x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കളങ്കാവല്‍-വില്ലനിസത്തിന്‍റെ കൊലവെറി  

ടി.ജി.ബൈജുനാഥ്
Published: December 5, 2025 03:49 PM IST | Updated: December 5, 2025 04:11 PM IST

 വി​ല്ല​നി​സ​ത്തി​ന്‍റെ സ​മ​സ്ത​ഭാ​വ​ങ്ങ​ളും വാ​രി​വി​ത​റി ഇ​ങ്ങ​നെ​യൊ​രു വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍ പ്രേ​ക്ഷ​ക​ര്‍ ഇ​തേ​വ​രെ മ​മ്മൂ​ട്ടി​യെ ക​ണ്ടി​ട്ടു​ണ്ടാ​വി​ല്ല. വേ​റി​ട്ട അ​ഭി​ന​യ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍​ക്കും ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കും വേ​ണ്ടി ദാ​ഹി​ക്കു​ന്ന മ​മ്മൂ​ട്ടി​യി​ലെ ന​ട​ന് സം​വി​ധാ​യ​ക​ന്‍ ജി​തി​ന്‍ കെ. ​ജോ​സ് സ​മ്മാ​നി​ച്ച ഉ​ജ്ജ്വ​ല വി​ല്ല​ന്‍. അ​താ​ണു ക​ള​ങ്കാ​വ​ലി​ലെ സ്റ്റാ​ന്‍​ലി ദാ​സ്.

എ​ന്നാ​ലും ഇ​ങ്ങ​നെ​യു​ണ്ടാ​കു​മോ ഒ​രു വി​ല്ല​ന്‍? തു​ട​ക്കം മു​ത​ല്‍ ഒ​ടു​ക്കം വ​രെ​യും വി​ല്ല​നി​സ​ത്തി​ന്‍റെ ഗ്രാ​ഫ് മേ​ലേ​യ്ക്കു​ത​ന്നെ വ​ര​ച്ചു​നീ​ട്ടു​ന്ന അ​പൂ​ർ​വ ക​ഥാ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ളു​ടെ ഘോ​ഷ​യാ​ത്ര. ഇ​നി​യൊ​രാ​ള്‍​ക്കും മ​മ്മൂ​ട്ടി​യെ ഇ​തു​ക്കും​മേ​ലെ വി​ല്ല​നാ​യി അ​വ​ത​രി​പ്പി​ക്കാ​ന്‍ ക​ഴി​യാ​ത്ത​വി​ധ​ത്തി​ലു​ള്ള കാ​ഴ്ച​ക​ളും കാ​ര്യ​ങ്ങ​ളു​മാ​ണ് ജി​തി​നും ജി​ഷ്ണു​വും ചേ​ര്‍​ന്നു പ​ട​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

ഒ​രു പ്രാ​ദേ​ശി​ക ക​ലാ​പ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ സം​ഘം ചി​ല സ്ത്രീ​ക​ളെ കാ​ണാ​താ​കു​ന്ന കേ​സു​ക​ളി​ലേ​ക്ക് എ​ത്തി​പ്പെ​ടു​ക​യാ​ണ്. അ​ത്ത​രം കേ​സു​ക​ള്‍ അ​ന്വേ​ഷി​ക്കു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​വ​രാ​ണ് വി​നാ​യ​ക​ന്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ജ​യ​കൃ​ഷ്ണ​നും ജി​ബി​ന്‍ ഗോ​പി​നാ​ഥി​ന്‍റെ ആ​ന​ന്ദും. തു​ട​ര്‍​ന്ന് അ​വ​ര്‍ എ​ത്തി​പ്പെ​ടു​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വ​പ​ര​മ്പ​ര​ക​ളി​ലൂ​ടെ​യാ​ണ് ക​ള​ങ്കാ​വ​ൽ യാ​ത്ര​ക​ൾ.

