x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ്യോ​ത്സ്യ​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും പി​ഴ​യും ശി​ക്ഷ


Published: February 1, 2026 12:37 AM IST | Updated: February 1, 2026 12:37 AM IST

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പി​ണ​റാ​യി​യി​ൽ ജ്യോ​ത്സ്യ​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ത​ട​വും 35000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. കേ​സി​ൽ പ്ര​തി​യാ​യ എ​ര​ഞ്ഞോ​ളി സ്വ​ദേ​ശി സി.​കെ. റ​മീ​സി​ന് ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ​ത്തു​ക കൊ​ല്ല​പ്പെ​ട്ട കു​ഞ്ഞി​രാ​മ​ൻ ഗു​രു​ക്ക​ളു​ടെ ഭാ​ര്യ​യ്ക്ക് ന​ൽ​കാ​നും കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പാ​റ​പ്രം സ്വ​ദേ​ശി കു​ഞ്ഞി​രാ​മ​ൻ ഗു​രു​ക്ക​ളെ 2012ലാ​ണ് ജോ​ത്സ്യാ​ല​യ​ത്തി​ൽ വ​ച്ച് റ​മീ​സ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. 2012 ഫെ​ബ്രു​വ​രി നാ​ലി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ഫെ​ബ്ര​വ​രി 26ന് ​കു​ഞ്ഞി​രാ​മ​ൻ ഗു​രു​ക്ക​ൾ മ​രി​ച്ചു. വ്യ​ക്തി​ര​മാ​യ കാ​ര്യ​ങ്ങ​ൾ​ക്ക് ജോ​ത്സ്യ​നെ ഇ​ട​യ്ക്കി​ടെ ക​ണ്ട റ​മീ​സ് പ​ല​കു​റി പ​ണ​വും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ റ​മീ​സ് ഉ​ദ്ദേ​ശി​ച്ച കാ​ര്യം ന​ട​ന്നി​ല്ല. തു​ട​ർ​ന്നു​ണ്ടാ​യ വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ.

Tags : Astrologer murder case Accused sentenced life imprisonment fine

Recent News

Up