Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chairman

മനേജ്മെന്‍റ് വിദഗ്ധൻ ഷെവലിയർ പ്രഫ.ജെ.ഫിലിപ്പ് അന്തരിച്ചു

ബംഗളൂരു: ഐഐഎം ബാംഗ്ലൂർ മുൻ ഡയറക്ടറും ഇന്ത്യയിലെ പ്രമുഖ മാനേജ്മെന്‍റ് വിദഗ്ധനുമായ ആലപ്പുഴ പുളിങ്കുന്ന് കാപ്പിൽ ഷെവലിയർ പ്രഫ.ജെ. ഫിലിപ്പ് (90) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട് ബംഗളൂരുവിൽ. ഐഐഎം ബാംഗ്ലൂർ ഡയറക്ടർ, ഒബ്റോയ് ഗ്രൂപ്പിന്‍റെ വൈസ് പ്രസിഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ച ജെ.ഫിലിപ് ആറര പതിറ്റാണ്ടായി മാനേജ്മെന്‍റ് മേഖലയിൽ വിവിധ തലങ്ങളിൽ സജീവമായിരുന്നു.

ബെംഗളൂരു, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ആൻഡ് എന്‍റർപ്രണർഷിപ് (XIME) മനേജ്മെന്‍റ് സ്കൂളുകൾ, എക്സ്ഐഎംഇ ഇന്‍റർനാഷണൽ സ്കൂൾ (കേരളം) എന്നീ സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ഇന്നു രാജ്യത്തെ മികച്ച ബിസിനസ് സ്‌കൂളുകളിൽ ഒന്നാണിത്. നിലവിൽ അദ്ദേഹം ബാംഗ്ലൂരിലെ XIME യുടെ ചെയർമാനാണ്.

ആലപ്പുഴ ജില്ലയിലെ പുളിങ്കുന്നിൽ 1936ൽ ജനിച്ച അദ്ദേഹം എക്സ്എൽആർഐ (XLRI) ജംഷഡ്പൂരിലും തുടർന്നു ഹാർവാർഡ് ബിസിനസ് സ്കൂളിലും ഉന്നത വിദ്യാഭ്യാസം നേടി. രവി ജെ. മത്തായി നാഷനൽ ഫെലോ അവാർഡ് (1999), എക്സ്എൽആർഐ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ്(2009), ദ് ഹിന്ദു ഗ്രൂപ്പിന്‍റെ "ദ ഡോയൻസ് - ഗാർഡിയൻസ് ഓഫ് നോളജ്" അവാർഡ് (2017), ദീപിക ദിനപത്രത്തിന്‍റെ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡ് (2024), ചങ്ങനാശേരി അതിരൂപതയുടെ ലൈഫ് ടൈം എക്സലൻസ് അവാർഡ് (2019), എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ഭാര്യ: ലീലാമ്മ തോട്ടയ്ക്കാട് കൊണ്ടോടി കുടുംബാംഗം. മക്കൾ: ഡോ.ഷീബ ആന്‍റണി (യുഎസ്), അനിൻ ജെ. ഫിലിപ് (പ്രസിഡന്‍റ്, XIME ), പരേതയായ മരിയ ഫിലിപ്.

Kerala

ചങ്ങനാശേരിയിൽ സ്വതന്ത്രരുടെ പിന്തുണയോടെ യുഡിഎഫ്; ജോമി ജോസഫ് ചെയര്‍മാന്‍

ചങ്ങനാശേരി: മൂന്നു സ്വതന്ത്രരുടെ പിന്‍തുണയോടെ യുഡിഎഫിലെ കോണ്‍സംഗം ജോമി ജോസഫ് കാവലം ചങ്ങനാശേരി നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.

സിപിഎം അംഗം പി.എ. നസീര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ബിജെപി അംഗം എന്‍.പി. കൃഷ്ണകുമാര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായിരുന്നു. ജോമി ജോസഫിനു 16ഉം പി.എ. നസീറിന് ഒമ്പതും എന്‍.പി. കൃഷ്ണകുമാറിന് എട്ടു വോട്ടുകളും ലഭിച്ചു.

