x
ad
Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സി.​ജെ. റോ​യ്‌​യു​ടെ മ​ര​ണം; ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്തു


Published: February 1, 2026 07:32 AM IST | Updated: February 1, 2026 07:32 AM IST

ബം​ഗ​ളൂ​രു: കോ​ണ്‍​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഉ​ട​മ സി.​ജെ. റോ​യ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ ചോ​ദ്യം ചെ​യ്ത് അ​ന്വേ​ഷ​ണ സം​ഘം. ഇ​ൻ​കം ടാ​ക്സ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ കൃ​ഷ്ണ​പ്ര​സാ​ദ്, നി​തി​ൻ എ​ന്നി​വ​രെ​യാ​ണ് ചോ​ദ്യം ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ഉ​ദ്യോ​ഗ​സ്ഥ​രെ ഇ​ന്ന് ചോ​ദ്യം ചെ​യ്തേ​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി വൈ​കി​യും കോ​ൺ​ഫി​ഡ​ന്‍റ് ഗ്രൂ​പ്പ് ഓ​ഫീ​സി​ൽ പ​രി​ശോ​ധ​ന ന​ട​ന്നി​രു​ന്നു. അ​തേ​സ​മ​യം സി.​ജെ. റോ​യ്‌​യു​ടെ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു​വ​രെ മൃ​ത​ദേ​ഹം ബ​ണ്ണാ​ർ​ഘ​ട്ട​യി​ലെ റോ​യ്‌​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റി​സോ​ർ​ട്ടാ​യ നേ​ച്ചേ​ഴ്സ് ല​ക്ഷ്വ​റി​യി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. 2.30ന് ​ക​ൽ​ക്കെ​രെ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ സം​സ്കാ​ര​ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നാ​ലോ​ടെ​യാ​ണ് സം​സ്കാ​രം.

Tags : CJ Roy Income Tax bengaluru karnataka police questioned

Recent News

Up