Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chess

Sports

​​വ്ലാഡി​​സ്ലാ​​വ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്

ദോ​ഹ: 2025 ഫി​ഡെ ലോ​ക റാ​പ്പി​ഡ് ആ​ന്‍​ഡ് ബ്ലി​റ്റ്‌​സ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന്‍റെ ആ​ദ്യ ഏ​ഴ് റൗ​ണ്ട് പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ റ​ഷ്യ​യു​ടെ വ്ളാഡി​സ്ലാ​വ് ആ​ര്‍​ട്ടെ​മീ​വ് 5.5 പോ​യി​ന്‍റു​മാ​യി ഒ​ന്നാം സ്ഥാ​ന​ത്ത്. ലോ​ക ഒ​ന്നാം ന​മ്പ​റാ​യ നോ​ര്‍​വെ​യു​ടെ മാ​ഗ്ന​സ് കാ​ള്‍​സ​ന്‍, ക്ലാ​സി​ക്ക​ല്‍ ലോ​ക ചാ​മ്പ്യ​ന്‍ ഇ​ന്ത്യ​യു​ടെ ഡി. ​ഗു​കേ​ഷ്, ഫ്രാ​ന്‍​സി​ന്‍റെ മാ​ക്‌​സിം വാ​ച്ചി​യ​ര്‍ ലാ​ഗ്രേ​വ് തു​ട​ങ്ങി​യ​വ​ര്‍ അ​ഞ്ച് പോ​യി​ന്‍റു​മാ​യി തൊ​ട്ടു​പി​ന്നി​ലു​ണ്ട്.

ഇ​ന്ത്യ​യു​ടെ അ​ര്‍​ജു​ന്‍ എ​റി​ഗ​യ്‌​സി, മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സ​രി​ന്‍ എ​ന്നി​വ​ര്‍ 4.5 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ യ​ഥാ​ക്ര​മം 10, 13 സ്ഥാ​ന​ങ്ങ​ളി​ലാ​ണ്. മ​റ്റൊ​രു ഇ​ന്ത്യ​ന്‍ താ​ര​മാ​യ ആ​ര്‍. പ്ര​ഗ്നാ​ന​ന്ദ നാ​ല് പോ​യി​ന്‍റു​മാ​യി 56-ാം സ്ഥാ​ന​ത്താ​ണു​ള്ള​ത്.

റാ​പ്പി​ഡ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 2025 ലോ​ക​ക​പ്പ് ജേ​താ​വാ​യ ഇ​ന്ത്യ​യു​ടെ ദി​വ്യ ദേ​ശ്മു​ഖ്, ഫൈ​ന​ലി​സ്റ്റാ​യ കൊ​നേ​രു ഹം​പി എ​ന്നി​വ​ര്‍ അ​ഞ്ച് പോ​യി​ന്‍റു​മാ​യി മു​ന്‍​നി​ര​ക്കാ​ര്‍​ക്കൊ​പ്പ​മു​ണ്ട്.

ഇ​ന്ത്യ​യു​ടെ ഹ​രി​ക ദ്രോ​ണ​വ​ല്ലി 4.5 പോ​യി​ന്‍റു​മാ​യി 10-ാം സ്ഥാ​ന​ത്തും ആ​ര്‍. വൈ​ശാ​ലി നാ​ല് പോ​യി​ന്‍റു​മാ​യി 18-ാമ​തു​മാ​ണ്. റാ​പ്പി​ഡ് വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 11 റൗ​ണ്ടു​ക​ളും ഓ​പ്പ​ണ്‍ വി​ഭാ​ഗ​ത്തി​ല്‍ 13 റൗ​ണ്ടു​ക​ളു​മാ​ണു​ള്ള​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ കൊ​നേ​രു ഹം​പി​യാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്‍.

