x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​മ്മൂ​ക്കാ​യെ ബി​ഗ്സ്ക്രീ​നി​ൽ കാ​ണാ​ൻ ഇ​നി​യും കാ​ത്തി​രി​ക്ക​ണം; ക​ള​ങ്കാ​വ​ൽ റി​ലീ​സ് നീ​ട്ടി


Published: November 21, 2025 08:44 AM IST | Updated: November 21, 2025 08:44 AM IST

ആ​രാ​ധ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രു​ന്ന മ​മ്മൂ​ട്ടി ചി​ത്രം ക​ള​ങ്കാ​വ​ലി​ന്‍റെ റി​ലീ​സ് നീ​ട്ടി. മ​മ്മൂ​ട്ടി​യു​ടെ ഔ​ദ്യോ​ഗി​ക പേ​ജി​ലൂ​ടെ​യാ​ണ് റി​ലി​സ് തീ​യ​തി മാ​റ്റി​യ വി​വ​രം പ​ങ്കു​വ​ച്ച​ത്. ‌

പു​തി​യ തീ​യ​തി ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. ന​വം​ബ​ർ 27ന് ​ആ​ഗോ​ള ത​ല​ത്തി​ല്‍ സി​നി​മ റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് നേ​ര​ത്തെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചി​രു​ന്ന​ത്.

റോ​ഷാ​ക്ക്, ന​ൻ​പ​ക​ൽ നേ​ര​ത്ത് മ​യ​ക്കം, കാ​ത​ൽ, ക​ണ്ണൂ​ർ സ്ക്വാ​ഡ്, ട​ർ​ബോ, ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്‌​സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ഏ​ഴാ​മ​ത്തെ പ്രൊ​ഡ​ക്ഷ​നാ​ണ് ‘ക​ള​ങ്കാ​വ​ല്‍’. ന​വാ​ഗ​ത​നാ​യ ജി​തി​ൻ കെ. ​ജോ​സാ​ണ് സം​വി​ധാ​യ​ക​ൻ.

ദു​ൽ​ഖ​ർ സ​ൽ​മാ​ൻ ചി​ത്രം കു​റു​പ്പ്, ഓ​ശാ​ന എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ എ​ഴു​ത്തു​കാ​ര​നാ​ണ് ജി​തി​ൻ കെ. ​ജോ​സ്. സു​ഷി​ന്‍ ശ്യാം ​ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ഫൈ​സ​ല്‍ അ​ലി ഛായാ​ഗ്ര​ഹ​ണം.

മു​ജീ​ബ് മ​ജീ​ദ് ആ​ണ് സം​ഗീ​ത സം​വി​ധാ​നം. ഫൈ​സ​ൽ അ​ലി ഛായാ​ഗ്ര​ഹ​ണം. നാ​ഗ​ർ​കോ​വി​ൽ ആ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ. മ​മ്മൂ​ട്ടി​യു​ടെ ഈ ​വ​ർ​ഷം ഇ​റ​ങ്ങി​യ 'ഡൊ​മി​നി​ക് ആ​ന്‍റി ദി ​ലേ​ഡീ​സ് പ​ഴ്‌​സ്, ബ​സൂ​ക്ക എ​ന്നീ ചി​ത്ര​ങ്ങ​ൾ വ​ലി​യ വി​ജ​യം നേ​ടാ​ത്ത​തി​നാ​ൽ ത​ന്നെ ക​ള​ങ്കാ​വ​ൽ റി​ലീ​സി​ലാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Tags : Kalankaval mammootty vinayakan releasing date postponed

Recent News

Up