Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ayyappa Sangamam

Kerala

ആഗോള അയ്യപ്പ സംഗമം: കണക്കില്‍ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് കോടതിയിൽ പറഞ്ഞതാണ്. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.

നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. എന്നാല്‍ സത്യമായ മറുപടി തന്നില്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയ്യപ്പ സംഗമത്തിന്‍റെ കണക്കില്‍ വലിയ കുഴപ്പമാണ്. സംഗമത്തിന്‍റെ മറവിൽ വൻ തട്ടിപ്പ് നടത്തി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. അയ്യപ്പ സംഗമം സംബന്ധിച്ച് സാധാരണ പൗരന് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയണമെന്നും ചെന്നിത്തല പറഞ്ഞു.

Kerala

അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ പൊ​രു​ത്ത​ക്കേ​ട്; 17ന് ​നി​ർ​ണാ​യ​ക യോ​ഗം

തി​രു​വ​ന​ന്ത​പു​രം: ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വി​ൽ നി​ന്ന് ത​ല​യൂ​രാ​ൻ ഈ ​മാ​സം 17ന് ​നി​ർ​ണാ​യ​ക യോ​ഗം ചേ​രും. ഊ​രാ​ളു​ങ്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളോ​ട് തു​ക കു​റ​യ്ക്കാ​ൻ ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ടും.

ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ബോ​ർ​ഡി​ന് മു​ന്നി​ലു​ള്ള​ത്. ഇ​തോ​ടെ സ്പോ​ൺ​സ​ർ​മാ​രി​ൽ നി​ന്നും കി​ട്ടേ​ണ്ട പ​ണം നേ​ടി​യെ​ടാ​ക്കാ​നും ശ്ര​മം ആ​രം​ഭി​ക്കും. ഊ​രാ​ളു​ങ്ക​ലി​ന് മാ​ത്രം നാ​ല് കോ​ടി​യി​ല​ധി​കം രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്.

‌ഹൈ​ക്കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഇ​ട​പാ​ടു​ക​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് നീ​ക്കം.​അ​യ്യ​പ്പ​സം​ഗ​മ​ത്തി​ല്‍ പ​ന്ത​ലൊ​രു​ക്കി​യ​തി​ലും അ​തി​ഥി​ക​ള്‍​ക്ക് ഹോ​ട്ട​ല്‍ മു​റി​ക​ൾ എ​ടു​ത്തി​നു​മാ​യി ഇ​നി​യും ബോ​ർ​ഡ് ന​ൽ​കാ​നു​ള്ള​ത് 4.35 കോ​ടി​ല​ധി​കം രൂ​പ​യെ​ന്നാ​ണ് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ച്ചി​യി​ലും കു​മ​ര​ക​ത്തും മൂ​ന്നാ​റി​ലു​മു​ള്ള ഹോ​ട്ട​ലു​ക​ള്‍​ക്കാ​ണ് ഇ​നി​യും തു​ക ന​ൽ​കാ​നു​ള്ള​ത്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ക​ണ​ക്കി​ലും പൊ​രു​ത്ത​കേ​ടു​ക​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

പ​ന്ത​ൽ ത​യാ​റാ​ക്കി​യ ഊ​രാ​ളു​ങ്ക​ലി​ന്‍റെ അ​നു​ബ​ന്ധ സ്ഥാ​പ​ന​മാ​യ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ആ​ൻ​ഡ് ക​ണ്‍​സ്ട്ര​ക്ഷ​ന് ന​ൽ​കാ​നു​ള്ള​ത് നാ​ല് കോ​ടി രൂ​പ​യാ​ണ്. ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്ത ക​ണ​ക്കി​ലും പൊ​രു​ത്ത​ക്കേ​ടു​ക​ളു​ണ്ടെ​ന്ന് ഓ​ഡി​റ്റ് റി​പ്പോ​ർ​ട്ടി​ൽ‌ പ​റ​യു​ന്നു.

Kerala

ആഗോള അയ്യപ്പസംഗമം; വരവു ചെലവ് കണക്കുകളില്‍ പൊരുത്തക്കേടെന്ന് കോടതി

കൊ​​ച്ചി: പ​​മ്പാ​​തീ​​ര​​ത്ത് ആ​​ഗോ​​ള അ​​യ്യ​​പ്പ​​സം​​ഗ​​മം ന​​ട​​ത്തി​​യ​​തി​​ലെ വ​​ര​​വുചെ​​ല​​വ് ക​​ണ​​ക്കു​​ക​​ളി​​ല്‍ പൊ​​രു​​ത്ത​​ക്കേ​​ടു​​ക​​ളു​​ണ്ടെ​​ന്ന് ഹൈ​​ക്കോ​​ട​​തി. ഇ​​തു സം​​ബ​​ന്ധി​​ച്ച് തി​​രു​​വി​​താം​​കൂ​​ര്‍ ദേ​​വ​​സ്വം ബോ​​ര്‍ഡി​​ല്‍നി​​ന്നും സം​​സ്ഥാ​​ന ഓ​​ഡി​​റ്റ് വ​​കു​​പ്പി​​ല്‍നി​​ന്നു കോ​​ട​​തി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. അ​​യ്യ​​പ്പ​​സം​​ഗ​​മം വ​​ഴി ബോ​​ര്‍ഡി​​ന് 3.40 കോ​​ടി രൂ​​പ ക​​ടം​​വ​​ന്നു​​വെ​​ന്ന് സ്വ​​ത​​ന്ത്ര ഓ​​ഡി​​റ്റിം​​ഗി​​ല്‍ ക​​ണ്ടെ​​ത്തി​​യി​​രു​​ന്നു.

പ​​മ്പാ​​തീ​​ര​​ത്ത് 2025 സെ​​പ്റ്റം​​ബ​​ര്‍ 25നാ​​ണ് അ​​യ്യ​​പ്പ​​സം​​ഗ​​മം ന​​ട​​ത്തി​​യ​​ത്. ഇ​​തി​​നാ​​യി പൊ​​തു​​ഫ​​ണ്ട് വി​​നി​​യോ​​ഗി​​ക്കി​​ല്ലെ​​ന്നാ​​യി​​രു​​ന്നു ബോ​​ര്‍ഡ് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്ന​​ത്. വി​​ജ​​യ​​ന്‍ ആ​​ന്‍ഡ് അ​​സോ​​സി​​യേ​​റ്റ് എ​​ന്ന ചാ​​ര്‍ട്ടേ​​ർഡ് അ​​ക്കൗ​​ണ്ടിംഗ് സ്ഥാ​​പ​​ന​​മാ​​ണ് ഓ​​ഡി​​റ്റ് ന​​ട​​ത്തി​​യ​​ത്. പ​​ണം സ്‌​​പോ​​ണ്‍സ​​ര്‍ഷി​​പ്പി​​ലൂ​​ടെ ക​​ണ്ടെ​​ത്തു​​മെ​​ന്നാ​​ണ് സ​​ര്‍ക്കാ​​രും ബോ​​ര്‍ഡും പ​​റ​​ഞ്ഞി​​രു​​ന്ന​​ത്. പി​​രി​​വ് കി​​ട്ടാ​​തെ ബോ​​ര്‍ഡി​​ന് 3.40 കോ​​ടി ക​​ട​​ബാ​​ധ്യ​​ത​​യു​​ണ്ടാ​​യി.

അ​​ഞ്ചു കോ​​ടി രൂ​​പ​​യാ​​ണ് സം​​ഗ​​മ​​ത്തി​​ന് ആ​​കെ ചെ​​ല​​വ് പ്ര​​തീ​​ക്ഷി​​ച്ചി​​രു​​ന്ന​​ത്. എ​​ന്നാ​​ല്‍ എ​​ട്ടു കോ​​ടി ചെ​​ല​​വാ​​യി എ​​ന്നു​​മാ​​ണ് റി​​പ്പോ​​ര്‍ട്ട്. കൂ​​ടാ​​തെ അ​​യ്യ​​പ്പ​​സം​​ഗ​​മ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പ് ഊ​​രാ​​ളു​​ങ്ക​​ല്‍ ലേ​​ബ​​ര്‍ കോ​​ണ്‍ട്രാ​​ക്ട് സൊ​​സൈ​​റ്റി​​ക്കു കീ​​ഴി​​ലു​​ള്ള ഇ​​ന്ത്യ​​ന്‍ ഇ​​ന്‍സ്റ്റി​​റ്റ്യൂ​​ട്ട് ഒ​​ഫ് ഇ​​ന്‍ഫ്രാ​​സ്ട്ര​​ക്ച​​ര്‍ ആ​​ന്‍ഡ് ക​​ണ്‍സ്ട്ര​​ക‌്ഷ​​ന് ടെ​​ന്‍ഡ​​റി​​ല്ലാ​​തെ ക​​രാ​​ര്‍ ചെ​​യ്ത​​തായി റി​​പ്പോ​​ര്‍ട്ടി​​ല്‍ പ​​റ​​യു​​ന്നു. വേ​​ദി​​യു​​ടെ അ​​ള​​വെ​​ടു​​പ്പി​​ലും വി​​ഐ​​പി​​ക​​ളു​​ടെ ഭ​​ക്ഷ​​ണ​​ച്ചെ​​ല​​വി​​ലും പൊ​​രു​​ത്ത​​ക്കേ​​ടു​​ണ്ട്.