വാ​സ്ത​വ​ത്തി​ൽ, ദാ​രി​ക​നെ​ത്തേ​ടി ഭ​ദ്ര​കാ​ളി ന​ട​ത്തു​ന്ന ഒ​രു യാ​ത്ര​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ര​ള​ത്തി​ലെ ചി​ല ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ന​ട​ത്തു​ന്ന ഒ​രു ച​ട​ങ്ങാ​ണു ക​ള​ങ്കാ​വ​ല്‍. ഈ ​സി​നി​മ​യി​ലു​മു​ണ്ട് ദാ​രി​ക​നും ഭ​ദ്ര​കാ​ളി​യും. ദാ​രി​ക​നെ​ത്തേ​ടി​യു​ള്ള ഭ​ദ്ര​കാ​ളി​യു​ടെ യാ​ത്ര​ക​ളു​മു​ണ്ട്. ക​ഥാ​ന്ത്യം വ​ലി​യൊ​രു സ​സ്‌​പെ​ന്‍​സാ​ണ്, അ​തി​ലൊ​രു ട്വി​സ്റ്റു​മു​ണ്ട്. അ​തൊ​ക്കെ തി​യ​റ്റ​റി​ല്‍ ക​ണ്ട​റി​യു​ന്ന​ത​ല്ലേ ത്രി​ല്‍.

K-Rail Survey

ഏ​തൊ​രു മ​നു​ഷ്യ​നും ആ​ന​ന്ദം ക​ണ്ടെ​ത്താ​ൻ ചി​ല വ​ഴി​ക​ളു​ണ്ടാ​വും. ചി​ല​തു ന​ല്ല വ​ഴി​ക​ളാ​വും. ചി​ല​തു മോ​ശം വ​ഴി​ക​ളും. ഒ​രി​ക്ക​ല്‍ ഇ​രു​ണ്ട വ​ഴി​യി​ലൂ​ടെ ആ​ന​ന്ദം ക​ണ്ടെ​ത്തി​യാ​ല്‍ പി​ന്നീ​ട​തു ശീ​ല​മാ​കും. അ​തൊ​രു സു​ഖ​മാ​കും. ജ​ന്മ​നാ അ​ത്ത​രം മോ​ശം ശീ​ല​ങ്ങ​ളു​ടെ ജീ​നു​ക​ള്‍ കൂ​ടി ഒ​രാ​ളി​ലു​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തു സം​ഭ​വി​ക്കു​മെ​ന്നു പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. അ​ത്ത​രം ആ​ന​ന്ദ​ങ്ങ​ള്‍ അ​തു ചെ​യ്യു​ന്ന​യാ​ള്‍​ക്കു ത്രി​ല്ലാ​കു​മ്പോ​ള്‍ പൊ​തു​സ​മൂ​ഹ​ത്തി​ല്‍ അ​ത​റി​യ​പ്പെ​ടു​ക ക്രൈം ​എ​ന്നാ​വും. സ്വ​ന്തം ആ​ന​ന്ദ​പൂ​ര്‍​ത്തി​ക്കാ​യി ക്രൈ​മു​ക​ളി​ലൂ​ടെ നി​ര​ന്ത​രം സ​ഞ്ച​രി​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ക​ള​ങ്കാ​വ​ലി​ൽ മ​മ്മൂ​ട്ടി​യു​ടെ സ്റ്റാ​ന്‍​ലി ദാ​സ്.

