x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കായിക @ 2026


Published: January 1, 2026 02:31 AM IST | Updated: January 1, 2026 02:32 AM IST

പ്ര​​തീ​​ക്ഷ​​യു​​ടെ ആ​​ര​​വ​​വും സ്വ​​പ്ന​​ങ്ങ​​ളു​​ടെ പൂ​​മ​​ര​​വു​​മാ​​യി കാ​​യി​​കലോ​​കം പു​​തു​​വ​​ർ​​ഷ​​ത്തി​​ലേ​​ക്ക്... താ​​ര​​സ​​ന്പ​​ന്ന പോ​​രാ​​ട്ട​​ങ്ങ​​ളി​​ലൂ​​ടെ ച​​രി​​ത്രം സാ​​ക്ഷി​​യാ​​ക്കു​​ന്ന നേ​​ട്ട​​ങ്ങ​​ളെ​​ന്തൊ​​ക്കെ പി​​റ​​ക്കു​​മെ​​ന്നാ​​ണ് 2026 വ​​ർ​​ഷം കാ​​യി​​കലോ​​ക​​ത്ത് കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. പു​​രു​​ഷ- വ​​നി​​താ ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പ്, ബി​​ഡ​​ബ്ല്യു​​എ​​ഫ് ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്, ഫി​​ഫ ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ്, ഏ​​ഷ്യ​​ൻ ഗെയിം​​സ്, കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെയിം​​സ് തു​​ട​​ങ്ങി 2026 കാ​​യി​​ക ലോ​​കം ശ്ര​​ദ്ധേ​​യ പോ​​രാ​​ട്ട​​ങ്ങ​​ളി​​ൽ സ​​ന്പ​​ന്നം... നാ​​ല് ക്വാ​​ർ​​ട്ട​​റു​​ക​​ളി​​ലാ​​യി പ്ര​​ധാന പോ​​രാ​​ട്ട​​ങ്ങ​​ൾ...

ജ​​നു​​വ​​രി- ഫെ​​ബ്രു​​വ​​രി- മാ​​ർ​​ച്ച്

കാ​​യി​​ക ക​​ല​​ണ്ട​​റി​​ലെ ആ​​ദ്യ ക്വാ​​ർ​​ട്ട​​ർ പ്ര​​ധാ​​ന​​മാ​​യും ക്രി​​ക്ക​​റ്റി​​നെ ചു​​റ്റി​​പ്പ​​റ്റി​​യാ​​ണ്. ര​​ണ്ട് മാ​​സ​​ത്തി​​നു​​ള്ളി​​ൽ ലോ​​ക​​ക​​പ്പു​​ക​​ൾ. ഐ​​സി​​സി അ​​ണ്ട​​ർ19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ജ​​നു​​വ​​രി 15 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ആ​​റ് വ​​രെ സിം​​ബാ​​ബ്‌വെ​​യി​​ൽ. ഫൈ​​ന​​ൽ ആ​​വേ​​ശം അ​​വ​​സാ​​നി​​ക്കും മു​​ന്പ് ഫെ​​ബ്രു​​വ​​രി ഏ​​ഴി​​ന് പു​​രു​​ഷ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ന് തു​​ട​​ക്കം. ക്രി​​ക്ക​​റ്റ് ആ​​രാ​​ധ​​ക​​ർ​​ക്കാ​​യി വ​​നി​​താ പ്രീ​​മി​​യ​​ർ ലീ​​ഗ് (ജ​​നു​​വ​​രി 9), ഇ​​ന്ത്യ ന്യൂ​​സി​​ല​​ൻ​​ഡ് ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര (ജ​​നു​​വ​​രി (11), ഇ​​ന്ത്യ ന്യൂ​​സി​​ല​​ൻ​​ഡ് ട്വ​​ന്‍റി20 പ​​ര​​ന്പ​​ര (ജ​​നു​​വ​​രി 21), ഐ​​പി​​എ​​ൽ ക്രി​​ക്ക​​റ്റ് കൊ​​ടി​​യേ​​റ്റം (മാ​​ർ​​ച്ച് 26).