അ​​തി​​ഥി​​ക​​ള്‍ക്ക് ന​​ല്‍കാ​​നാ​​യി 4100 പാ​​യ്ക്ക​​റ്റ് വീ​​തം അ​​പ്പം, അ​​ര​​വ​​ണ, വി​​ഭൂ​​തി, മ​​ഞ്ഞ​​ള്‍, കു​​ങ്കു​​മം, ആ​​ടി​​യ​​ശി​​ഷ്ടം നെ​​യ്യ് ഒ​​രു കി​​ലോ ച​​ന്ദ​​നം എ​​ന്നി​​വ ക​​രു​​തി​​യി​​രു​​ന്നു.

ഇ​​വ​​യു​​ടെ തു​​ക രേ​​ഖ​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ഉ​​പ​​ക​​രാ​​ര്‍ കൊ​​ടു​​ത്ത​​തി​​ന്‍റെ ബി​​ല്ലു​​ക​​ള്‍ ഓ​​ഡി​​റ്റിം​​ഗി​​ന് കി​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നും റി​​പ്പോ​​ര്‍ട്ടി​​ലു​​ണ്ട്. ക​​ലാ​​പ​​രി​​പാ​​ടി​​ക​​ള്‍ക്ക് എ​​ട്ടു ല​​ക്ഷം ചെ​​ല​​വാ​​യെ​​ന്ന് കാ​​ണി​​ച്ചി​​ട്ടു​​ണ്ടെ​​ങ്കി​​ലും ര​​ണ്ടു ല​​ക്ഷ​​ത്തി​​ന്‍റെ വൗ​​ച്ച​​റു​​ക​​ള്‍ മാ​​ത്ര​​മാ​​ണു​​ള്ള​​തെ​​ന്നാ​​ണ് റി​​പ്പോ​​ര്‍ട്ട്.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലെ ഇ​ട​പാ​ടു​ക​ള്‍ സു​താ​ര്യം, സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ നാ​ലുകോ​ടി ല​ഭി​ച്ചു: പി.​എ​സ്. പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലെ ഇ​ട​പാ​ടു​ക​ള്‍ സു​താ​ര്യ​മാ​ണെ​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ നാ​ല് കോ​ടി രൂ​പ ല​ഭി​ച്ചു​വെ​ന്നും മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്.

ബോ​ര്‍​ഡി​ല്‍​നി​ന്നെ​ടു​ത്ത മൂ​ന്ന് കോ​ടി രൂ​പ തി​രി​ച്ച​ട​ച്ചു. ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദ​മാ​ക്കി ഹൈ​ക്കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ച​ത്.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്നു പ​ണം ചെ​ല​വാ​ക്കി​ല്ലെ​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ​യാ​ണ് അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്നുമാണ് ഹൈ​ക്കോ​ട​തി​യെ മു​ന്‍​പ് ദേ​വ​സ്വം ബോ​ര്‍​ഡ് ധ​രി​പ്പി​ച്ചി​രു​ന്ന​ത്.

ബോ​ര്‍​ഡി​ല്‍​നി​ന്നു മൂ​ന്ന് കോ​ടി രൂ​പ മു​ന്‍​കൂ​റാ​യി ചെ​ല​വ​ഴി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പി​ലൂ​ടെ പ​ണം ല​ഭി​ച്ച കാ​ര്യം കോ​ട​തി​യെ ദേ​വ​സ്വം ബോ​ര്‍​ഡ് അ​റി​യി​ച്ചി​രു​ന്നി​ല്ല.

Kerala

അയ്യപ്പ സംഗമത്തിൽ ദേവസ്വം ബോര്‍ഡിന് കോടികൾ നഷ്ടം? ഓഡിറ്റ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍

കൊച്ചി: ശബരിമലയിൽ ആഗോള അയ്യപ്പ സംഗമം നടത്തിയതില്‍ തിരുവിതാംകൂർ ദേവസ്വം ബോർഡിന് 3.4 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്ന ഓഡിറ്റ് റിപ്പോർട്ട് സ്‌പെഷല്‍ കമ്മീഷണര്‍ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും.

അയ്യപ്പ സംഗമത്തിന് വേണ്ടി ഒരു രൂപ പോലും സർക്കാരില്‍ നിന്നോ ദേവസ്വം ബോർഡില്‍ നിന്നോ കൈപ്പറ്റാൻ പാടില്ലെന്നായിരുന്നു കോടതിയുടെ നിര്‍ദേശം. അയ്യപ്പ സംഗമത്തിന് വേണ്ട പണം സ്പോണ്‍സർഷിപ്പിലൂടെ കണ്ടെത്താം എന്നായിരുന്നു ദേവസ്വം ബോർഡ് പ്രതീക്ഷിച്ചിരുന്നത്.

ഏകദേശം എട്ടു കോടി രൂപ ചിലവ് വരുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി തന്നെ വാർത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ദേവസ്വം ബോർഡിന്‍റെ സർപ്ലസ് ഫണ്ടില്‍ നിന്നാണ് 3.4 കോടി രൂപ നല്‍കിയിരിക്കുന്നത്. എന്നാൽ, ബോര്‍ഡിന് ചെലവായ തുക പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പിലൂടെ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്.

അതേസമയം, ആഗോള അയ്യപ്പ സംഗമവും എസ്ഐടിയുടെ അന്വേഷണ പരിധിയിലേക്കെന്ന സൂചനയും പുറത്തുവരുന്നുണ്ട്. ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ എസ്ഐടി നൽകിയ റിപ്പോര്‍ട്ടിൽ ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്.

പി.എസ്. പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റായപ്പോള്‍ നടന്ന ആഗോള അയ്യപ്പ സംഗമത്തെക്കുറിച്ചാണ് പരാമര്‍ശമുള്ളത്. എസ്ഐടി റിപ്പോര്‍ട്ടിൽ സുപ്രധാന കണ്ടെത്തലുകളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്.

അയ്യപ്പ സംഗമം തീരുമാനിച്ച വിവരം ദേവസ്വം യോഗത്തിന്‍റെ മിനിറ്റ്സിൽ ഇല്ലെന്നാണ് എസ്ഐടി റിപ്പോര്‍ട്ടിൽ പറയുന്നത്. ആഗോള അയ്യപ്പ സംഗമത്തിലെ ഫണ്ട് വിനിയോഗത്തിലെ അവ്യക്തകളും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് എ​ട്ടു​കോ​ടി ചെ​ല​വ്: ഇ​തെ​ന്ത് വെ​ള്ള​രി​ക്കാ​പ​ട്ട​ണ​മോ? - ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ചെ​ല​വാ​യി എ​ന്നു പ​റ​യു​ന്ന എ​ട്ടു​കോ​ടി രൂ​പ ക​മ്മി​ഷ​ന്‍ കൂ​ടി ചേ​ര്‍​ത്ത തു​ക​യാ​ണെ​ന്നും ചെ​ല​വി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ടി​യ​ന്ത​ര​മാ​യി പു​റ​ത്തുവി​ട​ണ​മെ​ന്നും കോ​ണ്‍​ഗ്ര​സ് വ​ര്‍​ക്കിംഗ് ക​മ്മി​റ്റി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.

ന​ട​ത്തി​യ ഒ​റ്റ ദി​വ​സ​ത്തെ ഒ​രു പ​രി​പാ​ടി​ക്ക് എ​ട്ടു​കോ​ടി രൂ​പ ചെ​ല​വാ​യ​തി​ന്‍റെ ലോ​ജി​ക്ക് പി​ടി​കി​ട്ടു​ന്നി​ല്ല. ഇ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു​വി​ട​ണം. ഇ​ത്ര ഭീ​മ​മാ​യ തു​ക ഒ​റ്റ​ദി​വ​സം​കൊ​ണ്ട് ചെ​ല​വ​ഴി​ക്കാ​ൻ ഇ​ത് വെ​ള്ള​രി​ക്ക പ​ട്ട​ണ​മാ​ണോ? ഏ​തൊ​ക്കെ ഇ​ന​ത്തി​ലാ​ണ് ഈ ​പ​റ​യു​ന്ന എ്ട്ടു ​കോ​ടി ചി​ല​വാ​യ​ത് എ​ന്ന​റി​യാ​ന്‍ ജ​ന​ങ്ങ​ള്‍​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​പ​ക്ഷ​വും വേ​ണ്ട​പ്പെ​ട്ട​വ​ര്‍​ക്കു​ള്ള ക​മ്മീ​ഷ​നാ​ണ്. ഇ​ത് അ​ടി​മു​ടി ക​മ്മീ​ഷ​ന്‍ സ​ര്‍​ക്കാ​രാ​ണെന്നും ചെന്നിത്തല ആരോപിച്ചു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന്‍റെ ചെ​ല​വ് സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്നു ക​ണ്ടെ​ത്തു​മെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു​വ​രെ സ്‌​പോ​ണ്‍​സ​ര്‍​മാ​രി​ല്‍ നി​ന്ന് എ​ത്ര തു​ക കി​ട്ടി എ​ന്നും ഏ​തൊ​ക്കെ സ്‌​പോ​ണ്‍​സ​ര്‍​മാ​രാ​ണ് പ​ണം ന​ല്‍​കി​യ​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം. ഇ​തു​വ​രെ നാ​ലു കോ​ടി​യോ​ളം രൂ​പ പ​ദ്ധ​തി​ന​ട​ത്തി​പ്പി​ന്‍റെ ബി​ല്‍ ഇ​ന​ത്തി​ല്‍ മാ​റി​യ​താ​യി മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു.