പ​ക്ഷേ, വി​ല്ല​നി​സം എ​ത്ര​മേ​ല്‍ ക​ളം​നി​റ​ഞ്ഞാ​ലും നീ​തി​യു​ടെ കാ​വ​ലാ​ള്‍ അ​ധ​ര്‍​മ​ത്തി​നു പി​ന്നാ​ലെ​യു​ണ്ടാ​വും. മ​നു​ഷ്യ​ജീ​വി​ത​മെ​ന്ന ക​ള​ത്തി​നു കാ​വ​ലാ​യി നി​ല്‍​ക്കു​ന്ന ജ​യ​കൃ​ഷ്ണ​ന്‍ എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റു​ടെ വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത് ന​ട​ന്‍ വി​നാ​യ​ക​ന്‍. നാ​യ​ക​വേ​ഷം അ​തി​ന്‍റെ എ​ല്ലാ​വി​ധ നി​ര്‍​വ​ച​ന​ങ്ങ​ളെ​യും ആ​ഘോ​ഷി​ക്കു​ന്ന രീ​തി​യി​ല്‍ നി​റ​ഞ്ഞാ​ടാ​ന്‍ വി​നാ​യ​ക​ന് അ​വ​സ​ര​മൊ​രു​ക്കി​യ ക​ഥാ​പാ​ത്രം. സ്റ്റാ​ന്‍​ലി ദാ​സ് മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ല്‍ എ​ന്ന​തു​പോ​ലെ ത​ന്നെ ജ​യ​കൃ​ഷ്ണ​ന്‍ വി​നാ​യ​ക​ന്‍റെ ന​ട​ന​ജ​ന്മ​ത്തി​നു പു​തി​യ അ​ര്‍​ഥ​ങ്ങ​ളും നി​റ​ങ്ങ​ളും സ​മ്മാ​നി​ക്കു​ക​യാ​ണ്. വി​ല്ല​നി​സ​ത്തി​ന്‍റെ ഉ​ന്മാ​ദ​ര​സ​ങ്ങ​ളി​ല്‍ അ​ഴി​ഞ്ഞാ​ടു​ന്ന മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​നു മു​ന്നി​ല്‍ പേ​രി​നൊ​രു നാ​യ​ക​ന​ല്ല വി​നാ​യ​ക​ന്‍റെ ജ​യ​കൃ​ഷ്ണ​ന്‍. അ​തി​ന്‍റെ നി​റ​ഭേ​ദ​ങ്ങ​ളും ര​സ​ച്ചാ​ര്‍​ത്തു​ക​ളും സി​നി​മ ക​ണ്ടു​ത​ന്നെ​യ​റി​യ​ണം.

ഡീ​യ​സ് ഈ​റെ​യി​ലെ മ​ധു​സൂ​ദ​ന​ന്‍ പോ​റ്റി​ക്കു​ശേ​ഷം തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യി ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കു ക​യ​റി വി​ള​ങ്ങു​ന്ന, സ്‌​ക്രീ​ന്‍ പ്ര​സ​ന്‍​സ് അ​നു​ഭ​വി​പ്പി​ക്കു​ന്ന ജി​ബി​ന്‍ ഗോ​പി​നാ​ഥ് എ​ന്ന ന​ട​ന്‍റെ ആ​ന​ന്ദ് എ​ന്ന ത്രൂ​ഔ​ട്ട് പോ​ലീ​സ് വേ​ഷ​മാ​ണ് ക​ള​ങ്കാ​വ​ലി​ന്‍റെ മ​റ്റൊ​രു തി​ള​ക്കം. ഇ​രു​പ​തി​ല​ധി​കം നാ​യി​ക​മാ​ര്‍​ക്കൊ​പ്പ​മാ​ണ് മ​മ്മൂ​ട്ടി ഈ ​സി​നി​മ​യി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. അ​ത് അ​ത്ത​ര​മൊ​രു റി​ക്കാ​ര്‍​ഡി​നു​വേ​ണ്ടി​യു​ള്ള കാ​സ്റ്റിം​ഗ് അ​ല്ല. ശ്രു​തി രാ​മ​ച​ന്ദ്ര​ന്‍ മു​ത​ല്‍ ഗാ​യ​ത്രി അ​രു​ണ്‍ വ​രെ നീ​ളു​ന്നു ആ ​ലി​സ്റ്റ്. ക​ഥ ആ​വ​ശ്യ​പ്പെ​ടും വി​ധ​മു​ള്ള കാ​സ്റ്റിം​ഗാ​ണ​ത്. അ​തും മ​ല​യാ​ള സി​നി​മാ​ച​രി​ത്ര​ത്തി​ന്‍റെ​യും മ​മ്മൂ​ട്ടി​ക്കമ്പനി​യു​ടെ​യും ഭാ​ഗ​മാ​വു​ക​യാ​ണ്.