Sports

ടാ​​റ്റ സ്റ്റീ​​ൽ ചെ​​സ് 2026: വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് തി​​രി​​ച്ചെ​​ത്തു​​ന്നു

കോ​​ൽ​​ക്ക​​ത്ത: ടാ​​റ്റ സ്റ്റീ​​ൽ ചെ​​സ് 2026ൽ ​​ആ​​റ് വ​​ർ​​ഷ​​ത്തെ ഇ​​ട​​വേ​​ള​​യ്ക്കു​​ശേ​​ഷം ഇ​​ന്ത്യ​​യു​​ടെ വി​​ശ്വ​​നാ​​ഥ​​ൻ ആ​​ന​​ന്ദ് തി​​രി​​ച്ചെ​​ത്തു​​ന്നു.

2019ൽ ​​അ​​വ​​സാ​​ന​​മാ​​യി ടൂ​​ർ​​ണ​​മെ​​ന്‍റില്‍ പങ്കെടുത്ത ആ​​ന​​ന്ദ് പു​​തു​​ത​​ല​​മു​​റ​​യി​​ലെ ലോ​​ക ചാ​​ന്പ്യ​​ൻ ഡി. ​​ഗു​​കേ​​ഷ​​ട​​ങ്ങു​​ന്ന താ​​ര​​ങ്ങ​​ൾ​​ക്കെ​​തി​​രേ മ​​ത്സ​​രി​​ക്കും.

അ​​ടു​​ത്ത മാ​​സം കോ​​ൽ​​ക്ക​​ത്ത​​യി​​ൽ ന​​ട​​ക്കു​​ന്ന ടൂ​​ർ​​ണ​​മെ​​ന്‍റി​​ലെ ശ്ര​​ദ്ധാ​​കേ​​ന്ദ്രം പ​​ത്തൊ​​ന്പ​​തു​​കാ​​ര​​നാ​​യ ഡി. ​​ഗു​​കേ​​ഷാ​​ണ്.

Sports

കാ​​ള്‍​സ​​നെ വീ​​ഴ്ത്തി അ​​ര്‍​ജു​​ന്‍

ജൊ​​ഹ​​ന്നാ​​സ്ബ​​ര്‍​ഗ്: ഫ്രീ ​​സ്റ്റൈ​​ല്‍ ചെ​​സ് ഗ്രാ​​ന്‍​ഡ്‌സ്‌ലാം ഫൈ​​ന​​ല്‍​സി​​ല്‍ നോ​​ര്‍​വെ​​യു​​ടെ സൂ​​പ്പ​​ര്‍ താ​​രം മാ​​ഗ്ന​​സ് കാ​​ള്‍​സ​​നെ വീ​​ഴ്ത്തി ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി. കാ​​ൾസ​​നെ അ​​ട്ടി​​മ​​റി​​ച്ച​​തോ​​ടെ ലീ​​ഗ് റൗ​​ണ്ടി​​ല്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്യാ​​നും അ​​ര്‍​ജു​​നു സാ​​ധി​​ച്ചു.

ഉ​​സ്ബ​​ക്കി​​സ്ഥാ​​ന്‍റെ 20കാ​​ര​​ന്‍ ജാ​​വോ​​ഖി​​ര്‍ സി​​ന്‍​ഡ​​റോ​​വാ​​ണ് 5.5 പോ​​യി​​ന്‍റു​​മാ​​യി ലീ​​ഗ് റൗ​​ണ്ടി​​ല്‍ ഒ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്. ഗോ​​വ​​യി​​ല്‍ സ​​മാ​​പി​​ച്ച 2025 ഫി​​ഡെ ലോ​​ക​​ക​​പ്പി​​ല്‍ ജേ​​താ​​വാ​​യി ച​​രി​​ത്രം കു​​റി​​ച്ച താ​​ര​​മാ​​ണ് ജാ​​വോ​​ഖി​​ര്‍.

