി​ന്‍റെ വാ​ച്യാ​ര്‍​ഥം. ക​ള​ത്തി​നു വി​വി​ധ അ​ര്‍​ഥ​ങ്ങ​ളു​ണ്ട്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും ഒ​രേ അ​ര്‍​ഥം ത​ന്നെ​യാ​ണ്. ഇ​തി​ന്‍റെ ക​ഥാ​ഭൂ​മി​ക കേ​ര​ള-​ത​മി​ഴ്നാ​ട് അ​തി​ര്‍​ത്തി​യി​ലാ​യ​തു​കൊ​ണ്ടും ഈ ​ര​ണ്ടു സം​സ്കാ​ര​ങ്ങ​ളെ ഈ ​സി​നി​മ ഉ​ള്‍​ക്കൊ​ള്ളു​ന്ന​തി​നാ​ലു​മാ​ണ് ഈ ​പേ​രി​ലെ​ത്തി​യ​ത്. മാ​ത്ര​മ​ല്ല, ഇ​തി​ന്‍റെ പ്ര​മേ​യ​വു​മാ​യും ആ ​ഐ​തി​ഹ്യ​ത്തി​നു ബ​ന്ധ​മു​ണ്ട്.

Movies

മ​മ്മൂ​ക്കാ​യെ ബി​ഗ്സ്ക്രീ​നി​ൽ കാ​ണാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം; ക​ള​ങ്കാ​വ​ൽ റി​ലീ​സ് നീ​ട്ടി

ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ക​ള​ങ്കാ​വ​ലി​ന്‍റെ റി​ലീ​സ് നീ​ട്ടി. മ​മ്മൂ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് റി​ലി​സ് തീ​യ​തി മാ​റ്റി​യ വി​വ​രം പ​ങ്കു​വ​ച്ച​ത്. ‌

പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ന​വം​ബ​ർ 27ന് ​ആ​ഗോ​ള ത​ല​ത്തി​ല്‍ സി​നി​മ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് നേ​ര​ത്തെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്.

റോ​ഷാ​ക്ക്, ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, കാ​ത​ൽ, ക​ണ്ണൂ​ർ സ്ക്വാ​ഡ്, ട​ർ​ബോ, ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഏ​ഴാ​മ​ത്തെ പ്രൊ​ഡ​ക്ഷ​നാ​ണ് ‘ക​ള​ങ്കാ​വ​ല്‍’. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സാ​ണ് സം​വി​ധാ​യ​ക​ൻ.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം കു​റു​പ്പ്, ഓ​ശാ​ന എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്തു​കാ​ര​നാ​ണ് ജി​തി​ൻ കെ. ​ജോ​സ്. സു​ഷി​ന്‍ ശ്യാം ​ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ഫൈ​സ​ല്‍ അ​ലി ഛായാ​ഗ്ര​ഹ​ണം.

മു​ജീ​ബ് മ​ജീ​ദ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ഫൈ​സ​ൽ അ​ലി ഛായാ​ഗ്ര​ഹ​ണം. നാ​ഗ​ർ​കോ​വി​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. മ​മ്മൂ​ട്ടി​യു​ടെ ഈ ​വ​ർ​ഷം ഇ​റ​ങ്ങി​യ 'ഡൊ​മി​നി​ക് ആ​ന്‍റി ദി ​ലേ​ഡീ​സ് പ​ഴ്‌​സ്, ബ​സൂ​ക്ക എ​ന്നീ ചി​ത്ര​ങ്ങ​ൾ വ​ലി​യ വി​ജ​യം നേ​ടാ​ത്ത​തി​നാ​ൽ ത​ന്നെ ക​ള​ങ്കാ​വ​ൽ റി​ലീ​സി​ലാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Movies

മ​മ്മൂ​ട്ടി​യും വി​നാ​യ​ക​നും നേ​ർ​ക്കു​നേ​ർ; ക​ള​ങ്കാ​വ​ൽ ട്രെ​യി​ല​ർ

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​ർ പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന ക​ള​ങ്കാ​വ​ലി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ വേ​ഷ​പ്പ​ക​ർ​ച്ച​യും അ​ഭി​ന​യ വി​സ്മ​യ​വു​മാ​യി​രി​ക്കും ചി​ത്ര​ത്തി​ലൂ​ടെ കാ​ണാ​ൻ സാ​ധി​ക്കു​ക എ​ന്ന് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും പ​റ​യു​ന്നു.

റോ​ഷാ​ക്ക്, ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, കാ​ത​ൽ, ക​ണ്ണൂ​ർ സ്ക്വാ​ഡ്, ട​ർ​ബോ, ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഏ​ഴാ​മ​ത്തെ പ്രൊ​ഡ​ക്ഷ​നാ​ണ് ‘ക​ള​ങ്കാ​വ​ല്‍’. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സാ​ണ് സം​വി​ധാ​യ​ക​ൻ.