ഓ​​സ്ട്രേ​​ലി​​യ​​ൻ ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സ് സീ​​സ​​ണ്‍ ജ​​നു​​വ​​രി 12 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി ഒ​​ന്നു വ​​രെ. ഇ​​ന്ത്യ​​ൻ സാ​​ന്നി​​ധ്യം പ്ര​​ധാ​​നമ​​ല്ലാ​​ത്ത ടൂ​​ർ​​ണ​​മെ​​ന്‍റാ​​ണെ​​ങ്കി​​ലും ടെ​​ന്നീ​​സ് ആ​​രാ​​ധ​​ക​​ർ​​ക്ക് വീ​​ര്യം നി​​റ​​ഞ്ഞ പോ​​രാ​​ട്ടം കാ​​ണാം.

പി.​​വി. സി​​ന്ധു അ​​ട​​ക്ക​​മു​​ള്ള താ​​ര​​ങ്ങ​​ൾ​​ക്ക് ബാ​​ഡ്മി​​ന്‍റ​​ണി​​ൽ പു​​തി​​യ തു​​ട​​ക്കം കു​​റി​​ക്കാ​​ൻ മാ​​ർ​​ച്ച് മൂ​​ന്നി​​ന് ഓ​​ൾ ഇം​​ഗ്ല​​ണ്ട് ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ആ​​രം​​ഭി​​ക്കും. നി​​രാ​​ശാ​​ജ​​ന​​ക​​മാ​​യ 2025 സീ​​സ​​ണി​​നു ശേ​​ഷം സി​​ന്ധു അ​​ട​​ങ്ങു​​ന്ന ഇ​​ന്ത്യ​​ൻ സം​​ഘം തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണ്. ഇ​​ന്ത്യ​​ൻ ഓ​​പ്പ​​ണ്‍ ബാ​​ഡ്മി​​ന്‍റ​​ണ്‍ (ജ​​നു​​വ​​രി 13- 18) വ​​രെ ന​​ട​​ക്കും.

ഫു​​ട്ബോ​​ൾ ആ​​രാ​​ധ​​ക​​ർ​​ക്ക് സ​​ന്തോ​​ഷം പ​​ക​​ർ​​ന്ന് മാ​​ർ​​ച്ച് ഒ​​ന്ന് മു​​ത​​ൽ ഓ​​സ്ട്രേ​​ലി​​യി​​ൽ എ​​എ​​ഫ്സി വ​​നി​​താ ഏ​​ഷ്യ​​ൻ ക​​പ്പി​​ന് തു​​ട​​ക്കം കു​​റി​​ക്കും. നീ​​ണ്ട ഇ​​ട​​വേ​​ള​​യ്ക്ക് ശേ​​ഷം ഇ​​ന്ത്യ ടൂ​​ർ​​ണ​​മെ​​ന്‍റി​​ലേ​​ക്ക് തി​​രി​​ച്ചു​​വ​​ര​​വ് ന​​ട​​ത്തു​​ന്ന​​ത് ഏ​​റെ ആ​​വേ​​ശം പ​​ക​​രും.
ഓ​​സ്ട്രേ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രി (ഫോ​​ർ​​മു​​ല വ​​ണ്‍ തുടക്കം) മാ​​ർ​​ച്ച് ഒ​​ന്നി​​ന് കു​​റി​​ക്കും.
മാ​​ർ​​ച്ച് 28ന് ​​കാ​​ൻ​​ഡി​​ഡേ​​റ്റ് ടൂ​​ർ​​ണ​​മെ​​ന്‍റ് ഓ​​ഫ് ചെ​​സി​​ന് തു​​ട​​ക്കം. ഇ​​തേ ദി​​വ​​സം മം​​ഗോ​​ളി​​യ​​യി​​ൽ ഏ​​ഷ്യ​​ൻ ബോ​​ക്സിം​​ഗ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് തു​​ട​​ക്ക​​മാ​​കും.

