Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ai

വ​ന്യ​മൃ​ഗ​ശ​ല്യം നേ​രി​ടാ​ൻ നി​ർ​മി​ത ബു​ദ്ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്തും: സ​തീ​ശ​ൻ

കൊ​​​​ച്ചി: യു​​​​ഡി​​​​എ​​​​ഫ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ മ​​​​ല​​​​യോ​​​​ര​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ വ​​​​ന്യ​​​​മൃ​​​​ഗ​​​​ശ​​​​ല്യം നേ​​​​രി​​​​ടാ​​​​ൻ നി​​​​ർ​​​​മി​​​​ത ബു​​​​ദ്ധി ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി​​​​യു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കാ​​​​ൻ സ​​​​ന്ന​​​​ദ്ധ​​​​മെ​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​ൻ.

വ​​​​ന്യ​​​​മൃ​​​​ഗ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ൾ മൂ​​​​ലം മ​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു​​​​ള്ള ന​​​​ഷ്‌​​​ട​​​​പ​​​​രി​​​​ഹാ​​​​ര​​​ത്തു​​​ക ല​​​​ഭ്യ​​​​മാ​​​​ക്കാ​​​​ൻ വേ​​​​ഗ​​​​ത്തി​​​​ൽ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കും.

കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ പു​​​​തു​​​​യു​​​​ഗ യാ​​​​ത്ര​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി “സം​​​​വ​​​​ദി​​​​ക്കാം, പു​​​​തു​​​​യു​​​​ഗ​​​​ത്തി​​​​നാ​​​​യി’’ എ​​​​ന്ന​​​പേ​​​​രി​​​​ൽ കൊ​​​​ച്ചി​​​​യി​​​​ൽ സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ സം​​​​വാ​​​​ദ പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ സം​​​​സാ​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ്.

Business

ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി​​യു​​ടെ വ​​ൻ നി​​ക്ഷേ​​പം

മും​​ബൈ: ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് അ​​ധി​​ഷ്ഠി​​ത ഡാ​​റ്റ സെ​​ന്‍റ​​റു​​ക​​ൾ വി​​ക​​സി​​പ്പി​​ക്കു​​ന്ന​​തി​​നാ​​യി 2025-ഓ​​ടെ ഇ​​ന്ത്യ​​യി​​ൽ 100 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് അ​​ദാ​​നി ഗ്രൂ​​പ്പ് പ്ര​​ഖ്യാ​​പി​​ച്ചു. ഈ ​​ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ൾ പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ​​ത്തി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​യാ​​കും.

ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ സം​​യോ​​ജി​​ത ഡാ​​റ്റാ സെ​​ന്‍റ​​ർ പ്ലാ​​റ്റ്ഫോം സ്ഥാ​​പി​​ക്കു​​ക​​യാ​​ണ് ഇ​​തി​​ലൂ​​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ എ​​ഐ മേ​​ഖ​​ല​​യി​​ലെ മു​​ൻ​​നി​​ര​​ക്കാ​​രാ​​ക്കി മാ​​റ്റാ​​ൻ ആ​​വ​​ശ്യ​​മാ​​യ ഉൗ​​ർ​​ജ-​​കം​​പ്യൂ​​ട്ടിം​​ഗ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ സൃ​​ഷ്ടി​​ക്കു​​ക​​യാ​​ണ് ക​​ന്പ​​നി ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. ഇ​​ന്ത്യ​​യെ വെ​​റു​​മൊ​​രു എ​​ഐ ഉ​​പ​​ഭോ​​ക്താ​​വ് എ​​ന്ന നി​​ല​​യി​​ൽ​​നി​​ന്ന് എ​​ഐ നി​​ർ​​മാ​​താ​​ക്ക​​ളും ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​മാ​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യം.

ഈ ​​പ്രാ​​രം​​ഭ നി​​ക്ഷേ​​പം 2035ഓ​​ടെ സെ​​ർ​​വ​​ർ നി​​ർ​​മാ​​ണം, ഇ​​ല​​ക്ട്രി​​ക്ക​​ൽ സം​​വി​​ധാ​​ന​​ങ്ങ​​ൾ, ക്ലൗ​​ഡ് പ്ലാ​​റ്റ്ഫോ​​മു​​ക​​ൾ തു​​ട​​ങ്ങി​​യ അ​​നു​​ബ​​ന്ധ മേ​​ഖ​​ല​​ക​​ളി​​ൽ 150 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ അ​​ധി​​ക നി​​ക്ഷേ​​പ​​ത്തി​​നു വ​​ഴി​​യൊ​​രു​​ക്കു​​മെ​​ന്ന് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു. ഇ​​തി​​ലൂ​​ടെ അ​​ടു​​ത്ത പ​​ത്ത് വ​​ർ​​ഷ​​ത്തി​​ൽ ഇ​​ന്ത്യ​​യി​​ൽ 250 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ മൂ​​ല്യ​​മു​​ള്ള എ​​ഐ അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ക​​ന്പ​​നി അ​​റി​​യി​​ച്ചു.

അ​​ദാ​​നി കോ​​ണ​​ക്സി​​ന്‍റെ നി​​ല​​വി​​ലു​​ള്ള 2 ഗി​​ഗാ​​വാ​​ട്ട് ഡാ​​റ്റാ സെ​​ന്‍റ​​ർ ശൃം​​ഖ​​ല​​യെ 5 ഗി​​ഗ​​വാ​​ട്ടി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തു​​ക എ​​ന്ന​​താ​​ണ് ഈ ​​പ​​ദ്ധ​​തി​​യു​​ടെ ല​​ക്ഷ്യം. വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് ഒ​​രു കൂ​​റ്റ​​ൻ എ​​ഐ ഡാ​​റ്റാ സെ​​ന്‍റ​​ർ കാം​​പ​​സ് നി​​ർ​​മി​​ക്കു​​ന്ന​​തി​​ന് അ​​ദാ​​നി ഗ്രൂ​​പ്പ് ഗൂ​​ഗി​​ളു​​മാ​​യി സ​​ഹ​​ക​​രി​​ക്കു​​ന്നു​​ണ്ട്. കൂ​​ടാ​​തെ ഹൈ​​ദ​​രാ​​ബാ​​ദി​​ലും പൂ​​ന​​യി​​ലും മൈ​​ക്രോ​​സോ​​ഫ്റ്റു​​മാ​​യി ഇ​​വ​​ർ​​ക്കു പ​​ങ്കാ​​ളി​​ത്ത​​മു​​ണ്ട്. ഐ​​ഐ, ഇ​​കൊ​​മേ​​ഴ്സ് ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി ഫ്ളി​​പ്കാ​​ർ​​ട്ടു​​മാ​​യു​​ള്ള ഡാ​​റ്റാ സെ​​ന്‍റ​​ർ സ​​ഹ​​ക​​ര​​ണ​​വും ഗ്രൂ​​പ്പ് വി​​പു​​ലീ​​ക​​രി​​ക്കും.

Business

ഐടി എ​​ഐ ഭീ​​തി; മ്യൂ​​ച്വൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് കോടികളുടെ നഷ്‌ടം

മും​​ബൈ: ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ​​യാ​​യി ഇ​​ന്ത്യ​​ൻ ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ നേ​​രി​​ട്ട കു​​ത്ത​​നെ​​യു​​ള്ള ഇ​​ടി​​വ് മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ പോ​​ർ​​ട്ട്ഫോ​​ളി​​യോ​​യെ​​യും ബാ​​ധി​​ച്ചുതു​​ട​​ങ്ങി. ഈ ​​ത​​ക​​ർ​​ച്ച​​യ്ക്കു പി​​ന്നി​​ൽ അ​​തി​​വേ​​ഗ​​ത്തി​​ൽ വ​​ള​​രു​​ന്ന ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​ലു​​ണ്ടാ​​യ മു​​ന്നേ​​റ്റ​​മാ​​ണ്.

ഇ​​ന്ത്യ​​യി​​ലെ സോ​​ഫ്റ്റ്‌വേ​​ർ ക​​യ​​റ്റു​​മ​​തി​​ക്കാ​​രു​​ടെ പ്ര​​ധാ​​ന വ​​രു​​മാ​​ന സ്രോ​​ത​​സാ​​യ പ​​ര​​ന്പ​​രാ​​ഗ​​ത ഐ​​ടി സേ​​വ​​ന​​ങ്ങ​​ളു​​ടെ രീ​​തി​​ത​​ന്നെ മാ​​റ്റാ​​ൻ എ​​ഐ​​ക്കു ക​​ഴി​​യു​​മെ​​ന്ന ആ​​ശ​​ങ്ക ശ​​ക്ത​​മാ​​ണ്. സാ​​ധാ​​ര​​ണ​​യാ​​യി ലാ​​ഭ​​വി​​ഹി​​ത​​ത്തി​​ലു​​ണ്ടാ​​യ കു​​റ​​വ് മൂ​​ലം സം​​ഭ​​വി​​ക്കു​​ന്ന പി​​ൻ​​വാ​​ങ്ങ​​ലു​​ക​​ളി​​ൽ​​നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​യി ബി​​നി​​ന​​സ് മോ​​ഡ​​ലു​​ക​​ൾ എ​​ങ്ങ​​നെ മാ​​റു​​മെ​​ന്ന ആ​​ഴ​​ത്തി​​ലു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ഈ ​​ഘ​​ട്ടം ഉ​​യ​​ർ​​ത്തു​​ന്ന​​ത്.

മൂ​​ല്യ​​ത്തി​​ൽ 50,000 കോ​​ടി​​യി​​ലേ​​റെ രൂ​​പ​​യു​​ടെ ഇ​​ടി​​വ്

എയ്സ് ഇ​​ക്വി​​റ്റീ​​സ് പു​​റ​​ത്തു​​വി​​ട്ട റി​​സ​​ർ​​ച്ച് റി​​പ്പോ​​ർ​​ട്ടി​​ലാണ് ഈ സൂ​​ചന. ജ​​നു​​വ​​രി അ​​വ​​സാ​​നം മു​​ൻ​​നി​​ര​​യി​​ലു​​ള്ള 10 ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ൽ ആ​​ഭ്യ​​ന്ത​​ര മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് ഉ​​ണ്ടാ​​യി​​രു​​ന്ന മൊ​​ത്തം നി​​ക്ഷേ​​പം 3.56 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ ഫെ​​ബ്രു​​വ​​രി 13-ലെ ​​ക്ലോ​​സി​​ങ് വി​​ല​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​തേ ഓ​​ഹ​​രി​​ക​​ളി​​ലെ മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ മൊ​​ത്തം നി​​ക്ഷേ​​പ​​മൂ​​ല്യം 3.04 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി താ​​ഴ്ന്നു. അ​​താ​​യ​​ത്, ക​​ഴി​​ഞ്ഞ ര​​ണ്ട് ആ​​ഴ്ച​​യ്ക്കി​​ടെ മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ളു​​ടെ കൈ​​വ​​ശ​​മു​​ള്ള 10 മു​​ൻ​​നി​​ര ഐ​​ടി ഓ​​ഹ​​രി​​ക​​ളി​​ലെ നി​​ക്ഷേ​​പ​​മൂ​​ല്യ​​ത്തി​​ൽ 52,000 കോ​​ടി രൂ​​പ​​യു​​ടെ കു​​റ​​വാ​​ണ് ഈ ​​ചു​​രു​​ങ്ങി​​യ കാ​​ല​​യ​​ള​​വി​​ൽ സം​​ഭ​​വി​​ച്ച​​ത്.

ഒ​​റ്റ​​യാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ത​​ന്നെ ടെ​​ക് ഫ​​ണ്ടു​​ക​​ളു​​ടെ ആ​​ദാ​​യം ആ​​റു ശ​​ത​​മാ​​നം ഇ​​ടി​​ഞ്ഞു. ഒ​​രു മാ​​സ​​ത്തെ ക​​ണ​​ക്കെ​​ടു​​ത്താ​​ൽ ഇ​​ത് 12 ശ​​ത​​മാ​​നം താ​​ഴ്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഐ​​ടി ഓ​​ഹ​​രി​​ക​​ളു​​ടെ പ്ര​​ക​​ട​​നം

ഇ​​ന്ത്യ​​ൻ ഐ​​ടി മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​രാ​​യ ഇ​​ൻ​​ഫോ​​സി​​സ്, ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സ്, എ​​ച്ച്സി​​എ​​ൽ എ​​ന്നി​​വ​​യു​​ടെ ഓ​​ഹ​​രി​​ക​​ളിൽ ര​​ണ്ട​​ക്ക​​ത്തി​​ന്‍റെ ഇ​​ടി​​വു​​ണ്ടാ​​യി. ഇ​​ത് നി​​ഫ്റ്റി ഐ​​ടി സൂ​​ചി​​ക​​യെ ഏ​​ക​​ദേ​​ശം 14 ശ​​ത​​മാ​​ന​​ത്തോ​​ളം ഇ​​ടി​​വു​​യാകാ​​ൻ കാ​​ര​​ണ​​മാ​​യി.

മ്യൂ​​ച്വ​​ൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് ഏ​​റ്റ​​വു​​മ​​ധി​​കം നി​​ക്ഷേ​​പ​​മു​​ള്ള ഇ​​ൻ​​ഫോ​​സി​​സ് ഓ​​ഹ​​രി ഫെ​​ബ്രു​​വ​​രി​​യി​​ൽ ഇ​​തു​​വ​​രെ​​യാ​​യി 16.6 ശ​​ത​​മാ​​നം ഇ​​ടി​​വ് കു​​റി​​ച്ചു. ടി​​സി​​എ​​സ് ഓ​​ഹ​​രി​​യി​​ൽ 13.8 ശ​​ത​​മാ​​ന​​വും എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജി ഓ​​ഹ​​രി വി​​ല 14.2 ശ​​ത​​മാ​​ന​​വും ടെ​​ക് മ​​ഹീ​​ന്ദ്ര ഓ​​ഹ​​രി​​യി​​ൽ 12 ശ​​ത​​മാ​​ന​​വു​​മാ​​ണ് ഈ​​മാ​​സം ഇ​​തു​​വ​​രെ​​യു​​ള്ള കാ​​ല​​യ​​ള​​വി​​ൽ ത​​ക​​ർ​​ച്ച നേ​​രി​​ട്ട​​ത്.

മ്യൂ​​ച്വൽ ഫ​​ണ്ടു​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ നി​​ക്ഷേ​​പ​​മു​​ള്ള ക​​ന്പ​​നി​​യാ​​ണ് ഇ​​ൻ​​ഫോ​​സി​​സ്. തൊ​​ട്ടു​​പി​​ന്നാ​​ലെ ടി​​സി​​എ​​സ്, എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സു​​മാ​​ണ്.ഇ​​ൻ​​ഫോ​​സി​​സി​​ലെ മ്യൂ​​ച്ച​​ൽ ഫ​​ണ്ട് നി​​ക്ഷേ​​പ​​മൂ​​ല്യം ജ​​നു​​വ​​രി​​യി​​ൽ 1.37 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ൽ നി​​ന്നു ഫെ​​ബ്രു​​വ​​രി 13 വ​​രെ 1.14 ല​​ക്ഷം കോ​​ടി​​യാ​​യി താ​​ഴ്ന്നു. ടി​​സി​​എ​​സ് ഓ​​ഹ​​രി​​യി​​ലു​​ള്ള മൊ​​ത്തം നി​​ക്ഷേ‌പ​​മൂ​​ല്യം 62,270 കോ​​ടി​​യി​​ൽ നി​​ന്നും 53,663 കോ​​ടി​​യാ​​യും ക​​ഴി​​ഞ്ഞ ര​​ണ്ടാ​​ഴ്ച​​യ്ക്കി​​ട​​യി​​ൽ കു​​റ​​വ് രേ​​ഖ​​പ്പെ​​ടു​​ത്തി. എ​​ച്ച്സി​​എ​​ൽ ടെ​​ക്നോ​​ള​​ജീ​​സ് ഓാ​​ഹ​​രി​​യി​​ൽ 5,803 കോ​​ടി​​യും ടെ​​ക് മ​​ഹീ​​ന്ദ്ര ഓ​​ഹ​​രി​​യി​​ൽ 3,917 കോ​​ടി​​യും കൊ​​ഫോ​​ർ​​ജ് ഓ​​ഹ​​രി​​യി​​ലു​​ള്ള മൊ​​ത്തം നി​​ക്ഷേ​​പ​​മൂ​​ല്യ​​ത്തി​​ൽ 3,673 കോ​​ടി​​യു​​ം ഫെ​​ബ്രു​​വ​​രി 13 വ​​രെ​​യാ​​യി കു​​റഞ്ഞു.

ഇ​​ടി​​വ് എ​​ന്തു​​കൊ​​ണ്ട് ‍?

യു​​എ​​സ് ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​ന്പ​​നി​​യാ​​യ ആ​​ന്ത്രോ​​പി​​ക് പു​​റ​​ത്തി​​റ​​ക്കി​​യ ഏ​​ജ​​ന്‍റി​​ക് എ​​ഐ പ്ലാ​​റ്റ്ഫോം ക്ലോ​​ഡ് കോ​​വ​​ർ​​ക്കി​​നു വേ​​ണ്ടി ഈ ​​മാ​​സം ആ​​ദ്യം ല​​ഭ്യ​​മാ​​ക്കി​​യ ഓ​​പ്പ​​ണ്‍-​​സോ​​ഴ്സ് പ്ല​​ഗ് ഇ​​നു​​ക​​ളു​​ടെ മി​​ക​​വ് വെ​​ളി​​പ്പെ​​ട്ട​​തോ​​ടെ​​യാ​​ണ് പ​​ര​​ന്പ​​രാ​​ഗ​​ത ഐ​​ടി വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യു​​ടെ നി​​ല​​നി​​ൽ​​പ്പി​​നെ സം​​ബ​​ന്ധി​​ച്ച ആ​​ശ​​ങ്ക​​യു​​യ​​ർ​​ന്ന​​ത്. പു​​തി​​യ പ്ല​​ഗ്ഇ​​നു​​ക​​ൾ വ​​ഴി ക്ലോ​​ഡി​​ന് ക​​ന്പ​​നി​​ക​​ളി​​ലെ ഫി​​നാ​​ൻ​​സ്, ലീ​​ഗ​​ൽ, മാ​​ർ​​ക്ക​​റ്റിം​​ഗ് തു​​ട​​ങ്ങി​​യ വ​​കു​​പ്പു​​ക​​ളി​​ലെ ജോ​​ലി​​ക​​ൾ നേ​​രി​​ട്ട് ചെ​​യ്യാ​​ൻ സാ​​ധി​​ക്കും.

സാ​​ധാ​​ര​​ണ​​യാ​​യി ഇ​​ന്ത്യ​​ൻ ഐ​​ടി ക​​ന്പ​​നി​​ക​​ൾ ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു ജീ​​വ​​ന​​ക്കാ​​രെ ഉ​​പ​​യോ​​ഗി​​ച്ചു ചെ​​യ്യു​​ന്ന ജോ​​ലി​​ക​​ൾ ഇ​​നി എ​​ഐ കു​​റ​​ഞ്ഞ ചെ​​ല​​വി​​ൽ ചെ​​യ്യും. ഇ​​ത് ഐ​​ടി ക​​ന്പ​​നി​​ക​​ളു​​ടെ വ​​രു​​മാ​​ന​​ത്തെ ബാ​​ധി​​ക്കു​​മെ​​ന്ന ഭീ​​തി​​യാ​​ണ് ഓ​​ഹ​​രി​​വി​​പ​​ണി​​യി​​ലെ ത​​ക​​ർ​​ച്ച​​യ്ക്കു കാ​​ര​​ണം.

Business

ആ​​ന്ത്രോ​​പി​​ക്കി​​ന് ബം​​ഗ​​ളൂ​​രു​​വി​​ൽ ഓ​​ഫീ​​സ്

ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ ഏ​​റ്റ​​വും വ​​ലി​​യ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ക​​ന്പ​​നി​​ക​​ളി​​ലൊ​​ന്നാ​​യ ആ​​ന്ത്രോ​​പി​​ക് ബം​​ഗ​​ളൂ​​രു​​വി​​ൽ ഓ​​ഫീ​​സ് തു​​റ​​ന്നു. ഇ​​ന്ത്യ​​യി​​ൽ യു​​എ​​സ് ക​​ന്പ​​നി നി​​ർ​​മി​​ക്കു​​ന്ന ആ​​ദ്യ​​ത്തെ ഓഫീസാ​​ണ്.

ഏ​​ഷ്യ-​​പ​​സ​​ഫി​​ക് മേ​​ഖ​​ല​​യി​​ൽ ഇ​​തി​​നു മു​​ന്പ് ടോ​​ക്കി​​യോ​​യി​​ലാ​​ണ് ക​​ന്പ​​നി ഓ​​ഫീ​​സ് സ്ഥാ​​പി​​ച്ച​​ത്. ഇ​​ന്ത്യ​​യി​​ൽ എ​​യ​​ർ ഇ​​ന്ത്യ, കോ​​ഗ്നി​​സ​​ന്‍റ്, ക്രെ​​ഡ് തു​​ട​​ങ്ങി​​യ ക​​ന്പ​​നി​​ക​​ളു​​മാ​​യും വി​​ദ്യാ​​ഭ്യാ​​സ സ​​ന്ന​​ദ്ധ സ്ഥാ​​പ​​നം ‘പ്രാ​​ഥം’ എ​​ന്നി​​വ​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ച് പ്ര​​വ​​ർ​​ത്തി​​ക്കാ​​നാ​​ണ് ആ​​ന്ത്രോ​​പി​​ക് ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ക്ലോ​​ഡ് (Claude) എ​​ഐ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന ര​​ണ്ടാ​​മ​​ത്തെ വ​​ലി​​യ വി​​പ​​ണി​​യാ​​യി ഇ​​ന്ത്യ​​മാ​​റി​​യി​​രു​​ന്നു. സോ​​ഫ്റ്റ്‌വേ​​ർ വി​​ക​​സ​​നം, സി​​സ്റ്റം ന​​വീ​​ക​​ര​​ണം, പ്രൊ​​ഡ​​ക്ഷ​​ൻ സോ​​ഫ്റ്റ്‌വേ​​റു​​ക​​ൾ നി​​ർ​​മി​​ക്കു​​ക തു​​ട​​ങ്ങി​​യ കം​​പ്യൂ​​ട്ട​​ർ, മാ​​ത്ത​​മാ​​റ്റി​​ക്ക​​ൽ ജോ​​ലി​​ക​​ൾ​​ക്കാ​​യാ​​ണ് ഇ​​ന്ത്യ​​യി​​ലെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ പ​​കു​​തി​​യോ​​ളം എ​​ഐ മോ​​ഡ​​ലു​​ക​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് ക​​ന്പ​​നി വ്യ​​ക്ത​​മാ​​ക്കി.

കാ​​ർ​​ഷി​​കം, നി​​യ​​മം തു​​ട​​ങ്ങി​​യ പ്രാ​​ദേ​​ശി​​ക പ്രാ​​ധാ​​ന്യ​​മു​​ള്ള മേ​​ഖ​​ല​​ക​​ളി​​ൽ എ​​ഐ​​യു​​ടെ സ്വാ​​ധീ​​നം വി​​ല​​യി​​രു​​ത്തു​​ന്ന​​തി​​നാ​​യി നൈ​​തി​​ക​​മാ​​യ എ​​ഐ വി​​ക​​സ​​ന​​ത്തി​​ൽ ശ്ര​​ദ്ധ​​കേ​​ന്ദ്രീ​​ക​​രി​​ക്കു​​ന്ന കാര്യ, ക​​ള​​ക്ടീ​​വ് ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് പ്രോ​​ജ​​ക്ട് എ​​ന്നീ ക​​ന്പ​​നി​​ക​​ളു​​മാ​​യി ആ​​ന്ത്രോ​​പി​​ക് പ​​ങ്കാ​​ളി​​ത്ത​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്.

