x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം.പി. സന്തോഷ് കുമാര്‍ കോട്ടയം നഗരസഭ ചെയര്‍മാന്‍


Published: December 26, 2025 12:36 PM IST | Updated: December 26, 2025 12:36 PM IST

കോട്ടയം: കോട്ടയം നഗരസഭയുടെ 41-ാമത് അധ്യക്ഷനായി യുഡിഎഫിലെ എം.പി. സന്തോഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. 32 കൗണ്‍സിലര്‍മാരുടെ പിന്തുണയിലാണ് സന്തോഷ് ചെയര്‍മാനായി വിജയിച്ചത്. എല്‍ഡിഎഫില്‍ നിന്നും സി.എന്‍. സത്യനേശനും, എന്‍ഡിഎ സ്ഥാനാര്‍ഥിയായി ടി.എന്‍. ഹരികുമാറുമാണ് ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മത്സരിച്ചത്.

കാഞ്ഞിരം വാര്‍ഡില്‍ നിന്നും മത്സരിച്ച യുഡിഎഫിലെ സനില്‍ കാണക്കാലില്‍ ആശുപത്രിയില്‍ നിന്നെത്തി വോട്ട് ചെയ്ത ശേഷം തിരികെ പോയി. നഗരസഭയിലെ 39-ാം വാര്‍ഡില്‍ നിന്നും 509 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച സന്തോഷ് കുമാര്‍ ആറാം തവണയാണ് കൗണ്‍സിലറാകുന്നത്.

ആദ്യത്തെ രണ്ടര വര്‍ഷം സന്തോഷ്‌കുമാറും തുടര്‍ന്നു ഒന്നര വര്‍ഷം കോണ്‍ഗ്രസ് നേതാവ് ടി.സി. റോയ്‌യും പീന്നിടുള്ള ഒരു വര്‍ഷം കോണ്‍ഗ്രസിലെ ടോം കോര അഞ്ചേരിലും ചെയര്‍മാന്‍മാരാകും.

വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞു നടക്കും. കോണ്‍ഗ്രസിലെ ഷീബ പുന്നന്‍, അനുഷ കൃഷ്ണന്‍, സാലി മാത്യു എന്നിവര്‍ വൈസ് ചെയര്‍മാന്‍ പദവി പങ്കിടും. യുഡിഎഫ് - 32, എല്‍ഡിഎഫ് - 15, എന്‍ഡിഎ - ആറ് എന്നിങ്ങനെയാണ് കോട്ടയം നഗരസഭയിലെ കക്ഷിനില.

Tags : MP Santhosh Kumar Kottayam Municipality Chairman

Recent News

Up