ഏ​​പ്രി​​ൽ- മേ​​യ്- ജൂ​​ണ്‍

ര​​ണ്ടാം ക്വാ​​ർ​​ട്ട​​റി​​ൽ ഫു​​ട്ബോ​​ൾ, ക്രി​​ക്ക​​റ്റ് ലോ​​ക​​ക​​പ്പു​​ക​​ളാ​​ണ് ആ​​രാ​​ധ​​ക​​രെ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്. ജൂ​​ണ്‍ 11 ഫി​​ഫ ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പി​​ന് തു​​ട​​ക്കം. ജൂ​​ണ്‍ 12ന് ​​ഐ​​സി​​സി വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പി​​ന് തു​​ട​​ക്കം.

യൂ​​റോ​​പ്പ ലീ​​ഗ് നോ​​ക്കൗ​​ട്ട് റൗ​​ണ്ട് (ഏ​​പ്രി​​ൽ 9-16), ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് നോ​​ക്കൗ​​ട്ട് റൗ​​ണ്ട് (ഏ​​പ്രി​​ൽ 7-15), എഫ്‌വണ്‍‍ ബ​​ഹ്റി​​ൻ ഗ്രാ​​ൻ​​പ്രി (ഏ​​പ്രി​​ൽ 10-12), എഫ്‌വണ്‍‍ സൗ​​ദി അ​​റേ​​ബ്യ​​ൻ ഗ്രാ​​ൻ​​പ്രി (ഏ​​പ്രി​​ൽ 17-19).

മേ​​യ് ഫൈ​​ന​​ൽ മ​​ത്സ​​ര​​ങ്ങ​​ളു​​ടെ മാ​​സ​​മാ​​ണ്. ബുണ്ടസ്‌ലിഗ, ലീ​​ഗ് വ​​ണ്‍, എ​​ഫ്​​എ​​എ ക​​പ്പ് ഫൈ​​ന​​ലു​​ക​​ൾ മേ​​യ് 16ന് ​​ന​​ട​​ക്കും. 20ന് ​​യു​​റോ​​പ്പ ലീ​​ഗ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ. 21ന് ​​യു​​വേ​​ഫ വ​​നി​​താ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ, 24ന് ​​പ്രീ​​മി​​യ​​ർ ലീ​​ഗ്, ലാ ​​ലി​​ഗ, സീ​​രി എ ​​ഫൈ​​ന​​ൽ, 27ന് ​​യു​​വേ​​ഫ കോ​​ണ്‍​ഫ​​റ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ഫൈ​​ന​​ൽ. 30ന് ​​യു​​വേ​​ഫ ചാ​​ന്പ്യ​​ൻ​​സ് ലീ​​ഗ് ഫൈ​​ന​​ൽ, 30ന് ​​കോ​​ണ്‍​ക​​കാ​​ഫ് ചാ​​ന്പ​​യ​​ൻ​​സ് ക​​പ്പ് ഫൈ​​ന​​ൽ, 31ന് ​​ഐ​​പി​​എ​​ൽ ഫൈ​​ന​​ൽ.

ഏ​​പ്രി​​ൽ 28 മു​​ത​​ൽ മേയ്‌ 10 വ​​രെ ല​​ണ്ട​​നി​​ൽ ഐ​​ടി​​ടി​​എ​​ഫ് വേ​​ൾ​​ഡ് ടീം ​​ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ഫൈ​​ന​​ലി​​ലൂ​​ടെ ടേ​​ബി​​ൾ ടെ​​ന്നീ​​സ് ആ​​രം​​ഭി​​ക്കും.​​പു​​രു​​ഷ- വ​​നി​​താ ഇ​​ന്ത്യ​​ൻ ടീ​​മു​​ക​​ൾ മ​​ത്സ​​രി​​ക്കും.

