x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ക്ലീ​​​​​മി​​​​​സ് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ, ജോ​​​​​സ​​​​​ഫ് മാ​​​​​ർ ദി​​​​​വ​​​​​ന്നാ​​​​​സ്യോ​​​​​സ് ജ​​​​​ന​​​​​റ​​​​​ൽ ​​​​​സെ​​​​​ക്ര​​​​​ട്ട​​​​​റി


Published: January 14, 2026 03:02 AM IST | Updated: January 14, 2026 03:02 AM IST

കൊ​​​​​ല്ലം: കേ​​​​​ര​​​​​ള​​​​​ത്തി​​​​​ലെ എ​​​​​പ്പി​​​​​സ്കോ​​​​​പ്പ​​​​​ൽ സ​​​​​ഭ​​​​​ക​​​​​ളു​​​​​ടെ ഔ​​​​​ദ്യോ​​​​​ഗി​​​​​ക കൂ​​​​​ട്ടാ​​​​​യ്‌​​​​​മ​​​​​യാ​​​​​യ ഇ​​​​​ന്‍റ​​​​​ർ ച​​​​​ർ​​​​​ച്ച് കൗ​​​​​ൺ​​​​​സി​​​​​ലി​​​​​ന്‍റെ പു​​​​​തി​​​​​യ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​ബാ​​​​​വ​​​​യെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു.

ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മ​​​ല​​​ങ്ക​​​ര ഓ​​​ര്‍ത്ത​​​ഡോ​​​ക്‌​​​സ് സ​​​ഭ​​​യു​​​ടെ കൊ​​​ല്ലം ഭ​​​ദ്രാ​​​സ​​​നാ​​​ധ്യ​​​ക്ഷ​​​ന്‍ ജോ​​​സ​​​ഫ് മാ​​​ര്‍ ദി​​​വ​​​ന്നാ​​​സ്യോ​​​സ് മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്തയും ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​യാ​​​​​യി ഫാ. ​​​​​സി​​​​​റി​​​​​ൽ തോ​​​​​മ​​​​​സ് ത​​​​​യ്യി​​​​​ലും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്കപ്പെട്ടു.

നി​​​​​ബു ജേ​​​​​ക്ക​​​​​ബ് വ​​​​​ർ​​​​​ക്കി, അ​​​​​ഡ്വ. ആ​​​​​ൻ​​​​​സ​​​​​ൽ കൊ​​​​​മാ​​​​​റ്റ് എ​​​​​ന്നി​​​​​വ​​​​രാ​​​​ണു ജോ​​​​​യി​​​​​ന്‍റ് സെ​​​​​ക്ര​​​​​ട്ട​​​​​റി​​​​​മാ​​​​​ർ. കൊ​​​​​ല്ലം സി​​​​​എ​​​​​സ്ഐ ബി​​​​​ഷ​​​​​പ്സ് ഹൗ​​​​​സി​​​​​ൽ ന​​​​ട​​​​ന്ന ജ​​​​​ന​​​​​റ​​​​​ൽ ബോ​​​​​ഡി യോ​​​​​ഗ​​​​ത്തി​​​​ൽ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നാ​​​​​യി​​​​​രു​​​​​ന്ന ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു.

മ​​​​​ല​​​​​ങ്ക​​​​​ര ഓ​​​​​ർ​​​​​ത്ത​​​​​ഡോ​​​​​ക്‌​​​​​സ് സു​​​​​റി​​​​​യാ​​​​​നി സ​​​​​ഭാ​​​​​ധ്യ​​​​​ക്ഷ​​​​​ൻ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് മാ​​​​​ർ​​​​​ത്തോ​​​​​മ്മാ മാ​​​​​ത്യൂ​​​​​സ് തൃ​​​​​തീ​​​​​യ​​​​​ൻ കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​ബാ​​​​​വ ന​​​​​യി​​​​​ച്ച പ്രാ​​​​​ർ​​​​​ഥ​​​​​ന​​​​​യോ​​​​​ടെ ആ​​​​​രം​​​​​ഭി​​​​​ച്ച യോ​​​​​ഗ​​​​​ത്തി​​​​​ൽ ബി​​​​​ഷ​​​​​പ് റ​​​​​വ. ജോ​​​​​സ് ജോ​​​​​ർ​​​​​ജ് സ്വാ​​​​​ഗ​​​​​തം പ​​​​​റ​​​​​ഞ്ഞു.

ചു​​​​​മ​​​​​ത​​​​​ല​​​​​യൊഴി​​​​​യു​​​​​ന്ന ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി, ജ​​​​​ന​​​​​റ​​​​​ൽ സെ​​​​​ക്ര​​​​​ട്ട​​​​​റി മാ​​​​​ർ ഔ​​​​​ഗി​​​​​ൻ കു​​​​​ര്യാ​​​​​ക്കോ​​​​​സ് , ഡെ​​​​​പ്യൂ​​​​​ട്ടി സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ജോ​​​​​ർ​​​​​ജ് മ​​​​​ഠ​​​​​ത്തി​​​​​പ്പ​​​​​റ​​​​​മ്പി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ​​​​​ക്കു ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ബ​​​​​സേ​​​​​ലി​​​​​യോ​​​​​സ് ക്ലീ​​​​​മി​​​​​സ് കാ​​​​​തോ​​​​​ലി​​​​​ക്കാ​​​​ബാ​​​​​വ ന​​​​​ന്ദി അ​​​​​ർ​​​​​പ്പി​​​​​ച്ചു.

Tags : Joseph Mar Divannasios Cardinal Mar Clemis Chairman General Secretary Inter Church Council

Recent News

Up