Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fine

ഓ​പ്പ​റേ​ഷ​ൻ ക്ലീ​ൻ സ്വീ​പ്പ്; 9.72 കോ​ടി രൂ​പ പിഴയീ‌ടാക്കി

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ന​ട​പ്പാ​ക്കി​യ ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ് പ​ദ്ധ​തി​യി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ഈ​ടാ​ക്കി​യ​ത് 9.72 കോ​ടി രൂ​പ. ഹോ​ട്ട​ലു​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​നും വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്താ​നും നി​യ​മ ന​ട​പ​ടി​യെ​ടു​ക്കാ​നു​മാ​യി ന​ട​പ്പാ​ക്കി​യ പ​ദ്ധ​തി​യാ​ണ് ഓ​പ്പ​റേ​ഷ​ന്‍ ക്ലീ​ന്‍ സ്വീ​പ്പ്.

ക​ഴി​ഞ്ഞ വ​ര്‍​ഷം ശു​ചി​ത്വ ച​ട്ട ലം​ഘ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 5.33 കോ​ടി രൂ​പ​യാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. ക​ട​ക​ളു​ടെ​യും വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​രി​സ​രം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​തി​രു​ന്ന​തി​ന് 12,58,854 രൂ​പ പി​ഴ ഈ​ടാ​ക്കി.

യൂ​സ​ര്‍ ഫീ​സ് ന​ല്‍​കു​ന്ന​തി​ല്‍ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 12,58,854 രൂ​പ​യും ഉ​പ​യോ​ഗി​ച്ച വെ​ള്ളം പൊ​തു സ്ഥ​ല​ങ്ങ​ളി​ലേ​ക്കോ ജ​ലാ​ശ​യ​ങ്ങ​ളി​ലേ​ക്കോ ഒ​ഴു​ക്കി​യ​തി​ന് 1.03 കോ​ടി രൂ​പ​യു​മാ​ണ് പി​ഴ ഇ​ന​ത്തി​ല്‍ ല​ഭി​ച്ച​ത്. അ​ന​ധി​കൃ​ത മാ​ലി​ന്യ​മോ വി​സ​ര്‍​ജ്യ വ​സ്തു​ക്ക​ളോ കൊ​ണ്ടു പോ​കു​ന്ന​തി​ന് ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​തി​ലും ക​ണ്ടു​കെ​ട്ട​ലി​ലും 4,86,050 രൂ​പ പി​ഴ അ​ട​പ്പി​ച്ചു.

നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ന് 1.02 കോ​ടി രൂ​പ​യും മ​റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍​ക്ക് 56,18,340 രൂ​പ​യു​മാ​ണ് പി​ഴ അ​ട​പ്പി​ച്ച​ത്. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധി​ക്കാ​നും സ്‌​പോ​ട്ട് ഫൈ​ന്‍ ചു​മ​ത്ത​ല്‍, ലൈ​സ​ന്‍​സ് റ​ദ്ദാ​ക്ക​ല്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നു​മാ​യി സം​സ്ഥാ​ന​ത്തു​ട​നീ​ളം എ​ന്‍​ഫോ​ഴ്സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ളു​ണ്ട്.

എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി വാ​ര്‍ റൂം ​പോ​ര്‍​ട്ട​ല്‍ സം​വി​ധാ​ന​വും നി​ല​വി​ലു​ണ്ട്. ഈ ​പ​ദ്ധ​തി​യി​ലൂ​ടെ ക​ഴി​ഞ്ഞ വ​ര്‍​ഷം 43,803 നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്തി. 297 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Kerala

പൊ​തു​കാ​ന​ക​ളി​ലേ​ക്ക് ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും; വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ

കൊ​ച്ചി: പ​റ​വൂ​ര്‍ ന​ഗ​ര​സ​ഭ​യി​ലെ പൊ​തു കാ​ന​യി​ലേ​ക്ക് അ​ന​ധി​കൃ​ത​മാ​യി പൈ​പ്പു​ക​ള്‍ സ്ഥാ​പി​ച്ച് മാ​ലി​ന്യം ഒ​ഴു​ക്കി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് പി​ഴ. പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന​തി​നാ​യി അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ഭാ​ഗം ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