മേ​​യ് എ​​ട്ടി​​ന് ഡ​​യ​​മ​​ണ്ട് ലീ​​നി​​ന് തു​​ട​​ക്കം. മേ​​യ് 24 ഫ്ര​​ഞ്ച് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന് തു​​ട​​ക്കം. ജൂ​​ണ്‍ ഏ​​ഴി​​ന് ഫൈ​​ന​​ൽ. ജൂ​​ണ്‍ 11 ഫി​​ഫ ലോ​​ക​​ക​​പ്പി​​ന് തു​​ട​​ക്കം. ജൂ​​ണ്‍ 29ന് ​​വിംബിൾ​​ഡ​​ണ്‍ ടെ​​ന്നീ​​സി​​ന് തു​​ട​​ക്കം.

ജൂ​​ലൈ- ഓ​​ഗ​​സ്റ്റ്- സെ​​പ്റ്റംബ​​ർ

വ​​ർ​​ഷം പാ​​തി​​യി​​ൽ നി​​ൽ​​ക്കേ ജൂ​​ലൈ 23 മു​​ത​​ൽ ഓ​​ഗ​​സ്റ്റ് ര​​ണ്ട് വ​​രെ ന​​ട​​ക്കു​​ന്ന കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെയിംസ് പ്ര​​ധാ​​ന ആ​​ക​​ർ​​ഷ​​ണ​​മാ​​യി​​രി​​ക്കും. ജൂ​​ലൈ അ​​ഞ്ചി​​ന് വ​​നി​​താ ട്വ​​ന്‍റി20 ലോ​​ക​​ക​​പ്പ് പൂ​​രം ഫൈ​​ന​​ലോ​​ടെ വി​​ട​​പ​​റ​​യും.

ജൂ​​ലൈ 12ന് ​​വിംബിൾ​​ഡ​​ണ്‍ ടെ​​ന്നീ​​സ് ഫൈ​​ന​​ൽ, 19ന് ​​ഫി​​ഫ ലോ​​ക​​ക​​പ്പ് ഫൈ​​ന​​ൽ. 23ന് ​​കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെയിം​​സി​​ന് തു​​ട​​ക്കം.

ഓ​​ഗ​​സ്റ്റ് ര​​ണ്ടി​​ന് കോ​​മ​​ണ്‍​വെ​​ത്ത് ഗ​​യിം​​സ് സ​​മാ​​പ​​നം. ഓ​​ഗ​​സ്റ്റ് 14ന് ​​ലാ ലി​​ഗ ഫു​​ട്ബോ​​ൾ സീ​​സ​​ണി​​ന് തു​​ട​​ക്കം. ഓ​​ഗ​​സ്റ്റ് 15-30 പു​​രു​​ഷ- വ​​നി​​താ ഹോ​​ക്കി ലോ​​ക​​ക​​പ്പി ന​​ട​​ക്കും. ഓ​​ഗ​​സ്റ്റ് 17 മു​​ത​​ൽ ഡ​​ൽ​​ഹി​​യി​​ൽ ലോ​​ക ബാ​​ഡ്മി​​ന്‍റ​​ണ്‍ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ന് ഇ​​ന്ത്യ ആ​​തി​​ഥേ​​യ​​ത്വം വ​​ഹി​​ക്കും. ഓ​​ഗ​​സ്റ്റ് 22ന് ​​പ്രീ​​മി​​യ​​ർ ലീ​​ഗി​​ന് തു​​ട​​ക്കം. ഇ​​തേ ദി​​വ​​സം വേ​​ൾ​​ഡ് അത്‌ല​​റ്റി​​ക്സ് കോ​​ണ്ടി​​നെ​​ന്‍റ​​ൽ ടൂ​​ർ, 31ന് ​​ആ​​വേ​​ശം പ​​ക​​രു​​ന്ന യു​​എ​​സ് ഓ​​പ്പ​​ണ്‍ ടെ​​ന്നീ​​സി​​ന് തു​​ട​​ക്കം.

