Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vote

മ​റ്റ​ത്തൂ​രി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി; മി​നി​മോ​ള്‍ വൈ​സ് പ്ര​സി​ഡ​ന്റ്

തൃ​ശൂ​ര്‍: മ​റ്റ​ത്തൂ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്ത് ബി​ജെ​പി. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി ജ​യി​ച്ച മി​നി​മോ​ള്‍ ടീ​ച്ച​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

എ​തി​ര്‍ സ്ഥാ​നാ​ർ​ഥി​ക്കും മി​നി മോ​ള്‍​ക്കും ഒ​രേ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ന​റു​ക്കെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബി​ന്ദു​വാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി.

എ​ല്‍​ഡി​എ​ഫ് 10, യു​ഡി​എ​ഫ് എ​ട്ട്, ബി​ജെ​പി നാ​ല്, ര​ണ്ട് വി​മ​ത​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ക​ക്ഷി​നി​ല. ര​ണ്ട് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ള്‍ വോ​ട്ടെ​ടു​പ്പി​ല്‍ നി​ന്നും വി​ട്ടു​നി​ന്നു. നൂ​ര്‍​ജ​ഹാ​ന്‍ ന​വാ​സ് ആ​യി​രു​ന്നു നേ​ര​ത്തെ വൈ​സ് പ്ര​സി​ഡ​ന്‍റ്.

Kerala

തദ്ദേശാരവം: 'ട്രെ​ൻ​ഡി' ൽ എല്ലാമറിയാം

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും ഫ​​ലം ജി​​ല്ലാ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഗ്രാ​​മ- ബ്ലോ​​ക്ക്- ജി​​ല്ലാ​​പ​​ഞ്ചാ​​യ​​ത്ത്, മു​​നി​​സി​​പ്പാ​​ലി​​റ്റി, കോ​​ർ​​പ​​റേ​​ഷ​​ൻ എ​​ന്നി​​ങ്ങ​​നെ തി​​രി​​ച്ച് ഒ​​റ്റ നോ​​ട്ട​​ത്തി​​ൽ മ​​ന​​സി​​ലാ​​കു​​ന്ന വി​​ധം ട്രെ​​ൻ​​ഡ് സൈ​​റ്റി​​ൽ ല​​ഭ്യ​​മാ​​കും.

ഓ​​രോ ബൂ​​ത്തി​​ലെ​​യും സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വോ​​ട്ടുനി​​ല അ​​പ്പോ​​ൾത​​ന്നെ സൈ​​റ്റി​​ൽ അ​​പ്‌ലോ​​ഡ് ചെ​​യ്യും. ഓ​​രോ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ത്തി​​ലെ​​യും ലീ​​ഡ് നി​​ല വാ​​ർ​​ഡ് അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മ​​ന​​സി​​ലാ​​ക്കാം.

മാ​​ധ്യ​​മ​​ങ്ങ​​ൾ​​ക്കു വോ​​ട്ടെ​​ണ്ണ​​ൽ വി​​വ​​രം ത​​ത്സ​​മ​​യം ല​​ഭ്യ​​മാ​​ക്കാ​​ൻ സം​​സ്ഥാ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ആ​​സ്ഥാ​​ന​​ത്തും ജി​​ല്ലാ ആ​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ആ​​വ​​ശ്യ​​മാ​​യ ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്കും.

https://trend.sec.kerala.gov.in, https://lbtrend.kerala.gov.in, https://trend.kerala.nic.in എ​​ന്നീ വെ​​ബ് സൈ​​റ്റു​​ക​​ളി​​ൽ ഫ​​ലം ല​​ഭ്യ​​മാ​​ണ്.

Kerala

സ​മ്മ​ദി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ബാ​ങ്കോ​ക്കി​ൽ നി​ന്നും പ​റ​ന്നെ​ത്തി എം.​എ. യൂ​സ​ഫ​ലി

തൃ​ശൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മ്മ​തി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ ബാ​ങ്കോ​ക്കി​ൽ നി​ന്നും പ​റ​ന്നെ​ത്തി ലു​ലു ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ. യൂ​സ​ഫ​ലി. ബാ​ങ്കോ​ക്കി​ലെ ബി​സി​ന​സ് തി​ര​ക്കു​ക​ൾ​ക്കി​ടെ​യി​ൽ നി​ന്നു​മാ​ണ് ജ​ന്മ​നാ​ടാ​യ നാ​ട്ടി​ക​യി​ൽ അ​ദ്ദേ​ഹ​മെ​ത്തി​യ​ത്.

ബാ​ങ്കോ​ക്കി​ൽ ലു​ലു​വി​ന്‍റെ പു​തി​യ ഭ​ക്ഷ്യ​സം​സ്ക​ര​ണ ലോ​ജി​സ്റ്റി​ക്സ് കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം താ​യ​ലാ​ൻ​ഡ് വാ​ണി​ജ്യ മ​ന്ത്രി നി​ർ​വ​ഹി​ച്ച​തി​നു ശേ​ഷ​മാ​ണ് യൂ​സ​ഫ​ലി ബാ​ങ്കോ​ക്കി​ൽ നി​ന്ന് കൊ​ച്ചി​യി​ലേ​ക്ക് പ​റ​ന്ന​ത്.

ഉ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എം.​എ. യൂ​സ​ഫ​ലി ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​റി​ൽ നാ​ട്ടി​ക​യി​ലെ​ത്തി. നാ​ട്ടി​ക ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡി​ലെ ഒ​ന്നാം ബൂ​ത്താ​യ എം​എ​ൽ​പി സ്കൂ​ളി​ൽ വൈ​കി​ട്ടോ​ടെ അ​ദ്ദേ​ഹം വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

യൂ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ കെ.​എ. ഷൗ​ക്ക​ത്ത​ലി, ബി​ജെ​പി സ്ഥാ​നാ​ർ​ഥി പി.​വി. സെ​ന്തി​ൽ കു​മാ​ർ, എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​പി. മു​ര​ളി എ​ന്നി​വ​ർ ബൂ​ത്തി​ന് മു​ന്നി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ത്തു​നി​ന്നു. സ്ഥാ​നാ​ർ​ഥി​ക​ളോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി പി​ന്നീ​ട് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യാ​ണ് ബൂ​ത്തി​ൽ നി​ന്ന് അ​ദ്ദേ​ഹം പു​റ​ത്തേ​ക്കി​റ​ങ്ങി​യ​ത്.

 

 

Kerala

രാ​ഹു​ൽ വോ​ട്ട് ചെ​യ്യു​മെ​ന്ന് സൂ​ച​ന; പ്ര​തി​ഷേ​ധി​ക്കാ​ൻ ബി​ജെ​പി​യും ഡി​വൈ​എ​ഫ്ഐ​യും

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ഇ​ന്ന് വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന. ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ കേ​സി​ൽ ഉ​പാ​ധി​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം പ്രി​ന്‍​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി മു​ൻ​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന റി​പ്പോ​ർ‌​ട്ട് വ​ന്ന​ത്.

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. രാ​ഹു​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന​ത് പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ർ​ഡി​ലാ​ണ്. ഈ ​വാ​ർ​ഡി​ൽ രാ​ഹു​ൽ നേ​ര​ത്തെ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു.

രാ​ഹു​ൽ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തും എ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച റി​പ്പോ​ർ​ട്ട്. വൈ​കു​ന്നേ​രം അ​ഞ്ചി​നും ആ​റി​നും ഇ​ട​യി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ രാ​ഹു​ൽ എ​ത്തു​മെ​ന്നാ​ണ് രാ​ഹു​ലു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ള്ള കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

രാ​ഹു​ൽ എ​ത്തി​യാ​ൽ ഡി​വൈ​എ​ഫ്ഐ​യും ബി​ജെ​പി​യും പോ​ളിം​ഗ് ബൂ​ത്തി​ന​രി​കെ പ്ര​തി​ഷേ​ധി​ക്കും. ബൂ​ത്തി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലും പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ട്ടു​ണ്ട്.

Kerala

ര​ണ്ടാം ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ്: ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര; വോ​ട്ട് ചെ​യ്ത് മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം ഘ​ട്ട വോ​ട്ടെ​ടു​പ്പ് പു​രോ​ഗ​മി​ക്കു​ന്നു. പോ​ളിം​ഗ് ഏ​ഴ് ശ​ത​മാ​നം ക​ട​ന്നു. എ​ട്ട​ര വ​രെ 7.1 % ആ​ണ് പോ​ളിം​ഗ്. ബൂ​ത്തു​ക​ളി​ൽ നീ​ണ്ട നി​ര​യാ​ണു​ള്ള​ത്.

തൃ​ശൂ​ർ മു​ത​ൽ കാ​സ​ർ​ഗോ​ഡ് വ​രെ​യു​ള്ള ജി​ല്ല​ക​ളി​ലാ​ണ് വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 7.48 % പേ​രാ​ണ് ജി​ല്ല​യി​ൽ വോ​ട്ട് ചെ​യ്ത​ത്. ക​ണ്ണൂ​ർ ജി​ല്ല​യി​ലാ​ണ് കു​റ​വ് പോ​ളിം​ഗ് (7.07%).

തൃ​ശൂ​ർ(7.24 %), മ​ല​പ്പു​റം (7.28 %), പാ​ല​ക്കാ​ട് (7.26 %), കോ​ഴി​ക്കോ​ട് (7.14 %), കാ​സ​ർ​ഗോ​ഡ് (7.22 %). പ​ല സ്ഥ​ല​ത്തും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി. ചി​ല​യി​ട​ങ്ങ​ളി​ൽ വോ​ട്ടിം​ഗ് ആ​രം​ഭി​ച്ചി​ട്ടി​ല്ല.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വോ​ട്ട് ചെ​യ്തു. കു​ടു​ബാം​ഗ​ങ്ങ​ൾ​ക്കൊ​പ്പ​മെ​ത്തി​യാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് ചെ​യ്ത​ത്. പി​ണ​റാ​യി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

എ​ൽ‌​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ശ​ബ​രി​മ​ല വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Kerala

ഒ​ളി​വി​ൽനി​ന്ന് പു​റ​ത്തേ​യ്ക്ക്‍? വ്യാ​ഴാ​ഴ്ച രാ​ഹു​ൽ വോ​ട്ട് ചെ​യ്യു​മെ​ന്ന് സൂ​ച​ന

പാ​ല​ക്കാ​ട്: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ വ്യാ​ഴാ​ഴ്ച വോ​ട്ട് ചെ​യ്യാ​ൻ എ​ത്തു​മെ​ന്ന് സൂ​ച​ന. പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ​യി​ലെ കു​ന്ന​ത്തൂ​ര്‍​മേ​ട് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ സ്കൂ​ളി​ലെ ര​ണ്ടാം ബൂ​ത്ത് ന​മ്പ​റി​ലാ​ണ് വോ​ട്ട്. രാ​ഹു​ൽ താ​മ​സി​ക്കു​ന്ന ഫ്ലാ​റ്റ് സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ല​ത്തെ ബൂ​ത്തി​ൽ ത​ന്നെ​യാ​ണ് രാ​ഹു​ലി​ന് വോ​ട്ട്. ന​ഗ​ര​സ​ഭ​യി​ലെ 24ാം വാ​ര്‍​ഡി​ലാ​ണ് രാ​ഹു​ലി​ന് വോ​ട്ടു​ള്ള​ത്.

ര​ണ്ടാ​മ​ത്തെ ബ​ലാ​ത്സം​ഗ​ക്കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ൽ ഒ​ളി​വുജീ​വി​തം അ​വ​സാ​നി​പ്പി​ച്ചേ​ക്കും എ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ഉ​പോ​ധി​ക​ളോ​ടെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും രാ​വി​ലെ 10നും 11​നും ഇ​ട​ക്ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​യ്ക്കു മു​ന്നി​ൽ എ​ത്തി ഒ​പ്പി​ട​ണം. രാ​ഹു​ലി​നെ അ​റ​സ്റ്റ് ചെ​യ്താ​ൽ ജാ​മ്യ​ത്തി​ൽ വി​ട​ണം എ​ന്നി​ങ്ങ​നെ​യാ​ണ് ഉ​പാ​ധി​ക​ള്‍.