ന​ഗ​ര​ത്തി​ലെ പൊ​തു കാ​ന​ക​ളി​ല്‍ ക​ക്കൂ​സ് മാ​ലി​ന്യ​വും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും ഒ​ഴു​കു​ന്ന​താ​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ആ​രോ​ഗ്യ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മെ​യി​ന്‍ റോ​ഡി​ല്‍ മു​ന്‍​സി​പ്പ​ല്‍ ക​വ​ല മു​ത​ല്‍ ചേ​ന്ദ​മം​ഗ​ലം ക​വ​ല വ​രെ​യു​ള്ള ഇ​രു​വ​ശ​ത്തെ​യും കാ​ന​ക​ളു​ടെ മൂ​ടി തു​റ​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി.

ആ​ദ്യ​ഘ​ട്ട പ​രി​ശോ​ധ​ന​യി​ല്‍ ന​മ്പൂ​രി​യ​ച്ച​ന്‍ ആ​ലി​ന് സ​മീ​പ​മു​ള്ള പൊ​തു കാ​ന​യി​ലേ​ക്ക് മാ​ലി​ന്യം ഒ​ഴു​ക്കാ​നാ​യി സ്ഥാ​പി​ച്ച ര​ണ്ടു​സ്ഥാ​പ​ന​ങ്ങ​ളു​ടെ പൈ​പ്പു​ക​ള്‍ ക​ണ്ടെ​ത്തി. ന​ഗ​ര​സ​ഭ നി​യ​മ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ പി​ഴ ചു​മ​ത്തു​ക​യും നോ​ട്ടീ​സ് ന​ല്‍​കു​ക​യും ചെ​യ്തു.

നോ​ട്ടീ​സി​ല്‍ വ്യ​ക്ത​മാ​ക്കി​യ നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ല്‍ പൈ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്തി​ല്ലെ​ങ്കി​ല്‍ സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ക​ര്‍​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് ആ​രോ​ഗ്യ​വി​ഭാ​ഗം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

National

മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​വു​മാ​യി ബം​ഗു​ളൂ​രു​വി​ൽ ക​റ​ക്കം; മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് പി​ടി​വീ​ണു

ബം​ഗു​ളൂ​രു: മോ​ഡി​ഫൈ ചെ​യ്ത വാ​ഹ​ന​വു​മാ​യി ബം​ഗു​ളൂ​രു​വി​ലെ​ത്തി​യ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക്ക് 1,10,000 രൂ​പ പി​ഴ. ബം​ഗു​ളൂ​രു​വി​ൽ എ​ഞ്ചി​നി​യ​റിം​ഗ് പ​ഠി​ക്കു​ന്ന ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യാ​ണ് 70,000 രൂ​പ​യ്ക്ക് വാ​ങ്ങി​യ കാ​ർ മോ​ഡി​ഫൈ ചെ​യ്ത​ത്.

ഇ​തി​നാ​യി ല​ക്ഷ​ങ്ങ​ളാ​ണ് പൊ​ടി​ച്ച​ത്. സൈ​ല​ൻ​സ​റി​ൽ നി​ന്നും അ​മി​ത ശ​ബ്ദ​ത്തോ​ടൊ​പ്പം പു​ക കു​ഴ​ലി​ൽ നി​ന്നും തീ​പ്പൊ​രി ചി​ത​റു​ന്ന വി​ധ​ത്തി​ലാ​യി​രു​ന്നു വാ​ഹ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യ​ത്.