സെപ്റ്റം​​ബ​​ർ ഒ​​ന്നി​​ന് എഫ്‌വ​​ണ്‍ ഇ​​റ്റാ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രി, 11ന് ​​എഫ്‌വണ്‍‍ മാ​​ഡ്രി​​ഡ് ഗ്രാ​​ൻ​​പ്രി, 13ന് ​​യു​​എ​​സ് ഓ​​പ്പ​​ണ്‍ ഫൈ​​ന​​ൽ. 19ന് ​​ഏ​​ഷ്യ​​ൻ ഗ​​യിം​​സി​​ന് ആ​​ര​​വ​​മു​​യ​​രും. 24ന് ​​യു​​വേ​​ഫ നേ​​ഷ​​ൻ​​സ് ലീ​​ഗ് ഫു​​ട്ബോ​​ൾ ആ​​രം​​ഭം.

 ഒ​​ക്ടോ​​ബ​​ർ- ന​​വം​​ബ​​ർ- ഡി​​സം​​ബ​​ർ

വ​​ർ​​ഷ​​ത്തി​​ലെ അ​​വ​​സാ​​ന പാ​​ദ​​ത്തി​​ൽ നി​​ര​​വ​​ധി ലോ​​ക ചാ​​ന്പ്യ​​ൻ​​ഷി​​പ്പു​​ക​​ൾ ന​​ട​​ക്കും. ഒ​​ക്ടോ​​ബ​​ർ നാ​​ലി​​ന് ഏ​​ഷ്യ​​ൻ ഗെയിം​​സ് സ​​മാ​​പി​​ക്കും. 23ന് ​​എഫ്‌വണ്‍‍ യു​​എ​​സ് ഗ്രാ​​ൻ​​പ്രി, 30ന് ​​എഫ്‌വണ്‍‍ മെ​​ക്സി​​ക്കോ ഗ്രാ​​ൻ​​പ്രി.

ഒ​​ക്ടോ​​ബ​​ർ 24 മു​​ത​​ൽ ബ​​ഹ്റ​​നി​​ൽ ലോ​​ക ഗു​​സ്തി ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ന​​ട​​ക്കും. ഒ​​ക്ടോ​​ബ​​ർ 27 മു​​ത​​ൽ ന​​വം​​ബ​​ർ എ​​ട്ട് വ​​രെ ചൈ​​ന​​യി​​ൽ ലോ​​ക ഭാ​​രോ​​ദ്വ​​ഹ​​ന ചാ​​ന്പ്യ​​ൻ​​ഷി​​പ്പ്.

ന​​വം​​ബ​​ർ 6-8 ബ്ര​​സീ​​ലി​​യ​​ൻ ഗ്രാ​​ൻ​​പ്രി, ഒ​​ക്ടോ​​ബ​​ർ 15-22 എ​​ടി​​പി ടെ​​ന്നീ​​സ് ഫൈ​​ന​​ൽ.19-21 എഫ്‌വണ്‍‍ ലാ​​സ് വേ​​ഗ​​സ്

ഗ്രാ​​ൻ​​പ്രി, 27-29 എഫ്‌വണ്‍‍ ഖ​​ത്ത​​ർ ഗ്രാ​​ൻ​​പ്രി, ഡി​​സം​​ബ​​ർ 4-6 എ​​ഫ്വ​​ണ്‍ അ​​ബു​​ദാാ​​ബി ഗ്രാ​​ൻ​​പ്രി (ഫോ​​ർ​​മു​​ല വ​​ണ്‍ സീ​​സ​​ണ്‍ അ​​വ​​സാ​​നി​​ക്കും). ഡി​​സം​​ബ​​റി​​ൽ ലോ​​ക ചെ​​സ് ചാ​​ന്പ്യ​​ൻ​​ഷി​​പ്പോ​​ടെ വ​​ർ​​ഷം അ​​വ​​സാ​​നി​​ക്കും. എ​​ന്നി​​രു​​ന്നാ​​ലും മ​​ത്സ​​ര​​ത്തി​​ന്‍റെ തീ​​യ​​തി​​യും വേ​​ദി​​യും ഇ​​തു​​വ​​രെ അ​​ന്തി​​മ​​മാ​​യി​​ട്ടി​​ല്ല.