ഇ​തെ​ല്ലാം പോ​യി​രി​ക്കു​ന്ന​ത് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​ര്‍​ക്കി​ങ് ഫ​ണ്ടി​ല്‍ നി​ന്നാ​ണ്. സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ തു​ക ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ല്‍ പി​ന്നെ എ​ന്തി​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഫ​ണ്ടി​ല്‍ നി​ന്ന് ഈ ​തു​ക ചി​ല​വാ​ക്കി​യി​രി​ക്കു​ന്ന​ത്. ആ​രാ​ണ് ഈ ​പൊ​ളി​ഞ്ഞു​പോ​യ പ​രി​പാ​ടി​ക്ക് എ​ട്ടു കോ​ടി ന​ല്‍​കു​ന്ന സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍?

കോ​ട്ട​യ​ത്തെ​യും കു​മ​ര​ക​ത്തെ​യും ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ള്‍​ക്ക് ദേ​വ​സ്വം ബോ​ര്‍​ഡ് ഫ​ണ്ടി​ല്‍ നി​ന്നും ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ അ​ഡ്വാ​ന്‍​സ് ന​ല്‍​കി​യ​ത് മാ​ധ്യ​മ​ങ്ങ​ള്‍ പു​റ​ത്തു കൊ​ണ്ടു​വ​ന്നി​രു​ന്നു. ആ​രൊ​ക്കെ​യാ​ണ് ഈ ​ന​ക്ഷ​ത്ര​ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച വി​വി​ഐ​പി അ​തി​ഥി​ക​ള്‍? അ​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ളും പു​റ​ത്തു വി​ട​ണം.

വി​ദേ​ശ​ത്തു നി​ന്നും വ​ന്‍​തോ​തി​ല്‍ പ്ര​തി​നി​ധി​ക​ള്‍ എ​ത്തു​മെ​ന്നാ​യി​രു​ന്നു സ​ര്‍​ക്കാ​രി​ന്റെ അ​വ​കാ​ശ​വാ​ദം. എ​ന്നാ​ല്‍ അ​വി​ടെ നി​ന്നും കാ​ര്യ​മാ​യി ആ​രും എ​ത്തി​യി​ല്ല. നാ​ലാ​യാ​രം അ​തി​ഥി​ക​ള്‍​ക്കു​ണ്ടാ​ക്കി​യ ഭ​ക്ഷ​ണം വെ​ട്ടി​മൂ​ടേ​ണ്ടി വ​ന്നു.

കാ​ര്യ​മാ​യി ആ​രും പ​ങ്കെ​ടു​ക്കാ​തെ ഒ​ഴി​ഞ്ഞ ക​സേ​ര​യ്ക്കു മു​ന്നി​ല്‍ ന​ട​ത്തി​യ ഈ ​ഒ​റ്റ ദി​വ​സ​ത്തെ പ​രി​പാ​ടി​ക്ക് എ​ങ്ങ​നെ​യാ​ണ് എ​ട്ടു​കോ​ടി രൂ​പ​യു​ടെ ചി​ല​വ് വ​ന്ന​തെ​ന്നു സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി​യേ പ​റ്റു. ഇ​തി​ല്‍ ക​മ്മി​ഷ​ന്‍ പ​റ്റി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ പു​റ​ത്തു വി​ട​ണം.

ദേ​വ​സ്വം ബോ​ര്‍​ഡ് ക​റ​വ​പ്പ​ശു​വ​ല്ല. വി​ശ്വാ​സി​ക​ളു​ടെ കാ​ണി​ക്ക​യാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ വ​രു​മാ​നം. അ​തിന്‍റെ എ​ല്ലാ ഫ​ണ്ടി​ലും ക​യ്യി​ട്ടു വാ​രാ​ന്‍ കേ​ര​ള​ത്തി​ലെ വി​ശ്വാ​സി സ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെന്നും ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി, സ​ർ​ക്കാ​രി​നെ വി​ശ്വ​സി​ക്കു​ന്നു: സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​നെ പൂ​ർ​ണ​മാ​യും വി​ശ്വ​സി​ക്കു​ന്നു​വെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. വി​ശ്വാ​സ പ്ര​ശ്ന​ത്തി​ലെ നി​ല​പാ​ട് മാ​റ്റം സ്വാ​ഗ​താ​ർ​ഹ​മാ​ണ്. സ​ര്‍​ക്കാ​രി​ന് മാ​ത്ര​മാ​ണ് ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും ചെ​യ്യാ​ന്‍ ക​ഴി​യു​ക​യെ​ന്നും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് വി​ശ്വാ​സി​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ യു​വ​തി​ക​ളെ ശ​ബ​രി​മ​ല​യി​ൽ പ്ര​വേ​ശി​പ്പി​ക്കാം, അ​ത് ചെ​യ്തി​ല്ല​ല്ലോ എ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. സ്ത്രീ ​പ്ര​വേ​ശ​നം മാ​ത്ര​മ​ല്ല, പ​ല ആ​ചാ​ര​ങ്ങ​ളും നി​ല​നി​ര്‍​ത്തി പോ​ക​ണം, അ​താ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ ആ​വ​ശ്യ​മെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ വ്യ​ക്ത​മാ​ക്കി.

വി​ശ്വാ​സ​പ്ര​ശ്ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ന്‍റേ​ത് ക​ള്ള​ക്ക​ളി​യാ​ണ്. കോ​ണ്‍​ഗ്ര​സി​ന് ഉ​റ​ച്ച നി​ല​പാ​ടി​ല്ല ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ പ​രി​ഗ​ണി​ക്കു​ന്നി​ല്ല. ബി​ജെ​പി​യാ​ക​ട്ടെ ഒ​ന്നും ചെ​യ്യു​ന്നി​ല്ല കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ശ്വാ​സി​ക​ൾ​ക്കാ​യി ഒ​ന്നും ചെ​യ്തി​ല്ല. നി​യ​മം കൊ​ണ്ട് വ​രു​മെ​ന്ന ഉ​റ​പ്പ് പാ​ലി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബ​ദ​ല്‍ അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ്ര​തി​നി​ധി​യെ അ​യ​ക്കാ​ത്ത​തി​നെ കു​റി​ച്ചും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ്ര​തി​ക​രി​ച്ചു. എ​ത്ര​പേ​ര്‍ പ​ങ്കെ​ടു​ത്തു എ​ന്ന​തി​ല​ല്ല കാ​ര്യം.​ഒ​രു അ​യ്യ​പ്പ സം​ഗ​മം ന​ട​ന്ന​ത് പ​മ്പ​യി​ല്‍ വ​ച്ചും മ​റ്റൊ​ന്ന് പ​ന്ത​ള​ത്ത് വ​ച്ചു​മാ​ണ്. ആ ​വ്യ​ത്യാ​സം ര​ണ്ട് സം​ഗ​മ​ങ്ങ​ള്‍​ക്കു​ണ്ടെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

Kerala

ചീ​റ്റി​പ്പോ​യെ​ന്ന പ്ര​ചാ​ര​ണ​ത്തി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല; ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യം: പി.​എ​സ്.​പ്ര​ശാ​ന്ത്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം വ​ൻ വി​ജ​യ​മാ​ണെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​പ്ര​ശാ​ന്ത്. ദേ​വ​സ്വം ബോ​ർ​ഡ് ഉ​ദ്ദേ​ശി​ച്ച കാ​ര്യം ല​ക്ഷ്യ​ത്തി​ലെ​ത്തി. സം​ഗ​മ​ത്തി​ൽ 4126 പേ​ർ പ​ങ്കെ​ടു​ത്തു.

ചീ​റ്റി​പ്പോ​യെ​ന്ന പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല. സം​ഗ​മം സ​ജീ​വ​മാ​യി ച​ർ​ച്ച​യാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക​ഴി​ഞ്ഞ​തി​നു​ശേ​ഷം പൊ​ളി​ഞ്ഞു പോ​യി എ​ന്ന പ്ര​ചാ​ര​ണം ഉ​ണ്ടാ​യി.