അ​തേ​സ​മ​യം, രാ​ഹു​ലി​നെ​തി​രെ പോ​ലീ​സ് കൂ​ടു​ത​ൽ വ​കു​പ്പു​ക​ള്‍ ചു​മ​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പി​ന്തു​ട​ർ​ന്ന് ശ​ല്യ​പ്പെ​ട്ടു​ത്തു​ക, ത​ട​ഞ്ഞു​വ​യ്ക്കു​ക, അ​തി​ക്ര​മി​ച്ചു ക​യ​റു​ക എ​ന്നീ വ​കു​പ്പു​ക​ളാ​ണ് ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

23കാ​രി കെ​പി​സി​സി അ​ധ്യ​ക്ഷ​നു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്തി​രു​ന്ന​ത്. കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​രാ​തി പോ​ലീ​സി​നു കൈ​മാ​റി​യി​രു​ന്നു. വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി, കൂ​ട്ടി​കൊ​ണ്ടു​പോ​യി ഔ​ട്ട് ഹൗ​സി​ൽ വ​ച്ച് ക്രൂ​ര​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. രാ​ഹു​ലി​നെ​തി​രാ​യ ആ​ദ്യ കേ​സി​ൽ മു​ൻ​കൂ​ർ ജാ​മ്യം പ​രി​ഗ​ണി​ക്കു​ന്ന​ത് ഹൈ​ക്കോ​ട​തി തി​ങ്ക​ളാ​ഴ്ച​ത്തേ​യ്ക്ക് മാ​റ്റി​യി​രു​ന്നു. ആ​ദ്യ കേ​സി​ൽ തി​ങ്ക​ളാ​ഴ്ച വ​രെ ഹൈ​ക്കോ​ട​തി അ​റ​സ്റ്റ് ത​ട​ഞ്ഞി​ട്ടു​ണ്ട്.

ഇതോടെയാണ് ഒളിവുജീവിതം അവ​സാ​നി​പ്പി​ച്ചേ​ക്കും എ​ന്ന വി​വ​രം പു​റ​ത്തു​വ​രു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് രാ​ഹു​ലി​ന് മു​ൻ​കൂ​ർ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

Kerala

ജി. ​സു​കു​മാ​ര​ൻ​നാ​യ​ർ ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്തി​ല്ല

പെ​രു​ന്ന: എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല.

വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ആ​യി​രു​ന്നു അ​ദ്ദേ​ഹം വോ​ട്ടു ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. എ​ന്നാ​ൽ അ​ദ്ദേ​ഹം ഇ​ത്ത​വ​ണ വോ​ട്ട് ചെ​യ്യാ​ൻ എ​ത്തി​യി​ല്ല.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് വീ​ഴ്ച​യി​ൽ പ​രി​ക്ക് സം​ഭ​വി​ച്ച​തി​നെ തു​ട​ർ​ന്ന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ അ​ദ്ദേ​ഹം വി​ശ്ര​മ​ത്തി​ലാ​ണ്.

സ്കൂ​ളി​ലേ​ക്കു​ള്ള ഉ​യ​ർ​ന്ന പ​ടി​ക​ൾ ക​യ​റാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത്ത​വ​ണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

Kerala

മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ജ​ണ്ട​യു​ണ്ട്, കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നാ​ണ് വി​ശ്വാ​സം: ര​ൺ​ജി പ​ണി​ക്ക​ർ

തി​രു​വ​ന​ന്ത​പു​രം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്നാ​ണ് വി​ശ്വാ​സ​മെ​ന്ന് തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നു​മാ​യ ര​ണ്‍​ജി പ​ണി​ക്ക​ര്‍. ദി​ലീ​പ് കു​റ്റ​വാ​ളി അ​ല്ല എ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. വി​ധി എ​തി​രാ​യാ​ൽ ഒ​രു ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ആ​ക്ഷേ​പം ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണെ​ന്നും ര​ണ്‍​ജി പ​ണി​ക്ക​ര്‍ പ​റ​ഞ്ഞു.

ദി​ലീ​പ് കു​റ്റ​വാ​ളി അ​ല്ല എ​ന്നാ​ണ് കോ​ട​തി പ​റ​ഞ്ഞ​ത്. വി​ധി എ​തി​രാ​യാ​ൽ ഒ​രു ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ആ​ക്ഷേ​പം ഉ​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ത​നി​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട് എ​ന്ന് ദി​ലീ​പ് പ​റ​യു​ന്ന​ത് നി​ങ്ങ​ൾ കേ​ട്ടി​ല്ലേ?.

കു​റ്റ​വാ​ളി അ​ല്ലാ​തെ ശി​ക്ഷി​ക്ക​പ്പെ​ട്ടു എ​ന്ന വി​കാ​രം ദി​ലീ​പി​ന് ഉ​ണ്ടാ​യാ​ൽ എ​ന്താ​ണ് തെ​റ്റ്?. രാ​ജ്യ​ത്ത് പോ​ലീ​സു​കാ​ർ ക​ള്ള തെ​ളി​വു​ക​ൾ ഉ​ണ്ടാ​ക്കി​യ സം​ഭ​വം ഉ​ണ്ടാ​യി​ട്ടി​ല്ലേ?. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ജ​ണ്ട ഇ​ല്ല എ​ന്ന് ആ​രെ​ങ്കി​ലും വി​ശ്വ​സി​ക്കു​മോ?. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് അ​ജ​ണ്ട​യു​ണ്ട്. മാ​ധ്യ​മ​ങ്ങ​ൾ കെ​ട്ടി​പ്പൊ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ സാ​ധൂ​ക​രി​ക്കാ​ൻ അ​വ​ർ എ​ന്തും ചെ​യ്യും.

ഗൂ​ഢാ​ലോ​ച​ന തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് പ​റ്റി​യി​ട്ടി​ല്ല. കു​റ്റ​വാ​ളി​ക​ളെ​യാ​ണ് ശി​ക്ഷി​ച്ച​ത്. കു​റ്റം ചെ​യ്യാ​ത്ത​വ​രെ തി​രി​ച്ചെ​ടു​ക്കാ​ൻ സം​ഘ​ട​ന​ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്. കോ​ട​തി ക​ണ്ടെ​ത്തു​ന്ന സ​ത്യ​മാ​ണ് സ​ത്യം. വി​ധി​ക്കെ​തി​രെ അ​പ്പീ​ൽ പോ​കാ​ൻ സ​ർ​ക്കാ​റി​ന് അ​വ​കാ​ശ​മു​ണ്ട്.-​ര​ൺ​ജി പ​ണി​ക്ക​ർ വ്യ​ക്ത​മാ​ക്കി.

Kerala

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; 14.33 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടെ​ടു​പ്പ് ആ​രം​ഭി​ച്ച് ആ​ദ്യ ര​ണ്ടേ കാ​ൽ മ​ണി​ക്കൂ​ർ ക​ഴി​യു​മ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യ​ത് 14.33 ശ​ത​മാ​നം പോ​ളിം​ഗ്.

തി​രു​വ​ന​ന്ത​പു​രം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.1ശ​ത​മാ​ന​വും കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​നി​ൽ 13.4ശ​ത​മാ​ന​വും കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ൽ 14.1ശ​ത​മാ​ന​വു​മാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ മ​ണി​ക്കൂ​റു​ക​ളി​ൽ മെ​ച്ച​പ്പെ​ട്ട പോ​ളിം​ഗ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

കേ​ന്ദ്ര മ​ന്ത്രി സു​രേ​ഷ് ഗോ​പി, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍ രാ​വി​ലെ  ത​ന്നെ വോ​ട്ട് ചെയ്തു.

വൈ​കി​ട്ട് ആ​റു വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ 595 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​ന്ന് വോ​ട്ടെ​ടു​പ്പ്.

Kerala

പോ​ളിം​ഗ് ബൂ​ത്തി​ൽ ചെ​ല്ലു​മ്പോ​ൾ അ​റി​ഞ്ഞി​രി​ക്ക​ണം ഇ​ക്കാ​ര്യ​ങ്ങ​ൾ!

1) വോ​ട്ട​ര്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ തി​രി​ച്ച​റി​യ​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ളിം​ഗ് ഓ​ഫീ​സ​ര്‍ വോ​ട്ട​ര്‍​പ​ട്ടി​ക പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കും.

2) പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി വോ​ട്ട​ര്‍ അ​ടു​ത്ത പോ​ളിം​ഗ് ഓ​ഫീ​സ​റെ സ​മീ​പി​ക്കു​മ്പോ​ള്‍ വി​ര​ലി​ല്‍ മ​ഷി പു​ര​ട്ടും. തു​ട​ര്‍​ന്ന് ര​ജി​സ്റ്റ​റി​ല്‍ ഒ​പ്പ്/​വി​ര​ല​ട​യാ​ളം രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​തു ക​ഴി​യു​മ്പോ​ള്‍ വോ​ട്ട​ര്‍​ക്ക് സ്ലി​പ്പ് ന​ല്‍​കും.

3) സ്ലി​പ് വോ​ട്ടിം​ഗ് യ​ന്ത്ര​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​ക്കു കൈ​മാ​റ​ണം. ഓ​ഫീ​സ​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ "ബാ​ല​റ്റ്’ ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി വോ​ട്ട് ചെ​യ്യാ​ന്‍ യ​ന്ത്രം സ​ജ്ജ​മാ​ക്കും. ബാ​ല​റ്റ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തു​മ്പോ​ള്‍, ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ ചു​വ​ന്ന ബി​സി ലൈ​റ്റും ബാ​ല​റ്റ് യൂ​ണി​റ്റി​ലെ പ​ച്ച റെ​ഡി ലൈ​റ്റും പ്ര​കാ​ശി​ക്കും. വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ത​യാ​റാ​ണെ​ന്ന് ഇ​ത് സൂ​ചി​പ്പി​ക്കു​ന്നു.

4) ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ലേ​ക്കു​ള്ള പോ​ളിം​ഗി​ന് വോ​ട്ടിം​ഗ് ക​മ്പാ​ര്‍​ട്ട്മെ​ന്‍റി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​നാ​യി സ​ജ്ജീ​ക​രി​ച്ച മൂ​ന്നു ബാ​ല​റ്റ് യൂ​ണി​റ്റി​ലെ​യും പ​ച്ച റെ​ഡി ലൈ​റ്റ് പ്ര​കാ​ശി​ച്ചു നി​ല്‍​ക്കും.

 വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ല്‍

1) ത്രി​ത​ല പ​ഞ്ചാ​യ​ത്തി​ല്‍ ഓ​രോ വോ​ട്ട​റും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യ്ക്ക് ഓ​രോ വോ​ട്ട് വീ​തം, മൊ​ത്തം മൂ​ന്ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ണം.

2) ബാ​ല​റ്റ് യൂ​ണി​റ്റു​ക​ള്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് എ​ന്ന ക്ര​മ​ത്തി​ലാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

3) ആ​ദ്യ​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​ങ്ങ​ളു​മു​ള്ള വെ​ള്ള നി​റ​ത്തി​ലു​ള്ള ബാ​ല​റ്റ് ലേ​ബ​ല്‍ ഉ​ണ്ടാ​കും.

4) വോ​ട്ട​ര്‍ താ​ന്‍ വോ​ട്ട് ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന സ്ഥാ​നാ​ര്‍​ഥി​യു​ടെ പേ​രി​ന് നേ​രെ​യു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്ത​ണം.

5) ബ​ട്ട​ണ്‍ അ​മ​ര്‍​ത്തു​മ്പോ​ള്‍ ഒ​രു ബീ​പ് ശ​ബ്ദം കേ​ള്‍​ക്കു​ക​യും സ്ഥാ​നാ​ര്‍​ഥി​യു​ടെ ബ​ട്ട​ണി​ന് നേ​രെ​യു​ള്ള ലൈ​റ്റ് തെ​ളി​യു​ക​യും ചെ​യ്യും. ഇ​ത് വോ​ട്ട് ആ ​സ്ഥാ​നാ​ര്‍​ഥി​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യെ​ന്ന് ഉ​റ​പ്പാ​ക്കു​ന്നു.