സ്വതന്ത്രരായ ചാള്‍സ് പാലാത്ര, ബീന ജോബി, എത്സമ്മ ജോബ്, അന്നമ്മ രാജു ചാക്കോ എന്നിവര്‍ വോട്ടിംഗില്‍ നിന്നും വിട്ടുനിന്നു.

ജോമി ജോസഫ് നഗരസഭയുടെ നാല് അരമനവാര്‍ഡില്‍ നിന്നാണ് വിജയിച്ചത്. സ്വതന്ത്രരുള്‍പ്പെടെ യുഡിഎഫിന് 16, എല്‍ ഡി എഫിന് ഒമ്പത്, എന്‍ ഡി എയ്ക്ക് എട്ട്, മറ്റ് സ്വതന്ത്രര്‍ നാല് എന്നിങ്ങനെയാണ് നഗരസഭയിലെ കക്ഷിനില.

ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍മാര്‍ തെരഞ്ഞെടുപ്പ് നടക്കും. ഇതേ നിലയിലാണെങ്കില്‍ യുഡിഎഫിലെ കോണ്‍ഗ്രസംഗം നെജിയ നൗഷാദ് വൈസ് ചെയര്‍പേഴ്‌സണാകും.

Kerala

എം.പി. സന്തോഷ് കുമാര്‍ കോട്ടയം നഗരസഭ ചെയര്‍മാന്‍

കോട്ടയം: കോട്ടയം നഗരസഭയുടെ 41-ാമത് അധ്യക്ഷനായി യുഡിഎഫിലെ എം.പി. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 32 കൗണ്‍സിലര്‍മാരുടെ പിന്തുണയിലാണ് സന്തോഷ് ചെയര്‍മാനായി വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും സി.എന്‍. സത്യനേശനും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ടി.എന്‍. ഹരികുമാറുമാണ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

കാഞ്ഞിരം വാര്‍ഡില്‍ നിന്നും മത്സരിച്ച യുഡിഎഫിലെ സനില്‍ കാണക്കാലില്‍ ആശുപത്രിയില്‍ നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി. നഗരസഭയിലെ 39-ാം വാര്‍ഡില്‍ നിന്നും 509 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സന്തോഷ് കുമാര്‍ ആറാം തവണയാണ് കൗണ്‍സിലറാകുന്നത്.

ആദ്യത്തെ രണ്ടര വര്‍ഷം സന്തോഷ്‌കുമാറും തുടര്‍ന്നു ഒന്നര വര്‍ഷം കോണ്‍ഗ്രസ് നേതാവ് ടി.സി. റോയ്‌യും പീന്നിടുള്ള ഒരു വര്‍ഷം കോണ്‍ഗ്രസിലെ ടോം കോര അഞ്ചേരിലും ചെയര്‍മാന്‍മാരാകും.

വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു നടക്കും. കോണ്‍ഗ്രസിലെ ഷീബ പുന്നന്‍, അനുഷ കൃഷ്ണന്‍, സാലി മാത്യു എന്നിവര്‍ വൈസ് ചെയര്‍മാന്‍ പദവി പങ്കിടും. യുഡിഎഫ് - 32, എല്‍ഡിഎഫ് - 15, എന്‍ഡിഎ - ആറ് എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.

Kerala

പാലാ നഗരസഭ ചെയര്‍മാന്‍: പുളിക്കക്കണ്ടം ജനകീയ സഭ തീരുമാനിക്കും

കോട്ടയം: പാലാ നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മയില്‍ വിജയിച്ച ബിനു പുളിക്കക്കണ്ടം, സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്‍റെ മകള്‍ ദിയ പുളിക്കകണ്ടം എന്നിവര്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ തീരുമാനങ്ങള്‍ക്കുമായി ജനസഭ വിളിച്ചു ചേര്‍ക്കും.