ശ​ബ​രി​മ​ല​യു​ടെ മാ​സ്റ്റ​ർ പ്ലാ​ൻ എ​ങ്ങ​നെ ഭ​ക്ത​ർ​ക്കും മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്ക​ണ​മെ​ന്ന​തി​ൽ സ​ജീ​വ ച​ർ​ച്ച ന​ട​ന്നു. നാ​ലു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഈ ​മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കും. ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ക​ഴി​ഞ്ഞ​ശേ​ഷം മൂ​ന്ന് സെ​ഷ​നു​ക​ളി​ലേ​ക്ക് പി​രി​ഞ്ഞു. ഒ​രേ​സ​മ​യം മൂ​ന്ന് സെ​ഷ​നു​ക​ൾ ന​ട​ന്നു.

5000 പേ​ർ​ക്ക് ഇ​രി​ക്കാ​ൻ പ​റ്റു​ന്ന പ​ന്ത​ലാ​ണ് ഒ​രു​ക്കി​യ​ത്. പ​രി​പാ​ടി ചീ​റ്റി​പ്പോ​യെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളി​ൽ ഒ​രു കാ​ര്യ​വു​മി​ല്ലെ​ന്ന് പി.​എ​സ്.​പ്ര​ശാ​ന്ത് പ​റ​ഞ്ഞു.

Kerala

"അ​യ്യ​പ്പ സം​ഗ​മം പ്ര​ഹ​സ​ന​മാ​യി; അ​യ്യ​പ്പ ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം പൊ​ളി​ഞ്ഞു': വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ലെ ആ​ചാ​ര ലം​ഘ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ ക​ര്‍​മ്മി​ക​ത്വ​ത്തി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യ​മി​ട്ട് രാ​ഷ്ട്രീ​യ ദു​ഷ്ട​ലാ​ക്കോ​ടെ സം​ഘ​ടി​പ്പി​ച്ച അ​യ്യ​പ്പ സം​ഗ​മം പ്ര​ഹ​സ​ന​മാ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ ത​ത്വ​മ​സി​യെ​യും ഭ​ഗ​വ​ദ്ഗീ​ത​യെ​യും കു​റി​ച്ച് പ​റ​ഞ്ഞ പി​ണ​റാ​യി വി​ജ​യ​ന്‍ നേ​ര​ത്തെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തെ​യും അ​വ​ഹേ​ളി​ച്ച​ത് വി​ശ്വാ​സ സ​മൂ​ഹം മ​റ​ക്കി​ല്ല. ശ​ബ​രി​മ​ല​യി​ലെ വി​ശ്വാ​സ​ങ്ങ​ളെ ത​ക​ര്‍​ക്കാ​നും ഭ​ക്ത​രെ അ​പ​മാ​നി​ക്കാ​നും ശ്ര​മി​ച്ച പി​ണ​റാ​യി വി​ജ​യ​നും എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​രും അ​തേ ശ​ബ​രി​മ​ല​യെ​യും അ​യ്യ​പ്പ​നെ​യും രാ​ഷ്ട്രീ​യ പ്ര​ച​ര​ണ​ത്തി​ന് വേ​ണ്ടി ദു​രു​പ​യോ​ഗം ചെ​യ്ത​തി​നു​ള്ള തി​രി​ച്ച​ടി കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍ ന​ല്‍​കു​മെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍ എ​ഐ നി​ര്‍​മി​തി​യെ​ന്നു പ​റ​ഞ്ഞ് ജ​ന​ങ്ങ​ളു​ടെ പൊ​തു​ബോ​ധ്യ​ത്തെ ചോ​ദ്യം ചെ​യ്ത സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍ സ്വ​യം അ​പ​ഹാ​സ്യ​നാ​ക​രു​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. സം​ഗ​മം ആ​ഗോ​ള വി​ജ​യ​മെ​ന്നും ലോ​ക​പ്ര​ശ​സ്ത​മാ​യ വി​ജ​യ​മെ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ എം.​വി ഗോ​വി​ന്ദ​ന്‍ പി​ണ​റാ​യി വി​ജ​യ​നെ പ​രി​ഹ​സി​ച്ച​താ​ണോ​യെ​ന്നും സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

അ​യ്യ​പ്പ ഭ​ക്ത​രെ​യും വി​ശ്വാ​സി​ക​ളെ​യും ക​ബ​ളി​പ്പി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ശ്ര​മം പൊ​ളി​ഞ്ഞെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് സം​ഗ​മ വേ​ദി​യി​ലെ ഒ​ഴി​ഞ്ഞ ക​സേ​ര​ക​ള്‍. സ​ര്‍​ക്കാ​ര്‍ അ​വ​കാ​ശ​പ്പെ​ട്ട​തി​ന്‍റെ നാ​ലി​ലൊ​ന്നു പേ​ര്‍ പോ​ലും സം​ഗ​മ​ത്തി​നെ​ത്തി​യി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ല്‍​ക്ക​ണ്ട് ന​ട​ത്തി​യ രാ​ഷ്ട്രീ​യ നാ​ട​കം ബോ​ധ്യ​പ്പെ​ട്ട​തു കൊ​ണ്ടാ​ണ് അ​യ്യ​പ്പ ഭ​ക്ത​ര്‍ സം​ഗ​മ​ത്തോ​ട് മു​ഖം തി​രി​ച്ച​ത്. ദേ​വ​സ്വം ബോ​ര്‍​ഡ് ജീ​വ​ന​ക്കാ​രും മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ഉ​ദ്യോ​സ്ഥ​രു​മാ​ണ് സ​ദ​സി​ലു​ണ്ടാ​യി​രു​ന്ന​തി​ല്‍ ഭൂ​രി​ഭാ​ഗ​വും.

യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ആ​ശം​സ അ​ഭി​മാ​ന​ത്തോ​ടെ വാ​യി​ച്ച​തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ എ​ന്ത് സ​ന്ദേ​ശ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ്ര​സ്താ​വ​ന​യി​ൽ ചോ​ദി​ച്ചു.

Kerala

"അ​യ്യ​പ്പ​സം​ഗ​മം നാ​ട​കം, ഒ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ലാ​ത്ത ആ​ളു​ക​ളു​ടെ സം​ഗ​മ​മാ​ണ് ന​ട​ക്കു​ന്ന​ത്': പി.​വി. അ​ന്‍​വ​ര്‍

നിലമ്പുർ: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം നാ​ട​ക​മാ​ണെ​ന്ന് പി.​വി. അ​ന്‍​വ​ര്‍. അ​യ്യ​പ്പ​നു​മാ​യി ഒ​രു ആ​ത്മാ​ർ​ഥ​ത​യും ഇ​ല്ലാ​ത്ത ആ​ളു​ക​ളു​ടെ സം​ഗ​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും അ​ന്‍​വ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും സി​പി​എ​മ്മി​ന്‍റെ​യും വി​ഷ​യ​ത്തി​ലെ നി​ല​പാ​ട് മൂ​ന്നു​വ​ര്‍​ഷം മു​ന്‍​പ് ന​മ്മ​ള്‍ ക​ണ്ട​താ​ണ്. സ്ത്രീ​സാ​ന്നി​ധ്യം ശ​ബ​രി​മ​ല​യി​ല്‍ ഉ​റ​പ്പാ​ക്കാ​ന്‍ വ​ലി​യ ശ്ര​മ​മാ​ണ് അ​ന്ന് സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ​തെ​ന്നും അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യും സ​ര്‍​ക്കാ​രും മോ​ശം കാ​ര്യ​മാ​ണ് ചെ​യ്ത​ത്. താ​ന്‍ ഒ​രു വ​ര്‍​ഗീ​യ​വാ​ദി ആ​ണെ​ന്ന് നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ ആ​ളെ മു​ഖ്യ​മ​ന്ത്രി കാ​റി​ല്‍ ക​യ​റ്റി​യാ​ണ് അ​വി​ടേ​ക്ക് എ​ത്തി​ച്ച​ത്. മോ​ദി​യെ​ക്കാ​ള്‍ വ​ര്‍​ഗീ​യ​ത തു​പ്പു​ന്ന യോ​ഗി​യെ കൊ​ണ്ടു​വ​രാ​ന്‍ എ​ന്തി​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ച്ച​തെ​ന്നും അ​ൻ​വ​ർ ചോ​ദി​ച്ചു.