6) മ​റ്റ് ര​ണ്ട് ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ടു​ക​ളും മു​ക​ളി​ല്‍ പ​റ​ഞ്ഞ രീ​തി​യി​ല്‍ ത​ന്നെ രേ​ഖ​പ്പെ​ടു​ത്ത​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു​ള്ള ബാ​ല​റ്റ് ലേ​ബ​ലു​ക​ള്‍ പി​ങ്കി നി​റ​ത്തി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു​ള്ള​ത് നീ​ല​യു​മാ​ണ്.

7) മൂ​ന്നു ത​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള വോ​ട്ട് രേ​ഖ​പ്പെ​ടു​ത്ത​ല്‍ ശ​രി​യാ​യ രീ​തി​യി​ല്‍ പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ ഒ​രു നീ​ണ്ട ബീ​പ് ശ​ബ്ദം കേ​ള്‍​ക്കാം.

8) ഒ​ന്നോ ര​ണ്ടോ ത​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ട് ചെ​യ്യാ​തെ ഒ​ഴി​വാ​ക്കാ​ന്‍ വോ​ട്ട​ര്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ല്‍ അ​വ​സാ​ന​ത്തെ ബാ​ല​റ്റ് യൂ​ണി​റ്റി​ലെ ചു​വ​ന്ന എ​ന്‍​ഡ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി വോ​ട്ടിം​ഗ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്ക​ണം. എ​ന്‍​ഡ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തു​മ്പോ​ള്‍ പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​യ​താ​യി സൂ​ചി​പ്പി​ച്ചു​കൊ​ണ്ട് ഒ​രു നീ​ണ്ട ബീ​പ് ശ​ബ്ദം ഉ​ണ്ടാ​കും.

9) ഒ​ന്നോ ര​ണ്ടോ ത​ല​ങ്ങ​ളി​ലെ വോ​ട്ട് ഒ​ഴി​വാ​ക്കി വോ​ട്ടിം​ഗ് പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കു​മ്പോ​ള്‍ മാ​ത്ര​മേ എ​ന്‍​ഡ് ബ​ട്ട​ണ്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ.

10) മൂ​ന്ന് ത​ട്ടു​ക​ളി​ലേ​ക്കു​മു​ള്ള വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ല്‍ എ​ന്‍​ഡ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തേ​ണ്ട ആ​വ​ശ്യ​മി​ല്ല.

11) വോ​ട്ട​ര്‍ എ​ന്‍​ഡ് ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​ക്ക​ഴി​ഞ്ഞാ​ല്‍ ഒ​രു ത​ട്ടി​ലേ​ക്കും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യി​ല്ല.

12) ര​ണ്ട് ബ​ട്ട​ണു​ക​ള്‍ ഒ​രേ സ​മ​യം അ​മ​ര്‍​ത്തി​യാ​ല്‍ ഒ​രു വോ​ട്ടേ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ. ഒ​രു ബ​ട്ട​ണ്‍ ഒ​ന്നി​ല​ധി​കം ത​വ​ണ അ​മ​ര്‍​ത്തി​യാ​ലും ഒ​രു വോ​ട്ടേ രേ​ഖ​പ്പെ​ടു​ത്തു​ക​യു​ള്ളൂ.

14) വോ​ട്ടിം​ഗ് ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബു​ദ്ധി​മു​ട്ടോ സം​ശ​യ​മോ ഉ​ണ്ടെ​ങ്കി​ല്‍ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ക്ക​ണം. അ​വ​ര്‍ വോ​ട്ട​റെ സ​ഹാ​യി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്.

Kerala

തപാല്‍ വോട്ടിന് അനുമതിയില്ല; ശബരിമല ഡ്യൂട്ടിയിലുള്ളവരുടെ വോട്ടുകള്‍ നഷ്ടപ്പെടും

പത്തനംതിട്ട: സംസ്ഥാനത്ത് ചൊവ്വാഴ്ചയും 11നുമായി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസുകാരടക്കം വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ വോട്ട് നഷ്ടപ്പെടും.

ദേവസ്വം, പോലീസ്, കെഎസ്ആര്‍ടിസി, ആരോഗ്യം, ബാങ്ക്, മരാമത്ത്, ടെലികമ്യൂണിക്കേഷന്‍, ഫയര്‍ഫോഴ്‌സ്, ജലഅഥോറിറ്റി തുടങ്ങിയ വകുപ്പുകളിലെ സ്ഥിരം ജീവനക്കാരുടെയും താത്കാലിക ജോലികള്‍ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്നവരുടെയും വോട്ടുകളാണ് നഷ്ടമാകുന്നത്. ഏകദേശം ഏഴായിരത്തോളും ആളുകള്‍ക്ക് വോട്ട് ചെയ്യാനാകില്ലെന്നാണ് പ്രാഥമിക കണക്ക്.

ദേവസ്വം ബോര്‍ഡില്‍ നിന്നു മാത്രം സന്നിധാനത്തും പമ്പയിലും എഴുനൂറോളം സ്ഥിരം ജീവനക്കാരും 1500 താത്കാലിക ജോലിക്കാരുമുണ്ട്. മരാമത്ത് ഓഫീസ്, ടെലികമ്യൂണിക്കേഷന്‍, ഇതരവിഭാഗങ്ങള്‍ എന്നീ ജോലികള്‍ ചെയ്യുന്നവര്‍ 200നു മുകളിലാണ്. ശബരിമല, പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളിലായി 3000 പോലീസുകാരുണ്ട്.

കെഎസ്ആര്‍ടിസിയില്‍ പമ്പയില്‍ മാത്രം 699 ജീവനക്കാരുണ്ട്. വിവിധ ഡിപ്പോകളില്‍ നിന്ന് ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവരാണിവര്‍. 200 വനപാലകര്‍ ശബരിമലയിലുണ്ട്. കെഎസ്ഇബി, ജലഅഥോറിറ്റി, ജലസേചനം, അഗ്നിശമന സേന, ആരോഗ്യം വിഭാഗങ്ങളിലും നൂറുകണക്കിനു ജോലിക്കാരുണ്ട്.

ഇത്രയധികം ആളുകളുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന വിഷയം സംസ്ഥാന തെരഞ്ഞെടുപ്പ കമ്മീഷന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നതായി പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവര്‍ക്കു മാത്രമേ തപാല്‍ വോട്ട് ചെയ്യാന്‍ അനുമതിയുള്ളൂവെന്നാണ് കമ്മീഷന്‍ അറിയിച്ചത്. ഇക്കാരണത്താല്‍ പോലീസുകാരടക്കമുള്ളവര്‍ക്ക് തപാല്‍ വോട്ടിന് അനുമതി നല്കാനാകില്ല.

കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ മറ്റ് അടിയന്തര ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും തപാല്‍ വോട്ടിന് അനുമതി നല്കിയിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന് ഇക്കാര്യം പരിഗണിച്ചിട്ടില്ല.

ശബരിമല ഡ്യട്ടിയിലുള്ളവരുടെ വോട്ടവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യം ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് കെ. ജയകുമാറും തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. നടപടിക്രമങ്ങളിലെ സാങ്കേതികത്വമാണ് അപ്പോഴും കമ്മീഷന്‍ വിശദീകരിച്ചത്.

Kerala

കൂ​ടെ​നി​ൽ​ക്കു​മെ​ന്ന് ഒ​പ്പി​ട്ടാ​ൽ വോ​ട്ട്

തൃ​​​ശൂ​​​ർ: വോ​​​ട്ടു​​​ ചോ​​​ദി​​​ച്ചെ​​​ത്തു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്ന്, ‘വ​​​ന്യ​​​മൃ​​​ഗ​​​ശ​​​ല്യ​​​ത്തി​​​നെ​​​തി​​​രേ കൂ​​​ടെ​​​ നി​​​ൽ​​​ക്കു​​​മെ​​​ന്ന് ഒ​​​പ്പി​​​ട്ടു​​​ ന​​​ല്കി​​​യാ​​​ൽ​​​ മാ​​​ത്രം വോ​​​ട്ട്’ കാ​​​ന്പ​​​യി​​​നു​​​മാ​​​യി കി​​​ഫ (കേ​​​ര​​​ള ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ് ഫാ​​​ർ​​​മേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ).

സം​​​സ്ഥാ​​​ന​​​ത​​​ല കാ​​​ന്പ​​​യി​​​നു പ​​​ഴ​​​യ​​​ന്നൂ​​​രി​​​ലാ​​​ണു തു​​​ട​​​ക്കം കു​​​റി​​​ച്ച​​​ത്. വോ​​​ട്ടു​​​ ചോ​​​ദി​​​ച്ചെ​​​ത്തി​​​യ യു​​​ഡി​​​എ​​​ഫ്, എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ച്ച് ഒ​​​പ്പി​​​ട്ടു​​​ ന​​​ല്കു​​​ക​​​യും ചെ​​​യ്തു. മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത​​​യ്ക്കും ക​​​ർ​​​ഷ​​​ക​​​ർ​​​ക്കും ‘ഒ​​​പ്പം​​​നി​​​ൽ​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് വോ​​​ട്ട്’ എ​​​ന്നതാണു കാ​​​ന്പ​​​യി​​​ന്‍റെ മു​​​ദ്രാ​​​വാ​​​ക്യം.

കൃ​​​ഷി​​​യി​​​ട​​​ത്തി​​​ലി​​​റ​​​ങ്ങു​​​ന്ന വ​​​ന്യ​​​ജീ​​​വി​​​ക​​​ളെ പ്ര​​​തി​​​രോ​​​ധി​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​ർ​​​ക്കെ​​​തി​​​രേ ക്രി​​​മ​​​ന​​​ൽ കേ​​​സ് എ​​​ടു​​​ക്ക​​​രു​​​തെ​​​ന്ന നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഇ​​​തി​​​ന് അ​​​നു​​​കൂ​​​ല​​​മാ​​​യ തീ​​​രു​​​മാ​​​നം സ​​​ർ​​​ക്കാ​​​രി​​​നെ​​​ക്കൊ​​​ണ്ട് എ​​​ടു​​​പ്പി​​​ക്കാ​​​ൻ പ​​​രി​​​ശ്ര​​​മി​​​ക്കു​​​മെ​​​ന്നും ക​​​ർ​​​ഷ​​​ക​​​ർ പ​​​ട്ട​​​യ​​​ഭൂ​​​മി​​​യി​​​ൽ വ​​​ച്ചു​​​പി​​​ടി​​​പ്പി​​​ച്ച മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​വി​​​ൽ​​​ക്കാ​​​നാ​​​കു​​​ന്ന വി​​​ധ​​​ത്തി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​മാ​​​ണം ന​​​ട​​​ത്താ​​​ൻ പാ​​​ർ​​​ട്ടി​​​യെ പ്രേ​​​രി​​​പ്പി​​​ക്കു​​​മെ​​​ന്നും സ​​​മ്മ​​​തി​​​ച്ചാ​​​ണ് സ​​​ത്യ​​​പ്ര​​​സ്താ​​​വ​​​ന ഒ​​​പ്പി​​​ട്ടു​​​ ന​​​ല്കേ​​​ണ്ട​​​ത്. ഇ​​​ങ്ങ​​​നെ ​​​ന​​​ൽ​​​കു​​​ന്ന സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​ മാ​​​ത്ര​​​മേ കി​​​ഫ​​​യു​​​ടെ അം​​​ഗ​​​ങ്ങ​​​ളും അ​​​നു​​​ഭാ​​​വി​​​ക​​​ളും വോ​​​ട്ടു​​​ ചെ​​​യ്യൂ​​​വെ​​​ന്നാ​​​ണ് കി​​​ഫ​​​യു​​​ടെ നി​​​ല​​​പാ​​​ട്.

ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു അ​​​തി​​​ര് വ​​​ന​​​മാ​​​ണെ​​​ങ്കി​​​ൽ ഭൂ​​​മി വി​​​ൽ​​​ക്കാ​​​ൻ ഡി​​​എ​​​ഫ്ഒ​​​യു​​​ടെ എ​​​ൻ​​​ഒ​​​സി​​​ക്കു​​​വേ​​​ണ്ടി മാ​​​സ​​​ങ്ങ​​​ളോ​​​ളം കാ​​​ത്തി​​​രി​​​ക്കേ​​​ണ്ടി​​​വ​​​രു​​​ന്നു. ഇ​​​തൊഴി​​​വാ​​​ക്കാ​​​ൻ മ​​​ല​​​യോ​​​ര​​​ജ​​​ന​​​ത​​​യു​​​ടെ കൂ​​​ടെ​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്ന് കി​​​ഫ ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ് വ​​​ർ​​​ക്കി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ജെ​​​വി​​​ആ​​​ർ ക​​​ഴി​​​ഞ്ഞ​​​തും പ​​​ട്ട​​​യം കാ​​​ത്തു​​​കി​​​ട​​​ക്കു​​​ന്ന​​​തു​​​മാ​​​യ സ്ഥ​​​ല​​​ങ്ങ​​​ൾ​​​പോ​​​ലും എ​​​ൻ​​​ഒ​​​സി​​​യു​​​ടെ മ​​​റ​​​വി​​​ൽ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ന്ന​​​തു സ​​​ർ​​​ക്കാ​​​ർ കാ​​​ണാ​​​തെ പോ​​​ക​​​രു​​​തെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ജ​​​ൻ മോ​​​ള​​​ത്ത്, ഇ.​​​ജെ. സ​​​ണ്ണി, ടി. ​​​രാം​​​കു​​​മാ​​​ർ, ജി​​​നോ ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു.

Kerala

വോട്ടുതേടലിന്‍റെ ഗൃ​ഹാ​തു​ര​ത്വം

ആ​​​റ്റി​​​ങ്ങ​​​ൽ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്ത് വ്യ​​​ത്യ​​​സ്ത​​​ത​​​ക​​​ളും പു​​​തു​​​മ​​​ക​​​ളും തേ​​​ടു​​​ക​​​യാ​​​ണ് രാ​​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും.

കൂ​​​ടു​​​ത​​​ലും ന​​​വ​​​യു​​​ഗ പ്ര​​​ചാ​​​ര​​​ണ സാ​​​ധ്യ​​​ത​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ ഉ​​​ള്ള​​​വ​​​യു​​​മാ​​​ണ്. എ​​ന്നാ​​ൽ, ഗൃ​​​ഹാ​​​തു​​​ര​​​ത്വം ഉ​​​ണ​​​ർ​​​ത്തു​​​ന്ന വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥ​​​ന​​യാ​​ണ് ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 17-ാം വാ​​​ർ​​​ഡി​​ലെ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എ​​​സ്.​​​ സി​​​ന്ധു​​വി​​ന്‍റേ​​ത്.

ത​​​പാ​​​ലി​​​ലൂ​​​ടെ പോ​​​സ്റ്റു​​​ കാ​​​ർ​​​ഡ് വ​​​ഴി​​യാ​​ണ് വോ​​​ട്ട് തേ​​ടു​​ന്ന​​ത്. പ​​​ണ്ട​​​ക​​​ശാ​​​ല വാ​​​ര്‍​ഡി​​​ലെ എ​​​ല്ലാ വോ​​​ട്ട​​​ര്‍​മാ​​​ര്‍​ക്കും പോ​​​സ്റ്റു​​​ കാ​​​ര്‍​ഡ് വ​​​ഴി അ​​​ഭ്യ​​​ർ​​​ഥ​​​ന അ​​​യ​​​യ്ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മാ​​​യ കാ​​​ര്‍​ഡു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി.

വീ​​​ടു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി വോ​​​ട്ട് തേ​​​ടി നേ​​​രി​​​ട്ടെ​​​ത്തും. അ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് ത​​​പാ​​​ൽ മാ​​​ർ​​​ഗമുള്ള അ​​​ഭ്യ​​​ർ​​​ഥ​​​ന. ഓ​​​രോ പോ​​​സ്റ്റു​​​ കാ​​​ർ​​​ഡും കൈ ​​കൊ​​ണ്ടെ​​ഴു​​തി​​ത്ത​​ന്നെ ത​​യാ​​റാ​​​ക്കി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​ചാ​​ര​​​ണ പോ​​​സ്റ്റ് കാ​​​ര്‍​ഡ് പോ​​​സ്റ്റ് ചെ​​​യ്തു. സി​​​ന്ധു 2010-15ല്‍ ​​​വാ​​​ര്‍​ഡ് മെ​​​ംബറാ​​​യും 2015 -20ല്‍ ​​​ബ്ലോ​​​ക്ക് മെംബറാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Leader Page

വിശ്വാസം, അതല്ലേ എല്ലാം!

 വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടാ​ല്‍ പ്ര​തീ​ക്ഷപോ​ലും ഇ​ല്ലാ​താ​കും. വി​ശ്വാ​സം, അ​ത​ല്ലേ എ​ല്ലാം. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യരാ​ജ്യ​ത്തെ ഏ​റ്റ​വും വി​ശ്വ​സ​നീ​യ​മാ​യ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഒ​ന്നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍. വ്യാ​ജവോ​ട്ടു​ക​ളും ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ടു​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​ത്ത ഫോ​ട്ടോ​ക​ളും വ്യാ​ജ വി​ലാ​സ​ങ്ങ​ളും മു​ത​ല്‍ ചി​ല വി​ഭാ​ഗം വോ​ട്ട​ര്‍​മാ​രെ നീ​ക്കു​ന്ന​തും ചി​ല വോ​ട്ടു​ക​ള്‍ പ്ര​ത്യേ​ക​മാ​യി കൂ​ട്ടി​ച്ചേ​ര്‍​ക്കു​ന്ന​തും അടക്കമു​ള്ള വോ​ട്ട​ര്‍​പ​ട്ടി​ക​യി​ലെ വ്യാ​പ​ക ക്ര​മ​ക്കേ​ടു​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ വി​ശ്വാ​സ്യ​ത വ​ലി​യ പ​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

വോ​ട്ടു​കൊ​ള്ള​യി​ലൂ​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ജ​യി​ച്ച​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി ഇ​ന്ന​ലെ ആ​രോ​പി​ച്ചു. ഇ​തി​ലൊ​രു സം​ശ​യ​വു​മി​ല്ലെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ആ​സൂ​ത്രി​ത​വും കേ​ന്ദ്രീ​കൃ​ത​വു​മാ​യാ​ണ് ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പു കൃ​ത്രി​മം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ രീ​തി തു​റ​ന്നു​കാ​ട്ടു​ന്ന​തി​ന് വി​പു​ല​മാ​യ തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ മോ​ഷ്ടി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള തെ​ളി​വു​ക​ള്‍ പു​റ​ത്തു​വി​ടു​ന്ന പ്ര​ക്രി​യ തു​ട​രു​മെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു. ഹ​രി​യാ​ന​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ച്ചെ​ന്ന പ​ത്ര​സ​മ്മേ​ള​നം ന​ട​ത്തി ര​ണ്ടാം ദി​വ​സ​മാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പ​ണം ക​ടു​പ്പി​ച്ച​ത്.

പ്ര​ധാ​ന​മ​ന്ത്രി​യും ക​രി​നി​ഴ​ലി​ല്‍

തെ​ര​ഞ്ഞെ​ടു​പ്പു കൊ​ള്ള​യി​ലൂ​ടെ​യാ​ണ് (‘ചു​നാ​വ് ചോ​രി’) ന​രേ​ന്ദ്ര മോ​ദി പ്ര​ധാ​ന​മ​ന്ത്രി​യാ​യ​തെ​ന്ന രാ​ഹു​ലി​ന്‍റെ പു​തി​യ ആ​രോ​പ​ണം അ​തീ​വ ഗു​രു​ത​ര​മാ​ണ്. ഗു​ജ​റാ​ത്തി​ലും വോ​ട്ടു​കൊ​ള്ള ന​ട​ന്നു. ആ​ദ്യഘ​ട്ടം വോ​ട്ടെ​ടു​പ്പു ക​ഴി​ഞ്ഞ ബി​ഹാ​റി​ലും വോ​ട്ടു​ത​ട്ടി​പ്പു​ണ്ട്. ക​ര്‍​ണാ​ട​ക​യി​ലും മ​ഹാ​രാ​ഷ്‌​ട്ര​യി​ലും മ​ധ്യ​പ്ര​ദേ​ശി​ലും ഛത്തീ​സ്ഗ​ഡി​ലും വോ​ട്ടു​കൊ​ള്ള ന​ട​ന്നു. രാ​ജ്യ​ത്തു പ​ല​യി​ട​ത്തും ഇ​താ​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ബി​ജെ​പി തെ​ര​ഞ്ഞെ​ടു​പ്പുകൊ​ള്ള​യി​ല്‍ മു​ഴു​കി​യി​രി​ക്കു​ന്നു. പ്ര​ധാ​ന​മ​ന്ത്രി മോ​ദി​യു​മാ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ഒ​ത്തു​ക​ളി​ക്കു​ക​യാ​ണെ​ന്ന് രാ​ഹു​ല്‍ ആ​രോ​പി​ച്ചു.

ഹ​രി​യാ​ന​യി​ലെ ജ​ന​വി​ധി അ​പ്പാ​ടെ അ​ട്ടി​മ​റി​ച്ച 25 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ത​ട്ടി​പ്പി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളാ​ണ് ‘വോ​ട്ടു ചോ​രി’ പ​ര​മ്പ​ര​യി​ലെ മൂ​ന്നാ​മ​തു പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് മു​ന്‍ അ​ധ്യ​ക്ഷ​ന്‍ കൂ​ടി​യാ​യ രാ​ഹു​ല്‍ പു​റ​ത്തു​വി​ട്ട​ത്. വോ​ട്ടു​ത​ട്ടി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഒ​ത്താ​ശ​യോ​ടെ അ​ഞ്ചു രീ​തി​ക​ള്‍ ബി​ജെ​പി ഉ​പ​യോ​ഗി​ച്ചു എ​ന്നാ​ണ് ആ​രോ​പ​ണം. ധാ​രാ​ളം തെ​ളി​വു​ക​ളു​ണ്ട്. ഇ​ന്ത്യ​യി​ലെ പു​തു​ത​ല​മു​റ​യ്ക്കും (ജെ​ന്‍ സെ​ഡ്) യു​വാ​ക്ക​ള്‍​ക്കും വ്യ​ക്ത​മാ​യ തെ​ളി​വു​ക​ള്‍ കാ​ണി​ച്ചു​കൊ​ടു​ക്കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വാ​ഗ്ദാ​നം.

ശ​രി​തെ​റ്റു​ക​ള്‍ ക​ണ്ടെ​ത്ത​ണം

രാ​ഹു​ല്‍ പ​റ​ഞ്ഞ​തു ശ​രി​യാ​കാം, തെ​റ്റാ​കാം. നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സ​ത്യം ക​ണ്ടെ​ത്തേ​ണ്ട​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ വി​ശ്വാ​സ്യ​ത ഇ​ല്ലാ​താ​ക്കു​ന്ന​താ​ണ് രാ​ഹു​ലി​ന്‍റെ ആ​രോ​പ​ണം. രാ​ജ്യ​മൊ​ട്ടാ​കെ ലൈ​വ് ആ​യി ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​താ​പ​ര​മാ​യ തെ​ളി​വു​ക​ളോ​ടെ വി​ശ​ദീ​ക​രി​ക്കാ​ന്‍ ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ത്തി​നു ക​ഴി​യ​ണം. രാ​ഹു​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന​ല്ല, രാ​ജ്യ​ത്തി​ന്‍റെ പ്ര​തി​പ​ക്ഷ നേ​താ​വാ​ണ്. പ്ര​ധാ​ന​മ​ന്ത്രി ക​ഴി​ഞ്ഞാ​ല്‍ ജ​നാ​ധി​പ​ത്യ​ത്തി​ല്‍ ഏ​റ്റ​വും സു​പ്ര​ധാ​ന ഭ​ര​ണ​ഘ​ട​നാപ​ദ​വി. പ​ക്ഷേ, തെ​ളി​വു​ക​ള്‍ സ​ഹി​തം രാ​ഹു​ല്‍ ഉ​ന്ന​യി​ച്ച വ​ന്‍ ആ​രോ​പ​ണ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണ​ത്തി​നു​പോ​ലും തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. എ​ന്തോ മ​റ​യ്ക്കാ​നു​ള്ള​തു​കൊ​ണ്ടാ​ണി​തെ​ന്നു സം​ശ​യി​ച്ചാ​ല്‍ കു​റ്റ​പ്പെ​ടു​ത്താ​നാ​കി​ല്ല.

