ന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനുള്ള അവകാശവും വോട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യവും വ്യത്യസ്തമാണെന്നു കേന്ദ്രം സുപ്രീംകോടതിയിൽ.
ഒന്ന് നിയമപരമായ അവകാശമാണെങ്കിൽ മറ്റേതു മൗലികാവകാശത്തിന്റെ ഭാഗമാണെന്നും കേന്ദ്ര സുപ്രീംകോടതിയിൽ വാദിച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ സെക്ഷൻ 53(2) ഉം ചട്ടം 11 ഉം 1961ലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നടത്തിപ്പിലെ 21, 21ബി ഫോമുകളുമായി ചേർത്തു പരിഗണിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയോടുള്ള പ്രതികരണമായാണു കേന്ദ്രം ഈ വാദം മുന്നോട്ടുവച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പ് നടത്താതെ സ്ഥാനാർഥികളെ തെരഞ്ഞെടുത്തതായി റിട്ടേണിംഗ് ഓഫീസർ പ്രഖ്യാപിച്ചാൽ അത് വോട്ട് ചെയ്യാനുള്ള പൗരന്മാരുടെ അവകാശം നിഷേധിക്കലാണെന്നാണ് ഹർജിക്കാർ വാദിച്ചത്.
Tags : Supreme court vote