National
ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
National
ബംഗളൂരു: ബാങ്ക് ഉദ്യോഗസ്ഥയെ ഭർത്താവ് നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ നിർണായക കണ്ടെത്തലുമായി പോലീസ്. പ്രതി ബാലമുരുകൻ സേലം സ്വദേശിയായ വാടക കൊലയാളിയെ ബന്ധപ്പെട്ടുവെന്നാണ് പോലീസ് കണ്ടെത്തൽ.
ഡിസംബർ 23ന് ആണ് ബാലമുരുകനിൽ നിന്ന് അകന്നുകഴിയുകയായിരുന്ന ഭുവനേശ്വരിയെ നടുറോഡിൽ വെടിവച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഭുവനേശ്വരി സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. തുടർന്ന് ബാലമുരുകൻ തോക്കുമായി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു.
തോക്ക് എവിടെ നിന്ന് ലഭിച്ചു എന്ന അന്വേഷണത്തിനൊടുവിലാണ് സേലം സ്വദേശി മൗലേഷ് എന്ന ഗുണ്ട അറസ്റ്റിലായത്. ഭാര്യയെ കൊല്ലാൻ സഹായം തേടി മൗലേഷിനെ സമീപിച്ചിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ ബാലമുരുകൻ വെളിപ്പെടുത്തുകയായിരുന്നു.
പണം വാങ്ങി മൗലേഷ് തോക്ക് നൽകി ബാലമുരുകനെ തിരിച്ചയച്ചു. നേരിട്ടെത്താമെന്നും സിസിടിവി ക്യാമറകൾ ഇല്ലാത്ത സ്ഥലത്ത് വച്ച് കൊലപ്പെടുത്താമെന്നുമായിരുന്നു വാഗ്ദാനം. മൗലേഷ് ബംഗളൂരുവിലെത്തി സ്ഥലം നിരീക്ഷിച്ചെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെ നേരിട്ട് കൊലപ്പെടുത്താൻ ബാലമുരുകൻ തീരുമാനിക്കുകയായിരുന്നു. തുടർന്നായിരുന്നു കൊലപാതകം.
National
ബംഗളൂരു: വിദ്യാരണ്യപുരയിലെ വ്യവസായിയുടെ വീട്ടിൽ നിന്ന് അരക്കിലോയിലേറെ സ്വർണം മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ. വ്യവസായിയായ ഗോപാൽ ഷിൻഡെയുടെ ലക്ഷ്മിപുര ക്രോസിലെ വില്ലയിലായിരുന്നു വൻ കവർച്ച നടന്നത്.
ഡിസംബർ 24ന് കുടുംബം ക്രിസ്മസ് അവധി ആഘോഷിക്കാൻ പോയ സമയത്താണ് മോഷണം. സംഭവത്തിൽ ഷിൻഡെയുടെ ഡ്രൈവറും വീട്ടുജോലിക്കാരനും ഉൾപ്പെടെ നാല് പേരാണ് പിടിയിലായത്. മൂന്ന് കിലോ വെള്ളിയും മൂന്ന് ലക്ഷം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തു.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇവരെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഡ്രൈവറും വീട്ടുജോലിക്കാരനും കൃത്യത്തിൽ പങ്കാളികളാണെന്ന് പോലീസ് കണ്ടെത്തുന്നത്.
വീട്ടുജോലിക്കാരനായ മഞ്ജിത്തും ഡ്രൈവറായ നരേന്ദ്രയുമാണ് കവർച്ച ആസൂത്രണം ചെയ്തത്. ബിഹാർ സ്വദേശിയായ മഞ്ജിത്ത് സുഹൃത്തായ ചന്ദനെയും ദൊഡ ബെല്ലാപുര സ്വദേശി നരേന്ദ്ര കൂട്ടുകാരനായ മഞ്ജുനാഥിനെയും സഹായത്തിനായി ഒപ്പം കൂട്ടി.
മഞ്ജുനാഥ് ചെറുകിട മോഷണങ്ങൾ പതിവാക്കിയിരുന്ന ആളാണെന്ന് പോലീസ് പറയുന്നു. ക്രിസ്മസ് ആഘോഷം കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് ഷിൻഡെ മോഷണവിവരം മനസിലാക്കിയത്.
Kerala
ബംഗളുരു: കർണാടകയിൽ കോൺഗ്രസ് പ്രതിഷേധത്തിനിടെ വനിത എഎസ്ഐയുടെ സ്വർണമാല കവർന്നതായി പരാതി. എഎസ്ഐ അമൃതയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാല നഷ്ടപെട്ടതായാണ് പരാതി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ശിവമോഗയിൽ നാഷണൽ ഹെറാൾഡ് കേസിലെ ഇഡി നടപടിയിലും തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റത്തിലും കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെയാണ് സംഭവം.