ഫി​​ഡെ ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ലെ​​ത്തു​​ന്ന ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ താ​​ര​​മെ​​ന്ന റി​​ക്കാ​​ര്‍​ഡ് 19 വ​​യ​​സും 11 മാ​​സ​​വും 18 ദി​​ന​​വും പ്രാ​​യ​​മു​​ള്ള ജാ​​വോ​​ഖി​​ര്‍ കു​​റി​​ച്ചി​​രു​​ന്നു. അ​​മേ​​രി​​ക്ക​​യു​​ടെ ലെ​​വോ​​ണ്‍ അ​​രോ​​ണി​​യ​​നാ​​ണ് (5 പോ​​യി​​ന്‍റ്) ര​​ണ്ടാം സ്ഥാ​​നം. 4.5 പോ​​യി​​ന്‍റു​​മാ​​യാ​​ണ് അ​​ര്‍​ജു​​ന്‍ മൂ​​ന്നാം സ്ഥാ​​ന​​ത്ത് ഫി​​നി​​ഷ് ചെ​​യ്ത​​ത്.

Sports

ചെ​​സ്: അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ സ​​മ​​നി​​ല​​യി​​ല്‍

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ചെ​​സ് ലോ​​ക​​ക​​പ്പി​​ന്‍റെ അ​​ഞ്ചാം റൗ​​ണ്ടി​​ലെ ആ​​ദ്യ ക്ലാ​​സി​​ക്ക​​ല്‍ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി​​ക്കും പി. ​​ഹ​​രി​​കൃ​​ഷ്ണ​​യ്ക്കും സ​​മ​​നി​​ല.

അ​​മേ​​രി​​ക്ക​​യു​​ടെ ആ​​രോ​​ണി​​യ​​ന്‍ ലെ​​വോ​​ണു​​മാ​​യി 41 നീ​​ക്ക​​ത്തി​​നു​​ശേ​​ഷം അ​​ര്‍​ജു​​ന്‍ പോ​​യി​​ന്‍റ് പ​​ങ്കു​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു.

മെ​​ക്‌​​സി​​ക്കോ​​യു​​ടെ മാ​​ര്‍​ട്ടി​​നെ​​സ് അ​​ല്‍​കാ​​ന്‍​ട്ര ഹൊ​​സെ എ​​ഡ്വാ​​ര്‍​ഡോ​​യാ​​ണ് പി. ​​ഹ​​രി​​കൃ​​ഷ്ണ​​യു​​ടെ എ​​തി​​രാ​​ളി. ആ​​ദ്യഗെ​​യി​​മി​​ല്‍ സ​​മ​​നി​​ല സ​​മ്മ​​തി​​ച്ച് ഇ​​രു​​വ​​രും കൈ​​കൊ​​ടു​​ത്തു പി​​രി​​ഞ്ഞു.

Sports

അ​​ര്‍​ജു​​ന്‍, ഹ​​രി​​കൃ​​ഷ്ണ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍

മ​​ഡ്ഗാ​​വ്: ഫി​​ഡെ 2025 ലോ​​ക​​ക​​പ്പ് ചെ​​സി​​ല്‍ ഇ​​ന്ത്യ​​യു​​ടെ അ​​ര്‍​ജു​​ന്‍ എ​​റി​​ഗ​​യ്‌​​സി, പി. ​​ഹ​​രി​​കൃ​​ഷ്ണ എ​​ന്നി​​വ​​ര്‍ പ്രീ​​ക്വാ​​ര്‍​ട്ട​​റി​​ല്‍ (അ​​ഞ്ചാം റൗ​​ണ്ടി​​ല്‍).

അ​​തേ​​സ​​മ​​യം, ക​​ഴി​​ഞ്ഞ ത​​വ​​ണ​​യ​​ത്തെ റ​​ണ്ണ​​റ​​പ്പാ​​യ ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ നാ​​ലാം റൗ​​ണ്ടി​​ല്‍ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ പ​​രാ​​ജ​​യ​​പ്പെ​​ട്ട് പു​​റ​​ത്താ​​യി. ഇ​​തോ​​ടെ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ശേ​​ഷി​​ക്കു​​ന്ന ഇ​​ന്ത്യ​​ന്‍ താ​​ര​​ങ്ങ​​ളു​​ടെ എ​​ണ്ണം ര​​ണ്ടി​​ലേ​​ക്കു ചു​​രു​​ങ്ങി.

