x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​രു​ടെ വോ​ട്ട് ഫി​ക്‌​സ​ഡ് ബാ​ങ്ക് ആ​ണെ​ന്ന് ആരും ക​രു​തേ​ണ്ട: മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി


Published: January 23, 2026 11:47 PM IST | Updated: January 23, 2026 11:47 PM IST

കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി: ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വോ​​​​ട്ട് ഫി​​​​ക്‌​​​​സ​​​​ഡ് ബാ​​​​ങ്ക് ഡെപ്പോസിറ്റ് ആ​​​​ണെ​​​​ന്ന് ഒ​​​​രു മു​​​​ന്ന​​​​ണി​​​​യും ക​​​​രു​​​​തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്ന് ത​​​​ല​​​​ശേ​​​​രി ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ്പും ഇ​​​​ന്‍​ഫാം ത​​​​ല​​​​ശേ​​​​രി കാ​​​​ര്‍​ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി.

ഇ​​​​ന്‍​ഫാം ര​​​​ജ​​​​ത​​​​ജൂ​​​​ബി​​​​ലി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ക​​​​ത്തീ​​​​ഡ്ര​​​​ല്‍ മ​​​​ഹാ​​​​ജൂ​​​​ബി​​​​ലി ഹാ​​​​ളി​​​​ല്‍ ന​​​​ട​​​​ന്ന ലീ​​​​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റി​ (ക​​​​ന​​​​വും നി​​​​ന​​​​വും) ൽ ​​​മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്.

ഏ​​​​തു രാ​​​​ഷ്‌​​​​ട്രീ​​​​യ​​​​വു​​​​മാ​​​​യി​​​​ക്കൊ​​​​ള്ള​​​​ട്ടേ ത​​​ങ്ങ​​​ളു​​​​ടെ പ​​​​ക്ഷ​​​​ത്തു നി​​​​ല്‍​ക്കു​​​​ന്ന​​​​വ​​​​ര്‍​ക്കൊ​​​​പ്പം നി​​​​ല്‍​ക്കാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ത​​​​യാ​​​​റാ​​​​ണ്. ജ​​​​യി​​​​ലി​​​​ല്‍ 650 രൂ​​​​പ കൂ​​​​ലി​​​​യു​​​​ണ്ട്. അ​​​​തി​​​​ന്‍റെ പ​​​​കു​​​​തി​​​​പോ​​​​ലും ഉ​​​​പ​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നാ​​​​യി ല​​​​ഭി​​​​ക്കാ​​​​ത്ത ക​​​​ര്‍​ഷ​​​​ക​​​​ര്‍ കൃ​​​​ഷി നി​​​​ർ​​​​ത്തി ജ​​​​യി​​​​ലി​​​​ലേ​​​​ക്കു പോ​​​​കാ​​​​ന്‍ പ്ര​​​​ലോ​​​​ഭി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണ്. രാ​​​​പ​​​​ക​​​​ലി​​​​ല്ലാ​​​​തെ ക​​​​ഷ്‌​​​​ട​​​​പ്പെ​​​​ടു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന്‍ ഇ​​​​വി​​​​ടെ എ​​​​ങ്ങ​​​​നെ ജീ​​​​വി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ആ​​​​ര്‍​ക്കും അ​​​​റി​​​​യേ​​​​ണ്ട. ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ വാ​​​​യ്പ​​​​ക​​​​ളു​​​​ടെ പ​​​​ലി​​​​ശ​​​​യി​​​​ള​​​​വി​​​​നെ​​​​ക്കു​​​​റി​​​​ച്ച് കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ള്‍ ചി​​​​ന്തി​​​​ക്കു​​​​ന്നി​​​​ല്ല. ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​കൊ​​​​ണ്ട് ന​​​​ടു​​​​വൊ​​​​ടി​​​​യു​​​​ന്ന ക​​​​ര്‍​ഷ​​​​ക​​​​ന് സ​​​​ഹാ​​​​യ​​​​ഹ​​​​സ്തം നീ​​​​ട്ടേ​​​​ണ്ട​​​​ത് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ ക​​​​ട​​​​മ​​​​യാ​​​​ണ്.

