തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിലെ ഇടപാടുകള്‍ സുതാര്യമാണെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെ നാല് കോടി രൂപ ലഭിച്ചുവെന്നും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്.
ബോര്ഡില്നിന്നെടുത്ത മൂന്ന് കോടി രൂപ തിരിച്ചടച്ചു. ഇക്കാര്യങ്ങള്‍ വിശദമാക്കി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.
അയ്യപ്പസംഗമത്തിന് ദേവസ്വം ബോര്‍ഡിന്റെ ഫണ്ടില്‍ നിന്നു പണം ചെലവാക്കില്ലെന്നും സ്പോണ്‍സര്‍ഷിപ്പിലൂടെയാണ് അയ്യപ്പസംഗമം നടത്തുന്നതെന്നുമാണ് ഹൈക്കോടതിയെ മുന്‍പ് ദേവസ്വം ബോര്‍ഡ് ധരിപ്പിച്ചിരുന്നത്.
ബോര്‍ഡില്‍നിന്നു മൂന്ന് കോടി രൂപ മുന്‍കൂറായി ചെലവഴിക്കുകയായിരുന്നു. എന്നാല്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ പണം ലഭിച്ച കാര്യം കോടതിയെ ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നില്ല.
Tags : P.S. Prashanth sponsorship Ayyappa Sangamam