 

K-Rail Survey

ക്രി​​സ്റ്റ്യാ​​നോ @ 1000?

ആ​​യി​​ര​​ത്തി​​ലേ​​ക്ക് അ​​ധി​​കം ദൂ​​ര​​മി​​ല്ല! ക​​രി​​യ​​റി​​ലെ 957-ാം ഗോ​​ളു​​മാ​​യി പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സം ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ൾ​​ഡോ വ​​ർ​​ഷ​​ത്തി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ലും ഗോ​​ൾ വേ​​ട്ട തു​​ട​​രു​​ക​​യാ​​ണ്. 2026 വ​​ർ​​ഷം ആ​​യി​​രം ഗോ​​ളി​​ലേ​​ക്കെ​​ത്താ​​ൻ താ​​ര​​ത്തി​​ന് വേ​​ണ്ട​​ത് 43 ഗോ​​ളു​​ക​​ൾ മാ​​ത്രം.

ഈ ​​വ​​ർ​​ഷം 41 ഗോ​​ളു​​ക​​ൾ നാ​​ൽ​​പ​​തു​​കാ​​ര​​ൻ ക്രി​​സ്റ്റ്യാ​​നോ തി​​ക​​ച്ചു. ക​​രി​​യ​​റി​​ൽ 14-ാം ത​​വ​​ണ​​യാ​​ണ് ഒ​​രു വ​​ർ​​ഷം 40ൽ ​​അ​​ധി​​കം ഗോ​​ളു​​ക​​ൾ ക്രി​​സ്റ്റ്യാ​​നോ നേ​​ടു​​ന്ന​​ത്. ഈ ​​നേ​​ട്ടം കൈ​​വ​​രി​​ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന റി​​ക്കാ​​ർ​​ഡും പോ​​ർ​​ച്ചു​​ഗ​​ൽ ഇ​​തി​​ഹാ​​സ​​ത്തി​​ന് സ്വ​​ന്തം. ഈ ​​യാ​​ത്ര തു​​ട​​ർ​​ന്നാ​​ൽ 2026 ക്രി​​സ്റ്റ്യാ​​നോ​​യു​​ടെ സ്വ​​പ്നം പൂ​​വ​​ണി​​യു​​മെ​​ന്നു​​റ​​പ്പ്.