പോ​ലീ​സ് വി​ഷ​യ​ങ്ങ​ള്‍ മൂ​ടി​വ​യ്ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ശ്ര​മം. വ​ര്‍​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നാ​ണ് മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള​ത്തി​ല്‍ ഈ ​വ​ര്‍​ഗീ​യ​ത ഏ​ല്‍​ക്കി​ല്ലെ​ന്ന് സം​ഗ​മം തെ​ളി​യി​ച്ചു. മു​ഴു​വ​ന്‍ സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​രെ​യും അ​ണി​നി​ര​ത്തി​യി​ട്ടും പ​രി​പാ​ടി പ​രാ​ജ​യ​പ്പെ​ട്ടു. അ​വി​ടു​ത്തെ ര​ണ്ട് പ​ഞ്ചാ​യ​ത്തി​ലെ സ​ഖാ​ക്ക​ള്‍ വ​ന്നാ​ല്‍ പോ​ലും സ​ദ​സ് നി​റ​ഞ്ഞേ​നെ. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രി​പാ​ടി​ക​ള്‍​ക്ക് ഇ​പ്പോ​ള്‍ ആ​ളി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും ‌അ​ന്‍​വ​ര്‍ പ​റ​ഞ്ഞു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലെ ആ​ളി​ല്ലാ ക​സേ​ര​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ഐ ആ​കാ​മെ​ന്ന സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍റെ വാ​ക്കു​ക​ളെ അ​ൻ​വ​ർ പ​രി​ഹ​സി​ച്ചു. നാ​ളെ വെ​ള​ളാ​പ്പ​ള​ളി മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​ല്‍ സ​ഞ്ച​രി​ച്ച​ത് എ​ഐ ആ​ണെ​ന്ന് എം.​വി. ഗോ​വി​ന്ദ​ന്‍ പ​റ​ഞ്ഞാ​ലും അ​ത്ഭു​ത​പ്പെ​ടാ​നി​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ 4,126 പേ​ർ പ​ങ്കെ​ടു​ത്തു: കാ​ലി​യാ​യ ക​സേ​ര​ക​ളു​ടെ ദൃ​ശ്യ​മെ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് മു​ൻ​പ്: വി.​എ​ൻ. വാ​സ​വ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ 4,126 പേ​ർ ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. 182 വി​ദേ​ശ​പ്ര​തി​നി​ധി​ക​ളും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​തേ​സ​മ​യം, ഒ​ഴി​ഞ്ഞ ക​സേ​ര​ക​ളു​ടെ ദൃ​ശ്യം എ​ടു​ത്ത​ത് പ​രി​പാ​ടി​ക്ക് മു​ൻ​പാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​ന് ശേ​ഷം പോ​യ​ത് സെ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ലോ​ക​പ്ര​ശ​സ്ത വി​ജ​യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ പ്ര​തി​ക​രി​ച്ചി​രു​ന്നു. നാ​ലാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി പ​രാ​ജ​യ​മെ​ന്ന​ത് മാ​ധ്യ​മ​പ്ര​ചാ​ര​ണ​മാ​ണെ​ന്നും നാ​ണ​വും മാ​ന​വു​മി​ല്ലാ​തെ ക​ള്ളം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, പ​രി​പാ​ടി​യി​ലെ ഒ​ഴി​ഞ്ഞ ക​സേ​ര​ക​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്, വേ​ണ​മെ​ങ്കി​ൽ എ​ഐ ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​ക്കൂ​ടെ എ​ന്നാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ല്ലാ സെ​ഷ​നി​ലും ആ​ൾ വേ​ണ​മെ​ന്നാ​ണോ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

"അ​യ്യ​പ്പ​സം​ഗ​മം ലോ​ക​പ്ര​ശ​സ്ത​വി​ജ​യം, ഒ​ഴി​ഞ്ഞ ക​സേ​ര​ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ എ​ഐ ആ​യി​ക്കൂ​ടേ': എം.​വി. ഗോ​വി​ന്ദ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ലോ​ക​പ്ര​ശ​സ്ത വി​ജ​യ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. നാ​ലാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​രി​പാ​ടി പ​രാ​ജ​യ​മെ​ന്ന​ത് മാ​ധ്യ​മ​പ്ര​ചാ​ര​ണ​മാ​ണെ​ന്നും നാ​ണ​വും മാ​ന​വു​മി​ല്ലാ​തെ ക​ള്ളം പ്ര​ച​രി​പ്പി​ച്ചു​വെ​ന്നും ഗോ​വി​ന്ദ​ൻ ആ​രോ​പി​ച്ചു.

അ​തേ​സ​മ​യം, പ​രി​പാ​ടി​യി​ലെ ഒ​ഴി​ഞ്ഞ ക​സേ​ര​ക​ളെ​ക്കു​റി​ച്ചു​ള്ള മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ൾ​ക്ക്, വേ​ണ​മെ​ങ്കി​ൽ എ​ഐ ദൃ​ശ്യ​ങ്ങ​ളും ഉ​ണ്ടാ​ക്കി​ക്കൂ​ടെ എ​ന്നാ​യി​രു​ന്നു ഗോ​വി​ന്ദ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ല്ലാ സെ​ഷ​നി​ലും ആ​ൾ വേ​ണ​മെ​ന്നാ​ണോ എ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

അ​യ്യ​പ്പ സം​ഗ​മം പ​രാ​ജ​യം; ഭ​ക്ത​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ: രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം സ​മ്പൂ​ർ​ണ പ​രാ​ജ​യ​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. അ​യ്യ​പ്പ സം​ഗ​മം ഭ​ക്ത​ർ ബ​ഹി​ഷ്ക​രി​ച്ചു. പി​ണ​റാ​യി​യു​ടെ കാ​പ​ട്യം തി​രി​ച്ച​റി​ഞ്ഞ ഭ​ക്ത​ർ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഒ​രു എ​ളി​യ അ​യ്യ​പ്പ ഭ​ക്ത​നെ​ന്ന നി​ല​യി​ൽ ക​ഴി​ഞ്ഞ 18 വ​ർ​ഷ​മാ​യി ശ​ബ​രി​മ​ല ച​വി​ട്ടാ​നും സ​ന്നി​ധാ​ന​ത്തെ​ത്തി പ്രാ​ർ​ഥ​ന ന​ട​ത്താ​നു​മു​ള്ള ഭാ​ഗ്യം എ​നി​ക്കു​ണ്ടാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​സം​ഗ​മ​ത്തി​ലേ​ക്ക് എ​ന്നെ ക്ഷ​ണി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ ഞാ​ൻ പ​ങ്കെ​ടു​ത്ത​തു​മി​ല്ല.

22-ാം തീ​യ​തി ന​ട​ക്കു​ന്ന ശ​ബ​രി​മ​ല ക​ർ​മ്മ സ​മി​തി സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. അ​തി​ൽ പ​ങ്കെ​ടു​ക്കും. എ​ല്ലാ വി​ശ്വാ​സ​ങ്ങ​ളെ​യും മ​ത​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്കു​ന്ന പാ​ർ​ട്ടി​യാ​ണ് ബി​ജെ​പി. എ​ന്നാ​ൽ വി​ശ്വാ​സ​ത്തി​ന്‍റെ പേ​രി​ൽ പ്രീ​ണ​ന​ത്തി​നോ ഭി​ന്നി​പ്പി​നോ ശ്ര​മി​ക്കു​ന്ന​വ​രെ തു​റ​ന്നു​കാ​ട്ടു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

അ​യ്യ​പ്പ​ന്‍റെ നാ​ലുകി​ലോ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യ​വ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​ത്: വി.​ഡി. സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. അ​യ്യ​പ്പ​ന്‍റെ നാ​ലുകി​ലോ സ്വ​ർ​ണം അ​ടി​ച്ചു​മാ​റ്റി​യ​വ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പ​റ​ഞ്ഞു.

നി​യ​മ​സ​ഭ​യി​ൽ അ​ടി​യ​ന്ത​ര​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് കൊ​ടു​ത്തി​ട്ട് അ​നു​മ​തി നി​ഷേ​ധി​ച്ചു. ഹൈ​ക്കോ​ട​തി അ​റി​യാ​തെ സ​ർ​ക്കാ​രി​ലെ ചി​ല​രും ദേ​വ​സ്വം ബോ​ർ​ഡി​ലെ ചി​ല​രും ചേ​ർ​ന്നാ​ണ് സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​തെ​ന്നും അ​ദേ​ഹം ആ​രോ​പി​ച്ചു.

നാ​ല് കി​ലോ സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ചി​ട്ടാ​ണ് നാ​ളെ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​ത്. അ​തി​ന് മു​ൻ​പ് സ്വ​ർ​ണം എ​വി​ടെ​പ്പോ​യെ​ന്ന് കേ​ര​ള​ത്തി​ലെ അ​യ്യ​പ്പ​ഭ​ക്ത​രോ​ടും വി​ശ്വാ​സി​ക​ളോ​ടും പ​റ​യേ​ണ്ട ബാ​ധ്യ​ത സ​ർ​ക്കാരിനുണ്ട്. സ്വ​ർ​ണം കൊ​ള്ള​യ​ടി​ച്ച​തി​ന്‍റെ പാ​പം മ​റ​ക്കാ​നാ​ണോ ഇ​പ്പോ​ൾ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തു​ന്ന​തെ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും വി.​ഡി.​സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

പോ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ സ​ഭ​യ്ക്ക് അ​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും അദ്ദേഹം അറിയിച്ചു.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ ക്ഷ​ണി​ച്ചെ​ങ്കി​ലും സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​ല്ല: ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലേ​ക്ക് മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​രെ ക്ഷ​ണി​ച്ചു. എ​ന്നാ​ല്‍ സ​ഹ​ക​ര​ണം ഉ​ണ്ടാ​യി​ല്ലെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്.

