Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Housewife

Ernakulam

കി​ട​പ്പു​രോ​ഗി​​യു​ടെ മാ​ല ക​വ​ർ​ന്ന വീ​ട്ട​മ്മയെ പിടികൂടി

വൈ​പ്പി​ൻ: കി​ട​പ്പു രോ​ഗി​യാ​യ വ​യോ​ധി​ക​യു​ടെ ര​ണ്ടു പ​വ​ന്‍റെ മാ​ല ക​വ​ർ​ന്ന സ​മീ​പ​വാ​സി​യാ​യ വീ​ട്ട​മ്മ അ​റ​സ്റ്റി​ൽ. ഞാ​റ​ക്ക​ൽ പ​ള്ള​ത്ത് വീ​ട്ടി​ൽ ഓ​മ​ന (58)യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഞാ​റ​ക്ക​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ സു​ജി​ത്തി​ന്‍റെ അ​മ്മ​യു​ടെ മാ​ല​യാ​ണ് ക​വ​ർ​ന്ന​ത് . കി​ട​പ്പു രോ​ഗി​യാ​യി​രു​ന്ന വ​യോ​ധി​ക​യെ കാ​ണാ​ൻ ഇ​വ​ർ ഇ​ട​യ്ക്കി​ടെ വീ​ട്ടി​ൽ വ​രു​മാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മാ​ല ക​വ​ർ​ന്ന​ത്.

വീ​ട്ടു​കാ​ർ പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് ഇ​വ​രെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ ആ​ദ്യം വി​സ​മ്മ​തി​ച്ചെ​ങ്കി​ലും പി​ന്നീ​ട് കു​റ്റ​സ​മ്മ​തം ന​ട​ത്തി. മാ​ല ഞാ​റ​യ്ക്ക​ലി​ലെ സ്വ​കാ​ര്യ പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​ത്തി​ൽ വി​റ്റ​താ​യും ഇ​വ​ർ പോ​ലീ​സി​ന് അ​റി​യി​ച്ചു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് ക​ട​യി​ൽ നി​ന്നും തൊ​ണ്ടി​മു​ത​ൽ വീ​ണ്ടെ​ടു​ത്തു. ഞാ​റ​ക്ക​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Kerala

വെ​ള്ളം കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്ലാ​സി​ൽ എ​ലി​വി​ഷം വീ​ണു; വീ​ട്ട​മ്മ മ​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: വി​ഷം ഉ​ള്ളി​ല്‍​ച്ചെ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കോ​ളി​ച്ചാ​ല്‍ മൊ​ട്ട​യം​കൊ​ച്ചി​യി​ലെ ബി.​പി. ശോ​ഭ​ന (53) ആ​ണ് മ​രി​ച്ച​ത്.

ശോ​ഭ​ന വെ​ള്ളം കു​ടി​ച്ചു​കൊ​ണ്ടി​രു​ന്ന ഗ്ലാ​സി​ൽ എ​ലി വി​ഷം അ​ബ​ദ്ധ​ത്തി​ൽ തെ​റി​ച്ചു വീ​ണു. ഈ ​വെ​ള്ളം കു​ടി​ച്ച ശോ​ഭ​ന​യ്ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ടു.

ശോ​ഭ​ന​യെ ആ​ദ്യം മം​ഗു​ളൂ​രു​വി​ലെ​യും പി​ന്നീ​ട് ക​ണ്ണൂ​രി​ലെ​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

Kerala

വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: ഓപ്പറേഷന്‍ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.

ചിറ്റാര്‍ മണക്കയം നിവരത്ത് കിഴക്കതില്‍ അഭിജിത്ത് നായര്‍ (കിച്ചു,22)നെയാണ് ചിറ്റാര്‍ എസ്എച്ച്ഒ ജി. സുരേഷ്‌കുമാറിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.

Kerala

ശ​സ്ത്ര​ക്രി​യ​ക്കി​ടെ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം; ആ​ശു​പ​ത്രി​ക്കെ​തി​രെ ബ​ന്ധു​ക്ക​ൾ

തൃ​ശൂ​ർ: വ​ട​ക്കാ​ഞ്ചേ​രി​യി​ൽ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്യാ​നെ​ത്തി​യ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി​ക്കെ​തി​രെ ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി ബ​ന്ധു​ക്ക​ൾ. വ​ട​ക്കാ​ഞ്ചേ​രി സ്വ​ദേ​ശി​നി നി​ർ​മ​ല​യാ​ണ് മ​രി​ച്ച​ത്. .

ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ പി​ഴ​വു മൂ​ലം വി​ദ​ഗ്ധ ചി​കി​ത്സ ല​ഭി​ക്കു​ന്ന​തി​ല​ട​ക്കം കാ​ല​താ​മ​സ​മു​ണ്ടാ​യെ​ന്ന് നി​ർ​മ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ പ​രി​മി​തി​ക​ളെ തു​ട​ർ​ന്ന് ര​ക്ത​സ്രാ​വ​മു​ണ്ടാ​യ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റി​യെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

ക​ഴി​ഞ്ഞ 16-ാം തീ​യ​തി​യാ​ണ് നി​ർ​മ​ല​യെ ശ​സ്ത്ര​ക്രി​യ​ക്കാ​യി വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. തു​ട​ർ​ന്ന് ഗു​രു​ത​ര ര​ക്ത​സ്രാ​വ​ത്തെ തു​ട​ർ​ന്ന് 18-ാം തീ​യ​തി തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ച് നി​ർ​മ​ല മ​രി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​ക്കെ​തി​രെ ഇ​വ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

District News

സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു

നെ​ടു​മ​ങ്ങാ​ട്: അ​മ്മ​യും മ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന സ്കൂ​ട്ട​റി​ൽ കാ​റി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ്മ മ​രി​ച്ചു. ആ​നാ​ട് താ​ഴേ പു​ന​വ​ക്കു​ന്ന് റോ​ഡ​രി​ക​ത്തു വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ഹ​സീ​ന (40)ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ കു​ട്ടി​ക​ൾ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നെ​ടു​മ​ങ്ങാ​ടി​നു സ​മീ​പം പ​ഴ​കു​റ്റി പെ​ട്രോ​ൾ പ​മ്പി​നു മു​ന്നി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​വ​രെ​യും നാ​ട്ടു​കാ​ർ ഉ​ട​ൻ​ത​ന്നെ നെ​ടു​മ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഹ​സീ​ന മ​രി​ച്ചു. മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.
ബാ​ദു​ഷ(​ഗ​ൾ​ഫ്)​യാ​ണ് ഹ​സീ​ന​യു​ടെ ഭ​ർ​ത്താ​വ്.

Kerala

യൂടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തിലെത്തി ടാങ്കര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു

കൊച്ചി: അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്‍ട്ടിന്‍ - 51 ആണ് മരിച്ചത്.

കരിയാട് സിഗ്നലില്‍ വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം മരിച്ചു.

നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരിയായിരുന്നു ഷേര്‍ളി. ജോലി കഴിഞ്ഞ് മകനൊപ്പം സ്‌കൂട്ടറില്‍ വരുന്ന വഴിക്ക് കരിയാട് സിഗ്നലില്‍ നിന്നും യൂടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു.

മൃതദേഹം അങ്കമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്‍ത്താവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്.

Kerala

സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു

മു​ണ്ട​ക്ക​യം: സ്കൂ​ട്ട​റി​ൽ നി​ന്ന് തെ​റി​ച്ചു​വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. പ​ഴ​യ പ​ന​ക്ക​ച്ചി​റ പ​ഴ​നി​ല​ത്ത് ജോ​ജി​യു​ടെ ഭാ​ര്യ ജെ​സി ജോ​ജി (48) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12ഓ​ടെ​ ജെ​സി​യും ഭ​ർ​ത്താ​വ് ജോ​ജി​യും ഒ​രു​മി​ച്ച് വീ​ട്ടി​ൽനി​ന്നു സ്കൂ​ട്ട​റി​ൽ മു​ണ്ട​ക്ക​യ​ത്തേ​ക്കു വ​രും വ​ഴി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

റോ​ഡി​ൽ പു​തി​യ​താ​യി കോ​ൺ​ക്രീ​റ്റ് ചെ​യ്ത ക​ട്ടിം​ഗി​ലേ​ക്ക് സ്കൂ​ട്ട​ർ കയറു​ന്ന​തി​നി​ടെ പു​റ​കി​ലി​രു​ന്ന് ജെ​സി റോ​ഡി​ലേ​ക്ക് തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തി​ൽ ജെ​സി​യു​ടെ ത​ല​യ്ക്ക് സാ​ര​മാ​യ പ​രി​ക്കേ​റ്റു. ഉ​ട​ൻ മു​ണ്ട​ക്ക​യം മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കു​വാ​നാ​യി​ല്ല. സം​സ്കാ​രം പി​ന്നീ​ട്. മ​ക്ക​ൾ: ആ​ൽ​ബി അ​ഗ​സ്റ്റി​ൻ, അ​ൽ​ഫോ​ൻ​സ് അ​ഗ​സ്റ്റി​ൻ.