Movies

ഒ​രു നി​ർ​മാ​താ​വ് എ​ത്ര​കാ​ലം ഇ​ത് സ​ഹി​ക്ക​ണം; ഷ​റ​ഫു​ദ്ദീ​നോ​ട് കയർക്കുന്ന വി​നാ​യ​ക​ൻ: വീ​ഡി​യോ

ന​ട​ൻ ഷ​റ​ഫു​ദ്ദീ​നോ​ട് ക​യ​ർ​ക്കു​ന്ന വി​നാ​യ​ക​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​രി​പ​ട​ർ​ത്തു​ന്ന​ത്. ഷ​റ​ഫു​ദ്ദീ​ൻ ത​ന്നെ​യാ​ണ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

‘ഒ​രു പ്രൊ​ഡ്യൂ​സ​ർ എ​ത്ര കാ​ലം ഇ​ത് സ​ഹി​ക്ക​ണം’ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഷ​റ​ഫു​ദ്ദീ​ൻ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. ഡേ​റ്റി​ന്‍റെ കാ​ര്യം പ​റ​ഞ്ഞ് കാ​ര​വ​ന് അ​ക​ത്തു നി​ന്ന് വി​നാ​യ​ക​ൻ ഷ​റ​ഫു​ദ്ദീ​നോ​ട് ദേ​ഷ്യ​പ്പെ​ടു​ന്ന​തും ഷ​റ​ഫു​ദീ​ൻ സ​മാ​ധാ​നി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം.

ഒ​ടു​വി​ൽ ഷ​റ​ഫു​ദ്ദീ​ൻ കാ​ര​വ​ന്‍റെ വാ​തി​ൽ അ​ട​ച്ച് നെ​ടു​വീ​ർ​പ്പി​ടു​ന്ന​തോ​ടെ വീ​ഡി​യോ​യു​ടെ ആ​ദ്യ ഭാ​ഗം അ​വ​സാ​നി​ക്കു​ന്നു. ‘ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ്’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് വീ​ഡി​യോ​യു​ടെ അ​ടു​ത്ത ഭാ​ഗം ആ​രം​ഭി​ക്കു​ന്ന​ത്.

ഷ​റ​ഫു​ദ്ദീ​ൻ നാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ പെ​റ്റ് ഡി​റ്റ​ക്ടീ​വ് സി​നി​മ​യി​ൽ അ​തി​ലെ ക​ഥാ​പാ​ത്ര​മാ​യ യാ​ഖ​ത് അ​ലി​യു​ടെ വേ​ഷ​ത്തി​ൽ വി​നാ​യ​ക​ൻ നി​ൽ​ക്കു​ന്ന​താ​ണ് അ​ടു​ത്ത സീ​നി​ൽ കാ​ണി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം ചി​രി​യു​ണ​ർ​ത്തി​യ ക്ലൈ​മാ​ക്സ് രം​ഗ​ത്തി​ന്‍റെ ഒ​രം​ശ​മാ​ണ് വീ​ഡി​യോ​യി​ൽ തു​ട​ർ​ന്ന് കാ​ണി​ക്കു​ന്ന​ത്. വി​നാ​യ​ക​ൻ റോ​ള​ർ​കോ​സ്റ്റ​റി​ൽ ക​യ​റി കി​ളി​പോ​യി ന​ട​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും വി​ഡി​യോ​യി​ൽ കാ​ണാം. ചി​ത്ര​ത്തി​ന്‍റെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഷ​റ​ഫു​ദ്ദീ​ൻ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്.

Movies

മ​മ്മൂ​ട്ടി​യെ ബി​ഗ്സ്ക്രീ​നി​ൽ കാ​ണാ​ൻ ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ട; ക​ള​ങ്കാ​ൽ റി​ലീ​സ് ഡേ​റ്റ് പു​റ​ത്ത്

 

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ക​ള​ങ്കാ​വ​ൽ ന​വം​ബ​ർ 27ന് ​ആ​ഗോ​ള റി​ലീ​സാ​യി എ​ത്തു​ന്നു. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.

ഏ​ഴു മാ​സ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന മ​മ്മൂ​ട്ടി ചി​ത്ര​മെ​ന്ന നി​ല​യി​ൽ വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യു​മാ​ണ് മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ "ക​ള​ങ്കാ​വ​ൽ' കാ​ത്തി​രി​ക്കു​ന്ന​ത്. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണി​ത്.

ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ. ​ജോ​സും ചേ​ർ​ന്നാ​ണ് ക​ള​ങ്കാ​വ​ലി​ൻ​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത്. ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം കു​റു​പ്പി​ന്‍റെ ക​ഥ​യൊ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ. ​ജോ​സ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ചി​ത്ര​ത്തി​ന്‍റെ ടീ​സ​റും പോ​സ്റ്റ​റു​ക​ളും വ​ലി​യ ആ​വേ​ശ​വും ആ​കാം​ഷ​യു​മാ​ണ് ചി​ത്ര​ത്തെ കു​റി​ച്ച് പ്രേ​ക്ഷ​ക​രി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ മ​മ്മൂ​ട്ടി​യു​ടെ ലു​ക്കും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നു. മ​മ്മൂ​ട്ടി എ​ന്ന മ​ഹാ​ന​ട​ന്‍റെ ഗം​ഭീ​ര അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ നി​റ​ഞ്ഞ ചി​ത്ര​മാ​യി​രി​ക്കും ക​ള​ങ്കാ​വ​ൽ എ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ഓ​രോ പ്രോ​മോ ക​ണ്ട​ന്‍റു​ക​ളും ന​ൽ​കു​ന്ന പ്ര​തീ​ക്ഷ. ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യെ ബി​ഗ് സ്‌​ക്രീ​നി​ൽ വ​ര​വേ​ൽ​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ലാ​ണ് ആ​രാ​ധ​ക​രും.

എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം-​ഫൈ​സ​ൽ അ​ലി, സം​ഗീ​തം-​മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ-​പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ-​സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ഷാ​ജി ന​ടു​വി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ബോ​സ്, മേ​ക്ക​പ്പ്-​അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, വ​സ്ത്രാ​ല​ങ്കാ​രം-​അ​ഭി​ജി​ത്ത് സി, ​സ്റ്റി​ൽ​സ്-​നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ-​ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്-​ആ​ന്‍റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്-​വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ-​ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഒ-​വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

മ​മ്മൂ​ക്കാ​യെ ബി​ഗ്സ്ക്രീ​നി​ൽ ഉ​ട​നെ കാ​ണാം; ക​ള​ങ്കാ​വ​ൽ സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യി

മ​മ്മൂ​ട്ടി, വി​നാ​യ​ക​ൻ എ​ന്നി​വ​രെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ.​ജോ​സ് സം​വി​ധാ​നം നി​ർ​വ​ഹി​ച്ച ‘ക​ള​ങ്കാ​വ​ൽ’ സെ​ൻ​സ​റിം​ഗ് പൂ​ർ​ത്തി​യാ​യി. U/A 16+ സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​രു ക്രൈം ​ഡ്രാ​മ​യാ​യി ഒ​രു​ക്കി​യ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ നേ​ര​ത്തെ പു​റ​ത്ത് വ​രി​ക​യും വ​മ്പ​ൻ ഹി​റ്റാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി ക​മ്പ​നി നി​ർ​മി​ക്കു​ന്ന ചി​ത്രം വേ​ഫ​റ​ർ ഫി​ലിം​സാ​ണ് കേ​ര​ള​ത്തി​ൽ വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. ജി​ഷ്ണു ശ്രീ​കു​മാ​റും ജി​തി​ൻ കെ.​ജോ​സും ചേ​ർ​ന്നാ​ണ് ക​ള​ങ്കാ​വ​ലി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച​ത്.

മ​ല​യാ​ള സി​നി​മാ പ്രേ​മി​ക​ൾ ഏ​റെ ആ​കാം​ക്ഷ​യോ​ടെ​യും ആ​വേ​ശ​ത്തോ​ടെ​യും കാ​ത്തി​രി​ക്കു​ന്ന ക​ള​ങ്കാ​വ​ൽ, മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ഏ​ഴാ​മ​ത്തെ ചി​ത്രം കൂ​ടി​യാ​ണ്.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ നാ​യ​ക​നാ​യെ​ത്തി​യ കു​റു​പ്പി​ന്‍റെ ക​ഥ ഒ​രു​ക്കി ശ്ര​ദ്ധ നേ​ടി​യ ജി​തി​ൻ കെ.​ജോ​സ് ആ​ദ്യ​മാ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ക​ള​ങ്കാ​വ​ലി​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ൾ എ​ല്ലാം ത​ന്നെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​യാ​യി മാ​റി​യി​രു​ന്നു.

ക​ള​ങ്കാ​വ​ലി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, ഛായാ​ഗ്ര​ഹ​ണം- ഫൈ​സ​ൽ അ​ലി, സം​ഗീ​തം - മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റ​ർ - പ്ര​വീ​ൺ പ്ര​ഭാ​ക​ർ, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ- സു​നി​ൽ സിം​ഗ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- അ​രോ​മ മോ​ഹ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ- ഷാ​ജി ന​ടു​വി​ൽ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ബോ​സ്, മേ​ക്ക​പ്പ്- അ​മ​ൽ ച​ന്ദ്ര​ൻ, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ,