പ​ല​രും പ​ങ്കെ​ടു​ക്കാ​ത്ത​തി​ന് കാ​ര​ണ​ങ്ങ​ളു​ണ്ടാ​യേ​ക്കാം. ശ​ബ​രി​മ​ല​യി​ലെ അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​നാ​ണ് ദേ​വ​സ്വം ബോ​ര്‍​ഡ് ല​ക്ഷ്യ​മി​ടു​ന്ന​ത്. രാ​ഷ്ട്രീ​യ ല​ക്ഷ്യ​മി​ല്ല. എ​ല്ലാ സ​ര്‍​ക്കാ​രു​ക​ളും ഇ​തി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ശാ​ന്ത് വ്യ​ക്ത​മാ​ക്കി.

അ​യ്യ​പ്പ​സം​ഗ​മം ന​ട​ക്കു​മ്പോ​ള്‍ ഭ​ക്ത​ര്‍​ക്ക് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Kerala

ആ​ഗോ​ള ‌അ​യ്യ​പ്പ​സം​ഗ​മം: ഏ​ഴു കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്നു, 3,500 പേ​ർ പ​ങ്കെ​ടു​ക്കു​മെ​ന്ന് ദേ​വ​സ്വം മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഏ​ഴു​കോ​ടി രൂ​പ ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ദേ​വ​സ്വം മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ. ഫ​ണ്ട് സ്പോ​ൺ​സ​ർ​ഷി​പ്പ് വ​ഴി​യാ​ണെ​ന്നും ദേ​വ​സ്വം ബോ​ർ​ഡി​നോ സ​ർ​ക്കാ​രി​നോ ബാ​ധ്യ​ത വ​രി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ക്ക​ഴി​ഞ്ഞു. പ്ര​ധാ​ന പ​ന്ത​ൽ പ​ണി പൂ​ർ​ത്തി​യാ​യി. താ​മ​സ സൗ​ക​ര്യം, യാ​ത്രാ​സൗ​ക​ര്യം ഉ​ൾ​പ്പ​ടെ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. 3,500 പേ​ർ പ​ര​മാ​വ​ധി പ​ങ്കെ​ടു​ക്കും. അ​യ്യാ​യി​ര​ത്തി​ല​ധി​കം ര​ജി​സ്ട്രേ​ഷ​ൻ വ​ന്നി​രു​ന്നു. അ​തി​ൽ മു​മ്പ് വ​ന്നി​ട്ടു​ള്ള ആ​ളു​ക​ൾ‌, സം​ഘ​ട​ന​ക​ൾ എ​ന്നി​ങ്ങ​നെ മു​ൻ​ഗ​ണ​ന വ​ച്ചാ​ണ് തീ​രു​മാ​നി​ച്ച​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

മാ​സ്റ്റ​ർ പ്ലാ​ൻ അ​ട​ക്കം സം​ഗ​മ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കും. അ​തി​ലും സ്പോ​ൺ​സ​ർ​മാ​രെ ഉ​ൾ​പ്പ​ടെ പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ട്. എ​ൻ​എ​സ്എ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ്, എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ൾ​പ്പ​ടെ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കും. കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും വ​രു​ന്ന കാ​ര്യ​ത്തി​ൽ മ​റു​പ​ടി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Kerala

"ഇ​ഷ്ട​മി​ല്ലാ​ത്ത അ​ച്ചി തൊ​ട്ട​തെ​ല്ലാം കു​റ്റം; സ​തീ​ശ​ന് ഒ​രു വി​ല​യും ഇ​ല്ലാ​താ​യി': വെ​ള്ളാ​പ്പ​ള്ളി

പ​ത്ത​നം​തി​ട്ട: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ നി​ല​പാ​ടി​നെ വി​മ​ർ​ശി​ച്ച് എ​സ്‍​എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​ഷ്ട​മി​ല്ലാ​ത്ത അ​ച്ചി തൊ​ട്ട​ത​ലെ​ല്ലാം കു​റ്റ​മെ​ന്ന അ​വ​സ്ഥ​യാ​ണ് പ്ര​തി​പ​ക്ഷ​ത്തി​നെ​ന്നും വി.​ഡി. സ​തീ​ശ​ന്‍റെ ആ​യു​ധ​ങ്ങ​ളെ​ല്ലാം ചീ​റ്റി​പ്പോ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

വി.​ഡി. സ​തീ​ശ​ന് ഒ​രു വി​ല​യും ഇ​ല്ലാ​യാ​യി​രി​ക്കു​ന്നു. അ​താ​ണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ പോ​ലും സ​ഭ​യി​ലെ​ത്താ​ൻ കാ​ര​ണം. കോ​ണ്‍​ഗ്ര​സി​ൽ സ​തീ​ശ​ന്‍റെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ടു​വെ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂ​ട്ടി​ച്ചേ​ർ​ത്തു.

പ​മ്പ​യി​ൽ ന​ട​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ര്‍​ത്തി​ച്ചു. സം​ഗ​മ​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത് ന​ല്ല കാ​ര്യ​മാ​ണ്. എ​ന്നാ​ൽ, അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ബ​ദ​ലാ​യി പ​ന്ത​ള​ത്ത് ന​ട​ക്കു​ന്ന വി​ശ്വാ​സ സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചാ​ലും പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Kerala

ര​ജി​സ്‌​ട്രേ​ഷ​ന്‍ അ​വ​സാ​നി​ച്ചു; ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ 3,000 പ്ര​തി​നി​ധി​ക​ള്‍

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​മെ​മ്പാ​ടു​മു​ള്ള അ​യ്യ​പ്പ​ഭ​ക്ത​ര്‍​ക്കാ​യി പ​മ്പ​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 20ന് ​സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ 3000 പ്ര​തി​നി​ധി​ക​ള്‍ പ​ങ്കെ​ടു​ക്കും.

15 വ​രെ ആ​യി​രു​ന്നു ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് ഭ​ക്ത​ര്‍​ക്ക് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നു​ള്ള അ​വ​സ​രം. ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നു​മാ​യി 4864 ഭ​ക്ത​രാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്.

ഇ​തി​ല്‍​നി​ന്ന് ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്ത 3000 പേ​രെ​യാ​ണ് ആ​ഗോ​ള സം​ഗ​മ​ത്തി​ലെ പ്ര​തി​നി​ധി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഈ ​പ്ര​തി​നി​ധി​ക​ള്‍​ക്ക് പു​റ​മേ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് ക്ഷ​ണി​ച്ച സാ​മൂ​ഹി​ക-​സാം​സ്‌​കാ​രി​ക-​സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളി​ലെ അ​ഞ്ഞൂ​റോ​ളം പ്ര​തി​നി​ധി​ക​ളും ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കു മാ​ത്ര​മാ​ണ് ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കു​ള്ളു.

National

"പി​ന്നി​ൽ രാ​ഷ്ട്രീ​യ​ല​ക്ഷ്യം, ദേ​വ​സ്വം ബോ​ർ​ഡി​നെ മ​റ​യാ​ക്കു​ന്നു': ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ ഹ​ർ​ജി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. ഡോ.​പി.​എ​സ്. മ​ഹേ​ന്ദ്ര​കു​മാ​റാ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്. പ​മ്പ​യി​ൽ ഈ ​മാ​സം 20നാ​ണ് സം​ഗ​മം.

രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​യെ​ന്നും ഇ​തി​നു ദേ​വ​സ്വം ബോ​ർ​ഡി​നെ മ​റ​യാ​ക്കു​ന്ന​താ​യും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം അ​നു​വ​ദി​ച്ച ഹൈ​ക്കോ​ട​തി വി​ധി അ​പ​ക​ട​ക​ര​മാ​യ കീ​ഴ്‌​വ​ഴ​ക്ക​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ത​ട​ഞ്ഞി​ല്ലെ​ങ്കി​ല്‍ ഭാ​വി​യി​ല്‍ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് മ​ത​സം​ഗ​മ​ങ്ങ​ളു​ടെ പേ​രി​ല്‍ രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ള്‍ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്നും ഇ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് ആ​ഗോ​ള മ​ത​സം​ഗ​മം ന​ട​ത്താ​ന്‍ ച​ട്ട​പ്ര​കാ​രം അ​ധി​കാ​ര​മി​ല്ലെ​ന്നും ദേ​വ​സ്വം ബോ​ര്‍​ഡി​നെ മ​റ​യാ​ക്കി രാ​ഷ്ട്രീ​യ ല​ക്ഷ്യ​ത്തോ​ടെ ക്ഷേ​ത്ര ഫ​ണ്ട് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ഹ​ര്‍​ജി​ക്കാ​ര​ൻ വാ​ദി​ക്കു​ന്നു. പ​മ്പാ ന​ദി​യു​ടെ തീ​രം പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യാ​ണെ​ന്നും അ​വി​ടെ സം​ഗ​മം ന​ട​ത്തു​ന്ന​ത് കോ​ട​തി വി​ധി​ക​ളു​ടെ ലം​ഘ​ന​മാ​കു​മെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് ഹൈ​ക്കോ​ട​തി നേ​ര​ത്തേ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. അ​യ്യ​പ്പ സം​ഗ​മം രാ​ഷ്ട്രീ​യ പ​രി​പാ​ടി​യാ​ണെ​ന്നും പൊ​തു​ഖ​ജ​നാ​വി​ൽ​നി​ന്നു ഫ​ണ്ട് ചെ​ല​വ​ഴി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ പ​രി​ഗ​ണി​ച്ചു കൊ​ണ്ടാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ, കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​രു​ടെ ബെ​ഞ്ച് സം​ഗ​മം ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം: കോ​ട​തി വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി, ക​ണ​ക്കു​ക​ൾ സു​താ​ര്യ​മാ​യ​രി​ക്കു​മെ​ന്ന് മ​ന്ത്രി വാ​സ​വ​ന്‍