മൂ​​ന്നാം സീ​​ഡാ​​യ അ​​ര്‍​ജു​​ന്‍ ഹം​​ഗേ​​റി​​യ​​ന്‍ ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​റാ​​യ പീ​​റ്റ​​ര്‍ ലെ​​ക്കോ​​യെ ടൈ​​ബ്രേ​​ക്ക​​റി​​ലൂ​​ടെ കീ​​ഴ​​ട​​ക്കി​​യാ​​ണ് അ​​വ​​സാ​​ന 16ല്‍ ​​ഇ​​ടം​​പി​​ടി​​ച്ച​​ത്. ഇ​​രു​​വ​​രും ത​​മ്മി​​ലു​​ള്ള നാ​​ലാം റൗ​​ണ്ടി​​ലെ ആ​​ദ്യ ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ചി​​രു​​ന്നു. ഇ​​തോ​​ടെ ജേ​​താ​​വി​​നെ നി​​ശ്ച​​യി​​ക്കാ​​ന്‍ ടൈ​​ബ്രേ​​ക്ക​​ര്‍ അ​​ര​​ങ്ങേ​​റി. ടൈ​​ബ്രേ​​ക്ക​​റി​​ലെ ര​​ണ്ടു മ​​ത്സ​​ര​​ത്തി​​ലും അ​​ര്‍​ജു​​ന്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി.

നാ​​ലാം റൗ​​ണ്ടി​​ന്‍റെ ടൈ​​ബ്രേ​​ക്ക​​റി​​ല്‍ സ്വീ​​ഡ​​ന്‍റെ ഗ്രാ​​ന്‍​ഡെ​​ലി​​യ​​സ് നി​​ല്‍​സി​​നെ മ​​റി​​ക​​ട​​ന്നാ​​ണ് പി. ​​ഹ​​രി​​കൃ​​ഷ്ണ അ​​ഞ്ചാം റൗ​​ണ്ടി​​ലെ​​ത്തി​​യ​​ത്. ര​​ണ്ടു ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മും സ​​മ​​നി​​ല​​യി​​ല്‍ ക​​ലാ​​ശി​​ച്ച​​ശേ​​ഷം, ഇ​​ന്ന​​ലെ ന​​ട​​ന്ന ആ​​ദ്യ റാ​​പ്പി​​ഡ് ഗെ​​യി​​മി​​ലും സ​​മ​​നി​​ല​​യാ​​യി​​രു​​ന്നു ഫ​​ലം. എ​​ന്നാ​​ല്‍, ര​​ണ്ടാം റാ​​പ്പി​​ഡ് ഗെ​​യി​​മി​​ല്‍ ജ​​യം സ്വ​​ന്ത​​മാ​​ക്കി ഹ​​രി​​കൃ​​ഷ്ണ​​ന്‍ മു​​ന്നേ​​റി.

ആ​​ര്‍. പ്ര​​ഗ്നാ​​ന​​ന്ദ​​യ്ക്ക് ക്ലാ​​സി​​ക്ക​​ല്‍ ഗെ​​യി​​മി​​ലെ ഭാ​​ഗ്യം റാ​​പ്പി​​ഡി​​ല്‍ ല​​ഭി​​ച്ചി​​ല്ല. ഡു​​ബോ​​വ് ഡാ​​നി​​ലി​​നെ​​തി​​രാ​​യ ടൈ​​ബ്രേ​​ക്ക​​റി​​ലെ ആ​​ദ്യ റാ​​പ്പി​​ഡ് പോ​​രാ​​ട്ട​​ത്തി​​ല്‍ പ്ര​​ഗ്നാ​​ന​​ന്ദ സ​​മ​​നി​​ല നേ​​ടി. എ​​ന്നാ​​ല്‍, ര​​ണ്ടാം മ​​ത്സ​​ര​​ത്തി​​ല്‍ ഡു​​ബോ​​വ് ജ​​യി​​ച്ചു.

Sports

നി​​ഹാ​​ല്‍ ഔട്ട്, നാ​​രാ​​യ​​ണ​​ന്‍ മു​​ന്നോ​​ട്ട്

മ​​ഡ്ഗാ​​വ്: ഫി​​ഡെ ചെ​​സ് ലോ​​ക​​ക​​പ്പി​​ല്‍ മ​​ല​​യാ​​ളി​​ക​​ളാ​​യ നി​​ഹാ​​ല്‍ സ​​രി​​നും എ​​സ്.​​എ​​ല്‍. നാ​​യ​​ണ​​നും ര​​ണ്ടാം റൗ​​ണ്ടി​​ല്‍ സ​​മ്മി​​ശ്ര ഫ​​ലം.