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ പേ​രെ​ടു​ത്താ​ണ് രാ​ഹു​ൽ വി​മ​ര്‍​ശി​ച്ചി​രി​ക്കു​ന്ന​ത്. ആ​രോ​പ​ണം തെ​റ്റാ​ണെ​ങ്കി​ല്‍ രാ​ഹു​ലി​നെ​തി​രേ കേ​സെ​ടു​ക്ക​ണം. ഗു​രു​ത​ര​മാ​യ കു​റ്റ​മെ​ങ്കി​ല്‍ അ​ദ്ദേ​ഹ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് അ​യോ​ഗ്യ​നാ​ക്കാം. സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി ന​ല്‍​കാ​നും ക​മ്മീ​ഷ​നു ക​ഴി​യും.

സം​ശ​യ​നി​ഴ​ലി​ല്‍ ന​ട​പ​ടി​ക​ള്‍

പ്ര​ധാ​ന​മ​ന്ത്രി, പ്ര​തി​പ​ക്ഷ നേ​താ​വ്, സു​പ്രീം​കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണു കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ണ​റെ തെ​ര​ഞ്ഞെ​ടു​ത്തി​രു​ന്ന​ത്. ചീ​ഫ് ജ​സ്റ്റീ​സി​നെ മാ​റ്റി പ​ക​രം പ്ര​ധാ​ന​മ​ന്ത്രി​യും അ​ദ്ദേ​ഹം നി​യോ​ഗി​ക്കു​ന്ന മ​ന്ത്രി​യും തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി മോ​ദി സ​ര്‍​ക്കാ​ര്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ നി​യ​മ​ഭേ​ദ​ഗ​തി പാ​സാ​ക്കി. മു​ഖ്യ ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​നെ​യും ര​ണ്ടു സ​ഹ ക​മ്മീ​ഷ​ണ​ര്‍​മാരെയും ഫ​ല​ത്തി​ല്‍ മോ​ദി​യും അ​മി​ത് ഷാ​യു​മാ​ണു നി​യ​മി​ച്ച​ത്. പേ​രി​നു​ള്ള നി​ഷ്പ​ക്ഷ​ത​പോ​ലും ഇ​തോ​ടെ ന​ഷ്ട​മാ​യി. വോ​ട്ടു​കൊ​ള്ള​യെ​ക്കു​റി​ച്ചു​ള്ള പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം ഒ​രു​വി​ഭാ​ഗം ജ​ന​മെ​ങ്കി​ലും വി​ശ്വ​സി​ക്കാ​ന്‍ ഇ​തു ധാ​രാ​ളം.

പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ നി​ര്‍​ണാ​യ​ക സി​സി​ടി​വി, വെ​ബ്കാ​സ്റ്റിം​ഗ്, വീ​ഡി​യോ, ഫോട്ടോ ​തെ​ളി​വു​ക​ള്‍ 45 ദി​വ​സം ക​ഴി​ഞ്ഞു ന​ശി​പ്പി​ക്കാ​നാ​യി പ്ര​ത്യേ​ക ഉ​ത്ത​ര​വുകൂ​ടി ഇ​റ​ക്കി​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി കൂ​ടു​ത​ല്‍ സം​ശ​യ​മു​ന​യി​ലാ​യി. ഹൈ​ക്കോ​ട​തി​ക​ളി​ല്‍ 45 ദി​വ​സ​ത്തി​ന​കം തെ​ര​ഞ്ഞെ​ടു​പ്പു ഹ​ര്‍​ജി ന​ല്‍​കാ​ത്ത എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും ദൃ​ശ്യ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ക്കാ​നു​ള്ള തീ​രു​മാ​നം ദു​രൂ​ഹ​വും ക​ള്ളം മ​റ​യ്ക്കാ​നു​മാ​ണെ​ന്ന് രാ​ഹു​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ട​ര്‍​മാ​രെ വേ​ഗ​ത്തി​ല്‍ ക​ണ്ടെ​ത്താ​ന്‍ ക​മ്മീ​ഷ​ന്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സാ​ങ്കേ​തി​ക​വി​ദ്യ 2022 മു​ത​ല്‍ ഉ​പേ​ക്ഷി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന ചോ​ദ്യ​ത്തി​നും വി​ശ്വാ​സ​യോ​ഗ്യ​മാ​യ മ​റു​പ​ടി​യി​ല്ല. ബി​ജെ​പി 50 കൊ​ല്ലം ഭ​രി​ക്കു​മെ​ന്ന അ​മി​ത് ഷാ​യു​ടെ പ്ര​സ്താ​വ​ന​യും സം​ശ​യ​ക​ര​മാ​ണ്. അ​ജ​യ്യ​രെ​ന്നു ക​രു​തി​യ കോ​ണ്‍​ഗ്ര​സി​നെ​യും ഇ​ന്ദി​രാ ഗാ​ന്ധി​യെ​യും താ​ഴെ​യി​റ​ക്കി​യ​വ​രാ​ണ് ഇ​ന്ത്യ​ന്‍ ജ​ന​ത​യെ​ന്ന​തു വി​സ്മ​രി​ക്കാ​തി​രി​ക്ക​ട്ടെ.

ഒ​ന്നും ര​ണ്ടു​മ​ല്ല, ക​ള്ള​വോ​ട്ടു​ക​ള്‍

വ്യാ​പ​ക​മാ​യി ഡ്യൂ​പ്ലി​ക്കേ​റ്റു​ക​ള്‍, ബ​ള്‍​ക്ക് വോ​ട്ടു​ക​ള്‍, വീ​ടു​ള്ള​വ​ര്‍​ക്കു പോ​ലും വീ​ട്ടു​ന​മ്പ​രാ​യി പൂ​ജ്യം ന​ല്‍​കു​ന്ന​ത് അ​ട​ക്ക​മു​ള്ള തെ​റ്റാ​യ വി​വ​ര​ങ്ങ​ളും വി​ലാ​സ​ങ്ങ​ളു​മു​ള്ള വോ​ട്ടു​ക​ള്‍, വ്യാ​ജ ഫോ​ട്ടോ​ക​ള്‍, തി​രി​ച്ച​റി​യാ​നാ​കാ​ത്ത വി​ള​റി​യ ഫോ​ട്ടോ​ക​ള്‍ എ​ന്നി​വ വോ​ട്ടുത​ട്ടി​പ്പി​ന്‍റെ രീ​തി​ക​ളാ​ണ്. പു​തി​യ വോ​ട്ട​ര്‍​മാ​രെ ചേ​ര്‍​ക്കാ​നു​ള്ള ഫോം ​ആ​റി​ന്‍റെ​യും വോ​ട്ട​ര്‍​പ​ട്ടി​ക​യി​ല്‍​നി​ന്നു നീ​ക്കു​ന്ന​തി​നു​ള്ള ഫോം ​ഏ​ഴി​ന്‍റെ​യും വ​ലി​യ ദു​രു​പ​യോ​ഗ​വും വോ​ട്ടു​കൊ​ള്ള​യു​ടെ മാ​ര്‍​ഗ​മാ​ണെ​ന്ന് രാ​ഹു​ല്‍ വി​ശ​ദീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 19 ല​ക്ഷ​ത്തി​ല​ധി​കം (19,26,351) ബ​ള്‍​ക്ക് വോ​ട്ടു​ക​ള്‍; 5,21,619 ഡ്യൂ​പ്ലി​ക്കേ​റ്റ് വോ​ട്ടു​ക​ള്‍; 93,174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ള്‍; വ്യാ​ജ ഫോ​ട്ടോ​ക​ളും തി​രി​ച്ച​റി​യാ​നാ​കാ​ത്ത ഫോ​ട്ടോ​ക​ളു​മു​ള്ള 1,24,177 വോ​ട്ടു​ക​ള്‍ എ​ന്നി​വ​യ​ട​ക്കം ജ​ന​വി​ധി അ​ട്ടി​മ​റി​ച്ച ക​ള്ള​വോ​ട്ടു​ക​ളു​ടെ തെ​ളി​വു​ക​ളാ​ണു രാ​ഹു​ല്‍ പു​റ​ത്തു​വി​ട്ട​ത്. ഒ​റ്റ​പ്പെ​ട്ട ഏ​താ​നും കേ​സു​ക​ള​ല്ല, 25 ല​ക്ഷം വോ​ട്ടു​ക​ളു​ടെ ക്ര​മ​ക്കേ​ടാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​യ​ര്‍​ത്തി​യ​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ബി​ജെ​പി അ​നു​കൂ​ല മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രും ലേ​ഖ​ക​നും അ​ട​ക്കം എ​ല്ലാ​വ​ര്‍​ക്കും അ​തു വി​ശ്വ​സ​നീ​യ​മാ​യി തോ​ന്നി​യ​തി​ല്‍ രാ​ഷ്‌​ട്രീ​യ​ ചാ​യ്‌​വു​ക​ളി​ല്ലാ​യി​രു​ന്നു.

ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ര​വാ​ദം

പ​തി​വു​പോ​ലെ ക​മ്മീ​ഷ​നെ ന്യാ​യീ​ക​രി​ക്കാ​ന്‍ ബി​ജെ​പി​ക്കാ​രും ബി​ജെ​പി അ​നു​കൂ​ല മാ​ധ്യ​മ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ബ്ര​സീ​ലു​കാ​രി​യു​ടെ ഫോ​ട്ടോ​യു​ള്ള ര​ണ്ടു വ​നി​താ വോ​ട്ട​ര്‍​മാ​രെ ചി​ല മാ​ധ്യ​മ​ങ്ങ​ള്‍ കാ​ണി​ച്ചു. രാ​ഹു​ല്‍ കാ​ണി​ച്ച ഫോ​ട്ടോ​യി​ലെ യു​വ​തി ബ്ര​സീ​ലു​കാ​രി​യ​ല്ലെ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം ബി​ജെ​പി​ക്കാ​രും ചി​ല പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു. വീ​ഡി​യോ സ​ന്ദേ​ശ​വു​മാ​യി ബ്ര​സീ​ലു​കാ​രി​ത​ന്നെ രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​വ​ര്‍ ആ ​വാ​ദം വി​ഴു​ങ്ങി​യ​ത്. രാ​ഹു​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ച ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി കി​ര​ണ്‍ റി​ജു​ജു പ​റ​ഞ്ഞ​തു ഞെ​ട്ടി​ച്ചു. ആ ​വീ​ഡി​യോ ഒ​റി​ജി​ന​ലാ​ണെ​ന്ന് കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​ങ്ങ​ള്‍ തെ​ളി​യി​ച്ച​തോ​ടെ ആ ​ക​ള്ളം പൊ​ളി​ഞ്ഞു.

National

വോട്ടവകാശം വോട്ടിനുള്ള സ്വാതന്ത്ര്യത്തിൽനിന്ന് വ്യത്യസ്തമെന്ന് കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള അ​​​വ​​​കാ​​​ശ​​​വും വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള സ്വാ​​​ത​​​ന്ത്ര്യ​​​വും വ്യ​​​ത്യ​​​സ്ത​​​മാ​​​ണെ​​​ന്നു കേ​​​ന്ദ്രം സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ.

