x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി


Published: February 13, 2026 02:15 PM IST | Updated: February 13, 2026 02:15 PM IST

തിരുവനന്തപുരം: പുതിയ അധ്യയന വർഷത്തെ പാഠപുസ്തകങ്ങളുടെ വിതരണം മുഖ്യമന്ത്രി പിണറായി വിജയൻ  നിർവഹിച്ചു. തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് സ്കൂളിൽ നടന്ന പരിപാടിയിൽ സൗജന്യ കൈത്തറി യൂണിഫോമിന്‍റെ വിതരണവും അദ്ദേഹം നിർവഹിച്ചു.

അധ്യയന വർഷം അവസാനിക്കുന്നതിന് മുൻപ് തന്നെ പുസ്തകങ്ങൾ കൈമാറുന്നതിലൂടെ കുട്ടികൾക്ക് അവധിക്കാലം ഫലപ്രദമായി വിനിയോഗിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഫെബ്രുവരിയിൽ തന്നെ വിതരണം ആരംഭിച്ചതിലൂടെ ജൂണിൽ സ്കൂൾ തുറക്കുമ്പോൾ പുസ്തകത്തിനായി കാത്തിരിക്കേണ്ട അവസ്ഥ ഒഴിവാകും.

മാർച്ചിൽ സ്കൂളുകൾ അടച്ചാൽ പിന്നീട് ജൂണിലാണ് തുറക്കുന്നത്. ഒമ്പതാം ക്ലാസിലെ കുട്ടികൾ അടുത്തവർഷം പത്താം ക്ലാസിലേക്ക് കടക്കുന്നതിനാൽ അവധിക്കാലത്ത് ഗൗരവമായ പഠനത്തിലാകും. ഇത് മുൻകൂട്ടി കണ്ടാണ് പുസ്തകങ്ങൾ ഇപ്പോൾ തന്നെ നൽകുന്നത്.

അവധിക്കാലത്ത് കളികൾക്കൊപ്പം നിശ്ചിത സമയം മാറ്റിവച്ച് അടുത്ത ക്ലാസിലെ പാഠങ്ങൾ നോക്കാനും ഇത് സഹായിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.

Tags : Chief Minister inaugurates distribution textbooks

Recent News

Up