x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആഗോള അയ്യപ്പ സംഗമം: കണക്കില്‍ തെറ്റിദ്ധരിപ്പിച്ച മന്ത്രിക്കെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്ന് ചെന്നിത്തല


Published: February 13, 2026 10:05 AM IST | Updated: February 13, 2026 10:08 AM IST

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തില്‍ നടന്നത് വൻ തട്ടിപ്പെന്ന് രമേശ് ചെന്നിത്തല. അയ്യപ്പ സംഗമത്തിന്‍റെ കണക്കിൽ നിയമസഭയെ തെറ്റിദ്ധരിപ്പിച്ച മന്ത്രി വി.എൻ. വാസവനെതിരേ അവകാശലംഘന നോട്ടീസ് നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അയ്യപ്പസംഗമം സർക്കാർ പിടിച്ച പുലിവാലാണ്. സർക്കാർ ചെലവിൽ നടത്തില്ല എന്ന് കോടതിയിൽ പറഞ്ഞതാണ്. ദേവസ്വം ബോർഡിന് പണം കൊടുത്തു എന്നാണ് പറഞ്ഞത്. എന്നാൽ മുഴുവൻ തുകയും ഇല്ല.

നിയമസഭയിലെ ചോദ്യത്തിന് സർക്കാർ മറുപടി തന്നു. എന്നാല്‍ സത്യമായ മറുപടി തന്നില്ല. എന്തുകൊണ്ടാണ് നിയമസഭയിലും ഹൈക്കോടതിയിലും രണ്ട് കണക്കുകൾ വന്നത്. ഇക്കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡ് വിശദീകരണം നൽകണമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

നിലവിൽ വരുന്ന വാർത്തകൾ അനുസരിച്ചാണെങ്കിൽ അയ്യപ്പ സംഗമത്തിന്‍റെ കണക്കില്‍ വലിയ കുഴപ്പമാണ്. സംഗമത്തിന്‍റെ മറവിൽ വൻ തട്ടിപ്പ് നടത്തി. കട്ടിലും കിടക്കയും ആര് അടിച്ചോണ്ട് പോയി. നടത്താത്ത ഭജനയുടെ പേരിൽ പോലും ബില്ല് ഉണ്ടാക്കി. അയ്യപ്പ സംഗമം സംബന്ധിച്ച് സാധാരണ പൗരന് അറിയേണ്ട കാര്യങ്ങൾ എല്ലാം അറിയണമെന്നും ചെന്നിത്തല പറഞ്ഞു.

Tags : Ayyappa Sangamam Ramesh Chennithala notice VN Vasavan

Recent News

Up