വ​സ്ത്രാ​ല​ങ്കാ​രം- അ​ഭി​ജി​ത്ത് സി, ​സ്റ്റി​ൽ​സ്- നി​ദാ​ദ്, ടൈ​റ്റി​ൽ ഡി​സൈ​ൻ - ആ​ഷി​ഫ് സ​ലീം, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്- ആ​ൻ്റ​ണി സ്റ്റീ​ഫ​ൻ, ആ​ഷി​ഫ് സ​ലീം, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വി​ഷ്ണു സു​ഗ​ത​ൻ, ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബൂ​ഷ​ൻ പാ​ർ​ട്ണ​ർ- ട്രൂ​ത് ഗ്ലോ​ബ​ൽ ഫി​ലിം​സ്, പി​ആ​ർ​ഓ - വൈ​ശാ​ഖ് സി ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Movies

"വി​നാ​യ​ക​നെ നി​യ​ന്ത്രി​ക്ക​ണം, ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു ന​ട​ന് ചേ​ര്‍​ന്ന​ത​ല്ല'; അ​ധി​ക്ഷേ​പ പോ​സ്റ്റു​ക​ള്‍​ക്കെ​തി​രെ "അ​മ്മ'

അ​ടൂ​ര്‍ ഗോ​പാ​ല​കൃ​ഷ്ണ​നെ​യും യേ​ശു​ദാ​സി​നെ​യും അ​ധി​ക്ഷേ​പി​ച്ച് പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ ന​ട​ന്‍ വി​നാ​യ​ക​നെ താ​ര സം​ഘ​ട​ന​യാ​യ "അ​മ്മ'. വി​നാ​യ​ക​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഒ​രു ന​ട​ന് ചേ​ര്‍​ന്ന​ത​ല്ലെ​ന്നാ​ണ് വി​മ​ര്‍​ശ​നം. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷ​മു​ള്ള സം​ഘ​ട​ന​യു​ടെ ആ​ദ്യ എ​ക്‌​സി​ക്യൂ​ട്ടീ​വ് മീ​റ്റിം​ഗി​ലാ​ണ് വി​ഷ​യം ച​ര്‍​ച്ച​യാ​യ​ത്.

അ​ശ്ലീ​ല പ​ദ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച് ഗു​രു​ത​ര​മാ​യ ചി​ല അ​ധി​ക്ഷേ​പ​ങ്ങ​ളാ​ണ് ചി​ല പ്ര​ശ​സ്ത വ്യ​ക്തി​ക​ളെ​ക്കു​റി​ച്ച് വി​നാ​യ​ക​ന്‍ ന​ട​ത്തി​യ​തെ​ന്ന് അ​മ്മ അം​ഗ​ങ്ങ​ള്‍ വി​മ​ര്‍​ശി​ച്ചു.

എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി വി​നാ​യ​ക​ന്‍റെ ഇ​ത്ത​രം സോ​ഷ്യ​ല്‍ മീ​ഡി​യ ഇ​ട​പെ​ട​ലു​ക​ളി​ല്‍ അ​മ​ര്‍​ഷം രേ​ഖ​പ്പെ​ടു​ത്തി. വി​നാ​യ​ക​നെ നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ടെ​ന്നും ഇ​ക്കാ​ര്യം സം​ഘ​ട​ന​യി​ല്‍ ത​ന്നെ ച​ര്‍​ച്ച ചെ​യ്ത് വേ​ണ്ടി വ​ന്നാ​ല്‍ അ​ദ്ദേ​ഹ​ത്തെ വി​ളി​ച്ച് സം​സാ​രി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളു​യ​ര്‍​ന്നു.

Kerala

വി​നാ​യ​ക​ന്‍ പൊ​തു​ശ​ല്യ​മാ​യി മാ​റു​ന്നു, സ​ർ​ക്കാ​ർ പി​ടി​ച്ചു​കെ​ട്ടി ചി​കി​ത്സി​ക്ക​ണം: മു​ഹ​മ്മ​ദ് ഷി​യാ​സ്

കൊ​ച്ചി: ന​ട​ന്‍ വി​നാ​യ​ക​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ്. വി​നാ​യ​ക​ന്‍ ഒ​രു പൊ​തു ശ​ല്യ​മാ​യി മാ​റു​ന്നു​വെ​ന്നും സ​ര്‍​ക്കാ​ര്‍ പി​ടി​ച്ചു​കെ​ട്ടി കൊ​ണ്ടു​പോ​യി ചി​കി​ത്സി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​നാ​യ​ക​ൻ ല​ഹ​രി ഉ​പ​യോ​ഗി​ച്ചി​ട്ടാ​ണ് ഇ​തെ​ല്ലാം പ​റ​യു​ന്ന​ത്. അ​ദ്ദേ​ഹം താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റി​ൽ ത​ന്നെ പ്ര​ശ്ന​മു​ണ്ടാ​ക്കി​യി​രു​ന്നു. തു​ണി​യു​രി​ഞ്ഞ് പ​ച്ച​ത്തെ​റി പ​റ​യു​ന്ന വി​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ കാ​ണാ​നും കേ​ൾ​ക്കാ​നും ഇ​ട​യാ​യി. ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം.