ഗ്രീ​​ക്ക് ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍ സ്റ്റാ​​മാ​​റ്റി​​സ് ആ​​ര്‍​ഡി​​റ്റി​​സി​​നോ​​ട് 2.5-1.5നു ​​പ​​രാ​​ജ​​യ​​പ്പെ​​ട്ട് നി​​ഹാ​​ല്‍ പു​​റ​​ത്താ​​യി. അ​​തേ​​സ​​മ​​യം, മു​​ന്‍​ലോ​​ക 15-ാം ന​​മ്പ​​റാ​​യ റ​​ഷ്യ​​യു​​ടെ നി​​കി​​ത വി​​റ്റു​​ഗോ​​വി​​നെ 3-5നു ​​കീ​​ഴ​​ട​​ക്കി നാ​​രാ​​യ​​ണ​​ന്‍ മൂ​​ന്നാം റൗ​​ണ്ടി​​ലേ​​ക്കു മു​​ന്നേ​​റി. ചൈ​​നീ​​സ് ഗ്രാ​​ന്‍​ഡ്മാ​​സ്റ്റ​​ര്‍ യു ​​യാ​​ങ് യി​​യാ​​ണ് നാ​​രാ​​യ​​ണ​​ന്‍റെ എ​​തി​​രാ​​ളി.

Todays Story

നൂ​റ്റാ​ണ്ടി​ന്‍റെ ശോ​ഭ​യി​ൽ ഫി​ഡെ

ഇ​രു​പ​താം നൂ​റ്റാ​ണ്ടോ​ടെ ചെ​സ് ലോ​ക​ത്തെ​ല്ലാ​യി​ട​ത്തും വ്യാ​പി​ച്ചു. അ​തോ​ടെ ചെ​സ്ക​ളി നി​യ​ന്ത്രി​ക്കാ​ന്‍ ഒ​രു രാ​ജ്യാ​ന്ത​ര സം​ഘ​ട​ന​യി​ല്ലാ​തെ പ​റ്റി​ല്ലെ​ന്നാ​യി. അ​ങ്ങ​നെ രൂ​പം​കൊ​ണ്ട​താ​ണു രാ​ജ്യാ​ന്ത​ര ചെ​സ് ഫെ​ഡ​റേ​ഷ​ന്‍ (ഫി​ഡെ).

1924 ജൂ​ലൈ​യി​ല്‍ പാ​രീ​സി​ലാ​ണു ഫി​ഡെ​യു​ടെ ജ​ന​നം. ഫി​ഡെ രൂ​പീ​കൃ​ത​മാ​യി​ട്ട് ഒ​രു നൂ​റ്റാ​ണ്ടു തി​ക​യു​ന്നു. ഫി​ഡെ രൂ​പം​കൊ​ള്ളു​ന്ന​തി​നു​മു​മ്പു​ത​ന്നെ ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് ചെ​സ് മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കാ​റു​ണ്ടാ​യി​രു​ന്നു.

എ​ന്നാ​ല്‍, 1946ല്‍ ​ഫി​ഡെ ഏ​റ്റെ​ടു​ത്ത​തോ​ടെ​യാ​ണു ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പ് മ​ത്സ​ര​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ ആ​ധി​കാ​രി​ക​ത കൈ​വ​ന്ന​ത്. ചാ​മ്പ്യ​ന്‍​ഷി​പ്പ് ന​ട​ത്തി​പ്പി​ല്‍ ശ്ര​ദ്ധേ​യ​മാ​യ ചി​ല മാ​റ്റ​ങ്ങ​ള്‍ ഫി​ഡെ വ​രു​ത്തു​ക​യു​ണ്ടാ​യി.