വാ​ഹ​നം ബം​ഗു​ളൂ​രു​വി​ലെ നി​ര​ത്തി​ലൂ​ടെ ചീ​റി പാ​യു​ന്ന​തി​ന്‍റെ വീ​ഡി​യോ​ക​ൾ ഇ​യാ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വ​ച്ചി​രു​ന്നു. വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ൽ അ​പ​ക​ട​മു​ണ്ടാ​കു​ന്ന​വി​ധം തി​ര​ക്കേ​റി​യ നി​ര​ത്തി​ലൂ​ടെ പാ​യു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്കും ഏ​റെ അ​ലോ​സ​ര​മു​ണ്ടാ​ക്കി. തു​ട​ർ​ന്ന് ഇ​വ​ർ വീ​ഡി​യോ പ​ക​ർ​ത്തി അ​ധി​കൃ​ത​രെ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് യെ​ല​ഹ​ങ്ക ആ​ർ​ടി​ഒ​യാ​ണ് വാ​ഹ​നം പി​ടി​കൂ​ടി പി​ഴ ചു​മ​ത്തി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പു​തു​വ​ർ​ഷം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ആ​ഘോ​ഷി​ക്കാ​നാ​ണ് താ​ൻ വാ​ഹ​നം കൊ​ണ്ടു​വ​ന്ന​തെ​ന്ന് വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു.

Kerala

അ​താ സ്‌​കൂ​ട്ട​റി​ലൊ​രു കു​ട്ടി.. കേ​സെ​ടു​ത്ത് പോ​ലീ​സ്; പൊ​ല്ലാ​പ്പാ​യ​പ്പോ​ള്‍ പെ​റ്റി​യ​ടി​ച്ച് ത​ല​യൂ​രി

കാ​സ​ര്‍​ഗോ​ഡ്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​ര്‍ വാ​ഹ​ന​ങ്ങ​ളോ​ടി​ച്ച് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്ന​ത് പ​തി​വാ​യ​തോ​ടെ അ​തു ത​ട​യാ​ന്‍ ജി​ല്ല​യി​ലെ​ല്ലാ​യി​ട​ത്തും പോ​ലീ​സ് പ്ര​ത്യേ​ക ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും പു​ല​ര്‍​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ജാ​ഗ്ര​ത കൂ​ടി​പ്പോ​യാ​ലും പൊ​ല്ലാ​പ്പാ​വു​മെ​ന്ന് ക​ഴി​ഞ്ഞ​ ദി​വ​സം തെ​ളി​ഞ്ഞു.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് ചെ​ര്‍​ക്ക​ള-​ബേ​ര്‍​ക്ക റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സി​ന്‍റെ പ​ട്രോ​ളിം​ഗ് സം​ഘ​മാ​ണ് റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട സ്‌​കൂ​ട്ട​റി​ലി​രു​ന്ന് ദി​വാ​സ്വ​പ്നം കാ​ണു​ന്ന ഒ​രു പ​ത്താം​ക്ലാ​സു​കാ​ര​നെ ക​ണ്ട​ത്.

ക​ണ്ട​പാ​ടേ ചാ​ടി​വീ​ണ് കു​ട്ടി​യെ സ്‌​കൂ​ട്ട​റു​ൾ​പ്പെ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വം ക​ണ്ട് അ​ടു​ത്തു​ള്ള ക​ട​യി​ല്‍​നി​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി ഓ​ടി​വ​ന്നു. സ്‌​കൂ​ട്ട​ര്‍ ത​ന്‍റേ​താ​ണെ​ന്നും പ​ത്താം​ക്ലാ​സു​കാ​ര​ന്‍ ത​ന്‍റെ അ​നു​ജ​നാ​ണെ​ന്നും പ​റ​ഞ്ഞു.