ഒ​​​ന്ന് നി​​​യ​​​മ​​​പ​​​ര​​​മാ​​​യ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ങ്കി​​​ൽ മ​​​റ്റേ​​​തു മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര സു​​​പ്രീം​​​കോ​​​ട​​​തി​​​യി​​​ൽ വാ​​​ദി​​​ച്ചു. 1951ലെ ​​​ജ​​​ന​​​പ്രാ​​​തി​​​നി​​​ധ്യ നി​​​യ​​​മ​​​ത്തി​​​ന്‍റെ സെ​​​ക്‌​​​ഷ​​​ൻ 53(2) ഉം ​​​ച​​​ട്ടം 11 ഉം 1961​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ച​​​ട്ട​​​ങ്ങ​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പി​​​ലെ 21, 21ബി ​​​ഫോ​​​മു​​​ക​​​ളു​​​മാ​​​യി ചേ​​​ർ​​​ത്തു പ​​​രി​​​ഗ​​​ണി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​ള്ള ഹ​​​ർ​​​ജി​​​യോ​​​ടു​​​ള്ള പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​യാ​​​ണു കേ​​​ന്ദ്രം ഈ ​​​വാ​​​ദം മു​​​ന്നോ​​​ട്ടു​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ത്താ​​​തെ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​താ​​​യി റി​​​ട്ടേ​​​ണിം​​​ഗ് ഓ​​​ഫീ​​​സ​​​ർ പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ൽ അ​​​ത് വോ​​​ട്ട് ചെ​​​യ്യാ​​​നു​​​ള്ള പൗ​​​ര​​​ന്മാ​​​രു​​​ടെ അ​​​വ​​​കാ​​​ശം നി​​​ഷേ​​​ധി​​​ക്ക​​​ലാ​​​ണെ​​​ന്നാ​​​ണ് ഹ​​​ർ​​​ജി​​​ക്കാ​​​ർ വാ​​​ദി​​​ച്ച​​​ത്.

National

'ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി'; ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​യെ​ന്ന് രാ​ഹു​ൽ ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ൻ അ​ട്ടി​മ​റി​ന​ട​ന്ന​താ​യി ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. 25 ല​ക്ഷം ക​ള്ള​വോ​ട്ടു​ക​ൾ ന​ട​ന്നു. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

25 ല​ക്ഷം ക​ള്ള വോ​ട്ടു​ക​ൾ ന​ട​ന്നു.19 ല​ക്ഷ​ത്തി​ല​ധി​കം ബ​ൾ​ക്ക് വോ​ട്ടു​ക​ൾ ന​ട​ന്നു. അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം വ്യാ​ജ​വോ​ട്ടു​ക​ളു​ണ്ടാ​യി. 93174 തെ​റ്റാ​യ വി​ലാ​സ​ങ്ങ​ൾ ഉ​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സ്ത്രീ ​നൂ​റ് ത​വ​ണ വോ​ട്ട് ചെ​യ്തു. മ​റ്റൊ​രു യു​വ​തി 22 ത​വ​ണ പ​ത്ത് ബൂ​ത്തു​ക​ളി​ലാ​യി വോ​ട്ട് ചെ​യ്തു. സീ​മ, സ്വീ​റ്റി, സ​ര​സ്വ​തി എ​ന്നീ പേ​രു​ക​ളി​ലാ​ണ് വോ​ട്ട് ചെ​യ്ത​തെ​ന്നും രേ​ഖ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചു​കൊ​ണ്ട് രാ​ഹു​ൽ പ​റ​ഞ്ഞു.

ഇ​ത് കേ​ന്ദ്രീ​കൃ​ത​മാ​യി ന​ട​ന്ന ഓ​പ്പ​റേ​ഷ​ൻ ആ​ണ്. എ​ട്ടു സീ​റ്റു​ക​ളി​ൽ 22 മു​ത​ൽ നാ​ലാ​യി​രം വ​രെ വോ​ട്ടു​ക​ളു​ടെ വ്യ​ത്യാ​സ​ത്തി​ലാ​ണ് പോ​യ​ത്. എ​ട്ടി​ൽ ഒ​ന്ന് വോ​ട്ടു​ക​ൾ ഹ​രി​യാ​ന​യി​ൽ വ്യാ​ജ​മാ​ണ്. ഇ​തു​കൊ​ണ്ടാ​ണ് 22,000 വോ​ട്ടി​ന് കോ​ണ്‍​ഗ്ര​സ് തോ​റ്റ​ത്. ന​ട​ന്ന​ത് ഓ​പ്പ​റേ​ഷ​ൻ സ​ർ​ക്കാ​ർ ചോ​രി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

District News

വോ​ട്ട് ത​ള്ളി​യ​താ​യി ആ​രോ​പ​ണം; യു​ഡി​എ​ഫ് കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു

മു​ക്കം: പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും യു​ഡി​എ​ഫ് വോ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യി ത​ള്ളി​യ​താ​യി ആ​രോ​പി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. രാ​വി​ലെ എ​ട്ട് മു​ത​ൽ ഓ​ഫീ​സി​ലെ ര​ണ്ട് ക​വാ​ട​ങ്ങ​ളും ഉ​പ​രോ​ധി​ച്ച​തോ​ടെ ഒ​രു ഉ​ദ്യോ​ഗ​സ്ഥ​ന് പോ​ലും ഓ​ഫീ​സി​ൽ ക​യ​റാ​നാ​യി​ല്ല. തു​ട​ർ​ന്ന് 10.30 ഓ​ടെ മു​ക്കം ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. ആ​ന​ന്ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ക​രെ ബ​ല​മാ​യി അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കു​ക​യാ​യി​രു​ന്നു. സ​മ​രം ഡി​സി​സി മെ​മ്പ​ർ എം.​ടി. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


പ​ഞ്ചാ​യ​ത്തി​ൽ വാ​ർ​ഡ് വി​ഭ​ജ​നം തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി​പി​എം ഭ​ര​ണ സ്വാ​ധീ​നം ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യാ​ണ് വ്യാ​പ​ക​മാ​യി​ട്ടു​ള്ള രീ​തി​യി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യി​ട്ടു​ള്ള​തെ​ന്നും സി​പി​എ​മ്മി​ന്‍റെ സ​മ്മ​ർ​ദ​പ്ര​കാ​രം നൂ​റു​ക​ണ​ക്കി​ന് വോ​ട്ടു​ക​ൾ ഹി​യ​റിം​ഗ് നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ വെ​ട്ടി​മാ​റ്റി​യെ​ന്നും യു​ഡി​എ​ഫ് ആ​രോ​പി​ച്ചു. യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ. ​കോ​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സ​മാ​ൻ ചാ​ലൂ​ളി, യൂ​നു​സ് പു​ത്ത​ല​ത്ത്, സ​ലാം തേ​ക്കും​കു​റ്റി, പി.​എം. സു​ബൈ​ർ ബാ​ബു, ജോ​സ് പാ​ലി​യ​ത്ത്, എം.​ടി. സൈ​ത് ഫ​സ​ൽ, ജം​ഷി​ദ് ഒ​ള​ക​ര എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Editorial

ഓ​ട്ട​ത്തി​ലാ​ണ് ജ​നാ​ധി​പ​ത്യം

ഒ​രു വോ​ട്ടി​ലെ​ന്തി​രി​ക്കു​ന്നു എ​ന്ന് ജ​നാ​ധി​പ​ത്യ​ത്തി​ൽ ആ​രും ചോ​ദി​ക്കി​ല്ല. കാ​ര​ണം, അ​തി​ലാ​ണ് എ​ല്ലാം. അ​തി​ല്ലെ​ങ്കി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ല്ല, തെ​ര​ഞ്ഞെ​ടു​പ്പി​ല്ലെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​വു​മി​ല്ല. അ​പ്പോ​ൾ അ​ടു​ത്ത ചോ​ദ്യം വ​രും; തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ​മു​ണ്ടോ? നി​ർ​ബ​ന്ധ​മി​ല്ല; തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​യും ഏ​കാ​ധി​പ​ത്യ​വും സ​ർ​വാ​ധി​പ​ത്യ​വും ഫാ​സി​സ​വു​മൊ​ക്കെ ക​ട​ന്നു​വ​ന്ന ച​രി​ത്ര​മു​ണ്ട്.

അ​തു​കൊ​ണ്ട് നാം ​എ​ന്തു ചെ​യ്യ​ണം? തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ങ്ങേ​യ​റ്റം സു​താ​ര്യ​മാ​ക്കി​യാ​ൽ മാ​ത്രം പോ​രാ, സു​താ​ര്യ​മാ​ണെ​ന്നു ജ​ന​ങ്ങ​ളെ ബോ​ധി​പ്പി​ക്കു​ക​യും വേ​ണം. അ​തു​കൊ​ണ്ടാ​ണ് ബി​ഹാ​റി​ലെ വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ രാ​ജ്യം ച​ർ​ച്ച ചെ​യ്യു​ന്ന​തും വി​ഷ​യം സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​തും.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ടി​വാ​തി​ൽ​ക്ക​ലെ​ത്തി​യി​രി​ക്കെ ബി​ഹാ​റി​ൽ വോ​ട്ട​ർ​പ​ട്ടി​ക പ​രി​ഷ്ക​രി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ്ര​തി​പ​ക്ഷം സം​ശ​യ​മു​ന്ന​യി​ച്ച​ത്. ജൂ​ൺ 24ന് ​തു​ട​ങ്ങി​യ പ​രി​ഷ്ക​ര​ണം ജൂ​ലൈ 25നു ​പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും, ഓ​ഗ​സ്റ്റ് ഒ​ന്നി​ന് ക​ര​ട് വോ​ട്ട​ർ​പ​ട്ടി​ക​യും സെ​പ്റ്റം​ബ​ർ 30ന് ​അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​മെ​ന്നു​മാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ത്തി​യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​പ​യോ​ഗി​ച്ച, 7.9 കോ​ടി വോ​ട്ട​ർ​മാ​രു​ള്ള പ​ട്ടി​ക​യാ​ണ് ഒ​രു മാ​സം​കൊ​ണ്ട് പു​തു​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. മു​ന്പ് സ​മ​ഗ്ര പ​രി​ഷ്ക​ര​ണം ന​ട​ത്തി​യ 2003ലെ ​വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന 4.96 കോ​ടി വോ​ട്ട​ർ​മാ​ർ​ക്കു കു​ഴ​പ്പ​മി​ല്ല. അ​വ​ർ അ​പേ​ക്ഷ പൂ​രി​പ്പി​ച്ചു ന​ൽ​കി​യാ​ൽ മ​തി.

ബാ​ക്കി​യു​ള്ള 2.94 കോ​ടി ആ​ളു​ക​ൾ ജ​ന​ന​ത്തീ​യ​തി​യോ പൗ​ര​ത്വ​മോ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ ഹാ​ജ​രാ​ക്ക​ണം. അ​തി​നു​ള്ള 11 രേ​ഖ​ക​ളി​ൽ ആ​ധാ​റോ വോ​ട്ട​ർ ഐ​ഡി​യോ റേ​ഷ​ൻ കാ​ർ​ഡോ ഇ​ല്ല. 1987 ജൂ​ലൈ ഒ​ന്നി​നു മു​മ്പു ജ​നി​ച്ച​വ​ർ ജ​ന​ന​ത്തീ​യ​തി, സ്ഥ​ലം എ​ന്നി​വ വ്യ​ക്ത​മാ​ക്കു​ന്ന രേ​ഖ​ക​ളും, 1987 ജൂ​ലൈ ഒ​ന്നി​നും 2004 ഡി​സം​ബ​ർ ര​ണ്ടി​നും ഇ​ട​യി​ൽ ജ​നി​ച്ച​വ​ർ ഇ​തി​നു പു​റ​മേ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ളു​ടെ ജ​ന​ന​രേ​ഖ​യും, 2004 ഡി​സം​ബ​ർ ര​ണ്ടി​നു​ശേ​ഷം ജ​നി​ച്ച​വ​ർ മാ​താ​പി​താ​ക്ക​ളി​ൽ ര​ണ്ടു​പേ​രു​ടെ​യും ജ​ന​ന​രേ​ഖ​ക​ളും കൈ​മാ​റ​ണം.