ഇ​തു സ​യ​നൈ​ഡ് മോ​ഹ​ന്‍റെ ക​ഥ​യാ​ണെ​ന്ന മ​ട്ടി​ല്‍ ചി​ല ക​ഥ​ക​ള്‍ കു​റേ നാ​ളു​ക​ളാ​യി പ്ര​ചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ക​ള​ങ്കാ​വ​ല്‍ പ​റ​യു​ന്ന​തു പൂ​ര്‍​ണ​മാ​യും സ​യ​നൈ​ഡ് മോ​ഹ​ന്‍റെ ക​ഥ​യ​ല്ല. ആ ​സം​ഭ​വം ഈ ​സി​നി​മ​യ്ക്കു പ്രേ​ര​ണ​യാ​യി എ​ന്ന​തു വ്യ​ക്തം. ഇ​തി​ലു​മു​ണ്ട് ചി​ല സ​യ​നൈ​ഡ് പ്ര​യോ​ഗ​ങ്ങ​ള്‍. പ​ക്ഷേ, ആ ​സം​ഭ​വം ത​ന്നെ​യാ​ണി​തെ​ന്നു ക​രു​തി ഈ ​സി​നി​മ തി​യ​റ്റ​റി​ല്‍ മി​സ് ചെ​യ്താ​ല്‍ ന​ഷ്ടം നി​ങ്ങ​ള്‍​ക്കു ത​ന്നെ​യാ​വും. ഇ​തു മ​റ്റൊ​രു ക​ഥ​യാ​ണ്. തു​ട​ക്ക​വും ഒ​ടു​ക്ക​വും ക​ഥാ​പ​ശ്ചാ​ത്ത​ല​വു​മൊ​ന്നും സ​യ​നൈ​ഡ് മോ​ഹ​ന്‍ സം​ഭ​വം പോ​ലെ​യ​ല്ല. ഇ​ന്നാ​ട്ടി​ലെ ധാ​രാ​ളം ക്രൈം ​സം​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള പ​ല അം​ശ​ങ്ങ​ളും ഈ ​സി​നി​മ​യി​ലു​ണ്ട്. അ​തി​ലൊ​ന്നു​മാ​ത്ര​മാ​ണു സ​യ​നൈ​ഡ് മോ​ഹ​ന്‍ സം​ഭ​വം.