ശിവമോഗയിലെ ബിജെപി ഓഫീസിന് മുന്നിലായിരുന്നു കോൺഗ്രസ് പ്രതിഷേധം. സ്വർണമാല നഷ്ടപ്പെട്ട വിവരം അമൃത തന്നെയാണ് സഹപ്രവർത്തകരെ അറിയിച്ചത്. തുടർന്ന് പരിസരത്താകെ പരിശോധന നടത്തിയെങ്കിലും മാല കണ്ടെത്താനായില്ല.
തിരക്കിനിടയിൽ ആരോ മാലയിൽ പിടിച്ചു വലിക്കുകയായിരുന്നുവെന്ന് അമൃത പറഞ്ഞു. ചാനലുകളുടെ ഉൾപ്പെടെ നിരവധി ക്യാമറകൾ പ്രദേശത്തുണ്ടായിരുന്നതിനാൽ മാല മോഷണത്തിൽ തുമ്പ് കിട്ടുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
National
ബംഗളൂരു: വിവാഹ ദിനത്തിൽ മുൻകാമുകിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കർണാടകയിലാണ് വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന പരാതിയിൽ റായ്ചൂർ സ്വദേശി റിഷഭ് പിടിയിലായത്. കൊപ്ല സ്വദേശിയായ യുവതിയുടേതാണ് പരാതി.
ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്ത് ഇരുവരും പ്രണയത്തിലായിരുന്നതായും വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നുമാണ് പരാതി. റിഷഭിന്റെ വിവാഹ ദിനത്തിലായിരുന്നു കേസിൽ പോലീസ് നടപടിയുണ്ടായത്.
നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. റിഷഭിന്റെ വിവാഹത്തെ കുറിച്ച് ഇൻസ്റ്റാഗ്രാമിലൂടെ വിവരം ലഭിച്ചതോടെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്.
മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്.
നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെക്കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്.
ഇതേത്തുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്കു നയിച്ചത്.
National
ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്. മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.
ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ചത്. നാട്ടിലെത്തിയ യുവതിയുടെ കഴുത്തിലെ മുറിപ്പാടിനെ കുറിച്ച് ആൺസുഹൃത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാത്സംഗത്തിനിരയായെന്ന് യുവതി വെളിപ്പെടുത്തിയത്.
ഇതേതുടർന്ന് യുവാവ് യുവതിയുമായി ബംഗളൂരുവിലെത്തി മഡിവാള പോലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പരാതി വ്യാജമാണെന്ന് കണ്ടെത്തിയത്.
ബംഗളൂരുവിലെത്തിയ യുവതി ക്യാബ് ഡ്രൈവറെ പരിചയപ്പെടുകയും അടുപ്പത്തിലാവുകയും ചെയ്തു. തുടർന്ന് ഇരുവരും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതേ തുടർന്നുണ്ടായ കഴുത്തിലെ മുറിപ്പാടാണ് വ്യാജ പരാതിയിലേക്ക് നയിച്ചത്.
National
ബംഗളൂരു: സയൻസ് എക്സിബിഷൻ പരിപാടിക്കിടെ എട്ടാം ക്ലാസ് വിദ്യാർഥിക്ക് എയർ ഗണ്ണിൽ നിന്ന് വെടിയേറ്റു. ആനേക്കൽ താലൂക്കിലെ ന്യൂ ബാൾഡ്വിൻ ഇന്റർനാഷണൽ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്.
ശനിയാഴ്ച ചിക്കതിരുപ്പതിയിൽ നിന്നുള്ള എട്ടാം ക്ലാസ് വിദ്യാർഥി ചരൺ തേജിന് ആണ് വെടിയേറ്റത്. ലഘുഭക്ഷണം കഴിക്കുന്നതിനിടെ സമീപത്ത് എയർ ഗൺ ഉപയോഗിച്ച് ബലൂൺ പൊട്ടിക്കുന്ന സ്റ്റാളിൽ നിന്നാണ് ചരൺ തേജിന് വെടിയേറ്റത്.
ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ശസ്ത്രക്രിയ നടത്തി. വിദ്യാർഥി അപകടനില തരണം ചെയ്തതായി പോലീസ് സ്ഥിരീകരിച്ചു. സ്കൂൾ മേധാവി വേണുഗോപാൽ വീഴ്ച സമ്മതിച്ച് രംഗത്തെത്തിയിട്ടുണ്ട്.