തി​രു​വ​ന​ന്ത​പു​രം: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​നു​മ​തി ന​ല്കി​ക്കൊ​ണ്ടു​ള്ള ഹൈ​ക്കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹ​മെ​ന്ന് മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​ന്‍. കോ​ട​തി വ​സ്തു​ത​ക​ൾ മ​ന​സി​ലാ​ക്കി. ഉ​ത്ത​ര​വ് പോ​ലെ തീ​ർ​ഥാ​ട​ക​ർ​ക്ക് യാ​തൊ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​ക്കാ​ത്ത ത​ര​ത്തി​ലാ​യി​രി​ക്കും പ​രി​പാ​ടി ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​യ്യ​പ്പ സം​ഗ​മ​ത്തി​ലെ വ​ര​വ് ചെ​ല​വ് ക​ണ​ക്ക് സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​രെ​യും ക​ണ​ക്ക് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​കും. സ​ർ​ക്കാ​ർ പ​ണം ധൂ​ർ​ത്ത​ടി​ക്കി​ല്ല. പ​രി​പാ​ടി എ​ല്ലാ അ​ർ​ഥ​ത്തി​ലും സു​താ​ര്യ​മാ​യി​രി​ക്കു​മെ​ന്നും വാ​സ​വ​ന്‍ വ്യ​ക്ത​മാ​ക്കി.

ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത​യെ ബാ​ധി​ക്ക​രു​തെ​ന്നും സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളി​ൽ സു​താ​ര്യ​ത വേ​ണ​മെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ളി​ൽ വി​ധി പ​റ​ഞ്ഞു​കൊ​ണ്ടാ​യി​രു​ന്നു ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്.

ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. പ​മ്പ​യു​ടെ പ​രി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്ക​ണം. പ്ര​തി​നി​ധി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ല്‍​ക​രു​ത്. സാ​ധാ​ര​ണ അ​യ്യ​പ്പ ഭ​ക്ത​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്ക​രു​ത്. പ്ര​കൃ​തി​ക്ക് ഹാ​നി​ക​ര​മാ​യ​ത് ഒ​ന്നും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ല. സാ​മ്പ​ത്തി​ക വ​ര​വ് ചെ​ല​വു​ക​ളു​ടെ ക​ണ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യ​തി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് വ​ഴി ല​ഭി​ക്കു​ന്ന തു​ക എ​ങ്ങ​നെ ചെ​ല​വ​ഴി​ക്കു​മെ​ന്നും പ്ര​ത്യേ​ക അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത് എ​ന്തി​നാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താം; ഭ​ക്ത​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്ക​രു​തെ​ന്ന് ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്താ​ൻ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് അ​നു​മ​തി ന​ല്കി ഹൈ​ക്കോ​ട​തി. ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത​യെ ബാ​ധി​ക്ക​രു​തെ​ന്നും സാ​മ്പ​ത്തി​ക ക​ണ​ക്കു​ക​ളി​ൽ സു​താ​ര്യ​ത വേ​ണ​മെ​ന്നും ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ളി​ൽ വി​ധി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വ്.

ക​ര്‍​ശ​ന നി​ര്‍​ദേ​ശ​ങ്ങ​ളോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്. പ​മ്പ​യു​ടെ പ​രി​ശു​ദ്ധി കാ​ത്തു​സൂ​ക്ഷി​ക്ക​ണം. പ്ര​തി​നി​ധി​ക​ള്‍​ക്ക് പ്ര​ത്യേ​ക പ​രി​ര​ക്ഷ ന​ല്‍​ക​രു​ത്. സാ​ധാ​ര​ണ അ​യ്യ​പ്പ ഭ​ക്ത​രു​ടെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്ക​രു​ത്. പ്ര​കൃ​തി​ക്ക് ഹാ​നി​ക​ര​മാ​യ​ത് ഒ​ന്നും സം​ഭ​വി​ക്കാ​ൻ പാ​ടി​ല്ല. സാ​മ്പ​ത്തി​ക വ​ര​വ് ചെ​ല​വു​ക​ളു​ടെ ക​ണ​ക്ക് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തി​യ​തി​ന്‍റെ വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളു​ടെ വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് 45 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​ട​തി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ൽ​ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ലു​ണ്ട്. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ സ്‌​പോ​ൺ​സ​ർ​ഷി​പ്പ് വ​ഴി ല​ഭി​ക്കു​ന്ന തു​ക എ​ങ്ങ​നെ ചെ​ല​വ​ഴി​ക്കു​മെ​ന്നും പ്ര​ത്യേ​ക അ​ക്കൗ​ണ്ട് തു​ട​ങ്ങി​യ​ത് എ​ന്തി​നാ​ണെ​ന്നും കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും

കൊ​ച്ചി: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ക്കും. ഹൈ​ന്ദ​വീ​യം ഫൗ​ണ്ടേ​ഷ​ന്‍ ട്ര​സ്റ്റ് ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഇ​ന്ന് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ന​ട​ത്തു​ന്ന​തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​രി​നെ​യും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നെ​യും ത​ട​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നാ​യി പ​ണം ചെ​ല​വ​ഴി​ക്ക​രു​തെ​ന്ന് തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​ണ്ട്.

മ​തേ​ത​ര നി​ല​പാ​ട് ഉ​ന്ന​യി​ച്ച് അ​ധി​കാ​ര​ത്തി​ലേ​റി​യ സ​ര്‍​ക്കാ​ര്‍ ഇ​ത്ത​ര​ത്തി​ല്‍ ഒ​രു മ​ത​പ​ര​മാ​യ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നാ​ണ് ഹ​ര്‍​ജി​യി​ലെ വാ​ദം. ജ​സ്റ്റീ​സു​മാ​രാ​യ വി. ​രാ​ജാ വി​ജ​യ​രാ​ഘ​വ​ന്‍, കെ.​വി. ജ​യ​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ദേ​വ​സ്വം ബെ​ഞ്ചാ​ണ് ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്ന​ത്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ആ​രോ​ടും പ​റ​യി​ല്ല: കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ

പ​ന്ത​ളം: ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന​സാ​ക്ഷി അ​നു​സ​രി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​മെ​ന്ന് ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ആ​രോ​ടും പ​റ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​നു ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ർ​മ​സ​മി​തി ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന വി​ശ്വാ​സ സം​ഗ​മ​ത്തെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്യാ​ൻ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.

അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്താ​ൻ സ​ർ​ക്കാ​രി​ന് ധാ​ർ​മി​ക​മാ​യ അ​വ​കാ​ശ​മു​ണ്ടോ എ​ന്നു​ള്ള​താ​ണ്. പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യെ ആ​ണ് ചോ​ദ്യം ചെ​യ്യു​ന്ന​ത്. വാ​സ്ത​വ​ത്തി​ൽ അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്താ​ൻ ഒ​രു മ​തേ​ത​ര സ​ർ​ക്കാ​രി​ന് എ​ന്ത് അ​ധി​കാ​ര​വും അ​വ​കാ​ശ​വു​മാ​ണു​ള്ള​തെ​ന്നും കു​മ്മ​നം ‌രാ​ജ​ശേ​ഖ​ര​ൻ ചോ​ദി​ച്ചു.

സെ​പ്റ്റം​ബ​ർ 22നാ​ണ് കേ​ന്ദ്ര മ​ന്ത്രി​മാ​രെ അ​ട​ക്കം പ​ങ്കെ​ടു​പ്പി​ച്ച് വി​ശ്വാ​സ​സം​ഗ​മം ന​ട​ത്താ​ൻ ആ​ലോ​ചി​ക്കു​ന്ന​ത്. എ​ൻ​എ​സ്എ​സ് അ​ട​ക്ക​മു​ള്ള സം​ഘ​ട​ന​ക​ളെ​യും വി​ശ്വാ​സി സം​ഗ​മ​ത്തി​ലേ​ക്ക് ക്ഷ​ണി​ക്കും.

Kerala

അ​യ്യ​പ്പ​സം​ഗ​മ​ത്തി​ന് ബ​ദ​ലാ​യി വി​ശ്വാ​സ സം​ഗ​മം; അ​മി​ത് ഷാ​യെ​യും യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും ക്ഷ​ണി​ക്കും

പ​ത്ത​നം​തി​ട്ട: തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മ​ത്തി​നു ബ​ദ​ലാ​യി ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യും ഹി​ന്ദു ഐ​ക്യ​വേ​ദി​യും പ​ന്ത​ളം കൊ​ട്ടാ​ര​വും ചേ​ര്‍​ന്ന് വി​ശ്വാ​സ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. സെ​പ്റ്റം​ബ​ര്‍ 22ന് ​പ​ന്ത​ള​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ, ​യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​രെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന.