Kerala

സി​പി​എം നേ​താ​വ് മൂ​ന്നു​ പ​തി​റ്റാ​ണ്ടാ​യി ലൈം​ഗി​ക​ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കി​യെ​ന്ന് വീ​ട്ട​മ്മ

കാ​​​സ​​​ര്‍​ഗോ​​​ഡ്: സി​​​പി​​​എം പ്രാ​​​ദേ​​​ശി​​​ക​​​നേ​​​താ​​​വ് ക​​​ഴി​​​ഞ്ഞ മൂ​​​ന്നു​​​പ​​​തി​​​റ്റാ​​​ണ്ടാ​​​യി ത​​​ന്നെ ലൈം​​​ഗി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ന്നെ​​​ന്ന പ​​​രാ​​​തി​​​യു​​​മാ​​​യി വീ​​​ട്ട​​​മ്മ. എ​​​ന്‍​മ​​​ക​​​ജെ പെ​​​ര്‍​ള​​​യി​​​ലെ എ​​​സ്.​​​സു​​​ധാ​​​ക​​​ര​​​ക്കെ​​​തി​​​രേ​​​യാ​​​ണു ഗു​​​രു​​​ത​​​ര​ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി വീ​​​ട്ട​​​മ്മ രം​​​ഗ​​​ത്തെ​​ത്തി​​യ​​​ത്.

സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി​​​ക്ക് തെ​​​ളി​​​വു​​​ക​​​ള്‍ സ​​​ഹി​​​തം യു​​വ​​തി പ​​​രാ​​​തി ന​​​ല്‍​കി​. എ​​​ന്‍​മ​​​ക​​​ജെ പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ മൂ​​​ന്നാം​​​വാ​​​ര്‍​ഡാ​​​യ മ​​​ല്ലെ​​​മൂ​​​ല​​​യി​​​ലെ​​നി​​​ന്നു​​​ള്ള സി​​​പി​​​എം മെം​​​ബ​​​റാ​​​ണ് സു​​​ധാ​​​ക​​​ര. ഒ​​​രു കൊ​​​ല​​​ക്കേ​​​സി​​​ല്‍ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​നും ശി​​​ക്ഷി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു. എ​​​യ്ഡ​​​ഡ് പ്രൈ​​​മ​​​റി സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍കൂ​​​ടി​​​യാ​​​യ സു​​​ധാ​​​ക​​​ര അ​​​ടു​​​ത്ത​​​വ​​​ര്‍​ഷം സ​​​ര്‍​വീ​​​സി​​​ല്‍നി​​​ന്നു വി​​​ര​​​മി​​​ക്കാ​​​നി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

1995 മു​​​ത​​​ലാ​​​ണ് സു​​​ധാ​​​ക​​​ര ത​​​ന്നെ പീ​​​ഡി​​​പ്പി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യതെന്ന് വീ​​​ട്ട​​​മ്മ ആ​​​രോ​​​പി​​​ച്ചു. അ​​​പ്പോ​​​ള്‍ അ​​​ദ്ദേ​​​ഹ​​​ത്തി​​​ന് 24 വ​​​യ​​​സാ​​​യി​​​രു​​​ന്നു. ‘തു​​​ട​​​ക്ക​​​ത്തി​​​ല്‍, എ​​​ന്നെ വി​​​വാ​​​ഹം ക​​​ഴി​​​ക്കു​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത് അ​​​യാ​​​ള്‍ എ​​​ന്നെ ഉ​​​പ​​​യോ​​​ഗി​​​ച്ചു. പി​​​ന്നീ​​​ട്, അ​​​യാ​​​ള്‍ മ​​​റ്റൊ​​​രാ​​​ളെ വി​​​വാ​​​ഹം ക​​​ഴി​​​ച്ചു. എ​​​ന്‍റെ വി​​​വാ​​​ഹ​​​വും ക​​​ഴി​​​ഞ്ഞി​​​രു​​​ന്നു. പ​​​ക്ഷേ എ​​​ന്നെ അ​​​പ​​​മാ​​​നി​​​ക്കു​​​മെ​​​ന്നു ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി പീ​​​ഡി​​​പ്പി​​​ക്കു​​​ന്ന​​​തു തു​​​ട​​​ര്‍​ന്നു. സ്വ​​​ന്തം ന​​​ഗ്ന​​​വീ​​​ഡി​​​യോ​​​ക​​​ള്‍ എ​​​ന്‍റെ ഫോ​​​ണി​​​ലേ​​​ക്ക് അ​​​യ​​​ച്ചു. ഭ​​​ര്‍​ത്താ​​​വി​​​നെ ഉ​​​പേ​​​ക്ഷി​​​ച്ച് ത​​​ന്‍റെ പ​​​ക്ക​​​ലേ​​​ക്ക് വ​​​ര​​​ണ​​​മെ​​​ന്നും അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഭ​​​ര്‍​ത്താ​​​വി​​​നെ ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​മെ​​​ന്നും പ​​​റ​​​ഞ്ഞു. അ​​​യാ​​​ള്‍ പ​​​റ​​​ഞ്ഞ​​​തു​​​പോ​​​ലെ ചെ​​​യ്യു​​​മെ​​​ന്ന് അ​​​റി​​​യാ​​​വു​​​ന്ന​​​തു​​​കൊ​​​ണ്ടാ​​​ണ് പ​​​രാ​​​തി ന​​​ല്‍​കി​​​യ​​​ത്. ’അ​​​വ​​​ര്‍ പ​​​റ​​​ഞ്ഞു.