നി​യ​മ​ങ്ങ​ൾ പു​തു​ക്കു​ന്നു

1950 മു​ത​ല്‍ ചെ​സി​ല്‍ രാ​ജ്യാ​ന്ത​ര പ​ദ​വി​ക​ള്‍ ന​ല്‍​കു​ന്ന ചു​മ​ത​ല​യും ഫി​ഡെ ഏ​റ്റെ​ടു​ത്തു. അ​ങ്ങ​നെ ചെ​സ് മ​ത്സ​ര​ങ്ങ​ള്‍​ക്കു കൂ​ടു​ത​ല്‍ ശ്ര​ദ്ധ​യും അം​ഗീ​കാ​ര​വും ല​ഭി​ച്ചു. അ​തു ദേ​ശീ​യ മ​ത്സ​ര​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക മ​ത്സ​ര​ങ്ങ​ളെ​യും കൂ​ടു​ത​ല്‍ ഊ​ര്‍​ജ​സ്വ​ല​മാ​ക്കി.

ഫി​ഡെ​യാ​ണ് ചെ​സ് മ​ത്സ​ര​ങ്ങ​ളു​ടെ നി​യ​മ​ങ്ങ​ളും മ​റ്റും പു​തു​ക്കി നി​ശ്ച​യി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ങ്ങ​ളു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ നി​ശ്ച​യി​ക്കു​ന്ന​തും ഫി​ഡെ ത​ന്നെ. വ​ര്‍​ഷം​തോ​റു​മോ കാ​ലാ​കാ​ല​ങ്ങ​ളി​ലോ ഫി​ഡെ അം​ഗ​ങ്ങ​ള്‍ ഇ​തി​നാ​യി സ​മ്മേ​ളി​ക്കും.

ഫി​ഡെ​യി​ല്‍ ഇ​പ്പോ​ള്‍ ഇ​രു​നൂ​റോ​ളം അം​ഗ​ങ്ങ​ളു​ണ്ട്. അ​റു​പ​തു ല​ക്ഷ​ത്തി​ല​ധി​കം ക​ളി​ക്കാ​രും ഈ ​ലോ​ക​സം​ഘ​ട​ന​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. ഓ​രോ വ​ര്‍​ഷ​വും ലോ​ക​ത്തി​ന്‍റെ നാ​നാ​ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​യ്യാ​യി​ര​ത്തി​ല​ധി​കം ടൂ​ര്‍​ണ​മെ​ന്‍റു​ക​ളി​ല്‍ ഇ​തേ ക​ളി​ക്കാ​ര്‍ പ​ങ്കെ​ടു​ക്കു​ന്നു.

ചെ​സ് ഒ​ളി​മ്പ്യാ​ഡ്

ചെ​സ് ഒ​ളി​മ്പ്യാ​ഡ് ആ​രം​ഭി​ച്ച​ത് 1927ലാ​ണ്. ല​ണ്ട​നി​ല്‍ ന​ട​ന്ന ആ​ദ്യ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഹം​ഗ​റി​യാ​യി​രു​ന്നു ജേ​താ​ക്ക​ള്‍. ര​ണ്ടാം സ്ഥാ​നം ഡെ​ന്മാ​ര്‍​ക്കും മൂ​ന്നാം സ്ഥാ​നം ബ്രി​ട്ട​നും നേ​ടി. ചെ​സി​ല്‍ ക​ളി തു​ട​ങ്ങു​ന്ന​തി​ന് ഓ​പ്പ​ണിം​ഗ് എ​ന്നാ​ണു പ​റ​യു​ക. ഓ​പ്പ​ണിം​ഗു​ക​ളി​ല്‍ വ​ള​രെ പ്രാ​ധാ​ന്യ​മു​ണ്ട്.