ഇവരുടെ മൂന്നു വാര്‍ഡുകളുടെയും സംയുക്ത ജനസഭ 21നു വൈകുന്നേരം ആറിനു പാലാ മുരിക്കുംപുഴ പുളിക്കകണ്ടത്തില്‍ ഓര്‍ച്ചാര്‍ഡ് റിവര്‍മാന്‍ഷന്‍ ഓഡിറ്റോറിയത്തില്‍ നടത്തും.

ജനകീയ സഭയില്‍ വന്‍ ജനപങ്കാളിത്തമാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. സ്വതന്ത്ര കൂട്ടായ്മ കൗണ്‍സിലേഴ്‌സിന്‍റെ ഭാവി പ്രവര്‍ത്തന പരിപാടികള്‍ക്ക് അഭിപ്രായ സമന്വയത്തിലൂടെ തീരുമാനത്തിലെത്താനാണ് ജനസഭ വിളിച്ചിരിക്കുന്നത്.

എല്‍ഡിഎഫിനും യുഡിഎഫിനും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ സ്വതന്ത്ര കൂട്ടായ്മ നിര്‍ണായകമാണ്. എല്‍ഡിഎഫിന്‍റെയും യുഡിഎഫിന്‍റെയും നേതാക്കള്‍ ഇവരുമായി നിരന്തരം ചര്‍ച്ചകള്‍ തുടരുകയുമാണ്. മൂന്നു പേര്‍ക്കെതിരെയും യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയിരുന്നില്ല. അതിനാല്‍ യുഡിഎഫിനെ മൂന്നുപേരും പിന്തുണയ്ക്കുമെന്നാണ് യുഡിഎഫ് നേതൃത്വത്തിന്‍റെ പ്രതീക്ഷ.

ഇതിനിടയില്‍ പാലാ എംഎല്‍എ മാണി സി. കാപ്പന്‍ മുന്‍കൈയെടുത്ത് നഗരസഭയില്‍ പുതിയ ഫോര്‍മുല വച്ചതായാണ് സൂചന. ആദ്യ രണ്ടര വര്‍ഷം ബിനുവിന്‍റെ മകള്‍ ദിയ ചെയര്‍മാനാകും. തുടര്‍ന്നുള്ള രണ്ടര വര്‍ഷം കോണ്‍ഗ്രസ് പുറത്താക്കിയ സ്വതന്ത്രയായി വിജയിച്ച മായാ രാഹുല്‍ ചെയര്‍പേഴ്‌സണാകും. അഞ്ചു വര്‍ഷവും ബിനു പുളിക്കകണ്ടം വൈസ് ചെയര്‍മാനും.

എന്നാല്‍ ഈ തീരുമാനത്തോട് നഗരസഭയിലെ കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജിച്ചു. അവര്‍ക്കും ചെയര്‍പേഴ്‌സണ്‍ പദവി വേണമെന്നാണ് ആവശ്യം. ജോസഫ് ഗ്രൂപ്പിനും രണ്ടു പ്രതിനിധികളുണ്ട്. ഇവരും ഒരു വര്‍ഷം ചെയര്‍മാന്‍ സ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ സമവായ ചര്‍ച്ചകള്‍ നടന്നു വരുകയാണ്.

എല്‍ഡിഎഫ് നേതൃത്വം ബിനു പുളിക്കകണ്ടത്തെ സമീപിച്ചെങ്കിലും ജോസ് കെ.മാണിയോടുള്ള എതിര്‍പ്പു മൂലം ബിനു തുടര്‍ ചര്‍ച്ചകള്‍ക്ക് തയാറായില്ല. ഉചിതമായ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകുമെന്നാണ് ജോസ് കെ. മാണി ചൊവ്വാഴ്ച പ്രതികരിച്ചത്.