ഇ​ത്ത​ര​ത്തി​ൽ മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ണി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് എ​ന്തു ചി​കി​ത്സ​യാ​ണോ വേ​ണ്ട​ത്, അ​തു കൊ​ടു​ക്കു​ക. എ​ല്ലാം ചെ​യ്തു ക​ഴി​ഞ്ഞി​ട്ട് സോ​റി പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ല. ഇ​തി​ങ്ങ​നെ നി​ര​ന്ത​രം ആ​വ​ർ​ത്തി​ച്ച് എ​ല്ലാ​വ​ർ​ക്കും ഒ​രു ത​ല​വേ​ദ​ന​യാ​യി മാ​റു​മ്പോ​ൾ ജ​നം ഇ​വ​രെ ജ​നം തെ​രു​വി​ല്‍ നേ​രി​ടേ​ണ്ട അ​വ​സ്ഥ​യാ​കു​മെ​ന്നും ഷി​യാ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ല​ഹ​രി​ക്കേ​സു​ക​ളി​ല്‍​പ്പെ​ടു​ന്ന താ​ര​ങ്ങ​ള്‍​ക്ക് വ​ലി​യ പ​രി​ര​ക്ഷ​യാ​ണ് സ​ര്‍​ക്കാ​രും പൊ​തു​സ​മൂ​ഹ​വും ന​ല്‍​കു​ന്ന​ത്. അ​വ​രെ ആ​രാ​ധി​ക്കു​ന്ന​വ​ര്‍​ക്ക് തെ​റ്റാ​യ സ​ന്ദേ​ശം ന​ല്‍​കും. ത​നി​ക്ക് തെ​റ്റു​പ​റ്റി​യ​താ​യി വേ​ട​ന്‍ ഏ​റ്റു പ​റ​ഞ്ഞു. എ​ന്നാ​ല്‍ എ​ത്ര​പേ​ര്‍​ക്ക് അ​തി​ന് ക​ഴി​യും. സി​നി​മാ മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ ഗൗ​ര​വ​മാ​യി ചി​ന്തി​ക്കേ​ണ്ട​താ​ണെ​ന്നും ഷി​യാ​സ് പ​റ​ഞ്ഞു.

Movies

"ബ്രാ​ഹ്മ​ണ്യ​ത്വം കൊ​ടി​കു​ത്തി വാ​ഴ്ന്ന കാ​ല​ത്ത് സ്വ​ന്തം പ്ര​തി​ഭ കൊ​ണ്ട് ഉ​യ​ർ​ന്നു​വ​ന്ന പാ​വ​പ്പെ​ട്ട ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​നാ​ണ് യേ​ശു​ദാ​സ്'

കെ.​ജെ. യേ​ശു​ദാ​സി​നെ അ​ധി​ക്ഷേ​പി​ച്ച വി​നാ​യ​ക​ന് മ​റു​പ​ടി​യു​മാ​യി ഗാ​യ​ക​ൻ ജി. ​വേ​ണു​ഗോ​പാ​ൽ. ബ്രാ​ഹ്മ​ണ്യ​ത്വം കൊ​ടി​കു​ത്തി വാ​ഴ്ന്ന കാ​ല​ത്ത് സ്വ​ന്തം പ്ര​തി​ഭ കൊ​ണ്ട് ഉ​യ​ർ​ന്നു​വ​ന്ന പാ​വ​പ്പെ​ട്ട ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​നാ​ണ് യേ​ശു​ദാ​സെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​നു പി​ന്നി​ൽ കു​മ്പി​ട്ടി​രി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ തൊ​ഴി​ലാ​ളി​ക​ൾ ഊ​രി​പ്പി​ടി​ച്ച വാ​ളു​മാ​യി ചാ​ടി​വീ​ണു വെ​ട്ടി​വീ​ഴ്ത്തു​ക​യാ​ണെ​ന്നും കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ​വി​പ്ല​വ​കാ​രി ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ യേ​ശു​ദാ​സ് എ​ന്നു നി​സം​ശ​യം പ​റ​യാ​മെ​ന്നും വേ​ണു​ഗോ​പാ​ൽ ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

കേ​ര​ള​ത്തി​ൽ ഇ​പ്പോ​ൾ പ​ഴ​യ ബിം​ബ​ങ്ങ​ളൊ​ക്കെ ത​ച്ചു​ട​ച്ച് പു​തി​യ​വ പ​ണി​യു​ക​യാ​ണ് ന​മ്മ​ൾ. പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്ന​സ് എ​ന്ന ക​രി​ങ്ക​ൽ ഭി​ത്തി​യി​ൽ ത​ല ത​ല്ലി ഒ​ട്ടു​മി​ക്ക പ്ര​ശ​സ്ത​ർ​ക്കും അ​ടി പ​ത​റു​ന്നു.