ക​​രി​​യ​​റി​​ൽ 1000 ഗോ​​ളു​​ക​​ൾ എ​​ന്ന നേ​​ട്ടം അ​​ക​​ലെ​​യ​​ല്ലെ​​ന്നും വൈ​​കാ​​തെ ആ ​​ല​​ക്ഷ്യം നേ​​ടാ​​ൻ സാ​​ധി​​ക്കു​​മെ​​ന്ന് വി​​ശ്വ​​സി​​ക്കു​​ന്ന​​താ​​യും ക്രി​​സ്റ്റ്യാ​​നോ പ്ര​​തീ​​ക്ഷ പ​​ങ്കു​​വ​​ച്ചു. “പരിക്ക്‌ ഏ​​ൽ​​ക്കാ​​തെ മു​​ന്നോ​​ട്ടുപോ​​കാ​​നാ​​യാ​​ൽ ഞാ​​ൻ ആ​​ഗ്ര​​ഹി​​ക്കു​​ന്ന ആ ​​സ്വ​​പ്ന സം​​ഖ്യ​​യി​​ൽ എ​​ത്തു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷ”- ദു​​ബാ​​യി​​ൽ ന​​ട​​ന്ന ഗ്ലോ​​ബ് സോ​​ക്ക​​ർ അ​​വാ​​ർ​​ഡ് ച​​ട​​ങ്ങി​​ൽ പോ​​ർ​​ച്ചു​​ഗീ​​സ് താ​​രം വ്യ​​ക്ത​​മാ​​ക്കി. അ​​തേ​​സ​​മ​​യം അ​​ടു​​ത്ത​​വ​​ർ​​ഷം ന​​ട​​ക്കു​​ന്ന ഫു​​ട്ബോ​​ൾ ലോ​​ക​​ക​​പ്പ് ത​​ന്‍റെ അ​​വ​​സാ​​ന ലോ​​ക​​ക​​പ്പാ​​യി​​രി​​ക്കു​​മെ​​ന്ന് ക്രി​​സ്റ്റ്യാ​​നോ നേ​​ര​​ത്തേ വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു.

ക്രി​​സ്റ്റ്യാ​​നോ 40 ഗോ​​ളു​​ക​​ൾ നേ​​ടി​​യ വ​​ർ​​ഷ​​ങ്ങ​​ൾ

2010: 48
2011: 60
2012: 63
2013: 69
2014: 61
2015: 57
2016: 55
2017: 53
2018: 49
2020: 44
2021: 47
2023: 54
2024: 43
2025: 41

 

K-Rail Survey

മെ​​സി @ 900!

പ്രാ​​യ​​ത്തെ വെ​​ല്ലു​​ന്ന മി​​ക​​വു​​മാ​​യി അ​​ർ​​ജ​​ന്‍റൈൻ ഇ​​തി​​ഹാ​​സം ല​​യ​​ണ​​ൽ മെ​​സി ഫു​​ട്ബോ​​ൾ ലോ​​ക​​ത്ത് നി​​റ​​ഞ്ഞു​​നി​​ന്ന കാ​​ഴ്ച​​യാ​​ണ് 2025 വ​​ർ​​ഷ​​ത്തെ അ​​വ​​സാ​​ന മ​​ത്സ​​രം വ​​രെ ക​​ണ്ട​​ത്.

ഇ​​ന്‍റ​​ർ മ​​യാ​​മി​​യെ എം​​എ​​ൽ​​എ​​സ് ക​​പ്പ് ജേ​​താ​​ക്ക​​ളാ​​ക്കി ലയ​​ണ​​ൽ മെ​​സി വി​​ജ​​യാ​​ര​​വം മു​​ഴ​​ക്കി​​യ​​ത് പോ​​യ വ​​ർ​​ഷ​​മാ​​ണ്. ക​​രി​​യ​​റി​​ൽ ഇ​​തു​​വ​​രെ 896 ഗോ​​ളു​​ക​​ൾ സ്വ​​ന്ത​​മാ​​ക്കി​​യ മെ​​സി പോ​​യ വ​​ർ​​ഷം 54 മ​​ത്സ​​ര​​ത്തി​​ൽ​​നി​​ന്ന് 46 ഗോ​​ളു​​ക​​ളാ​​ണ് നേ​​ടി​​യ​​ത്. മേ​​ജ​​ർ ലീ​​ഗ് സോ​​ക്ക​​റി​​ലെ ഗോ​​ൾ​​ഡ​​ണ്‍ ബൂ​​ട്ടും മി​​ക​​ച്ച​​താ​​ര​​ത്തി​​നു​​ള്ള പു​​ര​​സ്കാ​​ര​​വും മെ​​സി​​ സ്വ​​ന്ത​​മാ​​ക്കി​​യി​​രു​​ന്നു.

Tags : Sports Foodball Tennis Chess Cricket

Recent News

Up