പ്ര​ധാ​ന പ്ര​ശ്നം, ബി​ഹാ​റി​ലെ ജ​ന​ന ര​ജി​സ്ട്രേ​ഷ​ൻ നി​ര​ക്ക് മ​റ്റു സം​സ്ഥാ​ന​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു കു​റ​വാ​ണ് എ​ന്ന​താ​ണ്. മി​ക്ക​വ​രും ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ, ആ​ദ്യം ത​ങ്ങ​ളു​ടെ​യും ചി​ല കേ​സു​ക​ളി​ൽ മാ​താ​പി​താ​ക്ക​ളു​ടെ​യും ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ദ്യം സ്വീ​ക​രി​ക്കേ​ണ്ടി​വ​രും.

ജൂ​ലൈ 24നു ​മു​ന്പ് ഇ​തൊ​ക്കെ ചെ​യ്യാ​നാ​വാ​ത്ത ര​ണ്ടു​കോ​ടി വോ​ട്ട​ർ​മാ​രെ​ങ്കി​ലും പ​ട്ടി​ക​യി​ൽ​നി​ന്നു പു​റ​ത്താ​കു​മെ​ന്നാ​ണ് പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ഇ​തു തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം അ​ട്ടി​മ​റി​ക്കും. മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​വ​രും ആ​ദി​വാ​സി​ക​ളും ദ​ളി​ത​രും ഉ​ൾ​പ്പെ​ടെ പ​ല​രും ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യാ​നി​ട​യി​ല്ല.

എ​തി​ർ​പ്പു ശ​ക്ത​മാ​കു​ക​യും പ്ര​തി​പ​ക്ഷം ഉ​ൾ​പ്പെ​ടെ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും ചെ​യ്ത​തോ​ടെ ക​മ്മീ​ഷ​ൻ ഇ​ള​വു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി. ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ കൈ​വ​ശ​മി​ല്ലാ​ത്ത വോ​ട്ട​ർ​മാ​ർ ത​ത്കാ​ലം അ​പേ​ക്ഷ പൂ​രി​പ്പി​ച്ചു ന​ൽ​കാ​നാ​ണ് നി​ർ​ദേ​ശം. പ​ക്ഷേ, എ​ന്തു​വ​ന്നാ​ലും പ​ട്ടി​ക പ​രി​ഷ്ക​രി​ക്കു​മെ​ന്നു​കൂ​ടി പ​റ​യു​ന്പോ​ൾ അ​വ്യ​ക്ത​ത​യു​ണ്ട്.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ഏ​താ​ണ്ട് ഒ​രു വ​ർ​ഷ​മു​ണ്ടാ​യി​രു​ന്നി​ട്ടും അ​ന​ങ്ങാ​തി​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നാ​ണ് ഒ​രു മാ​സ​ത്തെ തീ​വ്ര​യ​ജ്ഞ​വു​മാ​യെ​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച സു​പ്രീം​കോ​ട​തി ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ക്കും. അ​ടു​ത്ത വ​ർ​ഷം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നി​രി​ക്കു​ന്ന പ​ശ്ചി​മ​ബം​ഗാ​ൾ, കേ​ര​ളം, ആ​സാം, ത​മി​ഴ്നാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലും വോ​ട്ട​ർ​പ​ട്ടി​കാ പ​രി​ഷ്ക​ര​ണം ഉ​ണ്ടാ​യേ​ക്കും.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ കേ​ര​ള​ത്തി​ലു​ൾ​പ്പെ​ടെ വ്യാ​ജ​ന്മാ​ർ ഉ​ണ്ട്. പ​ക്ഷേ, അ​വ​രെ ഒ​ഴി​വാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ അ​ർ​ഹ​ത​യു​ള്ള​വ​ർ പു​റ​ത്തു​പോ​ക​രു​ത്. ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​ത് പ​ല ത​ര​ത്തി​ലാ​ണ്. ക​ള്ള​വോ​ട്ടി​ലും ബൂ​ത്തു പി​ടി​ത്ത​ത്തി​ലും ഗു​ണ്ടാ​യി​സ​ത്തി​ലും അ​ത് ഒ​തു​ങ്ങു​ന്നി​ല്ല.

വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് അ​ർ​ഹ​രെ ഒ​ഴി​വാ​ക്കു​ന്ന​തും അ​ന​ർ​ഹ​രെ തി​രു​കി​ക്ക​യ​റ്റു​ന്ന​തും, പാ​ർ​ട്ടി​ക​ൾ അ​വി​ശു​ദ്ധ കൂ​ട്ടു​കെ​ട്ടു​ക​ളു​ണ്ടാ​ക്കു​ന്ന​തും എ​ങ്ങ​നെ​യും അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ നീ​ക്കു​പോ​ക്കു​ക​ൾ ന​ട​ത്തു​ന്ന​തും, കു​തി​ര​ക്ക​ച്ച​വ​ട​ങ്ങ​ളും ഭീ​ഷ​ണി​യു​മൊ​ക്കെ അ​തി​ലു​ണ്ട്.

ലോ​ക​സ​ഭാ-​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഒ​റ്റ​ത്ത​വ​ണ​യാ​യി ന​ട​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി​ക്കു മു​ന്പി​ൽ മു​ൻ ചീ​ഫ് ജ​സ്റ്റീ​സു​മാ​രാ​യ ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ര​ഞ്ജ​ൻ ഗൊ​ഗോ​യ് എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്, വ്യ​ക്ത​മാ​യ മാ​ർ​ഗ​രേ​ഖ​യി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന് സ​ന്പൂ​ർ​ണ അ​ധി​കാ​രം ന​ൽ​ക​രു​തെ​ന്നാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നെ നി​ശ്ച​യി​ക്കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി​യെ ഒ​ഴി​വാ​ക്കി സ​ർ​ക്കാ​രി​നു മാ​ത്രം അം​ഗ​ങ്ങ​ളെ തീ​രു​മാ​നി​ക്കാ​മെ​ന്ന വി​ധ​ത്തി​ൽ അ​ഴി​ച്ചു​പ​ണി​തു. വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഭ​ര​ണ​ക​ക്ഷി നേ​താ​ക്ക​ളോ​ടും പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളോ​ടും വ്യ​ത്യ​സ്ത നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​തും ക​ണ്ടു.

മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളി​ൽ ചി​ല​തി​നു കൃ​ത്യ​മാ​യ മ​റു​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ബി​ഹാ​റി​ൽ അ​ത് ആ​വ​ർ​ത്തി​ക്കു​മെ​ന്നും പ്ര​തി​പ​ക്ഷം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. സ്വ​ത​ന്ത്ര​മാ​യി​രി​ക്കേ​ണ്ട തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നും രാ​ജ്യ​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ​പ്പോ​ലെ സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ക​രു​ത്.

സു​പ്രീം​കോ​ട​തി വി​ഷ​യം കൈ​കാ​ര്യം ചെ​യ്തു​കൊ​ള്ളും. “രാ​ഷ്‌​ട്രീ​യ​ക്കാ​ര​ൻ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്പോ​ൾ രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​ൻ അ​ടു​ത്ത ത​ല​മു​റ​യെ​ക്കു​റി​ച്ചു ചി​ന്തി​ക്കു​ന്നു” എ​ന്നാ​ണ് അ​മേ​രി​ക്ക​ൻ മ​ന്ത്രി​യും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന ജെ​യിം​സ് ഫ്രീ​മാ​ൻ ക്ലാ​ർ​ക് നി​രീ​ക്ഷി​ക്കു​ന്ന​ത്.

ന​മു​ക്ക് രാ​ഷ്‌​ട്ര​ത​ന്ത്ര​ജ്ഞ​രാ​യ രാ​ഷ്‌​ട്രീ​യ​ക്കാ​രെ ആ​വ​ശ്യ​മു​ണ്ട്. കാ​ര​ണം, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് ഇ​ട​യ്ക്കൊ​ക്കെ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടി​വ​രു​ന്ന​ത് അ​ത്ര ന​ല്ല കാ​ര്യ​മ​ല്ല​ല്ലോ. ബി​ഹാ​റി​നെ​ക്കാ​ൾ പ്ര​ധാ​ന​മ​ല്ലേ ഇ​ന്ത്യ!

National

15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ തിരിച്ചറിയൽ കാർഡ് ലഭ്യമാക്കാൻ തെര. കമ്മീഷൻ

സ്വ​​​ന്തം ലേ​​​ഖ​​​ക​​​ൻ
ന്യൂ​​​ഡ​​​ൽ​​​ഹി: വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​ര് ചേ​​​ർ​​​ത്താ​​​ലോ പു​​​തു​​​ക്കി​​​യാ​​​ലോ 15 ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ ഫോ​​​ട്ടോ ഐ​​​ഡി കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഫാ​​​സ്റ്റ് ട്രാ​​​ക്ക് സം​​​വി​​​ധാ​​​നം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ. വോ​​​ട്ട​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ​​​യും വോ​​​ട്ട​​​ർ കാ​​​ർ​​​ഡു​​​ക​​​ളു​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ലെ​​​യും സു​​​താ​​​ര്യ​​​ത​​​യും വേ​​​ഗ​​​ത​​​യും ഉ​​​റ​​​പ്പു വ​​​രു​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ.
തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ പു​​​തു​​​താ​​​യി വി​​​ക​​​സി​​​പ്പി​​​ച്ച "ഈ​​​സി​​​നെ​​​റ്റ്' സം​​​വി​​​ധാ​​​ന​​​വു​​​മാ​​​യി സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ഇ​​​തു പ്രാ​​​വ​​​ർ​​​ത്തി​​​ക​​​മാ​​​ക്കു​​​ന്ന​​​ത്. ഓ​​​ണ്‍ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ച​​​തു​​​ മു​​​ത​​​ൽ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ല​​​ഭി​​​ക്കു​​​ന്ന​​​തു​​​വ​​​രെ ഓ​​​രോ ഘ​​​ട്ട​​​വും നി​​​രീ​​​ക്ഷി​​​ക്കാ​​​ൻ സാ​​​ധി​​​ക്കു​​​മെ​​​ന്ന​​​ത് പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ത​​​പാ​​​ൽ​​​ മു​​​ഖേ​​​ന​​​യാ​​​യി​​​രി​​​ക്കും വോ​​​ട്ട​​​ർ ഐ​​​ഡി കാ​​​ർ​​​ഡു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ക.
എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന​​​യാ​​​യി​​​രി​​​ക്കും അ​​​പേ​​​ക്ഷ​​​ക​​​ർ​​​ക്കു ത​​​ത്‌​​​സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭി​​​ക്കു​​​ക. voters.eci.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി പു​​​തി​​​യ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​നും പു​​​തു​​​ക്കാ​​​നും സാ​​​ധി​​​ക്കും.

Editorial

വാ​യി​ക്കാം, നി​ല​ന്പൂ​രി​ന്‍റെ വോ​ട്ടെ​ഴു​ത്തു​ക​ൾ

ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്‍റെ വി​ജ​യം ഭ​ര​ണ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​ക്കി​ല്ലെ​ങ്കി​ലും നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്, രാ​ഷ്‌​ട്രീ​യ​ത്തി​ലെ ത​ത്‌​സ്ഥി​തി പ്ര​തി​ഫ​ലി​പ്പി​ക്കും. ഒ​ന്നാ​മ​ത്, ജ​ന​ത്തി​ന് എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ലു​ള്ള അ​തൃ​പ്തി​യെ മ​റി​ക​ട​ക്കാ​ൻ പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കാ​യി​ല്ല. ര​ണ്ടാ​മ​ത്, വ​ർ​ഗീ​യ പ്രീ​ണ​ന​ങ്ങ​ളെ​യും മ​ത​മൗ​ലി​ക​വാ​ദ​ത്തെ​യു​മൊ​ന്നും കൈ​വി​ടാ​നു​ള്ള മ​തേ​ത​ര വ​ള​ർ​ച്ച ഇ​ട​തി​നും വ​ല​തി​നും ഇ​നി​യു​മു​ണ്ടാ​യി​ട്ടി​ല്ല.