ചെ​സി​ല്‍ ആ​റു​ത​രം ക​രു​ക്ക​ളാ​ണു​ള്ള​ത്. തേ​ര് (റൂ​ക്), ആ​ന (ബി​ഷ​പ്), കു​തി​ര (നൈ​റ്റ്), രാ​ജ്ഞി (ക്യൂ​ന്‍), രാ​ജാ​വ് (കിം​ഗ്), കാ​ലാ​ള്‍ എ​ന്നി​വ. ഒ​രു ക​ളി​ക്കാ​ര​ന്‍ ഒ​രു ക​രു​വി​ല്‍ തൊ​ട്ടാ​ല്‍ ആ ​ക​രു​ത​ന്നെ നീ​ക്ക​ണ​മെ​ന്നാ​ണു ചെ​സി​ലെ നി​യ​മം. ട​ച്ച് മൂ​വ് റൂ​ള്‍ എ​ന്നാ​ണ് ഇ​ത​റി​യ​പ്പെ​ടു​ക.

ക​ളി​ക്കാ​രു​ടെ പ്ര​ക​ട​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പോ​യി​ന്‍റ് ല​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ക്കു​ന്ന പ്ര​തി​പാ​ദ്യ​മാ​ണ് എ​ലോ റേ​റ്റിം​ഗ്. ഈ ​സം​വി​ധാ​ന​ത്തി​നു രൂ​പം​കൊ​ടു​ത്ത​തു ഹം​ഗ​റി​ക്കാ​ര​നാ​യ അ​ര്‍​പ്പാ​ദ് എ​ലോ ആ​ണ്. എ​ലോ​റേ​റ്റിം​ഗ് എ​ന്നു പേ​രു​ണ്ടാ​യ​തി​ന്‍റെ കാ​ര​ണ​വും അ​തു​ത​ന്നെ.

ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍

ലോ​ക ചെ​സ് ചാ​മ്പ്യ​ന്‍ പ​ട്ട​മാ​ണ് ചെ​സ് മ​ത്സ​ര​രം​ഗ​ത്തെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി. ഒ​രു സ​മ​യം ഒ​രാ​ള്‍​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​ന്‍​ക​ഴി​യു​ന്ന സിം​ഹാ​സ​നം. എ​ന്നാ​ല്‍, ലോ​ക ചാ​മ്പ്യ​നോ​ടു കി​ട​പി​ടി​ക്കു​ന്ന രാ​ജ്യാ​ന്ത​ര നി​ല​വാ​ര​മു​ള്ള ക​ളി​ക്കാ​ര്‍​ക്കൊ​രു പ​ദ​വി ല​ഭി​ക്കും- ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍.

ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍​മാ​രു​ടെ തൊ​ട്ടു​താ​ഴെ​യു​ള്ള നി​ര​യി​ലെ ക​ളി​ക്കാ​ര്‍ അ​റി​യ​പ്പെ​ടു​ക ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മാ​സ്റ്റ​ര്‍ എ​ന്നാ​ണ്. വ​നി​താ ചെ​സി​ലും ഇ​തേ​പോ​ലു​ള്ള വ​നി​താ സ്ഥാ​ന​മാ​ന​ങ്ങ​ളു​ണ്ട്. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ല്‍ മു​ന്‍​നി​ര​ക്കാ​രാ​യ ചെ​സ് ക​ളി​ക്കാ​ര്‍​ക്കു ല​ഭി​ക്കു​ന്ന ബ​ഹു​മ​തി​യാ​ണു ഗ്രാ​ന്‍​ഡ് മാ​സ്റ്റ​ര്‍.

റ​ഷ്യ​യി​ലെ സാ​ര്‍ ച​ക്ര​വ​ര്‍​ത്തി​യാ​യി​രു​ന്ന നി​ക്കോ​ളാ​സ് ര​ണ്ടാ​മ​നാ​ണ് ഈ ​പ​ദ​വി ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.

ചെ​സി​ന്‍റെ തു​ട​ക്കം

നൂ​റു ക​ണ​ക്കി​നു വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള വി​നോ​ദ​മാ​ണു ചെ​സ്. ഭാ​ര​ത​മാ​ണ് ചെ​സി​ന്‍റെ ജ​ന്മ​ദേ​ശം. ഇ​വി​ടെ പ​ണ്ടു​കാ​ലം​മു​ത​ലേ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ച​തു​രം​ഗ​മാ​ണ് ചെ​സി​ന്‍റെ ആ​ദി​മ​രൂ​പം. ഈ​ജി​പ്റ്റ്, ഗ്രീ​സ്, റോം ​എ​ന്നി​വി​ട​ങ്ങ​ളി​ലും ചെ​സ് വ​ള​രെ പ​ണ്ടു​മു​ത​ല്‍​ക്കേ നി​ല​നി​ന്നി​രു​ന്നു​വെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​രു​ണ്ട്.