മാ​ജി​ദ ത​സ്രീ​ന്‍ എ​ന്നാ​ണ് ത​ന്‍റെ പേ​രെ​ന്നും ത​നി​ക്ക് 19 വ​യ​സു​ണ്ടെ​ന്നും ആ​ര്‍​സി​യും ലൈ​സ​ന്‍​സു​മു​ണ്ടെ​ന്നും താ​നാ​ണ് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന​തെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

പ​ക്ഷേ ഒ​ന്നും കേ​ള്‍​ക്കാ​തെ പോ​ലീ​സ് വ​ണ്ടി​യും കൊ​ണ്ടു​പോ​യി. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത കു​ട്ടി​ക്ക് സ്‌​കൂ​ട്ട​ര്‍ ഓ​ടി​ക്കാ​ന്‍ ന​ല്‍​കി​യ​തി​ന് മാ​ജി​ദ​യ്‌​ക്കെ​തി​രേ കേ​സു​മെ​ടു​ത്തു.

പ​ക്ഷേ മാ​ജി​ദ വെ​റു​തെ​യി​രു​ന്നി​ല്ല. സ​മീ​പ​ത്തെ ക​ട​ക​ളി​ല്‍ നി​ന്നു​ള്ള സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ചു. അ​നു​ജ​നെ പി​ന്നി​ലി​രു​ത്തി മാ​ജി​ദ സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചു​വ​രു​ന്ന​തും വ​ണ്ടി നി​ര്‍​ത്തി ര​ണ്ടു​പേ​രും ക​ട​യി​ല്‍ ക​യ​റു​ന്ന​തും പി​ന്നീ​ട് അ​നു​ജ​ന്‍ തി​രി​ച്ചു​വ​ന്ന് സ്‌​കൂ​ട്ട​റി​ലി​രി​ക്കു​ന്ന​തു​മെ​ല്ലാം ആ ​ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.

സ്‌​കൂ​ട്ട​റി​ല്‍ ഇ​രു​ന്ന​ത​ല്ലാ​തെ കു​ട്ടി ഒ​രി​ക്ക​ലും വ​ണ്ടി സ്റ്റാ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ക്ത​മാ​യി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളെ​ല്ലാം വ​ച്ച് മാ​ജി​ദ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ബി.​വി.​വി​ജ​യ് ഭാ​ര​ത് റെ​ഡ്ഡി​ക്ക് പ​രാ​തി ന​ല്‍​കി.

ഇ​തോ​ടെ വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് വെ​ട്ടി​ലാ​യി. വ​ണ്ടി​യി​ല്‍ ഒ​രു കു​ട്ടി വെ​റു​തേ ഇ​രു​ന്നാ​ലും കേ​സെ​ടു​ക്കാ​ന്‍ ക​ഴി​യു​മോ എ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ല്‍ വി​യ​ര്‍​ത്തു. പൊ​ല്ലാ​പ്പി​ല്‍ നി​ന്ന് ത​ല​യൂ​രാ​ന്‍ ഇ​നി​യെ​ന്ത് വ​ഴി​യെ​ന്ന് ചി​ന്തി​ച്ച് വ​ണ്ടി​യു​ടെ ബു​ക്കും പേ​പ്പ​റു​മെ​ല്ലാം പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ​ണ്ടി​ക്ക് ഇ​ന്‍​ഷ്വ​റ​ന്‍​സി​ല്ലെ​ന്ന് മ​ന​സി​ലാ​യ​ത്.

ഉ​ട​ന്‍​ത​ന്നെ ആ ​വ​കു​പ്പു മാ​ത്രം ചേ​ര്‍​ത്ത് മാ​ജി​ദ​യ്‌​ക്കെ​തി​രേ പെ​റ്റി കേ​സെ​ടു​ത്തു. കു​ട്ടി​ക്ക് വാ​ഹ​ന​മോ​ടി​ക്കാ​ന്‍ ന​ല്‍​കി​യെ​ന്ന കേ​സ് ഒ​ഴി​വാ​ക്കി വാ​ഹ​നം തി​രി​കെ വി​ട്ടു​ന​ല്‍​കു​ക​യാ​യി​രു​ന്നു.