കൊ​​​ല​​​ക്കേ​​​സി​​​ല്‍ സു​​​ധാ​​​ക​​​ര ജ​​​യി​​​ലി​​​ല്‍ ക​​​ഴി​​​ഞ്ഞ ആ​​​റു​​​വ​​​ര്‍​ഷം മാ​​​ത്ര​​​മാ​​​ണ് താ​​​ന്‍ സ​​​മാ​​​ധാ​​​ന​​​ത്തോ​​​ടെ ജീ​​​വി​​​ച്ച​​​തെ​​​ന്നും അ​​​വ​​​ര്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്തു. കു​​​ട്ടി​​​ക​​​ളെ​​​യും സ​​​ഹ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രെ​​​യു​​മ​​ട​​​ക്കം നി​​​ര​​​വ​​​ധി പേ​​​രെ ഇ​​​യാ​​​ള്‍ ലൈം​​​ഗി​​​ക​​​ചൂ​​​ഷ​​​ണ​​​ത്തി​​​നി​​​ര​​​യാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്ന് വീ​​​ട്ട​​​മ്മ ആ​​​രോ​​​പി​​​ച്ചു. സു​​​ധാ​​​ക​​​ര​​​യെ കാ​​​ട്ടു​​​കു​​​ക്കെ ലോ​​​ക്ക​​​ല്‍ ക​​​മ്മി​​​റ്റി​​​യി​​​ല്‍നി​​​ന്നു പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി സി​​​പി​​​എം കു​​​മ്പ​​​ള ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി സി.​​​എ.​​​സു​​​ബൈ​​​ര്‍ പ​​​റ​​​ഞ്ഞു.

 അ​​​ബ്ദു​​​ള്‍ ജ​​​ബ്ബാ​​​ര്‍ വ​​​ധ​​​ക്കേ​​​സ്

എ​​​ന്‍​മ​​​ക​​​ജെ പ​​​ഞ്ചാ​​​യ​​​ത്തി​​​ലും സി​​​പി​​​എ​​​മ്മും കോ​​​ണ്‍​ഗ്ര​​​സും ത​​​മ്മി​​​ല്‍ ന​​​ട​​​ന്നി​​​രു​​​ന്ന ചെ​​​റു​​​സം​​​ഘ​​​ര്‍​ഷ​​​ങ്ങ​​​ള്‍ അ​​​വ​​​സാ​​​നി​​​ച്ച​​​ത് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വ് അ​​​ബ്ദു​​​ള്‍ ജ​​​ബ്ബാ​​​റി​​​ന്‍റെ (26) കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ലാ​​​ണ്.

ക​​​ന്ന​​​ട മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​വും നി​​​ല​​​വി​​​ല്‍ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തം​​​ഗ​​​വു​​​മാ​​​യി​​​രു​​​ന്ന ജെ.​​​എ​​​സ്.​​​ സോ​​​മ​​​ശേ​​​ഖ​​​ര​​​യു​​​ടെ ഡ്രൈ​​​വ​​​ര്‍ ആ​​​യി​​​രു​​​ന്നു ജ​​​ബ്ബാ​​​ര്‍. സോ​​​മ​​​ശേ​​​ഖ​​​ര​​​യു​​​ടെ വി​​​വാ​​​ഹ​​​ത്ത​​​ലേ​​​ന്ന് 2009 ന​​​വം​​​ബ​​​ര്‍ മൂ​​​ന്നി​​​നാ​​ണ് ജ​​​ബ്ബാ​​​റി​​​നെ സി​​​പി​​​എ​​​മ്മു​​​കാ​​​ര്‍ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. പെ​​​ര്‍ള ഏ​​​രി​​​യ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന സു​​​ധാ​​​ക​​​ര​​​യു​​​ടെ വീ​​​ടി​​​നു​​​നേരേ ആ​​​ക്ര​​​മണമു​​​ണ്ടാ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ജ​​​ബ്ബാ​​​റി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​കം.