ഈ ​​പ​​ങ്കാ​​ളി​​ത്ത​​ങ്ങ​​ൾ പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ളി​​ൽ എ​​ഐ​​യു​​ടെ സ്വാ​​ധീ​​നം കൂ​​ടു​​ത​​ൽ ഉ​​റ​​പ്പാ​​ക്കാ​​ൻ സ​​ഹാ​​യി​​ക്കും. ആ​​റു മാ​​സം മു​​ന്പ് ഇ​​ന്ത്യ​​യി​​ൽ വ്യാ​​പ​​ക​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന മ​​ല​​യാ​​ളം ഉ​​ൾ​​പ്പെ​​ടെ പ​​ത്ത് ഇ​​ന്ത്യ​​ൻ ഭാ​​ഷ​​ക​​ളി​​ൽ ത​​ങ്ങ​​ളു​​ടെ മോ​​ഡ​​ലു​​ക​​ളു​​ടെ പ്ര​​ക​​ട​​നം മെ​​ച്ച​​പ്പെ​​ടു​​ത്തു​​ന്ന​​തി​​നാ​​യി ഈ ​​സ്റ്റാ​​ർ​​ട്ട​​പ്പ് ഒ​​രു പ​​ദ്ധ​​തി​​ക്ക് തു​​ട​​ക്കംകു​​റി​​ച്ചു.

ഇ​​തി​​ൽ ഹി​​ന്ദി, ബം​​ഗാ​​ളി, ഉ​​റു​​ദു, ത​​മി​​ഴ്, തെ​​ലു​​ങ്ക്, ക​​ന്ന​​ഡ തു​​ട​​ങ്ങി​​യ​​വ​​യു​​മു​​ണ്ട്. എ​​ഐ സാ​​ങ്കേ​​തി​​ക​​വി​​ദ്യ ഇം​​ഗ്ലീ​​ഷി​​ൽ മാ​​ത്രം ഒ​​തു​​ങ്ങാ​​തെ സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് അ​​വ​​രു​​ടെ മാ​​തൃ​​ഭാ​​ഷ​​യി​​ൽ ല​​ഭ്യ​​മാ​​ക്കു​​ക എ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ ല​​ക്ഷ്യം.

National

ആ​ഗോ​ള എ​ഐ ഭൂ​പ​ട​ത്തി​ൽ ഇ​ന്ത്യ; മെ​ഗാ ടെ​ക് ഉ​ച്ച​കോ​ടി​ക്കു തു​ട​ക്കം

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എഐ) മേ​ഖ​ല​യി​ലെ ആ​ഗോ​ള ശ​ക്തി​യാ​കാ​ൻ ലക്ഷ്യമിട്ട് ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ബൃ​ഹ​ത്താ​യ എ​ഐ ഉ​ച്ച​കോ​ടി​ക്കു തു​ട​ക്ക​മാ​യി. ലോ​ക​ത്തെ സാ​ങ്കേ​തി​കവി​ദ്യ ​പ്രമുഖരും നി​ക്ഷേ​പ​ക​രും ന​യ​രൂ​പ​ക​ർ​ത്താ​ക്ക​ളും ഒ​ത്തു​ചേ​രു​ന്ന "ഇ​ന്ത്യ എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റ്' ​മേ​ഖ​ല​യി​ൽ രാജ്യത്തിന്‍റെ ക​രു​ത്ത് തെ​ളി​യി​ക്കാ​നു​ള്ള വേ​ദി​യാ​കും. 19, 20ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ്ര​തി​നി​ധി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

ഐടി പ്രമുഖർ

ഗൂ​ഗി​ൾ സി​ഇ​ഒ സു​ന്ദ​ർ പി​ച്ചൈ, ഓ​പ്പ​ൺ എ​ഐ​യു​ടെ സാം ​ആ​ൾ​ട്ട്മാ​ൻ, ആ​ന്ത്രാ​പി​ക് സി​ഇ​ഒ ഡാ​രി​യോ അ​മോ​ഡി, മെ​റ്റ​യു​ടെ അ​ല​ക്സാ​ണ്ട​ർ വാംഗ് തു​ട​ങ്ങി​യ സാ​ങ്കേ​തി​ക ലോ​ക​ത്തെ പ്ര​മു​ഖ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ യാ​ൻ ലെ​കു​ൻ, ആ​ർ​ത​ർ മെ​ൻ​ഷ് തു​ട​ങ്ങി​യ പ്ര​ശ​സ്ത ഗ​വേ​ഷ​ക​രും ച​ർ​ച്ച​ക​ളു​ടെ ഭാ​ഗ​മാ​കും. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ ഡി​ജി​റ്റ​ൽ വി​വ​ര​ശേ​ഖ​ര​വും ആ​ധാ​ർ അ​ട​ക്ക​മു​ള്ള ശ​ക്ത​മാ​യ ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​റും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി എ​ഐ രം​ഗ​ത്ത് കു​തി​ച്ചു​ചാ​ട്ടം ന​ട​ത്താ​നാ​ണ് രാജ്യത്തിന്‍റെ ല​ക്ഷ്യം.

ഇ​ന്ത്യ​യു​ടെ ത​ന​താ​യ ഭാ​ഷാ വൈ​വി​ധ്യ​ത്തെ ഉ​ൾ​ക്കൊ​ള്ളു​ന്ന എ​ഐ മോ​ഡ​ലു​ക​ൾ ഉ​ച്ച​കോ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്. സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന "ഭാ​ര​ത്‌​ജെ​ൻ', 22 ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളെ പി​ന്തു​ണ​യ്ക്കു​ന്ന 17 ബി​ല്യ​ൺ പാ​രാ​മീ​റ്റ​റു​ക​ളു​ള്ള "പ​രം-2' എ​ന്ന മോ​ഡ​ൽ പു​റ​ത്തി​റ​ക്കും.

കുറഞ്ഞ ചെലവിൽ

കു​റ​ഞ്ഞ ചി​ല​വി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് എ​ഐ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തി​നു പു​റ​മെ ലൈ​റ്റ്‌​സ്പീ​ഡ് വെ​ഞ്ചേ​ഴ്‌​സി​ന്‍റെ പി​ന്തു​ണ​യു​ള്ള "സ​ർ​വം എ​ഐ'​യും ത​ദ്ദേ​ശീ​യ​മാ​യ വ​ലി​യ മോ​ഡ​ലു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

സ്റ്റാ​ൻ​ഫോ​ർ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​രം എ​ഐ മ​ത്സ​ര​രം​ഗ​ത്ത് അ​മേ​രി​ക്ക​യ്ക്കും ചൈ​ന​യ്ക്കും പി​ന്നി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ൽ ഇ​ന്ത്യ. മൈ​ക്രോ​സോ​ഫ്റ്റ്, ഗൂ​ഗി​ൾ, എ​ൻ​വി​ഡി​യ തു​ട​ങ്ങി​യ ക​മ്പ​നി​ക​ൾ ഇ​ന്ത്യ​യി​ൽ ത​ങ്ങ​ളു​ടെ ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ വി​ക​സി​പ്പി​ക്കാ​നും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വ്യാ​പി​പ്പി​ക്കാ​നും സജീവമായി രംഗത്തുണ്ട്.

National

ഇ​​ന്ത്യ-​​എ​​ഐ ഇം​​പാ​​ക്‌ട് ഉ​​ച്ച​​കോ​​ടി​​ നാളെ മുതൽ 20 വരെ

ന്യൂ​​ഡ​​ൽ​​ഹി: ആ​​ഗോ​​ള ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ച​​ർ​​ച്ച​​ക​​ളു​​ടെ കേ​​ന്ദ്ര​​മാ​​കാ​​ൻ ന്യൂ​​ഡ​​ൽ​​ഹി ഒ​​രു​​ങ്ങു​​ന്നു. ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ‘ഇ​​ന്ത്യ-​​എ​​ഐ ഇം​​പാ​​ക്‌ട് ഉ​​ച്ച​​കോ​​ടി​​’ക്ക് നാ​​ളെ തു​​ട​​ക്ക​​മാ​​കും. ഐ​​ടി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന ഉ​​ച്ച​​കോ​​ടി​​യി​​ൽ ആ​​ഗോ​​ള സാ​​ങ്കേ​​തി​​ക ലോ​​ക​​ത്തെ സി​​ഇ​​ഒ​​മാ​​രും രാ​​ജ്യ ത​​ല​​വ​​ൻ​​മാ​​രും പ​​ങ്കെ​​ടു​​ക്കും. 20 രാ​​ജ്യ​​ങ്ങ​​ളി​​ലെ പ്ര​​സി​​ഡ​​ന്‍റോ പ്ര​​ധാ​​ന​​മ​​ന്ത്രി​​യോ വൈ​​സ് പ്ര​​സി​​ഡ​​ന്‍റോ ഉ​​ച്ച​​കോ​​ടി​​യി​​ലെ​​ത്തും.

നാല്പത്തിയഞ്ചില​​ധി​​കം രാ​​ജ്യ​​ങ്ങ​​ളി​​ൽ നി​​ന്നു​​ള്ള മ​​ന്ത്രി​​ത​​ല പ്ര​​തി​​നി​​ധി​​ക​​ളും അ​​ഞ്ച് ദി​​വ​​സ​​ത്തെ ​​പ​​രി​​പാ​​ടി​​യി​​ൽ സം​​ബ​​ന്ധി​​ക്കും. യു​​എ​​ൻ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ലും വി​​വി​​ധ അ​​ന്താ​​രാ​​ഷ്ട്ര സം​​ഘ​​ട​​ന​​ക​​ളി​​ലെ മു​​തി​​ർ​​ന്ന ഉ​​ദ്യോ​​ഗ​​സ്ഥ​​രും ച​​ർ​​ച്ച​​ക​​ളി​​ൽ ചേ​​രു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.

ഗ്ലോ​​ബ​​ൽ സൗ​​ത്ത് ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കു​​ന്ന ആ​​ദ്യ ആ​​ഗോ​​ള എ​​ഐ ഉ​​ച്ച​​കോ​​ടി​​യാ​​ണി​​ത്. യു​​കെ​​യി​​ലെ എ​​ഐ സേ​​ഫ്റ്റി ഉ​​ച്ച​​കോ​​ടി, എ​​ഐ സി​​യൂ​​ൾ ഉ​​ച്ച​​കോ​​ടി, ഫ്രാ​​ൻ​​സ് എ​​ഐ ആ​​ക‌്ഷ​​ൻ ഉ​​ച്ച​​കോ​​ടി, ഗ്ലോ​​ബ​​ൽ എ​​ഐ സ​​മ്മി​​റ്റ് ഓ​​ണ്‍ ആ​​ഫ്രി​​ക്ക എ​​ന്നി​​വ​​യു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ചാ​​ണ് ഈ ​​സ​​മ്മേ​​ള​​നം ന​​ട​​ത്തു​​ന്ന​​ത്.

ജ​​ന​​ത, ഭൂ​​മി, പു​​രോ​​ഗ​​തി എ​​ന്നീ മൂ​​ന്ന് അ​​ടി​​സ്ഥാ​​ന സൂ​​ത്ര​​ങ്ങ​​ളെ മു​​ൻ​​നി​​ർ​​ത്തി​​യാ​​ണ് ഉ​​ച്ച​​കോ​​ടി രൂ​​പ​​ക​​ല്പ​​ന ചെ​​യ്തി​​രി​​ക്കു​​ന്ന​​ത്. മ​​നു​​ഷ്യ​​ക്ഷേ​​മം, പ​​രി​​സ്ഥി​​തി​​യോ​​ടു​​ള്ള ഉ​​ത്ത​​ര​​വാ​​ദി​​ത്വം, എ​​ല്ലാ​​വ​​രെ​​യും ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന വി​​ക​​സ​​നം എ​​ന്നി​​വ​​യ്ക്കു സ്ഥാ​​നം ന​​ല്കു​​ന്ന സാ​​ങ്കേ​​തി​​ക മു​​ന്നേ​​റ്റ​​ത്തി​​ന്‍റെ കാ​​ത​​ലാ​​യി പ്ര​​തി​​ഷ്ഠി​​ക്കു​​ന്ന എ​​ഐ സ​​ഹ​​ക​​ര​​ണ​​ത്തോ​​ടു​​ള്ള ഇ​​ന്ത്യ​​യു​​ടെ ദ​​ർ​​ശ​​ന​​മാ​​ണ് ഈ ​​മൂ​​ന്നു സ്തൂ​​പ​​ങ്ങ​​ൾ പ്ര​​തി​​ഫ​​ലി​​പ്പി​​ക്കു​​ന്ന​​ത്. ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സി​​നെ കേ​​വ​​ലം ഒ​​രു സാ​​ന്പ​​ത്തി​​കം അ​​ല്ലെ​​ങ്കി​​ൽ ത​​ന്ത്ര​​പ്ര​​ധാ​​ന​​മാ​​യ ഉ​​പ​​ക​​ര​​ണം എ​​ന്ന​​തി​​ലു​​പ​​രി, മ​​നു​​ഷ്യ​​രാ​​ശി​​യെ ആ​​ക​​മാ​​നം തു​​ല്യ​​മാ​​യ രീ​​തി​​ൽ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന ഒ​​രു ശ​​ക്തി​​യാ​​യി കാ​​ണാ​​നാ​​ണ് ഇ​​ന്ത്യ​​യു​​ടെ ഈ ​​ച​​ട്ട​​ക്കൂ​​ട് ലോ​​ക​​ത്തെ ക്ഷ​​ണി​​ക്കു​​ന്ന​​ത്.

► ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന രാ​​ഷ്‌ട്രത്ത​​ല​​വ​​ന്മാ​​ർ

ഫ്ര​​ഞ്ച് പ്രസിഡന്‍റ് ഇ​​മ്മാ​​നു​​വ​​ൽ മാ​​ക്രോ​​ണ്‍, ബ്ര​​സീ​​ൽ പ്ര​​സി​​ഡ​​ന്‍റ് ലു​​യീ​​സ് ഇ​​നാ​​സി​​യോ ലു​​ല ഡി​​സി​​ൽ​​വ, സ്പെ​​യി​​ൻ പ്ര​​സി​​ഡ​​ന്‍റ് പെ​​ഡ്രോ സാ​​ഞ്ച​​സ് പെ​​ര​​സ്, സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് പ്ര​​സി​​ഡ​​ന്‍റ് ഗൈ ​​പാ​​ർ​​മെ​​ലി​​ൻ, നെ​​ത​​ർ​​ല​​ൻ​​ഡ്സ് പ്ര​​ധാ​​ന​​മ​​ന്ത്രി ഡി​​ക്ക് ഷൂ​​ഫ്, ഫി​​ൻ​​ലാ​​ൻ​​ഡ് പ്ര​​ധാ​​ന​​മ​​ന്ത്രി പെ​​റ്റേ​​രി ഓ​​ർ​​പോ, ഗ്രീ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി കി​​രി​​യാ​​ക്കോ​​സ് മി​​ത്സോ​​ടാ​​ക്കി​​സ്, ക്രൊ​​യേ​​ഷ്യൻ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​ന്ദ്രെ പ്ലെ​​ൻ​​കോ​​വി​​ച്ച്, ഭൂ​​ട്ടാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഷെ​​റി​​ങ് തോ​​ബ്ഗെ, ശ്രീ​​ല​​ങ്ക​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​നു​​ര കു​​മാ​​ര ദി​​സ​​നാ​​യ​​കെ, മൗ​​റീ​​ഷ്യ​​സ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​വീ​​ൻ റാം​​ഗു​​ലാം, അ​​ബു​​ദാ​​ബി കി​​രീ​​ടാ​​വ​​കാ​​ശി ഷെ​​യ്ഖ് ഖാ​​ലി​​ദ് ബി​​ൻ മു​​ഹ​​മ്മ​​ദ് ബി​​ൻ സാ​​യി​​ദ് അ​​ൽ ന​​ഹ്യാ​​ൻ തു​​ട​​ങ്ങി​​യ​​വ​​ർ. ബൊ​​ളീ​​വി​​യ, ഗ​​യാ​​ന, എ​​സ്റ്റോ​​ണി​​യ, സ്ലോ​​വാ​​ക്യ, സെ​​ർ​​ബി​​യ, ലി​​ക്റ്റ​​ൻ​​സ്റ്റെ​​ൻ, സീ​​ഷെ​​ൽ​​സ്, ക​​സാ​​ഖ്സ്ഥാ​​ൻ എ​​ന്നീ രാ​​ജ്യ​​ങ്ങ​​ളി​​ലെ നേ​​താ​​ക്ക​​ൾ പ​​ങ്കെ​​ടു​​ക്കും.

► ടെ​​ക് മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ർ

സു​​ന്ദ​​ർ പി​​ച്ചെ (ഗൂ​​ഗി​​ൾ, സി​​ഇ​​ഒ), സാം ​​ഓ​​ൾ​​ട്ട്മാ​​ൻ (ഓ​​പ്പ​​ണ്‍ എ​​ഐ, സി​​ഇ​​ഒ), ബി​​ൽ ഗേ​​റ്റ്സ് (ചെ​​യ​​ർ, ബി​​ൽ ഗേ​​റ്റ്സ് ഫൗ​​ണ്ടേ​​ഷ​​ൻ), ഡാ​​രി​​യോ അ​​മോ​​ഡെ​​യ് (ആ​​ന്ത്രോ​​പി​​ക്, സി​​ഇ​​ഒ), ഡെ​​മി​​സ് ഹ​​സാ​​ബി​​സ് (ഡീ​​പ്മൈ​​ൻ​​ഡ്, സി​​ഇ​​ഒ), ബ്രാ​​ഡ് സ്മി​​ത് (മൈ​​ക്രോ​​സോ​​ഫ്റ്റ് പ്ര​​സി​​ഡ​​ന്‍റ്), ക്രി​​സ്്റ്റ്യാ​​നോ അ​​മോ​​ണ്‍ (ക്വാ​​ൽ​​കോം, സി​​ഇ​​ഒ), ശ​​ന്ത​​നു നാ​​രാ​​യ​​ണ്‍ (അ​​ഡോ​​ബി, സി​​ഇ​​ഒ). മു​​ൻ മെ​​റ്റ ചീ​​ഫ് സ​​യ​​ന്‍റി​​സ്റ്റും എ​​എം​​ഐ ലാ​​ബ്സ് സ്ഥാ​​പ​​ക​​ൻ യാ​​ൻ ലീ​​കു​​ൻ, ഗോ​​ഡ്ഫാ​​ദ​​ർ ഓ​​ഫ് എ​​ഐ എ​​ന്നു വി​​ളി​​ക്കു​​ന്ന യോ​​ഷ്വ ബെ​​ൻ​​ജി​​യോ, കം​​പ്യൂ​​ട്ട​​ർ സ​​യ​​ന്‍റി​​സ്റ്റ് സ്റ്റു​​വ​​ർ​​ട്ട് റ​​സ​​ൽ എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ക്കും.

ഇ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യലോ​​ക​​ത്തെ പ്ര​​മു​​ഖ​​രാ​​യ റി​​ല​​ൻ​​സ് ഇ​​ൻ​​ഡ​​സ്ട്രീ​​സ് ചെ​​യ​​ർ​​മാ​​ൻ മു​​കേ​​ഷ് അം​​ബാ​​നി, ടാ​​റ്റ സ​​ണ്‍​സ് ചെ​​യ​​ർ​​മാ​​ൻ ന​​ട​​രാ​​ജ​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ര​​ൻ, ഇ​​ൻ​​ഫോ​​സി​​സ് സ​​ഹ​​സ്ഥാ​​പ​​ക​​ൻ ന​​ന്ദ​​ൻ നി​​ലേ​​ക​​നി, ഭാ​​ര​​തി എ​​ന്‍റ​​ർ​​പ്രൈ​​സ​​സ് ചെ​​യ​​ർ​​മാ​​ൻ സു​​നി​​ൽ ഭാ​​ര​​തി മി​​ത്ത​​ൽ, ടി​​സി​​എ​​സ് സി​​ഇ​​ഒ കെ. ​​കൃ​​തി​​വാ​​സ​​ൻ, ഇ​​ൻ​​ഫോ​​സി​​സ് സി​​ഇ​​ഒ സ​​ലി​​ൽ പ്ര​​കാ​​ശ്, എ​​ച്ച്സി​​എ​​ൽ ടെ​​ക് ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ റോ​​ഷ്നി നാ​​ടാ​​ർ മ​​ൽ​​ഹോ​​ത്ര തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.

► ജെ​​ൻ​​സെ​​ൻ ഹു​​വാം​​ഗ് പ​​ങ്കെ​​ടു​​ക്കി​​ല്ല

എ​​ൻ​​വി​​ഡി​​യ സി​​ഇ​​ഒ ജെ​​ൻ​​സെ​​ൻ ഹു​​വാം​​ഗ് നാ​​ളെ ആ​​രം​​ഭി​​ക്കു​​ന്ന എ​​ഐ ഇം​​പാ​​ക്റ്റ് ഉ​​ച്ച​​കോ​​ടി​​യി​​ൽ പ​​ങ്കെ​​ടു​​ക്കി​​ല്ലെ​​ന്ന് കേ​​ന്ദ്രമ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഒ​​ഴി​​വാ​​ക്കാ​​നാ​​വാത്ത ചി​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ​​ത്തു​​ട​​ർ​​ന്നാ​​ണ് അ​​ദ്ദേ​​ഹം സ​​ന്ദ​​ർ​​ശ​​നം റ​​ദ്ദാ​​ക്കി​​യ​​തെ​​ന്നും പ​​ക​​രം എ​​ൻ​​വി​​ഡി ഉ​​ന്ന​​ത​​ല പ്ര​​തി​​നി​​ധി സം​​ഘ​​ത്തെ സ​​മ്മേ​​ള​​ന​​ത്തി​​ലേ​​ക്ക് അ​​യ​​യ്ക്കു​​ന്നു​​ണ്ടെ​​ന്നും വ്യ​​ക്ത​​മാ​​ക്കി.

Kerala

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി കൈ​റ്റി​ന്‍റെ എ​ഐ അ​ധി​ഷ്ഠി​ത സൗ​ജ​ന്യ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ പൊ​​​​തു​​​​വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ൽ പ​​​​ഠി​​​​ക്കു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ ഹ​​​​യ​​​​ർ​ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി, വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​യി കേ​​​​ര​​​​ള ഇ​​​​ൻ​​​​ഫ്രാ​​​​സ്ട്ര​​​​ക്ച​​​​ർ ആ​​​​ൻ​​​​ഡ് ടെ​​​​ക്നോ​​​​ള​​​​ജി ഫോ​​​​ർ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ൻ (കൈ​​​​റ്റ്) ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന ‘കീ ​​​​റ്റു എ​​​​ൻ​​​​ട്ര​​​​ൻ​​​​സ്’ പ്ര​​​​ത്യേ​​​​ക പ​​​​രി​​​​ശീ​​​​ല​​​​ന​​​പ​​​​രി​​​​പാ​​​​ടി​​​​യു​​​​ടെ എ​​​​ഐ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​ള്ള പു​​​​തി​​​​യ ഘ​​​​ട്ടം ആ​​​​രം​​​​ഭി​​​​ച്ചു.

സ​​​​യ​​​​ൻ​​​​സ്, കൊ​​​​മേ​​​​ഴ്‌​​​​സ്, ഹ്യു​​​​മാ​​​​നി​​​​റ്റീ​​​​സ് വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ എ​​​​ട്ടു ല​​​​ക്ഷം കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് കീം, ​​​​നീ​​​​റ്റ്, സി​​​​യു​​​​ഇ​​​​ടി, സി​​​​എ ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ, പി​​​​എ​​​​സ്‌​​​​സി തു​​​​ട​​​​ങ്ങി​​​​യ വി​​​​വി​​​​ധ മ​​​​ത്സ​​​​ര​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ മി​​​​ക​​​​ച്ച വി​​​​ജ​​​​യം നേ​​​​ടാ​​​​ൻ ഇ​​​​തു സ​​​​ഹാ​​​​യി​​​​ക്കും. രാ​​​ജ്യ​​​ത്ത് ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ഒ​​​​രു സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ആ​​​​ർ​​​​ട്ടി​​​​ഫി​​​​ഷ​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്തി എ​​​​ല്ലാ സ്ട്രീ​​​​മു​​​​ക​​​​ളി​​​​ലെ​​​​യും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കാ​​​​യി സൗ​​​​ജ​​​​ന്യ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ൽ​​​​കു​​​​ന്ന​​​​ത്. പൊ​​​​തു​​​പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്കാ​​​​യി ത​​​​യാ​​​​റെ​​​​ടു​​​​ക്കു​​​​മ്പോ​​​​ൾ പ്രാ​​​​യോ​​​​ഗി​​​​ക പ​​​​രി​​​​ശീ​​​​ല​​​​നം അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യ​​​​തി​​​​നാ​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു സ്വ​​​​യം പ​​​​രി​​​​ശീ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി വി​​​​പു​​​​ല​​​​മാ​​​​യ മോ​​​​ക് ടെ​​​​സ്റ്റു​​​​ക​​​​ൾ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.