Kerala

പാട്ടിൽ വോട്ടുപിടിക്കാൻ പി.ജെയും അപുവും; ഈണം സന്ധ്യയിൽ ലയിച്ച് വോട്ടർമാർ

കോ​ട്ട​യം: പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു... വോ​ട്ടെ​ല്ലാം യു​ഡി​എ​ഫി​നാ​യി... പാ​ട്ടു​പാ​ടി വോ​ട്ട​ര്‍​മാ​രു​ടെ മ​ന​സ് കീ​ഴ​ട​ക്കു​ക​യാ​ണ് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​ജെ. ജോ​സ​ഫ്. രാ​ഷ്‌​ട്രീ​യ​ത്തി​നൊ​പ്പം സം​ഗീ​ത​വും കൃ​ഷി​യും ഒ​ക്കെ​യാ​യി ജീ​വി​ക്കു​ന്ന മു​ന്‍ മ​ന്ത്രി​യും എം​എ​ല്‍​എ​യു​മാ​യ പി.​ജെ. ജോ​സ​ഫ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ചാ​ര​ണ​ത്തി​ല്‍ വേ​റി​ട്ട വ​ഴി​യി​ലാ​ണ്.

യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ച​ര​ണാ​ര്‍​ഥം പാ​ട്ടു​പാ​ടി​യാ​ണ് ജോ​സ​ഫ് വോ​ട്ടു തേ​ടു​ന്ന​ത്. ഈ​ണം സ​ന്ധ്യ എ​ന്ന പേ​രി​ലാ​ണ് ജോ​സ​ഫും മ​ക​ന്‍ അ​പു ജോ​സ​ഫും പ്ര​ചാ​ര​ണ​വേ​ദി​ക​ളി​ല്‍ സം​ഗീ​ത സാ​യാ​ഹ്ന​വു​മാ​യി എ​ത്തു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച കോ​ട്ട​യം അ​തി​ര​മ്പു​ഴ​യി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​തി​ര​മ്പു​ഴ ഡി​വി​ഷ​ന്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജ​യ്‌​സ​ണ്‍ ജോ​സ​ഫി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​തി​ര​മ്പു​ഴ​യി​ല്‍ ന​ട​ന്ന ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. പ​തി​വു തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ല്‍​നി​ന്നു വ്യ​ത്യ​സ്ത​മാ​യി പാ​ട്ടും വ​ര്‍​ത്ത​മാ​ന​വു​മാ​യി ജോ​സ​ഫ് വോ​ട്ട​ർ​മാ​രെ ആ​ക​ർ​ഷി​ച്ചു.

പൂ​മാ​നം പൂ​ത്തു​ല​ഞ്ഞു, പൂ​വ​ള്ളി കു​ടി​ലി​ലേ​തേ, പാ​ടാം ന​മു​ക്ക് പാ​ടാം വീ​ണ്ടു​മൊ​രു പ്രേ​മ​ഗാ​നം എ​ന്നീ ഗാ​ന​ങ്ങ​ളാ​ണ് ജോ​സ​ഫ് പാ​ടി​യ​ത്. ഉ​ല്ലാ​സ പൂ​ത്തി​രി​ക​ള്‍ ക​ണ്ണി​ല​ണി​ഞ്ഞ​വ​ളേ, മേ​രി സ​പ്‌​നോ​കീ റാ​ണി ക​ബ് ആ​യേ​ഗീ തൂ ​എ​ന്നീ പാ​ട്ടു​ക​ള്‍ അ​പു​വും ആ​ല​പി​ച്ചു.

പി.​ജെ. ജോ​സ​ഫി​ന്‍റെ മ​ക​നും കേ​ര​ള കോ​ണ്‍​ഗ്ര​സ് കോ ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ അ​പു ജോ​ണ്‍ ജോ​സ​ഫും പ്ര​ശ​സ്ത ഗാ​യി​ക സോ​ണി മോ​ഹ​നും അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഗാ​ന​ങ്ങ​ളാ​ല​പി​ച്ചു.

വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ര്‍​ഥം രാ​ഹു​ല്‍ വ​ന്ന​ല്ലോ, വ​യ​നാ​ട്ടി​ല്‍ വ​ന്ന​ല്ലോ എ​ന്ന ഗാ​നം ആ​ല​പി​ച്ച് പി.​ജെ അ​ന്നും പ്ര​ചാ​ര​ണ​ത്തി​ല്‍ താ​ര​മാ​യി​രു​ന്നു.