മൂ​ന്നാ​മ​ത്, സം​സ്ഥാ​ന​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി​യാ​യ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ലെ നി​ഷ്ക്രി​യ​ത, അ​മി​ത പ്ര​തീ​ക്ഷ​യി​ല്ലെ​ങ്കി​ലും പു​തി​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് മ​ല​യോ​ര മ​ണ്ഡ​ല​ങ്ങ​ളെ നി​ർ​ബ​ന്ധി​ത​രാ​ക്കും. തീ​ർ​ന്നി​ല്ല, ആ​ശ​മാ​രെ​പ്പോ​ലെ​യു​ള്ള ഹ​ത​ഭാ​ഗ്യ​രോ​ടു​ള്ള സ​ർ​ക്കാ​ർ നി​ന്ദ, നി​ർ​ണാ​യ​ക സ​മ​യ​ങ്ങ​ളി​ൽ തി​രി​ഞ്ഞു​കൊ​ത്തും.

പി.​വി. അ​ൻ​വ​ർ ത​നി​ച്ചു നേ​ടി​യ 19,760 വോ​ട്ടി​ലേ​റെ​യും യു​ഡി​എ​ഫി​ന്‍റെ രാ​ഷ്‌​ട്രീ​യ തീ​രു​മാ​ന​ങ്ങ​ളു​ടെ ദൗ​ർ​ബ​ല്യ സൂ​ച​ന​യാ​ണ്. നി​ല​ന്പൂ​ർ എ​ല്ലാ​ക്കാ​ര്യ​ത്തി​ലും നേ​ർ​ക്ക​ണ്ണാ​ടി​യ​ല്ല. പ​ക്ഷേ, മു​ന്ന​റി​യി​പ്പാ​ണ്. മു​ഖ്യ​മ​ന്ത്രി​യോ​ടു വി​യോ​ജി​ച്ച് ഇ​ട​തു സ്വ​ത​ന്ത്ര എം​എ​ൽ​എ ആ​യി​രു​ന്ന പി.​വി. അ​ൻ​വ​ർ രാ​ജി​വ​ച്ച​താ​ണ് നി​ല​ന്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് ഇ​ട​യാ​ക്കി​യ​ത്.

11,077 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് വി​ജ​യി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന് 77,737 വോ​ട്ടു​ക​ളും എ​ൽ​ഡി​എ​ഫി​ലെ എം. ​സ്വ​രാ​ജി​ന് 66,660 വോ​ട്ടും ല​ഭി​ച്ചു. യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും എ​ഴു​തി​ത്ത​ള്ളി​യ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി പി.​വി. അ​ൻ​വ​റി​ന് 19,760 വോ​ട്ട് ല​ഭി​ച്ച​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ലി​നും മു​ക​ളി​ലാ​യി.

അ​ൻ​വ​റി​ന്‍റെ വാ​റോ​ല​ക​ൾ​ക്കു വ​ഴ​ങ്ങാ​തെ തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ടാ​നാ​യ​ത് യു​ഡി​എ​ഫി​ന്‍റെ നേ​ട്ട​മാ​യി പ​റ​യാ​വു​ന്ന​താ​ണ്. പ​ക്ഷേ, പി​ണ​റാ​യി വി​ജ​യ​നെ പ​ര​സ്യ​മാ​യെ​തി​ർ​ത്ത്എ​ൽ​ഡി​എ​ഫി​ൽ​നി​ന്നു പു​റ​ത്തു​വ​ന്ന അ​ദ്ദേ​ഹ​ത്തെ ഒ​പ്പം നി​ർ​ത്താ​നു​ള്ള രാ​ഷ്‌​ട്രീ​യ ത​ന്ത്ര​ജ്ഞ​ത ഇ​ല്ലാ​തെ​പോ​യി. അ​ന്‍​വ​ര്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഭൂ​രി​പ​ക്ഷം കാ​ല്‍ ല​ക്ഷം ക​ട​ന്നേ​നെ എ​ന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വാ​ക്കു​ക​ളി​ൽ കു​റ്റ​ബോ​ധ​മ​ല്ലെ​ങ്കി​ൽ ന​ഷ്ട​ബോ​ധ​മു​ണ്ട്.

ഇ​ത്ര​യും വോ​ട്ട് കി​ട്ടി​യ അ​ൻ​വ​റി​നെ ത​ള്ളാ​ന്‍ ക​ഴി​യി​ല്ല​ല്ലോ​യെ​ന്ന കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​ന്‍റെ വാ​ക്കു​ക​ളി​ലും ദൃ​ഷ്ടാ​ന്ത​മു​ണ്ട്. അ​ൻ​വ​റി​നെ ത​ള്ളി​യ​തി​ൽ ആ​ദ​ർ​ശ​മൊ​ന്നും പ​റ​യാ​നി​ല്ല; പ്ര​ത്യേ​കി​ച്ചും മ​ത​മൗ​ലി​ക​വാ​ദ നി​ഴ​ലി​ലു​ള്ള ജ​മാ അ​ത്തെ ഇ​സ്‌​ലാ​മി​യു​ടെ വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി​യെ ആ​ലിം​ഗ​നം ചെ​യ്തു നി​ൽ​ക്കു​ന്പോ​ൾ. വി​ജ​യ​ത്തി​ലു​ള്ള ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വാ​കാം ആ ​കൂ​ട്ടു​കെ​ട്ടി​നു യു​ഡി​എ​ഫി​നെ പ്രേ​രി​പ്പി​ച്ച​ത്.

എ​ങ്കി​ൽ, ഭേ​ദം അ​ൻ​വ​റ​ല്ലാ​യി​രു​ന്നോ എ​ന്ന ചോ​ദ്യം മ​തേ​ത​ര കേ​ര​ള​ത്തി​നു​ണ്ട്. പി​ഡി​പി​യും അ​ഖി​ല ഭാ​ര​ത ഹി​ന്ദു​മ​ഹാ​സ​ഭ​യും എ​ൽ​ഡി​എ​ഫി​നെ പി​ന്തു​ണ​ച്ച​ത് ചൂ​ണ്ടി​ക്കാ​ട്ടി ഇ​തൊ​ന്നും പ്ര​തി​രോ​ധി​ക്കാ​നാ​വി​ല്ല. ശു​ദ്ധ മ​തേ​ത​ര​ത്വ​മെ​ന്ന ഇ​ട​തു-​വ​ല​തു രാ​ഷ്‌​ട്രീ​യ നു​ണ​ക​ൾ നി​ല​ന്പൂ​രി​ൽ നി​ലം​പ​രി​ശാ​യി.

വ​ന്യ​ജീ​വി ആ​ക്ര​മ​ണം കേ​ര​ള​ത്തെ വി​ഴു​ങ്ങു​ന്പോ​ഴും ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കു​ള്ള മു​ന്ന​റി​യി​പ്പും നി​ല​ന്പൂ​രി​ലു​ണ്ട്. യു​ഡി​എ​ഫി​ന് വോ​ട്ട് നേ​ടി​ക്കൊ​ടു​ത്ത​തി​ൽ വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും ചെ​റു​ത​ല്ലാ​ത്ത പ​ങ്കു​ണ്ട്. വി​ഷ​യ​ത്തി​ന്‍റെ ഗൗ​ര​വം അ​ൻ​വ​റി​നു മ​ന​സി​ലാ​യെ​ന്നു തോ​ന്നു​ന്നു.

മ​ല​യോ​ര ജ​ന​ത​യു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ 2026ൽ ​അ​ത്ര എ​ളു​പ്പ​ത്തി​ൽ വി​ജ​യി​ച്ച് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​മെ​ന്നു ക​രു​തി​യാ​ൽ ന​ട​ക്കി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. അ​റു​പ​തി​ല​ധി​കം നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്ക് വ​ന‍്യ​ജീ​വി ആ​ക്ര​മ​ണം ജീ​വ​ൽ​പ്ര​ശ്ന​മാ​ണ്. വി​ഷ​യം പ​രി​ഹ​രി​ക്കാ​നു​ള്ള ഇ​ട​പെ​ട​ലു​ണ്ടാ​യാ​ൽ യു​ഡി​എ​ഫി​നൊ​പ്പം മു​ന്നോ​ട്ടു പോ​കാ​ൻ ശ്ര​മി​ക്കു​മെ​ന്നും മ​ല​യോ​ര മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1972ലെ ​വ​നം-​വ​ന്യ​ജീ​വി നി​യ​മ​ത്തെ ത​ള്ളി​യും ത​ള്ളാ​തെ​യും ഉ​രു​ളു​ന്ന കോ​ൺ​ഗ്ര​സി​ൽ അ​മി​ത പ്ര​തീ​ക്ഷ​യി​ല്ലെ​ങ്കി​ലും എ​ൽ​ഡി​എ​ഫി​ൽ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്ക് പ്ര​തീ​ക്ഷ ന​ഷ്ട​പ്പെ​ട്ടു. വ​ന​നി​യ​മം മാ​റ്റി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ക്കു​ന്ന​തി​ലൂ​ടെ വ​ന്യ​ജീ​വി ആ​ക്ര​മ​ണ​ത്തി​ൽ മൃ​ഗ​പ​ക്ഷ​ത്താ​ണെ​ന്ന് ബി​ജെ​പി​യും തെ​ളി​യി​ച്ചു.

അ​ഴി​മ​തി, സ്വ​ജ​ന പ​ക്ഷ​പാ​തം, തൊ​ഴി​ലി​ല്ലാ​യ്മ, പി​ൻ​വാ​തി​ൽ നി​യ​മ​ന​ങ്ങ​ൾ, സാ​ന്പ​ത്തി​ക കെ​ടു​കാ​ര്യ​സ്ഥ​ത, ധൂ​ർ​ത്ത്, നി​സ​ഹാ​യ​രാ​യ ആ​ശ​മാ​രോ​ടു​പോ​ലു​മു​ള്ള സ​ർ​ക്കാ​ർ-​പാ​ർ​ട്ടി ധാ​ർ​ഷ്‌​ട്യം, വ​നം​വ​കു​പ്പി​ന്‍റെ സ​മാ​ന്ത​ര ഭ​ര​ണം, കാ​ർ​ഷി​ക​ത്ത​ക​ർ​ച്ച, വി​ള​ക​ളു​ടെ സം​ഭ​ര​ണ​വി​ല യ​ഥാ​സ​മ​യം കൊ​ടു​ക്കാ​ത്ത​ത്... തു​ട​ങ്ങി​യ​വ​യൊ​ക്കെ എ​ൽ​ഡി​എ​ഫി​നെ തു​റി​ച്ചു​നോ​ക്കു​ന്നു​ണ്ട്.

തി​രു​ത്തു​മോ​യെ​ന്ന് അ​റി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പു രാ​ഷ്‌​ട്രീ​യം, കൊ​ടു​ക്ക​ൽ വാ​ങ്ങ​ലു​ക​ളു​ടെ​യും വ​ർ​ഗീ​യ ബാ​ന്ധ​വ​ങ്ങ​ളു​ടെ​യം കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന്‍റെ​യു​മൊ​ക്കെ എ​ൻ​ജി​നി​യ​റിം​ഗാ​യി മാ​റി​യി​ട്ടു​ണ്ട്. പ​ക്ഷേ, ജ​ന​ക്ഷേ​മ ന​യ​ങ്ങ​ളും സു​താ​ര്യ​ത​യും ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര നി​ല​പാ​ടു​ക​ളും മു​റു​കെ​പ്പി​ടി​ക്കു​ന്ന ഒ​രു സം​ശു​ദ്ധ രാ​ഷ്‌​ട്രീ​യ​വു​മു​ണ്ട്. നി​ല​ന്പൂ​രി​ൽ അ​താ​യി​രു​ന്നോ​യെ​ന്നും 2026ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​ത്ത​ണോ​യെ​ന്നും പാ​ർ​ട്ടി​ക​ളെ​ല്ലാം ആ​ലോ​ചി​ച്ചാ​ൽ കൊ​ള്ളാം.

Latest News

Up