NRI
ന്യൂഡല്‍ഹി: കോവിഡ് കാലത്ത് ഡല്‍ഹിയില്‍ ആരംഭിച്ച ഡിസ്ട്രസ് മാനേജ്മെന്റ് കലക്ടീവ് ഇന്ത്യയുടെ (ഡിഎംസിഐ) ആഭിമുഖ്യത്തില്‍ ഡല്‍ഹി സര്‍വകലാശാലകളിലെ ഉന്നത വിദ്യാഭ്യാസം തേടുന്ന 100 വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു.
കോൺസ്റ്റിറ്റ്യൂഷൻ ക്ലബില്‍ നടന്ന ചടങ്ങില്‍ സുപ്രീം കോടതി മുന്‍ ജഡ്ജി കുര്യന് ജോസഫ് മുഖ്യാതിഥിയായിരുന്നു. മുന്‍ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, ഒഡീഷ പ്രിന്‍സിപ്പാൾ അക്കൗണ്ടന്റ് ജനറല്‍ സുബു റഹ്മാന്, ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന് പ്രസിഡന്റ് കെ. രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന മൈത്രി സംഘടനയാണ് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളെ തെരഞ്ഞെടുത്തത്. കുട്ടികളുടെ വികസനം, സംരക്ഷണം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയില്‍ നല്കിയ സംഭാവനകള്‍ക്ക് ദീപാലയ സിഇഒ അഡ്വ. ഡോ. കെ.സി. ജോര്‍ജ് അടക്കം സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു.
അഡ്വ. മനോജ് ജോര്‍ജ്, അഡ്വ. ദീപക് പ്രകാശ്, ജോബി ജോര്‍ജ്, ജോസഫ് കൂവക്കല്‍, മിനി ജോര്‍ജ്, മാനുവല്‍ മെഴുകനാല്‍, ഷേര്‍ലി രാജന്, സുധീര്‍നാഥ്, പി.ആര്. നാഥ്, ഡെലോണി മാനുവല്‍, ടി.ഒ. തോമസ് തുടങ്ങിയവരെയും സമ്മേളനത്തില്‍ അനുമോദിച്ചു.
NRI
റിയാദ്: ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തിൽ കേളി കലാ സാംസ്കാരിക വേദിയുടെ ഹൃദയപൂർവ്വം കേളി പദ്ധതിയുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. പഞ്ചായത്തിലെ മൂന്നാം വാഡിൽ കഴിയുന്ന അമ്പതോളം കിടപ്പ് രോഗികളുടെ കുടുംബങ്ങൾക്കാണ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തത്.
മൂന്നാം വാര്‍ഡ് തയ്യില്‍ ജംഗഷന് സമീപം നടന്ന വിതരണ ചടങ്ങ് സിപിഎം ഹരിപ്പാട് ഏരിയ സെക്രട്ടറി സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പല്ലന ലോക്കല്‍ സെക്രട്ടറി സുനു ശ്രീധരന്, ലോക്കല്‍ കമ്മിറ്റി അംഗവും മൂന്നാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഓമനകുട്ടന്‍, രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി മായ, നാലാം വാര്‍ഡ് സ്ഥാനര്‍ഥി സുജിത്ത്, ബ്രാഞ്ച് സെക്രട്ടറി ബിജുകുട്ടൻ എന്നിവര്‍ സന്നിഹിതരായിരുന്നു.
ലോക്കല്‍ കമ്മിറ്റി അംഗവും കേളി മുൻ രക്ഷാധികാരി സമിതി അംഗവുമായ ദയാനന്ദൻ സ്വാഗതവും മുന്‍ പഞ്ചായത്ത് അംഗം ഡി. ശശി നന്ദിയും പറഞ്ഞു.