ന​​​​മ്മ​​​​ള്‍ പ​​​​റ​​​​ഞ്ഞ പ​​​​ല കാ​​​​ര്യ​​​​ങ്ങ​​​​ളും കേ​​​​ര​​​​ള സ​​​​ര്‍​ക്കാ​​​​ര്‍ പാ​​​​സാ​​​​ക്കി​​​​യ വ​​​​ന്യ​​​​ജീ​​​​വി​​​​സം​​​​ര​​​​ക്ഷ​​​​ണ നി​​​​യ​​​​മ​​​​ത്തി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി എ​​​​ന്നു​​​​ള്ള​​​​തി​​​​ല്‍ സ​​​​ന്തോ​​​​ഷ​​​​വും ന​​​​ന്ദി​​​​യു​​​​മു​​​​ണ്ട്. റി​​​​സ​​​​ര്‍​വ് ഭൂ​​​​മി ക​​​​ണ്ടി​​​​ട്ടി​​​​ല്ലാ​​​​ത്ത പ​​​​ന്നി​​​​ക​​​​ളെ കാ​​​​ട്ടു​​​​പ​​​​ന്നി എ​​​​ന്നു വി​​​​ളി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യി​​​​ല്ല. ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ഭൂ​​​​മി​​​​യി​​​​ലെ പ​​​​ന്നി​​​​ക​​​​ള്‍ ക​​​​ര്‍​ഷ​​​​ക​​​​ന്‍റേ​​​​താ​​​​ണ്. ജ​​​​ന​​​​സം​​​​ഖ്യ നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ വി​​​​വി​​​​ധ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​യി​​​​ല്ല. ക​​​​ള്ളിം​​​​ഗ് ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ കേ​​​​ര​​​​ള​​​​ത്തി​​​​ലും വേ​​​​ണം.

റ​​​​ബ​​​​റി​​​​ന്‍റെ താ​​​​ങ്ങു​​​​വി​​​​ല ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്കു​​​​ള്ള താ​​​​ങ്ങ് മാ​​​​ത്ര​​​​മാ​​​​ണ്. 300 രൂ​​​​പ​​​​യെ​​​​ങ്കി​​​​ലും ല​​​​ഭി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ല്‍ റ​​​​ബ​​​​ര്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ കൃ​​​​ഷി നി​​​​ര്‍​ത്തേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും മാ​​​​ര്‍ ജോ​​​​സ​​​​ഫ് പാം​​​​പ്ലാ​​​​നി പ​​​​റ​​​​ഞ്ഞു.

ഇ​​​​ൻ​​​​ഫാം നി​​​​ർ​​​​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യം:ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ്

ക​​​​ര്‍​ഷ​​​​ക​​​​രെ ചേ​​​​ര്‍​ത്തു​​​​പി​​​​ടി​​​​ക്കു​​​​ന്ന ഒ​​​​രു സം​​​​ഘ​​​​ട​​​​ന ഇ​​​​ന്‍​ഫാം അ​​​​ല്ലാ​​​​തെ വേ​​​​റെ​​​​യി​​​​ല്ലെ​​​​ന്ന് ചീ​​​​ഫ് വി​​​​പ്പ് ഡോ. ​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ്. ഇ​​​​ൻ​​​​ഫാം ലീ​​​​ഡേ​​​​ഴ്‌​​​​സ് മീ​​​​റ്റ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. ക​​​​ര്‍​ഷ​​​​ക​​​​രെ ചേ​​​​ര്‍​ത്തു​​​​നി​​​​ര്‍​ത്തു​​​​ക എ​​​​ന്ന​​​​തു വ​​​​ള​​​​രെ ശ്ര​​​​മ​​​​ക​​​​ര​​​​മാ​​​​യ ദൗ​​​​ത്യ​​​​മാ​​​​ണ്. ആ ​​​​ദൗ​​​​ത്യ​​​​മാ​​​​ണ് ഇ​​​​ന്‍​ഫാം നി​​​​ര്‍​വ​​​​ഹി​​​​ക്കു​​​​ന്ന​​​​ത്. ക​​​​മ്പോ​​​​ള​​​​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍ അ​​​​റി​​​​ഞ്ഞ് കൃ​​​​ഷി​​​​യെ ആ​​​​ധു​​​​നി​​​​ക​​​​വ​​​​ത്ക​​​​രി​​​​ക്കു​​​​ക​​​​യും ലാ​​​​ഭ​​​​വി​​​​ഹി​​​​തം ല​​​​ഭി​​​​ക്കു​​​​വാ​​​​ന്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍​ക്ക് ക​​​​ഴി​​​​യു​​​​ന്ന രീ​​​​തി​​​​യി​​​​ലു​​​​ള്ള പ​​​​ദ്ധ​​​​തി​​​​ക​​​​ള്‍ ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്നും ഡോ.​​​​എ​​​​ന്‍. ജ​​​​യ​​​​രാ​​​​ജ് കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ക​​​​ർ​​​​ഷ​​​​ക​​​​ർ ശ​​​​ക്തി​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യം: മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍

ക​​​​ര്‍​ഷ​​​​ക​​​​രെ പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ലും ത​​​​മ​​​​സ്‌​​​​ക​​​​രി​​​​ക്കു​​​​ന്ന ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളു​​​​ള്ള സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​ര്‍ ശ​​​​ക്തി​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത് അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ച​​​​ട​​​​ങ്ങി​​​​ൽ അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ച കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബി​​​​ഷ​​​​പ്പും ഇ​​​​ൻ​​​​ഫാം കാ​​​​ര്‍​ഷി​​​​ക​​​​ജി​​​​ല്ല ര​​​​ക്ഷാ​​​​ധി​​​​കാ​​​​രി​​​​യു​​​​മാ​​​​യ മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ പ​​​​റ​​​​ഞ്ഞു. ഇ​​​​നി​​​​യും വ​​​​ന​​​​വി​​​​സ്തൃ​​​​തി വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​ന്‍ ഭ​​​​ര​​​​ണ​​​​സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ള്‍ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത് വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണ്. നാ​​​​ടി​​​​നെ അ​​​​ന്ന​​​​മൂ​​​​ട്ടി​​​​യ ക​​​​ര്‍​ഷ​​​​ക​​​​രെ കു​​​​ടി​​​​യി​​​​റ​​​​ക്കു​​​​ന്ന​​​​ത് സ​​​​മ​​​​കാ​​​​ലി​​​​ക ച​​​​രി​​​​ത്ര​​​​ത്തി​​​​ന്‍റെ ക​​​​റു​​​​ത്ത അ​​​​ധ്യാ​​​​യ​​​​മാ​​​​യി മാ​​​​റു​​​​ന്നു. ക​​​​ര്‍​ഷ​​​​ക​​​​രു​​​​ടെ സു​​​​ര​​​​ക്ഷ​​​​യും സു​​​​സ്ഥി​​​​തി​​​​യും അ​​​​വ​​​​രു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​മാ​​​​ണ് ഇ​​​​ന്‍​ഫാ​​​​മി​​​​ന്‍റെ രാ​​​​ഷ്‌​​​​ട്രീ​​​​യം.

ക​​​​ര്‍​ഷ​​​​ക​​​​രെ ആ​​​​രു സം​​​​ര​​​​ക്ഷി​​​​ക്കു​​​​ന്നോ അ​​​​വ​​​​രോ​​​​ടൊ​​​​പ്പം നി​​​​ല്‍​ക്കേ​​​​ണ്ടി​​​​വ​​​​രും. ഇ​​​​ന്‍​ഫാം ഒ​​​​രു വോ​​​​ട്ട് ബാ​​​​ങ്കാ​​​​യി മാ​​​​റു​​​​മെ​​​​ന്ന​​​​തി​​​​ല്‍ സം​​​​ശ​​​​യ​​​​മി​​​​ല്ല. ഉ​​​​പാ​​​​ധി​​​​ര​​​​ഹി​​​​ത പ​​​​ട്ട​​​​യം ന​​​​ല്‍​കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ത​​​​യാ​​​​റാ​​​​ക​​​​ണം. വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം, വി​​​​ല​​​​ത്ത​​​​ക​​​​ര്‍​ച്ച, റ​​​​ബ​​​​ര്‍ വി​​​​ല​​​​സ്ഥി​​​​ര​​​​ത എ​​​​ന്നി​​​​വ​​​​യി​​​​ലും ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ വേ​​​​ണ​​​​മെ​​​​ന്ന് മാ​​​​ര്‍ ജോ​​​​സ് പു​​​​ളി​​​​ക്ക​​​​ല്‍ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ക​​​​ർ​​​​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ നി​​​​ന​​​​വു​​​​ക​​​​ൾ ഭ​​​​ര​​​​ണ​​​​നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നു​​​​ണ്ടാ​​​​ക​​​​ണം:ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ൽ