എ​​​​ഐ സം​​​​വി​​​​ധാ​​​​ന​​​​ങ്ങ​​​​ളോ​​​​ടൊ​​​​പ്പം വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ അ​​​​ധ്യാ​​​​പ​​​​ക​​​​ർ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ 20,000ല​​​​ധി​​​​കം ചോ​​​​ദ്യ​​​​ങ്ങ​​​​ൾ പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ണ്. ഫി​​​​സി​​​​ക്‌​​​​സ്, കെ​​​​മി​​​​സ്ട്രി, മാ​​​​ത്ത​​​​മാ​​​​റ്റി​​​​ക്‌​​​​സ്, ബോ​​​​ട്ട​​​​ണി, സു​​​​വോ​​​​ള​​​​ജി, ഇ​​​​ക്ക​​​​ണോ​​​​മി​​​​ക്‌​​​​സ്, അ​​​​ക്കൗ​​​​ണ്ട​​​​ൻ​​​​സി, ബി​​​​സി​​​​ന​​​​സ് സ്റ്റ​​​​ഡീ​​​​സ്, പൊ​​​​ളി​​​​റ്റി​​​​ക്ക​​​​ൽ സ​​​​യ​​​​ൻ​​​​സ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ലെ പ​​​​രി​​​​ശീ​​​​ല​​​​നം പോ​​​​ർ​​​​ട്ട​​​​ലി​​​​ലു​​​​ണ്ട്. 25 മു​​​​ത​​​​ൽ ര​​​​ണ്ടാം ഘ​​​​ട്ട​​​​ത്തോ​​​​ടൊ​​​​പ്പം ഇം​​​​ഗ്ലീ​​​​ഷ്, റീ​​​​സ​​​​ണിം​​​​ഗ്, ജ​​​​ന​​​​റ​​​​ൽ അ​​​​വ​​​​യ​​​​ർ​​​​ന​​​​സ് തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​വും ആ​​​​രം​​​​ഭി​​​​ക്കും.

11, 12 ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് അ​​​​വ​​​​രു​​​​ടെ സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു ല​​​​ഭി​​​​ക്കു​​​​ന്ന ലോ​​​​ഗി​​​​ൻ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് www.entrance.kite.kerala.gov.in പോ​​​​ർ​​​​ട്ട​​​​ലി​​​​ലൂ​​​​ടെ ഈ ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്താം. കു​​​​ട്ടി​​​​യു​​​​ടെ യൂ​​​​സ​​​​ർ ഐ​​​​ഡി ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി-​​​​വൊ​​​​ക്കേ​​​​ഷ​​​​ണ​​​​ൽ ഹ​​​​യ​​​​ർ സെ​​​​ക്ക​​​​ൻ​​​​ഡ​​​​റി ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​ൻ ന​​​​മ്പ​​​​രാ​​​​ണ്. ഇ​​​​തു പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ല​​​​ഭ്യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. അ​​​​ത​​​​ത് പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ/ നോ​​​​ഡ​​​​ൽ ടീ​​​​ച്ച​​​​ർ ഇ​​​​ത​​​​നു​​​​സ​​​​രി​​​​ച്ച് പാ​​​​സ്‌​​​​വേ​​​​​ഡ്‌ ജ​​​​ന​​​​റേ​​​​റ്റ് ചെ​​​​യ്തു ന​​​​ൽ​​​​കും. ഇ​​​​തി​​​​നു​​​​ള്ള വി​​​​ശ​​​​ദ​​​​മാ​​​​യ യൂ​​​​സ​​​​ർ ഗൈ​​​​ഡു​​​​ക​​​​ളും വീ​​​​ഡി​​​​യോ ട്യൂ​​​​ട്ടോ​​​​റി​​​​യ​​​​ലു​​​​ക​​​​ളും പോ​​​​ർ​​​​ട്ട​​​​ലി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് ചാ​​​​ന​​​​ൽ വ​​​​ഴി​​​​യു​​​​ള്ള ക്ലാ​​​​സു​​​​ക​​​​ൾ​​​​ക്കു​​​പു​​​​റ​​​​മെ എ​​​​ൻ​​​​ട്ര​​​​ൻ​​​​സ് പോ​​​​ർ​​​​ട്ട​​​​ൽ വ​​​​ഴി​​​​യും youtube.com/itsvicters കൈ​​​​റ്റ് വി​​​​ക്ടേ​​​​ഴ്സ് യൂട്യൂ​​​​ബ് ചാ​​​​ന​​​​ൽ വ​​​​ഴി​​​​യും കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ക്ലാ​​​​സു​​​​ക​​​​ൾ എ​​​​പ്പോ​​​​ൾ വേ​​​​ണ​​​​മെ​​​​ങ്കി​​​​ലും കാ​​​​ണാം. സ്വ​​​​ന്ത​​​​മാ​​​​യി ഡി​​​​ജി​​​​റ്റ​​​​ൽ സൗ​​​​ക​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്ലാ​​​​ത്ത കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ൽ​​​ത്ത​​​​ന്നെ അ​​​​തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​ർ ഒ​​​​രു​​​​ക്കിന​​​​ൽ​​​​കും. കൂ​​​​ടു​​​​ത​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക സ​​​​ഹാ​​​​യ​​​​ങ്ങ​​​​ൾ​​​​ക്ക് കൈ​​​​റ്റി​​​​ന്‍റെ ജി​​​​ല്ലാ ഓ​​​​ഫീ​​​​സു​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ക്ക​​​​ണം.

Business

വ​ണ്‍ പോ​യി​ന്‍റ് വ​ണ്‍: മൂ​ന്നാം പാ​ദ​ത്തി​ൽ നേ​ട്ടം


കൊ​​​​ച്ചി: എ​​​​ഐ നി​​​​യ​​​​ന്ത്രി​​​​ത ബി​​​​സി​​​​ന​​​​സ് പ്രോ​​​​സ​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റ് സ്ഥാ​​​​പ​​​​ന​​​​മാ​​​​യ വ​​​​ണ്‍ പോ​​​​യി​​​​ന്‍റ് വ​​​​ണ്‍ സൊ​​​​ല്യൂ​​​​ഷ​​​​ന്‍​സി​​​​ന് 2026 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​​ദ ഫ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ മി​​​​ക​​​​ച്ച നേ​​​​ട്ടം.

ഡി​​​​സം​​​​ബ​​​​ര്‍ 31ന് ​​​​അ​​​​വ​​​​സാ​​​​നി​​​​ച്ച മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ല്‍ പ്ര​​​​ധാ​​​​ന സാ​​​​മ്പ​​​​ത്തി​​​​ക മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ​​​​ല്ലാം വ​​​​ണ്‍ പോ​​​​യി​​​​ന്‍റ് വ​​​​ണ്‍ മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​ന​​​​മാ​​​​ണു കാ​​​​ഴ്ച​​​​വ​​​​ച്ച​​​​ത്.

മു​​​​ന്‍ പാ​​​​ദ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് 9.1 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​മാ​​​​ന വ​​​​ള​​​​ര്‍​ച്ച​​​​യു​​​​മാ​​​​യി ക​​​​മ്പ​​​​നി​​​​യു​​​​ടെ ആ​​​​ദാ​​​​യം 77.3 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. ന​​​​ട​​​​പ്പ് സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം മൂ​​​​ന്നാം പാ​​​​ദ​​​​ത്തി​​​​ലെ മൊ​​​​ത്തം വ​​​​രു​​​​മാ​​​​നം 81.3 കോ​​​​ടി രൂ​​​​പ​​​​യാ​​​​ണെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു.

National

വി​വാ​ദ എ​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ മാ​റ്റാ​ൻ മൂ​ന്ന് മ​ണി​ക്കൂ​ർ; നി​യ​മം ഫെ​ബ്രു​വ​രി 20 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വ്യാ​ജ​രേ​ഖ​ക​ൾ, ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ഉ​ള്ള​ട​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി ക​ടു​പ്പി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. പ​രാ​തി ല​ഭി​ച്ചാ​ലോ കോ​ട​തി​ക​ൾ നി​ർ​ദ്ദേ​ശി​ച്ചാ​ലോ അ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ വെ​റും മൂ​ന്ന് മ​ണി​ക്കൂ​റി​നു​ള്ളി​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മു​ക​ൾ​ക്ക് കേ​ന്ദ്രം നി​ർ​ദ്ദേ​ശം ന​ൽ​കി.

നേ​ര​ത്തെ ഇ​ത്ത​രം ഉ​ള്ള​ട​ക്ക​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ 36 മ​ണി​ക്കൂ​ർ സ​മ​യ​മാ​ണ് ന​ൽ​കി​യി​രു​ന്ന​ത്. എ​ന്നാ​ൽ പു​തി​യ ഭേ​ദ​ഗ​തി പ്ര​കാ​രം ഇ​ത് മൂ​ന്ന് മ​ണി​ക്കൂ​റാ​യി കു​റ​ച്ചു. ഫെ​ബ്രു​വ​രി 20 മു​ത​ൽ ഈ ​നി​യ​മം നി​ല​വി​ൽ വ​രും. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക​ൾ, വ്യ​ക്തി​ഹ​ത്യ, വ​ർ​ഗീ​യ സം​ഘ​ർ​ഷ​ങ്ങ​ൾ എ​ന്നി​വ ല​ക്ഷ്യ​മി​ട്ട് നി​ർ​മ്മി​ക്കു​ന്ന ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ​ക്കും എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള വ്യാ​ജ വി​വ​ര​ങ്ങ​ൾ​ക്കും ത​ട​യി​ടു​ക​യാ​ണ് ല​ക്ഷ്യം.

എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ർ​മ്മി​ച്ച​തോ മാ​റ്റം വ​രു​ത്തി​യ​തോ ആ​യ ചി​ത്ര​ങ്ങ​ൾ, വീ​ഡി​യോ​ക​ൾ, ഓ​ഡി​യോ​ക​ൾ എ​ന്നി​വ​യി​ൽ 'എ​ഐ ജ​ന​റേ​റ്റ​ഡ്' എ​ന്ന് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​ത് ഉ​പ​യോ​ക്താ​ക്ക​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സ​ഹാ​യി​ക്കും.

നി​യ​മ​വി​രു​ദ്ധ​മാ​യ എ​ഐ ഉ​ള്ള​ട​ക്ക​ങ്ങ​ൾ, ലൈം​ഗി​ക വൈ​കൃ​ത​ങ്ങ​ൾ ചി​ത്രീ​ക​രി​ക്കു​ന്ന വീ​ഡി​യോ​ക​ൾ, കു​ട്ടി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ ത​നി​യെ ക​ണ്ടെ​ത്തി നീ​ക്കം ചെ​യ്യാ​ൻ പ്ര​ത്യേ​ക സോ​ഫ്റ്റ്‌​വെ​യ​ർ സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നും പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

 

 

National

ഇ​ന്ത്യ​ന്‍ ഐ​ടി മേ​ഖ​ല​യ്ക്ക് എ​ഐ ഭീ​ഷ​ണി; 'ടെ​ക്കി​ക​ൾ'​ക്ക് തൊ​ഴി​ല്‍ ന​ഷ്ടം ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യു​ടെ ന​ട്ടെ​ല്ലാ​യ ഐ​ടി സ​ര്‍​വീ​സ് മേ​ഖ​ല​യ്ക്ക് ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് വ​ലി​യ വെ​ല്ലു​വി​ളി​യാ​കു​മെ​ന്ന് 2025-26 ലെ ​സാ​മ്പ​ത്തി​ക അ​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ട്. ഇ​ന്ത്യ​യു​ടെ നി​ല​വി​ലെ ഐ​ടി ബി​സി​ന​സ് മാ​തൃ​ക അ​പ​ക​ട​ത്തി​ലാ​ണെ​ന്നും റി​പ്പോ​ര്‍​ട്ട് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യു​ന്ന​തും ല​ളി​ത​മാ​യ കോ​ഡിം​ഗും ചെ​യ്യു​ന്ന ജൂ​നി​യ​ര്‍ ലെ​വ​ലി​ലു​ള്ള ടെ​ക്കി​ക​ളു​ടെ ജോ​ലി​ക​ള്‍ എ​ഐ ഏ​റ്റെ​ടു​ക്കും. 

വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ ഐ​ടി മേ​ഖ​ല​യി​ല്‍ പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​ത് ഗ​ണ്യ​മാ​യി കു​റ​യാ​ന്‍ ഇ​ത് കാ​ര​ണ​മാ​കും. കു​റ​ഞ്ഞ ചി​ല​വി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ളെ ജോ​ലി​ക്ക് വെ​ച്ച് വി​ദേ​ശ ക​മ്പ​നി​ക​ള്‍​ക്ക് സേ​വ​നം ന​ല്‍​കു​ന്ന രീ​തി​യാ​ണ് ഇ​ന്ത്യ പി​ന്തു​ട​രു​ന്ന​ത്. എ​ന്നാ​ല്‍ എ​ഐ വ​രു​ന്ന​തോ​ടെ കു​റ​ഞ്ഞ ആ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് കൂ​ടു​ത​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​ന്‍ സാ​ധി​ക്കും. ഇ​ത് ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ശേ​ഷി​യെ ബാ​ധി​ക്കും.

കൊ​ച്ചി, കോ​യ​മ്പ​ത്തൂ​ര്‍ തു​ട​ങ്ങി​യ ര​ണ്ടാം നി​ര ന​ഗ​ര​ങ്ങ​ളി​ലെ ഐ​ടി സെ​ന്‍റ​റു​ക​ളെ​യാ​ണ് ഇ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത. അ​ത്ത​രം ഇ​ട​ങ്ങ​ളി​ലെ ബി​പി​ഒ (ബി​സി​ന​സ് പ്രോ​സ​സ് ഔ​ട്ട്സോ​ഴ്സിം​ഗ്), കെ​പി​ഒ (നോ​ള​ജ് പ്രോ​സ​സ് ഔ​ട്ട്സോ​ഴ്സിം​ഗ്) ജോ​ലി​ക​ള്‍ എ​ഐ​യി​ലേ​ക്ക് മാ​റാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. 2022 ഡി​സം​ബ​റി​ന് ശേ​ഷം ചാ​റ്റ് ജി​പി​ടി പോ​ലെ​യു​ള്ള ജ​ന​റേ​റ്റീ​വ് എ​ഐ വ​ന്ന​തോ​ടെ ഐ​ടി മേ​ഖ​ല​യി​ലെ ജി​ഡി​പി വ​ള​ര്‍​ച്ച​യും തൊ​ഴി​ല്‍ നി​യ​മ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധം വേ​ര്‍​പെ​ട്ടു തു​ട​ങ്ങി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

അ​താ​യ​ത് വ​രു​മാ​നം വ​ര്‍​ദ്ധി​ക്കു​മ്പോ​ഴും പു​തി​യ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ക്കു​ന്നി​ല്ല. ഐ​ടി ജീ​വ​ന​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളി​ല്‍ പ​രി​ശീ​ല​നം നേ​ട​ണ​മെ​ന്നും, ക​മ്പ​നി​ക​ള്‍ വെ​റും സേ​വ​ന ദാ​താ​ക്ക​ളാ​കാ​തെ സ്വ​ന്തം എ​ഐ ഉ​ല്‍​പ്പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്ക​ണ​മെ​ന്നും റി​പ്പോ​ര്‍​ട്ട് നി​ര്‍​ദ്ദേ​ശി​ക്കു​ന്നു.

Business

യു​എ​സ്ടി​യും മു​ത്തൂ​റ്റ് ഫി​ൻ​കോ​ർ​പ്പും 500 കോ​ടി രൂ​പ​യു​ടെ ക​രാ​ർ ഒ​പ്പു​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​നി​​​ര എ​​​ഐ, ഡി​​​ജി​​​റ്റ​​​ൽ ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മേ​​​ഷ​​​ൻ സൊ​​​ല്യൂ​​​ഷ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ യു​​​എ​​​സ്ടി, മു​​​ത്തൂ​​​റ്റ് പാ​​​പ്പ​​​ച്ച​​​ൻ ഗ്രൂ​​​പ്പി​​​നു (മു​​​ത്തൂ​​​റ്റ് ബ്ലൂ) ​​​കീ​​​ഴി​​​ലു​​​ള്ള മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് ലി​​​മി​​​റ്റ​​​ഡു​​​മാ​​​യും മ​​​റ്റു ഗ്രൂ​​​പ്പ് ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി 500 കോ​​​ടി രൂ​​​പ​​​യി​​​ല​​​ധി​​​കം മൂ​​​ല്യ​​​മു​​​ള്ള ഡി​​​ജി​​​റ്റ​​​ൽ പ​​​രി​​​വ​​​ർ​​​ത്ത​​​ന ക​​​രാ​​​രി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു.

ഈ ​​​ദീ​​​ർ​​​ഘ​​​കാ​​​ല ക​​​രാ​​​റി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ത്യാ​​​ധു​​​നി​​​ക എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വൈ​​​ദ​​​ഗ്ധ്യ​​​ത്തെ​​​യും മു​​​ൻ​​​നി​​​ര പ്ലാ​​​റ്റ്​​​ഫോ​​​മു​​​ക​​​ളെ​​​യും ഒ​​​രു​​​മി​​​ച്ചു കൊ​​​ണ്ടുവ​​​രാ​​​ൻ ക​​​ഴി​​​വു​​​ള്ള മെ​​​ച്ച​​​പ്പെ​​​ടു​​​ത്തി​​​യ സാ​​​ങ്കേ​​​തി​​​ക സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ യു​​​എ​​​സ്ടി അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

സീ​​​റോ ട്ര​​​സ്റ്റ് സു​​​ര​​​ക്ഷാ ആ​​​ർ​​​ക്കി​​​ടെ​​​ക്ച​​​റു​​​ക​​​ൾ, എ​​​ഐ അ​​​ധി​​​ഷ്ഠി​​​ത ത്രെ​​​ട്ട് ഡി​​​റ്റ​​​ക്‌​​​ഷ​​​ൻ, ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ഇ​​​ൻ​​​സി​​​ഡ​​​ന്‍റ് റെ​​​സ്പോ​​​ണ്‍​സ്, പു​​​തു​​​ത​​​ല​​​മു​​​റ എ​​​ൻ​​​ഡ്പോ​​​യി​​​ന്‍റ്, പെ​​​രി​​​മീ​​​റ്റ​​​ർ സം​​​ര​​​ക്ഷ​​​ണം എ​​​ന്നി​​​വ ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന മി​​​ക​​​ച്ച സൈ​​​ബ​​​ർ സു​​​ര​​​ക്ഷാ ശേ​​​ഷി​​​ക​​​ളും ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടും.

ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ എ​​​ൻ​​​ബി​​​എ​​​ഫ്‌​​​സി ടെ​​​ക്നോ​​​ള​​​ജി ആ​​​വാ​​​സ​​​വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ ഒ​​​ന്നാ​​​ണ് മു​​​ത്തൂ​​​റ്റ് ഫി​​​ൻ​​​കോ​​​ർ​​​പ് ലി​​​മി​​​റ്റ​​​ഡി​​​നു​​​ള്ള​​​ത്.

Kerala

ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി വി​പ്ല​വം സൃ​ഷ്ടി​ക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ നി​ര്‍​വ​ഹ​ണ മേ​ഖ​ല​യി​ല്‍ നി​ര്‍​മി​ത​ബു​ദ്ധി​ക്ക് വി​പ്ല​വാ​ത്മ​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ക്കാ​നാ​വു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. നി​ര്‍​മി​ത ബു​ദ്ധി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്രാ​യോ​ഗി​ക സാ​ധ്യ​ത​ക​ളും സാ​മൂ​ഹി​ക​വും സാ​മ്പ​ത്തി​ക​വു​മാ​യ സ്വാ​ധീ​ന​വും വി​ല​യി​രു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച കേ​ര​ള റീ​ജ​ണ​ല്‍ എ​ഐ ഇം​പാ​ക്റ്റ് കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭ​ര​ണ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍ എ​ഐ ഉ​പ​യോ​ഗം സം​ബ​ന്ധി​ച്ച സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ട് എ​ന്ന വി​ഷ​യ​ത്തി​ല്‍ അ​ദ്ദേ​ഹം അ​ഭി​പ്രാ​യം വ്യ​ക്ത​മാ​ക്കി. ജ​നാ​ധി​പ​ത്യ​വും ധാ​ര്‍​മി​ക മൂ​ല്യ​ങ്ങ​ളും ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ചാ​വ​ണം നി​ര്‍​മി​ത​ബു​ദ്ധി പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം ഓ​ര്‍​മി​പ്പി​ച്ചു. ഫെ​ബ്രു​വ​രി​യി​ല്‍ ഡ​ല്‍​ഹി​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന ആ​ഗോ​ള നി​ര്‍​മി​ത ബു​ദ്ധി സ​മ്മി​റ്റി​ന് വൈ​ജ്ഞാ​നി​ക​വും ക്രി​യാ​ത്മ​ക​വു​മാ​യ ആ​ശ​യ​ങ്ങ​ള്‍ സം​ഭാ​വ​ന ചെ​യ്യാ​ന്‍ ഈ ​കോ​ണ്‍​ഫ​റ​ന്‍​സി​ന് സാ​ധി​ച്ചു.

ച​രി​ത്രം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന നേ​ട്ട​മാ​ണി​ത്. ഇ​ന്ന​വേ​ഷ​ന്‍ ടൂ ​ഇം​പാ​ക്ട് എ​ന്ന​ത് സാ​ങ്കേ​തി​ക വി​ദ്യ​യെ കേ​വ​ലം ക​ല്പ​ന​ക​ളാ​യി മാ​ത്രം കാ​ണാ​തെ പ്രാ​യോ​ഗി​ക​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നു​ള്ള ആ​ഹ്വാ​നം കൂ​ടി​യാ​ണ്. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ള്‍​കൂ​ടി പ​രി​ഗ​ണി​ച്ച് സ​ര്‍​കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കാ​ന്‍ നി​ര്‍​മി​ത​ബു​ദ്ധി​ക്ക് സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 

National

ഓപ്പറേഷന്‍ സിന്ദൂര്‍ വിജയമാക്കിയത് രാജ്യത്തിന്‍റെ സ്വന്തം ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ്

ദാവോസ്: സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തില്‍ ഇന്ത്യയുടെ സൈനിക സാങ്കേതിക കരുത്ത് വെളിപ്പെടുത്തി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം അടുത്തിടെ നടത്തിയ 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന സുപ്രധാന ദൗത്യത്തില്‍ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് നിര്‍ണായക പങ്കുവഹിച്ചതായി അദ്ദേഹം വെളിപ്പെടുത്തി.

ദാവോസിലെ ആഗോള നേതാക്കള്‍ക്കു മുന്നില്‍ ഇന്ത്യയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തെക്കുറിച്ചും പ്രതിരോധ മേഖലയിലെ കരുത്തിനെക്കുറിച്ചും സംസാരിക്കവെയാണ് മന്ത്രിയുടെ പരാമര്‍ശം.