ക​മ്പ്യൂ​ട്ട​ർ സ്ക്രീ​നി​നു പി​ന്നി​ൽ കു​മ്പി​ട്ടി​രി​ക്കു​ന്ന സോ​ഷ്യ​ൽ മീ​ഡി​യ തൊ​ഴി​ലാ​ളി​ക​ൾ ഊ​രി​പ്പി​ടി​ച്ച വാ​ളു​മാ​യി ചാ​ടി​വീ​ണു വെ​ട്ടി​വീ​ഴ്ത്തു​ന്നു. മു​റി​വു​ണ​ക്കാ​ൻ പോ​ലും സ​മ​യം കൊ​ടു​ക്കാ​തെ മീ​ഡി​യ ക്യാ​മ​റ​ക​ൾ അ​വ​രെ ശ​ര​പ​ഞ്ജ​ര​ത്തി​ൽ കി​ട​ത്തു​ന്നു.

ഒ​രാ​യു​ഷ്ക്കാ​ലം മു​ഴു​വ​ൻ സ്വ​ന്തം ജീ​വി​ത​വും പ്ര​തി​ഭ​യും ഉ​രു​ക്കി​യൊ​ഴി​ച്ച് കേ​ര​ള​ത്തെ ലോ​ക സി​നി​മ​യു​ടെ​യും സം​ഗീ​ത​ത്തി​ന്‍റെ​യും നെ​റു​ക​യി​ൽ ഒ​രു സി​ന്ദൂ​ര​തി​ല​ക​മാ​യി ചാ​ർ​ത്തി​യ അ​വ​രെ നി​ഷ്ക​രു​ണം വേ​ട്ട​യാ​ടു​ന്നു. അ​സ​ഭ്യം കൊ​ണ്ട് മൂ​ടു​ന്നു.

മാ​ന​വി​ക​ത​യി​ൽ നി​ന്നും മ​നു​ഷ്യ​നെ മാ​റ്റി​നി​ർ​ത്തു​ന്ന​താ​ണ് പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്ട്ന​സ് എ​ന്ന് പ്ര​ശ​സ്ത അ​മേ​രി​ക്ക​ൻ കൊ​മേ​ഡി​യ​നും സാ​മൂ​ഹ്യ പ​രി​ഷ്ക​ർ​ത്താ​വും ആ​ക്ഷേ​പ​ഹാ​സ്യ​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ ജോ​ർ​ജ് കാ​ർ​ലി​ൻ അ​ഭി​പ്രാ​യ​പ്പെ​ടു​ന്നു — "If you call a blind man visually challenged, will it change anything about his condition?"

ഒ​രാ​യു​ഷ്കാ​ലം മു​ഴു​വ​ൻ സി​നി​മ​യും സം​ഗീ​ത​വും ശ്വ​സി​ച്ചു​ച്ഛ്വ​സി​ച്ച് നാ​ടോ​ടു​മ്പോ​ൾ ന​ടു​ചാ​ൽ​കീ​റി സ്വ​ന്തം ലോ​കം പ​ണി​ത് അ​വി​ടെ സ്വ​ന്തം നാ​ട്ടു​കാ​രെ​ക്കൂ​ടി കു​ടി​യി​രു​ത്തി​യ​വ​രാ​ണ് ഇ​വ​രൊ​ക്കെ. കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ലാ വി​പ്ല​വ​കാ​രി ആ​രാ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ യേ​ശു​ദാ​സ് എ​ന്നു നി​സം​ശ​യം പ​റ​യാം.

ക​ല​യി​ലും സം​ഗീ​ത​ത്തി​ലും സ​ർ​വ​ഥാ ക​ർ​ണാ​ട്ടി​ക് ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലും ബ്രാ​ഹ്മ​ണ്യ​ത്വം കൊ​ടി​കു​ത്തി വാ​ഴു​ന്ന കാ​ല​ത്ത്, സ്വ​ന്തം പ്ര​തി​ഭ ഒ​ന്നു​കൊ​ണ്ടു മാ​ത്രം ഒ​രു പാ​വ​പ്പെ​ട്ട ല​ത്തീ​ൻ ക​ത്തോ​ലി​ക്ക​ൻ വ​ലി​യൊ​രു പൊ​ളി​ച്ചെ​ഴു​ത്ത് ന​ട​ത്തി അ​വി​ടെ സ്വ​യം പ്ര​തി​ഷ്ഠി​ച്ചു.

ഒ​രു ഗാ​യ​ക​നെ അ​ട​യാ​ള​പ്പെ​ടു​ത്തു​മ്പോ​ൾ അ​വി​ടെ അ​യാ​ളു​ടെ സ്വ​ഭാ​വ​സ​വി​ശേ​ഷ​ത​ക​ൾ അ​ല്ല, അ​യാ​ളു​ടെ കാ​ല​ത്തെ അ​തി​ജീ​വി​ച്ച ഗാ​ന​നി​ർ​ജ്ജ​രി മാ​ത്രം ശ്ര​ദ്ധി​ച്ചാ​ൽ മ​തി.