ക​​​​ര്‍​ഷ​​​​ക​​​​ന്‍റെ ക​​​​ന​​​​വു​​​​ക​​​​ള്‍​ക്ക് നി​​​​റംപ​​​​ക​​​​രു​​​​ക എ​​​​ന്ന​​​​ത് ഇ​​​​ന്‍​ഫാ​​​​മി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മാ​​​​ണെ​​​​ന്ന് ആ​​​​മു​​​​ഖ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി​​​​യ ഇ​​​​ന്‍​ഫാം ദേ​​​​ശീ​​​​യ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ ഫാ. ​​​​തോ​​​​മ​​​​സ് മ​​​​റ്റ​​​​മു​​​​ണ്ട​​​​യി​​​​ല്‍ പ​​​​റ​​​​ഞ്ഞു. അ​​​​തി​​​​നു നി​​​​റംപ​​​​ക​​​​ര​​​​ണ​​​​മെ​​​​ങ്കി​​​​ല്‍ ക​​​​ര്‍​ഷ​​​​ക​​​​രെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ശ​​​​ക്ത​​​​മാ​​​​യ നി​​​​ന​​​​വു​​​​ക​​​​ള്‍ നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​ണ്ടാ​​​​ക​​​​ണം. അ​​​​ത് ഒ​​​​ന്നോ ര​​​​ണ്ടോ നേ​​​​താ​​​​ക്ക​​​​ള്‍​ക്കു​​​​ണ്ടാ​​​​യാ​​​​ല്‍ പോ​​​​രെ​​​​ന്നും ദേ​​​​ശീ​​​​യ​​​​ത​​​​ലം മു​​​​ത​​​​ല്‍ താ​​​​ഴെ യൂ​​​​ണി​​​​റ്റു​​​​ത​​​​ലം വ​​​​രെ​​​​യു​​​​ള്ള നേ​​​​താ​​​​ക്ക​​​​ള്‍​ക്ക് ഓ​​​​ര്‍​മ​​​​യു​​​​ണ്ടാ​​​​ക​​​​ണ​​​​മെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ര്‍​ത്തു.

ഫ്രാ​​​​ന്‍​സി​​​​സ് ജോ​​​​ര്‍​ജ് എം​​​​പി, ക​​​​ത്തീ​​​​ഡ്ര​​​​ല്‍ വി​​​​കാ​​​​രി റ​​​​വ. ഡോ. ​​​​കു​​​​ര്യ​​​​ന്‍ താ​​​​മ​​​​ര​​​​ശേ​​​​രി, കാ​​​​ഞ്ഞി​​​​ര​​​​പ്പ​​​​ള്ളി ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ. ഷെ​​​​മീ​​​​ര്‍, ഇ​​​​ന്‍​ഫാം കേ​​​​ര​​​​ള നോ​​​​ര്‍​ത്തേ​​​​ണ്‍ റീ​​​​ജ​​​​ൺ ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​ര്‍ ഫാ. ​​​​ജോ പെ​​​​ണ്ണാ​​​​പ​​​​റ​​​​മ്പി​​​​ല്‍, ഇ​​​​ന്‍​ഫാം സം​​​​സ്ഥാ​​​​ന ട്ര​​​​ഷ​​​​റ​​​​ര്‍ തോ​​​​മ​​​​സ് തു​​​​പ്പ​​​​ല​​​​ഞ്ഞി​​​​യി​​​​ല്‍, ഇ​​​​ന്‍​ഫാം മ​​​​ഹി​​​​ളാ​​​​സ​​​​മാ​​​​ജ് സെ​​​​ക്ര​​​​ട്ട​​​​റി പ്ര​​​​ഫ. സാ​​​​ലി​​​​ക്കു​​​​ട്ടി തോ​​​​മ​​​​സ് വൈ​​​​ക്കു​​​​ന്നേ​​​​ല്‍ എ​​​​ന്നി​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു.

Tags : Mar Joseph Pamplani vote fixed bank farmers vote infarm

Recent News

Up