പാക് അധീന കശ്മീരില്‍ ഭീകരവാദികളുടെ ലോഞ്ച് പാഡുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യം നടത്തിയ അതിശക്തമായ നീക്കത്തിലാണ് രാജ്യത്തിന്‍റെ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജൻസ് സംവിധാനം പ്രയോജനപ്പെടുത്തിയത്. ശത്രുക്കളുടെ സാന്നിധ്യവും നീക്കങ്ങളും കൃത്യമായി മനസിലാക്കാൻ ആര്‍ട്ടിഫിഷൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ സൈന്യത്തെ സഹായിച്ചു. ഉപഗ്രഹ ചിത്രങ്ങള്‍, ഡ്രോണുകള്‍ നല്‍കുന്ന വിവരങ്ങള്‍, റേഡിയോ സിഗ്‌നലുകള്‍ എന്നിവ വേഗത്തില്‍ വിശകലനം ചെയ്തു ശത്രുക്കളുടെ കൃത്യമായ സ്ഥാനങ്ങള്‍ കണ്ടെത്താന്‍ ഈ സംവിധാനം സഹായിച്ചു.

മഞ്ഞുവീഴ്ചയും മോശം കാലാവസ്ഥയും ഉള്ളപ്പോഴും ദൃശ്യങ്ങള്‍ വ്യക്തമായി വിശകലനം ചെയ്യാന്‍ ഈ സാങ്കേതികവിദ്യ സഹായിച്ചതായും മന്ത്രി പറഞ്ഞു.
പ്രതിരോധ രംഗത്തു വിദേശ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്തതാണ് ഈ സംവിധാനം.

 

 

Business

ബിരിയാണിയിൽ എഐ പാറ്റ; സൊമാറ്റോയെ പറ്റിച്ച് കാശ് അടിക്കുന്നു

മുംബൈ: ഒാൺലൈൻ ഭക്ഷണവിതരണ ശൃംഖലയായ സോ​​മാ​​റ്റോ​​യെ ക​​ബ​​ളി​​പ്പിച്ച് പ​​ണം തട്ടിയെടുക്കാൻ ആ​​ർ​​ട്ടി​​ഫി​​ഷ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് ഉ​​പ​​യോ​​ഗി​​ക്കു​​ന്നുണ്ടെ​​ന്നു സോ​​മാ​​റ്റോ സി​​ഇ​​ഒ ദീ​​പി​​ന്ദ​​ർ ഗോ​​യ​​ൽ. ബിരിയാണി അടക്കമുള്ള ഭക്ഷ്യവിഭവങ്ങളിൽ പാറ്റകളും മറ്റു ജീവികളും കിടക്കുന്നതായി എ​​ഐ ചി​​ത്ര​​ങ്ങ​​ൾ നി​​ർ​​മിച്ചാണ് തട്ടിപ്പ്. ഭക്ഷണത്തിൽ ഈച്ചയും പാറ്റയും മറ്റും കിടക്കുന്നതായി ഫോട്ടോ കാണിച്ച് ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റു​​മാ​​രെ ക​​ബി​​ളി​​പ്പിച്ചാണ് പണം തട്ടിയെടുക്കുന്നത്.

ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ ത​​ങ്ങ​​ളു​​ടെ ഭ​​ക്ഷ​​ണ​​ത്തെ​​ക്കു​​റി​​ച്ചു പ​​രാ​​തി​​പ്പെ​​ടു​​ന്ന​​തി​​നു മു​​മ്പു എഐ ടൂളുകൾ ഉപയോഗിച്ച് ഭക്ഷണത്തിന്‍റെ ഫോട്ടോയിൽ തട്ടിപ്പിന് ആവശ്യമായ കാര്യങ്ങൾ ചേർക്കുന്നുവെന്നാണ് കമ്പനി പറയുന്നത്. 
മോ​​ശ​​മാ​​യ ഭ​​ക്ഷ​​ണ​​ങ്ങ​​ളു​​ടെ യ​​ഥാ​​ർ​​ഥ ചി​​ത്ര​​ങ്ങ​​ൾ അ​​യ​​യ്ക്കു​​ന്ന​​തി​​നു പ​​ക​​രം ഈ​​ച്ച​​ക​​ളെ​​യും പ്രാ​​ണി​​ക​​ളെ​​യും കൃ​​ത്രി​​മ​​മാ​​യി ചേ​​ർ​​ത്ത് അയയ്ക്കുന്നതാണ് പലരും ചെയ്യുന്ന കബളിപ്പിക്കൽ. ന​​ല്ല രീ​​തി​​യിൽ കൈമാറിയ കേക്കുകൾ ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ് കിട്ടിയതെന്നു തോ​​ന്നി​​പ്പി​​ക്കും വി​​ധം എ​​ഐ ഉ​​പ​​യോ​​ഗി​​ച്ച് എ​​ഡി​​റ്റ് ചെ​​യ്ത് അയച്ച അനുഭവങ്ങളുമുണ്ട്. ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ​​രാ​​തി​​ക​​ൾ വ​​ർ​​ധി​​ച്ച​​തോ​​ടെ​​യാ​​ണ് സൊ​​മാ​​റ്റോ​​ സൂക്ഷ്മ പരിശോധന തുടങ്ങിയതെന്ന് ഗോ​​യ​​ൽ പ​​റ​​ഞ്ഞു.
പ​​ണം തി​​രി​​കെ ല​​ഭി​​ക്കാനോ ഭ​​ക്ഷ​​ണം മാ​​റ്റി​​ക്കി​​ട്ടാനോ വേണ്ടിയാണ് ഇത്തരം തന്ത്രങ്ങൾ ഉപയോഗിക്കുന്നത്. ഇ​​ത്ത​​രം പ്ര​​വൃ​​ത്തി​​ക​​ളി​​ലൂ​​ടെ ആ​​ളു​​ക​​ൾ സോ​​മാ​​റ്റോ​​യു​​ടെ ഭ​​ക്ഷ​​ണം മോ​​ശ​​മാ​​ണെ​​ന്നു വ​​രു​​ത്തി തീ​​ർ​​ക്കു​​ക​​യും ത​​ങ്ങ​​ളെ വി​​ശ്വ​​സി​​പ്പി​​ക്കു​​ക​​യും ചെ​​യ്യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​താ​​യും അ​​ദ്ദേഹം കൂ​​ട്ടി​​ചേ​​ർ​​ത്തു.

മുടി തട്ടിപ്പും വ്യാപകം

എ​​ന്നാ​​ൽ, വ്യാജ ചിത്രങ്ങൾ മാത്രമല്ലപ​​ഴ​​യ ത​​ര​​ത്തി​​ലു​​ള്ള അ​​ട​​വു​​ക​​ളും പ​​യ​​റ്റുന്നവരുമുണ്ട്. ഭ​​ക്ഷ​​ണ​​ത്തി​​ൽ സ്വ​​ന്തം മു​​ടി​​യി​​ഴ​​ക​​ൾ ഇട്ട ശേ​​ഷം ഇ​​തു റസ്റ്റ​​റ​​ന്‍റി​​ൽനി​​ന്നു​​മു​​ള്ള​​താണെന്ന് അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന സം​​ഭ​​വ​​ങ്ങ​​ളും ന​​ട​​ക്കു​​ന്നു​​ണ്ട്. ഇ​​നി​​യി​​ത​​ല്ലാ​​തെ മ​​റ്റൊ​​രു കൂ​​ട്ടം ആ​​ളു​​ക​​ൾ ഭ​​ക്ഷ​​ണം വാ​​ങ്ങി​​യ ​​ശേ​​ഷം അ​​വ ഉ​​ട​​യ്ക്കു​​ക​​യും അ​​മ​​ർ​​ത്തു​​ക​​യും ചെ​​യ്ത് ചി​​ത്ര​​ങ്ങ​​ൾ എ​​ടു​​ത്ത ശേഷം കിട്ടിയപ്പോൾ അ​​ങ്ങ​​നെ​​യാ​​യി​​രു​​ന്നുവെന്ന് വ​​രു​​ത്തി​​തീ​​ർ​​ക്കു​​ന്നു.

കുഴപ്പത്തിലാകുന്നവർ

ഓ​​രോ റീ​​ഫ​​ണ്ടും അ​​ത് ത​​യാ​​റാ​​ക്കി​​യ റ​​സ്റ്റ​​റ​​ന്‍റി​​നെ​​യും ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റി​​നെ​​യും ബാ​​ധി​​ക്കും. അ​​തി​​നാ​​ൽ ഇ​​ത്ത​​രം പ​​രാ​​തി​​ക​​ൾ ല​​ഭി​​ച്ചാ​​ൽ ഇപ്പോൾ അ​​തി​​നെ സൂ​​ക്ഷ്മ​​മാ​​യി സോ​​മാ​​റ്റോ പ​​രി​​ശോ​​ധി​​ക്കും.
ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റു​​മാ​​രും ചി​​ല​​പ്പോ​​ഴൊ​​ക്കെ ഈ ​​സാ​​ഹ​​ച​​ര്യ​​ങ്ങ​​ളെ ദു​​രു​​പ​​യോ​​ഗം ചെ​​യ്യു​​ന്ന​​താ​​യി ക​​ണ്ടു​​വ​​രു​​ന്നു​​ണ്ടെ​​ന്നും ദീ​​പി​​ന്ദ​​ർ ചൂ​​ണ്ടി​​കാ​​ണി​​ക്കു​​ന്നു. ഇ​​ത്ത​​രം ത​​ട്ടി​​പ്പു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​കു​​ന്ന ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റു​​മാ​​രെ പു​​റ​​ത്താ​​ക്കു​​ന്നു​​ണ്ട്. പ്ര​​തി​​മാ​​സം അ​​യ്യാ​​യി​​ര​​ത്തി​​ലേ​​റെ ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റു​​മാ​​രെ സോ​​മാ​​റ്റോ​​യി​​ൽനി​​ന്നു പു​​റ​​ത്താ​​ക്കു​​ന്നു​​ണ്ട്. ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്കു ഭ​​ക്ഷ​​ണം ന​​ല്കാ​​തെ ഡെ​​ലി​​വ​​റി ചെ​​യ്തു എ​​ന്ന് ആ​​പ്പി​​ൽ രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​താ​​ണ് ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റ​​മാ​​രു​​ടെ മ​​റ്റൊ​​രു കു​​ത​​ന്ത്രം. സ​​മാ​​ന​​മാ​​യ മ​​റ്റൊ​​രു ത​​ട്ടി​​പ്പ് ന​​ട​​ക്കു​​ന്ന​​ത് കാ​​ഷ്-​​ഓ​​ൺ-​​ഡെ​​ലി​​വ​​റി ഓ​​ർ​​ഡ​​റു​​ക​​ളി​​ലാ​​ണ്.

ബാക്കി നൽകാതെ

ചി​​ല ഡെ​​ലി​​വ​​റി ഏജന്‍റുമാർ ബാ​​ക്കി ന​​ൽ​​കാ​​ൻ പ​​ണം ന​​ല്കാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​ത്തി​​ൽ മു​​ഴു​​വ​​ൻ തു​​ക​​യും വാ​​ങ്ങി​​യ ശേ​​ഷം ബാ​​ക്കി പ​​ണ​​വു​​മാ​​യി തി​​രി​​കെ വ​​രാ​​മെ​​ന്നു വാ​​ഗ്ദാ​​നം ചെ​​യ്യും. എ​​ന്നാ​​ൽ, തി​​രി​​കെ വ​​രാ​​റി​​ല്ല. ഇ​​തി​​ലൂ​​ടെ ഉ​​പ​​ഭോ​​ക്താ​​വിനു ന​​ഷ്ട​​പ്പെ​​ടു​​ന്ന പ​​ണം ക​​ന്പ​​നി​​ക്ക് ഏ​​റ്റെ​​ടു​​ക്കേ​​ണ്ട​​താ​​യി​​ട്ടും
പ​​രി​​ഹ​​രി​​ക്കേ​​ണ്ട​​താ​​യും വ​​രു​​ന്നു. ഇ​​ങ്ങ​​നെ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​നാ​​യി സൊ​​മാ​​റ്റോ ക​​ർമ സ്കോ​​ർ എ​​ന്നൊ​​രു രീ​​തി ഉ​​പ​​യോ​​ഗി​​ക്കു​​ന്നു​​ണ്ട്. ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ​​യും ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റി​​ന്‍റെ​​യും മു​​ൻ​​കാ​​ല പെ​​രു​​മാ​​റ്റ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ക്കു​​ന്ന​​തി​​നാ​​ണ് ഈ ​​സ്കോ​​ർ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.
ഒ​​രു ഉ​​പ​​ഭോ​​ക്താ​​വ് സ്ഥി​​ര​​മാ​​യി പ​​രാ​​തി​​പ്പെ​​ടു​​ന്ന ആ​​ളാ​​ണെ​​ങ്കി​​ൽ, ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റി​​ന്‍റെ റി​​ക്കാ​​ർ​​ഡ് മി​​ക​​ച്ച​​താ​​ണെ​​ങ്കി​​ൽ സൊ​​മാ​​റ്റോ ഡെ​​ലി​​വ​​റി പ​​ങ്കാ​​ളി​​യെ​​യാ​​ണ് വി​​ശ്വ​​സി​​ക്കു​​ക. ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റി​​നെ​​തി​​രെ ധാ​​രാ​​ളം പ​​രാ​​തി​​ക​​ൾ ഉ​​ണ്ടെ​​ങ്കി​​ൽ സൊമാ​​റ്റോ ഉ​​പ​​ഭോ​​ക്താ​​വി​​ന്‍റെ ഒ​​പ്പം നി​​ൽ​​ക്കും. സ്ഥി​​ര​​മാ​​യി ഒ​​രേ ഡെ​​ലി​​വ​​റി ഏ​​ജ​​ന്‍റി​​നെ​​തി​​രെ പ​​രാ​​തി​​ക​​ൾ ആ​​വ​​ർ​​ത്തി​​ക്കു​​മ്പോ​​ൾ, സൊ​​മാ​​റ്റോ ക​​ർ​​ശ​​ന ന​​ട​​പ​​ടി​​യെ​​ടു​​ക്കു​​ക​​യും അ​​വ​​രെ പ്ലാ​​റ്റ്‌​​ഫോ​​മി​​ൽനിന്നു നീ​​ക്കം ചെ​​യ്യു​​ക​​യും ചെ​​യ്യു​​ന്നു. അ​​തു​​പോ​​ലെ, ഫോ​​ട്ടോ​​ക​​ൾ എ​​ഡി​​റ്റ് ചെ​​യ്ത​​താ​​ണെ​​ന്നും വ്യാ​​ജ​​മാ​​ണെ​​ന്നും വ്യ​​ക്ത​​മാ​​യാ​​ൽ സൊ​​മാ​​റ്റോ റീ​​ഫ​​ണ്ട് നി​​ര​​സി​​ക്കും.​​

Tech

ഗൂ​ഗി​ൾ ജെ​മി​നി ചാ​റ്റ് ജി​പി​ടി​യേ​ക്കാ​ൾ മു​ന്നി​ൽ; തുണയായത് ഗൂഗിളിന്‍റെ തന്ത്രം

കലിഫോർണിയ: എ​ഐ പ്ലാ​റ്റ്ഫോ​മു​ക​ളാ​യ ഗൂഗിളിന്‍റെ ജെ​മി​നി​യും ഒാപ്പൺ എഐയുടെ ചാ​റ്റ് ജി​പി​ടി ത​മ്മി​ലു​ള്ള മ​ത്സ​ര​ത്തി​ൽ ഒ​രു പ​ടി മു​ന്നി​ലെ​ത്തി ജെ​മി​നി. പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം ജെ​മി​നി 28 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി. അ​തേ​സ​മ​യം, ചാ​റ്റ് ജി​പി​ടി അ​ഞ്ചു ശ​ത​മാ​നം പി​ന്നോ​ട്ടു​പോ​യ​താ​യും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ഈ ​രം​ഗ​ത്തു ആ​ധി​പ​ത്യം പു​ല​ർ​ത്തി​വ​ന്ന ചാ​റ്റ് ജി​പി​ടി​ക്ക് ജെ​മി​നി​യു​ടെ പു​തി​യ മോ​ഡ​ലാ​ണ് വെ​ല്ലു​വി​ളി ഉ​യ​ർ​ത്തു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. 2025 ന​വം​ബ​റി​ൽ ഗൂ​ഗി​ൾ ജെ​മി​നി-3 മോ​ഡ​ൽ അ​വ​ത​രി​പ്പി​ച്ച​തോ​ടെ ജെ​മി​നി​യി​ലേ​ക്കു കൂ​ടു​ത​ൽ സ​ന്ദ​ർ​ശ​ക​ർ എ​ത്തി​ത്തു​ട​ങ്ങി​യ​താ​യി സി​മി​ല​ർ​വെ​ബ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

വമ്പൻമാരുടെ മത്സരം

2025 ഡി​സം​ബ​റി​ൽ മാ​ത്രം ഗൂ​ഗി​ൾ ജെ​മി​നി​യു​ടെ ഔ​ദ്യോ​ഗി​ക സൈ​റ്റി​ലെ ട്രാ​ഫി​ക് മാ​ത്രം ഏ​ക​ദേ​ശം 28 ശ​ത​മാ​നം വ​ർ​ധി​ച്ചു. ഇ​തേ​സ​മ​യം, ചാ​റ്റ് ജി​പി​ടി​യു​ടെ സൈ​റ്റി​ലെ ട്രാ​ഫി​ക് ആ​റു ശ​ത​മാ​നം കു​റ​യു​ക​യും ചെ​യ്തു. അ​തേ​സ​മ​യം, യ​ഥാ​ർ​ഥ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ച്ചാ​ൽ ചാ​റ്റ് ജി​പി​ടി സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ വ​ള​രെ മു​ന്നി​ലു​മാ​ണ്.
ഡി​സം​ബ​റി​ൽ ചാ​റ്റ് ജി​പി​ടി​ക്ക് 550 കോ​ടി ന്ദ​ർ​ശ​ന​ങ്ങ​ൾ ല​ഭി​ച്ച​പ്പോ​ൾ ജെ​മി​നി​ക്കു ല​ഭി​ച്ച​ത് 170 കോ​ടി മാ​ത്ര​മാ​ണ്. ഡീ​പ്‌​സീ​ക്ക്, ഗ്രോ​ക്ക്, പെ​ർ​പ്ലെ​ക്സി​റ്റി , ക്ലോ​ഡ് തു​ട​ങ്ങി​യ മ​റ്റ് എ​ഐ പ്ലാ​റ്റ്‌​ഫോ​മു​ക​ളൊ​ന്നും ത​ന്നെ 40 കോ​ടി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കു മു​ക​ളി​ൽ എ​ത്തി​യി​ട്ടി​ല്ല. ചു​രു​ക്ക​ത്തി​ൽ, എ​ഐ രം​ഗ​ത്തു മ​ത്സ​രം ജെമിനിക്കും ചാറ്റ്ജിപിടിക്കും ഇടയിലാണ്.

ഗൂഗിളിന്‍റെ തന്ത്രം

അതേസമയം, ഗൂ​ഗി​ളി​ന്‍റെ ത​ന്ത്ര​പ​ര​മാ​യ മാർക്കറ്റിംഗ് നീ​ക്ക​ങ്ങ​ളാ​ണ് ജെ​മി​നി​യുടെ വ​ള​ർ​ച്ച​യ്ക്കും സന്ദർശകരുടെ വർധനയ്ക്കും കാ​ര​ണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ​ഗൂ​ഗി​ൾ സേ​ർ​ച്ച്, ആ​ൻ​ഡ്രോ​യ്ഡ് ഫോ​ണു​ക​ൾ, ജി​ മെ​യി​ൽ, ഡോ​ക്സ്, ഷീ​റ്റ്സ് എ​ന്നി​വ​യി​ലെ​ല്ലാം ഗൂ​ഗി​ൾ ജെ​മി​നി​യെ സം​യോ​ജി​പ്പിച്ചിട്ടുണ്ട്.
ഉപയോക്താക്കൾ പ്ര​ത്യേ​ക​മാ​യി ജെ​മി​നി വെ​ബ്‌​സൈ​റ്റ് തു​റ​ക്കാ​തെത​ന്നെ ത​ങ്ങ​ൾ സ്ഥി​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ജെമിനി എ​ഐ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു. ചാ​റ്റ് ജി​പി​ടി പ്ര​ധാ​ന​മാ​യും ആ​ശ്ര​യി​ക്കു​ന്ന​ത് ഉ​പ​ഭോ​ക്താ​ക്ക​ൾ നേ​രി​ട്ടു വെ​ബ്‌​സൈ​റ്റി​ലേ​ക്കു വ​രു​ന്ന​തി​നെ​യാ​ണ്. ഗൂഗിളിന്‍റെ മാർക്കറ്റിംഗ് തന്ത്രങ്ങൾ ചാറ്റ് ജിപിടി ഉടമകളായ ഓ​പ്പ​ൺ എ​ഐ ക്യാ​മ്പി​ൽ ജാ​ഗ്ര​ത​യു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. ക​മ്പ​നി​ക്കു​ള്ളി​ൽ കോ​ഡ് റെ​ഡ് സാ​ഹ​ച​ര്യ​ത്തി​നു സ​മാ​ന​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ചാ​റ്റ് ജി​പി​ടി​യെ കൂ​ടു​ത​ൽ ബു​ദ്ധി​ശ​ക്തി​യു​ള്ള​തും വേ​ഗ​മു​ള്ളതുമാക്കുന്നതിലേക്കാണ് അ​വ​ർ ഇ​പ്പോ​ൾ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

National

ഗ്രോക്ക് എഐ: അശ്ലീല ഉള്ളടക്കം സൃഷ്ടിക്കുന്നതില്‍ എക്‌സിന്‍റെ മറുപടി 'പോരാ' എന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ഇലോണ്‍ മസ്‌കിന്‍റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് അശ്ലീലവും നിയമവിരുദ്ധവുമായ ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട് എക്‌സ് സമര്‍പ്പിച്ച മറുപടി തൃപ്തികരമല്ലെന്ന് കേന്ദ്ര സര്‍ക്കാർ. കേന്ദ്രത്തിന്‍റെ നോട്ടീസിനോട് വിശദമായ മറുപടിയാണ് മസ്‌ക് നല്‍കിയതെങ്കിലും പ്രധാന വിവരങ്ങള്‍ ഒഴിവാക്കിയതായാണ് വിമര്‍ശനം. ഗ്രോക്ക് എഐ വഴി സൃഷ്ടിക്കുന്ന അശ്ലീല ഉള്ളടക്കങ്ങള്‍ ഉടന്‍ നീക്കം ചെയ്യാനും 72 മണിക്കൂറിനുള്ളില്‍ വിശദമായ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കാനുമാണ് കേന്ദ്ര ഇലക്ട്രോണിക്‌സ് ഐ.ടി. മന്ത്രാലയം ഗ്രോകിനോട് ആവശ്യപ്പെട്ടത്. ഗ്രോക്ക് എഐ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെ ഫേക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കി അശ്ലീല ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കുന്നതായി പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു നടപടി.

ഇന്ത്യന്‍ നിയമങ്ങള്‍ പാലിക്കുമെന്ന് ചൂണ്ടിക്കാട്ടി ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്കകം എക്‌സ് ദീര്‍ഘമായ മറുപടി സമര്‍പ്പിച്ചു. തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പോസ്റ്റുകളും അശ്ലീല ചിത്രങ്ങളും നീക്കം ചെയ്യുന്നതിനുള്ള നയങ്ങളും വിശദീകരിച്ചു. എന്നാൽ, ഗ്രോക്ക് എഐ വഴി ഉണ്ടായ അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ എടുത്ത പ്രത്യേക നടപടികളും ഭാവിയില്‍ ഇത് തടയാനുള്ള നടപടികളും മറുപടിയില്‍ വിശദമായി പറഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഗ്രോകിന്‍റെ മറുപടി തീര്‍ത്തും പോരായെന്നുള്ള സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം. ഈ സാഹചര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് എക്‌സിന് വീണ്ടും കേന്ദ്രം നിര്‍ദേശം നല്‍കി.

