x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​റ​ളം പ​ട്ടി​ക​വ​ർ​ഗ പ​ദ്ധ​തി: സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണ​വും ഏ​ക​ദി​ന പ​രി​ശീ​ല​ന​വും ന​ട​ത്തി


Published: February 15, 2026 08:04 AM IST | Updated: February 15, 2026 08:04 AM IST

ഇ​രി​ട്ടി: കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ ആ​റ​ളം പ​ട്ടി​ക വ​ർ​ഗ​പ്ര​ത്യേ​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മേ​ഖ​ല​യി​ലെ യൂ​ത്ത് ക്ല​ബ്, ഷീ ​ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് ഏ​ക​ദി​ന കാ​യി​ക പ​രി​ശീ​ല​ന​വും സ്പോ​ർ​ട്സ് കി​റ്റു​ക​ളു​ടെ വി​ത​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ആ​റ​ളം ഫാം ​ബ്ലോ​ക്ക് ഏ​ഴ് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഖി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം കെ.​കെ. സ​ബി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, ക​രാ​ട്ടേ എ​ന്നി​വ​യി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ 12നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള യൂ​ത്ത് ക്ല​ബ്, ഷീ ​ക്ല​ബ് അം​ഗ​ങ്ങ​ൾ​ക്ക് സ്പോ​ർ​ട്സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ കോ​ച്ച് കെ. ​പ്ര​മോ​ദ​ൻ കാ​യി​ക പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. ആ​റ​ളം ഫാം ​വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ നി​ന്നാ​യി 120 പേ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​വി. ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ആ​റ​ളം പ​ട്ടി​ക​വ​ർ​ഗ പ്ര​ത്യേ​ക പ​ദ്ധ​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സ​നൂ​പ്, അ​സി.​ കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ പ്രി​യ, അ​ക്ഷ​യ, അ​നി​മേ​റ്റ​ർ സി. ​പ്ര​വീ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Sports kit distribution

Recent News

Up