ഇ​ത്ത​വ​ണ​യും യു​ഡി​എ​ഫി​ന്‍റെ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലെ ഗ്ലാ​മ​ര്‍ പ്ര​ചാ​ര​ക​നാ​യി പി.​ജെ മാ​റി​യി​രി​ക്കു​ക​യാ​ണ്. കോ​ട്ട​യ​ത്തി​നു പു​റ​മേ, ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍ മ​ത്സ​രി​ക്കു​ന്ന​യി​ട​ങ്ങ​ളി​ലും നി​ര​വ​ധി വേ​ദി​ക​ളി​ലാ​ണ് ഈ​ണം സ​ന്ധ്യ സം​ഗീ​ത സാ​യാ​ഹ്നം അ​ര​ങ്ങേ​റു​ന്ന​ത്.

Kerala

ദേ​വ​സ്വം ബോ​ർ​ഡ് അ​ധ്യ​ക്ഷ​ൻ; ടി.​കെ. ദേ​വ​കു​മാ​റി​ന്‍റെ പേ​ര് പ​രി​ഗ​ണ​ന​യി​ൽ, തീ​രു​മാ​നം ഇ​ന്നു​ണ്ടാ​യേ​ക്കും

 

തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​ക്കു​ള്ള പ​ക​ര​ക്കാ​ര​നെ സി​പി​എം ഇ​ന്ന് തീ​രു​മാ​നി​ക്കും. ഹ​രി​പ്പാ​ട് മു​ൻ എം​എ​ൽ​എ ടി.​കെ. ദേ​വ​കു​മാ​റി​ന്‍റെ പേ​ര് സ​ജീ​വ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ആ​റ്റി​ങ്ങ​ൽ മു​ൻ എം​പി എ. ​സ​മ്പ​ത്ത് അ​ട​ക്ക​മു​ള്ള​വ​ർ നേ​ര​ത്തെ ത​ന്നെ ച​ർ​ച്ച​യി​ലു​ണ്ടാ​യി​രു​ന്നു.

നി​ല​വി​ലെ ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കേ​ണ്ടെ​ന്ന് ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ഇ​ന്നു ചേ​രു​ന്ന സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ അ​ന്തി​മ തീ​രു​മാ​നം ഉ​ണ്ടാ​കും. ബോ​ർ​ഡി​ലേ​ക്കു​ള്ള സി​പി​ഐ പ്ര​തി​നി​ധി​യാ​യി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം വി​ള​പ്പി​ൽ രാ​ധാ​കൃ​ഷ്ണ​നെ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

എ​സ്ഐ​ആ​റി​നെ​തി​രെ സു​പ്രീം​കോ​ട​തി​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ഹ​ർ​ജി​യി​ൽ ക​ക്ഷി​ചേ​രു​ന്ന കാ​ര്യ​വും സി​പി​എം സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം ഇ​ന്ന് ച​ർ​ച്ച ചെ​യ്യും.

Kerala

ജ​സ്റ്റീ​സ് സി.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ മു​ന്നാക്ക ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ന്നാക്ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ലെ സാ​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി പി​​​​ന്നാ​​​​ക്കം നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്കുവേ​​​​ണ്ടി​​​​യു​​​​ള്ള സം​​​​സ്ഥാ​​​​ന ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​നാ​​​​യി റി​​​​ട്ട. ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​ൻ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ നാ​​​​യ​​​​രെ നി​​​​യ​​​​മി​​​​ക്കാ​​​​ൻ മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗം തീ​​​​രു​​​​മാ​​​​നി​​​​ച്ചു.

തൃ​​​​ശൂ​​​​ർ സ്വ​​​​ദേ​​​​ശി സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചൂ​​​​ണ്ട​​​​ൽ, കൊ​​​​ല്ലം കൊ​​​​ട്ടാ​​​​ര​​​​ക്ക​​​​ര സ്വ​​​​ദേ​​​​ശി ജി.​​​​ ര​​​​തി​​​​കു​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​രെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യും നി​​​​യ​​​​മി​​​​ച്ച് ക​​​​മ്മീ​​​​ഷ​​​​ൻ പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു.

ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽനി​​​​ന്ന് വി​​​​ര​​​​മി​​​​ച്ച ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​ൻ. രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ​​​​നാ​​​​യ​​​​ർ മു​​​​ന​​​​മ്പം ഭൂ​​​​മി പ്ര​​​​ശ്നം പ​​​​ഠി​​​​ക്കു​​​​ന്ന​​​​തി​​​​ന് അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​വി​​​​ധ ക​​​​മ്മീ​​​​ഷ​​​​നു​​​​ക​​​​ളു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി​​​​രു​​​​ന്നു.

കോ​​​​ണ്‍​ഗ്ര​​​​സി​​​​ൽ നി​​​​ന്ന് സി​​​​പി​​​​എ​​​​മ്മി​​​​ൽ എ​​​​ത്തി​​​​യ ജി. ​​​​ര​​​​തി​​​​കു​​​​മാ​​​​ർ നി​​​​ല​​​​വി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​സം​​​​ഘം സം​​​​സ്ഥാ​​​​ന സ​​​​മി​​​​തി​​​​യം​​​​ഗ​​​​മാ​​​​ണ്. കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് -എം ​​​​സം​​​​സ്ഥാ​​​​ന ഉ​​​​ന്ന​​​​താ​​​​ധി​​​​കാ​​​​ര സ​​​​മി​​​​തി അം​​​​ഗ​​​​മാ​​​​ണ് സെ​​​​ബാ​​​​സ്റ്റ്യ​​​​ൻ ചൂ​​​​ണ്ട​​​​ൽ.

Kerala

റ​സൂ​ല്‍ പൂ​ക്കു​ട്ടി ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​ന്‍, കു​ക്കൂ പ​ര​മേ​ശ്വ​ര​ന്‍ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ര്‍​മാ​നാ​യി ഒ​സ്‌​ക​ര്‍ ജേ​താ​വ് റ​സൂ​ല്‍ പൂ​ക്കു​ട്ടി​യെ നി​യ​മി​ച്ചു. ന​ടി​യും താ​ര​സം​ഘ​ട​നയായ അ​മ്മയുടെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​മാ​യ കു​ക്കു പ​ര​മേ​ശ്വ​ര​നാ​ണ് വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍. സി. ​അ​ജോ​യ് ആ​ണ് സെ​ക്ര​ട്ട​റി.

സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ര്‍, നി​ഖി​ല വി​മ​ല്‍, ബി. ​രാ​കേ​ഷ്, സു​ധീ​ര്‍ ക​ര​മ​ന, റെ​ജി എം. ​ദാ​മോ​ദ​ര​ന്‍, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ര്‍, മി​ന്‍​ഹാ​ജ് മേ​ഡ​ര്‍, സോ​ഹ​ന്‍ സീ​നു​ലാ​ല്‍, ജി.​എ​സ്. വി​ജ​യ​ന്‍, ശ്യാം ​പു​ഷ്‌​ക​ര​ന്‍, അ​മ​ല്‍ നീ​ര​ദ്, സാ​ജു ന​വോ​ദ​യ, എ​ന്‍. അ​രു​ണ്‍, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ന്‍, യൂ ​ശ്രീ​ഗ​ണേ​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന​താ​ണ് ജ​ന​റ​ല്‍ കൗ​ണ്‍​സി​ല്‍.

വൈ​സ് ചെ​യ​ര്‍​മാ​നാ​യി​രു​ന്ന ന​ട​ന്‍ പ്രേം​കു​മാ​റാ​ണ് സം​വി​ധാ​യ​ക​ന്‍ ര​ഞ്ജി​ത് സ്ഥാ​ന​മൊ​ഴി​ഞ്ഞ​ശേ​ഷം ചെ​യ​ര്‍​മാ​ന്‍റെ ചു​മ​ത​ല വ​ഹി​ച്ച​ത്.

Latest News

Up