ഐ.ടി നിയമപ്രകാരം പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള 'സേഫ് ഹാര്‍ബർ' പരിരക്ഷ പാലിക്കുന്നതിന് പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ നിയമങ്ങള്‍ കര്‍ശനമായി പിന്തുടരണം (ഡ്യൂ ഡിലിജന്‍സ്) എന്നാണ് വ്യവസ്ഥ. ഇത് പാലിക്കാതിരുന്നാല്‍ ഈ പരിരക്ഷ നഷ്ടപ്പെടുമെന്ന് കേന്ദ്രം ഇതിന് മുന്‍പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗ്രോക്കിന്‍റെ ദുരുപയോഗം പ്ലാറ്റ്‌ഫോമിന്‍റെ സുരക്ഷാ സംവിധാനങ്ങളിലെ ഗുരുതര വീഴ്ചയാണെന്നും വിമര്‍ശനമുണ്ട്. ഗ്രോക്ക് എഐയുടെ ഇതേ പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് പുറമേ യുകെയിലും മലേഷ്യയിലും ചര്‍ച്ചയായിട്ടുണ്ട്.

Business

സെ​യി​ൽ​സ്‌​ഫോ​ഴ്‌​സും ടാ​സ്‌​ക് ഔ​ട്ട്‌​സോ​ഴ്‌​സിം​ഗും സ​ഹ​ക​രി​ക്കും

കൊ​​​​ച്ചി: എ​​​​ഐ​​​​സി​​​​ആ​​​​ര്‍​എം ക​​​​മ്പ​​​​നി​​​​യാ​​​​യ സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സ്, ബ​​​​ഹു​​​​രാ​​​​ഷ്‌​​​ട്ര റി​​​​ക്രൂ​​​​ട്ട്‌​​​​മെ​​​​ന്‍റ്, മ​​​​നു​​​​ഷ്യ​​​​വി​​​​ഭ​​​​വ സ്ഥാ​​​​പ​​​​ന​​​​മാ​​​​യ ടാ​​​​സ്‌​​​​ക് ഔ​​​​ട്ട്‌​​​​സോ​​​​ഴ്‌​​​​സിം​​​​ഗു​​​​മാ​​​​യി കൈ​​​​കോ​​​​ര്‍​ക്കു​​​​ന്നു.

മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ വ​​​​രു​​​​മാ​​​​നം വ​​​​ര്‍​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി സ്വ​​​​ത​​​​ന്ത്ര എ​​​​ഐ ഏ​​​​ജ​​​​ന്‍റ്സി​​​​നെ സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സ് ന​​​​ല്‍​കും.

Kerala

മു​ഖ്യ​മ​ന്ത്രി​യും പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ എ​ഐ നിർമിതമെന്ന് മന്ത്രി ശി​വ​ന്‍​കു​ട്ടി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ള്‍ പു​​​​റ​​​​ത്തു​​​​വി​​​​ട്ട മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും ഉ​​​​ണ്ണി​​​​കൃ​​​​ഷ്ണ​​​​ന്‍ പോ​​​​റ്റി​​​​യും ഒ​​​​രു​​​​മി​​​​ച്ചു​​​​ള്ള ഫോ​​​​ട്ടോ എ​​​​ഐ നി​​​​ര്‍​മി​​​​ത​​​​മെ​​​​ന്നു മ​​​​ന്ത്രി വി.​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി. കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റേ​​​​ത് ത​​​​രം​​​​താ​​​​ഴ്ന്ന ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണ്.      

ചി​​​​ത്ര​​​​ത്തി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത് പ്ര​​​​തി​​​​ഷേ​​​​ധാ​​​​ര്‍​ഹ​​​​മാ​​​​ണ്. വ്യാ​​​​ജ ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ളെ നേ​​​​രി​​​​ട്ടു​​​​കൊ​​​​ണ്ടാ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​വ​​​​ര്‍​ത്ത​​​​നം. ഇ​​​​തൊ​​​​ന്നും മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ ബാ​​​​ധി​​​​ക്കി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

District News

വയനാട് എഐ ആന്‍ഡ് ഡാറ്റ സെന്‍റര്‍ പാര്‍ക്ക്; പ്രഖ്യാപനം ഗ്ലോബല്‍ മലയാളി ഫെസ്റ്റിവലില്‍

കൊച്ചി: വയനാട് എഐ ആന്‍ഡ് ഡാറ്റ സെന്‍റര്‍ പാര്‍ക്കുമായി മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ എന്‍ജിഒ. സൗത്ത് വയനാട്ടില്‍ കല്‍പറ്റയ്ക്കും നിലമ്പൂരിനും ഇടയില്‍ ഒരു പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയായിട്ടാണ് പാര്‍ക്ക് നിലവില്‍ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെയും കേന്ദ്ര സര്‍ക്കാരിന്‍റെയും വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകളുടെയും പിന്തുണയോടെ ഈ സെന്‍റര്‍ സഥാപിക്കുന്നത്.

പതിനായിരം കോടിയുടെ പ്രോജക്ട് ആണിതെന്ന് മലയാളി ഫെസ്റ്റിവല്‍ ഫെഡറേഷന്‍ ഡയറക്ടര്‍ അബ്ദുള്ള മഞ്ചേരി പ്രസ് മീറ്റില്‍ വ്യക്തമാക്കി. ഇതിന്‍റെ ഭാഗമായി ജനുവരി 1, 2 തീയതികളില്‍ പ്രഥമ ഗ്ലോബല്‍ മലയാളി ഫെസ്റ്റിവല്‍ സംഘടിപ്പിക്കും. കൊച്ചി ക്രൗണ്‍ പ്ലാസയില്‍ ഫെസ്റ്റിവല്‍ സംഘിപ്പിക്കുന്നത്.

ജനുവരി ഒന്നിന് ആറിന് ഉദ്ഘാടനവും രണ്ടിന് ഗള്‍ഫ് അടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള വിദേശ ബിസിനസ് പ്രതിനിധികളുടെ പ്രസന്‍റേഷനും നടക്കും. പൊതുസമ്മേളനത്തില്‍ 16 ഗ്ലോബല്‍ മലയാളികള്‍ക്ക് 'ഗ്ലോബല്‍ മലയാളി രത്‌ന' അവാര്‍ഡുകള്‍ നല്‍കി അംഗീകരിക്കും. കേന്ദ്രമന്ത്രിമാരും കേരള മന്ത്രിമാരും മറ്റ് രാഷ്‌ട്രീയ നേതാക്കളും ഗള്‍ഫ് അടക്കം 52 രാജ്യങ്ങളില്‍നിന്നുള്ള പ്രത്യേക അതിഥികളും പങ്കെുക്കും.

District News

എ​ഐ​യു​ടെ നൂ​ത​ന സാ​ധ്യ​ത​ക​ളു​മാ​യി അ​രു​വി​ത്തു​റ കോ​ള​ജി​ൽ ഫാക്കലിറ്റി ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാം

അ​രു​വി​ത്തു​റ: "ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ അ​തി​ർ​ത്തി​ക​ൾ - സി​ദ്ധാ​ന്ത​ങ്ങ​ൾ, ച​ട്ട​ക്കൂ​ടു​ക​ൾ, നൂ​ത​ന പ്ര​യോ​ഗ​ങ്ങ​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ അ​രു​വി​ത്തു​റ സെന്‍റ് ജോ​ർ​ജ് കോ​ള​ജി​ൽ ആ​റ് ദി​വ​സ​ത്തെ ഓ​ൺ​ലൈ​ൻ ഫാക്കലിറ്റി ഡെ​വ​ല​പ്‌​മെന്‍റ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു.​

പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സെ​ൻ​ട്ര​ൽ ഫോ​ർ ഫ്രീ ​ആൻഡ് ഓ​പ്പ​ൺ സോ​ഴ്സ് സോ​ഫ്റ്റ്‌​വെ​യ​ർ ഡ​യ​റ​ക്‌ട​ർ ഡോ.​ ടി.ടി. സു​നി​ൽ നി​ർ​വ​ഹി​ച്ചു. ഓ​ൾ ഇ​ന്ത്യ കൗ​ൺ​സി​ൽ ഫോ​ർ ടെ​ക്നി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ന്‍റെ (എഐസിടിഇ) ​അ​ട​ൽ പ​ദ്ധ​തി​യു​ടെ സ്പോ​ൺ​സ​ർ​ഷി​പ്പോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​ന്ത്യ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഫാക്കലിറ്റി അം​ഗ​ങ്ങ​ളും ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ളു​മു​ൾ​പ്പെ​ടെ 250 ഓ​ളം വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ആ​ധു​നി​ക എ​ഐ ആ​ശ​യ​ങ്ങ​ൾ പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സ​മ​ന്വ​യി​പ്പി​ക്കു​ന്ന​തി​നും ഗ​വേ​ഷ​ണ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ ഏ​റ്റ​വും പു​തി​യ സൈ​ദ്ധാ​ന്തി​ക അ​റി​വു​ക​ളും പ്രാ​യോ​ഗി​ക പ്ര​യോ​ഗ​ങ്ങ​ളും പ​രി​ശീ​ല​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.​

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പാൾ പ്ര​ഫ.ഡോ. ​സി​ബി ജോ​സ​ഫ്, ബ​ർ​സാ​ർ റ​വ.ഫാ. ​ബി​ജു കു​ന്ന​യ്ക്കാ​ട്ട്, പ്രോ​ഗ്രാം കോ​ഓർഡി​നേ​റ്റ​ർ​മാ​രാ​യ​ ഡോ. സൗ​മ്യ ജോ​ർ​ജ്, ഡോ. ​ജ​സ്റ്റി​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

NRI

എ​ഐ ഏ​റ്റ​വും വ​ലി​യ സ​മീ​ക​ര​ണ ശ​ക്തി​യാ​യി മാ​റു​മെ​ന്ന് വി​നോ​ദ് ഖോ​സ്ല

സാ​ൻ ഫ്രാ​ൻ​സി​സ്കോ: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റലി​ജ​ൻ​സ് (എഐ) ഇ​ന്ത്യ​ക്ക് ഒ​രു ’വ​ലി​യ സ​മീ​ക​ര​ണ ശ​ക്തി’ (Great Equalizer) ആ​യി മാ​റു​മെ​ന്ന് പ്ര​മു​ഖ സാ​ങ്കേ​തി​ക നി​ക്ഷേ​പ​ക​ൻ വി​നോ​ദ് ഖോ​സ്ല അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എ​ഐ ’സ​ങ്ക​ൽ​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ വ​ച്ച് ഏ​റ്റ​വും വ​ലി​യ അ​വ​സ​രം’ ആ​ണെ​ന്ന് സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ൽ ന​ട​ന്ന ഇ​ന്ത്യ​യു​ടെ എ​ഐ ഇം​പാ​ക്ട് സ​മ്മി​റ്റ് പ്രീ​കോ​ൺ​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്ക​വേ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ടു​ത്ത 15 വ​ർ​ഷ​ത്തി​നു​ള്ളി​ൽ വൈ​ദ്യം, നി​യ​മം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ എ​ല്ലാ മേ​ഖ​ല​ക​ളി​ലെ​യും വി​ദ​ഗ്ധ സേ​വ​ന​ങ്ങ​ൾ സൗ​ജ​ന്യ​മാ​കും. എ​ഐ ഉ​പ​യോ​ഗി​ക്കാ​ൻ ഭാ​ഷാ​പ​ര​മാ​യ ക​ഴി​വു​ക​ൾ മാ​ത്രം മ​തി​യാ​കും എ​ന്ന​തി​നാ​ൽ, വി​ദ്യാ​ഭ്യാ​സം ല​ഭി​ക്കാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ഇ​ത് വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്തും.

2030ഓ​ടെ ഇ​ന്ത്യ​യി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും കു​റ​ഞ്ഞ ചെ​ല​വി​ൽ വ്യ​ക്തി​ഗ​ത ട്യൂ​ട്ട​ർ​മാ​രെ ല​ഭി​ക്കു​മെ​ന്നും, 24 മ​ണി​ക്കൂ​റും ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം വീ​ടു​ക​ളി​ൽ ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Business

ഇ​ന്ത്യ​യി​ൽ എഐയിൽ മെ​ഗാ നി​ക്ഷേ​പ​ത്തി​ന് വ​മ്പന്മാ​ർ

ഇ​​ന്ത്യ അ​​തി​​വേ​​ഗം നി​​ർ​​മി​​ത ബു​​ദ്ധി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കു​​ള്ള ഒ​​രു പ്ര​​ധാ​​ന കേ​​ന്ദ്ര​​മാ​​യി മാ​​റി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു. ആ​​മ​​സോ​​ണ്‍, ഗൂ​​ഗി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ് തു​​ട​​ങ്ങി​​യ വ​​ൻ​​കി​​ട ടെ​​ക് സ്ഥാ​​പ​​ന​​ങ്ങ​​ള​​ട​​ക്ക​​മു​​ള്ള ലോ​​ക​​ത്തി​​ലെ വ​​ലി​​യ സ്വാ​​ധീ​​ന​​മു​​ള്ള ക​​ന്പ​​നി​​ക​​ൾ നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്കാ​​യി ഇ​​ന്ത്യ​​യി​​ൽ എ​​ത്തു​​ക​​യാ​​ണ്.

ആ​​മ​​സോ​​ണ്‍, ഗൂ​​ഗി​​ൾ, മൈ​​ക്രോ​​സോ​​ഫ്റ്റ് തുടങ്ങിയ മൂ​​ന്നു വ​​ൻ​​കി​​ട ഐ​​ടി ക​​ന്പ​​നി​​ക​​ളും ചേ​​ർ​​ന്ന് 67.5 ബി​​ല്യ​​ണ്‍ ഡോ​​ള​​റാ​​ണ് ഇ​​ന്ത്യ​​യി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത്. രാ​​ജ്യ​​ത്തെ യു​​വ​​ജ​​ന​​ങ്ങ​​ളു​​ടെ ക​​ഴി​​വും ഡി​​ജി​​റ്റ​​ൽ മു​​ന്നേ​​റ്റ​​ത്തി​​നു​​ള്ള സാ​​ധ്യ​​ത​​യും ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് വ​​ൻ നി​​ക്ഷേ​​പ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന​​ത്.

യു​​വ​​ത​​ല​​മു​​റ​​യും ചെ​​ല​​വ് കു​​റ​​ഞ്ഞ ഡാ​​റ്റ​​യു​​ടെ ല​​ഭ്യ​​ത​​യും രാ​​ജ്യ​​ത്തെ എ​​ഐ അ​​ധി​​ഷ്ഠി​​ത വ​​ള​​ർ​​ച്ച​​യ്ക്ക് ഒ​​രു ഫ​​ല​​ഭൂ​​യി​​ഷ്ഠമാ​​യ മ​​ണ്ണാ​​ക്കി മാ​​റ്റു​​ന്ന​​ത്.

നി​​യ​​ന്ത്ര​​ണ​​പ​​ര​​മാ​​യ ത​​ട​​സ​​ങ്ങ​​ളും ശ​​ക്ത​​മാ​​യ പ്രാ​​ദേ​​ശി​​ക മ​​ത്സ​​ര​​ങ്ങ​​ളും നേ​​രി​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും ലോ​​ക​​ത്തെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ജ​​ന​​സം​​ഖ്യ​​യു​​ള്ള രാ​​ജ്യം ആ​​മ​​സോ​​ണ്‍, ആ​​ൽ​​ഫ​​ബെ​​റ്റ് ഇ​​ൻ​​കോ​​ർ​​പ​​റേ​​റ്റ​​ഡി​​ന്‍റെ ഗൂ​​ഗി​​ൾ തു​​ട​​ങ്ങി​​യ വ​​ലി​​യ യു​​എ​​സ് ഇ​​ന്‍റ​​ർ​​നെ​​റ്റ് ക​​ന്പ​​നി​​ക​​ൾ​​ക്ക് ഉ​​യ​​ർ​​ന്ന വ​​ള​​ർ​​ച്ച​​യു​​ള്ള വി​​പ​​ണി​​യാ​​യി തു​​ട​​രു​​ന്നു.

ആ​​മ​​സോ​​ണ്‍

ത​​ങ്ങ​​ളു​​ടെ ഏ​​റ്റ​​വും വ​​ലി​​യ ആ​​ഗോ​​ള വി​​പ​​ണി​​ക​​ളി​​ലൊ​​ന്നാ​​യ ഇ​​ന്ത്യ​​യു​​മാ​​യു​​ള്ള ബ​​ന്ധം ദൃ​​ഢ​​മാ​​ക്കി​​ക്കൊ​​ണ്ട് 2030ഓ​​ടെ 35 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ രാ​​ജ്യ​​ത്ത് നി​​ക്ഷേ​​പി​​ക്കു​​മെ​​ന്ന് ഇ​​ന്ന​​ലെ പ്ര​​ഖ്യാ​​പി​​ച്ചു. ഇ ​​കൊ​​മേ​​ഴ്സ് വ​​ന്പ​​ന്മാ​​രാ​​യ യു​​എ​​സ് ക​​ന്പ​​നി ആ​​ർ​​ട്ടി​​ഫി​​ഷ്യ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്, ലോ​​ജി​​സ്റ്റി​​ക്സ് ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​ർ തു​​ട​​ങ്ങി​​യ പ്ര​​ധാ​​ന മേ​​ഖ​​ല​​ക​​ളി​​ൽ നി​​ക്ഷേ​​പം ന​​ട​​ത്താ​​നും ത​​ങ്ങ​​ളു​​ടെ ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, ക്വി​​ക് കൊ​​മേ​​ഴ്സ് ബി​​സി​​ന​​സു​​ക​​ൾ വി​​പു​​ലീ​​ക​​രി​​ക്കാ​​നും പ​​ദ്ധ​​തി​​യി​​ടു​​ന്നു. ഈ ​​നി​​ക്ഷേ​​പ​​ങ്ങ​​ൾ​​ക്ക് 2030ഓ​​ടെ രാ​​ജ്യ​​ത്ത് 38 ല​​ക്ഷ​​ത്തി​​ല​​ധി​​കം നേ​​രി​​ട്ടും അ​​ല്ലാ​​ത്ത​​തു​​മാ​​യ ജോ​​ലി​​ക​​ൾ സൃ​​ഷ്ടി​​ക്കാ​​ൻ ക​​ഴി​​യു​​മെ​​ന്ന് ആ​​മ​​സോ​​ണി​​ന്‍റെ എ​​മേ​​ർ​​ജിം​​ഗ് മാ​​ർ​​ക്ക​​റ്റ്സ് സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​മി​​ത് അ​​ഗ​​ർ​​വാ​​ൾ പ​​റ​​ഞ്ഞു.

മൈ​​ക്രോ​​സോ​​ഫ്റ്റ്

മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ സി​​ഇ​​ഒ സ​​ത്യ ന​​ദെ​​ല്ല ക​​ഴി​​ഞ്ഞ ദി​​വ​​സം പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ക​​യും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്നു പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. ഏ​​ഷ്യ​​യി​​ൽ മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ പ​​ദ്ധ​​തി​​യാ​​ണി​​ത്.

രാ​​ജ്യ​​ത്തു​​ടനീ​​ള​​മു​​ള്ള മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ ക്ലൗ​​ഡ് കം​​പ്യൂ​​ട്ടിം​​ഗ്, എ​​ഐ വി​​പു​​ലീ​​ക​​ര​​ണ​​ങ്ങ​​ൾ​​ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്കുക എന്നിവയാണ് ലക്ഷ്യം.

മൈ​ക്രോ​സോ​ഫ്റ്റി​ന്‍റെ ഈ ​നി​ക്ഷേ​പ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഹൈ​ദ​രാ​ബാ​ദി​ൽ ക​ന്പ​നി​യു​ടെ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ സ്കെ​യി​ൽ ഡാ​റ്റാ സെ​ന്‍റ​ർ 2026 പ​കു​തി​യോ​ടെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് സൗ​​ജ​​ന്യ ല​​ഭ്യ​​ത ഉ​​റ​​പ്പാ​​ക്കി​​ക്കൊ​​ണ്ട് എ​​ഐ അ​​സി​​സ്റ്റ​​ന്‍റാ​​യ കോ​​പൈ​​ല​​റ്റി​​നെ പ്രോ​​ത്സാ​​ഹി​​പ്പി​​ക്കാ​​നും മൈ​​ക്രോ​​സോ​​ഫ്റ്റ് ല​​ക്ഷ്യ​​മി​​ടു​​ന്നു​​ണ്ട്.

ക്ലൗ​ഡ്, എ​ഐ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യി​ലേ​ക്ക് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മൂ​ന്നു ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ നി​ക്ഷേ​പം ന​ട​ത്തു​മെ​ന്ന് ഈ ​വ​ർ​ഷം ആ​ദ്യ ന​ദെ​ല്ല പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഗൂ​​ഗി​​ൾ

ഒ​​ക്ടോ​​ബ​​ർ ആ​​ദ്യം ഗൂ​​ഗി​​ൾ വി​​ശാ​​ഖ​​പ​​ട്ട​​ണ​​ത്ത് വ​​ലി​​യ എ​​ഐ ഹ​​ബ് സ്ഥാ​​പി​​ക്കു​​ന്ന​​തി​​നാ​​യി 15 ബി​​ല്യ​​ണ്‍ ഡോ​​ള​​ർ നി​​ക്ഷേ​​പം ന​​ട​​ത്തു​​മെ​​ന്ന് അ​​റി​​യി​​ച്ചു. യു​​എ​​സി​​ന് പു​​റ​​ത്ത് ക​​ന്പ​​നി ന​​ട​​ത്തു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ നി​​ക്ഷേ​​പ​​മാ​​കു​​മി​​ത്.
ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ഗി​​ഗാ​​വാ​​ട്ട് സ്കെ​​യി​​ൽ ഡാ​​റ്റാ സെ​​ന്‍റ​​ർ കാ​​ന്പ​​സാ​​യി​​രി​​ക്കും ഇ​​ത്. എ​​ഐ ഇ​​ൻ​​ഫ്രാ​​സ്ട്ര​​ക്ച​​റും ഡാ​​റ്റാ സെ​​ന്‍റ​​റു​​ക​​ളും പു​​ന​​രു​​പ​​യോ​​ഗ ഉൗ​​ർ​​ജ ശേ​​ഷി​​യു​​മാ​​യി സം​​യോ​​ജി​​പ്പി​​ക്കു​​ന്ന​​താ​​ണ് ഈ ​​സൗ​​ക​​ര്യ​​മെ​​ന്ന് ഗൂ​​ഗി​​ൾ പ​​റ​​ഞ്ഞി​​രു​​ന്നു.

ഇ​​ന്‍റ​​ൽ, കോ​​ഗ്നി​​സ​​ന്‍റ്, ഓ​​പ്പ​​ണ്‍​എ​​ഐ

നി​​ർ​​മി​​ത ബു​​ദ്ധി​​യു​​ടെ പ്ര​​ധാ​​ന​​ചാ​​ല​​ക​​ശ​​ക്തി​​യാ​​യി ക​​ണ​​ക്കാ​​ക്ക​​പ്പെ​​ടു​​ന്ന സെ​​മി​​ക​​ണ്ട​​ക്ട​​റു​​ക​​ളു​​ടെ പ്രാ​​ദേ​​ശി​​ക നി​​ർ​​മാ​​ണ​​ത്തി​​ന് ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സി​​ന്‍റെ വ​​രാ​​നി​​രി​​ക്കു​​ന്ന ചി​​പ്പ് നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് ഇ​​ന്‍റ​​ലി​​നെ ഒ​​രു ശക്തനായ ഉപഭോ ക്താവായി ല​​ഭി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഗു​​ജ​​റാ​​ത്തി​​ലെ​​യും ആ​​സാ​​മി​​ലെ​​യും കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ടാ​​റ്റ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ഇ​​ന്‍റ​​ലി​​നാ​​യി ചി​​പ്പു​​ക​​ൾ നി​​ർ​​മി​​ക്കു​​ക​​യും അ​​സം​​ബി​​ൾ ചെ​​യ്യു​​ക​​യും ചെ​​യ്യും.