Kerala

ക​വി​ത കൊ​ല​ക്കേ​സ്: പ്ര​തി അ​ജി​ന് ജീ​വ​പ​ര്യ​ന്ത​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും

പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല​യി​ൽ പ്ര​ണ​യ​പ്പ​ക​യി​ൽ ക​വി​ത എ​ന്ന യു​വ​തി​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി കൊ​ന്ന കേ​സി​ൽ പ്ര​തി​ അജിന് ജീ​വ​പ​ര്യ​ന്തം ത​ട​വും അ​ഞ്ച് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി​യാ​ണ് ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച​ത്.

നേ​ര​ത്തെ പ്ര​തി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ കോ​ട​തി ക​ണ്ടെ​ത്തി​യി​രു​ന്നു. 2019 മാ​ർ​ച്ച് 12ന് ​തി​രു​വ​ല്ല​യി​ൽ വെ​ച്ചാ​ണ് ക്രൂ​ര കൊ​ല​പാ​ത​കം ന​ട​ന്ന​ത്. സ​ഹ​പാ​ഠി​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി പ്ര​ണ​യ​ബ​ന്ധ​ത്തി​ൽ നി​ന്നും പി​ന്മാ​റി​യ​തി​നെ തു​ട​ർ​ന്ന് അ​ജി​ൻ അ​വ​രെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു വ​ന്നി​രു​ന്നു. ക​വി​ത​യെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ര്‍​ത്തി സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ ത​ന്നെ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് കു​ത്തി​വീ​ഴ്ത്തി പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര​ട​ക്കം ഓ​ടി​യെ​ത്തി തീ​യ​ണ​ച്ച് ക​വി​ത​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു.

ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ക​വി​ത പി​റ്റേ​ന്ന് ത​ന്നെ മ​രി​ച്ചു. കൊ​ല​ക്കു​റ്റ​ത്തി​ൽ ശ​ക്ത​മാ​യ സാ​ക്ഷി​മൊ​ഴി​ക​ളും സ​മ​ര്‍​പ്പി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് സാ​ധി​ച്ചി​രു​ന്നു. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം നി​ര്‍​ണാ​യ​ക​മാ​യി.

 

Kerala

ബി​രി​യാ​ണി​യി​ൽ ച​ത്ത പ​ഴു​താ​ര; ഹോ​ട്ട​ലി​നും സൊ​മാ​റ്റോ​യ്ക്കും പി​ഴ

 

കോ​ട്ട​യം: ബി​രി​യാ​ണി​യി​ൽ നി​ന്ന് ച​ത്ത പ​ഴു​താ​ര​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ലി​നും സൊ​മാ​റ്റോ​യ്ക്കും പി​ഴ ചു​മ​ത്തി. ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി വി​ഷ്ണു ന​ൽ​കി​യ പ​രാ​തി​യി​ൽ ജി​ല്ലാ ഉ​പ​ഭോ​ക്തൃ ത​ർ​ക്ക​പ​രി​ഹാ​ര ക​മ്മീ​ഷ​നാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.

ഹോ​ട്ട​ൽ ഉ​ട​മ 50000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 2000 രൂ​പ കോ​ട​തി ചെ​ല​വും പ​രാ​തി​ക്കാ​ര​ന് ന​ൽ​ക​ണം. കൂ​ടാ​തെ ബി​രി​യാ​ണി​യു​ടെ വി​ല തി​രി​കെ ന​ൽ​ക​ണം. ന​ഷ്ട​പ​രി​ഹാ​ര​മാ​യി സൊ​മാ​റ്റോ 25,000 രൂ​പ​ന​ൽ​കാ​നും ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ക​ഴി​ഞ്ഞ ന​വം​ബ​ർ പ​ത്തി​ന് അ​തി​ര​മ്പു​ഴ​യി​ലു​ള്ള ഹോ​ട്ട​ലി​ൽ​നി​ന്ന് സൊ​മാ​റ്റോ ആ​പ്പ് വ​ഴി ഓ​ർ​ഡ​ർ ചെ​യ്ത ബി​രി​യാ​ണി​യി​ൽ നി​ന്നു​മാ​ണ് ച​ത്ത പ​ഴു​താ​ര​യെ കി​ട്ടി​യ​ത്. പ​രാ​തി​യു​മാ​യി സൊ​മാ​റ്റോ​യെ സ​മീ​പി​ച്ച​പ്പോ​ൾ ബി​രി​യാ​ണി​യു​ടെ വി​ല തി​രി​ച്ചു ന​ൽ​കാ​മെ​ന്ന് അ​റി​യി​ച്ചെ​ങ്കി​ലും പ​ണം ല​ഭി​ച്ചി​ല്ല.