കേ​​​സി​​​ല്‍ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ​​​തി​​​ന് 2012 മാ​​​ര്‍​ച്ചി​​​ല്‍ കൊ​​​ച്ചി​​​യി​​​ലെ പ്ര​​​ത്യേ​​​ക സി​​​ബി​​​ഐ കോ​​​ട​​​തി സു​​​ധാ​​​ക​​​ര​​​യെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​നു ശി​​​ക്ഷി​​​ച്ചു. എ​​​ന്നാ​​​ല്‍ 2018 ഏ​​​പ്രി​​​ലി​​​ല്‍ ഹൈ​​​ക്കോ​​​ട​​​തി അ​​​ദ്ദേ​​​ഹ​​​ത്തെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി. ജ​​​യി​​​ലി​​​ല്‍ നി​​​ന്നി​​​റ​​​ങ്ങി​​​യ ശേ​​​ഷം സു​​​ധാ​​​ക​​​ര രാ​​ഷ്‌‌​​ട്രീ​​​യ​​​ത്തി​​​ല്‍ സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്നി​​​ല്ല. പ​​​ക്ഷേ ഇ​​ത്ത​​വ​​ണ​​ത്തെ ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ മ​​​ത്സ​​​രി​​​ച്ച സു​​​ധാ​​​ക​​​ര വി​​​ജ​​​യി​​​ച്ചു.
സു​​​ധാ​​​ക​​​ര​​​യെ കു​​​റ്റ​​​വി​​​മു​​​ക്ത​​​നാ​​​ക്കി​​​യ ഹൈ​​​ക്കോ​​​ട​​​തി വി​​​ധി​​​ക്കെ​​​തി​​​രേ സോ​​​മ​​​ശേ​​​ഖ​​​ര​​​യും സ​​​ഹോ​​​ദ​​​ര​​​ന്‍ രാ​​​ധാ​​​കൃ​​​ഷ്ണ​​​നാ​​​യി​​​ക്കും സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

Kerala

ഇ​ടു​ക്കി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ഇ​ടു​ക്കി: ക​ട്ട​പ്പ​ന മേ​ട്ടു​കു​ഴി​യി​ൽ വീ​ട്ട​മ്മ​യു​ടെ മൃ​ത​ദ്ദേ​ഹം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ച​ര​ൽ​വി​ള​യി​ൽ മേ​രി(63)​യാ​ണ് മ​രി​ച്ച​ത്.

വെ​ളു​പ്പി​നെ ഒ​ന്നോ​ടെ വീ​ട്ടി​ലെ​ത്തി​യ മ​ക​നാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ആ​ത്മ​ഹ​ത്യ ആ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സം​ഭ​വ​ത്തി​ല്‍ വ​ണ്ട​ൻ​മേ​ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷ​മെ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പ​റ​യാ​നാ​വൂ എ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

District News

പ​ടു​താ​ക്കു​ള​ത്തി​ല്‍ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു

നെടു​ങ്ക​ണ്ടം: ചേ​മ്പ​ളം ഇ​ല്ലി​പ്പാ​ല​ത്ത് പ​ടു​താ​ക്കു​ള​ത്തി​ല്‍ വീ​ണ് വീ​ട്ട​മ്മ മ​രി​ച്ചു. ക​മ്പം​മെ​ട്ട് പ​ട​ലി​ങ്ക​ല്‍ പ​രേ​ത​നാ​യ ഷാ​ജി​യു​ടെ ഭാ​ര്യ ത​ങ്ക​മ്മ (55) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ത​ങ്ക​മ്മ​യും മ​ക​ളും മ​രു​മ​ക​നും ചേ​ര്‍​ന്ന് ഇ​ല്ലി​പ്പാ​ല​ത്ത് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് കൃ​ഷി​ചെ​യ്ത് വ​രി​ക​യാ​യി​രു​ന്നു. സം​ഭ​വം ന​ട​ക്കു​മ്പോ​ള്‍ മ​രു​മ​ക​ന്‍ ജോ​ലി​ക്കും മ​ക​ള്‍ ആ​ശു​പ​ത്രി​യി​ലും പോ​യി​രു​ന്നു. മൂ​ന്നോ​ടെ തി​രി​ച്ചെ​ത്തി​യ മ​ക​ള്‍ അ​മ്മ​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ക​മ്മ​യെ വീ​ടി​ന് സ​മീ​പ​ത്തെ പ​ടു​താ​ക്കു​ള​ത്തി​ല്‍ വീ​ണ​നി​ല​യി​ല്‍ ക​ണ്ട​ത്.


തു​ട​ര്‍​ന്ന് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്നു പോ​ലീ​സും ഫ​യ​ര്‍ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി പ​ടു​താ​ക്കു​ള​ത്തി​ല്‍നി​ന്നു ത​ങ്ക​മ്മ​യെ പു​റ​ത്തെ​ടു​ത്തെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു. ത​ങ്ക​മ്മ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ഇ​ന്ന് ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​ന​ല്‍​കും.


ക​മ്പം​മെ​ട്ടി​ല്‍നി​ന്നു 18 മാ​സം മു​മ്പാ​ണ് ഇ​വ​ര്‍ ഇ​ല്ലി​പ്പാ​ല​ത്ത് സ്ഥ​ലം പാ​ട്ട​ത്തി​നെ​ടു​ത്ത് താ​മ​സം തു​ട​ങ്ങി​യ​ത്. സോ​ഡി​യം കു​റ​യു​ന്ന അ​സു​ഖ​മു​ള്ള ത​ങ്ക​മ്മ ഏ​താ​നും മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പും ഈ ​പ​ടു​താ​ക്കു​ള​ത്തി​ല്‍ വീ​ണി​ട്ടു​ണ്ട്. അ​ന്ന് വീ​ട്ടു​കാ​രാ​ണ് ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. മ​ക്ക​ള്‍: ജി​ഷ, ജി​ബി​ന, ജി​നു. മ​രു​മ​ക്ക​ള്‍:​ ഷി​ജു, അ​ച്ചു, ജോ​ബി​റ്റ്.