അ​യാ​ൾ അ​തി​നെ കു​റി​ച്ച് ഇ​ങ്ങ​നെ പ​റ​ഞ്ഞു, അ​യാ​ൾ ഇ​ത്ര കാ​ശു വാ​ങ്ങി, ഇ​ന്ത്യ​യ്ക്ക് വെ​ളി​യി​ൽ പോ​യി ജീ​വി​ച്ചു... ഇ​ത​ല്ല ഒ​രു ക​ലാ​കാ​ര​നെ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ.

ജീ​വി​തം ത​ന്നെ സം​ഗീ​ത​വും സാ​ധ​ന​യും സി​നി​മ​യും ആ​കു​മ്പോ​ൾ ഒ​രു ക​ലാ​കാ​ര​ന് എ​ന്തു പൊ​ളി​റ്റി​ക്ക​ൽ ക​റ​ക്റ്റ്ന​സ്? സ്വ​ന്തം ക​ർ​മ്മ​ത്തി​ൽ മാ​ത്രം ഒ​തു​ങ്ങി, സ്വ​യം പു​തു​ക്കു​ന്ന പ​രി​ശീ​ല​ന​മു​റ​ക​ളു​മാ​യി ഏ​കാ​ന്ത​നാ​യി അ​ദ്ദേ​ഹം ജീ​വി​ക്കു​ന്നു. മൂ​ർ​ത്ത​മാ​യ ക​ല​യു​ടെ പു​ണ്യം നു​ണ​യു​ന്നു.

1970ക​ളി​ൽ ജ​നി​ച്ച ഞ​ങ്ങ​ളി​ൽ പ​ല​ർ​ക്കും സ്വ​ന്തം മാ​താ​പി​താ​ക്ക​ളു​ടെ ശ​ബ്ദ​ത്തേ​ക്കാ​ൾ സു​പ​രി​ചി​ത​വും ഹൃ​ദ്യ​വു​മാ​ണ് യേ​ശു​ദാ​സി​ന്റെ ശ​ബ്ദം. സം​ഗീ​ത​ത്തി​ന്റെ ഉ​ത്തും​ഗ ശൃം​ഗ​ങ്ങ​ളി​ലേ​ക്ക് ന​ട​ന്നു ക​യ​റാ​ൻ അ​ദ്ദേ​ഹം ത്യ​ജി​ച്ച​തെ​ല്ലാം ഇ​ന്ന് പ​ല ക​ലാ​കാ​ര​ന്മാ​ർ​ക്കും അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​യ റോ ​മെ​റ്റീ​രി​യ​ൽ​സ് ആ​യി മാ​റി​യി​രി​ക്കു​ന്നു.

യേ​ശു​ദാ​സ് പ​റ​യാ​തെ പ​റ​ഞ്ഞു​വെ​ച്ച ഒ​രു ക​ർ​മ്മ​യോ​ഗി​യു​ടെ ജീ​വി​ത​ച​ര്യ​യു​ണ്ട്. അ​ക്കാ​ല​ത്തെ വ​ള​ർ​ന്നു​വ​രു​ന്ന ഗാ​യ​ക​ർ​ക്ക് മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ ആ​യി​രു​ന്നു അ​ത്. അ​ന്ന് അ​ദ്ദേ​ഹം വ​ർ​ജ്ജി​ച്ച വ​സ്തു​ക്ക​ളു​ടെ അ​മി​ത ഉ​പ​യോ​ഗ​ത്താ​ൽ വ​ർ​ദ്ധി​ത വീ​ര്യ​ത്തോ​ടെ അ​ദ്ദേ​ഹ​ത്തെ അ​സ​ഭ്യം കൊ​ണ്ട് മൂ​ടു​ന്ന വി​നാ​യ​ക​ന്മാ​ർ ഒ​ന്നു മ​ന​സ്സി​ലാ​ക്കു​ക.

ക​ഠി​ന​മാ​യ പാ​ത​ക​ൾ താ​ണ്ടി ഉ​യ​ർ​ച്ച​യു​ടെ പ​ട​വു​ക​ൾ ക​യ​റി​യ യേ​ശു​ദാ​സ് ത​ന്നെ​യും ത​ന്‍റെ ക​ല​യെ​യും ത​ല്ലി​ക്കെ​ടു​ത്തു​ക അ​ല്ല ചെ​യ്ത​ത്. ഓ​രോ നി​മി​ഷ​വും അ​ദ്ദേ​ഹം ത​ന്നെ​ത്ത​ന്നെ നി​ര​ന്ത​രം പു​ന​സൃ​ഷ്ടി​ക്കു​ക​യും, ത​ന്‍റെ സം​ഗീ​തം കൊ​ണ്ട് കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ക​യും, ഇ​നി​യും ഒ​ര​ങ്ക​ത്തി​ന് ബാ​ല്യ​മു​ണ്ട് എ​ന്ന വൈ​രാ​ഗ്യ​ബു​ദ്ധി​യോ​ടെ സ്വ​യം നി​ല​നി​ർ​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു.