തു​ട​ർ​ന്ന് വി​ഷ്ണു ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പി​ന് പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. പാ​കം ചെ​യ്ത​തും വി​ത​ര​ണം ചെ​യ്ത​തു​മാ​യ ഭ​ക്ഷ​ണ​ത്തി​ലാ​ണ് പ​ഴു​താ​ര​യെ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഹോ​ട്ട​ലി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്നും ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി.

 

 

Kerala

ഭൂ​മി ത​രം മാ​റ്റ​ൽ അ​പേ​ക്ഷ നി​ര​സി​ച്ചു; റ​വ​ന്യൂ ഡി​വി​ഷ​ന്‍ ഓ​ഫീ​സ​ര്‍​ക്കു 10000 പി​ഴ

കൊ​​​​ച്ചി: ഭൂ​​​​മി ത​​​​രം മാ​​​​റ്റാ​​​​നു​​​​ള്ള അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ച്ച റ​​​​വ​​​​ന്യൂ ഡി​​​​വി​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍​ക്കു ഹൈ​​​​ക്കോ​​​​ട​​​​തി 10,000 രൂ​​​​പ പി​​​​ഴ വി​​​​ധി​​​​ച്ചു.

അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ച്ച ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്തു മ​​​​ല​​​​പ്പു​​​​റം പൊ​​​​ന്നാ​​​​നി സ്വ​​​​ദേ​​​​ശി​​​​നി എ.​​​​ബി. സു​​​​ജ​​​​യ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു മ​​​​ല​​​​പ്പു​​​​റം തി​​​​രൂ​​​​ര്‍ റ​​​​വ​​​​ന്യൂ ഡി​​​​വി​​​​ഷ​​​​ന്‍ ഓ​​​​ഫീ​​​​സ​​​​ര്‍ 10,000 രൂ​​​​പ ഒ​​​​രു മാ​​​​സ​​​​ത്തി​​​​ന​​​​കം അ​​​​പേ​​​​ക്ഷ​​​​ക​​​​യ്ക്കു ന​​​​ല്‍​കാ​​​​ന്‍ ജ​​​​സ്റ്റീ​​​​സ് സി.​​​​എ​​​​സ്. ഡ​​​​യ​​​​സ് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.

ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ ഭ​​​​ര്‍​ത്താ​​​​വി​​​​ന്‍റെ പേ​​​​രി​​​​ല്‍ പൊ​​​​ന്നാ​​​​നി വ​​​​ട്ട​​​​ക്കു​​​​ളം വി​​​​ല്ലേ​​​​ജി​​​​ലു​​​​ള്ള 15 സെ​​​​ന്‍റ് സ്ഥ​​​​ല​​​​ത്ത് പ​​​​തി​​​​റ്റാ​​​​ണ്ടു​​​​ക​​​​ള്‍​ക്കു​​​മു​​​​മ്പ് നി​​​​ര്‍​മി​​​​ച്ച കെ​​​​ട്ടി​​​​ടം നി​​​​ല​​​​വി​​​​ലു​​​​ണ്ട്. ഈ ​​​​ഭൂ​​​​മി​​​​യു​​​​ടെ ത​​​​രം മാ​​​​റ്റ​​​​ലി​​​​നു ന​​​​ല്‍​കി​​​​യ അ​​​​പേ​​​​ക്ഷ​​​​യാ​​​​ണു നി​​​​ഷേ​​​​ധി​​​​ച്ച​​​​ത്. ജി​​​​ല്ലാ ക​​​​ള​​​​ക്ട​​​​ര്‍​ക്ക് അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ന​​​​ട​​​​പ​​​​ടി ഉ​​​​ണ്ടാ​​​​കാ​​​​ത്ത​​​​തി​​​​നെ​​​ത്തു​​​​ട​​​​ര്‍​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​പ്പോ​​​​ള്‍ അ​​​​പ്പീ​​​​ലി​​​​ല്‍ എ​​​​ത്ര​​​​യും വേ​​​​ഗം തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വു​​​​ണ്ടാ​​​​യി.