Kerala

സൈ​ബ​ർ ​ത​ട്ടി​പ്പ്: വ​യോ​ധി​ക​യാ​യ വീ​ട്ട​മ്മ​യ്ക്ക് 6.38 കോടി നഷ്‌ടപ്പെട്ടു

കൊ​​​ച്ചി: മും​​​​ബൈ പോ​​​​ലീ​​​​സ് എ​​​​ന്ന വ്യാ​​​​ജേ​​​​ന ആ​​​​ൾ​​​​മാ​​​​റാ​​​​ട്ടം ന​​​​ട​​​​ത്തി എ​​​​ളം​​​​കു​​​​ളം സ്വ​​​​ദേ​​​​ശി​​​​നി​​​​യും വ​​​​യോ​​​​ധി​​​​ക​​​​യു​​​​മാ​​​​യ വീ​​​​ട്ട​​​​മ്മ​​​​യെ ക​​​​ബ​​​​ളി​​​​പ്പി​​​​ച്ച് 6,38,21,864 രൂ​​​​പ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു. എ​​​​ളം​​​​കു​​​​ളം ത​​​​ൻ​​​​സീ​​​​ൽ ഷാ​​​​ല​​​​റ്റ് ഫ്ലാ​​​​റ്റ് ന​​​​മ്പ​​​​ർ 8 സി​​​യി​​​​ൽ ലീ​​​​ലാ​ മ​​​​ത്താ​​​​യി (77) യാ​​​​ണു ത​​​​ട്ടി​​​​പ്പി​​​​നി​​​​ര​​​​യാ​​​​യ​​​​ത്. വീ​​​ട്ട​​​മ്മ​​​യു​​​ടെ പ​​​​രാ​​​​തി​​​​പ്ര​​​കാ​​​രം കൊ​​​​ച്ചി സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

മും​​​​ബൈ പോ​​​​ലീ​​​​സി​​​​ൽ​​​നി​​​​ന്നാ​​​​ണു വി​​​​ളി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞ പ്ര​​​​തി​​​​ക​​​​ൾ മ​​​​ണി ലോ​​​ൺ ഡ്രിം​​​​ഗ് ഇ​​​​ട​​​​പാ​​​​ടി​​​​ൽ പ്ര​​​​തി​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലു​​​​ണ്ടെ​​​​ന്നും ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പ​​​​ണം ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത​​​​താ​​​​യാ​​​​ണു കേ​​​​സ്. വീ​​​​ട്ട​​​​മ്മ സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സി​​​​ൽ നേ​​​​രി​​​​ട്ടു ന​​​ൽ​​​​കി​​​​യ പ​​​​രാ​​​​തി​​​​യി​​​​ൽ ഇ​​​​വ​​​​രി​​​​ൽ​​​നി​​​​ന്നു​ പ​​​​ണം അ​​​​പ​​​​ഹ​​​​രി​​​​ച്ച പ്ര​​​​തി​​​​ക​​​​ളു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ട് വി​​​​വ​​​​ര​​​​ങ്ങ​​​​ളു​​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ഒ​​​​ക്‌​​​​ടോ​​​​ബ​​​​ർ മൂ​​​​ന്നു മു​​​​ത​​​​ലാ​​​​ണ് പ്ര​​​​തി​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ വി​​​​വി​​​​ധ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്ക് വീ​​​​ട്ട​​​​മ്മ പ​​​​ണം ട്രാ​​​​ൻ​​​​സ്ഫ​​​​ർ ചെ​​​​യ്ത​​​​ത്. ഒ​​​​ന്നു​​​​മു​​​​ത​​​​ൽ നാ​​​​ലു​​​വ​​​​രെ​​​​യു​​​​ള​​​​ള പ്ര​​​​തി​​​​ക​​​​ളാ​​​​യ പ്ര​​​​ദീ​​​​പ് ജ​​​യ്‌​​​​സ്വാ​​​​ൾ, കീ​​​​ർ​​​​ത്തി​​​​ശ്രീ, അ​​​​ങ്കി​​​​ത് തി​​​​വാ​​​​രി, അ​​​​ശോ​​​​ക് മ​​​​ണ്ടേ​​​​ല എ​​​​ന്നി​​​​വ​​​​രു​​​​ടെ ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണു പ​​​​ണം അ​​​​യ​​​​ച്ചി​​​​ട്ടു​​​​ള്ള​​​​തെ​​​​ന്ന് സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു.