ധാ​​ര​​ണ​​പ​​ത്ര​​പ്ര​​കാ​​രം ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സി​​ന്‍റെ പൂ​​ർ​​ത്തി​​യാ​​കാ​​നി​​രി​​ക്കു​​ന്ന പ്ലാ​​ന്‍റു​​ക​​ളി​​ൽ പ്ര​​ദേ​​ശി​​ക​​വി​​പ​​ണി​​ക​​ൾ​​ക്കാ​​യു​​ള്ള ഇ​​ന്‍റ​​ൽ ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ നി​​ർ​​മാ​​ണ​​വും പാ​​ക്കേ​​ജിം​​ഗും ന​​ട​​ത്തും. ഇ​​തി​​നാ​​യി ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക് 14 ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​ന്‍റെ നി​​ക്ഷേ​​പം ന​​ട​​ത്തും. ഇ​​ന്‍റ​​ലു​​മാ​​യി ചേ​​ർ​​ന്ന് ടാ​​റ്റാ ഇ​​ല​​ക്‌​​ട്രോ​​ണി​​ക്സ് ഇ​​ന്ത്യ​​യി​​ലെ ഉ​​പ​​ഭോ​​ക്തൃ, എ​​ന്‍റ​​ർ​​പ്രൈ​​സ് വി​​പ​​ണി​​ക​​ൾ​​ക്കാ​​യി എ​​ഐ പി​​സി സൊ​​ല്യൂ​​ഷ​​നു​​ക​​ൾ അ​​തി​​വേ​​ഗം വി​​പു​​ലീ​​ക​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​ക​​ളും പ​​രി​​ശോ​​ധി​​ക്കും.

മ​​റ്റൊ​​രു ഐ​​ടി ഭീ​​മന്മാ​​രാ​​യ കോ​​ഗ്നി​​സെ​​ന്‍റ് ഇ​​ന്ത്യ​​യു​​ടെ എ​​ഐ ഫ​​സ്റ്റ് സം​​രം​​ഭ​​ത്തോ​​ടു​​ള്ള പ്ര​​തി​​ബ​​ന്ധ​​ത അ​​റി​​യി​​ച്ചി​​ട്ടു​​ണ്ട്.

ചാ​​റ്റ്ജി​​പി​​ടി​​യു​​ടെ നി​​ർ​​മാ​​ക്ക​​ളു​​ടെ എ​​ഐ പ​​ദ്ധ​​തി​​യാ​​യ സ്റ്റാ​​ർ​​ഗേ​​റ്റി​​ന്‍റെ ഇ​​ന്ത്യാ ചാ​​പ്റ്റ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നാ​​യി ഓ​​പ്പ​​ണ്‍​എ​​ഐ ടാ​​റ്റ ക​​ണ്‍​സ​​ൾ​​ട്ട​​ൻ​​സി സ​​ർ​​വീ​​സ​​സു​​മാ​​യി ച​​ർ​​ച്ച​​യി​​ലാ​​ണെ​​ന്ന് റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ണ്ട്.

National

വൈദ്യുതി ബിൽ കുറയ്ക്കാൻ നിർമിതബുദ്ധി


ന്യൂ​​​ഡ​​​ൽ​​​ഹി: നി​​​ർ​​​മി​​​ത​​​ബു​​​ദ്ധി (എ​​​ഐ) ഉ​​​പ​​​യോ​​​ഗി​​​ച്ചു വൈ​​​ദ്യു​​​ത ബി​​​ല്ലു​​​ക​​​ൾ കു​​​റ​​​യ്ക്കാ​​​ൻ പ​​​ദ്ധ​​​തി കൊ​​​ണ്ടു​​​വ​​​രു​​​മെ​​​ന്ന് കേ​​​ന്ദ്ര ഊ​​​ർ​​​ജ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി ശ​​​ശാ​​​ങ്ക് മി​​​ശ്ര.

എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ വൈ​​​ദ്യു​​​തി മേ​​​ഖ​​​ല​​​യി​​​ലെ സാ​​​ങ്കേ​​​തി​​​ക പ്ര​​​ശ്ന​​​ങ്ങ​​​ളും കൊ​​​ള്ള​​​യും ക​​​ണ്ടെ​​​ത്താ​​​ൻ ഊ​​​ർ​​​ജ വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ൾ​​​ക്ക് എ​​​ളു​​​പ്പം സാ​​​ധി​​​ക്കും.

ഇ​​​തോ​​​ടെ വൈ​​​ദ്യു​​​തി പാ​​​ഴാ​​​ക്കു​​​ന്ന​​​ത് ത​​​ട​​​യാ​​​നും സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​ടെ വൈ​​​ദ്യു​​​ത ബി​​​ൽ കു​​​റ​​​യ്ക്കാ​​​നും ക​​​ഴി​​​യു​​​മെ​​​ന്നു പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യും ശ​​​ശാ​​​ങ്ക് വ്യ​​​ക്ത​​​മാ​​​ക്കി.

മി​​​ക്ക വീ​​​ടു​​​ക​​​ളി​​​ലും തെ​​​റ്റാ​​​യ വ​​​യ​​​റിം​​​ഗ് മൂ​​​ല​​​മോ ഭൂ​​​മി​​​യി​​​ലെ ചോ​​​ർ​​​ച്ച മൂ​​​ല​​​മോ (എ​​​ർ​​​ത്ത് ലീ​​​ക്കേ​​​ജ്) വൈ​​​ദ്യു​​​തി പാ​​​ഴാ​​​യി പോ​​​കു​​​ന്ന​​​താ​​​യി ശ​​​ശാ​​​ങ്ക് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കു​​​ന്നു.

പ്ര​​​തി​​​ദി​​​നം ഇ​​​ത്ത​​​രം വീ​​​ഴ്ച​​​ക​​​ൾ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി എ​​​ഐ ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ൾ പ്രോ​​​ഗ്രാം ചെ​​​യ്യു​​​മെ​​​ന്നും അ​​​തു​​​വ​​​ഴി വി​​​ത​​​ര​​​ണ ക​​​ന്പ​​​നി​​​ക​​​ൾ വീ​​​ഴ​​​ച​​​യു​​​ള്ള വീ​​​ടു​​​ക​​​ൾ ക​​​ണ്ടെ​​​ത്തി അ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​മെ​​​ന്നും ശ​​​ശാ​​​ങ്ക് പ​​​റ​​​ഞ്ഞു.

 

Business

സെ​യി​ല്‍​സ്‌​ഫോ​ഴ്‌​സി​ന് 47 ശ​ത​മാ​നം വ​ള​ര്‍​ച്ച

കൊ​​​​ച്ചി: ഒ​​​​ന്നാം​​​​നി​​​​ര എ​​​​ഐ ക​​​​സ്റ്റ​​​​മ​​​​ര്‍ റി​​​​ലേ​​​​ഷ​​​​ന്‍​ഷി​​​​പ്പ് സ്ഥാ​​​​പ​​​​നം സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സി​​​​ന്‍റെ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ 47 ശ​​​​ത​​​​മാ​​​​നം വ​​​​ള​​​​ര്‍​ച്ച.

കോ​​​​ര്‍​പ​​​​റേ​​​​റ്റ് കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം ക​​​​ഴി​​​​ഞ്ഞ സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷം ഇ​​​​ന്ത്യ​​​​യി​​​​ല്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ വ​​​​രു​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 13,384 കോ​​​​ടി​​​​യി​​​​ലെ​​​ത്തി.

ഇ​​​​ന്ത്യ​​​​ന്‍ സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കി​​​​ട​​​​യി​​​​ല്‍ ഡി​​​​ജി​​​​റ്റ​​​​ല്‍ ട്രാ​​​​ന്‍​സ്‌​​​​ഫോ​​​​ര്‍​മേ​​​​ഷ​​​​നി​​​​ല്‍ ഏ​​​​റ്റ​​​​വും വി​​​​ശ്വ​​​​സ്ത​​​​രാ​​​​യി എ​​​​ന്ന​​​​താ​​​​ണ് സെ​​​​യി​​​​ല്‍​സ്‌​​​​ഫോ​​​​ഴ്‌​​​​സി​​​​നെ ഈ ​​​​നേ​​​​ട്ട​​​​ത്തി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ച്ച​​​​തെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

Business

എ​ഐ രം​ഗ​ത്ത് ആ​മ​സോ​ണ്‍ ഇ​ന്ത്യ​യി​ൽ വന്‌ നിക്ഷേപം നടത്തും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ എ​​​ഐ ല​​​ക്ഷ്യ​​​ങ്ങ​​​ളെ പി​​​ന്തു​​​ണ​​​ച്ചു​​​കൊ​​​ണ്ട് 2030ഓ​​​ടെ ദ​​​ശ​​​ല​​​ക്ഷ​​​ക്ക​​​ണ​​​ക്കി​​​ന് ഇ​​​ന്ത്യ​​​ക്കാ​​​ർ​​​ക്ക് ആ​​​ർ​​​ട്ടി​​​ഫി​​​ഷ​​​ൽ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് (എ​​​ഐ) എ​​​ത്തി​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​മ​​​സോ​​​ണ്‍ പ്ര​​​ഖ്യാ​​​പി​​​ച്ചു.

ലോ​​​ക്ക​​​ൽ ക്ലൗ​​​ഡ്, എ​​​ഐ അ​​​ടി​​​സ്ഥാ​​​ന സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി 12.7 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ നി​​​ക്ഷേ​​​പി​​​ക്കാ​​​നാ​​​ണ് ആ​​​മ​​​സോ​​​ണ്‍ ഒ​​​രു​​​ങ്ങു​​​ന്ന​​​ത്. കൂ​​​ടാ​​​തെ ക​​​ന്പ​​​നി​​​യു​​​ടെ വി​​​വി​​​ധ ബി​​​സി​​​ന​​​സു​​​ക​​​ളി​​​ലൂ​​​ടെ ഒ​​​ന്ന​​​ര കോ​​​ടി​​​യി​​​ല​​​ധി​​​കം ചെ​​​റു​​​കി​​​ട ബി​​​സി​​​ന​​​സു​​​ക​​​ൾ​​​ക്ക് എ​​​ഐ​​​യു​​​ടെ പ്ര​​​യോ​​​ജ​​​ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ക​​​യും ചെ​​​യ്യും.

2030 ഓ​​​ടെ 40 ല​​​ക്ഷം സ​​​ർ​​​ക്കാ​​​ർ സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് എ​​​ഐ സാ​​​ക്ഷ​​​ര​​​ത​​​യും ക​​​രി​​​യ​​​ർ അ​​​വ​​​ബോ​​​ധ​​​വും ന​​​ൽ​​​കാ​​​നും ആ​​​മ​​​സോ​​​ണ്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ട്. ആ​​​മ​​​സോ​​​ണി​​​ലെ കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​ന് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് ഷോ​​​പ്പിം​​​ഗ് കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മു​​​ള്ള​​​തും ആ​​​ക​​​ർ​​​ഷ​​​ക​​​വു​​​മാ​​​ക്കാ​​​ൻ ക​​​ന്പ​​​നി​​​യു​​​ടെ എ​​​ഐ സം​​​വി​​​ധാ​​​നം തു​​​ട​​​രു​​​ക​​​യും ചെ​​​യ്യും.

Business

സി​എ​സ്ആ​ർ പ്ര​തി​ബ​ദ്ധ​ത​യ്ക്കു​ള്ള മ​ഹാ​ത്മാ പു​ര​സ്കാ​രം യു​എ​സ്ടി​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഡി​​​ജി​​​റ്റ​​​ൽ പ​​​രി​​​വ​​​ർ​​​ത്ത​​​നം, സാ​​​മൂ​​​ഹി​​​ക സ്വാ​​​ധീ​​​നം എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള 2025 ലെ ​​​മ​​​ഹാ​​​ത്മാ അ​​​വാ​​​ർ​​​ഡ് തു​​​ട​​​ർ​​​ച്ച​​​യാ​​​യ നാ​​​ലാം വ​​​ർ​​​ഷ​​​വും മു​​​ൻ​​​നി​​​ര എ​​​ഐ, ടെ​​​ക്നോ​​​ള​​​ജി ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മേ​​​ഷ​​​ൻ സൊ​​​ലൂ​​​ഷ​​​ൻ​​​സ് ക​​​ന്പ​​​നി​​​യാ​​​യ യു​​​എ​​​സ്ടി നേ​​​ടി. ഇ​​​ന്ത്യ​​​യി​​​ലെ ഏ​​​റ്റ​​​വും പ്ര​​​മു​​​ഖ സി​​​എ​​​സ്ആ​​​ർ അ​​​വാ​​​ർ​​​ഡാ​​​ണി​​​ത്.

സാ​​​മൂ​​​ഹി​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള സം​​​ഭാ​​​വ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്ന വ്യ​​​ക്തി​​​ക​​​ളെ​​​യും സം​​​ഘ​​​ട​​​ന​​​ക​​​ളെ​​​യും ആ​​​ദ​​​രി​​​ക്കു​​​ന്ന​​​തി​​​നും രാ​​​ഷ്ട്ര പി​​​താ​​​വാ​​​യ മ​​​ഹാ​​​ത്മാ​​​ഗാ​​​ന്ധി മു​​​ന്നോ​​​ട്ടു വ​​​ച്ച ആ​​​ശ​​​യ​​​ങ്ങ​​​ൾ ആ​​​വി​​​ഷ്ക​​​രി​​​ക്കു​​​ന്ന​​​വ​​​രെ അ​​​നു​​​സ്മ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​മാ​​​ണ് മ​​​ഹാ​​​ത്മാ അ​​​വാ​​​ർ​​​ഡ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള​​​ത്.

ഐ​​​ക്യ​​​രാ​​​ഷ്ട്ര​​​സ​​​ഭ​​​യു​​​ടെ 2030 ലേ​​​ക്കു​​​ള്ള സു​​​സ്ഥി​​​ര വി​​​ക​​​സ​​​ന ല​​​ക്ഷ്യ​​​ങ്ങ​​​ളോ​​​ട് ചേ​​​ർ​​​ന്നു നി​​​ൽ​​​ക്കു​​​ന്ന​​​വ​​​യാ​​​ണ് യു​​​എ​​​സ്ടി​​​യു​​​ടെ സി​​​എ​​​സ്ആ​​​ർ സം​​​രം​​​ഭ​​​ങ്ങ​​​ൾ.

Kerala

എ​ഐ ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണം; മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍

കൊ​ച്ചി: പു​തി​യ​കാ​ല ടെ​ക്‌​നോ​ള​ജി​ക​ള്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നു​ള്ള സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ശ്ര​മ​ങ്ങ​ള്‍​ക്ക് തി​രി​ച്ച​ടി.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (എ​ഐ) ഉ​പ​യോ​ഗി​ച്ചു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് ക​ര്‍​ശ​ന നി​രീ​ക്ഷ​ണം ഏ​ര്‍​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ എ. ​ഷാ​ജ​ഹാ​ന്‍ അ​റി​യി​ച്ചു.

പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന ഡീ​പ് ഫേ​ക്ക്, സി​ന്ത​റ്റി​ക് ക​ണ്ട​ന്‍റ് എ​ന്നി​വ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യെ ബാ​ധി​ക്കാ​നും സാ​ധ്യ​ത​യു​ള്ള​താ​യി വി​ല​യി​രു​ത്തി​യ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് എ​ഐ ഉ​പ​യോ​ഗ​ത്തി​ല്‍ ക​ര്‍​ശ​ന​നി​യ​ന്ത്ര​ണ​വു​മാ​യി ക​മ്മീ​ഷ​ന്‍ രം​ഗ​ത്ത് എ​ത്തി​യ​ത്. ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പു​റ​ത്തി​റ​ക്കി.

പ്ര​ചാ​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഡി​ജി​റ്റ​ലാ​യി മാ​റ്റം വ​രു​ത്തി​യ ഉ​ള്ള​ട​ക്ക​ങ്ങ​ള്‍ ഏ​ത് സാ​ങ്കേ​തി​ക വി​ദ്യ​യി​ലാ​ണ് രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത് അ​ത് വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്ക​ണ​മെ​ന്നാ​ണ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ത്തി​ല്‍ പ്ര​ധാ​നം.

വീ​ഡി​യോ​യി​ല്‍ സ്‌​ക്രീ​നി​ന് മു​ക​ളി​ലാ​യും ചി​ത്ര​ങ്ങ​ളി​ല്‍ കു​റ​ഞ്ഞ​ത് പ​ത്തു ശ​ത​മാ​നം ഡി​സ്‌​പ്ലേ ഭാ​ഗ​ത്തും ഓ​ഡി​യോ​യി​ല്‍ ആ​ദ്യ പ​ത്തു ശ​ത​മാ​നം സ​മ​യ​ദൈ​ര്‍​ഘ്യ​ത്തി​ലും ലേ​ബ​ല്‍ വ്യ​ക്ത​മാ​യി ഉ​ണ്ടാ​ക​ണം. ഉ​ള്ള​ട​ക്കം സൃ​ഷ്ടി​ച്ച വ്യ​ക്തി​യു​ടെ അ​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ത്തി​ന്‍റെ പേ​ര് മെ​റ്റാ​ഡാ​റ്റ​യി​ലും വി​വ​ര​ണ​ത്തി​ലും വെ​ളി​പ്പെ​ടു​ത്ത​ണം.

ഒ​രാ​ളു​ടെ രൂ​പം, ശ​ബ്ദം, സ്വ​ത്വം തു​ട​ങ്ങി​യ​വ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന രീ​തി​യി​ല്‍ മാ​റ്റി​യും അ​നു​മ​തി​യി​ല്ലാ​തെ​യും പ്ര​ച​രി​പ്പി​ക്കു​ന്ന​തും പൂ​ര്‍​ണ​മാ​യും നി​രോ​ധി​ച്ചു.

പാ​ര്‍​ട്ടി​ക​ളു​ടെ ഔ​ദ്യോ​ഗി​ക സ​മൂ​ഹ മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ ഇ​ത്ത​രം ഉ​ള്ള​ട​ക്കം ക​ണ്ടെ​ത്തു​ക​യോ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ക​യോ ചെ​യ്താ​ല്‍ മൂ​ന്നു മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ അ​ത് നീ​ക്കം ചെ​യ്യ​ണം. കൂ​ടാ​തെ അ​വ​യു​ടെ സൃ​ഷ്ടി​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളാ​യ​വ​ര്‍​ക്ക് മു​ന്ന​റി​യി​പ്പ് ന​ല്‍​ക​ണം.

വ്യാ​ജ അ​ക്കൗ​ണ്ടു​ക​ളും നി​യ​മ​വി​രു​ദ്ധ വി​വ​ര​ങ്ങ​ളും അ​ത​ത് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം. എ​ഐ ഉ​പ​യോ​ഗി​ച്ച് നി​ര്‍​മി​ച്ച എ​ല്ലാ പ്ര​ചാ​ര​ണ സാ​മ​ഗ്രി​ക​ളും സൃ​ഷ്ടി​ക്ക​പ്പെ​ട്ട തീ​യ​തി, നി​ര്‍​മാ​താ​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ആ​ഭ്യ​ന്ത​ര രേ​ഖ​ക​ളാ​യി രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും മാ​ര്‍​ഗ​രേ​ഖ​യി​ലു​ണ്ട്.

ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ളി​ലൂ​ടെ വ്യാ​ജ ചി​ത്ര​ങ്ങ​ളും ശ​ബ്ദ സ​ന്ദേ​ശ​ങ്ങ​ളും തെ​റ്റാ​യ വി​വ​ര​ങ്ങ​ളും നി​ര്‍​മ്മി​ക്കു​ന്ന​തും അ​വ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​മെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളു​ണ്ടാ​വും.

പ്ര​ചാ​ര​ണ​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യും മ​ത്സ​ര​ത്തി​ലെ തു​ല്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് സ്ഥാ​നാ​ര്‍​ഥി​ക​ളും രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​ക​ളും പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​വ​രും ഇ​ക്കാ​ര്യം കൃ​ത്യ​മാ​യി ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ണ​ര്‍ പ​റ​ഞ്ഞു.

Business

എ​ഐ വി​പ്ല​വ​ത്തി​നാ​യി കൈ​കോ​ർ​ത്ത് റി​ല​യ​ൻ​സും ഗൂ​ഗി​ളും

കൊ​ച്ചി/​മും​ബൈ: ഇ​ന്ത്യ​യി​ലു​ട​നീ​ളം ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എ​ഐ) വി​പ്ല​വം ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡും ഗൂ​ഗി​ളും ചേ​ർ​ന്ന് വി​പു​ല​മാ​യ പ​ങ്കാ​ളി​ത്തം പ്ര​ഖ്യാ​പി​ച്ചു. റി​ല​യ​ൻ​സി​ന്‍റെ ’എ​ഐ എ​ല്ലാ​വ​ർ​ക്കും’ എ​ന്ന കാ​ഴ്ച​പ്പാ​ടാ​ണ് ഈ ​പ​ങ്കാ​ളി​ത്തം ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

രാ​ജ്യ​ത്ത് റി​ല​യ​ൻ​സി​ന്‍റെ വ​ൻ​തോ​തി​ലു​ള്ള വ്യാ​പ്തി​യും ക​ണ​ക്റ്റി​വി​റ്റി​യും ഗൂ​ഗി​ളി​ന്‍റെ ലോ​കോ​ത്ത​ര എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യു​മാ​യി സം​യോ​ജി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന​ത്. എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ​യെ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യും ഇ​ന്ത്യ​യു​ടെ എ​ഐ സൂ​പ്പ​ർ പ​വ​റാ​കു​നു​ള്ള യാ​ത്ര​യ്ക്ക് ഡി​ജി​റ്റ​ൽ അ​ടി​ത്ത​റ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ക​യാ​ണ് ല​ക്ഷ്യം.

​ഗൂ​ഗി​ൾ, റി​ല​യ​ൻ​സ് ഇ​ന്‍റ​ലി​ജ​ൻ​സു​മാ​യി ചേ​ർ​ന്ന്, ഗൂ​ഗി​ൾ ജെ​മി​നി ​യു​ടെ ഏ​റ്റ​വും പു​തി​യ പ​തി​പ്പോ​ടു​കൂ​ടി​യ ഗൂ​ഗി​ൾ എ​ഐ പ്രോ ​പ്ലാ​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജി​യോ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് 18 മാ​സ​ത്തേ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കും. 18 മാ​സ​ത്തെ ഈ ​സൗ​ജ​ന്യ ഓ​ഫ​റി​ന് 35,100 രൂ​പ​യാ​ണ് ചെ​ല​വാ​കു​ന്ന​ത്. ഇ​താ​ണ് ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന​ത്.

Leader Page

നിർമിതബുദ്ധിയോടൊപ്പം

“നീ ​​​​നി​​​​ന്‍റെ മ​​​​സ്തി​​​​ഷ്ക​​​​ത്തി​​​​ന്‍റെ സ്വ​​​​ഭാ​​​​വം​​​​പോ​​​​ലെ​​​​യാ​​​​യി​​​​രി​​​​ക്കും. നി​​​​ന്‍റെ മ​​​​സ്തി​​​​ഷ്കം എ​​​​ന്നാ​​​​ൽ നീ ​​​​ത​​​​ന്നെ​​​​യാ​​​​ണ്.” അ​​​​ഭി​​​​ജി​​​​ത്ത് നാ​​​​സ്കർ.

നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ​​​​യാ​​​​ണു ലോ​​​​കം. വി​​​​ശാ​​​​ല​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ തു​​​​റ​​​​ന്നു​​​​കി​​​​ട്ടാ​​​​ൻ ആ​​​​വേ​​​​ശ​​​​ത്തോ​​​​ടെ എ​​ഐ​​(നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​)യു​​​​മാ​​​​യി ചേ​​​​ർ​​​​ന്ന് എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലു​​​​മു​​​​ള്ള സാ​​​​ധ്യ​​​​ത​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക​​​​യാ​​​​ണ് ശാ​​​​സ്ത്ര​​​​ലോ​​​​കം. എ​​ഐ​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​ന് എ​​​​ന്തു​​​​ പ​​​​റ്റു​​​​ന്നു? മ​​​​നു​​​​ഷ്യ​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന സ്വ​​​​ഭാ​​​​വ​​​​ങ്ങ​​​​ളി​​​​ൽ എ​​​​ന്തു മാ​​​​റ്റ​​​​വും വ​​​​ള​​​​ർ​​​​ച്ച​​​​യു​​​​മാ​​​​ണ് ഉ​​​​ണ്ടാ​​​​കു​​​​ക എ​​​​ന്ന​​​​ത് വി​​​​ല​​​​യി​​​​രു​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. എ​​ഐ ഒ​​​​രു​​​​ക്കു​​​​ന്ന അ​​​​റി​​​​വും വി​​​​മ​​​​ർ​​​​ശ​​​​നാ​​​​ത്മ​​​​ക ചി​​​​ന്ത കൂ​​​​ടാ​​​​തെ എ​​ഐ​​യു​​​​ടെ സ്വാ​​​​ധീ​​​​ന​​​​ത്തി​​​​ൽ​​​​പ്പെ​​​​ടു​​​​ന്ന​​​​തും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​ഠ​​ന​​സ്വ​​​​ഭാ​​​​വം അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​കും​​​​വി​​​​ധം പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​വി​​​​ധേ​​​​യ​​​​മാ​​​​കു​​​​ന്ന​​​​തും ശ്ര​​​​ദ്ധി​​​​ക്കാ​​​​തെ പ​​​​റ്റി​​​​ല്ല. ഇ​​​​വി​​​​ടെ​​​​ നി​​​​ന്നു​​​​കൊ​​​​ണ്ട് നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ൾ തേ​​​​ടു​​​​ന്ന​​​​തി​​​​നൊ​​​​പ്പം മ​​​​നു​​​​ഷ്യ​​​​ന്‍റെ മേ​​​​ന്മ​​​​യും വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണം.

അ​​​​നു​​​​ദി​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സു​​​​ഗ​​​​മ​​​​മാ​​​​യ ന​​​​ട​​​​ത്തി​​​​പ്പി​​​​നു സ​​​​ഹാ​​​​യി​​​​മാ​​​​രാ​​​​യാ​​​​ണ് എ​​ഐയും ​​കൂ​​​​ട്ട​​​​രും ത​​​​ന്‍റെ കൂ​​​​ട്ടാ​​​​ളി​​​​ക​​​​ളു​​​​മാ​​​​യി ക​​​​ട​​​​ന്നു​​​​വ​​​​രു​​​​ന്ന​​​​ത്. നി​​​​ത്യോ​​​​പ​​​​യോ​​​​ഗ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലൂ​​​​ടെ എ​​ഐ, റോ​​ബോ​​ട്ടി​​ക്സ്, മെ​​ഷി​​ൻ ലേ​​ണിം​​ഗ് എ​​​​ന്നി​​​​വ​​​​യൊ​​​​ക്കെ സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ർ​​​​ക്കും പ​​​​രി​​​​ചി​​​​ത​​​​മാ​​​​യി​​​​രി​​​​ക്കു​​​​ന്നു. ഈ ​​​​വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ച് ജോ​​​​ലി​​​​ക്ക് ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​വ​​​​രും ഏ​​​​റെ​​​​യാ​​​​ണ്. റോ​​​​ഡി​​​​ൽ കാ​​​​മ​​​​റ​​​​യാ​​​​യും ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ചി​​​​കി​​​​ത്സാ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​യും സ്കൂ​​​​ളി​​​​ൽ സ്മാ​​​​ർ​​​​ട്ട് ബോ​​​​ർ​​​​ഡും ആ​​​​പ്പു​​​​ക​​​​ളു​​​​മാ​​​​യും മൊ​​​​ബൈ​​​​ലി​​​​ൽ ചാ​​​​റ്റ് ജി​​​​പി​​​​ടി​​​​യാ​​​​യും പ​​​​ല രൂ​​​​പ​​​​ങ്ങ​​​​ളി​​​​ൽ നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ മ​​​​നു​​​​ഷ്യ​​​​രു​​​​ടെ കൂ​​​​ട്ടു​​​​കാ​​​​രാ​​​​ണ്.

വേ​​​​ഗ​​​​ത്തി​​ലും കൃ​​​​ത്യ​​​​ത​​​​യി​​​​ലും ഒ​​​​ത്തി​​​​രി കാ​​​​ര്യ​​​​ങ്ങ​​​​ൾ ചെ​​​​യ്യാ​​​​ൻ ഇ​​​​വ​​​​യ്ക്കാ​​​​കു​​​​ന്നു. മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തി​​​​ന്‍റെ സ​​​​ക​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലേ​​​​ക്കും എ​​ഐ ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റു​​​​ക​​​​യാ​​​​ണ്. തൊ​​​​ഴി​​​​ൽ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ അ​​​​ടി​​​​മു​​​​ടി മാ​​​​റ്റം വ​​​​ന്നു​​​​ക​​​​ഴി​​​​ഞ്ഞു. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ​​​​യും യു​​​​വാ​​​​ക്ക​​​​ളു​​​​ടെ​​​​യും ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഞൊ​​​​ടി​​​​യി​​​​ട​​​​യി​​​​ൽ ഉ​​​​ത്ത​​​​രം ല​​​​ഭി​​​​ക്കു​​​​ന്നു. കൂ​​​​ടു​​​​ത​​​​ലാ​​​​യ​​​​റി​​​​ഞ്ഞ് ന​​​​ല്ല രീ​​​​തി​​​​യി​​​​ൽ എ​​ഐ​​യെ ​​ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തി മ​​​​നു​​​​ഷ്യ​​​​ജീ​​​​വി​​​​ത​​​​ത്തെ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നാ​​​​കും. ഇ​​​​തി​​​​നു​​​​വേ​​​​ണ്ടി ത​​​​ല​​​​മു​​​​റ​​​​ക​​​​ളെ പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കാം.

മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​ഹി​​​​മ

ദൈ​​​​വഛാ​​​​യ​​​​യി​​​​ലും സാ​​​​ദൃ​​​​ശ്യ​​​​ത്തി​​​​ലും സൃ​​​​ഷ്ടി​​​​ക്ക​​​​പ്പെ​​​​ട്ട സൃ​​​​ഷ്ടി​​​​യു​​​​ടെ മ​​​​കു​​​​ട​​​​മാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ൻ. മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​ഹി​​​​മ​​​​യോ​​​​ടു ചേ​​​​ർ​​​​ന്നു​​​​വേ​​​​ണം നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി വി​​​​ക​​​​സി​​​​ക്കാ​​​​നും വി​​​​ശാ​​​​ല​​​​മാ​​​​കാ​​​​നും.

മ​​​​നു​​​​ഷ്യ​​​​ന്‍റെ​​​​യും പ്ര​​​​കൃ​​​​തി​​​​യു​​​​ടെ​​​​യും സം​​​​ര​​​​ക്ഷ​​​​ക​​​​രാ​​​​കേ​​​​ണ്ട​​​​ത് ആ​​​​രാ​​​​ണ്? ദൈ​​​​വ​​​​ത്തെ​​​​യും പ്ര​​​​കൃ​​​​തി​​​​യി​​​​ലെ മാ​​​​റ്റ​​​​ങ്ങ​​​​ളെ​​​​യും അം​​​​ഗീ​​​​ക​​​​രി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ മ​​​​നു​​​​ഷ്യ​​​​ൻ അ​​​​ല്ലെ​​​​ങ്കി​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​​​ന്ന് ആ​​​​രെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​ണം? പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നും ക്രി​​​​യാ​​​​ത്മ​​​​ക നേ​​​​തൃ​​​​ത്വ​​​​ത്തി​​​​നും മ​​​​നു​​​​ഷ്യ​​​​ഭാ​​​​വ​​​​ന​​​​യും ബോ​​​​ധ​​​​വും ഒ​​​​ഴി​​​​ച്ചു​​​​കൂ​​​​ടാ​​​​നാ​​​​കാ​​​​ത്ത​​​​താ​​​​ണ്. ചി​​​​ന്താ​​​​ബോ​​​​ധം, തീ​​​​രു​​​​മാ​​​​നം, നേ​​​​തൃ​​​​ത്വം എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ടെ മ​​​​നു​​​​ഷ്യ​​​​നു മാ​​​​ത്ര​​​​മേ സ​​​​മൂ​​​​ഹ​​​​ത്തെ മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ക്കാ​​​​നാ​​​​കൂ. ന​​​​ന്മ-​​​​തി​​​​ന്മ തി​​​​രി​​​​ച്ച​​​​റി​​​​യാ​​​​ൻ ക​​​​ഴി​​​​വു​​​​ള്ള മ​​​​നു​​​​ഷ്യ​​​​ൻ, ത​​​​ന്നെ​​​​യും ചു​​​​റ്റു​​​​പാ​​​​ടി​​​​നെയും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് അ​​​​ന്ത​​​​രാ​​​​ത്മാ​​​​വി​​​​ലെ ന​​​​ന്മ​​​​കൂ​​​​ടി ഉ​​​​ൾ​​​​ക്കൊ​​​​ണ്ട് ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി വ​​​​ഴി​​​​തെ​​​​ളി​​​​ക്ക​​​​ണം.

അ​​​​റി​​​​വി​​​​നെ (data) പ​​​​ല​​​​ത​​​​ര​​​​ത്തി​​​​ൽ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ശേ​​​​ഷി (intelligence)യേ​​​​ക്കാ​​​​ൾ ത​​​​ന്നെ​​​​ക്കു​​​​റി​​​​ച്ചും ചു​​​​റ്റു​​​​പാ​​​​ടു​​​​ക​​​​ളെ​​​​ക്കു​​​​റി​​​​ച്ചും ഉ​​​​ള്ള തി​​​​രി​​​​ച്ച​​​​റി​​​​വി​​​​ന്‍റെ ബോ​​​​ധ​​​​മാ​​​​ണ് ശ്രേ​​​​ഷ്ഠ​​​​മാ​​​​യ​​​​ത് എ​​​​ന്ന് ത​​​​ത്വ​​​​ചി​​​​ന്ത​​​​ക​​​​നും ച​​​​രി​​​​ത്ര​​​​കാ​​​​ര​​​​നു​​​​മാ​​​​യ നോ​​​​വ ഹ​​​​രാ​​​​രി പ​​​​റ​​​​യു​​​​ന്നു. വൈ​​​​കാ​​​​രി​​​​ക​​​​ത, ബ​​​​ന്ധ​​​​ങ്ങ​​​​ൾ, ചി​​​​ന്ത, അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ, ധാ​​​​ർ​​​​മി​​​​ക​​​​ത എ​​​​ന്നി​​​​വ​​​​യി​​​​ലൂ​​​​ന്നി നി​​​​ല്ക്കു​​​​ന്ന​​​​തും ആ​​​​ന്ത​​​​രിക​​​​ത​​​​യു​​​​ടേ (ദൈ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​ത്തി​​​​ന്‍റെ)​​​​തു​​​​മാ​​​​യ ന​​​​ന്മ​​​​യാ​​​​ണ് ബോ​​​​ധം. മ​​​​നു​​​​ഷ്യ​​​​ന്‍റെ മേ​​​​ന്മ ഇ​​​​തി​​​​ലാ​​​​ണ്.

മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി വ്യ​​​​തി​​​​രി​​​​ക്ത​​​​മാ​​​​ണ്. അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ർ​​​​ഥം ന​​​​ല്കു​​​​ന്ന​​​​തും ചി​​​​ന്ത​​​​ക​​​​ളെ​​​​യും വി​​​​കാ​​​​ര​​​​ങ്ങ​​​​ളെ​​​​യും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​യും ധാ​​​​ർ​​​​മി​​​​ക​​​​ത​​​​യു​​​​ടെ ഉ​​​​ൾ​​​​പ്രേ​​​​ര​​​​ണ​​​​യി​​​​ൽ, ശ​​​​രി-​​​​തെ​​​​റ്റി​​​​ന്‍റെ അ​​​​ള​​​​വു​​​​കോ​​​​ലു​​​​പ​​​​യോ​​​​ഗി​​​​ച്ച്, സ്വ​​​​യം നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​ത് മ​​​​നു​​​​ഷ്യ​​​​നി​​​​ലെ ബു​​​​ദ്ധി​​​​യാ​​​​ണ്.

ചി​​​​ന്ത​​​​ക​​​​ളെ​​യും ആ​​​​ശ​​​​യ​​​​ങ്ങ​​​​ളെ​​യും ക​​​​ഴി​​​​വു​​​​ക​​​​ളെ​​യും വി​​​​കാ​​​​ര​​​​ങ്ങ​​ളെ​​യും​​കാ​​ൾ ഉ​​​​ന്ന​​​​ത​​​​മാ​​​​ണ് മ​​​​നു​​​​ഷ്യ​​​​ന്‍റെ മൂ​​​​ല്യം. മ​​​​നു​​​​ഷ്യ​​​​ന് അ​​​​പ​​​​ക​​​​ടം വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തു​​​​ന്ന ത​​​​ര​​​​ത്തി​​​​ൽ മ​​​​നു​​​​ഷ്യ​​​​നി​​​​ർ​​​​മി​​​​ത സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യെ വ​​​​ള​​​​ർ​​​​ത്ത​​​​രു​​​​ത്. ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ മ​​​​നു​​​​ഷ്യ​​​​ന​​​​ന്മ​​​​യെ ല​​​​ക്ഷ്യം​​​​വ​​​​ച്ച് ധാ​​​​ർ​​​​മി​​​​ക ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ന്‍റെ സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ​​​​യേ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യു​​​​ടെ വി​​​​കാ​​​​സം ന​​​​ട​​​​ക്കാ​​​​വൂ. നി​​​​യ​​​​ന്ത്ര​​​​ണ​​​​മി​​​​ല്ലാ​​​​തെ മു​​​​ന്നേ​​​​റു​​​​ന്ന നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ വി​​​​കാ​​​​സം മ​​​​നു​​​​ഷ്യ​​​​നും പ​​​​രി​​​​സ്ഥി​​​​തി​​​​ക്കും എ​​​​തി​​​​രേ തി​​​​രി​​​​യും.

എ​​ഐ​​യു​​​​ടെ പ്ര​​​​ക​​​​ട​​​​ന​​​​ത്തി​​​​നു മു​​​​ന്നി​​​​ൽ മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യെ അ​​​​ടി​​​​യ​​​​റ​​​​വ​​​​യ്ക്കാ​​​​ത്ത നി​​​​ല​​​​പാ​​​​ട് സ്വീ​​​​ക​​​​രി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. മ​​​​നു​​​​ഷ്യ​​​​നും നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യും നേ​​​​ർ​​​​ക്കു​​​​നേ​​​​ർ വ​​​​രു​​​​ന്പോ​​​​ൾ, മ​​​​നു​​​​ഷ്യ​​​​നേ വി​​​​ജ​​​​യി​​​​ക്കാ​​​​വൂ. മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ ക​​​​ഴി​​​​വു​​​​ക​​​​ൾ, അ​​​​ന​​​​ന്യ​​​​ത, ബോ​​​​ധം എ​​​​ന്നി​​​​വ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം. മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ സ​​​​വി​​​​ശേ​​​​ഷ​​​​ത​​​​ക​​​​ളെ വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണം.

2025 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ വ​​​​ത്തി​​​​ക്കാ​​​​ൻ പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച Antiqua et Nova എ​​​​ന്ന എ​​ഐ​​ മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച രേ​​​​ഖ മു​​​​ന്നോ​​​​ട്ടു​​​​ വ​​​​യ്ക്കു​​​​ന്ന പ്ര​​​​ധാ​​​​ന ആ​​​​ശ​​​​യ​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്നാ​​​​ണ് റി​​ലേ​​ഷ​​ണ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ്. മ​​​​നു​​​​ഷ്യ​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​മൂ​​​​ഹ​​​​വും പ്ര​​​​കൃ​​​​തി​​​​യും പ്ര​​​​പ​​​​ഞ്ച​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ സ​​​​മൂ​​​​ഹ​​​​വും പ്ര​​​​കൃ​​​​തി​​​​യും പ്ര​​​​പ​​​​ഞ്ച​​​​വു​​​​മാ​​​​യു​​​​ള്ള ബ​​​​ന്ധ​​​​ത്തി​​​​ലൂ​​​​ടെ വ​​​​ള​​​​രു​​​​ന്ന ബോ​​​​ധ​​​​ത്തി​​​​ന്‍റെ അ​​​​നു​​​​ഭ​​​​വം ഓ​​​​രോ വ്യ​​​​ക്തി​​​​ക്കും ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള​​​​താ​​​​ണ്. മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ നി​​​​ല​​​​നി​​​​ല്പി​​​​ലും വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ലും ബോ​​​​ധ​​​​ത്തി​​​​ന്‍റെ അ​​​​ടു​​​​പ്പ​​​​വും വി​​​​കാ​​​​ര​​​​വും ക​​​​രു​​​​ത​​​​ലും ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എ​​ഐ​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​ത്തി​​​​ലും കൂ​​​​ട്ടാ​​​​യ്മ​​​​യു​​​​ടെ, ബ​​​​ന്ധ​​​​ത്തി​​​​ന്‍റെ, ബ​​​​ഹു​​​​മാ​​​​ന​​​​ത്തി​​​​ന്‍റെ സം​​​​ര​​​​ക്ഷ​​​​ണം ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന റി​​ലേ​​ഷ​​ണ​​ൽ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വേ​​​​ണം.

മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​ഹ​​​​ത്വം അ​​​​നി​​​​ഷേ​​​​ധ്യ​​​​മാ​​​​യ സ​​​​ത്യ​​​​മാ​​​​ണ്. ഇ​​​​തി​​​​നെ ബ​​​​ഹു​​​​മാ​​​​നി​​​​ച്ച്, മ​​​​നു​​​​ഷ്യ​​​​ന​​​​ന്മ​​​​യ്ക്കു​​​​ള്ള ഉ​​​​പാ​​​​ധി​​​​ക​​​​ളാ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​ങ്ങ​​ളും ഉ​​​​ണ്ടാ​​​​കേ​​​​ണ്ട​​​​ത്. മ​​​​നു​​​​ഷ്യ​​​​ന​​​​ന്മ​​​​യെ സം​​​​ര​​​​ക്ഷി​​​​ച്ച് - മ​​​​നു​​​​ഷ്യ​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലാ​​​​ണ് പു​​​​രോ​​​​ഗ​​​​തി​​​​യും പ്ര​​​​കൃ​​​​തി​​​​സം​​​​ര​​​​ക്ഷ​​​​ണ​​​​വും പ്ര​​​​പ​​​​ഞ്ച​​​​ത്തി​​​​ന്‍റെ ര​​​​ഹ​​​​സ്യ​​​​ങ്ങ​​​​ൾ ക​​​​ണ്ടെ​​​​ത്ത​​​​ലും ന​​​​ട​​​​ത്തേ​​​​ണ്ട​​​​ത്. ‌

നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലൂ​​​​ടെ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക-​​​​സാ​​​​ന്പ​​​​ത്തി​​​​ക വി​​​​ട​​​​വ് ഗൗ​​​​ര​​​​വ​​​​മാ​​​​യി കാ​​​​ണ​​​​ണം. എ​​ഐ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​ൻ ശേ​​​​ഷി​​​​യും സാ​​​​ഹ​​​​ച​​​​ര്യ​​​​വും ഉ​​​​ള്ള​​​​വ​​​​ർ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി ചു​​​​രു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന വ​​​​ള​​​​ർ​​​​ച്ച​​​​യും വി​​​​കാ​​​​സ​​​​വും അ​​​​ല്ല മ​​നു​​ഷ‍്യ​​കു​​ല​​ത്തി​​നും പ്ര​​​​കൃ​​​​തി​​​​ക്കും ആ​​​​വ​​​​ശ്യം. കൂ​​​​ട്ടാ​​​​യ്മ​​​​യി​​​​ൽ, പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തി​​​​ൽ വ​​​​ലി​​​​യ​​​​വ​​​​നും ചെ​​​​റി​​​​യ​​​​വ​​​​നും ദ​​​​രി​​​​ദ്ര​​​​നും ധ​​​​നി​​​​ക​​​​നും സ്ത്രീ​​​​യും പു​​​​രു​​​​ഷ​​​​നും കു​​​​ട്ടി​​​​ക​​​​ളും വൃ​​​​ദ്ധ​​​​രും എ​​​​ല്ലാം സം​​​​ര​​​​ക്ഷി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന, ​​വ​​​​ള​​​​ർ​​​​ന്നു വി​​​​ക​​​​സി​​​​ക്കു​​​​ന്ന ചി​​​​ന്ത​​​​ക​​​​ളും ബ​​​​ന്ധ​​​​വും തീ​​​​രു​​​​മാ​​​​ന​​​​വും ഉ​​​​ണ്ടാ​​​​ക​​​​ണം. ഈ ​​​​കൂ​​​​ട്ടാ​​​​യ്മ​​​​യെ മ​​​​ന​​​​സി​​​​ൽ സൂ​​​​ക്ഷി​​​​ക്കാ​​​​നും അ​​​​തി​​​​ന​​​​നു​​​​സ​​​​രി​​​​ച്ച് തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്കാ​​​​നും പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​നും മ​​​​നു​​​​ഷ്യ​​​​നാ​​​​ണു സാ​​​​ധി​​​​ക്കു​​​​ക.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ലോ​​​​കം

ആ​​​​ഗോ​​​​ള​​​​ത​​​​ല​​​​ത്തി​​​​ൽ ഓ​​​​പ്പ​​​​ൺ എ​​ഐ​​യു​​​​ടെ ര​​​​ണ്ടാ​​​​മ​​​​ത്തെ വ​​​​ലി​​​​യ വി​​​​പ​​​​ണി ഇ​​​​ന്ത്യ​​​​യാ​​​​ണ്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ വ​​​​ൻ​​​​തോ​​​​തി​​​​ലു​​​​ള്ള ഉ​​​​പ​​​​യോ​​​​ഗ​​​​മാ​​​​ണ് ഈ ​​​​കു​​​​തി​​​​ച്ചു​​​​ചാ​​​​ട്ട​​​​ത്തി​​​​നു കാ​​​​ര​​​​ണമെ​​​​ന്ന് ചാ​​​​റ്റ് ജിപി​​​​ടി​​​​യു​​​​ടെ സ്രഷ്ടാ​​​​ക്ക​​​​ൾ ഓ​​​​ഗ​​​​സ്റ്റി​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ സാ​​​​ധ്യ​​​​ത​​​​ക​​​​ളെ ഒ​​​​രു​​​​പാ​​​​ട് ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​വ​​​​രാ​​​​ണ് കു​​​​ട്ടി​​​​ക​​​​ളും യു​​​​വാ​​​​ക്ക​​​​ളും. എ​​ഐ​​യു​​​​ടെ വി​​​​കാ​​​​സ​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വു​​​​മ​​​​ധി​​​​കം റി​​​​സ്ക് അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗ​​​​വും കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്. ചി​​​​ന്തി​​​​ക്കാ​​​​നും അ​​​​ന്വേ​​​​ഷ​​​​ക​​​​രാ​​​​കാ​​​​നും പ​​​​രി​​​​ശീ​​​​ലി​​​​ക്കാ​​​​നും ബോ​​​​ധ​​​​ത​​​​ല​​​​ത്തെ വി​​​​ക​​​​സി​​​​പ്പി​​​​ക്കാ​​​​നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു​​​​ള്ള അ​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളെ അ​​​​റി​​​​വു​​​​കൊ​​​​ണ്ടു നി​​​​റ​​​​ച്ച് വേ​​​​ഗ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​മ​​​​രു​​​​ളി നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി സ​​​​ഹാ​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ്.