തു​​​​ട​​​​ര്‍​ന്ന് ക​​​​ള​​​​ക്ട​​​​ര്‍ അ​​​​പേ​​​​ക്ഷ ആ​​​​ര്‍​ഡി​​​​ഒ​​​​യ്ക്കു കൈ​​​​മാ​​​​റി​​​​യെ​​​​ങ്കി​​​​ലും ഭൂ​​​​മി ഡാ​​​​റ്റാ ബാ​​​​ങ്കി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ട്ട​​​​താ​​​​ണോ അ​​​​ല്ല​​​​യോ എ​​​​ന്നു പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​തെ ആ​​​​ര്‍​ഡി​​​​ഒ വീ​​​​ണ്ടും അ​​​​പേ​​​​ക്ഷ ത​​​​ള്ളു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ റി​​​​പ്പോ​​​​ര്‍​ട്ടി​​​​ല്‍ സ്ഥ​​​​ലം ഡാ​​​​റ്റാ ബാ​​​​ങ്കി​​​​ല്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന​​​​ത​​​​ല്ലെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രി​​​​ക്കെ​​​​യാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി. ഇ​​​​ക്കാ​​​​ര്യം വി​​​​ല്ലേ​​​​ജ് ഓ​​​​ഫീ​​​​സ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച സ​​​​ത്യ​​​​വാ​​​​ങ്മൂ​​​​ല​​​​ത്തി​​​​ലും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

ഡാ​​​​റ്റാ ബാ​​​​ങ്കി​​​​ല്‍നി​​​​ന്ന് 2023 ജ​​​​നു​​​​വ​​​​രി​​​​യി​​​​ല്‍ ഈ ​​​​ഭൂ​​​​മി ഒ​​​​ഴി​​​​വാ​​​​ക്കി​​​​യ​​​​താ​​​​ണ്. അ​​​​തേ​​​​സ​​​​മ​​​​യം, തൊ​​​​ട്ട​​​​ടു​​​​ത്ത സ്ഥ​​​​ലം ത​​​​രം​​​​മാ​​​​റ്റി ന​​​​ല്‍​കി​​​​യ രേ​​​​ഖ​​​​യ​​​​ട​​​​ക്കം ഹ​​​​ര്‍​ജി​​​​ക്കാ​​​​രി കോ​​​​ട​​​​തി​​​​യി​​​​ല്‍ ഹാ​​​​ജ​​​​രാ​​​​ക്കി. നി​​​​ഷേ​​​​ധാ​​​​ത്മ​​​​ക സ​​​​മീ​​​​പ​​​​നം സ്വീ​​​​ക​​​​രി​​​​ച്ച​​​​തി​​​​ലൂ​​​​ടെ അ​​​​പേ​​​​ക്ഷ നി​​​​ര​​​​സി​​​​ച്ച് ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​യെ നി​​​​യ​​​​മ​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കു​​​​ക​​​​യാ​​​​ണ് ആ​​​​ര്‍​ഡി​​​​ഒ ചെ​​​​യ്ത​​​​തെ​​​​ന്നു കോ​​​​ട​​​​തി വി​​​​ല​​​​യി​​​​രു​​​​ത്തി.

Latest News

Up