x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ടുതേടലിന്‍റെ ഗൃ​ഹാ​തു​ര​ത്വം


Published: November 30, 2025 01:58 AM IST | Updated: November 30, 2025 01:58 AM IST

ആ​​​റ്റി​​​ങ്ങ​​​ൽ: തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണരം​​​ഗ​​​ത്ത് വ്യ​​​ത്യ​​​സ്ത​​​ത​​​ക​​​ളും പു​​​തു​​​മ​​​ക​​​ളും തേ​​​ടു​​​ക​​​യാ​​​ണ് രാ​​​ഷ്‌​​ട്രീ​​യ പാ​​​ർ​​​ട്ടി​​​ക​​ളും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും.

കൂ​​​ടു​​​ത​​​ലും ന​​​വ​​​യു​​​ഗ പ്ര​​​ചാ​​​ര​​​ണ സാ​​​ധ്യ​​​ത​​​ക​​​ളും ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​ടെ പി​​​ൻ​​​ബ​​​ല​​​ത്തി​​​ൽ ഉ​​​ള്ള​​​വ​​​യു​​​മാ​​​ണ്. എ​​ന്നാ​​ൽ, ഗൃ​​​ഹാ​​​തു​​​ര​​​ത്വം ഉ​​​ണ​​​ർ​​​ത്തു​​​ന്ന വോ​​​ട്ട് അ​​​ഭ്യ​​​ർ​​​ഥ​​​ന​​യാ​​ണ് ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ 17-ാം വാ​​​ർ​​​ഡി​​ലെ എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി എ​​​സ്.​​​ സി​​​ന്ധു​​വി​​ന്‍റേ​​ത്.

ത​​​പാ​​​ലി​​​ലൂ​​​ടെ പോ​​​സ്റ്റു​​​ കാ​​​ർ​​​ഡ് വ​​​ഴി​​യാ​​ണ് വോ​​​ട്ട് തേ​​ടു​​ന്ന​​ത്. പ​​​ണ്ട​​​ക​​​ശാ​​​ല വാ​​​ര്‍​ഡി​​​ലെ എ​​​ല്ലാ വോ​​​ട്ട​​​ര്‍​മാ​​​ര്‍​ക്കും പോ​​​സ്റ്റു​​​ കാ​​​ര്‍​ഡ് വ​​​ഴി അ​​​ഭ്യ​​​ർ​​​ഥ​​​ന അ​​​യ​​​യ്ക്കു​​​ക​​​യാ​​​ണ്. ഇ​​​തി​​​നാ​​​യി ആ​​​വ​​​ശ്യ​​​മാ​​​യ കാ​​​ര്‍​ഡു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി.

വീ​​​ടു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി വോ​​​ട്ട് തേ​​​ടി നേ​​​രി​​​ട്ടെ​​​ത്തും. അ​​​തി​​​നു പു​​​റ​​​മെ​​​യാ​​​ണ് ത​​​പാ​​​ൽ മാ​​​ർ​​​ഗമുള്ള അ​​​ഭ്യ​​​ർ​​​ഥ​​​ന. ഓ​​​രോ പോ​​​സ്റ്റു​​​ കാ​​​ർ​​​ഡും കൈ ​​കൊ​​ണ്ടെ​​ഴു​​തി​​ത്ത​​ന്നെ ത​​യാ​​റാ​​​ക്കി. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ആ​​​ദ്യ​​​ഘ​​​ട്ട പ്ര​​​ചാ​​ര​​​ണ പോ​​​സ്റ്റ് കാ​​​ര്‍​ഡ് പോ​​​സ്റ്റ് ചെ​​​യ്തു. സി​​​ന്ധു 2010-15ല്‍ ​​​വാ​​​ര്‍​ഡ് മെ​​​ംബറാ​​​യും 2015 -20ല്‍ ​​​ബ്ലോ​​​ക്ക് മെംബറാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

Tags : nostalgia vote seeking Vote UDF LDF Kerala Local body Election

Recent News

Up