മമ്മൂട്ടി, വിനായകൻ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന കളങ്കാവലിന്റെ ട്രെയിലർ റിലീസ് ചെയ്തു. മമ്മൂട്ടി എന്ന മഹാനടന്റെ വേഷപ്പകർച്ചയും അഭിനയ വിസ്മയവുമായിരിക്കും ചിത്രത്തിലൂടെ കാണാൻ സാധിക്കുക എന്ന് അണിയറ പ്രവർത്തകരും പറയുന്നു.
റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ, കണ്ണൂർ സ്ക്വാഡ്, ടർബോ, ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ് തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ ഏഴാമത്തെ പ്രൊഡക്ഷനാണ് ‘കളങ്കാവല്‍’. നവാഗതനായ ജിതിൻ കെ. ജോസാണ് സംവിധായകൻ.
ദുൽഖർ സൽമാൻ ചിത്രം കുറുപ്പ്, ഓശാന എന്നീ ചിത്രങ്ങളുടെ എഴുത്തുകാരനാണ് ജിതിൻ കെ. ജോസ്. സുഷിന് ശ്യാം ആണ് സംഗീത സംവിധാനം. ഫൈസല്‍ അലി ഛായാഗ്രഹണം.
മുജീബ് മജീദ് ആണ് സംഗീത സംവിധാനം. ഫൈസൽ അലി ഛായാഗ്രഹണം. മമ്മൂട്ടിയുടെ ഈ വർഷം ഇറങ്ങിയ 'ഡൊമിനിക് ആന്റി ദി ലേഡീസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങൾ വലിയ വിജയം നേടാത്തതിനാൽ തന്നെ കളങ്കാവൽ റിലീസിലാണ് ആരാധകരുടെ പ്രതീക്ഷ.
സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ജോർജ് സെബാസ്റ്റ്യൻ, ഛായാഗ്രഹണം- ഫൈസൽ അലി, സംഗീതം - മുജീബ് മജീദ്, എഡിറ്റർ - പ്രവീൺ പ്രഭാകർ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, ഫൈനൽ മിക്സ് - എം ആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ബോസ്, മേക്കപ്പ്- അമൽ ചന്ദ്രൻ, ജോർജ് സെബാസ്റ്റ്യൻ, വസ്ത്രാലങ്കാരം- അഭിജിത്ത് സി, വരികൾ - വിനായക് ശശികുമാർ, ഹരിത ഹരി ബാബു, കളറിസ്റ്റ് - ലിജു പ്രഭാകർ, സംഘട്ടനം - ആക്ഷൻ സന്തോഷ്, സൗണ്ട് ഡിസൈൻ - കിഷൻ മോഹൻ, വിഎഫ്എക്സ് സൂപ്പർവൈസർ - എസ് സന്തോഷ് രാജു, വിഎഫ്എക്സ് കോഓർഡിനേറ്റർ - ഡിക്സൻ പി ജോ, വിഎഫ്എക്സ് - വിശ്വ എഫ് എക്സ്, സിങ്ക് സൗണ്ട് - സപ്ത റെക്കോർഡ്സ്, സ്റ്റിൽസ്- നിദാദ്, ടൈറ്റിൽ ഡിസൈൻ - ആഷിഫ് സലീം, പബ്ലിസിറ്റി ഡിസൈൻസ്- ആന്റണി സ്റ്റീഫൻ, ആഷിഫ് സലീം, ഡിജിറ്റൽ മാർക്കറ്റിംഗ്- വിഷ്ണു സുഗതൻ, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്, പിആർഓ - വൈശാഖ് സി. വടക്കേവീട്, ജിനു അനിൽകുമാർ.
Tags : KALANKAVAL MAMMOOTTY VINAYAKAN