പ്ര​​​​തി​​​​ക​​​​ളെ സം​​​​ബ​​​​ന്ധി​​​​ച്ച കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ അ​​​​ന്വേ​​​​ഷ​​​​ണ​​​വി​​​​ഭാ​​​​ഗം ശേ​​​​ഖ​​​​രി​​​​ച്ചു​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

Kerala

തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് പൊ​തു​സ്ഥ​ല​ത്ത് ഭ​ക്ഷ​ണം; വീ​ട്ട​മ്മ​യ്ക്ക് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ മു​ന്ന​റി​യി​പ്പ്

ക​​​​ണ്ണൂ​​​​ർ: മൂ​​​​ന്നു നാ​​​​യ്ക്ക​​​​ളെ സ്വ​​​​ന്ത​​​​മാ​​​​യി വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും 15 നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന ബ​​​​ർ​​​​ണ​​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി​​​​ക്കു മ​​​​നു​​​​ഷ്യാ​​​​വ​​​​കാ​​​​ശ ക​​​​മ്മീ​​​​ഷ​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്.

വ​​​​ള​​​​ർ​​​​ത്തു​​​​നാ​​​​യ്ക്ക​​​​ളെ മാ​​​​ത്രം പ​​​​രി​​​​പാ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്നും തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു പൊ​​​​തു​​​​വ​​​​ഴി​​​​ക​​​​ളി​​​​ൽ ഭ​​​​ക്ഷ​​​​ണം ന​​​​ല്കു​​​​ന്ന​​​​തു നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ൻ ജു​​​​ഡീ​​​​ഷ​​​ൽ അം​​​​ഗം കെ. ​​​​ബൈ​​​​ജു​​​​നാ​​​​ഥ് ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി.

തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ സ​​​​മാ​​​​ധാ​​​​ന ജീ​​​​വി​​​​ത​​​​ത്തി​​​​നു ഭം​​​​ഗം വ​​​​രു​​​​ത്തു​​​​ന്നു​​​​വെ​​​​ന്നാ​​​​രോ​​​​പി​​​​ച്ച് ബ​​​​ർ​​​​ണ​​​ശേ​​​​രി സ്വ​​​​ദേ​​​​ശി​​​​നി സ​​​​മ​​​​ർ​​​​പ്പി​​​​ച്ച പ​​​​രാ​​​​തി​​​​യി​​​​ലാ​​​​ണ് ഉ​​​​ത്ത​​​​ര​​​​വ്. ക​​​​മ്മീ​​​​ഷ​​​​ന്‍റെ നി​​​​ർ​​​​ദേ​​​​ശാ​​​​നു​​​​സ​​​​ര​​​​ണം പ്ര​​​​വ​​​​ർ​​​​ത്തി ക്കാ​​​​മെ​​​​ന്ന് തെ​​​​രു​​​​വു​​​​നാ​​​​യ്ക്ക​​​​ൾ​​​​ക്കു ഭ​​​​ക്ഷ​​​​ണം ന​​​​ല്കു​​​​ന്ന വീ​​​​ട്ട​​​​മ്മ ഉ​​​​റ​​​​പ്പു ന​​​​ൽ​​​​കി.

ക​​​​ണ്ണൂ​​​​ർ ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് ബോ​​​​ർ​​​​ഡ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് ഓ​​​​ഫീ​​​​സ​​​​റി​​​​ൽ​​​നി​​​​ന്നു ക​​​​മ്മീ​​​​ഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് വാ​​​​ങ്ങി. ക​​​​ന്‍റോ​​​​ൺ​​​​മെ​​​​ന്‍റ് പ്ര​​​​ദേ​​​​ശം ചെ​​​​റു​​​​താ​​​​ണെ​​​​ന്നും നാ​​​യ​​​ശ​​​ല്യം ത​​​​ട​​​​യാ​​​​ൻ ഷെ​​​​ൽ​​​​റ്റ​​​​ർ സ്ഥാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​ഞ്ഞു. 2025 ജൂ​​​​ലൈ14 ന് ​​​​ആ​​​​രം​​​​ഭി​​​​ച്ച ഷെ​​​​ൽ​​​​റ്റ​​​​ർ 16 നാ​​​​യ്ക്ക​​​​ൾ​​​​ക്കു വാ​​​​ക്സി​​​​നേ​​​​ഷ​​​​നും വ​​​​ന്ധ്യം​​​​ക​​​​ര​​​​ണ​​​​വും ന​​​​ട​​​​പ്പാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​ക്കെ​​​​തി​​​​രേ നോ​​​​ട്ടീ​​​​സ് ന​​​​ല്കാ​​​​ൻ വ്യ​​​​വ​​​​സ്ഥ​​​​യി​​​​ല്ലാ​​​​ത്ത​​​​തി​​​​നാ​​​​ൽ ബോ​​​​ർ​​​​ഡ് പോ​​​​ലീ​​​​സി​​​​നെ സ​​​​മീ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് പ​​​​രാ​​​​തി​​​​ക്കാ​​​​രി​​​​യെ​​​​യും എ​​​​തി​​​​ർ​​​​ക​​​​ക്ഷി​​​​യെ​​​​യും സി​​​​റ്റിം​​​​ഗി​​​​ൽ വി​​​​ളി​​​​ച്ചു​​​​വ​​​​രു​​​​ത്തി ക​​​​മ്മീ​​​​ഷ​​​​ൻ നേ​​​​രി​​​​ട്ട് നി​​​​ർ​​​​ദേ​​​​ശം ന​​​​ല്കി​​​​യ​​​​ത്.