ചി​ല​ര്‍ ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന വ​ഴി​ക​ള്‍ എ​ന്ന ഒ​ന്നാം അ​ധ്യാ​യം മു​ത​ല്‍ കൊ​ല​വെ​റി​യെ​ന്ന എ​ട്ടാം അ​ധ്യാ​യം​വ​രെ നീ​ളു​ന്ന ക​ള​ങ്കാ​വ​ല്‍ കാ​ഴ്ച​ക​ള്‍. റെ​ഡ് ബാ​ക്ക് സോം​ഗി​ല്‍ തു​ട​ങ്ങി നി​ലാ കാ​യും, എ​ന്‍ വൈ​ഗൈ, അ​ന്തി മാ​ലൈ, നീ ​മ​ല​ര്‍​ഗ​ളി​ല്‍ എ​ന്നീ ത​മി​ഴ്ഗാ​ന​ങ്ങ​ളി​ലൂ​ടെ സ​സ്‌​പെ​ന്‍​സും ത്രി​ല്ലും വാ​രി​വി​ത​റി​യൊ​ഴു​കു​ന്ന ക​ഥാ​സ​ഞ്ചാ​രം. ഒ​രു ഘ​ട്ട​ത്തി​ല്‍ പ്ര​വ​ച​നാ​തീ​ത​മാ​കു​ന്ന, അ​ല്പം ടെ​ൻ​ഷ​ന​ടി​പ്പി​ക്കു​ന്ന ക​ഥാ​മൂ​ഹൂ​ര്‍​ത്ത​ങ്ങ​ള്‍. ക​ഥ​വ​ഴി​ക​ളി​ലൂ​ടെ നി​ര​ന്ത​രം തെ​ന്നി​നീ​ങ്ങു​ന്ന സ്റ്റാ​ന്‍​ലി​യു​ടെ കാ​റി​നും സ്റ്റാ​ന്‍​ലി നി​ര​ന്ത​രം റേ​ഡി​യോ​യി​ല്‍ കേ​ള്‍​ക്കു​ന്ന നൊ​സ്റ്റാ​ള്‍​ജി​ക് ത​മി​ഴ് ഗാ​ന​ങ്ങ​ള്‍​ക്കും ക​ഥ​യി​ലും അ​ന്വേ​ഷ​ണ​വ​ഴി​ക​ളി​ലും പ്രാ​ധാ​ന്യ​മു​ണ്ടോ എ​ന്ന​തും സി​നി​മ ക​ണ്ടു​ത​ന്നെ അ​റി​യ​ണം. വി​നാ​യ​ക​ന്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​ണെ​ന്നു പ​റ​ഞ്ഞു​വ​ല്ലോ. പ​ക്ഷേ, മ​മ്മൂ​ട്ടി​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​സ്‌​പെ​ന്‍​സും സി​നി​മ ക​ണ്ടു ത​ന്നെ അ​റി​യു​ന്ന​താ​ണു ര​സം.

K-Rail Survey

ക​ള​ങ്കാ​വ​ല്‍ വി​ചി​ത്ര​മാ​യ ഒ​രു യാ​ത്ര​യു​ടെ ക​ഥ കൂ​ടി​യാ​ണ്. കു​ടും​ബ​സ്ഥ​രാ​ണു നാ​യ​ക​നും വി​ല്ല​നും. കു​ടും​ബ​ങ്ങ​ളു​ടെ സ്വൈ​ര​ജീ​വി​തം ത​ക​ര്‍​ക്കു​ന്ന ഒ​രു സൈ​ക്കോ കി​ല്ല​റെ തേ​ടി​യു​ള്ള യാ​ത്ര​യാ​ണ​ത്. അ​രി​ക​ത്തു​ണ്ടെ​ങ്കി​ലും അ​യാ​ള്‍ തി​രി​ച്ച​റി​യ​പ്പെ​ടു​ന്ന മൂ​ഹൂ​ര്‍​ത്തി​ലേ​ക്കു​ള്ള യാ​ത്ര​യാ​ണ​ത്. ആ ​യാ​ത്ര​യി​ല്‍ ഒ​ട്ടും ലാ​ഗ​ടി​പ്പി​ക്കാ​തെ പ്രേ​ക്ഷ​ക​രെ അ​തി​ലേ​ക്കു വ​ലി​ച്ച​ടി​പ്പി​ക്കു​ന്ന​തു നി​ഗൂ​ഢ​ത​ക​ളു​ള്ള ഒ​രു കാ​റും അ​തി​നു പി​ന്നാ​ലെ പാ​യു​ന്ന ഒ​രു ജീ​പ്പും ത​മി​ഴ് നാ​ടി​ന്‍റെ ഇ​തു​വ​രെ കാ​ണാ​ത്ത നി​ര​ത്തു​ക​ളും വ​ര​ണ്ട ഗ്രാ​മ പ​ശ്ചാ​ത്ത​ല​ങ്ങ​ളും നി​ലാ കാ​യും വെ​ളി​ച്ചം പോ​ലെ​യു​ള്ള ത​മി​ഴ് പാ​ട്ടു​ക​ളും മു​ജീ​ബ് മ​ജീ​ദി​ന്‍റെ ത്രി​ല്ല​ടി​പ്പി​ക്കു​ന്ന സം​ഗീ​ത​വു​മൊ​ക്കെ​യാ​ണ്. കു​ഞ്ച​ന്‍, കൊ​ല്ലം തു​ള​സി തു​ട​ങ്ങി ഒ​രു നി​ര ആ​ര്‍​ട്ടി​സ്റ്റു​ക​ളെ​യും ക​ഥ​വ​ഴി​യി​ല്‍ ക​ണ്ടു​മു​ട്ടാം.