ചൈ​ന​ക്കാ​രും പേ​ര്‍​ഷ്യ​ക്കാ​രും അ​യ​ര്‍​ല​ൻ​ഡു​കാ​രും ത​ങ്ങ​ളു​ടെ രാ​ജ്യ​ത്താ​ണ് ചെ​സ് ജ​ന്മ​മെ​ടു​ത്ത​തെ​ന്നു സ​മ​ര്‍​ഥി​ക്കു​ന്ന ഐ​തി​ഹ്യ​ങ്ങ​ള്‍ നി​ര​ത്തു​ന്നു​മു​ണ്ട്. ഷാ ​എ​ന്ന പേ​ര്‍​ഷ്യ​ന്‍ വാ​ക്കി​ല്‍​നി​ന്നാ​ണു ചെ​സ് എ​ന്ന വാ​ക്കു​ണ്ടാ​യ​ത്.

രാ​ജാ​വ് എ​ന്നാ​ണ് ഷാ ​എ​ന്ന വാ​ക്കി​ന​ര്‍​ഥം. ചെ​സി​ല്‍ എ​തി​രാ​ളി​യു​ടെ രാ​ജാ​വി​നെ അ​ന​ങ്ങാ​ന്‍ വ​യ്യാ​താ​ക്കു​ന്ന​തി​നു ചെ​ക്‌​മേ​റ്റ് എ​ന്നാ​ണു പ​റ​യു​ക. ഷാ ​മാ​റ്റ് എ​ന്ന പേ​ര്‍​ഷ്യ​ന്‍ വാ​ക്കി​ല്‍​നി​ന്നാ​ണ് ഈ ​പ​ദ​മു​ണ്ടാ​യ​ത്. രാ​ജാ​വ് മ​രി​ച്ചു എ​ന്നാ​ണ് ഷാ​മാ​റ്റി​ന്‍റെ അ​ര്‍​ഥം.

ക​രു​നീ​ക്കം

ചെ​സ് ക​ളി​യി​ല്‍ ഓ​രോ ക​ളി​ക്കാ​ര​നും നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ക​രു നീ​ക്കി​യി​രി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്. ഓ​രോ ക​ളി​ക്കാ​ര​നും ക​രു നീ​ക്കാ​നെ​ടു​ക്കു​ന്ന സ​മ​യം ക​ണ​ക്കാ​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​മു​ള്ള ക്ലോ​ക്കാ​ണ് ചെ​സ് ക്ലോ​ക്ക്.

ഓ​രോ ക​ളി​ക്കാ​ര​നും ത​ന്‍റെ നീ​ക്ക​ത്തി​നു​ശേ​ഷം ക്ലോ​ക്കി​ലെ സ്വി​ച്ച​മ​ര്‍​ത്തു​ന്നു. അ​തോ​ടെ അ​ടു​ത്ത​യാ​ളു​ടെ ഊ​ഴ​മാ​യി. ഇ​ന്ത്യ​ന്‍ ചെ​സി​നെ ഇ​പ്പോ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​ത് ഓ​ള്‍ ഇ​ന്ത്യ ചെ​സ് ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന സം​ഘ​ട​ന​യാ​ണ്. മും​ബൈ ആ​സ്ഥാ​ന​മാ​യാ​ണ് ഇ​തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ചെ​സ് താ​ര​മാ​ണ് ത​മി​ഴ്‌​നാ​ട്ടി​ല്‍​നി​ന്നു​ള്ള വി​ശ്വ​നാ​ഥ​ന്‍ ആ​ന​ന്ദ്.

ത​യാ​റാ​ക്കി​യ​ത് - മാ​ത്യൂസ് ആ​ർ​പ്പൂ​ക്ക​ര

Latest News

Up