Kerala

പ​ത്ത​നം​തി​ട്ട​യി​ൽ വീ​ട്ട​മ്മ​യെ വീ​ടി​ന് സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ത്ത​നം​തി​ട്ട: കോ​ഴ‍​ഞ്ചേ​രി​യി​ൽ കാ​ണാ​താ​യ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കീ​ഴു​ക​ര ചാ​ര​ക്കു​ന്നി​ൽ സാ​റാ​മ്മ ശാ​മു​വ​ൽ (86) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന് സ​മീ​പ​ത്തെ കാ​ടു​മൂ​ടി​യ സ്ഥ​ല​ത്താ​ണ് ഇ​വ​രെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ഇ​വ​രെ കാ​ണാ​താ​യ​തി​നെ​തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തു​ട​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല.

Kerala

ഏ​റ്റു​മാ​നൂ​രി​ൽ വീ​ട്ട​മ്മ​യെ വീ​ടി​നു പി​ന്‍​വ​ശ​ത്ത് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

കോ​ട്ട​യം: ഏ​റ്റു​മാ​നൂ​രി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പേ​രൂ​ർ സ്വ​ദേ​ശി ലീ​ന ജോ​സ് (56) ആ​ണ് മ​രി​ച്ച​ത്. വീ​ടി​ന്‍റെ പി​ൻ​വ​ശ​ത്താ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

മൃ​ത​ദേ​ഹ​ത്തി​ൽ മു​റി​വേ​റ്റ പാ​ടു​ക​ൾ ഉ​ണ്ട്. ലീ​ന​യെ കൂ​ടാ​തെ നാ​ല് പേ​രാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ഭ​ര്‍​ത്താ​വും ര​ണ്ട് മ​ക്ക​ളും ഭ​ര്‍​ത്താ​വി​ന്‍റെ അ​ച്ഛ​നും. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ മ​ക​ന്‍ വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മ്മ​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​ര്‍ വി​വ​രം അ​റി​ഞ്ഞി​രു​ന്നി​ല്ല എ​ന്നാ​ണ് വി​വ​രം. മൃ​ത​ദേ​ഹം കി​ട​ക്കു​ന്ന​തി​ന് സ​മീ​പ​ത്ത് നി​ന്നാ​യി ഒ​രു ക​ത്തി​യും ക​ണ്ടെ​ടി​ത്തി​ട്ടു​ണ്ട്. മ​ര​ണ​ത്തി​ൽ ദൂ​രു​ഹ​ത ഉ​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സും ഫോ​റ​ന്‍​സി​ക് സം​ഘ​വും ഉ​ൾ​പ്പെ​ടെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ​വ​ച്ച് വീ​ട്ട​മ്മ​യു​ടെ 20 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യി

 

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ യാ​ത്ര ചെ​യ്യ​വേ വീ​ട്ട​മ്മ​യു​ടെ 20 പ​വ​ൻ സ്വ​ർ​ണം ന​ഷ്ട​മാ​യി. പോ​ത്ത​ൻ​കോ​ട് വാ​വ​റ അ​മ്പ​ലം സ്വ​ദേ​ശി​യാ​യ ഷ​മീ​ന ബീ​വി​യു​ടെ സ്വ​ർ​ണ​മാ​ണ് ബാ​ഗി​ൽ നി​ന്ന് കാ​ണാ​താ​യ​ത്.

നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ ആ​റ്റി​ൻ പു​റ​ത്തു​ള്ള മ​രു​മ​ക​ളു​ടെ വീ​ട്ടി​ൽ പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​ണ് സം​ഭ​വം. ബ​സി​ൽ​നി​ന്നും പോ​ത്ത​ൻ​കോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ൽ ഇ​റ​ങ്ങി​യ​തി​നു​ശേ​ഷം സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ബാ​ഗ് തു​റ​ന്ന​പ്പോ​ഴാ​ണ് സ്വ​ർ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​യു​ന്ന​ത്.

സ്വ​ർ​ണം എ​വി​ടെ​വ​ച്ച് ന​ഷ്ട​പ്പെ​ട്ടു എ​ന്ന് വ്യ​ക്ത​മ​ല്ല. നെ​ടു​മ​ങ്ങാ​ട്, വെ​ഞ്ഞാ​റ​മൂ​ട്, പോ​ത്ത​ൻ​കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഷ​മീ​ന പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Up