മ​​​​നു​​​​ഷ്യ​​​​മ​​​​സ്തി​​​​ഷ്ക​​​​ത്തെ മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ശാ​​​​സ്ത്ര​​​​ലോ​​​​ക​​​​ത്ത് തീ​​​​ക്ഷ്ണ​​​​ത​​​​യോ​​​​ടെ പ​​​​ഠ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ട്. മ​​​​നു​​​​ഷ്യമ​​​​സ്തി​​​​ഷ്കം എ​​​​ന്ന അ​​​​ദ്ഭു​​​​തം നി​​​​ഗൂ​​​​ഢ​​​​മാ​​​​യും അ​​​​തി​​​​ശ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന സാ​​​​ധ്യ​​​​ത​​​​യാ​​​​യും ഇ​​​​ന്നും നി​​​​ല​​​​കൊ​​​​ള്ളു​​​​ന്നു. വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ദി​​​​ന​​​​ച​​​​ര്യ​​​​ക​​​​ളി​​​​ലും മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും വി​​​​കാ​​​​സ​​​​ത്തി​​​​നും ഉ​​​​ത​​​​കു​​​​ന്ന പെ​​​​രു​​​​മാ​​​​റ്റ​​​​വും ശീ​​​​ല​​​​ങ്ങ​​​​ളും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ദ്ദേ​​​​ശ‍്യം ഇ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ്. സ്കൂ​​​​ൾ​​​​ത​​​​ല​​​​ത്തി​​​​ൽ നൂ​​​​ത​​​​ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്പോ​​​​ഴും മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ വ്യ​​​​തി​​​​രി​​​​ക്ത​​​​ത മ​​​​ന​​​​സി​​​​ലാ​​​​ക്കി​​​​ വേ​​​​ണം പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്കാ​​​​ൻ. വ​​​​ള​​​​രാ​​​​നും സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്താ​​​​നും പൊ​​​​രു​​​​ത്ത​​​​പ്പെ​​​​ടാ​​​​നും ശേ​​​​ഷി​​​​യു​​​​ള്ള അ​​​​ദ്ഭു​​​​ത​​​​മാ​​​​ണ് ത​​​​ല​​​​ച്ചോ​​​​റ്. ഇ​​​​തി​​​​നു പ​​​​റ്റു​​​​ന്ന അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ളും പ​​​​രി​​​​ശീ​​​​ല​​​​ന​​​​ങ്ങ​​​​ളും വേ​​​​ണ്ടു​​​​വോ​​​​ളം ന​​​​ല്ക​​​​ണ​​​​മെ​​​​ന്നു​​​​ മാത്രം.

നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ പു​​​​രോ​​​​ഗ​​​​തി മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ വി​​​​കാ​​​​സ​​​​ത്തി​​​​നു വ​​​​ഴി​​​​യൊ​​​​രു​​​​ക്ക​​​​ണം. എ​​ഐ​​യു​​​​ടെ സ്വാ​​​​ധീ​​​​നം പ​​​​ല​​​​പ്പോ​​​​ഴും പു​​​​ക​​​​മ​​​​റ സൃ​​​​ഷ്ടി​​​​ക്കു​​​​ന്നു​​​​ണ്ട്. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളെ​​​​ല്ലാം ന​​​​ട​​​​ക്കു​​​​ന്നു - പ്രോ​​​​ജ​​​​ക്ട്സ്, ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ, ക​​​​ണ്ടു​​​​പി​​​​ടി​​​​ത്ത​​​​ങ്ങ​​​​ൾ, വി​​​​ഷ​​​​യാ​​​​വ​​​​ത​​​​ര​​​​ണം എ​​​​ല്ലാം ഭം​​​​ഗി​​​​യാ​​​​യി ന​​​​ട​​​​ക്കു​​​​ന്നു. നൂ​​​​ത​​​​ന സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ മു​​​​ന്നോ​​​​ട്ടു​​​​വ​​​​യ്ക്കു​​​​ന്ന സൂ​​​​ത്ര​​​​പ്പ​​​​ണി​​​​ക​​​​ളും കു​​​​റു​​​​ക്കു​​​​വ​​​​ഴി​​​​ക​​​​ളും ചി​​​​ന്ത, ഭാ​​​​വ​​​​ന, അ​​​​ന്വേ​​​​ഷ​​​​ണം, വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ, ഭാ​​​​ഷ, ആ​​​​സൂ​​​​ത്ര​​​​ണം എ​​​​ന്നി​​​​വ പ​​​​രി​​​​ശീ​​​​ലി​​​​ക്കു​​​​ന്ന​​​​തി​​​​ൽ​​​​നി​​​​ന്ന് കു​​​​ട്ടി​​​​ക​​​​ളെ പി​​​​ന്തി​​​​രി​​​​പ്പി​​​​ക്കു​​​​ന്നു. എ​​​​ളു​​​​പ്പ​​​​വ​​​​ഴി​​​​യി​​​​ൽ കു​​​​ട്ടി​​​​ക​​​​ൾ ക്രി​​​​യ ​​​​ചെ​​​​യ്യു​​​​ന്നു. ഇതിന്‍റെ ഫ​​​​ല​​​​മാ​​​​യി ബു​​​​ദ്ധി​​​​യു​​​​ടെ വി​​​​വി​​​​ധ ക​​​​ഴി​​​​വു​​​​ക​​​​ൾ അ​​​​ശ്ര​​​​ദ്ധ​​​​മാ​​​​യി ത​​​​ഴ​​​​യ​​​​പ്പെ​​​​ടു​​​​ന്നു, മ​​​​ടി പി​​​​ടി​​​​ക്കു​​​​ന്നു.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ശ്ര​​​​ദ്ധ​​​​യു​​​​ടെ പ​​​​രി​​​​ധി​​​​യും വ്യാ​​​​പ്തി​​​​യും പ​​​​ഠ​​​​ന​​​​രീ​​​​തി​​​​ക​​​​ളും മാ​​​​റി. അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യ മാ​​​​ന​​​​സി​​​​ക വി​​​​കാ​​​​സ​​​​വും യാ​​​​ത്ര​​​​ക​​​​ളും അ​​​​പ്ര​​​​ത്യ​​​​ക്ഷ​​​​മാ​​​​യി, എ​​​​ല്ലാം വേ​​​​ഗ​​​​ത്തി​​​​ൽ ല​​​​ഭ്യ​​​​മാ​​​​കു​​​​ന്നു. ക​​​​ഠി​​​​നാ​​​​ധ്വാ​​​​നം അ​​​​ന്യ​​​​മാ​​​​യി. അ​​​​റി​​​​വു നേടു​​​​ന്ന പ്ര​​​​ക്രി​​​​യ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി ന​​​​ട​​​​ക്കേ​​​​ണ്ട സ്വ​​​​ഭാ​​​​വ​​​​ രൂ​​​​പീ​​​​ക​​​​ര​​​​ണം, മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ളു​​​​ടെ​​​​യോ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ​​​​യോ ഗൗ​​​​ര​​​​വ​​​​ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ന്നി​​​​ല്ല. പെ​​​​ട്ടെ​​​​ന്ന് ക​​​​ണ്ടു മ​​​​റ​​​​യു​​​​ന്ന വാ​​​​യ​​​​നാ​​​​നു​​​​ഭ​​​​വം ന​​​​മ്മു​​​​ടെ ചി​​​​ന്ത​​​​യെ​​​​യും ഭാ​​​​വ​​​​ന​​​​യെ​​​​യും എ​​​​ല്ലാം ത​​​​മ​​​​സ്ക​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തു​​​​മൂ​​​​ലം ബു​​​​ദ്ധി​​​​യു​​​​ടെ പ​​​​രിശീ​​​​ല​​​​ന​​​​ങ്ങ​​​​ൾ പ​​​​ല​​​​തും അ​​​​ന്യം​​​​നി​​​​ന്നു​​​​പോ​​​​കു​​​​ന്ന കാ​​​​ഴ്ച​​​​യാ​​​​ണ് ചു​​​​റ്റു​​​​പാ​​​​ടും.

പ​​​​ക്വ​​​​ത​​​​യും ചി​​​​ന്ത​​​​യും ബോ​​​​ധ​​​​വും ബ​​​​ന്ധ​​​​വും ആ​​​​കാം​​​​ക്ഷ​​​​യും അ​​​​ന്വേ​​​​ഷ​​​​ണ​​​​വു​​​​മെ​​​​ല്ലാം നി​​​​മി​​​​ഷ​​​​നേ​​​​രം​​​​കൊ​​​​ണ്ട് വ​​​​റ്റി​​​​വ​​​​ര​​​​ണ്ടു​​​​ പോ​​​​കു​​​​ന്നു. ഗു​​​​ണ​​​​ത്തേ​​​​ക്കാ​​​​ളേ​​​​റെ ദോ​​​​ഷ​​​​മാ​​​​ണ് എ​​ഐ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന​​​​ത് എ​​​​ന്നു ഭ​​​​യ​​​​പ്പെ​​​​ടു​​​​ന്നു. ഇ​​​​ത് ഗൗ​​​​ര​​​​വ​​​​മാ​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ പ്ര​​​​തി​​​​സ​​​​ന്ധി​​​​യും കു​​​​ട്ടി​​​​ക​​​​ളു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യി​​​​ൽ അ​​​​പ​​​​ക​​​​ടം​​​​ കൊ​​​​ണ്ടു​​​​വ​​​​രു​​​​ന്ന അ​​​​വ​​​​കാ​​​​ശനി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​ണ്. ബു​​​​ദ്ധി​​​​യു​​​​ടെ ശ​​​​രി​​​​യാ​​​​യ വി​​​​കാ​​​​സം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ട്ടാ​​​​ൽ ദൂ​​​​ര​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യ പ്ര​​​​ത്യാ​​​​ഘാ​​​​തം ഉ​​​​ണ്ടാ​​​​കും. കു​​​​ട്ടി​​​​ക​​​​ളു​​​​ടെ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ത്തി​​​​നും നി​​​​ർ​​​​മി​​​​ത-​​​​മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​ക​​​​ളു​​​​ടെ സ്വ​​​​ഭാ​​​​വം, സാ​​​​ധ്യ​​​​ത എ​​​​ന്നി​​​​വ വി​​​​ശ​​​​ദ​​​​മാ​​​​യി പ​​​​ഠി​​​​ച്ച് പ്ര​​​​വ​​​​ർ​​​​ത്ത​​​​നപ​​​​ദ്ധ​​​​തി ത​​​​യാ​​​​റാ​​​​ക്ക​​​​ണം. മ​​​​നു​​​​ഷ്യ​​​​ന്‍റെ മ​​​​ഹി​​​​മ​​​​യും മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ പ്ര​​​​ത്യേ​​​​ക​​​​ത​​​​ക​​​​ളും തി​​​​രി​​​​ച്ച​​​​റി​​​​ഞ്ഞ് ശ്ര​​​​ദ്ധ​​​​യോ​​​​ടെ പ​​​​രി​​​​ശീ​​​​ലി​​​​ക്കു​​​​ക​​​​യും പ​​​​രി​​​​ശീ​​​​ലി​​​​പ്പി​​​​ക്കു​​​​ക​​​​യും വേ​​​​ണം. അ​​​​റി​​​​വി​​​​നെ ക്ര​​​​മീ​​​​ക​​​​രി​​​​ക്കാ​​​​നും വ്യ​​​​ത്യ​​​​സ്ത രീ​​​​തി​​​​യി​​​​ൽ അ​​​​വ​​​​യു​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടാ​​​​നു​​​​ള്ള ക​​​​ഴി​​​​വു​​​​ക​​​​ളി​​​​ൽ മാ​​​​ത്രം ശ്ര​​​​ദ്ധി​​​​ച്ച് ബു​​​​ദ്ധി​​​​യെ വ​​​​ള​​​​ർ​​​​ത്തു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സ രീ​​​​തി​​​​യ​​​​ല്ല വേ​​​​ണ്ട​​​​ത്.

കാ​​​​ൽ​​​​ക്കു​​​​ലേ​​​​റ്റ​​​​റി​​​​ൽ ന​​​​ന്പ​​​​റു​​​​ക​​​​ളെ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ടി എ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ പ​​​​ല ചേ​​​​രു​​​​വ​​​​ക​​​​ളി​​​​ലൂ​​​​ടെ വ്യ​​​​ത്യ​​​​സ്ത ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ അ​​​​റി​​​​വി​​​​നെ പു​​​​ന​​​​ർ​​​​നി​​​​ർ​​​​മി​​​​ക്കു​​​​ന്ന രീ​​​​തി ബു​​​​ദ്ധി​​​​യു​​​​ടെ പ​​​​ക്വ​​​​മാ​​​​യ രീ​​​​തി​​​​യോ പൂ​​​​ർ​​​​ണ​​​​ത​​​​യോ അ​​​​ല്ല.

ബോ​​​​ധ​​​​ത്തി​​​​ൽ, ബ​​​​ന്ധ​​​​ത്തി​​​​ൽ, ന​​​​ന്മ​​​​യി​​​​ൽ വ​​​​ള​​​​രു​​​​ന്ന മ​​​​ന​​​​സി​​​​ന്‍റെ ക​​​​ഴി​​​​വു​​​​ക​​​​ൾ ശ്ര​​​​ദ്ധി​​​​ക്ക​​​​ണം. മ​​​​നു​​​​ഷ്യ​​​​ബു​​​​ദ്ധി​​​​യു​​​​ടെ ശീ​​​​ല​​​​മാ​​​​ക്കി ബോ​​​​ധ​​​​ത്തെ തി​​​​രി​​​​ച്ച​​​​റി​​​​യ​​​​ണം, വ​​​​ള​​​​ർ​​​​ത്തി​​​​യെ​​​​ടു​​​​ക്ക​​​​ണം. മ​​​​നു​​​​ഷ്യ​​​​നോ​​​​ടും പ്ര​​​​കൃ​​​​തി​​​​യോ​​​​ടു​​​​മു​​​​ള്ള ക​​​​രു​​​​ത​​​​ലും ന​​​​ന്മ​​​​യും ഇ​​​​വ​​​​യു​​​​ടെ വ​​​​ള​​​​ർ​​​​ച്ച​​​​യും സം​​​​ര​​​​ക്ഷ​​​​ണ​​​​വും സാ​​​​ധ്യ​​​​മാ​​​​ക്കു​​​​ന്ന മ​​​​ന​​​​സ്, ബോ​​​​ധ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ണ്. അ​​​​റി​​​​വി​​​​ന് അ​​​​ർ​​​​ഥ​​​​വും ബ​​​​ന്ധ​​​​വും ന​​​​ന്മ​​​​യും ന​​​​ല്കി, അ​​​​റി​​​​വി​​​​നെ വ്യാ​​​​ഖ്യാ​​​​നി​​​​ക്കു​​​​ന്ന വി​​​​ദ്യാ​​​​ഭ്യാ​​​​സം ഇ​​​​വി​​​​ടെ രൂ​​​​പ​​​​പ്പെ​​​​ടും. ശ​​​​രീ​​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്നും പ്ര​​​​കൃ​​​​തി​​​​യി​​​​ൽ​​​​നി​​​​ന്നും ആ​​​​ത്മാ​​​​വി​​​​ൽ​​​​നി​​​​ന്നും അ​​​​റി​​​​വി​​​​നെ മു​​​​റി​​​​ച്ചു​​​​മാ​​​​റ്റാ​​​​നാ​​​​വി​​​​ല്ല. അ​​​​റി​​​​വി​​​​നെ മാ​​​​ത്രം കൈ​​​​കാ​​​​ര്യം ചെ​​​​യ്യു​​​​ന്ന നി​​​​ർ​​​​മി​​​​ത​​​​ബു​​​​ദ്ധി​​​​യു​​​​ടെ രീ​​​​തി​​​​യി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സം അ​​​​പ​​​​ക​​​​ടം​​​​ കൊ​​​​ണ്ടു​​​​വ​​​​രും. ജൈ​​​​വ​​​​സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള​​​​താ​​​​ണ് അ​​​​ടി​​​​സ്ഥാ​​​​ന​​​​പ​​​​ര​​​​മാ​​​​യി അ​​​​റി​​​​വ്, അ​​​​ങ്ങ​​​​നെ ആ​​​​യി​​​​രി​​​​ക്കു​​​​ക​​​​യും വേ​​​​ണം. ബ​​​​ന്ധ​​​​ങ്ങ​​​​ളി​​​​ൽ, പ്ര​​​​വൃ​​​​ത്തി​​​​യി​​​​ൽ, ആ​​​​ന്ത​​​​രി​​​​ക​​​​മാ​​​​യി അ​​​​നു​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​റി​​​​വ് അ​​​​തി​​​​ന്‍റെ ജൈ​​​​വ​​​​സ്വ​​​​ഭാ​​​​വം സ്വീ​​​​ക​​​​രി​​​​ക്കും - നി​​​​ല​​​​നി​​​​ർ​​​​ത്തും.

NRI

പ​മ്പ​യു​ടെ എ​ഐ സെ​മി​നാ​ര്‍ വി​ജ്ഞാ​ന​പ്ര​ദ​മാ​യി

ഫി​ല​ഡ​ല്‍​ഫി​യ: ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് (നി​ര്‍​മി​ത ബു​ദ്ധി) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​ര്‍ വി​ജ്ഞാ​ന​പ്ര​ദ​മാ​യി. പ​മ്പ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ല്‍ ന​ട​ന്ന സെ​മി​നാ​റി​ല്‍ പ​മ്പ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ പ​ണി​ക്ക​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

നി​ർ​മി​ത ബു​ദ്ധി എ​ന്താ​ണ്, എ​ങ്ങ​നെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു, അ​നു​ദി​ന ജീ​വി​ത​ത്തി​ലു​ള്ള പ്ര​യോ​ജ​ന​ങ്ങ​ള്‍, എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം, ച​തി​ക്കു​ഴി​ക​ള്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സം​ശ​യ​നി​വാ​ര​ണം ന​ട​ത്താ​ൻ സെ​മി​നാ​ർ സ​ഹാ​യ​ക​മാ​യി.

യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് പെ​ന്‍​സി​ല്‍​വേ​നി​യ ആ​ശു​പ​ത്രി​യി​ലെ ഐ​ടി വി​ദ​ഗ്ധ​ന്‍ ഡോ. ​ഈ​പ്പ​ന്‍ ഡാ​നി​യേ​ല്‍ മെ​ഡി​ക്ക​ല്‍ രം​ഗ​ത്ത് രോ​ഗ​നി​ര്‍​ണ​യ​ത്തി​നും ചി​കി​ത്സ​യ്ക്കും നി​ര്‍​മി​ത ബു​ദ്ധി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും അ​തി​ന്‍റെ നേ​ട്ട​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

District News

ഐ.ഐ.എം. കോഴിക്കോട് എ.ഐ.യിൽ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു

കോഴിക്കോട് ഐ.ഐ.എം. എമെറിറ്റസുമായി സഹകരിച്ച് നിർമ്മിത ബുദ്ധി (AI) കേന്ദ്രീകരിച്ചുള്ള പുതിയ അഡ്വാൻസ്ഡ് ലീഡർഷിപ്പ് പ്രോഗ്രാം ആരംഭിക്കുന്നു. മുതിർന്ന പ്രൊഫഷണലുകളെ അത്യാധുനിക ലീഡർഷിപ്പ്, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, സ്ട്രാറ്റജിക് മാനേജ്\u200cമെന്റ് കഴിവുകൾ എന്നിവയിൽ ശാക്തീകരിക്കുക എന്നതാണ് 12 മാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്റെ ലക്ഷ്യം. ജൂൺ 28, 2025-ന് പ്രോഗ്രാം ആരംഭിക്കും.

ഓൺലൈൻ മൊഡ്യൂളുകളും ഐ.ഐ.എം. കോഴിക്കോട്ടെ പ്രഗത്ഭരായ അധ്യാപകരും വ്യവസായ പ്രമുഖരും നയിക്കുന്ന ലൈവ് ഇന്ററാക്ടീവ് സെഷനുകളും ഉൾപ്പെടുന്ന ബ്ലെൻഡഡ് പഠനരീതിയാണ് ഈ പ്രോഗ്രാമിന്റെ പ്രത്യേകത. 6,23,000 രൂപയും ജി.എസ്.ടി.യും അടങ്ങുന്നതാണ് കോഴ്സ് ഫീസ്. സാങ്കേതികവിദ്യയുടെ അതിവേഗ വളർച്ചയെ തുടർന്നുണ്ടാകുന്ന മാറ്റങ്ങളെ നേരിടാൻ ഈ പ്രോഗ്രാം സഹായകമാകും.

ഡിജിറ്റൽ യുഗത്തിൽ നേതൃത്വം നൽകുന്നതിനുള്ള കഴിവുകൾ വികസിപ്പിക്കാനും, വിവിധ വ്യവസായങ്ങളിലെ ഉൾക്കാഴ്ചകൾ നേടാനും, സമകാലിക ബിസിനസ്സ് വെല്ലുവിളികൾക്ക് അനുസൃതമായ തന്ത്രപരമായ ചട്ടക്കൂടുകൾ നടപ്പിലാക്കാനും ഈ പ്രോഗ്രാം അവസരം നൽകും.

Tech

സൈബർ സുരക്ഷക്ക് പുതിയ വെല്ലുവിളികൾ: ഡീപ്ഫേക്കുകളും AI-അധിഷ്ഠിത റാൻസംവെയറുകളും വർദ്ധിക്കുന്നു

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ (AI) അതിവേഗ വളർച്ച സൈബർ സുരക്ഷാ ലോകത്ത് പുതിയ വെല്ലുവിളികൾ ഉയർത്തുന്നു. സൈബർ കുറ്റവാളികൾ AI സാങ്കേതികവിദ്യ, പ്രത്യേകിച്ച് ജനറേറ്റീവ് AI (Generative AI) ടൂളുകൾ, കൂടുതൽ സങ്കീർണ്ണവും അപകടകരവുമായ ആക്രമണങ്ങൾ നടത്താൻ ഉപയോഗിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 'ഡീപ്ഫേക്കുകൾ' (Deepfakes) ഉപയോഗിച്ചുള്ള തട്ടിപ്പുകൾ, AI-യുടെ സഹായത്തോടെ വ്യക്തികളെയും കമ്പനികളെയും കബളിപ്പിക്കാനുള്ള ശ്രമങ്ങൾ എന്നിവ വർദ്ധിച്ചുവരികയാണ്. ഒരു വ്യക്തിയുടെ ശബ്ദവും രൂപവും അനുകരിച്ച് നടത്തുന്ന തട്ടിപ്പുകൾ തിരിച്ചറിയാൻ സാധാരണക്കാർക്ക് പ്രയാസമാണ്.

മാത്രമല്ല, AI അധിഷ്ഠിത റാൻസംവെയറുകൾ (AI-powered ransomware) സൈബർ ലോകത്തിന് പുതിയ ഭീഷണിയായി മാറുന്നു. ഇത്തരം റാൻസംവെയറുകൾക്ക് കമ്പ്യൂട്ടർ ശൃംഖലകളിലെ ദുർബലതകൾ സ്വയം തിരിച്ചറിയാനും, പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് ആക്രമണങ്ങൾ നടത്താനും സാധിക്കും. ഇത് സൈബർ പ്രതിരോധ രംഗത്ത് വലിയ വെല്ലുവിളികൾ ഉയർത്തുന്നു. ഇതിനെ നേരിടാൻ, സൈബർ സുരക്ഷാ കമ്പനികളും ഗവേഷകരും AI ഉപയോഗിച്ചുള്ള പ്രതിരോധ സംവിധാനങ്ങൾ (AI-driven cybersecurity) വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്. ഭീഷണികളെ മുൻകൂട്ടി കണ്ടെത്താനും, അസാധാരണമായ പ്രവർത്തനങ്ങൾ വേഗത്തിൽ തിരിച്ചറിഞ്ഞ് പ്രതികരിക്കാനും AI അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിരന്തരമായ ബോധവൽക്കരണവും, സുരക്ഷാ പ്രോട്ടോക്കോളുകൾ കർശനമായി പാലിക്കുന്നതും ഈ സൈബർ യുദ്ധത്തിൽ അതിജീവനത്തിന് നിർണായകമാണ്.

 

Latest News

Up