വി​ശ്വാ​സ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വ്യാ​ഴാ​ഴ്ച ബി​ജെ​പി മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ​ത്തി പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​റി​യി​ക്കും. ഇ​താ​ണ് യ​ഥാ​ര്‍​ഥ ഭ​ക്ത​രു​ടെ സം​ഗ​മം എ​ന്ന നി​ല​യി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ന്‍​എ​സ്എ​സ് അ​ട​ക്കം വി​ശ്വാ​സി​ക​ളെ മു​ഴു​വ​ന്‍ ക്ഷ​ണി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. പ​ങ്കെ​ടു​ക്കു​ന്നി​ല്ലെ​ങ്കി​ലും ബി​ജെ​പി​യു​ടെ പൂ​ര്‍​ണ​പി​ന്തു​ണ പ​രി​പാ​ടി​യ്ക്ക് ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സെ​പ്റ്റം​ബ​ര്‍ 20നാ​ണ് ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ന​ട​ക്കു​ന്ന​ത്. ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ഒ​രു വ്യ​വ​സാ​യ സം​ഗ​മ​മാ​ണെ​ന്നും അ​യ്യ​പ്പ​നോ​ടും ശ​ബ​രി​മ​ല​യോ​ടും സ​ര്‍​ക്കാ​രി​ന് ആ​ത്മാ​ര്‍​ഥ​ത​യി​ല്ലെ​ന്നു​മാ​ണ് ഹി​ന്ദു ഐ​ക്യ​വേ​ദി​യും ശ​ബ​രി​മ​ല ക​ര്‍​മ​സ​മി​തി​യും അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​പ്പോ​ള്‍ രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​നാ​ണ് സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഈ ​അ​യ്യ​പ്പ​സം​ഗ​മം വെ​റും കാ​പ​ട്യ​മാ​ണെ​ന്നും ഇ​വ​ര്‍ ആ​രോ​പി​ക്കു​ന്നു.

Kerala

"സ്‌​പോ​ൺ​സ​ർ​ഷി​പ്പ് എ​ന്തി​ന്? സം​ഘാ​ട​ക​ർ ആ​ര്?': ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ൽ സ​ർ​ക്കാ​രി​നോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ല്‍ നി​ന്നും വി​ശ​ദീ​ക​ര​ണം തേ​ടി ഹൈ​ക്കോ​ട​തി. ആ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നും, എ​ന്താ​ണ് പ​രി​പാ​ടി​യു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നും കോ​ട​തി ആ​രാ​ഞ്ഞു.

ആ​രാ​ണ് അ​യ്യ​പ്പ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന കോ​ട​തി​യു​ടെ ചോ​ദ്യ​ത്തി​ന് ദേ​വ​സ്വം ബോ​ർ​ഡാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ല്‍​കി. ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം എ​ന്ന് വി​ളി​ക്കു​ന്ന​ത് എ​ന്തു​കൊ​ണ്ടെ​ന്നും ദേ​വ​സ്വം ബോ​ർ​ഡി​ന് മ​റ്റു ക്ഷേ​ത്ര​ങ്ങ​ൾ ഉ​ണ്ട​ല്ലോ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

മ​ത​സൗ​ഹാ​ർ​ദം ഊ​ട്ടി​യു​റ​പ്പി​ക്കാ​നെ​ന്ന് സ​ർ​ക്കാ​ർ മ​റു​പ​ടി ന​ല്‍​കി. സ്പോ​ൺ​സ​ര്‍​ഷി​പ്പി​ലൂ​ടെ പ​രി​പാ​ടി ന​ട​ത്തു​ന്ന​ത് എ​ന്തി​നാ​ണെ​ന്നും പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ന​ത്തി​ൽ സ​ർ​ക്കാ​രി​നും ബോ​ർ​ഡി​നും വ്യ​ക്ത​ത​യി​ല്ലേ എ​ന്നും കോ​ട​തി ചോ​ദി​ച്ചു.

അ​യ്യ​പ്പ സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ര​ജി ഫ​യി​ലി​ല്‍ സ്വീ​ക​രി​ച്ച കോ​ട​തി സം​ഗ​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഫ​ണ്ടു​സ​മാ​ഹ​ര​ണ​വും വ​ര​വു​ചെ​ല​വു​ക​ളും സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നും തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നോ​ടും സ​ര്‍​ക്കാ​രി​നോ​ടും നി​ര്‍​ദേ​ശി​ച്ചു.

Kerala

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ത​ട​യ​ണ​മെ​ന്ന ഹ​ര്‍​ജി ദേ​വ​സ്വം ബെ‍​ഞ്ചി​ലേ​ക്ക് മാ​റ്റി; ഓ​ണാ​വ​ധി​ക്കു ശേ​ഷം പ​രി​ഗ​ണി​ക്കും

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി മാ​റ്റി. ഓ​ണാ​വ​ധി​ക്കു​ശേ​ഷം ഹൈ​ക്കോ​ട​തി ദേ​വ​സ്വം ബെ​ഞ്ച് പ​രി​ഗ​ണി​ക്കും. അ​വ​ധി​ക്കാ​ല ബെ​ഞ്ചി​നു മു​ന്നി​ല്‍ ഇ​ന്ന് ഹ​ര്‍​ജി വ​ന്നെ​ങ്കി​ലും ദേ​വ​സ്വം ബെ‍​ഞ്ചി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം സം​ബ​ന്ധി​ച്ച് കോ​ട​തി രേ​ഖ​ക​ള്‍ ചോ​ദി​ച്ചെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​രോ ദേ​വ​സ്വം ബോ​ര്‍​ഡോ അ​ന്തി​മ തീ​രു​മാ​നം എ​ടു​ത്തി​ല്ലെ​ന്നും യാ​തൊ​രു ഉ​ത്ത​ര​വു​ക​ളും പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ലെ​ന്നും പ്രോ​സി​ക്യൂ​ഷ​ന്‍ മ​റു​പ​ടി ന​ല്‍​കി.

എം. ​ന​ന്ദ​കു​മാ​ര്‍, വി.​സി. അ​ജി​കു​മാ​ര്‍ എ​ന്നി​വ​രാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്. അ​യ്യ​പ്പ​സം​ഗ​മം ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ മ​തേ​ത​ര​ത്വ ക​ട​മ​ക​ളി​ല്‍ നി​ന്ന് മാ​റു​ന്നു​വെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം.

ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വും ഹ​ര്‍​ജി​യി​ലു​ണ്ട്. അ​യ്യ​പ്പ​സം​ഗ​മ​ത്തി​നൊ​പ്പം ആ​ഗോ​ള ക്രി​സ്ത്യ​ന്‍ സം​ഗ​മ​വും ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്.

Kerala

ആ​ഗോ​ള അ​യ്യ​പ്പ​സം​ഗ​മം ത​ട​യ​ണം: ഹ​ർ​ജി ഇ​ന്ന് ഹൈ​ക്കോ​ട​തി​യി​ൽ

കൊ​ച്ചി: സ​ര്‍​ക്കാ​ര്‍ ശ​ബ​രി​മ​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ആ​ഗോ​ള അ​യ്യ​പ്പ സം​ഗ​മം ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര്‍​പ്പി​ക്ക​പ്പെ​ട്ട ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് പ​രി​ഗ​ണി​ച്ചേ​ക്കും. എം. ​ന​ന്ദ​കു​മാ​ര്‍, വി.​സി അ​ജി​കു​മാ​ര്‍ എ​ന്നീ വ്യ​ക്തി​ക​ളാ​ണ് ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

അ​യ്യ​പ്പ​സം​ഗ​മം ഹൈ​ന്ദ​വ ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും അ​യ്യ​പ്പ​സം​ഗ​മ​ത്തി​ലൂ​ടെ സ​ര്‍​ക്കാ​ര്‍ മ​തേ​ത​ര​ത്വ ക​ട​മ​ക​ളി​ല്‍ നി​ന്ന് മാ​റു​ന്നു​വെ​ന്നു​മാ​ണ് ഹ​ര്‍​ജി​ക്കാ​രു​ടെ വാ​ദം. ദേ​വ​സ്വം ബോ​ര്‍​ഡ് അ​ധി​കാ​ര​പ​രി​ധി ലം​ഘി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ന്നെ​ന്ന ആ​രോ​പ​ണ​വും ഹ​ര്‍​ജി​യി​ലു​ണ്ട്.

അ​യ്യ​പ്പ​സം​ഗ​മ​ത്തി​നൊ​പ്പം ആ​ഗോ​ള ക്രി​സ്ത്യ​ൻ സം​ഗ​മ​വും ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​വും ഹ​ര്‍​ജി​യി​ല്‍ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട്. ഹൈ​ക്കോ​ട​തി​യു​ടെ അ​വ​ധി​ക്കാ​ല ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത്.

Latest News

Up