Kerala

"മാ​പ്പ്': അ​ടൂ​രി​നും യേ​ശു​ദാ​സി​നു​മെ​തി​രാ​യ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ ക്ഷ​മാ​പ​ണ​വു​മാ​യി വി​നാ​യ​ക​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും യേ​ശു​ദാ​സി​നു​മെ​തി​രാ​യ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ മാ​പ്പു​പ​റ​ഞ്ഞ് ന​ട​ൻ വി​നാ​യ​ക​ൻ. ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റി​ൽ "മാ​പ്പ്' എ​ന്നു മാ​ത്ര​മാ​ണ് താ​രം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​ണ് അ​ടൂ​രി​നെ​യും യേ​ശു​ദാ​സി​നെ​യും അ​ധി​ക്ഷേ​പി​ക്കു​ന്ന ത​ര​ത്തി​ൽ വി​നാ​യ​ക​ൻ പോ​സ്റ്റ് പ​ങ്കു​വ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ താ​ര​ത്തി​നെ​തി​രേ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വ​ലി​യ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ‌​ന്ന​ത്.

Movies

യേ​ശു​ദാ​സി​നും അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും നേ​രെ അ​സ​ഭ്യ​വ​ർ​ഷ​വു​മാ​യി വി​നാ​യ​ക​ൻ

സം​വി​ധാ​യ​ക​ൻ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​നും ഗാ​യ​ക​ൻ കെ.​ജെ. യേ​ശു​ദാ​സി​നു​മെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ന​ട​ൻ വി​നാ​യ​ക​ൻ. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ ഇ​രു​വ​രു​ടേ​യും പേ​ര് എ​ടു​ത്ത് പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ന​ട​ന്‍റെ അ​ധി​ക്ഷേ​പം. സി​നി​മ കോ​ണ്‍​ക്ലേ​വി​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളു​ടെ പേ​രി​ലാ​ണ് അ​സ​ഭ്യ​വ​ര്‍​ഷം.

യേ​ശു​ദാ​സി​ന്‍റെ ചി​ത്ര​വും പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​വി​ധാ​യ​ക​രെ​യും വ​നി​താ സം​വി​ധാ​യ​ക​രെ​യും അ​ധി​ക്ഷേ​പി​ക്കും​വി​ധം സി​നി​മാ കോ​ൺ​ക്ലേ​വി​ൽ അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​ട​ത്തി​യ പ്ര​സ്താ​വ​ന വി​വാ​ദ​മാ​യി​രു​ന്നു.

സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ സി​നി​മ​യെ​ടു​ക്കു​ന്ന പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളി​ലെ സം​വി​ധാ​യ​ക​ർ​ക്കും സ്ത്രീ​സം​വി​ധാ​യ​ക​ർ​ക്കും നി​ർ​ബ​ന്ധ​മാ​യും വി​ദ​ഗ്ധ​രു​ടെ കീ​ഴി​ൽ കു​റ​ഞ്ഞ​ത് മൂ​ന്നു​മാ​സം തീ​വ്ര​പ​രി​ശീ​ല​നം ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു പ​രാ​മ​ർ​ശം. ഇ​തി​ന് പി​ന്നാ​ലെ പ്ര​മു​ഖ​ര​ട​ക്കം ഒ​ട്ടേ​റെ​പ്പേ​ർ അ​ടൂ​രി​നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Movies

നേ​താ​ക്ക​ളു​ടെ മ​ര​ണം: അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി വി​നാ​യ​ക​ൻ

മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യും അ​ച്യു​താ​ന​ന്ദ​നും ഉ​ൾ​പ്പെ​ടെ അ​ന്ത​രി​ച്ച ഒ​ട്ടേ​റെ രാ​ഷ​ട്രീ​യ പ്ര​മു​ഖ​ർ​ക്കെ​തി​രേ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശ​വു​മാ​യി ന​ട​ൻ വി​നാ​യ​ക​ൻ. ഇ​വ​രു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ങ്കു​വെ​ച്ച പോ​സ്റ്റി​ലാ​ണ് വി​നാ​യ​ക​ൻ മോ​ശ​പ്പെ​ട്ട ഭാ​ഷ​യി​ൽ അ​ധി​ക്ഷേ​പ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

ഇ​വ​ർ​ക്ക് പു​റ​മെ മ​ഹാ​ത്മാ ഗാ​ന്ധി, ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു, ഇ​ന്ദി​ര ഗാ​ന്ധി, രാ​ജീ​വ് ഗാ​ന്ധി, കെ. ​ക​രു​ണാ​ക​ര​ൻ, ജോ​ർ​ജ് ഈ​ഡ​ൻ എ​ന്നി​വ​രു​ടെ പേ​രു​ക​ൾ എ​ടു​ത്തു​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് വി​നാ​യ​ക​ൻ ഫേ​സ്ബു​ക്കി​ൽ കു​റി​പ്പ് പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്

Latest News

Up