സി​ഗ​ര​റ്റ് ക​ടി​ച്ചു​പി​ടി​ച്ചും അ​തു ചു​ണ്ടി​ല്‍ റോ​ള്‍ ചെ​യ്തും വ​ല്ലാ​ത്തൊ​രു നോ​ട്ട​ത്തി​ലും ചി​രി​യി​ലും തു​ട​ങ്ങി​യ​താ​ണ് ക​ള​ങ്കാ​വ​ല്‍ വ​ര്‍​ത്ത​മാ​ന​ങ്ങ​ള്‍. തു​ട​ക്കം മു​ത​ല്‍ അ​വ​സാ​ന​ത്തെ സീ​ന്‍ വ​രെ കി​ല്ലിം​ഗ് അ​ഡി​ക്ഷ​ന്‍ ര​ക്ത​ത്തി​ല​ലി​ഞ്ഞ ഒ​രു അ​സാ​ധാ​ര​ണ മ​നു​ഷ്യ​ന്‍റെ വ​ല്ലാ​ത്തൊ​രു ക​ഥ​യാ​ണ​ത്. അ​ത്ത​ര​മൊ​രു അ​ഡി​ക്ഷ​നു​മാ​യി ക​ളം നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്ന ഒ​രു സാ​മൂ​ഹി​ക​ഭീ​ഷ​ണി​യെ, മ​നു​ഷ്യ​നെ​ന്നു കൂ​ടി വി​ളി​ക്കാ​നാ​വാ​ത്ത ഒ​രു ദു​ഷ്ട​ജ​ന്മ​ത്തെ ത​ള​യ്ക്കാ​ന്‍ ക്ഷ​മ​യോ​ടെ, ത​ന്ത്ര​ങ്ങ​ളു​മാ​യി പി​ന്നാ​ലെ കൂ​ടി​യ ന​ത്ത് ജ​യ​കൃ​ഷ്ണ​ന്‍ എ​ന്ന പോ​ലീ​സ് ഓ​ഫീ​സ​റു​ടെ ക​ഥ​യാ​ണ് വാ​സ്ത​വ​ത്തി​ൽ ക​ള​ങ്കാ​വ​ല്‍.

ക​ഥ തീ​രു​മ്പോ​ള്‍ ആ​രാ​വും ക​ള​ത്തി​ല്‍ ശേ​ഷി​ക്കു​ന്ന​തെ​ന്നും ക​ളം നി​റ​ഞ്ഞാ​ടു​ന്ന​തെ​ന്നും അ​റി​യാ​ന്‍ ധൈ​ര്യ​മാ​യി ടി​ക്ക​റ്റെ​ടു​ക്കാം. മ​മ്മൂ​ട്ടി​ക്ക് ഇ​തു​ക്കും​മേ​ലെ ഒ​രു വി​ല്ല​നെ കൊ​ടു​ക്കാ​ന്‍ ഇ​നി എ​ത്ര​മേ​ല്‍ ഉ​റ​ക്ക​മി​ള​യ്‌​ക്കേ​ണ്ടി​വ​രും ന​മ്മു​ടെ തി​ര​ക്ക​ഥ​യെ​ഴു​ത്തു​കാ​രും സം​വി​ധാ​യ​ക​രും!

Tags : kalamkaval review mammootty vinayakan review

Recent News

Up